Friday, November 22, 2024
Novel

നിന്നോളം : ഭാഗം 12

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


സരസു വിന് തല പെരുകുന്നത് പോലെ തോന്നി….

കുളപ്പടവിൽ ഒരേ പടിക്ക് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടവൾ ഏറ്റവും മുകളിലെ പടിയിൽ രണ്ടു വശത്തായി താടിക്ക് കയ്യും കൊടുത്തിരിക്കുന്ന അഭിയേയും അനുവിനെയും കൂർപ്പിച്ചു നോക്കി…

“ഇങ്ങനെ നോക്കാതെ പെണ്ണെ ഇപ്പോ നിന്നെക്കണ്ടാ ജഗചമ്മയെ പോലുണ്ട്….

“ഏത് ജഗചമ്മ….

അനു നെറ്റി ചുളിച്ചു

“ഹാ മറ്റേ അരുന്ധതി സിനിമയിലെ അനുഷ്ക.ടെ ഡബിൾ ക്യാരക്റ്റർ

“വോ….

“ഇങ്ങനെങ്കിൽ ആ പരട്ട പശുപതിയെ പോലെ നിങ്ങൾ രണ്ടിനെയും കൂടി സമാധി ആക്കും ഞാൻ….

“അങ്ങനെ പറയരുത്…മോളുസേ ….ഞങ്ങളൊന്നിപ്പൊ സെറ്റ് ആയതേ ഉള്ളു….ഒരുമ്മ പോലും എനിക്കി ദരിദ്രവാസി തന്നില്ല ..

ഞാനും എന്റെ അഞ്ചു പിള്ളേരുമെന്ന ജീവിതാഭിലാഷം നടക്കാതെ ഒരു കന്യകനായി ഞാൻ മരിച്ചാൽ എന്റെ ആത്മാവിന് മോക്ഷം പോലും കിട്ടില്ല..

“അയ്യേ….

അഭി പറയുന്നത് കേട്ട് അനു വാ പൊത്തി…

“അഞ്ചു പിള്ളേരോ……

“എന്തെടി.. നിനക്ക് പിടിച്ചില്ലേ… ഞാൻ ജീവിക്കുന്നത് തന്നെ എന്റെ പിള്ളേർക്ക് വേണ്ടിയാടി…

“അയ്യടാ…. അപ്പോ ഞാനൊ….

“നീ എന്റെ മുത്തല്ലേടി…..

അഭി അവൾടടുത്തെക്ക് നീങ്ങിയിരുന്നു

അനു നാണിച്ചു തലകുനിച്ചു…

രണ്ടിനെയും വാരി നിലത്തടിക്കാനാണ് എനിക്ക് തോന്നിയത് ഞാനിവിടെ വറുചട്ടിയിൽ നിൽക്കുമ്പോഴാണ് രണ്ടിന്റെയും ഒലിപ്പീര്.

“മിണ്ടരുത് രണ്ടും….. നീയൊക്കെ രണ്ടും കാരണമാണ് എനിക്കി ഗതി വന്നത്

“എടി… അതിപ്പോ ഞാൻ വിചാരിച്ചില്ല… നീ ചാടി കേറി ഇങ്ങനൊക്കെ ആദിയേടയോട് പറയുമെന്ന്…. റിയലി സോറി…ഡി….

“അതന്നെ എന്നെ വലിച്ചെടുത്തോണ്ട് പോയപ്പോഴെങ്കിലും നീയൊന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കിൽ ഞാൻ തടഞ്ഞേനെ… സരസു.. ഞാൻ തടഞ്ഞേനെ…

“നീയാരാടി ഹിറ്റ്ലർ സിനിമയിലെ പ്രഫസറോ…

😁വെറുതെ… ഒരു ഫ്ലോ ക്ക്

“രണ്ടിനും തമാശ…. അല്ലെങ്കിലും നിങ്ങൾക്കെന്താ എന്റെ കാര്യമല്ലേ ഞാനല്ലേ ട്രാപ്പിലായത് നിങ്ങൾ സെറ്റ് ആയല്ലോ…

“അങ്ങനെയാണോ പെണ്ണെ ഞങ്ങൾ പറഞ്ഞത്….. ഇതൊക്കെ വെറുതെ നിന്നെ കൂൾ ആക്കാൻ വേണ്ടി പറയുന്നതല്ലേ…

പിന്നെ ജോലിയും കൂലിയും ഇല്ലാത്ത എന്നെ ഇവൾ പ്രേമിക്കുന്ന കാര്യം വല്ലതും ആ മാടാനറിഞ്ഞാൽ അടുത്ത വണ്ടിക്ക് തന്നെ അവനിങ് വന്നെനെ തല്ലിക്കൊന്ന് കുളിപ്പിച്ച് കിടത്തി മൂക്കിൽ പഞ്ഞി വെപ്പിച്ചു പോവും

“അത് കാര്യം….അല്ലേടി നിനക്ക് ആദിയേട്ടനെ കെട്ടിയാലെന്താ കുഴപ്പം….ആദിയേട്ടൻ പറഞ്ഞത് നീയും കേട്ടതല്ലേ… നിന്നെയെ കെട്ടു എന്ന്….

അനു ചോദിക്കവേ സരസു വിന് ദേഷ്യം വന്നു

“അത്കൊണ്ട് ഞാനങ്ങേരെ കെട്ടണോ… എന്നോടുള്ള ഇഷ്ടം കൊണ്ടല്ല… ഞാനിന്നലെ അങ്ങനെ പറഞ്ഞതിലെ വാശി കൊണ്ടാ അങ്ങേര് അങ്ങനെ പറഞ്ഞത്..

എന്നെ ഇഷ്ടമില്ലാത്ത എനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിച്ചു ജീവിതകാലം മുഴുവൻ നരകിച്ചു ജീവിക്കാൻ എനിക്കൊട്ടും താല്പര്യമില്ല…

“അതെന്താ നിനക്ക് ആദിയേട്ടനെ ഇഷ്ട്ടല്ലാതെ… എന്ത് നല്ല സ്വഭാവ ഡി… ആദിയേട്ടന്…

വേണോങ്കിൽ പുള്ളിക്ക് എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എന്റെട്ടന് കൊടുത്തു വാക്കിന്റെ പുറത്ത് ഇത്ര നാളും ഒരു കൂടപ്പിറപ്പിനെ പോലെ കണ്ട എന്നെ കല്യാണം കഴിക്കാമായിരുന്നു….

പകരം എന്റെ മനസിനും അതിന്റെ ഇഷ്ട്ടത്തിനുമാണ് ആദിയേട്ടൻ വിലകല്പിച്ചത്…. അത്കൊണ്ട് തന്നെ മുമ്പത്തേക്കാൾ ഒരിഷ്ടകൂടുതൽ എനിക്ക് ആദിയേട്ടനോടുണ്ട്..

അനു പറഞ്ഞു നിർത്തവേ സരസു ഒന്നും മിണ്ടാത്തെ ദൂരേക്ക് മിഴികൾ പായിച്ചിരുതേയുള്ളു

“പറയെടി… നിനക്ക് എന്തുകൊണ്ടാ ആദിയെ ഇഷ്ടമല്ലാതെ…

അഭി അനുവിന്റെ ചോദ്യം അവർത്തിക്കവെ സരസുവിന് അസ്വസ്ഥത തോന്നി…

എന്തുകൊണ്ട് ഇഷ്ടമല്ലെന്ന് ചോദിച്ചാൽ…. പ്രേതെകിച്ചു ഒരുത്തരമില്ല… എങ്കിലും എത്ര രുചിച്ചാലും മാറാത്ത കയ്പ്പ് വിട്ട് മാറാത്ത കൈപ്പയ്ക്കയെ പോലെ പേരറിയാത്തൊരു ഇഷ്ടക്കേട് മനസിലുണ്ട്…

ഇന്നും ഇന്നലെയുമല്ല… എത്രെയോ വര്ഷങ്ങളായി അതിങ്ങനെ നിലനിന്നു പോകുന്നതാണ്…

സ്വയം മനസിനെ ഇഷ്ടക്കേട് പഠിപ്പിച്ചു വച്ചേക്കുവല്ലേ നീയെന്നു ആരെങ്കിലും ചോദിച്ചാൽ എനിക്കൊരു ഉത്തരമില്ല….

പരസ്പരം പാരപണിതും കുറ്റപെടുത്തിയും ഒരു നല്ല വാക്ക് പോലും പരസ്പരം പറയാതെയുമാണ് ഇത്ര നാളും ജീവിച്ചത്….

പെട്ടെന്നൊരു ദിവസം അതിനൊരു മാറ്റം നൽകി കൊണ്ട് സ്നേഹത്തിന്റെയും ഒരു ഭാര്യയുടെ കടമകൾ മാത്രം വഹിക്കണമെന്ന് പറഞ്ഞാൽ അതെങ്ങനെ എനിക്ക് അംഗീകരിക്കാനാവും..

“എനിക്കറിഞ്ഞുട…. എനിക്കിഷ്ട്ടല്ല…. അത്രേഉള്ളു…

ഇനി എനിക്കറിയാവുന്ന കാര്യം ഞാൻ പറയാം.. അങ്ങേരെങ്ങാനും എന്നെ കെട്ടിയാൽ നിങ്ങൾ രണ്ടിനെയും തല്ലിക്കൊന്ന് ഞാനും ചാവും…

അത്രെയും പറഞ്ഞവൾ എഴുനേറ്റു പോയി

അഭിയും അനുവും പരസ്പരം നോക്കി….

🙎🙎‍♂️🙎‍♀️

ആദി ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങാനായി നിൽക്കുമ്പോഴാണ് കൃതി അവിടേക്ക് വന്നത്…

അവളുടെ മുഖത്ത് നിറഞ്ഞു നിന്നത് പുച്ഛമായിരുന്നു…

“നീ എന്താ ഇവിടെ

“ഡോക്ടർ. ആദിശങ്കറിന് കല്യാണം ഉറപ്പിച്ചത് പ്രമാണിച്ചു എന്റെ വക കൺഗ്രാറ്സ്..പറയാൻ വന്നതാ…

അവളൊന്ന് ചുണ്ട് കൊട്ടിപറയവെ ആദി അവളെ ഗൗനിക്കാതെ ബാഗുമെടുത്തു പുറത്തേക്ക് നടന്നതും അവൾ മുന്നിലേക്ക് നീങ്ങി നിന്നവനെ തടഞ്ഞു…

“കൃതി വഴി മാറ് … എനിക്ക് പോണം….

“അതെങ്ങനെയാ ആദി ഞാനൊരു കൺഗ്രാറ്സ് പറഞ്ഞിട്ട് ഒന്നും മിണ്ടാതെ പോയാലെങ്ങനാ..

ആദി ഒരു നിമിഷം കണ്ണുകളടച്ചു സ്വയം ശാന്തത കൈവരിച്ചു

“താങ്ക്സ്… ഇനി മാറാല്ലോ…

“നമ്മളെന്തൊരു വിഢികളാണ് അല്ലെ… ഒരിക്കലും നടക്കാത്ത ഒരു കല്യാണത്തിന് ഞാൻ നിനക്ക് കൺഗ്രാറ്സ് പറയുന്നു… നീ അതിന് താങ്ക്സ് പറയുന്നു…. സൊ ഫൂളിഷ്നെസ്…

“നടക്കില്ലെന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ…

“പോരാ പോരാ…. ഒന്നുങ്കിൽ ഇരുവീട്ടുകാർ അല്ലെങ്കിൽ വരൻ…. അതുമല്ലെങ്കിൽ വധു… മിസ്. സരസ്വതി ഇവരിലാരെങ്കിലും തീരുമാനിച്ചാൽ പോരെ..

പക്ഷെ ഞാനാഗ്രഹിക്കുന്നത് എല്ലാ ഭംഗിയായി നടക്കണമെന്നാണ് അങ്ങനെ ആ വിവാഹ ദിവസം വന്നു ചേരണമെന്നാണ്….

ആദി അവളെ സൂക്ഷിച്ചു നോക്കി…

“ഒന്ന് ആലോചിച്ചു നോക്കിയേ.. അങ്ങനെ വീട്ടുകാരുടെ നിർബന്ധപ്രകാരം ഇപ്പോ ഇ കല്യാണത്തിന് സമ്മതം മൂളിയ വധുവിന് മണ്ഡപത്തിലിരിക്കെ ഒരു പുനർചിന്തയുണ്ടാകുന്നു…തനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ താനെന്തിന് കല്യാണം കഴിക്കണം….

അന്ന് ആ ദിവസം എല്ലാവരുടെയും മുന്നില് വെച്ചവൾ തുറന്നു പറയുന്നു… തനിക്കി കല്യാണത്തിന് ഇഷ്ടമല്ലെന്ന്..ഓഹ്… നാടകീയമായ രംഗങ്ങൾ….

അവസാനം ദുഖിതയായ മിസ്സ് ശങ്കർ എന്റച്ഛന്റെ അടുത്തേക്ക് വരുന്നു… മകനൊരു ജീവിതം കൊടുക്കാൻ…എന്നെ മകന് വേണ്ടി ചോദിക്കാൻ… വൗ…. സൊ സ്വീറ്റ്…..

അവളാ രംഗം മനസ്സിൽ കാണുന്നത് പോലെ ആസ്വദിച്ചു പറഞ്ഞു കയ്യടിച്ചു…

“ഓഹ്… അങ്ങനെയാണോ എങ്കിൽ നീ കേട്ടോ ഇനി നീയല്ല.. നിന്റതന്ത ഗണേഷകുമാരൻ ഉച്ചുകുത്തി നിന്നാലും ഇ കല്യാണം മുടക്കാൻ പറ്റില്ല… ആദിശങ്കറാ പറയുന്നത്…

അവന്റെ സ്വരത്തിലെ വാശിയവൾ തിരിച്ചറിഞ്ഞു..

“ഇത് നിന്റെ വാശിയാണ് ആദി… വെറും വാശി മാത്രം

“അതെ.. എന്റെ വാശിതന്നെയാണ് നിന്നെ ജയിക്കാൻ ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്..

“നീ ഇതിന് ദുഃഖിക്കും ആദി…. നിനക്കവളോട് പ്രണയമില്ലെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം.. മുൻപ് നീ പറഞ്ഞു കേട്ടിട്ടുള്ള വീട്ടുവിശേഷങ്ങളിൽ നീ അവളെ കുറിച്ച് പറയാറുള്ളത് എനിക്കോർമ്മയുണ്ട് തല തെറിച്ചൊരു പെണ്ണെന്നു…

അന്ന് നിന്റെ വാക്കുകൾ ഒക്കെ നിറഞ്ഞത് അവളുടെ കുറുമ്പുകളുടെ പരാതിയായിരുന്നു പ്രണയമല്ല.. തിരിച്ചും അവൾക് നിന്നോടുള്ള ദേഷ്യത്തെയും വാശിയെകുറിച്ചും നിനക്കറിയാമായിരുന്നു… എന്നിട്ടും…. എന്നിട്ടും…

എന്നെ തോൽപ്പിക്കാൻ വേണ്ടി മാത്രം നീ അവളെ സ്നേഹിക്കുന്നെന്ന് എല്ലാവരോടും പറഞ്ഞു… എന്തുകൊണ്ട്…. മുൻപ് ഞാൻ നിനക്ക് പ്രിയപെട്ടവളായിരുന്നു…

എന്നിട്ടും…. എന്നോടുള്ള വാശിക്ക് ഒരിക്കലും ഒരുതരത്തിലുള്ള ഇഷ്ടവും തോന്നാത്തൊരു പെണ്ണിനെ…. നീ കല്യാണം കഴിക്കാനൊരുങ്ങുന്നു….

അവന്റെ നേരെ വിരൽ ചൂണ്ടി അത്രെയും പറഞ്ഞു നിർത്തമ്പോഴേക്കും അവൾ നന്നേ കിതച്ചിരുന്നു…

“നീ പറഞ്ഞതൊക്കെ ശെരിയാണ് എനിക്കവളോട് പ്രണയമില്ല… അത് പോലെ തന്നെ ഞാനവളെ വെറുക്കുന്നുമില്ല എനിക്കവളോട് ദേഷ്യവും ഇല്ല..

എന്നാലെനിക്കവളോട് തീർച്ചയായും ഇഷ്ട്ടമുണ്ട്… അതോരു പെങ്ങളെന്ന രീതിയിലല്ല..ഒരു മുറപെണെന്ന രീതിയിലല്ല…..

പിന്നെങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കത് വിശദീകരിക്കാനാവില്ല…

അവളുടെ കുസൃതികൾ ഒരു പരാതിയായി ഞാനെല്ലാവരോടും പറയാറുണ്ടെങ്കിലും ഞാനുമത് ആസ്വദിക്കുന്നുണ്ട്…

നിന്നെയും അവളെയും വേർതിരിക്കുന്ന ഒരു പ്രധാന ഘടകം തന്നെ നിങ്ങളുടെ സ്വഭാവമാണ്….

അവളെങ്ങനെയാണോ അങ്ങനെയാണവൾ… മനസ്സിൽ ഒന്ന് വെച്ചുകൊണ്ട് പുറത്ത് വേറൊരു രീതിയിൽ പെരുമാറില്ല…

നീ എന്നെ കണ്ട നാൾ മുതൽ പ്രണയിക്കുന്നെന്ന് പറയുന്നു…നമ്മളൊരു കുടുംബത്തിലെ അറ്റുപോയ കണ്ണികളാണെന്ന് നിനക്കറിയാമായിരുന്നു പക്ഷെ ഞാനതൊക്കെ അറിഞ്ഞത് ഏതാനം മാസങ്ങൾക്ക് മുൻപ്….

ഇത്രേം വർഷം ഒരു നല്ല സുഹൃത്തായി എന്റെ മനസ്സിൽ ഉറപ്പിച്ച നിന്നെ ഞാനെങ്ങനെയാണ് ഇനിയൊരു കാമുകിയായി കാണുക…

ചില ബന്ധങ്ങൾ അങ്ങനെയാണ് ഒരിക്കൽ ഒരുസ്ഥാനം നൽകി മനസിലുറപ്പിച്ചു പോയാൽ പിന്നതൊരൊക്കലും മാറ്റാനാവില്ല…

അത് പോലെയാണ് നീയും… നീയെനിക്ക് എന്നുമൊരു സുഹൃത്തു മാത്രമാണ്..

കുടുംബബന്ധങ്ങളുടെ ചരടുവലിയില്ലാതെ ദൈവമായി തുടങ്ങി വെച്ചു തന്ന ബന്ധം…

അതങ്ങനെ മുന്നോട്ട് കൊണ്ട് പോകുവാൻ എനിക്ക് സമ്മതമാണ്….നിനക്ക് സമ്മതമാണെങ്കിൽ മാത്രം.. തീരുമാനം നിന്റേതാണ്…

എല്ലാം കേട്ടുകൊണ്ട് തലകുനിച്ചു നിൽക്കുന്ന അവളെ ഒന്ന് കൂടി ഒന്ന് നോക്കികൊണ്ട് ആദി പുറത്തേക്ക് ഇറങ്ങി നടന്നു..

🙆😍🙆‍♂️

വീട്ടിലെത്തുമ്പോഴും ആദിയുടെ മനസ്സിൽ നിറഞ്ഞു നിന്നത് കൃതി പറഞ്ഞ കാര്യങ്ങളായിരുന്നു…

സരസുവിന് തന്നോടുള്ള ഇഷ്ടക്കേട് അവനും അറിയാവുന്നതാണ്…..

കുളിച്ചു ഫ്രഷ് ആയതിനു ശേഷം അവൻ നേരെ അപ്പുറത്തേക്കാണ് നടന്നത്…

മോഹനനെ കണ്ടു സംസാരിക്കാൻ തന്നെ അവനുറച്ചു…

ഉമ്മറത്തിരുന്ന ഹരി അവനെ കണ്ടതും എഴുനേറ്റു അവനടുത്തേക്ക് വന്നു…

“അളിയാ……

ഹരി ഒരു പ്രേതേയ്ക്ക ഈണത്തിൽ അവനെ വിളിക്കവേ ആദി ചിരിക്കാൻ ശ്രെമിച്ചു…

“മാമ ഇല്ലേ…

“അച്ഛൻ അകത്തുണ്ട്….

“സരസു …..

“അവൾ അനുവിന്റെ വീട്ടിലാ… എന്താ വിളിക്കണോ..

കളിയാക്കലോടെ ഹരി ചോദിച്ചതും ആദി വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി..

ഇരുവരും അകത്തേക്ക് നടന്നു…

ഡൈനിങ് ടേബിളിൽ ഇരുന്നു കൊണ്ട് ചായകുടിക്കുകയായിരുന്ന മോഹനൻ ചിരിയോടെ അടുത്തിരുന്ന കസേര അവന് വേണ്ടി നീക്കിയിട്ടുകൊണ്ട് കൊണ്ട് ഇരിക്കാൻ പറഞ്ഞു..

പൊതുവെയുള്ള വിശേഷം പറച്ചിലിന് ഇടയിൽ അവനുള്ള ചായയുമായി നീലിമയും അവിടേക്ക് വന്നു.

“മാമേ… ഞാൻ വന്നത് എന്താണെന്നു വെച്ചാൽ…..നിങ്ങളെല്ലാം വിചാരിക്കുന്നത് പോലെ സരസു….. ഞാനും…..

“നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലലെന്നു പറയാനാവും…

മോഹനൻ ചിരിയോടെ ഇടയിൽ കയറി പറയവേ അവന്റെ മുഖത്തു അതിശയം നിറഞ്ഞു…

“എന്റളിയ അതിവിടെ ആർക്കാണ് അറിയാത്തത്… ഉമ്മ ചോദിച്ചു എന്നൊക്കെ അമ്മായി പറഞ്ഞപ്പഴേ ഞങ്ങൾക്ക് മനസിലായി ഇതെന്തോ തെറ്റിദ്ധാരണയാണെന്ന്…. ദേ അവളുടെ കാര്യങ്ങളൊക്കെ ഇവിടെ ഫുള്ളി അപ്ഡേറ്റ്ടാ….

മോഹനനെ ചൂണ്ടി ഹരി പറഞ്ഞു…

അവളെല്ലാം അച്ഛനോട് പറയാറുണ്ട്… അതിപ്പോ എത്ര ചെറുതാണെങ്കിലും…അതുകൊണ്ടല്ലേ അവളിപ്പോ സൈലന്റ് ആയിരിക്കുന്നത്…

അല്ലെങ്കിൽ ഇന്നലെ തന്നെ അളിയന്റെ ലേഡീസ് ടോയ്ലറ്റ് വീഡിയോ അവൾ പുറത്തു വിട്ടേനെ…

ഇതിപ്പോ അച്ഛന് എല്ലാം അറിഞ്ഞിട്ടും ഇ കല്യാണത്തിന് സമ്മതം മൂളിയല്ലോ എന്നുള്ള ആലോചനയിലാണ് പെണ്ണ്…

ഹരി ചിരിയോടെ പറയവേ നീലിമയും മോഹനനും പരസ്പരം നോക്കി ചിരിച്ചു

തിരിച്ചു വീട്ടിലെത്തുമ്പോൾ ആദിയുടെ ചുണ്ടിലൊരു മൂളിപ്പാട്ട് ഉണ്ടായിരുന്നു…

രാത്രി അഭി മുറിയിലേക്ക് വന്നതും ആദി പിരികമുയർത്തി എന്താണെന്ന അർത്ഥത്തിൽ അവനെ നോക്കി

“ഞാനിന്ന് ഇവിടാ കിടക്കുന്നെ… 😁..

കയ്യിലെ ഷീറ്റ് ആട്ടികൊണ്ട് അവൻ പറഞ്ഞു

അവനെയൊന്ന് അടിമുടി നോക്കി ആദി ബെഡിന്റെ ഒരു സൈടിലേക്കായി ചെന്ന് കിടന്നു… അരികിലായി അഭിയും ചാടി കയറി…

മുറിയിൽ ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ നിശബ്ത തങ്ങി നിൽക്കവേ അഭി പതിയെ തലയുയർത്തി ആദിയെ നോക്കിയതും അവൻ തിരിഞ്ഞു കിടന്നതും ഒരുമിച്ചായിരുന്നു

“എന്താടാ…….

“അല്ല…. ഞാൻ ചുമ്മ….. 😁

ആദി അവനെയൊന്ന് നോക്കി കൊണ്ട് നിവർന്നു കിടന്നു…

“അല്ലടാ ഞാനാലോചിക്കുകയായിരുന്നു…. ആ കൃതി എന്ത് നല്ല കൊച്ചാ അല്ലെ… ഡോക്ടർ ആണ്.. കൂടാതെ നിന്റെ മുറപ്പെണ്ണും

ആദി മിണ്ടാതെ കിടന്നതേയുള്ളു….

“ഇത്രേം സുന്ദരിയായൊരു പെണ്ണുള്ളപ്പോ നീ എന്തിനാ ആ സരസു നെ കെട്ടുന്നത്…

അഭി അവനെ ഇടംകണ്ണിട്ട് നോക്കി

“ശേ… നീ മുൻപ് പറഞ്ഞിട്ടുള്ളത് പോലെ അവളളത്ര ശെരിയല്ലടാ… കൊറേ ചെക്കന്മാരുമായിട്ട് കൂട്ടും.. കോളേജിലും പോവത്തില്ല.. ഇങ്ങനെ കറങ്ങി നടക്കും…

അല്ലെങ്കിലും അവളൊരു ഡിഗ്രികാരിയല്ലേ അതും വെറും ബി എ… ശേ… ഡോക്ടർ അയ നിനക്കവള് ചേരില്ലടാ… അതൊരു വട്ട് കേസാ

“തീർന്നോ….

ആദി തലയ്ക്ക് കൈകൊടുത്തു കിടന്നു കൊണ്ട് ചോദിച്ചതും അഭി അവനെ നോക്കി ഇളിച്ചു…

“ഇതാരുടെ പ്ലാനിങ്ങാ… നിന്റെയോ അതോ നീ ഇപ്പോ പറഞ്ഞ വട്ട് കേസിന്റെയോ

“അവളൊന്നുമല്ല… ജീവിച്ചിരിക്കാനുള്ള കൊതി കൊണ്ട് ഞാൻ തന്നെ ചോദിക്കുന്നതാ… നിനക്കവളെ കേട്ടതിരിന്നുടെ… പ്ലീസ്

“കിടന്നുറങ്ങടാ ചെറുക്കാ….

ആദി മറുവശത്തേക്ക് തിരിഞ്ഞു കിടന്നു…

“എടാ… പ്ലീസ് ഡാ….

അഭി അവനെ പിടിച്ചു കുലുക്കാൻ തുടങ്ങിയതും ആദി ഒരൊറ്റ ചവിട്ട് വെച്ചുകൊടുത്തു…

“അറിയാത്ത പിള്ള…ചൊറിയുമ്പോൾ അറിയും…. ഞാൻ പറയാനുള്ളത് പറഞ്ഞു.. ഹല്ല പിന്നെ…

തറയിൽ കൈകുത്തി കിടന്നു കൊണ്ടവൻ ആത്മഗതം പോലെ പറഞ്ഞു കൊണ്ട് ബെഡിലേക്ക് വീണ്ടും മൂടിപ്പുതച്ചു കിടന്നു….

👯‍♀️🥰👯‍♀️

രാവിലെ ആദി ഹോസ്പിറ്റലിലേക്കിറങ്ങുമ്പോൾ കണ്ടത് അരമതിലിൽ ഇരുന്നു ഫോണിൽ കുത്തികൊണ്ട് ഇരിക്കുന്ന സരസുവിനെയാണ്….

കശബ്ദം കേട്ട് നോക്കിയവൾ ആദിയെ കണ്ടതും മുഖം വെട്ടിത്തിരിച്ചിരുന്നു

കൂടെ പടയാളികൾ ആരുമില്ല…. സരസമ്മ തനിച്ചാണല്ലോ…

മനസ്സിൽ ഓർത്തു കൊണ്ടവൻ കാറിൽ നിന്ന് ബാഗ് വെച്ച് കൊണ്ട് അവളുടെ ശ്രെദ്ധ പറ്റാനായി ഡോർ വലിച്ചടച്ചു അടച്ചു…

അവളവനെ തിരിഞ്ഞു കൂർപ്പിച്ചു നോക്കി…

“എന്റെ രാസാത്തി…. ഫോണിൽ നോക്കികൊണ്ട് പോക്കുവെയില് കൊള്ളുവാനോ

“അല്ല വെയിലത്തു കാ വറുത്തു എടുക്കുവാ.. എന്താ വേണോ

ഒന്ന് ചമ്മിയെങ്കിലും അവൻ വിട്ടുകൊടുത്തില്ല

“അപ്പോ എന്റെ രാസാത്തി തന്നെയെന്ന് സമ്മതിച്ചു…അല്ലെ ഗള്ളി….

“പോടാ വായിനോക്കി…

ഇത്തവണ അവനൊന്ന് ഞെട്ടി…

“പോടന്നോ… നിന്നെ കെട്ടാൻ പോവുന്ന ചെക്കനല്ലെടി ഞാൻ…

“ചെക്കനല്ല… ചൊക്കൻ…. ഹും…. അല്ലഅയിന് ആര് തന്നെ കെട്ടുമെന്ന…. ഞാനൊ…. അതങ്ങ്… പള്ളിയിൽ പോയി പറഞ്ഞാൽ മതി….

ശേടാ….ഇത് ശെരിയാവോന്ന് എനിക്ക് തോന്നുന്നില്ല…

പെണ്ണിന്റെ നാക്ക് കണ്ടില്ലേ…

“ചേട്ടൻ തിരിച്ചു വരുമ്പോ പള്ളിയിൽ പോയി പറഞ്ഞേച്ചു വരാട്ടോ…. വരട്ടുമ…. ചെല്ലം…

വരട്ടാനോ ആരേ വരട്ടാൻ….

അവൻ ഒരു സൈറ്റ് അടിയോടൊപ്പം ഒരു പറകുന്ന ഉമ്മ കൂടി അവൾക് കൊടുത്തു

അയ്യേ…. വൃത്തികെട്ടവൻ…. ഇങ്ങേരെ ഇന്ന് ഞാൻ..

കണ്ണിൽ ആദ്യം പെട്ടത് ചെടിച്ചട്ടിക്ക് ഓട്ട അടച്ചു വച്ചിരുന്ന കൊച് ഒരുരുളൻ കല്ലാണ്…

എടുത്തു ഒരേറു കൊടുത്തതും ഇതൊന്നും ശ്രെദ്ധിക്കാതെ അവൻ കാറിൽ കയറിയതും ഒരുമിച്ചായിരുന്നു കല്ല് ഗേറ്റ് കടന്നു വന്ന അഭിടെ മണ്ടയ്ക്ക് തന്നെ കൊണ്ടു…

അയ്യോ….

ചെറുതായൊണ്ട് ചെക്കന്റെ മണ്ടയ്ക്ക് ഒന്നും പറ്റീല…. സരസു ഉടനെ തന്നെ മതിലിന്ന് ചാടിയിറങ്ങി വീട്ടിൽ കയറി…

💁‍♂️💁💁‍♂️

ദിവസങ്ങൾ പിന്നെയും കടന്നു പോയി…

സരസുവിന് എക്സാം ഒക്കെ കഴിഞ്ഞു…..

അവളും ആദിയും തമ്മിലുള്ള പാരവായ്പുകൾ കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല…. അതെല്ലാം ഒന്നിനൊന്ന് മെച്ചമായി മിക്കവാറും അഭിയുടെ മണ്ടയിലാണ് വന്നു ചേരാര്…

പാവം ചെക്കൻ….

കല്യാണം കൂടി കഴിയുന്നതോടെ അവനെ പെട്ടിലാക്കാനുള്ള ഓർഡർ അടിച്ചു കിട്ടുമെന്നാണ് അമ്മുവിന്റെ കണ്ടെത്തൽ…

അതിനിടയിൽ ഏറ്റവും വലിയ വിശേഷം എന്താണെന്ന് വെച്ചാൽ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്ന ദിവസം തന്നെ കല്യാണം തീരുമാനിച്ചുറപ്പിച്ചു….

ആദിയുടെ ജാതകപ്രകാരം രണ്ടു മനസത്തിനുള്ളിൽ കല്യാണം നടക്കണമത്രേ… അങ്ങനെ നിശ്ചയം ഒഴിവാക്കി കല്യാണം കെങ്കേമമാക്കാനുള്ള പുറപ്പാടിലാണ് ഇരുവീട്ടുകാരും…

പെണ്ണും ചെക്കനും ഇത്ര അടുത്തയതിനാൽ കല്യാണത്തിന് ഒരാഴ്ച മുന്നേ ആദിയും വീട്ടുകാരും ശങ്കരന്റെ വീട്ടിലേക്ക് പോയി….ശങ്കരന്റെ ഏട്ടന്റെ നിർദേശപ്രകാരമായിരുന്നു അത്..

ആദി ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും എല്ലാവരും കൂടി ഒത്തു പറഞ്ഞതിനാൽ അവസാനം അവന് സമ്മതിക്കേണ്ടി വന്നു… കൂടെ ഞാനിത് മുടക്കിത്തരാടി….

എന്ന് പറഞ്ഞു മണ്മറഞ്ഞ പോയ അപ്പനപ്പൂപ്പൻ മാരെ വരെ പിടിച്ചു സത്യം ചെയ്തേച്ചു പോയതാണ് അഭി

“ദേ നാളെ കല്യാണമാണ്….. ഇനി ഇപ്പോ ഇ കല്യാണം മുടക്കണമെങ്കിൽ നീ വല്ലന്റെയും കൂടെ ഒളിച്ചോടണം… സിംഗിൾ ആയതിനാൽ ആ പ്രതീക്ഷ വേണ്ട….

അല്ലെങ്കിൽ ആത്മഹത്യാ ചെയ്യണം… രണ്ടും നടപ്പില്ല… അപ്പോ പിന്നെ എന്റെ ഏട്ടത്തി ചാച്ചിക്കോളു…. അനിയൻ വയ്ക്കുവാ….

കുഴഞ്ഞു മറിഞ്ഞ അവന്റെ വാക്കുകൾ കേട്ടപ്പോഴേ സരസുവിന് അവന്റെ ഇപ്പോഴത്തെ കണ്ടിഷൻ ഏകദേശം മനസ്സിലായതും അവൾ ഫോൺ അടുത്തിരുന്ന അനുവിന്റെ കയ്യിൽ കൊടുത്തു..കൊണ്ട് മണത്തു നക്ഷത്രങ്ങൾ എണ്ണികളിച്ചു…..

തമ്മിലൊരു കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു..

അനു ഫോണും കൊടുത്തു അവളോട്‌ യാത്ര പറഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ സരസു വിന്റെ കുഞ്ഞി തലയിൽ ഒരു കുരുട്ടു ബുദ്ധി ഉദിച്ചിരുന്നു….

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11