Saturday, April 20, 2024
Novel

പ്രിയനുരാഗം – ഭാഗം 17

Spread the love

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്

Thank you for reading this post, don't forget to subscribe!

രാവിലെ ഗൗതം കോളേജിൽ പോകാൻ റെഡി ആയി താഴേക്ക് വന്നു .

“അമ്മേ ബ്രേക്ക് ഫാസ്റ്റ് ” ഗൗതം വിളിച്ചു പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു .

സാവിത്രിയും ലക്ഷ്മിയും ബ്രേക്ക് ഫാസ്റ്റ് എടുത്ത് ഡൈനിങ്ങ് ഹാളിലേക്ക് വരുകയായിരുന്നു . അത് കണ്ടപ്പോൾ ഗൗതം വന്നു ഇരുന്നു .

“അച്ഛൻ നേരത്തേ പോയോ അമ്മേ ” ഗൗതം ചോദിച്ചു .

“അച്ഛന് എന്തോ മീറ്റിംഗ് ഉണ്ട് ” സാവിത്രി പറഞ്ഞു .

“അമ്മേ ഞാൻ പോവാണേ ” കിച്ചു അതും പറഞ്ഞു ഓടി വന്നു സാവിത്രിയെ കെട്ടി പിടിച്ചു .

“അമ്മേ ഓൾ ദി ബെസ്ററ് . അവൻ ജാഡ ഇടും അമ്മ നോക്കിക്കോണം ” കിച്ചു സാവിത്രിയുടെ ചെവിയിൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .

“നീ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നില്ലേ ” ഗൗതം ചോദിച്ചു .

“അവൻ നേരത്തെ കഴിച്ചു ” സാവിത്രി പറഞ്ഞു .

“ഇന്നെന്താ ഇത്ര നേരത്തെ സാധാരണ നീ കോളേജ് ടൈമിന് പോലും പോവാറില്ലല്ലോ .” ഗൗതം കിച്ചുവിനെ ഒന്ന് ആക്കി ചോദിച്ചു .

“അത് നീ അറിയണ്ട കാര്യം ഇല്ല .അല്ലേ അമ്മേ ” കിച്ചു സാവിത്രിയെ നോക്കി പറഞ്ഞു .

“അവനു ഇന്ന് കോളേജിൽ ഒരു പ്രോഗ്രാം ഉണ്ട് കണ്ണാ ” സാവിത്രി പറഞ്ഞു . കിച്ചു സാവിത്രിയെ നോക്കി ചിരിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് പ്രിയ അങ്ങോട്ട് വന്നത് .

“ദേവു ചേച്ചി ബൈക്ക് ഞാൻ ഈവെനിംഗ് വീട്ടിൽ കൊണ്ട് വന്നു തരാംട്ടോ . ” കിച്ചു പറഞ്ഞു .

“നീ ഇവിടെ വെച്ചാൽ മതി ഞാൻ ആവിശ്യം ഉള്ളപ്പോൾ എടുത്തോളാം ” പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു .

“എന്നാൽ ബൈ ചേച്ചി .” അതും പറഞ്ഞു കിച്ചു പോയി .

പുറത്തിറങ്ങിയ കിച്ചു അവന്റെ മൊബൈൽ ഫോൺ എടുത്ത് കിച്ചുവിനെ വിളിച്ചു .

“ഹലോ കിരണേട്ടാ ” കിച്ചു പറഞ്ഞു .

“പറയെടാ കിച്ചു ” കിരൺ അപ്പുറത്തു നിന്നും പറഞ്ഞു

“നിങ്ങൾക്ക് ഇന്നൊരു സർപ്രൈസ് ഉണ്ട് .കുറച്ചു കഴിയുമ്പോൾ എല്ലാരും കോളേജ് എൻട്രൻസിൽ തന്നെ ഉണ്ടാവണം .കണ്ണൻ വന്നിട്ടേ അകത്തു പോകാവൂ .

ആ പിന്നെ ഞാൻ ഇത് പറഞ്ഞ കാര്യം കണ്ണൻ അറിയരുത് .കേട്ടല്ലോ ” കിച്ചു പറഞ്ഞു .

“എന്താടാ ഇത്ര വല്യ സർപ്രൈസ് ” കിരൺ ചോദിച്ചു .

“ജസ്റ്റ് വെയിറ്റ് ആൻഡ് സീ . എന്നാൽ ശെരി ഞാൻ വെക്കുവാ ” കിച്ചു ഫോൺ വെച്ചു .

സാവിത്രി പ്രിയയോട് വന്നിരിക്കാൻ പറഞ്ഞു . രണ്ടു പേർക്കും ബ്രേക്ക് ഫാസ്റ്റ് വിളമ്പി കൊടുത്തു .

“അമ്മ കഴിക്കുന്നില്ലേ ?” പ്രിയ ചോദിച്ചു .

“ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം . നിങ്ങള് കഴിക്ക് ” സാവിത്രി അതും പറഞ്ഞു അടുക്കളയിലേക്ക് പോയി .

“നീ ഇന്ന് തിരിച്ചു വീട്ടിൽ പോകുവാണോ ” ഗൗതം പ്രിയയോട് ചോദിച്ചു .

“മ്മ് . രാധു ആന്റി വൈകീട്ട് വരും ” പ്രിയ പറഞ്ഞു . ഗൗതം തിരിച്ചു ഒന്നും പറഞ്ഞില്ല .

ഗൗതവും പ്രിയയും ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു കോളേജിൽ പോകാനായി പുറത്തേക്കു വന്നു . കൂടെ സാവിത്രിയും ഉണ്ടായിരുന്നു .

പ്രിയ സാവിത്രിയോട് യാത്ര പറഞ്ഞു കാറിന്റെ അടുത്തേക്ക് പോയി അപ്പോഴാണ് ടയറിൽ കാറ്റില്ല എന്ന് ശ്രദ്ധിക്കുന്നത് .

“ശ്ശേ നാശം … ഇതെങ്ങനെ ” പ്രിയ പറഞ്ഞു .

“എന്താ മോളേ . എന്ത് പറ്റി ” സാവിത്രി പ്രിയയുടെ അടുത്തേക്ക് വന്നു ചോദിച്ചു .
അത് കേട്ട് ഗൗതം ബൈക്കിൽ നിന്ന് ഇറങ്ങി അങ്ങോട്ട് വന്നു .

“ടയറിൽ കാറ്റില്ല അമ്മേ .ഇപ്പോൾ തന്നെ ലേറ്റ് ആയി പോകാൻ ” പ്രിയ പറഞ്ഞു .

“ഞാൻ ഒരു ഓട്ടോ വിളിച്ചു തരാം ” ഗൗതം പറഞ്ഞു .

“അത് എന്തിനാ നീ അതേ കോളേജിലേക്ക് അല്ലെ . മോളേം കൂടെ കൂട്ടിക്കോ ” സാവിത്രി പറഞ്ഞു .

“അത് …അത് ശെരിയാവില്ല ” ഗൗതം പറഞ്ഞു .

“വേണ്ട അമ്മേ ഞാൻ ഓട്ടോ വിളിച്ചോളാം ” പ്രിയ പറഞ്ഞു .

“നീ ഒന്ന് മിണ്ടാതിരിക്ക് ദേവു . കണ്ണന്റെ കൂടെ പോയാൽ മതി നീ . ഇപ്പോൾ തന്നെ ലേറ്റ് ആയി .കണ്ണാ ഞാൻ പറഞ്ഞാൽ നീ കേൾക്കില്ലേ . ” സാവിത്രി ഗൗതമിനെ നോക്കി ചോദിച്ചു .
ഗൗതം മടിച്ചു മടിച്ചു നിന്നു .

“നീ എന്താ കണ്ണാ ഒന്നും മിണ്ടാത്തെ ..പോകാൻ നോക്ക് .ഇതിൽ ഇത്ര മാത്രം ആലോചിക്കാൻ എന്താ ” സാവിത്രി പറഞ്ഞു .

“എന്നാൽ ഞാൻ കാർ എടുക്കാം ” ഗൗതം പറഞ്ഞു .

“നിന്റെ കാർ അച്ഛൻ കൊണ്ട് പോയി . അച്ഛന്റെ കാറിനു എന്തോ സ്റ്റാർട്ടിങ് ട്രബിൾ . നിങ്ങള് ബൈക്കിൽ പോകാൻ നോക്ക് ” സാവിത്രി പറഞ്ഞു .

“വാ ” ഗൗതം വേറെ വഴി ഇല്ലാതെ പ്രിയയെ നോക്കി പറഞ്ഞു .

ഗൗതം ബൈക്ക് സ്റ്റാർട്ട് ചെയിതു .പ്രിയ സാവിത്രിയോട് യാത്ര പറഞ്ഞു പുറകിൽ വന്നു കയറി .

അവര് രണ്ടു പേരും പോകുന്നത് നോക്കി നിന്ന സാവിത്രിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു . അവര് തിരിഞ്ഞു നോക്കിയപ്പോൾ ലക്ഷ്മി സിറ്റ് ഔട്ടിൽ ഉണ്ടായിരുന്നു .

“കണ്ണൻ മോനും ദേവു മോളും നല്ല ചേർച്ചയാണല്ലേ ചേച്ചി . ദേവു മോളേ ഇങ്ങോട്ട് കൊണ്ട് വന്നൂടെ ” ലക്ഷ്മി പറഞ്ഞു .

“അതൊന്നും എനിക്ക് തീരുമാനിക്കാൻ പറ്റില്ല ലക്ഷ്മി . അവരുടെ ജീവിതം അവരാണ് തിരഞ്ഞെടുക്കേണ്ടത് ” സാവിത്രി ചിരിച്ചു കൊണ്ട് പറഞ്ഞു .

ഗൗതം ഡ്രൈവ് ചെയ്യുമ്പോൾ ഒന്നും മിണ്ടിയിരുന്നില്ല . പക്ഷേ അവന്റെ ചുണ്ടിൽ ഒരു നനുത്ത ചിരി നിറഞ്ഞു നിന്നു .

“ഗൗതം ഏതെങ്കിലും ഓട്ടോയുടെ അടുത്ത നിർത്തിയാൽ മതി ഞാൻ അതിൽ പൊക്കോളാം ” പ്രിയ പറഞ്ഞു .അത് കേട്ടതും ഗൗതം ബൈക്ക് സൈഡ് ആക്കി നിർത്തി .

“എന്തിനു ” അവൻ തിരിഞ്ഞു അവളെ നോക്കി ചോദിച്ചു .

“തനിക്ക് ഞാൻ കൂടെ വരുന്നത് ഇഷ്ട്ടമല്ലല്ലോ ” പ്രിയ തെളിച്ചമില്ലാത്ത മുഖത്തോടെ പറഞ്ഞു .

“ടി നീ എന്റെ കൂടെ വരുന്നത് ഇഷ്ടമല്ലാത്തോണ്ട് ഒന്നും അല്ല ഞാൻ അമ്മയോട് അങ്ങനെ പറഞ്ഞത് ” ഗൗതം പറഞ്ഞു

“പിന്നെ ?” പ്രിയ സംശയത്തോടെ ചോദിച്ചു .

“അത് … പിന്നെ എന്റെ ബൈക്കിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടി കേറുന്നത് . കോളേജിൽ എത്തിയാൽ അവന്മാര് കണ്ടാൽ കളിയാക്കും . അതാലോചിച്ചിട്ടാണ് .!” ഗൗതം ഒരു വളിച്ച ചിരിയോടെ പറഞ്ഞു .

പ്രിയക്ക് അവന്റെ മുഖഭാവം കണ്ടു ചിരി വരുന്നുണ്ടായിരുന്നു .

“ഇനി ഇപ്പോൾ എന്തായാലും നിന്നെ ഞാൻ ഇറക്കി വിടില്ല . ഒരിക്കൽ സ്വീകരിച്ചാൽ പിന്നെ അത് ഒഴിവാക്കുന്ന സ്വഭാവം ഗൗതമിനു ഇല്ല . ! ” ഗൗതം അവസാനം പറഞ്ഞത് പ്രിയ അത്ര ശ്രദ്ധിച്ചില്ല .

“എന്നാൽ പോകാം ” ഗൗതം അതും പറഞ്ഞു കൊണ്ട് ബൈക്ക് എടുത്തു . പ്രിയയും ചിരിച്ചു . ഗൗതം സൈഡ് മിററിലൂടെ പ്രിയയെ നോക്കി .

പ്രിയയുടെ പെർഫ്യൂമിന്റെ സുഗന്ധം മൂക്കിലേക്ക് അടിച്ചപ്പോൾ ഗൗതമിനു ഇന്നലെ അവൾ മേലേക്ക് വന്നു വീണപ്പോൾ അനുഭവപ്പെട്ട സുഗന്ധം ഓർമ വന്നു . ആ ഓർമ അവനിൽ വല്ലാത്ത ഒരു അനുഭൂതി നിറച്ചു .

കോളേജ് നു മുന്നിൽ തന്നെ ഗൗതമിന്റെ ഫ്രണ്ട്‌സ് നിൽക്കുന്നുണ്ടായിരുന്നു .കിരൺ,കാർത്തിക് ,അജാസ് ,ജോൺ ,റഹീം .

ഗൗതവും പ്രിയയും ഒരുമിച്ചു വരുന്നത് കണ്ട് എല്ലാവരും ഒന്ന് ഞെട്ടി .ഗൗതം പക്ഷെ അതൊന്നും ശ്രദ്ധിച്ചില്ല കിരണും റഹീമും വന്നു ബൈക്കിന്റെ മുന്നിൽ കേറി നിന്നപ്പോൾ ആണ് അവൻ ശ്രദ്ധിച്ചത് .

ഒരു ചമ്മൽ ഗൗതമിന്റെ മുഖത്തു തെളിഞ്ഞെങ്കിലും അവൻ അതിവിതക്തമായി അത് മറച്ചു പിടിച്ചു .

“ചാവാൻ എന്റെ വണ്ടിയെ കിട്ടിയുള്ളോ നിങ്ങൾക്കൊക്കെ ” ഗൗതം അവരോട് ചോദിച്ചു .

“ആ സ്വപ്നലോകത്ത് വണ്ടി ഓടിച്ചു വന്നാൽ ചിലപ്പോൾ നീ ഞങ്ങളെ വണ്ടി ഇടിച്ചു കൊന്നെന്നും വരും ” കിരൺ കളിയാക്കി പറഞ്ഞു .
പ്രിയ ബൈക്കിൽ നിന്നും ഇറങ്ങി .

“ഹായ് പ്രിയ ” ജോൺ പറഞ്ഞു .

“ഹായ് ..എല്ലാരും ഉണ്ടല്ലോ ” പ്രിയ പറഞ്ഞു .

” തന്റെ കാലു റെഡി ആയോ ” അജാസ് ചോദിച്ചു .

“ആ ഇപ്പൊ കൊഴപ്പോന്നും ഇല്ല ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഇനി ഇങ്ങനെ വീഴാതെ നോക്കിക്കോ എപ്പഴും ഗൗതമിനു ഓടി വരാൻ പറ്റിയില്ലെങ്കിലോ . അല്ലേ ഗൗതം ” റഹീം ഗൗതമിനെ നോക്കി ചോദിച്ചു .

ഗൗതം ഒന്നും മിണ്ടിയില്ല . പ്രിയ ഒന്ന് ചിരിച്ചു .

“ഓഹ് ഗൗതം അന്ന് ഒരുപാട് ടെൻഷൻ അടിച്ചു . പാവം ” ജോൺ പറഞ്ഞു .

“അത് പിന്നെ ഇല്ലാതിരിക്കോ അച്ഛനും അമ്മേം പ്രിയയെ കോളേജിൽ ശ്രദ്ധിക്കാൻ ഇവനെ അല്ലേ ഏൽപ്പിച്ചത് ” കാർത്തിക്ക് ഗൗതമിനിട്ടു താങ്ങി .

“അത് പിന്നെ ഒരു ഹെൽപ് ചെയ്തതല്ലേ ” പ്രിയ പറഞ്ഞു .

“നീ പൊക്കോ ലേറ്റ് ആവണ്ട ” ഗൗതം പ്രിയയെ നോക്കി പറഞ്ഞു .

“പ്രിയ ഒരു മിനിറ്റു . പ്രിയ ഫ്രീ ആവുമ്പോൾ ഒന്ന് പറയണം ” കിരൺ പറഞ്ഞു .

“എന്തിനാ ” പ്രിയയും ഗൗതവും ഒരേ പോലെ ചോദിച്ചു .!

“അത് അവൻ അവളോട് പറഞ്ഞോളും .നിനക്കു എന്താ ഇത്ര ഉത്സാഹം ” കാർത്തിക് ഗൗതമിനെ നോക്കി പറഞ്ഞു .

“വേറെ ഒന്നിനും അല്ല പെങ്ങളെ . പെങ്ങൾക്ക് ഒരു സ്വീകരണം ഏർപ്പാട് ചെയ്‌യാൻ ആണ് .” കിരൺ പറഞ്ഞതും പ്രിയയും കാർത്തിക്കും എന്തിനു എന്ന് വാ പൊളിച്ചു .

“ഗൗതമിന്റെ ബൈക്കിൽ കയറിയ ആദ്യ പെൺകുട്ടി എന്ന റെക്കോർഡ് പെങ്ങൾക്കല്ലേ . അതിന്റെ ഒരു സ്വീകരണം ആണ് . ” അജാസ് പറഞ്ഞു .പ്രിയ ചിരിച്ചു ഗൗതമിനെ നോക്കി .

“അത് എന്റെ കാർ കേടായി രാവിലെ . അപ്പോൾ അമ്മ നിർബന്ധിച്ചത് കൊണ്ട് ഗൗതം എനിക്ക് ഒരു ലിഫ്റ്റ് തന്നതാണ് .” പ്രിയ പറഞ്ഞു .

“അതൊന്നും കൊഴപ്പല്യ പെങ്ങളെ ഇങ്ങനെ ഒക്കെ അല്ലെ പല കാര്യങ്ങളും തീരുമാനങ്ങളും മാറുന്നത് .” ജോൺ പറഞ്ഞു .

“അതെ അതെ ” ബാക്കി എല്ലാവരും അതിനു കോറോസ് പാടി .

“പ്രിയ നീ പോകാൻ നോക്ക് .ഇവന്മാർക്ക് വട്ടാണ് ” ഗൗതം പറഞ്ഞു .

“എന്തായാലും ഞാൻ പോകുവാ . ഇപ്പൊ തന്നെ ലേറ്റ് ആണ് .ബൈ ഓൾ ” പ്രിയ പറഞ്ഞു ഗൗതമിനെ നോക്കി .അവൻ കണ്ണടച്ച് സമ്മതം പറഞ്ഞു .പ്രിയ നടന്നു പോയി .

“എന്താണ് ഗൗതം സാർ ഇതുവരെ ഇല്ലാത്ത പല കാര്യങ്ങളും ആണല്ലോ നടക്കുന്നത് ” റഹീം ഗൗതമിന്റെ തോളിൽ തട്ടി ചോദിച്ചു .

“ഞാൻ ഈ ബൈക്ക് ഒന്ന് പാർക്ക് ചെയ്തിട്ട് പറഞ്ഞാൽ മതിയോ ആവോ ” ഗൗതം ചോദിച്ചു .

എല്ലാവരും വഴിയിൽ നിന്ന് മാറി കൊടുത്തു . ഗൗതം ബൈക്ക് പാർക്ക് ചെയ്‌യാൻ പോയി .

‘അവന്മാരുടെ മുന്നിൽ മാനം പോവാതെ ഇരുന്നാൽ മതിയായിരുന്നു . കയ്യിന്ന് പോവാതെ ഇരുന്നാൽ കാത്തോണേ .

ഞാൻ ഒന്ന് അയഞ്ഞു കൊടുത്താൽ അതിൽ പിടിച്ചു എന്റെ മനസിൽ ഉള്ളത് മുഴുവൻ അവന്മാർ വലിച്ചു പുറത്തിടും .

ആരേം അറിയിക്കാൻ ടൈം ആയിട്ടില്ല ‘ ഗൗതം മനസ്സിൽ പറഞ്ഞു അവരുടെ അടുത്തേക്ക് നടന്നു .

“ഇനി പറ മോനെ ദിനേശാ ” കാർത്തിക്ക് ചിരിച്ചു കൊണ്ട് പറഞ്ഞു .

“എന്ത് പറയാൻ ” ഗൗതം അറിയാത്ത ഭാവത്തിൽ ചോദിച്ചു .

“നിനക്കു ഇപ്പോൾ കുറെ മാറ്റങ്ങൾ ഉണ്ടല്ലോ ” അജാസ് പറഞ്ഞു .

“എനിക്കോ ?എന്ത് മാറ്റം . ? ” ഗൗതം ചോദിച്ചു .

“ഇതുവരെ നടക്കാത്ത പല കാര്യങ്ങളും ആണല്ലോ നടക്കുന്നത് ” ജോൺ പറഞ്ഞു .

“ഓ പ്രിയ ബൈക്കിൽ കയറിയതാണോ . അത് അവള് പറഞ്ഞില്ലേ അമ്മ പറഞ്ഞത് കൊണ്ടാണ് ” ഗൗതം നിസാരമായി പറഞ്ഞു .

“എന്തൊക്കെ ആണ് അവളെ കുറിച്ച് ഞങ്ങൾ കമന്റ് അടിച്ചതിനു കൈ ഭിത്തിയിൽ അടിക്കുന്നു . അവള് വീണപ്പോൾ എടുത്തോണ്ട് പോവുന്നു .

ഹോസ്പിറ്റലിൽ കൊണ്ട് പോവുന്നു . ഇപ്പോൾ ഗേൾസിനെ ബൈക്കിൽ കയറ്റില്ല എന്ന് പറഞ്ഞ നീ അവളേം കൊണ്ട് ബൈക്കിൽ കോളേജിൽ വരുന്നു . ഇതിൽ നിന്നും ഞങ്ങൾ എന്താ മനസിലാക്കേണ്ടത് ” കാർത്തിക് ചോദിച്ചു .

“ഇതിലിപ്പോ എന്താ ഇത്ര മനസിലാക്കാൻ ” ഗൗതം ഒന്നും അറിയാത്ത ഭാവത്തിൽ പറഞ്ഞു .

“ഒന്നുല്ലേ ?!” കിരൺ ചോദിച്ചു .

“ഞാൻ അവൾക്ക് കുറച്ചു ഹെൽപ്സ് ചെയിതുന്നു മാത്രം .നതിങ് എൽസ് .” ഗൗതം ഒരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു .

“നീ അപ്പോൾ പിടി തരില്ല അല്ലേ ” അജാസ് ചോദിച്ചു .

“നിങ്ങൾക്കൊക്കെ എന്താ വട്ടുണ്ടോ .ക്ലാസ്സിൽ വരുന്നുണ്ടെങ്കിൽ വാ . ഞാൻ പോവാ ” അതും പറഞ്ഞു ഗൗതം നടന്നു .

“ശ്ശേ അവൻ ഒന്നും പറയുന്നില്ലല്ലോ ” കിരൺ പറഞ്ഞു .

“നീ വാടാ . അവനെ നമ്മുക്കു കിട്ടും ” കാർത്തിക്ക് പറഞ്ഞു .

അവരെല്ലാവരും ക്ലാസ്സിലേക്ക് പോയി .

ക്ലാസ്സിൽ വന്ന പ്രിയയോട് എല്ലാവരും അവളുടെ കാലു ശെരിയായോ എന്ന് അന്വേഷിച്ചു . ശിവാനി ആണേൽ രണ്ടു ദിവസത്തിനു ശേഷം പ്രിയയോട് വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ് . അവളുടെ നാട്ടിലെ വിശേഷങ്ങൾ ആണ് .

അതിനിടക്ക് ആണ് ഗൗതം അവരുടെ ക്ലാസിനു മുന്നിലൂടെ പോയത് .

“പ്രിയ ഗൗതം ചേട്ടൻ നടന്നു പോകുന്നു .ഇങ്ങോട്ട് നോക്കുന്നുണ്ടായിരുന്നു ” ശിവ പറഞ്ഞു

“എവിടെ ?” പ്രിയ ആശ്ചര്യത്തോടെ നോക്കി പക്ഷെ ഗൗതം അപ്പോഴേക്കും പോയിരുന്നു .

“ഡി എന്താ ഇതൊക്കെ . നീ എന്താ എന്നോട് ഒന്നും പറയാത്തെ ” ശിവ ചോദിച്ചു .

“എന്ത് ?” പ്രിയ സംശയത്തോടെ ചോദിച്ചു .

“നീയും ഗൗതം ചേട്ടനും തമ്മിൽ ഒന്നും ഇല്ലന്ന് പറഞ്ഞിട്ട് ” ശിവ ഗൗരവത്തോടെ ചോദിച്ചു .

“എന്ത് ഉണ്ടെന്നാണ് നീ ഈ പറയുന്നത് . ആ മുരടന് ഓരോ സമയത്തു ഓരോ സ്വഭാവം ആണ് .” പ്രിയ പറഞ്ഞു .

ശിവാനി സംസാരിക്കാൻ തുടങ്ങിയതും ക്ലാസ് എടുക്കാൻ സാർ വന്നു .

ക്ലാസ് കഴിഞ്ഞതും ശിവാനി പ്രിയയെ വലിച്ചു കൊണ്ട് കോളേജ് ലോണിലേക്ക് നടന്നു . അവിടെ ഒരു സിമന്റ് ബെഞ്ചിൽ ഇരുന്നു .

“നീ എന്തിനാ ഇപ്പോൾ എന്നേം വലിച്ചോണ്ട് വന്നത് .ലഞ്ച് കഴിക്കണ്ടേ .” പ്രിയ ചോദിച്ചു .

“നീ എന്നോട് സത്യം പറയണം .നിനക്കു ഗൗതം ചേട്ടനെ ഇഷ്ടമല്ലേ ” ശിവ ചോദിച്ചു .

“അത് ശിവ .. ഇഷ്ട്ടമാണെന്നാണ് തോന്നുന്നേ ” പ്രിയ ശിവയെ നോക്കി പറഞ്ഞു .

“തോന്നുന്നതോ . ?” ശിവ പുരികം പൊക്കി ചോദിച്ചു .

“അത് എനിക്ക് അറിയില്ല ശിവ . കണ്ടനാൾ മുതൽ ആ മുഖം മനസ്സിൽ ഉണ്ട് . പക്ഷെ അത് ഒരു ഇൻഫറ്റുവേഷൻ ആണോ ലവ് ആണോ എന്നൊന്നും എനിക്ക് അറിയില്ല . ” പ്രിയ ശിവയെ നോക്കി പറഞ്ഞു .

“യു ലവ് ഹിം . അത് നിന്റെ കണ്ണിൽ കാണാൻ ഉണ്ട് ” ശിവ പ്രിയയെ നോക്കി ചിരിച്ചു .

പ്രിയ ചിരിച്ചു .

“ഗൗതം ചേട്ടനോട് പറയണ്ടേ ” ശിവ ചോദിച്ചു .

“എനിക്ക് അതിനു പറ്റും എന്ന് തോന്നുന്നില്ല ” പ്രിയ പറഞ്ഞു .

“നിനക്കോ .. ഇത്രേം ബോൾഡ് ആയ നിനക്കു ആണോ പറ്റാത്തത് . ” ശിവ പറഞ്ഞു .

“ഗൗതമിനു എന്നെ ഇഷ്ടം അല്ലെങ്കിലോ .നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഗൗതമിനു കല്യാണം ,പ്രണയം അതിലൊന്നും താല്പര്യം ഇല്ല .” പ്രിയ പറഞ്ഞു .

“നിന്നെ ഇഷ്ട്ടം ആണെങ്കിലോ . അന്ന് നിന്നെ സ്റ്റേജിൽ നിന്ന് പൊക്കി എടുത്ത് കൊണ്ട് പോയ സ്സീൻ ഇപ്പഴും എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല .നിന്നെ ഗൗതം ചേട്ടൻ എത്ര കെയർ ചെയിതു അപ്പോൾ ” ശിവ പറഞ്ഞു .

“അത് അങ്ങനെ അല്ല ശിവ ” പ്രിയ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന കാര്യങ്ങൾ ഒക്കെ ശിവയോട് പറഞ്ഞു . ഗൗതമിന്റെ റൂമിൽ വെച്ച് ഉണ്ടായ കാര്യങ്ങൾ ഒഴിച്ച് .

“അപ്പോൾ അവിടത്തെ അച്ഛനും അമ്മയും പറഞ്ഞത് കൊണ്ട് മാത്രം നിന്നെ ശ്രദ്ധിക്കുന്നു എന്നാണോ നീ പറയുന്നേ . ” ശിവ ചോദിച്ചു .

“അങ്ങനെയാണ് പറഞ്ഞത് . പിന്നെ ഇപ്പോൾ എന്നോട് ഫ്രണ്ട്‌ലി ആയിട്ടാണ് സംസാരിക്കാറു ” പ്രിയ പറഞ്ഞു .

“നിനക്കു ഗൗതം ചേട്ടനോട് എന്തായാലും തുറന്നു പറഞ്ഞു നോക്കിക്കൂടെ.എന്താ മറുപടി എന്ന് അറിയാലോ “ശിവ പറഞ്ഞു .

“അതിൽ ഒരു പ്രശ്‍നം ഉണ്ട് ശിവ . നിനക്കു അറിയുന്ന ഈ പ്രിയ അല്ലായിരുന്നു ഞാൻ കുറച്ചുകാലം . അമ്മയും അച്ഛനും പെട്ടന്ന് ഒരു ദിവസം നഷ്ടപ്പെട്ടപ്പോൾ എനിക്ക് കൈ വിട്ടു പോയത് എന്നെ തന്നെ ആയിരുന്നു .

ആ ഡിപ്രെഷൻ സ്റ്റേജ് നിനക്കു എത്രത്തോളം പറഞ്ഞാൽ മനസിലാവും എന്ന് എനിക്ക് അറിയില്ല .

ഒറ്റപെട്ടു പോയി ശെരിക്കും ഞാൻ . ആ ഒരു വർഷം ഞാൻ അനുഭവിച്ചത് എനിക്ക് മാത്രമേ അറിയൂ . ഞാൻ പറഞ്ഞിട്ടില്ലേ ദേവൻ അങ്കിൾ ന്റെ ഫാമിലി ആയിരുന്നു ആകെ കൂടെ ഉണ്ടായിരുന്നത് .

അങ്കിൾ ന്റെ മോൻ രുദ്രൻ ആണ് എന്നെ കുറച്ചൊക്കെ മാറ്റി എടുത്തത് . പിന്നെ ബാംഗ്ലൂർ പഠിക്കാൻ വന്നപ്പോൾ കോളേജ് ലൈഫും എന്റെ യാത്രകളും എന്നെ തിരിച്ചു കൊണ്ട് വന്നു തുടങ്ങി .

പക്ഷെ അപ്പോഴും ജീവിതത്തിൽ വല്ലാത്തൊരു ശൂന്യത തോന്നിയിരുന്നു . അത് മാറി തുടങ്ങിയത് സാവിത്രിയമ്മയും കൃഷ്ണനച്ചനും ജീവിതത്തിലേക്ക് വന്നത് മുതലാണ് .

എനിക്ക് അത്ഭുതം തോന്നാറുണ്ട് ശിവ എന്റെ അച്ഛനോടും അമ്മയോടും ഇവർക്കുള്ള ആത്മബന്ധം കണ്ട് .

എന്റെ അച്ഛനും അമ്മയും എന്നെ എങ്ങിനെ ആണോ സ്നേഹിച്ചത് അതൊക്കെ ഇവര് എനിക്ക് ഇപ്പോൾ തിരിച്ചു തരുന്നുണ്ട് .അത് നഷ്ടപ്പെടുത്താൻ എനിക്ക് ഇപ്പോൾ പേടിയാണ് ശിവ .

ഞാൻ ഗൗതമിനോട് ഇഷ്ടം പറഞ്ഞു അവൻ അത് റിജെക്ട് ചെയ്താൽ ചിലപ്പോൾ എനിക്ക് പിന്നെ ഇവിടെ നില്ക്കാൻ കഴിഞ്ഞെന്നു വരില്ല .

ഞാൻ ചിലപ്പോൾ അവനിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കും . അപ്പോൾ എനിക്ക് നഷ്ടമാവുന്നത് എന്റെ ഈ അച്ഛനേം അമ്മയേം അല്ലേ . അത് എനിക്ക് ഒരു പക്ഷേ ഇനിയും താങ്ങാൻ കഴിഞ്ഞെന്നു വരില്ല .

ഇപ്പോൾ ഞാൻ അമ്മയുടെ വാലായി കൂടെ നടന്നിരുന്ന ആ 17 വയസുകാരിയാണ് . അത് എനിക്ക് ഒന്നിന് വേണ്ടിയും വേണ്ട എന്ന് വെക്കാനാവില്ല . ഞാൻ കാത്തിരുന്നോളാം ശിവ .

ഗൗതം എന്റെ സോൾമേറ്റ് ആണെങ്കിൽ അവന്റെ എന്റെ അടുത്തു വരും .” പ്രിയ പറഞ്ഞു നിർത്തി .

“പ്രിയ നിന്നെ എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട് . നീ ആഗ്രഹിക്കുന്ന പോലെ എല്ലാം നടക്കും . ഞാൻ നിന്റെ കൂടെ ഉണ്ട് ” ശിവ പ്രിയയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു .

കുറച്ചു നേരം അവിടെ തന്നെ ഇരുന്നതിനു ശേഷം അവർ രണ്ടു പേരും ലഞ്ച് കഴിക്കാൻ ക്യാന്റീനിലേക്ക് പോയിതിരിച്ചു വരുന്ന വഴിക്കാണ് അന്ന് ക്ലാസ്സിൽ വെച്ച് പ്രിയയോട് സംസാരിക്കാൻ വന്ന ജെനി അവരുടെ അടുത്തേക്ക് വന്നത് .

പ്രിയയും ശിവയും അവളെ ശ്രദ്ധിക്കാതെ നടന്നു പോകാൻ തുടങ്ങിയതും .

“ഡി ഒന്ന് നിന്നെ ” ജെനി പ്രിയയോട് പറഞ്ഞു .

“എന്താ ” പ്രിയ ചോദിച്ചു .

“നീ കോളേജിലെ ആൺപിള്ളാരെ മുഴുവൻ കറക്കി എടുത്തേക്കുവാണോ ? അതും സീനിയർസ് ആയിട്ടാണല്ലോ കൂട്ട് ” ജെനി പ്രിയയെ കളിയാക്കി ചോദിച്ചു .

“ഞാൻ ആരേം കറക്കി എടുക്കാൻ പോയിട്ടില്ല ” പ്രിയ ദേഷ്യത്തോടെ പറഞ്ഞു .

“നിനക്കു പിന്നെ ഗൗതവും ആയിട്ട് എന്താ .ഇന്നവന്റെ ബൈക്കിൽ ഒക്കെ ആണല്ലോ എഴുന്നള്ളിയത് ” ജെനി ചോദിച്ചു .

“ദേ മര്യാദക്ക് സംസാരിക്കണം ” പ്രിയക്ക് ദേഷ്യം വന്നു .

“ചേച്ചി അവര് ഫാമിലി ഫ്രണ്ട്‌സ് ആണ് . വിട്ടേക്ക് ” ശിവ പ്രിയയെയും വലിച്ചു ക്ലാസ്സിലേക്ക് നടന്നു .

“നിനക്കു എന്താ ശിവ അവളോട് രണ്ടു വർത്താനം പറഞ്ഞേനെ . അവളിപ്പോൾ കുറെ ആയി ഒരു പുച്ഛിച്ച നോട്ടവും ഭാവവും .” പ്രിയ ദേഷ്യത്തോടെ പറഞ്ഞു .

“ഇവള് അന്ന് നീ തല്ലിയ വിഷ്ണുന്റെ ഗ്യാങ്ങിൽ ഉള്ളത് അല്ലേ അതിന്റെ ദേഷ്യം ആവും ” ശിവ പറഞ്ഞു .

“ഇനി അവള് ചൊറിയാൻ വരട്ടെ ” പ്രിയ ദേഷ്യത്തോടെ പറഞ്ഞു .

വൈകീട്ട് ക്ലാസ് കഴിഞ്ഞു പ്രിയയും ശിവാനിയും കോളേജിലൂടെ നടന്നു പോവുമ്പോൾ ആണ് ഗൗതവും കിരണും അജാസും അങ്ങോട്ട് വന്നത് .
പ്രിയ അവരെ നോക്കി ചിരിച്ചു .

“നീ എങ്ങനെയാ പോവുന്നേ ?” ഗൗതം കുറച്ചു ഗൗരവത്തിൽ ആണ് ചോദിച്ചത് .

“ഓട്ടോ വിളിക്കാം ” പ്രിയ പറഞ്ഞു .

“എന്നാൽ ശെരി പൊക്കോ ” ഗൗതം ഗൗരവം വിടാതെ പറഞ്ഞു .
പ്രിയ എല്ലാരോടും യാത്ര പറഞ്ഞു പോകാൻ തുടങ്ങുമ്പോൾ ആണ് കാർത്തിക്ക് പുറകിൽ നിന്നും അവളെ വിളിക്കുന്നത് .

എല്ലാവരും അവനെ നോക്കി . അവന്റെ കൂടെ ജോൺ ഉണ്ടായിരുന്നു .

“എന്താ കാർത്തിയെട്ടാ ” പ്രിയ ചോദിച്ചു .

“നീ ഈ വീഡിയോ ഒന്ന് നോക്ക് ” അതും പറഞ്ഞു കാർത്തിക്ക് അവന്റെ ഫോണിലെ പ്രിയ ഫ്രഷേഴ്‌സ് ഡേയ്ക്ക് ഡാൻസ് കളിക്കുന്ന വീഡിയോ പ്ലേ ചെയിതു .

എല്ലാവരും അതിലേക്ക് നോക്കി .

“നിങ്ങൾ ആ സൈഡിൽ നിൽക്കുന്ന ആൾക്കാരെ ഒന്ന് ശ്രദ്ധിച്ചേ ” ജോൺ പറഞ്ഞു .

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്തു ദേഷ്യം വന്നു . സ്റ്റേജിന്റെ സൈഡിൽ കുറച്ചു സീനിയർസ് കൂടി നില്കുന്നുണ്ട് .

പ്രിയ ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് ഒരു ചെറുപ്പക്കാരൻ വന്നു ജെനിക്ക് ഒരു സോഫ്റ്റ് ഡ്രിങ്ക് ന്റെ ടിൻ കൊടുക്കുന്നു .

അവൾ അത് നിലത്ത് വെച്ച് കുറച്ചു കഴിഞ്ഞു ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ കാലുകൊണ്ട് തട്ടി വിട്ടു . ആ ടിന്നിൽ ചവിട്ടിയാണ് പ്രിയ വീണത് .

“അപ്പോൾ ആ ടിൻ അബദ്ധത്തിൽ അങ്ങോട്ട് ഉരുണ്ട് വന്നതല്ല അല്ലേ . അവളെ ഞാൻ …” ഗൗതം നിന്ന് വിറച്ചു .

” നിനക്കു ഈ വീഡിയോ എങ്ങനെ കിട്ടി ” കിരൺ ചോദിച്ചു .

“നമ്മുടെ ക്ലാസ്സിലെ വരുൺ ഇല്ലേ അവൻ എടുത്തതാണ് ഇത് . അവനാണ് എന്നോട് വന്നു പറഞ്ഞത് .

അവനിന്നു കുറച്ചു മുൻപ് ഈ വീഡിയോ ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ കണ്ടതാണ് എന്ന് പറഞ്ഞു .ഞാൻ അപ്പോൾ തന്നെ അത് എന്റെ നമ്പറിലേക്ക് സെൻറ് ചെയിതു .” കാർത്തിക് പറഞ്ഞു .

“ജെനി അവിടെ ഡിപ്പാർട്മെന്റിൽ ഉണ്ട് ” ജോൺ പറഞ്ഞു .

“നിങ്ങള് വാ .അവളോട് ഇത് ചോദിച്ചിട്ടേ ഉള്ളു ” ഗൗതം അതും പറഞ്ഞു പ്രിയയുടെ കൈ പിടിച്ചു നടക്കാൻ ഒരുങ്ങി .

പ്രിയ അവന്റെ കൈ വിടുവിച്ചു . എല്ലാവരും അപ്പോൾ അവളെ നോക്കി .

“നിങ്ങളെല്ലാം കൂടെ ഇത് എങ്ങോട്ടാ ..

ഇതൊക്കെ വെറും ചീള് കേസല്ലേ .. അവള് എനിക്കല്ലേ പണി തന്നത് അവൾക്കുള്ള പണി ഞാൻ തന്നെ കൊടുത്തോളം . അല്ലെങ്കിലേ ഞാൻ അവൾക്കൊന്നു ഓങ്ങി വെച്ചതാ .

ഇത്ര പെട്ടന്ന് അത് നടക്കാൻ ഒരു സാഹചര്യം ഉണ്ടാവുമെന്ന് വിചാരിച്ചില്ല . നിങ്ങൾ ഒക്കെ കാഴ്ചക്കാരായാൽ മതി .

അവള് ചൊറിഞ്ഞത് പ്രിയയെ ആണ് . അതിനുള്ളത് ഞാൻ കൊടുക്കും നല്ല വെടിപ്പായിട്ട് ” പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു . എല്ലാരും അവളെ നോക്കി ചിരിച്ചു .

“എന്നാൽ പെങ്ങളെ ഇഷ്ട്ടം ” കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞു .

“എടി വേണോ . പ്രോബ്ലം ആയാലോ . നമുക്ക് കംപ്ലൈന്റ്റ് കൊടുക്കാം ” ശിവ പറഞ്ഞു .

“ഇതിനൊക്കെ മറുപടി കൊടുത്തിട്ട് മതി കംപ്ലൈന്റ്റ് ” ഗൗതം പ്രിയയെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു .

“എന്ന വാ മോനെ ദിനേശാ ” പ്രിയ ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13

പ്രിയനുരാഗം – ഭാഗം 14

പ്രിയനുരാഗം – ഭാഗം 15

പ്രിയനുരാഗം – ഭാഗം 16