Thursday, December 26, 2024
Novel

നവമി : ഭാഗം 21

എഴുത്തുകാരി: വാസുകി വസു


” അന്നത്തെ ദേഷ്യം ഇന്നില്ലെങ്കിൽ തന്നെ ഞാൻ വിവാഹം കഴിച്ചോട്ടേ…”

അപ്രതീക്ഷിതമായി അങ്ങനെയൊരു പ്രൊപ്പോസൽ കേട്ടതും അവൾക്ക് ഷോക്കായി..എന്തുമറുപടി കൊടുക്കുമെന്ന് അറിയില്ല..

“അതേ പതിയെ ആലോചിച്ചു പറഞ്ഞാൽ മതി.. എനിക്ക് അന്നത്തെ ഇഷ്ടം ഇപ്പോഴും അതുപോലെ തന്നെയുണ്ട്.. തന്നോട്….അഭിമന്യു ഉറക്കെ പറഞ്ഞു.. അവിടെ നിന്ന് രക്ഷപ്പെടാനായി പെട്ടെന്ന് അവൾ പുറത്തിറങ്ങി…

” എന്തുവാടീ ഇത്”

അഭിമന്യുവിൽ നിന്ന് രക്ഷപ്പെടാനായി വേഗം ഇറങ്ങിയ നീതി പരിഭ്രമിച്ച് അക്ഷരയെ ചെന്ന് മുട്ടി ഇല്ല എന്ന രീതിയിൽ സഡൻ ബ്രേക്കിട്ട് നിന്നു.അവളെ കാത്ത് അവർ വെളിയിൽ നിൽക്കുകയായിരുന്നു..

“എന്ത് പറ്റി..മുഖമാകെ വിളറിയട്ടുണ്ടല്ലോ” നീതിയെ അടിമുടി ഇരുത്തിയൊന്ന് നോക്കിയട്ട് അക്ഷര ചോദിച്ചു.

നവിയുടെയും അഥർവിന്റെയും മനസിലും അതേ ചോദ്യം ആയിരുന്നു.അഭിമന്യു നീതിയെ വിളിച്ചത് അവർ ശ്രദ്ധിച്ചിരുന്നു.

സംഭവത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലും ചോദിക്കാനാണെന്ന് കരുതി.

നീതിക്ക് എല്ലാവരിൽ നിന്നും രക്ഷപ്പെടാനുളള വെമ്പലായിരുന്നു.മുഖം കുനിച്ചു സ്പീഡിൽ നടന്നു.

“ഞങ്ങളും അങ്ങോട്ടാ വരുന്നത്” അവർ വിളിച്ചു പറഞ്ഞതൊന്നും നീതി കേൾക്കുന്നുണ്ടായിരുന്നില്ല.മനസ് മുഴുവനും അഭിമന്യുവിന്റെ വാക്കുകളാണ്..

അന്നത്തെ ദേഷ്യം ഇന്നില്ലെങ്കിൽ തന്നെ ഞാൻ വിവാഹം കഴിച്ചോട്ടേ…”

ചേച്ചിയുടെ മനസ് ഇവിടെയെങ്ങും അല്ലെന്ന് നവമിക്ക് മനസിലായി. വീട്ടിലെത്തട്ടെ കിള്ളി ചോദിക്കണം.ഇവരുടെ മുമ്പിൽ മനസ് തുറക്കില്ല.അവൾക്ക് ഉറപ്പാണ്. അക്ഷര കിള്ളി ചോദിച്ചിട്ടും അവൾ അനങ്ങിയില്ല.

“നീ ഓടിച്ചോളൂ സ്കൂട്ടർ” അങ്ങനെ പറഞ്ഞു ചാവി നീതി അനിയത്തിയുടെ കയ്യിൽ കൊടുത്തു.

ഇങ്ങോട്ട് വന്നപ്പോൾ നീതിയാണ് സ്കൂട്ടർ ഓടിച്ചത്.ഇപ്പോൾ മനസാകെ കലങ്ങി മറിഞ്ഞു.അതാണ് അവൾ ഒഴിഞ്ഞത്.

“നിങ്ങൾ വീട്ടിലേക്കല്ലേ..ഞങ്ങൾ പൊയ്ക്കോട്ടേ” അക്ഷരയുടെ കണ്ണുകൾ ചേച്ചിയുടെയും അനിയത്തിയുടെയും മുഖത്തായിരുന്നു.

“എനിക്ക് കോളേജിലൊന്ന് വരണം.ഹൃദ്യയുടെ ഫ്രണ്ടിന്റെയാണ് ആക്റ്റീവ.ഇതൊന്ന് കൊടുക്കണം”

ചേച്ചിയുടെ സ്വരത്തിലെ തളർച്ച തിരിച്ചറിഞ്ഞ നവി അവളുടെ രക്ഷക്കെത്തി.

“ചേച്ചിക്ക് ബസിൽ പോകാമെങ്കിൽ ഞാൻ കൊണ്ട് പോയി കൊടുത്തോളാം” നീതിയെ സംബന്ധിച്ച് അതൊരു വലിയ ആശ്വാസമായി തോന്നി.അനിയത്തിയെ നന്ദിയോടെ നോക്കാനും മറന്നില്ല.

നവമി ബുളളറ്റിന്റെ പിന്നാലെ സ്കൂട്ടർ ഓടിച്ചു.നവമി തൊട്ടു പിറകെയുളളതിനാൽ സ്പീഡ് കുറച്ചാണ് എൻഫീൽഡ് വിട്ടത്.അവന്റെ കെയർ അക്ഷര ശ്രദ്ധിച്ചു.

“ഇത്രയും കെയർ ഉണ്ടായിട്ടും ഈ കോപ്പൻ ഒന്ന് തിരുവായ് തുറന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.അതെങ്ങെനാ ആദർശമല്ലേ വലുത്” അക്ഷര പിറുപിറുത്തു.

ബുളളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദവും ഹെൽമറ്റും ധരിച്ചതിനാൽ അവൾ പറയുന്നത് അഥർവ് കേട്ടില്ല.

റിയർവ്യൂ മിററിലൂടെ പിന്നാലെ വരുന്ന നവമിയെ അവൻ നോക്കിയാണ് ബുളളറ്റ് ഓടിച്ചതും..

💃💃💃💃💃🏼💃💃💃💃🏼💃💃💃💃🏼💃💃🏼

സ്റ്റോപ്പിൽ കുറച്ചു നേരം നീതി ബസ് കാത്തു നിന്നെങ്കിലും ഉച്ചസമയം ആയതിനാൽ വണ്ടിയൊന്നും കിട്ടിയില്ല.കുറച്ചു നേരം നിന്ന് കഴിഞ്ഞാണ് ബസ്ബസ് വന്നത്.

തിരക്ക് കുറവായതിനാൽ ഇരിക്കാൻ സീറ്റ് ലഭിച്ചു.

സൈഡ് വിൻഡോയുടെ ചേർന്നവൾ ഇരുന്നു.കാറ്റിൽ അനുസരണയില്ലാതെ മുടികൾ പാറിനടന്നു.മുന്നോട്ട് വീഴുന്ന മുടിയിഴകൾ കൈകളാൽ മാടിയൊതുക്കി.

നീതിയുടെ മനസിലേക്ക് പഴയാ പൊടിമീശക്കാരൻ കടന്നു വന്നു.സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വൈകുന്നേരങ്ങളിൽ രണ്ടു പയ്യന്മാർ വഴിയരുകിൽ കാത്ത് നിൽക്കുമായിരുന്നു.അവരുടെ സ്ഥിര സാന്നിധ്യം നീതി ശ്രദ്ധിച്ചു.

ഒരുദിവസം നവി ഇല്ലാതെ സ്കൂളിൽ പോയിട്ട് മടങ്ങി വരുന്ന വൈകുന്നേരം. അവൾ ഉണ്ടെങ്കിലും പരസ്പരം സംസാരിക്കാറില്ല.

നവി ഇന്ന് കൂടെയില്ലെന്ന് മനസിലായ പയ്യന്മാരിൽ ഒരാൾ അവൾക്ക് അരികിലെത്തി.

“ദേ.. ആ നിൽക്കുന്നത് എന്റെ കൂട്ടുകാരനാണ് കിച്ചു.ഞാൻ അഭിമന്യു. അവനു തന്നെ ഇഷ്ടമാണ്. ഒരുമറുപടി വേഗം തരണം” വെപ്രാളപ്പെട്ട് അവൻ പറഞ്ഞു. രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി.നീതി കാലിൽ കിടന്ന ചെരുപ്പ് ഊരി കയ്യിൽ പിടിച്ചു.

“ഇതുവെച്ചൊന്ന് തന്നാലുണ്ടല്ലോ” ദേഷ്യത്തോടെ ചെരുപ്പ് ഓങ്ങിയതും കൂട്ടുകാരൻ ആദ്യം ഓടി.പിന്നാലെ അഭിമന്യുവും‌.ആ ഓട്ടം കണ്ടു ചിരി വന്നു.നിർത്തലില്ലാതെ പൊട്ടിച്ചിരിച്ചു.

പിന്നീടൊരിക്കലും അവരെ നീതി കണ്ടിരുന്നില്ല.അന്നൊന്നും പ്രേമിക്കാൻ താല്പര്യം തോന്നിയില്ല.

പിന്നീട് വീട്ടിലെ വഴക്കും എല്ലാം കൂടി ആയപ്പോൾ ചില സമയത്ത് പ്രാന്ത് പിടിക്കുന്നതു പോലെ തോന്നും.

അമ്മയുടെ സ്നേഹം കിട്ടുന്നുണ്ടെങ്കിലും പ്രത്യേമൊരു പരിഗണന ലഭിക്കുന്ന സ്നേഹത്തിനായി കൊതിച്ചു. അങ്ങനെയാണ് ധനേഷുമായി അടുപ്പത്തിലാകുന്നത്…

“കൊച്ചേ ഇറങ്ങുന്നില്ലേ..സ്റ്റോപ്പെത്തി” കണ്ടക്ടറുടെ ശബ്ദം കേട്ട് ഓർമ്മകൾ വിട്ടൊഴിഞ്ഞു.നീതി ചാടിയെഴുന്നേറ്റു.ബസ് നിർത്തിയതോടെ ഇറങ്ങി വീട്ടിലേക്ക് നടന്നു…

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

നവമിയും അക്ഷരയും അഥർവും കോളേജിലെത്തി.പാർക്കിങ്ങ് ഏരിയയിൽ ടൂവീലർ കൊണ്ട് ചെന്ന് വെച്ചു. ഫോൺ എടുത്തു നവി കൂട്ടുകാരിയെ വിളിച്ചു.

“ഡാ പാർക്കിങ്ങ് ഏരിയയിലേക്ക് വാ.. ഞാനിവിടുണ്ട്”

“ശരിയെടീ” ഹൃദ്യ ഫോൺ വെച്ചിട്ട് നവിയുടെയും അടുത്തേക്ക് ചെന്നു. അവൾക്ക് സമീപത്ത് അക്ഷരയും അഥർവും നിൽക്കുന്നത് കണ്ടിട്ട് ഒന്ന് ഞെട്ടി.

‘ഇതെന്ത് പറ്റിയെന്ന് ഓർത്തു.അവളോട് തന്നെ ചോദിക്കാം.ഹൃദ്യ അവർക്ക് അരികിലെത്തി…

ഹൃദ്യ ചോദിക്കും മുമ്പേ ആ മനസ് മനസിലാക്കി നടന്നതത്രയും പറഞ്ഞു.

“നന്നായെടീ അവന്മാർക്ക് അങ്ങനെ വേണം”അഥർവും അക്ഷരയും സഹായത്തിനായി വന്നതും അവളെ സന്തോഷിപ്പിച്ചു.

” നീ ചാവി കൊണ്ട് ചെന്ന് കൊടുക്ക്” ഹൃദ്യയെ അവൾ ഓർമ്മിപ്പിച്ചു.

“കുറച്ചു നേരം നിൽക്ക്..ഇതു കൊടുത്തിട്ട് ഉടനെ വരാം. ഒരുമിച്ച് പോകാം”

“ശരിയെടീ”

അവൾ പോയ ഉടനെ അക്ഷര നവമിക്ക് സമീപം വന്നു.ഇങ്ങനെയൊരു ചാൻസ് അടുത്തിടെ ലഭിക്കില്ല.ഒരുപാട് പ്രശ്നങ്ങൾ ഇന്ന് ഉണ്ടായി.

പറയുന്നത് ശരി അല്ലെന്നും അറിയാം.ഇതുപോലെയൊരു ഗോൾഡൻ ചാൻസ് കിട്ടീല്ലെന്നും വരും.

“നവി നമുക്കൊരു ചായ കുടിച്ചാലോ” ഡാ പൊട്ടാ നിന്നോടും കൂടിയാണ് ” അഥർവിന്റെ നേർക്കുമൊരു നോട്ടമയച്ചു.

ഒരുചായ കുടിക്കുന്നത് നല്ലതാണെന്ന് നവമിക്ക് തോന്നി.മനസിനും ശരീരത്തിനും ഒരുപോലെ ക്ഷീണമുണ്ട്.

“ഹൃദ്യ കൂടി വരട്ടെ” അവൾ ഓർമ്മിപ്പിച്ചു. അതാണ് നല്ലതെന്ന് അക്ഷരക്ക് തോന്നിയിരുന്നു.ഹൃദ്യയുടെ പ്രസൻസും ആവശ്യമാണ്.

അഥർവിന് ശരിക്കും ബോറടി തുടങ്ങി കഴിഞ്ഞു. സംസാരം മുഴുവനും പെണ്ണുങ്ങൾ തമ്മിലാണ്.അവൻ മൊബൈൽ തോണ്ടിക്കൊണ്ട് നിന്നു. എങ്കിലും കണ്ണുകൾ ഇടക്കിടെ നവമിയെ തേടിക്കൊണ്ടിരുന്നു.

പരസ്പരം കണ്ണുകൾ ഇടയുമ്പോൾ അവർ നോട്ടം മാറ്റിക്കളയും.എങ്കിലും രണ്ടു പേരുടെയും കളളത്തരം അക്ഷര കാണുന്നുണ്ട്.

“ഇന്ന് രണ്ടിനെയും ശരിയാക്കി തരാം” അവൾ മനസിൽ കുറിച്ചു.ഹൃദ്യ വന്നതോടെ കോളേജ് കാന്റീനിലേക്ക് അവർ നടന്നു.

ഹൃദ്യയുടെ കാതിൽ അക്ഷര എന്തെക്കയോ പിറുപിറുക്കുന്നത് നവമി ശ്രദ്ധിക്കാതിരുന്നില്ല.എന്തെന്ന് മാത്രം മനസ്സിലായില്ലെന്ന് മാത്രം…

💃💃💃💃💃💃💃💃💃💃💃💃💃💃💃

ഒരുമിച്ച് പോയ മക്കൾ രണ്ടു പേരിലൊന്ന് വാടി തളർന്നു കയറി വരുന്നത് കണ്ടിട്ട് രാധക്ക് വെപ്രാളമേറി.നിലവിളിയോടെ ഓടി അവർ നീതിക്ക് അരികിലെത്തി ”

“നിനക്കെന്ത് പറ്റി.നവമി എവിടെ?”, കരച്ചിലും ചോദ്യവുമെല്ലാം ഒരുമിച്ച് ആയിരുന്നു. നീതി വല്ലാതായി.ഭാര്യയുടെ നിലവിളി കേട്ട് വന്ന രമണന്റെ കണ്ണ് തള്ളിപ്പോയി.

” എന്താ എന്തുപറ്റി” രാധയുടെ വെപ്രാളം അയാളിലേക്കും വ്യാപിച്ചു. എന്താണ് സംഭവം എന്ന് അയാൾക്കും മനസ്സിലായില്ല. നീതിക്ക് ദേഷ്യം വന്നു.

“അമ്മ ആദ്യം കരച്ചിലൊന്ന് നിർത്തുവോ” സഹികെട്ടവൾ അലറിപ്പോയി.പിടിച്ചു നിർത്തിയതു പോലെ അവരുടെ കരച്ചിൽ നിന്നു.

നീതി പതിയെ കാര്യങ്ങൾ വ്യക്തമാക്കി.രമണൻ ഭാര്യയെ ചാടിച്ചു.

“വെറുതെ ബാക്കിയുളളവരെക്കൂടി വട്ടാക്കും ഇവൾ” അതോടെ രാധക്ക് മതിയായി.എന്നാലും മക്കൾക്ക് ആപത്തൊന്നും ഇല്ലെന്ന് അറിഞ്ഞതോടെ മനസ് തണുത്തു.

“ഞാനൊന്ന് കിടക്കട്ടെ” നീതി നേരെ മുറിയിലെത്തിയ കിടക്കയിലേക്ക് വീണു. മനസ് നേരെ നിൽക്കുന്നില്ല.അഭിമന്യുവിന്റെ വാക്കുകൾ നിറഞ്ഞ് നിൽക്കുകയാണ്.സ്വയമൊന്ന് ചിന്തിച്ചു നോക്കി.

“അഭിമന്യുവിനെ ഉൾക്കൊളളാൻ തനിക്ക് കഴിയുമോ?ഇല്ലെന്ന് പെട്ടെന്ന് അവൾക്ക് മനസിലായി.

വീട്ടുകാരോടുളള വാശിയിൽ സ്നേഹിച്ചതെങ്കിലും എപ്പോഴോ അവനെ ഉൾക്കൊണ്ടിരുന്നു.പിന്നീട് വീണ്ടും വെറുത്ത് പോയി.ഒരാളെ സ്നേഹിച്ചിട്ട് പെട്ടെന്ന് മറ്റൊരാളെ ഉൾക്കൊളളാൻ കഴിയില്ല..

ധനേഷ് ചതിയനും വഞ്ചകനുമാണ് എന്ന് കരുതി ജീവിതം നഷ്ടപ്പെടുത്തണോ…ഇല്ല എനിക്ക് ഒന്നും അറിയില്ല.ആദ്യം നവിയുടെ ജീവിതം സെറ്റാക്കണം.ഓരോന്നും ചിന്തിച്ചു അവൾ കിടന്നു…

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

ചായക്ക് ഓർഡർ ചെയ്തിട്ട് നാലുപേരും മുഖത്തോട് മുഖം നോക്കിയിരിക്കുവാണ്.ഒന്നും മിണ്ടുന്നില്ല.ഒരുമേശക്ക് ഇരുവശവുമായിട്ടാണു അവരുടെ ഇരിപ്പ്.ഹൃദ്യയും അക്ഷരയും ഒരുവശത്തും മറുവശത്ത് അഥർവും നവമിയും.

അത് അവർ ഒപ്പിച്ച വേലയാണ്.ഹൃദ്യയുടെ അടുത്ത് നവി ഇരിക്കാൻ വന്നപ്പോൾ അക്ഷര ചാടിക്കയറി ഇരുന്നു.ഒടുവിൽ നിവർത്തിയില്ലാതെ അവൾ അവനു സമീപം ഇരുന്നു.

ഓർഡർ നൽകിയ ചായ വന്നു.കൂടെ പഴം പൊരിയും.ചായ കുടിച്ചു പഴം പൊരിയും തിന്നു.എന്നിട്ടും ഹൃദ്യയും അക്ഷരയും മൗനം.അത് മനപ്പൂർവ്വം ആണ്. അഥർവും നവമിയും എന്തെങ്കിലും സംസാരിക്കാൻ തുടക്കമിടട്ടെന്ന് കരുതി.

മൗനം കത്തിപ്പടർന്ന് ബോറടി തുടങ്ങിയതോടെ അഥർവ് ആദ്യം എഴുന്നേറ്റ് പുറത്തേക്ക് പോയി.പിന്നാലെ നവമി എഴുന്നേറ്റു. അതോടെ അവർക്ക് എഴുന്നേൽക്കാതെ പറ്റില്ലെന്നായി.

“എങ്ങോട്ടാ നമുക്ക് ഗ്രൗണ്ടിൽ ഇരിക്കാം” അക്ഷര അഥർവിന്റെ കയ്യിൽ തൂങ്ങി.ഹൃദ്യ നവിയുടെയും. അവൾക്ക് ഏകദേശം കാര്യങ്ങൾ വ്യക്തമാക്കി തുടങ്ങി. രണ്ടു പേരും കൂടി തന്നെയും അഥർവിനെയും ഒന്നിപ്പിക്കാനുളള ശ്രമത്തിലാണ്..

ഒടുവിൽ നിവൃത്തികെട്ട് നവമി അവരുടെ കൂടെ ഗ്രൗണ്ടിലെത്തി‌.വാകപ്പൂക്കൾ പ്രണയത്തിന്റെ ചുവപ്പ് നിറം പെട്ടെന്ന് അണിഞ്ഞതു പോലെ പുഞ്ചിരിച്ചു.

“അല്ലാ എന്താണ് രണ്ടിന്റെയും ഉദ്ദേശ്യം.. ഇന്ന് ഇവിടെവെച്ച് രണ്ടിലൊന്ന് അറിയണം” ഹൃദ്യയും അക്ഷരയും ഒരേ സ്വരത്തിൽ പറഞ്ഞു. അഥർവും നവമിയും അതുകേട്ട് വിളറിപ്പോയി.

“എന്ത് ഉദ്ദേശം” ഒന്നും അറിയാത്ത പോലെ അഥർവ് ചോദിച്ചു. നവമി മുഖം കുനിച്ചു നിന്നു.

“നിനക്ക് ഇനിയും വേണോടാ തല്ല്” ദേഷ്യപ്പെട്ടു അക്ഷര കൈ ഉയർത്തി.

“മതി …ഇനിയും നാണം കെടാൻ വയ്യ” അവൻ തൊഴുതു.

“ഞങ്ങൾ കുറച്ചു മാറി നിൽക്കാം…നിങ്ങൾ എന്താണെന്ന് വെച്ചാൽ തീരുമാനിക്ക്” ഇത്രയും പറഞ്ഞിട്ട് അവർ മാറി നിന്നു.

നവമിയും അഥർവും ഇടം കണ്ണിട്ട് പാളി നോക്കി.എന്നിട്ട് തിരിഞ്ഞ് നിന്നു. രണ്ടു പേർക്കും പരസ്പരം സംസാരിക്കണമെന്നുണ്ട്.പക്ഷേ മനസ് തുറക്കാൻ രണ്ടു പേരും ഒരുക്കമല്ല.

സമയം കടന്നു പോകുന്തോറും അക്ഷര അക്ഷമയായി..

“ഹൃദ്യേ ഇവരിങ്ങനെ സ്റ്റാച്യൂ ആയിട്ട് നിൽക്കുകയുള്ളൂ…നമ്മൾ പ്ലാൻ ചെയ്തത് പോലെ നടക്കട്ടെ….

” അതേയിനി വഴിയുള്ളൂ”

അഥർവും നവമിയും എതിർ തിരിഞ്ഞാണു നിൽക്കുന്നത്. ആദ്യം അവൻ സംസാരിക്കട്ടെ…എന്നു അവളും അതല്ല അവളാദ്യം തുടങ്ങട്ടെയെന്നു അവനും കരുതി..

ഹൃദ്യ അക്ഷരയുടെ പിറകിൽ നിന്നിട്ട് മൊബൈൽ എടുത്തു അക്ഷരയുടെ ഫോണിലേക്ക് കോൾ ചെയ്തു. ശേഷം കട്ട് ചെയ്യാതെ ഭദ്രമായി ബാഗിൽ വെച്ചു.

ഫോൺ ബെല്ലടിച്ചതോടെ അതെടുത്ത് അക്ഷര ഉറക്കെ സംസാരിച്ചു തുടങ്ങി..

“ങേ…അഭിമന്യു ചേട്ടനോ..എന്തുപറ്റി..”

അക്ഷരയുടെ ഉറക്കെയുളള സംസാരം അഥർവും നവമിയും ശ്രദ്ധിച്ചു.അഭിമന്യു എന്ന് കേട്ടതോടെ അവൾ ചെവി വട്ടം പിടിച്ചു..

“ചേട്ടനെന്താ പറയുന്നത്.. നവമിയെയും നീതിയെയും കൂട്ടി വേഗം സ്റ്റേഷനിൽ വരണമെന്നോ.അത്രക്കും അത്യാവശ്യമാണോ? പിന്നെയും എന്തൊക്കെയൊ അവൾ പറഞ്ഞു കൊണ്ടിരുന്നു…

പെട്ടെന്ന് ഫോൺ കട്ട് ചെയ്തു അക്ഷര നവമിയുടെ അടുത്തെത്തി..

” അഭിമന്യു ചേട്ടനാ വിളിച്ചത് അർജന്റായി ഓഫീസിൽ വരെ ചെല്ലണമെന്ന്”

“എന്തുപറ്റി…” അവൾ വേവലാതിപ്പെട്ടു..

“അതൊന്നും അറിയില്ല..നിങ്ങൾ അവിടെ വരെയൊന്ന് ചെന്നിട്ട് വാ..കേസിനെ കുറിച്ച് സംസാരിക്കാനാകും”

“ചേച്ചി വീട്ടിൽ ആണല്ലോ.. വിളിച്ചു കൊണ്ട് ചെല്ലുമ്പോൾ സമയം ഒരുപാടാകും” നവമി തന്റെ നിസാഹായാവസ്ഥ വെളിപ്പെടുത്തി.അക്ഷരയും ഹൃദ്യയും ചിരിയടക്കാൻ പ്രയാസപ്പെട്ടു…

“തൽക്കാലം നീയൊന്ന് ചെന്നിട്ട് വാ”

“ഞാനോ…ബസ് കയറി ചെല്ലുമ്പോൾ സമയം കുറെയാകുമല്ലോ” അവളുടെ ആധി മനസ്സിലാക്കി അക്ഷര ഉപാധിവെച്ചു..

“അഥർവ് നവമിയുടെ കൂടെയൊന്ന് പോയിട്ട് വാ.. അഭിമന്യു ചേട്ടൻ അർജന്റ് ആണെന്നാ പറഞ്ഞത്”

നവമിയും അഥർവും ഒരുപോലെ ഞെട്ടി..ശരിക്കും വെട്ടിലായി അവർ…അല്ല അക്ഷരയും ഹൃദ്യയും കൂടി അവരെ വീഴ്ത്തി…

അഥർവിന്റെ കൂടെ പോകാതിരിക്കാൻ പറ്റില്ലെന്ന് നവമിക്ക് ഉറപ്പായി.. അവളെ കൊണ്ട് പോയേ പറ്റൂന്ന് അവനും ഉറപ്പായി.. കേസിന്റെ കാര്യമാണ്…

കൂടെ അക്ഷരയുടെയും ഹൃദ്യയുടെയും സമ്മർദ്ദം കൂടിയപ്പോൾ അഥർവ് ബുളളറ്റ് സ്റ്റാർട്ട് ചെയ്തു.. മടിച്ചു നിന്നിട്ട് ജാള്യതയോടെ നവമി പിൻ സീറ്റിൽ കയറി.

അവനെ മുട്ടിയുരുമ്മി ഇരിക്കാതിരിക്കാൻ കുറച്ചു അകലമിട്ടു ഇരുന്നു.ഇടക്കിടെ നവി ദയനീയമായി അവരെ നോക്കി…

അകന്നു പോകുന്ന ബുളളറ്റിനെ നോക്കി അവർ പൊട്ടിച്ചിരിച്ചു…

“ഹും നമ്മളോടാ വേല രണ്ടിന്റെയും.. ഒന്നുകിൽ ഇന്ന് അവർ ഒന്നിക്കും അല്ലെങ്കിൽ അടിച്ച് പിരിയും‌…. ഹൃദ്യ ഓർമ്മിപ്പിച്ചു.. അതേയെന്ന് അർത്ഥത്തിൽ അക്ഷര മുഖം ചലിപ്പിച്ചു..

ചായ കുടിക്കാനായി ക്യാന്റീനിലേക്ക് പോയ ടൈമിൽ അക്ഷരയാണ് ഹൃദ്യയോട് ഈ ഐഡിയ പറഞ്ഞത്…നവമിയും അഥർവും ഒന്നിക്കണമെന്ന് ആഗ്രഹമുളള അവൾ എന്തിനും ഒരുക്കമായിരുന്നു…

” ഞാൻ ചേട്ടനെയൊന്ന് വിളിച്ചു പറയട്ടെ? അക്ഷര ഉടനെ അഭിമന്യുവിനെ വിളിച്ചു. ചുരുങ്ങിയ വാക്കുകളിൽ കാര്യം പറഞ്ഞു.. ഒരുചിരി ആയിരുന്നു പകരം മറുപടി…

“അവരെ ഞാൻ ഒന്നിപ്പിച്ചു തരാം… പകരം എനിക്കൊരു ഉപകാരം ചെയ്യണം”

“എന്തായാലും ചെയ്തിരിക്കും..എനിക്ക് ഇവരൊന്ന് ഒന്നിച്ചു കണ്ടാൽ മതി” അക്ഷര അഭിമന്യുവിനു വാക്ക് കൊടുത്തു… പകരം അയാൾ പറഞ്ഞതു കേട്ട് അക്ഷര ഞെട്ടിപ്പോയി…

“എന്തുപറ്റി… ” ഹൃദ്യ ചോദിച്ചു… അതിനു അവൾ നൽകിയ ഉത്തരം കേട്ടു ഹൃദ്യയും നടുങ്ങി…

“അഥർവിനെയും നവമിയെയും ഒന്നിപ്പിക്കാം..പകരം ഞാൻ നീതിയെയും അഭിമന്യു ചേട്ടനെയും ഒന്നിപ്പിക്കണമെന്ന്”..

അക്ഷര തലക്ക് കയ്യും കൊടുത്തു നിലത്തേക്ക് ഇരുന്നു…

” നവമിയെ പോലെയത്ര പാവമല്ല നീതി…വെട്ടൊന്ന് മുറി രണ്ടാണ്.. അക്ഷരക്ക് നന്നായിട്ട് അനുഭവം ഉണ്ട്…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20