Wednesday, December 18, 2024
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 23

എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“നീ എന്താ കുഞ്ഞാ അവിടെ നിന്ന് കളഞ്ഞത്..” അരുന്ധതി അവനെ സ്നേഹത്തോടെ വിളിച്ചു… “അല്ലേലും അമ്മയ്ക്ക് ഏട്ടനെ മാത്രമേ കണ്ണിൽ പിടിക്കൂ..ഞാൻ പുറത്ത്…” സ്വാതി അവരെ കെട്ടി പിടിച്ച കൈ അയച്ച് കൊണ്ട് കുശുമ്പോടെ പറഞ്ഞു… “എന്റെ പെണ്ണേ… അമ്മ അതിനു എന്താ പറഞ്ഞത്…” അരുന്ധതി വിഷമത്തോടെ അവളെ നോക്കി.. “പോട്ടെ . അല്ലേലും നമ്മള് ആരാ…” സ്വാതി പരിഭവത്തോടെ വിവേകിന്റെ മുഖത്തേക്ക് നോക്കി.. അപ്പോഴാണ് അവന്റെ നിറഞ്ഞ കണ്ണുകൾ അവളു കണ്ടത്.. “അയ്യേ..എന്റെ ഏട്ടൻ കരയെ….” സ്വാതിയുടെ കൺകൊണിൽ നീർ തിളക്കം വന്നു.. “ഏട്ടാ..ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ… സോറി…” സ്വാതി ചെവി പിടിച്ചു മാപ്പ് പറയുന്നത് പോലെ കാണിച്ചു..

“മോനെ…കുഞ്ഞാ…. അവള് പറഞ്ഞത് നീ കാര്യമാക്കേണ്ട… അവള് കുഞ്ഞു അല്ലെ..” അരുന്ധതി അവന് അരികിലേക്ക് നീങ്ങി വന്നു… “അതിന് ഇവള് പറഞ്ഞത് കേട്ടിട്ട് അല്ല എന്റെ അമ്മ കുട്ടി ഞാൻ കരഞ്ഞത്… എന്റെ അമ്മക്കുട്ടിയെ ഇങ്ങനെ കണ്ടതിന്റെ സന്തോഷം ആണ്…” വിവേക് അവർക്ക് അരികിൽ ആയി മുട്ട് കുത്തി ഇരുന്നു… “എത്ര നാളായി അമ്മ… ഇങ്ങനെ.. ഈ മുഖത്ത് ഈ പുഞ്ചിരി കണ്ടിട്ടു..” വിവേക് അവരുടെ മടിയിലേക്ക് തല ചായ്ച്ചു… “എല്ലാം ശരി ആയില്ലേ കുഞ്ഞാ.. പിന്നെന്താ വീണ്ടും സങ്കടം..” അവരുടെ തൊണ്ട ഇടറി… വിവേകിന്റെ തലയിൽ തഴുകി കൊണ്ട് അവര് ഇരുന്നു… “അതെ… ഇത്ര നാള് കൂടിട്ട് ആണ് അമ്മയെ ഒന്ന് മര്യാദയ്ക്ക് കണ്ടത്…

അന്നേരം സെന്റി അടിച്ചു ഇരിക്കാൻ ആണോ രണ്ടാളുടെയും പ്ലാൻ…” സ്വാതി മുഖം വീർപ്പിച്ചു… “എന്റെ വാവേ…” അരുന്ധതി താടിക്ക് കൈ കൊടുത്തു കൊണ്ട് അവളെ നോക്കി… .അവള് ഓടി വന്നു അവരുടെ കവിളിൽ ഉമ്മ കൊടുത്തു… “അപ്പ കൂടി ഉണ്ടായിരുന്നു എങ്കിൽ അല്ലെ അമ്മ…” സ്വാതി ഇടറിയ സ്വരത്തിൽ പിറുപിറുത്തു… “വാവേ…” വിവേക് ശാസനയോടെ വിളിച്ചു… “കുഞ്ഞാ…വേണ്ടാ…നല്ല ദിവസമായിട്ടു…” “വേണ്ടമ്മെ…ഏട്ടന് അല്ലേലും അപ്പയോട് ഇപ്പഴും ദേഷ്യം ആണല്ലോ….” സ്വാതി കണ്ണീരോടെ പറഞ്ഞു മുറിയിലേക്ക് നടന്നു… “കുഞ്ഞാ… വാവയ്ക്ക്‌ അത് സങ്കടം ആയിന്ന് തോന്നുന്നു….” അരുന്ധതി വിഷമത്തോടെ പറഞ്ഞു.. “സാരമില്ല അമ്മേ… നാളെ സത്യങ്ങൾ അറിയുമ്പോൾ ഒരു പക്ഷെ അവളു തകർന്നു പോകാതെ ഇരുന്നാൽ മതി…”

വിവേക് മുഖം അമർത്തി തുടച്ചു.. “തൽകാലം എന്റെ അമ്മക്കുട്ടി ഇങ്ങ് വന്നേ… അവളെ കയ്യിൽ എടുക്കാൻ ഉള്ള വഴി ആലോചിക്കാം നമുക്ക്..” വിവേക് പുഞ്ചിരിച്ചു കൊണ്ട് എണീറ്റു… “ഇങ്ങനെ ഒരു ഏട്ടനും അനിയത്തിയും… വാ… പോയി ഫ്രഷ് ആയിട്ടു വാ… വാവയെയും കൂട്ടിക്കോ…ഞാൻ കഴിക്കാൻ എടുത്തു വെക്കാൻ പറയട്ടെ…” അരുന്ധതി അവന്റെ കവിളിൽ തലോടി കൊണ്ട് സ്നേഹവായ്‌പോടെ പറഞ്ഞു… വിവേക് അവന്റെ മുറി ലക്ഷ്യമാക്കി നടന്നു… *** അനി കുളിച്ച് റെഡി ആയി അഭിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ ലാപ് ടോപ്പും കയ്യിൽ പിടിച്ചു ചിന്തയിൽ ആയിരുന്നു… “എന്റെ ഏട്ടാ… ഇപ്പോഴും അത് തന്നെ ഓർത്ത് ഇരിക്കുകയാണോ…” അനി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു…

അഭി പെട്ടെന്ന് ഞെട്ടി അവനെ നോക്കി… അപ്പോഴാണ് ലാപ്പിൽ സിസിടിവി ഫൂട്ടേജ് അവൻ കണ്ടത്… “ഏട്ടൻ ഇത് തന്നെ കണ്ടൊണ്ടു ഇരിപ്പ് ആണോ..” അനി അവന് അരികിൽ ആയി ഇരുന്നു .. “അതല്ല അനി… നീ ഇയാളുടെ.. ഐ മീൻ.. സ്ത്രീയോ പുരുഷനോ.. ആരോ ആവട്ടെ… പക്ഷേ… ആ ബോഡി ലാംഗ്വേജ്… അതെനിക്ക് നല്ല പരിചയം ഉണ്ട്….” അഭി ചിന്തയോടെ തലയിൽ മുറുകെ പിടിച്ചു… “വാട്ട് ഡു യു മീൻ ഏട്ടാ….നമുക്ക് പരിചയം ഉള്ള ആരെങ്കിലും ആണ് എന്നാണോ…” അനി സംശയത്തോടെ ചോദിച്ചു… “ആവാം.. ആവാതെ ഇരിക്കാം… ഐ ഡോണ്ട് ക്‌നോ… പക്ഷേ… ഇത്.. എന്നെ വല്ലാതെ കൺഫുസ്ഡ് ആക്കുന്നു അനി…” അവൻ നെറ്റിയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു … “നമുക്ക് ഇത് ഏട്ടൻമാരോട് പറഞ്ഞാലോ….” . അനി ചോദിച്ചു.. “

വേണ്ട അനി…. അവരെ കൂടി തൽകാലം ടെൻഷൻ ആക്കണ്ട… തൽകാലം ആരും ഒന്നും അറിയണ്ട…” അഭി ലാപ് ക്ലോസ് ചെയ്തു… “ശരി.. എങ്കിൽ തൽകാലം ഏട്ടൻ താഴേക്ക് വാ.. മുത്തശ്ശി കഴിക്കാൻ വിളിച്ചു…” അനി എണീറ്റ് കൊണ്ട് പറഞ്ഞു… താഴേക്ക് പോകുന്ന വഴിക്ക് അഭിയുടെ നോട്ടം അപ്പുവിന്റെ റൂമിന് നേരെ പാളി വീണു… “അമ്മ ഇല്ലാത്തത് വല്ലാത്ത കുറവ് തന്നെ ആണ് അല്ലെ ഏട്ടാ…വീട്ടിൽ വരുമ്പോ അമ്മയെ ഇങ്ങനെ കണ്ടില്ലെങ്കിൽ ഒരു സുഖമില്ല…” അനി പറഞ്ഞു.. അഭി അതിനു മറുപടിയായി ഒന്നു മൂളി… “അപ്പുവിനെയും മിസ്സ് ചെയ്യുന്നുണ്ട്…” അനി സങ്കടത്തോടെ പിന്നെയും പറഞ്ഞു… അഭി അതിനും കനപ്പിച്ച് ഒന്ന് മൂളി.. “ഈ ഏട്ടന് ഇതെന്താ ഇന്ന്….” അനി പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു…

ദേവകിയമ്മയും ഗൗരിയും ചേർന്ന് ആണ് അവർക്ക് ഭക്ഷണം വിളമ്പിയത്… “ബാക്കി എല്ലാവരും കഴിച്ചു… നിങ്ങള് രണ്ടാളും മാത്രമേ ബാക്കിയുള്ളൂ…” ഗൗരി പറഞ്ഞു.. “രുദ്ര കഴിച്ചില്ലേ അപ്പച്ചി…” അനി തല ഉയർത്തി ചോദിച്ചു… “ഇത്തിരി കഴിച്ചു അനി…. അതും ഞാൻ ഒത്തിരി നിർബന്ധിച്ച് കഴിപ്പിച്ചത് ആണ്…” ഗൗരി അവന്റെ പ്ലേറ്റിൽ കറി ഒഴിച്ച് കൊണ്ട് പറഞ്ഞു… “എന്റെ കുഞ്ഞിന് കാര്യമായ എന്തോ സങ്കടം ഉണ്ടു മോനെ… അല്ലാതെ അവള് ഇങ്ങനെ അടച്ചു ഇരിക്കില്ല.. ഇങ്ങനെ ഒരു മുറിവിന്റെ പേരിൽ മുറി അടച്ചു വീട്ടിൽ തന്നെ ഇരിക്കില്ല ..” മുത്തശ്ശി സങ്കടത്തോടെ പറഞ്ഞു… അനി തല ഉയർത്തി അഭിയെ നോക്കി… അവൻ എന്തോ ചിന്തയിൽ ആണെന്ന് തോന്നി… ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൻ രുദ്രയുടെ മുറി ലക്ഷ്യമാക്കി നടന്നു… **** കൈക്ക് വേദന ഉള്ളത് കൊണ്ടു ഹരി ഇന്നും കൂടി ലീവിന് വിളിച്ചു പറഞ്ഞിരുന്നു…

ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ എടുത്തു നോക്കിയത്… “അമ്മ കോളിംഗ്…” അവൻ ഫോൺ എടുത്തു… “കണ്ണാ…നിനക്ക് എങ്ങനെയുണ്ട്…” അമ്മയുടെ കരച്ചിൽ ആണ് ആദ്യം കേട്ടത്… “അമ്മ..എനിക്ക് എന്താ..സുഖം… കുഴപ്പമില്ല…അമ്മ കരച്ചിൽ നിർത്തൂ…” ഹരി വെപ്രാളത്തോടെ പറഞ്ഞു… “നീ ഇങ്ങു തന്നെ ഹേമെ…” മറുവശത്ത് നിന്നും അച്ഛന്റെ സ്വരം അവൻ കേട്ടു.. “എന്താ മോനെ…എന്താ ഉണ്ടായത്… നന്ദു വിളിച്ചപ്പോ പറഞ്ഞു നിനക്ക് എന്തോ മുറിവ് പറ്റി എന്ന്..എന്താ കണ്ണാ ഉണ്ടായത്…” അയാളുടെ സ്വരത്തിൽ ആവലാതി നിറഞ്ഞു.. “എനിക്ക് ഒന്നുമില്ല അച്ഛാ… ഒരു ചെറിയ മുറിവ്…അത്രയേ ഉള്ളൂ…പിന്നെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകണ്ടേ എന്ന് കരുതി ആണ് ഇന്നുടെ ലീവ് എടുത്തത്…” ഹരി പറഞ്ഞു… “നീ ദേ അതൊക്കെ അമ്മയോട് പറഞ്ഞെക്കു…കാര്യം അറിഞ്ഞത് മുതൽ അവള് കരച്ചിൽ ആണ്…”

നാരായണൻ മാഷ് പറഞ്ഞു.. ഒരുവിധം ആണ് ഹരി അമ്മയെ സമധനിപ്പിച്ചത്…അടുത്ത വീക് എന്റ് വീട്ടിലേക്ക് വരാം എന്ന ഉറപ്പിൽ ഹേമ ഫോൺ വെച്ചു… അനിയത്തി നന്ദനയെ വിളിച്ചു രണ്ടു ചീത്ത പറയാൻ ആണ് അവന് തോന്നിയത്… അപ്പോഴാണ് അവന് രുദ്രയുടെ ഓർമ്മ വന്നത്… വിളിച്ചാലോ എന്ന് അവൻ ഓർത്തു… കുറച്ച് നേരം ഹൃദയവും തലച്ചോറും തമ്മില് ഒരു യുദ്ധം നടന്നു..ഒടുവിൽ അവളെ വിളിക്കാൻ ആയി അവൻ ഫോൺ കയ്യിൽ എടുത്തു.. അവൻ ഫോൺ എടുത്തു രുദ്രയുടെ നമ്പർ ഡയൽ ചെയ്തു… “ചെ.. ഫോണിന് ഓഫ് ആകാൻ കണ്ട സമയം…” ബാറ്ററി തീർന്നു ഫോൺ ഓഫ് ആയത് കണ്ട് അവൻ സ്വയം പറഞ്ഞു… ** രുദ്ര അവളുടെ മുറിയിൽ തന്നെ ആയിരുന്നു..ഇടയ്ക്ക് ഇടയ്ക്ക് ഫോണിൽ നോക്കും.. “ഒന്ന് വിളിച്ചാൽ എന്താ..” അവള് പിറുപിറുത്തു… പിന്നെ പതിയെ എണീറ്റ് ഷെൽഫ് തുറന്നു…

അതിനു ഉള്ളിൽ ആയി സൂക്ഷിച്ച ഒരു കുഞ്ഞ് പെട്ടി എടുത്തു ബെഡിൽ കൊണ്ട് വച്ചു… അതിനുള്ളിൽ നിന്നും ഓരോ കത്തുകൾ ആയി അവള് കയ്യിൽ എടുത്തു…. “ടു ഹരിനാരായണൻ, ഹൗസ് നമ്പർ 12/145 ……….” അവള് പിറുപിറുത്തു… ഓരോ കത്തുകൾ മറിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… ഏറ്റവും അടിയിൽ ആയുള്ള മൂന്ന് കത്തുകൾ അവളു കയ്യിൽ എടുത്തു… “ടു രുദ്ര ജയന്ത്, മംഗലത്ത് വീട്.. …” അവള് ആ കത്തുകളിലൂടെ വിരലോടിച്ചു… “നീ എന്താ മോളെ ഇങ്ങനെ ഇരിക്കുന്നത്…”. അനി മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു.. അവന്റെ ശബ്ദം കേട്ടതും അവള് വെപ്രാളത്തോടെ കത്തുകൾ മറച്ചു പിടിക്കാൻ ശ്രമിച്ചു.. “എന്താ മോളെ ഒരു കള്ളത്തരം…” അവളുടെ പതർച്ച കണ്ട് അവൻ ചോദിച്ചു… “ഒ..ഒന്നുമില്ല ഏട്ടാ..ഞാൻ ചുമ്മാ…” അവള് പെട്ടി ധൃതിയിൽ എടുത്ത് കൊണ്ട് ഷെൽഫിൽ വച്ചു പൂട്ടി അവന് നേരെ തിരിഞ്ഞു.. “ഏട്ടൻ ഇന്ന് നേരത്തെ ആണോ….”

അവള് പതർച്ച മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.. “ആം… മീറ്റിംഗ് കഴിഞ്ഞ് ഞങ്ങളിങ് വന്നു… അല്ല നീയെന്താ ഇങ്ങനെ മുറി അടച്ച് ഇരിക്കുന്നത്.. ഇങ്ങനെ ഒന്നും അല്ലായിരുന്നു നീ…” അനി സംശയത്തോടെ പറഞ്ഞു.. “ഏയ്…ഞാൻ ചുമ്മാ.. തല വേദന ആയോണ്ടു ആണ് ഏട്ടാ.. ” അവള് ചിരിക്കാൻ ശ്രമിച്ചു.. “അം…. നീ റെസ്റ്റ് എടുക്കു….ഞാൻ പിന്നെ വരാം…” അനി അവളുടെ തലയിൽ തഴുകി കൊണ്ട് പുറത്തേക്ക് നടന്നു… രുദ്ര ആശ്വാസത്തോടെ ശ്വാസം വിട്ടു… പുറത്തേക്ക് ഇറങ്ങിയ അനി നേരെ തന്റെ റൂമിലേക്ക് ആണ് പോയത്… റൂമിൽ എത്തിയ പാടെ കതകു അടച്ചു അവൻ പോക്കറ്റിൽ നിന്നും ഒരു പേപ്പർ വലിച്ചു പുറത്തെടുത്തു… “ടു ഹരിനാരായണൻ ഹൗസ് നമ്പർ 12/145…. ” അവൻ ആ അഡ്രസ് വായിച്ചു… വെപ്രാളത്തിൽ രുദ്രയുടെ കയ്യിൽ നിന്നും താഴെ വീണ കത്ത്….

അവൻ അത് വേവലാതിയോടെ തുറന്നു നോക്കി… “പ്രിയപ്പെട്ട ഹരിയേട്ടന്………” കത്തിലെ ഓരോ വരികളും അവന് പുതിയ ഒരു രുദ്രയെ കാട്ടി കൊടുക്കുകയായിരുന്നു… *** കരുണാലയത്തിലെ തങ്ങളുടെ മുറിയിൽ നിന്നും പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു അപ്പു… “ആ..നല്ല ആളാണ്… പുറത്ത് എവിടെ എങ്കിലും ഇരിക്കാൻ പറഞ്ഞിട്ട് ഇയാള് ഇപ്പോഴും ഇതിനുള്ളിൽ തന്നെ ആണോ…” ഡോക്ടർ അകത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.. “അത് ഞാൻ…” അപ്പു വാക്കുകൾക്കായി പരതി… “അല്ല അമ്മ എവിടെ…” അയാള് ചോദിച്ചു… അപ്പോഴാണ് ഒരു പെൺകുട്ടിക്ക് ഒപ്പം സാവിത്രി അങ്ങോട്ടേക്ക് വന്നത്.. “മാഡം ഇതാണ് ഡോക്ടർ…” ആ പെൺകുട്ടി അയാളെ പരിചയപ്പെടുത്തി…. “ഹൈ..ഞാൻ ഡോക്ടർ സാജൻ കുര്യൻ…. എന്റെ പപ്പ ആണ് കുര്യൻ… ഇതിന്റെ ഓണർ…” അയാള് ഒരു പുഞ്ചിരിയോടെ പറഞ്ഞു…. സാവിത്രി അയാൾക്ക് നേരെ കൈകൾ കൂപ്പി… “പപ്പ പറഞ്ഞിരുന്നു ഇങ്ങനെ ഒരാള് വരുന്നത്…

ആന്റി എന്നെ കണ്ടിട്ടുണ്ടാകും…ഞാൻ വന്നിട്ടുണ്ട് അവിടെ..ദേവിന്റെ കൂടെ…” സാജൻ പറഞ്ഞു.. “എനിക്ക് ഓർമ്മയുണ്ട്…പിന്നെ ചെറിയ സംശയം തോന്നി..അതാണ്..” സാവിത്രി പുഞ്ചിരിയോടെ പറഞ്ഞു… “അപൂർവ…അപ്പു അല്ലെ..ഞാൻ കണ്ടിരുന്നു ഇയാളുടെ കേസ് ഡയറി…നമുക്ക് നോക്കാടോ… നാളെ തന്നെ എണീപ്പിച്ചു നടത്താം എന്ന് ഒന്നും ഞാൻ പറയുന്നില്ല..എന്നാലും ഇവിടുന്ന് പോകുമ്പോ തനിക്ക് ഇതിന്റെ ആവശ്യം വരില്ല… ആ ഉറപ്പ് ഞാൻ തരും…” സാജൻ പുഞ്ചിരിച്ചു… അപ്പു അതിനു പകരമായി ഒരു പുഞ്ചിരി സമ്മാനിച്ചു… “സ്റ്റെല്ല…നാളെ മുതൽ ട്രീറ്റ്മെന്റ് തുടങ്ങും… സോ താൻ മതി ഇവരുടെ കൂടെ… എന്തേലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി…” അവൻ ആ പെൺകുട്ടിയോട് പറഞ്ഞു.. “പിന്നെ …ഇവിടെ എല്ലാ തരത്തിലും ഉള്ള ആൾക്കാര് ഉണ്ടു…മാനസികമായും ശാരീരികമായും ഒക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾക്കാര്..

സോ ഇതൊരു ഭ്രാന്താലയമോ ആശ്രമമോ ഒന്നും അല്ല.. ഹോംലി…അങ്ങനെ ഒരു അന്തരീക്ഷം ആവും…അത് കൊണ്ട് ഇയാള് പേടിക്കണ്ട…” അപ്പുവിന്റെ കണ്ണിലെ പേടി വായിച്ചെടുത്തു കൊണ്ടു സാജൻ പറഞ്ഞു… “ഒരു കാര്യം ചെയ്യാം.. സ്റ്റെല്ല..താൻ പോയി ഇവർക്ക് ഉള്ള ഫുഡിന്റെ കാര്യം ഒക്കെ റെഡി ആക്കു…ഞാൻ ഇയാളെ ഇവിടെ ഒക്കെ ഒന്ന് കാണിച്ചു വരാം..” സാജൻ അപ്പുവിനെ നോക്കി കൊണ്ട് പറഞ്ഞു… സാവിത്രിയുടെ ഫോൺ അപ്പോഴാണ് റിംഗ് ചെയ്തത്… “മോള് ചെല്ല്…ഞാൻ വരാം…” സാവിത്രി ഫോണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു… സാജൻ അവളെയും കൂട്ടി പുറത്തേക്ക് നടന്നു… സാവിത്രി പുഞ്ചിരിയോടെ ഫോൺ എടുത്തു… “ഹലോ അമ്മ…” മറുവശത്ത് നിന്നും അഭിയുടെ സ്വരം ഉയർന്നു… “പറയ് മോനെ…ഞാൻ ഡോക്ടർ വന്നപ്പോ സംസാരിച്ചു നിന്നതാണ്….” സാവിത്രി ചികിത്സയെ കുറിച്ച് ഒക്കെ അവന് പറഞ്ഞു കൊടുത്തു.. “അ…എന്നിട്ട് അവളെവിടെ..അപ്പു..” അവൻ മടിയോടെ ചോദിച്ചു.. “മോളെ ദാ ഇപ്പൊ സാജൻ ഡോക്ടർ പുറത്തേക്ക് കൂട്ടി പോയി…” സാവിത്രി പറഞ്ഞു.. “

അതിനു അവിടെ ലേഡീസ് സ്റ്റാഫ് ഒന്നും ഇല്ലെ അമ്മ…” അഭിയുടെ സ്വരത്തിൽ കുശുമ്പ് കലർന്നു… “ഉണ്ടു മോനെ…പിന്നെ സാജൻ മോൻ തന്നെ അവളെ കൂട്ടി പോയത് ആണ്.. നല്ല കുട്ടി ആണ് അത്…” സാവിത്രി സംശയം ദൂരികരിക്കാൻ എന്നോണം പറഞ്ഞു… അഭി മറുപടിയായി ഒന്ന് മൂളി… “ഞാൻ പിന്നെ വിളിക്കാം മോനെ… അവര് എന്നെ തിരക്കും.. അനിയോട് കൂടി പറഞ്ഞെക്ക്‌ ട്ടോ…” സാവിത്രി പറഞ്ഞു… അഭി നെടുവീർപ്പിട്ടു കൊണ്ട് ഫോൺ കട് ആക്കി… എന്തെന്ന് അറിയാത്ത ഒരു വെപ്രാളം അവനെ പൊതിഞ്ഞു.. തന്റെ ഉള്ളിൽ അസൂയ മുള പൊട്ടുന്നത് അവൻ തിരിച്ചു അറിഞ്ഞു… **** “അല്ല മനുഷ്യ.. ഈ കടല് കാണാൻ ആണോ എന്നെ ഇപ്പൊ ക്ലാസ്സും കട്ട് ചെയ്യിപ്പിച്ചു ഇവിടേക്ക് കൊണ്ട് വന്നത്…” കടലിലേക്ക് നോക്കി മണൽ തീരത്ത് ഇരുന്ന അനിയെ നോക്കി വർഷ പിറുപിറുത്തു…

അനി ഈ ലോകത്ത് ഒന്നും അല്ല എന്നു അവൾക്ക് തോന്നി.. “അനിയെട്ടാ…. ദേ കള്ളം പറഞ്ഞു ക്ലാസ്സും കട്ട് ചെയ്തു ദക്ഷയുടെ കണ്ണ് വെട്ടിച്ച് ആണ് ഞാൻ ഇവിടെ ഇരിക്കുന്നത്… മര്യാദയ്ക്ക് കാര്യം പറഞ്ഞെ…” വർഷ അവനെ തോണ്ടി വിളിച്ചു… അനി മറുത്തു ഒന്നും പറയാതെ പോക്കറ്റിൽ നിന്നും ഒരു കത്ത് എടുത്തു അവൾക്ക് നേരെനീട്ടി… വർഷ സംശയത്തോടെ അവനെ നോക്കി.. “എന്താണ് മനുഷ്യ … ഈ വെയിലും കൊണ്ട് കടൽ തീരത്ത് വന്നിരുന്നത് എനിക്ക് ലൗ ലെറ്റർ തരാൻ ആണോ…”

വർഷ അമ്പരപ്പോടെ അവനെ നോക്കി.. “തുറന്നു വായിച്ചു നോക്ക്…” അനി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. വർഷ സംശയത്തോടെ കത്തിലേക്ക് നോക്കി… “ടു ഹരിനാരായണൻ, ഹൗസ് നമ്പർ ….. …..” അവള് അമ്പരപ്പോടെ അവനെ നോക്കി.. “തുറന്നു വായിക്ക്‌…” അനി കടലിലേക്ക് നോക്കി കൊണ്ട് പറഞ്ഞു… വർഷ പതിയെ കത്ത് തുറന്നു.. “പ്രിയപ്പെട്ട ഹരിയേട്ടന്…..” “അനിയെട്ട… ഈ…ഇത് രുദ്രയുടെ കയ്യക്ഷരം ആണോ…” അവളുടെ സ്വരത്തിൽ അമ്പരപ്പ് നിറഞ്ഞു… അവള് കത്തിലേക്കു വീണ്ടും നോക്കി…

(തുടരും) ©Minimol M

(വല്യ ട്വിസ്റ്റ് ഒന്നും അല്ല.. എന്നാലും കുറച്ച് സസ്പെൻസ് ഉണ്ടു…😌 … പിന്നെ സാജൻ വില്ലൻ ഒന്നും ആവില്ല…സ്നേഹപൂർവം ❤️)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 11

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 12

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 13

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 14

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 15

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 16

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 17

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 18

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 19

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 20

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 21

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 22

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹