Saturday, April 20, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 16

Spread the love

എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

കോളേജിൽ എത്തി പതിവ് പോലെ ക്ലാസുകൾ ആരംഭിച്ചു.. എന്നാൽ തനുവിന്റെ നോട്ടം പുറത്തേക്കായിരുന്നു… വായിനോട്ടം അല്ല ഒരാളെ അന്വേഷിച്ചുള്ള നോട്ടം… അതെ അഥിതി… പക്ഷേ ക്ലാസ് എടുക്കന്ന ടീച്ചറിന് അറിയില്ലല്ലോ സത്യാവസ്ഥ… അതുകൊണ്ടു തന്നെ തനുവിനെ ടീച്ചർ പൊക്കി.. നല്ല വഴക്കും കേട്ടു.. എല്ലാം ഭേഷാ വാങ്ങി സീറ്റിൽ ഇരുന്നു… ഇന്റർവെൽ ടൈം ആയപ്പോൾ മൂന്നുപേരും കൂടി പുറത്തേക്കു ഇറങ്ങി.. പുറത്തിറങ്ങിയതും തനുവിന്റെ മുഖത്തു ഒരു നിഗുഢമായാ ചിരി വിടർന്നു.. എന്നിട്ടു ചുറ്റും കണ്ണോടിച്ചു… തനുവിന്റെ നിഗുഢമായ ചിരിക്കു ഒന്നുകൂടെ പവർ കൂടി…

അവൾ മരിയയെ തട്ടി കാണിച്ചു… അവളുടെ മുഖത്തും ചിരി വിരിഞ്ഞു… തനുവിനെ നോക്കി കണ്ണടച്ചു.. “തേടിയ വള്ളി രണ്ടും നമ്മുടെ കാലിൽ ചുറ്റി” തനു മരിയയുടെ ചെവിയിൽ പറഞ്ഞു.. അവർ ശിവയുമായി മുന്നോട്ടു നടന്നപ്പോൾ ശിവയുടെ മുഖത്തെ തെളിച്ചം മങ്ങി.. അതു ശ്രദ്ധിച്ച തനു അവളുടെ കൈയിൽ പിടിച്ചു.. പേടിക്കണ്ട എന്നർത്ഥത്തിൽ കണ്ണടച്ച് കാണിച്ചു… അവരുടെ നേരെ വരുന്ന അഥിതിയെ തനു കൈ വച്ചു തടഞ്ഞു.. “ഹമ്മ് എന്തു വേണം “? അഥിതി ചോദിച്ചു “അല്ല ചേച്ചി… ചേച്ചി ഇന്നലെ ലാബിൽ വച്ച് ഒരു ഷോ കാണിച്ചെന്നു അറിഞ്ഞു..”

“അതിനു… ഓ ചോദിക്കാൻ വന്നതാകും” അഥിതി കൈകൾ മാറോടു കൂട്ടികെട്ടി പുച്ഛ ഭാവത്തിൽ നിന്നു.. “അതെ പക്ഷേ ചോദിക്കാൻ അല്ല പറയാൻ വന്നതാ… ഇനി മേലിൽ നിന്റെ വൃത്തികെട്ട കണ്ണ് ശിവയുടെ മേൽ പതിച്ചാൽ.. ” തനു പറഞ്ഞു തീരുന്നതിനു മുൻപ് അഥിതി ഇടക്ക് കേറി പറഞ്ഞു.. “പതിഞ്ഞാൽ നീ ഒക്കെ എന്നെ എന്ത് ചെയ്യുമെടി.. ഹേ… എന്ത് ചെയ്യുമെന്ന് ” അഥിതി ദേഷ്യപ്പെട്ടു ഉടനെ തനു അതു വഴി നടന്നു പോയ ദേവിനെ വിളിച്ചു.. “ചേട്ടാ ഒന്നു നിന്നെ… ഒരു കാര്യം പറയാൻ ഉണ്ട്” അതും പറഞ്ഞു തനു ദേവിന്റെ അടുത്തേക്ക് നടന്നു.. ദേവിനെ കണ്ടതും അഥിതി നിന്നു വിയർത്തു…

അവളും തനുവിന് പുറകേ വച്ചു പിടിച്ചു.. “എന്താ തസ്‌ലി കാര്യം ” ദേവ് ചോദിച്ചു.. അപ്പോഴേക്കും അഥിതിയും ശിവയും മരിയയുംഅവരുടെ അടുത്ത് എത്തി കഴിഞ്ഞിരുന്നു… “അത് ഈ അഥിതി ചേച്ചി ഞങ്ങളോട് പറയുവാ… ” തനു പറയാൻ അഥിതി സമ്മതിച്ചില്ല.. “അത്…. അത്… ഒന്നും ഇല്ല ദേവ്.. ഇവർ വെറുതെ… ” അഥിതി വാക്കുകൾക്ക് പരതി അഥിതിയുടെ മുഖത്തെ ടെൻഷൻ കണ്ടു തനു പുഞ്ചിരിച്ചു… എന്നിട്ടു പറഞ്ഞു “ചേച്ചി ഒന്ന് മിണ്ടാതെ ഇരുന്നേ ചുമ്മാതന്നോ കാര്യമെന്നോ എന്ന് ചേട്ടൻ തീരുമാനിക്കും അല്ലെ ” അവൾ മരിയയെ നോക്കി.. അവൾ തനുവിനെ സപ്പോർട്ട് ചെയ്തു തലയാട്ടി.. ”

എന്താ കാര്യം എന്ന് പറഞ്ഞില്ല ” ദേവ് പറഞ്ഞു.. അഥിതി വീണ്ടും തത്തി കളിച്ചു.. “ഒന്നും ഇല്ല ദേവ് നീ പോകാൻ നോക്ക് ഇവളുമാര് വെറുതെ.. ” “വെറുതെ ഒന്നും അല്ല.. ചേച്ചി പറഞ്ഞതാ… ” തനു അവളെ വിടാൻ ഉദ്ദേശം ഇല്ല.. “എന്താ തസ്‌ലി കാര്യം നീ പറ “ദേവ് തസ്‌ലിയോട് പറഞ്ഞു.. പിന്നെയും മുടക്കം പറയാൻ വന്ന അഥിതിയെ ദേവ് തടഞ്ഞു…. “ഈ ചേച്ചി പറയുവാ.. അഥിതി എപ്പോ attack വരും എന്ന അവസ്ഥയായി.. “ഉം.. “ദേവ് മൂളി “ചേട്ടൻ ശിവയേക്കാൾ നന്നായി പാടും എന്ന്” തനു ഇതും പറഞ്ഞു നോക്കിയത് അഥിതിയുടെ നേർക്ക് ആയിരുന്നു… അവൾ കാറ്റു പോയ ബലൂൺ പോലെ ശ്വാസം കളഞ്ഞു..

അതു കണ്ട മരിയയും തനുവും ശിവയും അടക്കിപ്പിടിച്ചു ചിരിച്ചു.. “ഓഹോ ഇതാണോ ഇത്ര വലിയ കാര്യം…മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ…. ഞാനും അത്യാവശ്യം ഒക്കെ പാടും.. എന്നാലും ശിവാനിയുടെ അത്ര വരില്ല… ” അതു പറഞ്ഞപ്പോൾ ദേവിന്റെ കണ്ണിലെ തിളക്കം ശിവ ശ്രദ്ധിച്ചു… അവൾ ചിരിച്ചു.. “ഇനി എന്തായാലും ആർട്സ് ഡേ ഒക്കെ വരുവല്ലേ അപ്പൊ നോക്കാം.. ആരാ നല്ലപോലെ പാടുന്നെന്നു..അല്ലേ അഥിതി ” അവൾ അപ്പോഴും നേരെത്തെ നടന്ന സംഭവത്തിന്റെ ഷോക്കിൽ ആയിരുന്നു.. “ഹേ… ആഹാ.. അതെ. ” എന്തിനോ യാത്രികമായി മൂളി. ദേവ് അവിടെ നിന്നു പോയപ്പോൾ തനു അവളുടെ ചെവിയിൽ പറഞ്ഞു

“കണ്ടല്ലോ നിന്റെ കണ്ണ് പതിഞ്ഞാൽ എന്താകുമെന്ന്… ഇത് ഒരു സാമ്പിൾ ആയിരുന്നു.. ജസ്റ്റ് എ ടെസ്റ്റ് ഡോസ്.. ” അതും പറഞ്ഞു അവർ മൂന്നു പേരും അവിടെ നിന്നു തിരിഞ്ഞു നടന്നു. പെട്ടന്ന് മരിയ അഥിതിയുടെ അടുത്ത് വന്നു.. “അതെ എനിക്ക് കടം വയ്ക്കുന്ന പരിപാടി തീരെ ഇല്ല.. ഉള്ളത് അപ്പോ അപ്പോ കൊടുക്കണം… പക്ഷേ ഇന്നലെ തരാൻ പറ്റില്ല… അതുകൊണ്ടു തല്ക്കാലം ഇതു ഇരിക്കട്ടേ “എന്ന് പറഞ്ഞു… മരിയ അവളുടെ കാലിൽ ചവിട്ടി അരച്ചു.. അഥിതി വേദന കൊണ്ട് താഴേക്ക് ഇരുന്നു.. അവർ പോകുന്നതും നോക്കി അവൾ പല്ലുകൾ ഞെരിച്ചു…

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 “ഡി ഇനി അവൾ എന്തെകിലും കുരുത്തക്കേട് കാണിക്കുമോ ” ശിവ ചോദിച്ചു… “നിനക്ക് എന്ത് പറ്റി ശിവ… നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…കോളേജിൽ വന്ന ആദ്യ ദിവസം മുതൽ ശ്രദ്ധിക്കുവാ ഞാൻ… നിനക്ക് അകെ ഒരു മാറ്റം.. സംസാരത്തിലും പ്രവർത്തിയിലും ഒക്കെ… ” മരിയ പറഞ്ഞു.. “അതെ നിന്റെ ആ പഴയ bubbly.. ബോൾഡ് character… ഇപ്പൊ ഇല്ല ” തനു പറഞ്ഞു.. അവൾ അതിനു മറുപടി ഒന്നും കൊടുത്തില്ല.. “എന്നാൽ നീ ഇവിടെ ഇരിക്ക്.. ഞങ്ങൾ പോയി ടെക്സ്റ്റ് റിട്ടേൺ ചെയ്തിട്ട് വരാം… ഇന്ന റിട്ടേൺ ചെയ്യണ്ട ലാസ്‌റ് ഡേറ്റ്.. “മരിയ പറഞ്ഞു…

തനുവും മരിയയും പോയി.. ശിവ അവിടിരുന്ന മാഗസിൻ നോക്കികൊണ്ടിരിക്കുപ്പോൾ.. ഒരു ചുമ കേട്ടു. നോക്കിയപ്പോൾ വരുൺ… “എന്റെ പൊന്നു ചേട്ടാ അവളുമാര് ടെക്സ്റ്റ് റിട്ടേൺ ചെയ്യാൻ പോയതാ… അവിടെ വലിയ തിരക്ക്… അവർ വന്നാൽ ഞങ്ങൾ ഉടനെ പോയിക്കൊള്ളാം ” ശിവ വരുണിനോട് പറഞ്ഞു… വരുൺ ചിരിച്ചു.. എന്നിട്ടു അടുത്തുള്ള കസേരയിൽ വന്നിരുന്നു “അതിനു ഞാൻ ഒന്നും ചോദിച്ചതും പറഞ്ഞതും ഇല്ലല്ലോ ” “അല്ല ചേട്ടൻ noramally അതിനാണല്ലോ വരുന്നത്. അതുകൊണ്ടു ഒരു മുൻകൂർ ജ്യാമ്യം എടുത്തതാ ” ശിവ പറഞ്ഞു… വരുൺ ലൈബ്രറിയുടെ ഉള്ളിലേക്ക് നോക്കി..

ആശ്വസിച്ചിട്ടു ശിവയോടു പറഞ്ഞു.. “എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ” “എന്താ… ചേട്ടൻ പറഞ്ഞോ.. ” “അത്.. അത്… നിങ്ങൾ എങ്ങനെ എടുക്കും എന്ന് അറിയില്ല…. “ആദ്യo ചേട്ടൻ കാര്യം പറ ” “അത് എനിക്ക് ഒരാളെ ഇഷ്ട്ടമാണ് ” ശിവ ഒന്ന് ഞെട്ടി… “ആരെ “!!!!!! അവൾ അതിശയത്തോടെ ചോദിച്ചു “അത്… മരിയ” “എന്തുവാ.. ആരെയാ… മരിയായോ ” അത് പറഞ്ഞപ്പോൾ ശിവയുടെ ശബ്ദം അല്പം കൂടി പോയി…. നിശബ്ദത പാലിക്കുന്ന സ്ഥലത്തു ശിവയുടെ ശബ്ദം പ്രതിധ്വനിച്ചു… എല്ലാവരും വരുണിനെയും ശിവയേയും മാറി മാറി നോക്കി… പെട്ടന്നാണ് അവൾക്ക്‌ ലൈബ്രെറി ആണ് എന്ന് ബോധം വന്നത്…

ഭാഗ്യത്തിന് തനുവും മരിയയും കണ്ണാടി കൂട്ടിൽ ആയതു കൊണ്ട് അവരുടെ ചെവിയിൽ ആ എക്കോ എത്തില്ല “ചേട്ടൻ സീരിയസ് ആയിട്ടെന്നോ പറഞ്ഞേ ” “അതേ എന്തേ.. ” “അല്ല നിങ്ങൾ.. ” “രണ്ടു മതം അല്ലെ എന്നാകും ചോദിക്കാൻ വന്നത് ” അതെ എന്ന്‌ ശിവ തലയാട്ടി.. “മതത്തിൽ ഒക്കെ എന്തിരിക്കുന്നു.. ഏതു മതം ആയാലും എന്താ, നമ്മുടെ മനസ് നന്നായാൽ മതി.. അങ്ങനെ കണ്ടു വളർന്ന ഒരു മകനാണ് ഞാൻ.. എന്റെ അച്ഛൻ ഹിന്ദുവും ‘അമ്മ ക്രിസ്റ്റനും ആയിരുന്നു… എട്ടാം ക്ലാസ് മുതൽ തുടങ്ങിയ പ്രണയം ആണ്.. ഇന്നും അതിനു ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്നു…

മറ്റെന്തിനേക്കാളും ഞാൻ വില കൽപ്പിക്കുന്നത് മനസിനാണ്.സ്നേഹത്തിനാണ് .. മനസിന്റെ പൊരുത്തതിനാണ്….. അതുകൊണ്ട് ശിവാനി എനിക്ക് വേണ്ടി മരിയയോട് ഒന്നു സംസാരിക്കണം… യെസ് ആയാലും നോ ആയാലും മടിക്കാതെ പറയാൻ പറയണം…. എന്നാൽ ഞാൻ അങ്ങോട്ട് പോട്ടേ “അതും പറഞ്ഞു വരുൺ ഇറങ്ങിയതും തനുവും മരിയയും ലൈബ്രറിയിൽ നിന്നു ഇറങ്ങിയതും ഒരുമിച്ചായിരുന്നു.. “ശെടാ ഇയാൾ നമ്മൾ എവിടെ പോയാലും കാണുമല്ലോ…

എന്റെ ബലമായ സംശയം അയാൾ നമ്മളെ ഫോളോ ചെയുന്നുണ്ട് ” മരിയ അതു പറഞ്ഞപ്പോഴേക്കും ശിവയുടെ അടുത്ത് എത്തിയിരുന്നു. “ആ വരുൺ ചേട്ടൻ എന്തിനാ വന്നേ…. നിന്നോട് എന്താ പറഞ്ഞേ ” തനു ചോദിച്ചു. ശിവ ഒരു നാണം കലർന്ന ചിരി ചിരിച്ചിട്ട് പറഞ്ഞു “ചേട്ടന് ഒരാളോട് മുടിഞ്ഞ പ്രേമം ” “ഹേയ് ആരോട് “തനു ചോദിച്ചു… “ഞാൻ ഒരു ഗ്ലു പറയാം. ” “പ്ലാവിലില്ല മാവിലുണ്ട് ഗിരിയിൽ ഉണ്ട് തെന്നലിൽ ഇല്ല യന്ത്രത്തിൽ ഉണ്ട് തന്ത്രത്തിൽ ഇല്ല… പറയു പറയു.. “മരിയ ” തനു പറഞ്ഞു ശിവ അതേ എന്ന് തലയാട്ടി.. മരിയ ഞെട്ടി.. “ഹേ ഞാനോ “!!!!!!!

“അതെ നീ തന്നെ… എന്നെ പറഞ്ഞു ഏൽപ്പിച്ചേക്കുവാ നിന്നോട് പറയാൻ… യെസ് ആയാലും നോ ആയാലും പറയാൻ പറഞ്ഞു… എന്താ നിന്റെ ഉത്തരം യെസ് ഓർ നോ ” ശിവ ആകാംഷയോടു ചോദിച്ചു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.. “ഞാൻ ആലോചിച്ചിട്ട് പറയാം ” “മതി മതി മോള് നല്ലപോലെ കുത്തിയിരുന്നു ആലോചിച്ചോ.. ” ശിവ ചിരിച്ചു… “ഡി മരിയ നിന്റെ ഒബ്സെർവഷൻ കറക്റ്റ്… ആ ചേട്ടൻ നമ്മളെ അല്ല നിന്നെയാണ് ഫോളോ ചെയിതിരുന്നേ… പാവം ഞങ്ങൾ അതിൽ പെട്ടു പോയതാ ” അതും പറഞ്ഞു ശിവയും തനുവും ചിരിച്ചു….

ശിവ കോളേജ് റോഡിലൂടെ നടന്നു വന്നപ്പോൾ പെട്ടന്ന് അവൾ ബൈക്ക് റൈസ് ചെയുന്ന ശബ്ദം കേട്ടു… തിരിഞ്ഞു നോക്കിയപ്പോൾ അന്ന് കണ്ട അതെ ആളുകൾ അവളെ രൂക്ഷമായി നോക്കി ബൈക്ക് റൈസ് ചെയുന്നു.. അവരെ കണ്ടതും അവൾ ഓടി.. ഒടുവിൽ ചെന്ന് ഒരു കാറിൽ തട്ടി നിന്നു.. അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടതും അവൾ ഞെട്ടി…. “അഥിതി ”

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11

മനം പോലെ മംഗല്യം : ഭാഗം 12

മനം പോലെ മംഗല്യം : ഭാഗം 13

മനം പോലെ മംഗല്യം : ഭാഗം 14

മനം പോലെ മംഗല്യം : ഭാഗം 15