Monday, April 15, 2024
Novel

നിവാംശി : ഭാഗം 7

Spread the love

എഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

“ജിത്തൂ,… പുറകിൽ നിന്നാരോ വിളിക്കുന്നതു കേട്ടു ജിത്തു തിരിഞ്ഞു നോക്കി…

നിവാംശി ആയിരുന്നു അത്..

അവൻ പറഞ്ഞത് അനുസരിച്ചു രാവിലെ മറൈൻ ഡ്രൈവിൽ എത്തിയിരുന്നു അവൾ..

“ഹായ്.. ഗുഡ് മോർണിംഗ് ”

“മോർണിംഗ് ”

തിരിച്ചു അവനും വിഷ് ചെയ്തു..

“നിവാംശി കറക്ട് ടൈം തന്നെ എത്തിയല്ലോ.. ”

അവന്റെ മുഖത്ത് ചെറിയൊരു പരിഹാസം ഉണ്ടായിരുന്നു…

” ശരി… പറയൂ.. എന്തിനാണെന്നെ കാണണമെന്ന് പറഞ്ഞത് ? പ്ലാനിനെ കുറിച്ചെന്തെങ്കിലും സംസാരിക്കാനാണോ?”

”അല്ല ”

“പിന്നെ ”

“ജിത്തൂന് എന്നോട് ദേഷ്യമാണോ”

” ദേഷ്യമോ… എന്തിന്? ഞാൻ നിവാംശിയെ ആദ്യമായി കാണുന്നത് ശ്രീപത്മത്തിന്റെ ഓഫീസിൽ വെച്ചാണ്…. അവിടുത്തെ സ്റ്റാഫിനോട് ഞാൻ എന്തിന് ദേഷ്യപ്പെടണം ?”

അവൻ അവളെ ഇടംകണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു…

മുഖം താഴ്ത്തി നിക്കുന്നതിനാൽ അവളുടെ മുഖത്തെ ഭാവമെന്താണെന്ന് അവന് മനസ്സിലായില്ല..

“പിന്നെ ശ്രീപത്മത്തിലെ പ്രൊജക്ട് ഡിസൈനർ അവ്നിയയെ എനിക്കറിയാം…”

“സോറി ജിത്തൂ…. അവൾ പെട്ടെന്ന് മുഖമുയർത്തി.. അപ്പോഴാണ് അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് അവൻ കണ്ടത്….

“ഹേയ്.. എന്താടോ… താനെന്തിനാ കരയുന്നെ… ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാ… അല്ലാതെ… കണ്ണ് തുടക്ക് അവ്നി…. സോറി നിവാംശി ”

അവൻ ആകെ വല്ലാതായിരുന്നു..

“അവ്നിയ എന്റെ ചേച്ചിയാ… തനുമോൾടെ അമ്മ.. ”

അവൾ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു…

“എനിക്കറിയാം… അനു പറഞ്ഞിട്ടുണ്ട് ”

” ഉം… ഇവിടെത്തിയതിന്റെ നാലാം ദിവസമാണ് ആ ആക്സിഡന്റ് ഉണ്ടായത്… ഇവിടെ ആരെയും പരിചയമില്ലാരുന്നു.. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്നൊന്നും അറിയാൻ പാടില്ലായിരുന്നു…. അതു കൊണ്ടാ ഞാൻ അന്ന് അങ്ങനെ പറഞ്ഞത്….”

“നോ പ്രോബ്ലം യാർ… ഐ കാൻ അണ്ടർസ്റ്റാന്റ്…. പക്ഷേ തന്നെ വീണ്ടും എങ്ങനെ കോംടാക്റ്റ് ചെയ്യും എന്നതിനായിരുന്നു എന്റെ മുൻപിൽ വഴിയില്ലാതിരുന്നത് ”

“കോംടാക്റ്റ് ചെയ്യാനോ, എന്തിന് ” ?

നിവാംശി സംശയത്തോടെ അവനെ നോക്കി…

” അത്…. തനുമോളെക്കുറിച്ചറിയാൻ…. അവനൊന്ന് ചമ്മി….
അല്ല… മോൾക്കെങ്ങനെയുണ്ടിപ്പോൾ”

” അവൾക്ക് കുഴപ്പമൊന്നുമില്ല…. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോ അവള് ഹാപ്പിയായി.. പുതിയ ഫ്രണ്ട്സിനെയൊക്കെ കിട്ടിയല്ലോ.. ”

അവളുടെ ചിരിയിൽ അവനും പങ്ക് ചേർന്നു…

” അപ്പോൾ എന്നോടിപ്പോ ദേഷ്യമൊന്നുമില്ലല്ലോ…. ”

” ദേഷ്യം ആദ്യമേ ഇല്ലല്ലോ…. ”

” എന്നാ ഞാൻ പോട്ടേ.. ”

“നിവാംശി ഒരു മിനിറ്റ്…”

അവൾ യാത്ര പറഞ്ഞ് പോകാനൊരുങ്ങിയപ്പോ അവൻ തടഞ്ഞു..

” എന്താ ”

“ഇഫ് യു ഡോണ്ട് മൈൻഡ്‌ കാൻ ഐ ആസ്ക് വൺ തിംഗ് ”

“യാ… ഒഫ് കോർസ് ”

” വെൽ… അനു പറഞ്ഞ് കേട്ടിട്ടുണ്ട്, തനിക്ക് കേരളത്തിൽ വരാൻ ഇഷ്ടമില്ലായിരുന്നു എന്ന്… അപ്പോൾ പിന്നെ ഇപ്പോൾ വന്നതിന്റെ കാരണമെന്താ..? അതും ആർ കെ കൺസ്ട്രക്ഷൻ പോലൊരു ഫേമിൽ നിന്നും റിസൈൻ ചെയ്തു”

അവന്റെ ചോദ്യം കേട്ടപ്പോൾ നിവാംശി വല്ലാതായി…

“സോറി… എന്നെ വിശ്വാസമില്ലേൽ പറയണ്ടാട്ടോ..”

“വിശ്വാസത്തിന്റെ പ്രശ്നല്ല ജിത്തു… ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്… ”

”ഒകെ… എങ്കിൽ പറയണ്ട”

” ഞാൻ പറയാം…. അവൾ പതിഞ്ഞ ശബ്ദത്തിൽ തുടർന്നു…

“മമ്മിയുടെ പെട്ടെന്നുള്ള മരണമാണ് ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്… ആ മരണം എന്നെയും തനുമോളെയും വല്ലാതെ ഉലച്ചിരുന്നു..

മമ്മി ഒരിക്കലും ഞങ്ങളെ വിട്ട് പോകുമെന്ന് വിചാരിച്ചിരുന്നില്ല…. അസുഖമൊന്നും ഉണ്ടായിരുന്നില്ല മമ്മിക്ക്…

ഒരു മൈൽഡ് അറ്റാക്ക്.. പക്ഷേ അതിനെ ഓവർ കം ചെയ്യാൻ മമ്മിക്ക് കഴിഞ്ഞില്ല…. പോയി…. ഞങ്ങളെ തനിച്ചാക്കിയിട്ട് പോയി…. ”

അവളുടെ കണ്ണ് നിറഞ്ഞിരുന്നു….

“സോറി… ഞാൻ അറിഞ്ഞിരുന്നില്ല…. ആം എക്സ്ട്രീംലി സോറി… ”

“ഇറ്റ്സ് ഓക്കെ…. മമ്മി ഇല്ലാത്ത വീട്ടിൽ പിന്നെ നിക്കാൻ ഞങ്ങൾക്ക് പറ്റിയില്ല… കിട്ടിയ വിലക്ക് വീട് വിറ്റു… കുറച്ച് പ്രോപ്പർട്ടീസ് ഉണ്ടവിടെ.. അവിടെ കിടക്കട്ടെ.. മമ്മി ഇല്ലാതെ ഞങ്ങൾക്കെന്തിനാ മമ്മിയുടെ സ്വത്ത് ”

” അപ്പോ തനു മോൾടെ അച്ചൻ “?…

” അത് വേറൊരു ട്രാജഡി…”

അവളുടെ സ്വരത്തിൽ വല്ലാത്ത വിഷമമുണ്ടായിരുന്നു..

” അതെന്താ ”

അവളുടെ വാക്കുകൾക്കായി അവൻ ചെവി കൂർപ്പിച്ചു..

” ഞാൻ പ്ലസ് ടു ന് പഠിക്കുവാരുന്നു അപ്പോൾ… നിയ ഡിഗ്രി ഫസ്റ്റിയറും…
ആരോടോ അവൾക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് ഞങ്ങളറിയുമ്പോഴേക്കും അവൾ പ്രഗ്നന്റ് ആയിരുന്നു… ”

പറഞ്ഞു കൊണ്ടിരിക്കുമ്പോൾഅവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു….

“അവൻ അവളെ ചതിച്ചതാണെന്ന് മനസ്സിലായപ്പോ പിന്നെ അവൾ മെന്റലി അപ് സെറ്റായി…
അപ്പോഴെക്കും അബോർഷൻ ചെയ്യാനും പറ്റാത്ത അവസ്ഥയിലായിരുന്നു..

ഡെലിവറി മോളെ ഞങ്ങൾക്ക് കിട്ടി… പക്ഷേ നിയ… അവള് ഞങ്ങളെ വിട്ട് പോയിരുന്നു… ”

ജിത്തുവിന് അവളോട് എന്ത് പറയണം എന്നറിയില്ലായിരുന്നു….
ഒന്നും ചോദിക്കേണ്ടിയിരുന്നില്ലെന്ന് അവന് തോന്നി….

” തനുവിനെ ഞാൻ കാണുന്നത് എന്റെ നിയ ആയിട്ടാ….. ജനിച്ച അന്ന് മുതൽ അവളെ വളർത്തിയത് ഞങ്ങളാ…

അമ്മയില്ലാത്ത കൈ കുഞ്ഞിനെ വളർത്താൻ ഞാനും മമ്മിയും ഒരുപാട് കഷ്ടപ്പെട്ടു..നിയയെ കുറിച്ച് അവളൊന്നും ചോദിക്കാറില്ല…. അച്ചനെ കുറിച്ചും…. ചോദിച്ചാലും അതാരാണെന്ന് പറയാൻ എനിക്കറിയില്ല…. അറിയുകയും വേണ്ട”

ആ വാക്കുകൾ അവളുടെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞു….

അവൾ ജിത്തു വിന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു….

” ഇത് വരെ ഞാനിതൊന്നും ആരോടും പറഞ്ഞിട്ടില്ല…. ആരും ഇതൊന്നും അറിയരുത്… അനു പോലും ”

” ഇല്ലെടോ….. ഞാൻ പറയില്ല… തനിക്കെന്നെ വിശ്വസിക്കാം…”

അവൻ അവൾക്ക് ഉറപ്പ് കൊടുത്തു….

“താൻ വാ… തന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം”

അവർ രണ്ടു പേരും കാറിനരികിലേക്ക് നടന്നു…

************************

അന്ന് മുഴുവൻ നല്ല സന്തോഷത്തിലായിരുന്നു ജിത്തു…

ഒന്ന് രണ്ട് തവണ അവൻ നിവാംശിയെ ഫോൺ വിളിച്ച് സംസാരിക്കുകയും ചെയ്തു…

പക്ഷേ രാത്രിയായപ്പോഴേക്കും ആ സന്തോഷത്തിന്റെ ആയുസ്സ് തീർന്നു…

മായയുമായുള്ള വിവാഹ വിഷയം തന്നെ ആയിരുന്നു കാരണം…

ജാതകം ഒത്ത് നോക്കാൻ നാളെ പോകാമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ജീനാ ശാന്തി അവനടുത്തെത്തിയത്…

“അമ്മാ… എനിക്കിത് വേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ… പിന്നെന്തിനാ… ”

അവൻ ഉടക്കിൽ തന്നെ ആയിരുന്നു..

“എന്താ പ്രശ്നം ജീനാ.. ”

അമ്മയുടെയും മകന്റെയും വഴക്ക് കേട്ടുകൊണ്ടാണ് മോഹൻ അങ്ങോട്ടെക്കെത്തിയത്..

അച്ചനെ കണ്ടപ്പോൾ ജിത്തു തലതാഴ്ത്തി…

ജയശങ്കറിനെ പോലെ തമാശക്കാരനായ ഒരച്ഛനായിരുന്നില്ല മോഹൻ..

പലകാര്യങ്ങളിലും അയാൾ കർക്കശക്കാരനായിരുന്നു… പലപ്പോഴും അച്ചന്റെ തീരുമാനം തന്നെ ആയിരുന്നു മക്കളുടേതും..

“ഇവന് ഇപ്പോ വിവാഹം വേണ്ടെന്നാ പറയുന്നത് ”

“അതെന്താ കാര്യം…. നിനക്ക് വേറെ ആരേയേലും ഇഷ്ടമാണോ…. ”

“അതൊന്നുമില്ലച്ഛാ…”

“പിന്നെന്താ…”

അവനൊന്നും മിണ്ടിയില്ല…

“മായയെ നിനക്കിഷ്ടമായില്ലേ.. ”

” ഇഷ്ടമാവാൻ ഞാനവളെ ശരിക്ക് കണ്ടിട്ട് കൂടിയില്ല…. ”

” അപ്പോ അതാണ് പ്രശ്നം… നീ നാളെ ചെന്ന് അവളെ ഒന്ന് കാണ്… പുറത്തെവിടെയേലും വെച്ച് മതി.. മഹേശ്വരനെ വിളിച്ച് ഞാൻ പറഞ്ഞോളാം.. ”

“അച്ഛാ അത്…”

“ഒരതും ഇല്ല.. ജീന വാ”

അത്രയും പറഞ്ഞ് അയാൾ റൂമിൽ നിന്നിറങ്ങിപ്പോയി പിന്നാലെ ജീനാ ശാന്തിയും….

“ഈശ്വരാ.. വീണ്ടും കുരിശായല്ലോ “…

ജിത്തു തലയിൽ കൈ വെച്ചിരുന്ന് പോയി…

************************

“അളിയാ…”

കുറച്ച് കഴിഞ്ഞപ്പോൾ ഇളിച്ച് കൊണ്ട് ആനന്ദ് കയറി വന്നു..

”അളിയനോ..ഏത് വകയിൽ ”

” നീ എന്റെ പെങ്ങളെ കെട്ടിയാൽ ഞാൻ നിന്റെ അളിയനാകൂലേ ”

” കെട്ടാൻ അതിന് നിനക്കെവിടെ ഇരിക്കുന്നു പെങ്ങള്… ”

“മായ…. ഞാൻ അവളെ പെങ്ങളായി കണ്ടു പോയി അളിയാ…. ”

” എണീറ്റ് പോടാ…”

ജിത്തു ആകെ കലിപ്പെടുത്തു നിക്കുവായിരുന്നു…

“അളിയാ….”

“പോടാ ”

“എനിക്ക് നിന്റൊരു ഹെൽപ് വേണം… ”

“എന്ത് ഹെൽപ് ”

ജിത്തു നെറ്റി ചുളിച്ചു…

” ചെയ്യുമോ ”

” നീ കാര്യം പറ ”

“എനിക്കൊരാളെ ഇഷ്ടമാണ്… കുറച്ച് കാലമായി എന്റെ മനസ്സിലുണ്ട്… അറിഞ്ഞാൽ ചിലപ്പോ ആരും സമ്മതിച്ചെന്ന് വരില്ല…. നീ എന്റെ കൂടെ നിക്കണം….”

” ഈശ്വരാ ഇവനിപ്പോ ഇതാരെക്കുറിച്ചാ പറയുന്നെ”

ജിത്തു അന്ധാളിച്ചു…

” നീ ആളാരാണെന്ന് പറ”

“എനിക്കും നിനക്കും അറിയുന്നൊരാളാ”

“അതാരാ ”

ജിത്തു പകച്ചിരുന്നു..

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4

നിവാംശി : ഭാഗം 5

നിവാംശി : ഭാഗം 6