Sunday, December 22, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 22

എഴുത്തുകാരി: ജാൻസി

മരിയയും വരുണും സംസാരിക്കുന്നിടത്തേക്കു ശിവയും തനുവും ചെന്നു.. “ഞങ്ങൾ സ്വർഗത്തിലെ കട്ടുറുമ്പ് ആയോ “തനു ചോദിച്ചു.. “ഹേയ് ഇല്ല.. ഇല്ല.. വാ.. ഞങ്ങൾ നിങ്ങളുടെ കാര്യമാ പറഞ്ഞു കൊണ്ടിരുന്നത് “വരുൺ പറഞ്ഞു.. “ഹേയ് ഞങ്ങളുടെ എന്തു കാര്യം “ശിവ ചോദിച്ചു. “ചുമ്മാതാടി.. വെറുതെ പറഞ്ഞതാ “മരിയ പറഞ്ഞു.. “ആ അതു എന്തെങ്കിലും ആകട്ടെ… വരുൺ ചേട്ടാ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം “ശിവ പറഞ്ഞു “ഉം എന്താ ” “ആക്ച്വലി എന്താ ചേട്ടനും ദേവ് ചേട്ടനും തമ്മിൽ ഉള്ള പ്രശ്നം ”

“അതു ഞാൻ അന്ന് പറഞ്ഞില്ലെ അതാ കാര്യം.. ” “അല്ല.. വേറെ എന്തോ ഉണ്ട്.. പറ ചേട്ടാ “ശിവ കെഞ്ചി “എടോ അതു….. അന്ന് ആ ദേഷ്യത്തിൽ അവനോട് പറയാൻ പാടില്ലാത്ത വാക്ക് ഞാൻ പറഞ്ഞു.. ” “അതെന്താ? ” “അവന്റെ അമ്മ മരിച്ചിട്ടു കുറച്ചു വർഷങ്ങൾ ആയി… അമ്മ പോയതിന്റെ ഡിപ്രെഷനിൽ ആയിരുന്നു കുറെ നാൾ.. അവന്റെ അമ്മയെ പറ്റി മോശമായി പറഞ്ഞാൽ ആ പറഞ്ഞവരെ അവൻ പഞ്ഞിക്കിടും.. അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നു അവനു അവന്റെ അമ്മയെ.. ഇതൊന്നും അറിയാതെ ആണ് ഞാൻ അന്ന് വായിൽ വന്നത് എന്തൊക്കെയോ പറഞ്ഞു… കൂട്ടത്തിൽ അവന്റെ അമ്മയെ പറ്റിയും.. “അതു പറഞ്ഞപ്പോൾ വരുണിന്റെ ശബ്ദം ഇടറിയതു അവർ ശ്രദ്ധിച്ചു…

അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി. “വരുൺ ചേട്ടന് നല്ല വിഷമം ഉണ്ടെന്നു തോന്നുന്നു…. ” തനു പറഞ്ഞു… ശിവയും മരിയയും തനു പറഞ്ഞത് ശരി വച്ചു.. “സ്വന്തം അമ്മയെ ഇത്ര മേൽ സ്നേഹിക്കുന്ന ഒരാൾക്ക് സ്വന്തം ഭാര്യയെയും അത്രമേൽ സ്നേഹിക്കാൻ പറ്റും.. ദേവേട്ടനെ കിട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തവൾ ആയിരിക്കും ” ശിവ മനസ്സിൽ ചിന്തിച്ചു.. 💮💮💮💮💮💮💮💮💮💮💮💮💮💮💮 ഓണം സെലിബ്രേഷൻ വന്നു.. എല്ലാ ഡിപ്പാർട്മെന്റിലെയും 1st യേർസ് 2nd യേർസ് 3rd യേർസ് തമ്മിൽ ആണ് മത്സരം..

അതിൽ 1st യേർസ്‌നെ റെപ്രെസെന്റ് ചെയ്തു നുമ്മ ശിവയും തനുവും ആണ് കോഓർഡിനേറ്റർ (മരുമകൾ ആയും പ്രൊപോസൽ ചെയ്തും തനുവും ശിവയും കോളേജിൽ ഫേമസ് ആയിരുന്നു.അതുകൊണ്ട് ടീച്ചേർസ് തന്നെയാണ് അവരെ 1st റെപ്പ് ആയി തെരഞ്ഞെടുത്തത് ) … 2nd yearil ഒരാണും പെണ്ണും കോർഡിനേറ്റർ. 3rd നെ റെപ്രെസെന്റ് ചെയ്തു നുമ്മ ദേവും വരുണും. എന്നാൽ ദേവ് അതിനെ എതിർത്തു.. വരുണും ആയി തനിക്ക് കോഓർഡിനേറ്റ ചെയ്യാൻ താല്പര്യം ഇല്ലെന്നു അറിയിച്ചു.. “ഇതു കോളേജിന് വേണ്ടി നടത്തുന്ന പരിപാടി ആണ്. അവിടെ നിങ്ങളുടെ ശത്രുതയ്ക്ക് അല്ല പ്രാധാന്യം..

കോളേജ് ഫങ്ക്ഷൻ ഭംഗിയാക്കുന്നതിലാണ്..” പ്രിൻസിയുടെ വാക്കിൽ ഒടുവിൽ ദേവ് മനസില്ല മനസോടെ സമ്മതിച്ചു… ഇതേ സമയം ശിവയുടെ മനസ്സിൽ ഒരു പ്ലാൻ രൂപപ്പെടുത്തി എടുത്തു… കോഡിനേറ്റർമാർ എല്ലാവരും കൂടി ചേർന്നു പരിപാടികൾ ആലോചിച്ചു… രാവിലെ അത്തപ്പൂക്കളം വിത്ത്‌ ഓണപ്പാട്ട്.. അതിനു ശേഷം ഓണത്തല്ല് (ചുമ്മാ… ഓണപരിപാടികൾ ആണ് കവി ഉദ്ദേശിച്ചത് 😜…. അതായത് അപ്പുക്കുട്ടാ.. പുളിക്കുരു പറക്കൽ, കുപ്പിയിൽ വെള്ളം നിറക്കൽ,കുളം കര, ഉറിയടി, തലയണ അടി, ചാക്കിൽ ഓട്ടം… അങ്ങനെ കുറെ ഉണ്ട്… ബാക്കി വഴിയേ പരിചയപ്പെടാം 😬)

അങ്ങനെ ഓണ പരിപാടികൾ എല്ലാം സെറ്റ് ചെയ്തു… ഇതിനിടയിൽ ഗുണമുണ്ടായത് എന്തെന്നാൽ ശിവയും തനുവും ദേവിനും വരുണിനും ഇടയിൽ ഒരു മീഡിയേറ്റർ ആയി പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്.. അതുകൊണ്ട് എന്താ പ്രേയോജനം എന്നാകും നിങ്ങൾ ചിന്തിക്കുന്നേ 🙄🤔 ഉണ്ട് പ്രേയോജനം കുറെ ഉണ്ട്… അതിൽ ചിലതു നോക്കാം.. ആദ്യത്തെ ഗുണം ശിവക്ക് ദേവും ആയി കൂടുതൽ അടുക്കാൻ സാധിച്ചു.. പിന്നെ ഉള്ളത് വരുണിനോട് ദേവിന് ഉള്ള ദേഷ്യത്തിന്റെ ആഴം അളക്കാൻ ശിവക്ക് കഴിഞ്ഞു..

ഇതിൽ ഒന്നും പെടാത്ത വേറെ ഒരു ഗുണവും ഉണ്ടായിരുന്നു… ‘മരിയ ‘ തനുവിനെയും ശിവയേയും സഹായിക്കാൻ എന്ന് പറഞ്ഞു മരിയ അവരുടെ കൂടെ കൂടി… അറിയാല്ലോ… എന്താ കാര്യം എന്ന്.. ധത് തന്നെ.. വരുണും ആയി ശല്യo ഇല്ലാതെ മിണ്ടിയും പറഞ്ഞുo ഇരിക്കാമല്ലോ… അതിനു അവൾ തനുവിനെ ആണ് ഏർപ്പാട് ആക്കിയേ… എന്തിനെന്നോ.. ക്ലാസ് തുടങ്ങി അര മണിക്കൂർ കഴിഞ്ഞു തനു വന്നു മരിയയെ വിളിക്കും പ്രോഗ്രാം പേരും പറഞ്ഞു… പിന്നെ ക്ലാസ്സിൽ കയറുന്നതു ഉച്ചക്ക് ഫുഡ്‌ അടിക്കാൻ ആണ്… അതും കഴിഞ്ഞു പിന്നെയും പോകും പ്രോഗ്രാം എന്ന് പറഞ്ഞു.. ചുരുക്കി പറഞ്ഞാൽ ത്രിമൂർത്തികൾ ക്ലാസ്സിലെ പടി ചവിട്ടുന്നത് only for eat 🍚🍚🍚 ഈ ശീലം ഒരു പതിവാക്കിയാലോ എന്ന് വരെ അവർ ചിന്തിച്ചു…

പരിപാടികൾ നടത്തിപ്പുകൾക്കു മുൻകൈ എടുത്തത് പോലെ ത്രിമൂർത്തികൾ ദേവിനെയും വരുണിനെയും ഒന്നിപ്പിക്കാൻ മുൻകൈ എടുത്തു.. അതിനു അവർ പലവട്ടം കിണഞ്ഞു പരിശ്രമിച്ചിട്ടും ദേവും വരുണും അമ്പിനും വില്ലിനും അടുക്കുന്ന മട്ടില്ല… ഒടുവിൽ ദേവിനോട് ശിവയും വരുണിനോട് മരിയയും തനുവും സംസാരിക്കാൻ തീരുമാനിച്ചു… ശിവ ദേവിനെ അന്വേഷിച്ചു ചെന്നപ്പോൾ ഗ്രൗണ്ടിലേക്ക് നോക്കി എന്തോ ആലോചനയിൽ നിൽക്കുവാണ് കക്ഷി… ശിവ ഒന്ന് മുരണ്ടു.. “എന്താ വിക്സ് മുട്ടായി വേണോ ” ദേവ് ചോദിച്ചു “ഹേയ്.. എന്തിനാ ” ശിവ ചോദിച്ചു “സാധാരണ ഞങ്ങൾ എല്ലാവരും മിട്ടായി തിന്നരാണ് പതിവ്…

നിങ്ങളുടെ അവിടെ എങ്ങനെ അന്ന് അറിയില്ല…”ദേവ് പറഞ്ഞു “ഇപ്പൊ എന്തിനാ വിക്സ് മുട്ടായി ചോദിച്ചേ എന്നാ ചോദിച്ചേ “ശിവ “അല്ല താൻ കിച് കിച് കാണിക്കുന്നു അതാ ” “ഓ മോൻ തമാശിച്ചതാ… പക്ഷേ ഏറ്റില്ല “ശിവ കളിയാക്കി.. അവളുടെ ചിരി ഒരു നിമിഷത്തേക്ക് ദേവിനെ വേറെ ഏതോ ലോകത്തിലേക്ക് കൊണ്ട് പോയി… “ചേട്ടാ എനിക്കു ചേട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട് ” “എന്താ പറഞ്ഞോളൂ ” “അതു വരുൺ ചേട്ടനെ പ… “അത്രയും പറഞ്ഞപ്പോഴേക്കും ദേവ് തിരിഞ്ഞു നടക്കാൻ തുടങ്ങി… ശിവ ഓടി വന്നു ദേവിന് മുന്നിൽ തടസമായി നിന്നു.. “ശിവാനി മുന്നിൽ നിന്നു മാറിക്കെ…

എനിക്ക് പോകണം “ദേവ് അൽപ്പം ഗൗരവത്തിൽ പറഞ്ഞു… “പ്ലീസ് ദേവ് ചേട്ടാ… വരുൺ ചേട്ടന് പറയാൻ ഉള്ളത് ഒന്ന് കേട്ടിട്ട് പോ ” ശിവ പറഞ്ഞു.. “എനിക്ക് ആരു പറയുന്നതും കേൾക്കണ്ട ശിവാനി മാറിക്കെ.. അവനു വേണ്ടി വക്കാലത്തും ആയി ഇനി എന്റെ അടുത്ത് വരരുത്… “അതും പറഞ്ഞു ദേവ് ശിവയെ പിടിച്ചു മാറ്റി.. പോകാൻ തുടങ്ങി… “എന്നാൽ ചേട്ടൻ പോ… ചേട്ടന്റെ അമ്മയെ പറ്റി പറയാനാ വരുൺ ചേട്ടൻ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടേ… “ശിവ ചുമ്മാ തട്ടി വിട്ടു.. അതു പറയുമ്പോൾ ദേവ് ഉറപ്പായും സമ്മതിക്കും എന്ന് ശിവക്ക് അറിയാം… പോകാൻ ഒരുങ്ങിയ ദേവ് പെട്ടന്ന് നിന്നു… “അമ്മയെ പറ്റിയോ..

ഒരിക്കൽ അവൻ എന്റെ അമ്മയെ പറ്റി പറഞ്ഞത് ഞാൻ മറന്നിട്ടില്ല.. ഇനി എന്താ അവനു പറയാൻ ഉള്ളത് ” ദേവിന്റെ ശബ്ദം കനത്തു… “അതു ചേട്ടൻ തന്നെ വരുൺ ചേട്ടനോട് ചോദിച്ചു നോക്കു..” അതും പറഞ്ഞു ശിവ അവിടെ നിന്നും പോയി.. കുറച്ചു കഴിഞ്ഞു ത്രിമൂർത്തികൾ വരുണിനെ ദേവിന്റെ അടുത്തേക്ക് തള്ളി വിട്ടു…, വിദൂരതയിലേക്ക് കൈയും കെട്ടി നോക്കി നിൽക്കുന്ന ദേവിന്റെ അടുത്തേക്ക് വരുൺ മനസില്ല മനസോടെ ചെന്നു.. ദേവ് തന്നെ നോക്കുന്നില്ല എന്ന് മനസിലാക്കിയപ്പോൾ ദേവിന്റെ അടുത്ത് വന്നു അവൻ നിൽക്കുന്ന പോലെ വരുണും നിന്നു… വിദൂരതയിലേക്ക് കണ്ണും നട്ട്..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം വരുൺ ദേവിനെ നോക്കാതെ സംസാരിക്കാൻ തുടങ്ങി.. “ദേവ്, തനിക്ക് എന്നോട് ദേഷ്യം ആണെന്ന് അറിയാം… അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ അറിയാതെ പറഞ്ഞു പോയതാണ്.. തന്റെ past അറിയാതെ ആണ്.. ഞാൻ… “വരുൺ പറഞ്ഞു മുഴുവിപ്പിച്ചില്ല… ദേവ് മറുപടി ഒന്നും പറയാതെ വരുണിനെ നോക്കിട്ട് പിന്നെയും പഴയ സ്ഥലത്തേക്ക് കണ്ണുകൾ പായിച്ചു… വരുൺ തുടർന്നു “ദേവ്…സത്യാവസ്ഥ നീ അറിയണം എന്ന് എനിക്ക് തോന്നി.. അന്ന് അടിയുണ്ടായപ്പോൾ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയ ആളെ നിങ്ങൾ എല്ലാവരും സപ്പോർട്ട് ചെയുന്നത് കണ്ടപ്പോൾ സഹിച്ചില്ല…

അവനെ ഞങ്ങൾ പെരുമാറുന്നതിനിടയിൽ നീ വന്നു പിടിച്ചപ്പോൾ അവനെ വിളിച്ച വാക്കാണ് ‘പിഴച്ച തള്ളക്ക് ജനിച്ചവൻ ‘എന്ന്… പക്ഷേ നീ അപ്പോഴേക്കും അതിനിടയിൽ വന്നുപെട്ടപ്പോൾ ഞാൻ വിളിച്ചത് നിന്നെ ആണ് എന്ന് നിനക്ക് തോന്നി… അപ്പോഴത്തെ ദേഷ്യത്തിനു ഞാൻ പറഞ്ഞ വാക്ക് മറ്റൊരാൾക്ക്‌ എത്രമാത്രം ആഴത്തിൽ വേദന ഉണ്ടാക്കി എന്ന് അപ്പോൾ എനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല… ” വരുൺ അതു പറയുമ്പോൾ ദേവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… “പറഞ്ഞ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റില്ല എന്ന് അറിയാം…എങ്കിലും എന്നോട് ക്ഷമിച്ചുകൂടെ തനിക്ക്…

എനിക്കും ഉണ്ട് ഒരമ്മ.. ദേവിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലും താൻ ചെയ്തതുപോലെ ഞാനും ചെയ്യു….2കൊല്ലം നമ്മൾ അതിന്റെ പേരിൽ ശത്രുക്കൾ എന്ന പേര് വാങ്ങിലെ….ഇനി പിരിയാൻ പോകുന്ന നമ്മൾ പരസ്പരം ക്ഷമിച്ചുകൂടെ.. ഞാൻ പറഞ്ഞു പോയ വാക്കിന് ദേവ് എനിക്ക് എന്തു ശിക്ഷ നൽകിയാലും ഞാൻ സ്വീകരിക്കാൻ തയ്യാർ ആണ്.. ” വരുൺ ദേവിനെ നോക്കി… അവൻ എന്തോ ചിന്തയിൽ ആണ് എന്ന് മനസിലായി… “ദേവ് ഒന്നും പറഞ്ഞില്ല… എന്നോട് ക്ഷമിക്കിലെ. “വരുൺ പ്രതീക്ഷയോടെ ചോദിച്ചു.. ദേവ് സംസാരിക്കാൻ തുടങ്ങി… “അന്ന് സത്യം അറിയാതെ ആണ് ഞങ്ങൾ നിങ്ങളോടു പ്രതികരിച്ചത്…

പക്ഷേ അതിനു പകരം വരുൺ പ്രയോഗിച്ച പദം എന്നെ വല്ലാതെ തളർത്തി കളഞ്ഞു… എന്റെ ഭാഗത്തു തെറ്റുകൾ സംഭവിച്ചിട്ടുണ്ട്… എങ്കിലും നിങ്ങൾ എന്നോട് പറഞ്ഞ വാക്കിന് ഞാൻ തനിക്ക് എന്തെങ്കിലും ശിക്ഷ തരണ്ടേ” “തീർച്ചയായും.. എന്തു ശിക്ഷ ആയാലും എനിക്ക് സമ്മതം ” വരുൺ പറഞ്ഞു.. ദേവ് വരുണിനു നേരെ കൈ നീട്ടി.. വരുൺ ഒന്നും മനസിലായില്ല.. അവൻ ദേവിനെ നോക്കി.. ദേവ് ചിരിച്ചു കൊണ്ട് പറഞ്ഞു “ഫ്രണ്ട്‌സ് ” വരുൺ സന്തോഷം കൊണ്ട് ദേവിനെ കെട്ടി പിടിച്ചു… “താങ്ക്സ്… thanks a lot ” വരുൺ പറഞ്ഞു…

അവരുടെ സന്തോഷം കണ്ട ത്രിമൂർത്തികൾ അവരോടൊപ്പം ചേർന്നു… വരുണിന്റ കണ്ണു മരിയയിലും ദേവിന്റെ കണ്ണു ശിവയിലും ഉടക്കി..പാവം തനു അവരുടെ 4പേരുടെയും സന്തോഷത്തിൽ പങ്ക്‌ ചേർന്നു 😜 ഇതെല്ലാം കണ്ടു ദൂരെ മാറി നിന്ന അഥിതി പറഞ്ഞു “ഈ സന്തോഷം അധികം നാൾ നിങ്ങളുടെ മുഖത്തു കാണില്ല ”

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11

മനം പോലെ മംഗല്യം : ഭാഗം 12

മനം പോലെ മംഗല്യം : ഭാഗം 13

മനം പോലെ മംഗല്യം : ഭാഗം 14

മനം പോലെ മംഗല്യം : ഭാഗം 15

മനം പോലെ മംഗല്യം : ഭാഗം 16

മനം പോലെ മംഗല്യം : ഭാഗം 17

മനം പോലെ മംഗല്യം : ഭാഗം 18

മനം പോലെ മംഗല്യം : ഭാഗം 19

മനം പോലെ മംഗല്യം : ഭാഗം 20

മനം പോലെ മംഗല്യം : ഭാഗം 21