മനം പോലെ മംഗല്യം : ഭാഗം 17

Spread the love

എഴുത്തുകാരി: ജാൻസി

ഒടുവിൽ ചെന്ന് ഒരു കാറിൽ തട്ടി നിന്നു.. അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടതും അവൾ ഞെട്ടി…. “അഥിതി ” “Yes… its me.. we meet once again “… അതും പറഞ്ഞു അഥിതി അട്ടഹസിച്ചു… ശിവ പേടിച്ചു തിരിഞ്ഞു ഓടാൻ തുടങ്ങിയപ്പോൾ ബൈക്കിൽ വന്നവർ അവൾക്കു ഇരു വശവും വന്നു നിന്നു.. അവർ ബൈക്കിൽ നിന്നു ഇറങ്ങി വന്നു അവളുടെ രണ്ടു കൈകളിലും ബലമായി പിടിച്ചു വലിച്ചു.. ശിവ കൈ മാറ്റാൻ നോക്കിട്ടും നടന്നില്ല.. അപ്പോൾ അഥിതി കാറിൽ നിന്നും ഒരു ബോട്ടിൽ എടുത്തു അവളുടെ അടുത്തേക്ക് നീങ്ങി… “മോള് എന്താ വിചാരിച്ചേ രക്ഷപെട്ടന്നോ… അങ്ങനെ നീ രക്ഷപ്പെടാൻ ഈ അഥിതി വർമ്മ സമ്മതിക്കുമോ…

നീ ഇനി അലറി വിളിച്ചാലും ദേവോ നിന്റെ വാലുകളോ വരാൻ പോകുന്നില്ല.. നിന്റെ അവസാനം എന്റെ കൈ കൊണ്ട് തന്നെയാ… അത് ഞാൻ എന്നെ എഴുതി കഴിഞ്ഞതാ…” അതും പറഞ്ഞു അഥിതി അവളുടെ മുഖത്തേക്ക് ആസിഡ് എടുത്തൊഴിച്ചു…. “ആ അമ്മേ……. എന്റെ മുഖം… എന്റെ മുഖത്തു ആസിഡ് ഒഴിച്ചേ… അമ്മേ…അയ്യോ നീറുന്നെ… ഓടിവായോ.. അമ്മേ അമ്മേ ” ശിവ അലറി കരഞ്ഞു… “മോളെ ശിവേ.. മോളെ വാതിൽ തുറക്ക്… ശിവാനി… മോളെ എന്തുപറ്റി…. അമ്മയാ വാതിൽ തുറക്ക്.. ” ദേവിക കതകിൽ തട്ടി വിളിച്ചു… അപ്പോഴാണ് ശിവക്ക് മനസിലായത് താൻ കണ്ടത് സ്വപ്നം ആയിരുന്നു എന്ന്.. അവൾ ആകെ പേടിച്ചു വിയർത്തു കുളിച്ചു..

അപ്പോഴും ദേവികയും ഹരിയും കതകിൽ കിടന്നു തട്ടുന്നുണ്ടായിരുന്നു.. ശിവ വന്നു കതകു തുറന്നു… ദേവിക ആധിയോടെ ചോദിച്ചു “എന്ത് പറ്റി മോളെ.. മോള് എന്തിനാ കരഞ്ഞത് ” “അത് അത് ഒന്നും ഇല്ലമ്മേ.. ഞാൻ ഒരു സ്വപ്നം കണ്ടതാ… “ശിവ പറഞ്ഞു “ഓ മോള് ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ “ഹരി അവളുടെ തലയിൽ തലോടി.. “ഹരിയേട്ടാ ഞാൻ എന്ന മോളുടെ കൂടെ കിടക്കാം ” ദേവിക പറഞ്ഞു. “വേണ്ടമ്മേ കുഴപ്പം ഒന്നും ഇല്ല.. ഞാൻ കിടന്നോളാം… അച്ഛനും അമ്മയും പോയി കിടന്നോ… ” അവൾ ദേവികയെയും ഹരിയേയും പറഞ്ഞു വിട്ടു.. “മോളെ പ്രാർഥിച്ചിട്ടു കിടന്നോ കേട്ടോ ” ദേവിക പറഞ്ഞു.. അവൾ വാതിൽ കുറ്റിയിട്ടു അവിടിരുന്ന ജെഗിലെ വെള്ളം ഒറ്റ പിടിക്ക് തീർത്തു.. എന്നിട്ടു കട്ടിലിലേക്ക് ഇരുന്നു തലയിൽ കൈ വച്ചു… മനസ്സിൽ ദേവിനെ പ്രൊപ്പോസ് ചെയ്ത ദിവസത്തെ പ്രാകി.. ഓരോന്നും ആലോചിച്ചാലോചിച്ചു.. നിദ്ര ദേവി അവളെ തഴുകി…

അങനെ 2ആഴ്ചകൾ പിന്നിട്ടു… തനുവിന്റെ ഡോസേജ് അഥിതിക്ക്‌ ശരിക്കു അങ്ങ് ഏറ്റത് കൊണ്ടോ… അതോ അതുക്കും മേലെ പ്ലാൻ ചെയുന്നത് കൊണ്ടോ എന്തോ അഥിതിയുടെ ശല്യo ഇല്ലായിരുന്നു… ഒപ്പം നമ്മുടെ വരുണിന്റേയും മരിയയുടെയും പ്രണയം പൂവണിഞ്ഞു.. പൂവണിഞ്ഞേകിലും അവർ ശിവക്കും തനുവിന്‌ ഒപ്പം നിൽക്കാൻ ശ്രമിച്ചു.. എന്നാൽ തനുവും ശിവയും അവർക്കു തമ്മിൽ സംസാരിക്കാൻ ഉള്ള അവസരം ഒരുക്കി കൊടുത്തുകൊണ്ടിരുന്നു… ഒരു ദിവസം വരുണിനും മരിയ്ക്കും സംസാരിക്കാനുള്ള ഗാപ് കൊടുത്തു അവിടെ നിന്നു നേരെ ചെന്ന് നിന്നതു ദേവിന്റെ മുന്നിൽ..

ദേവിനെ കണ്ടതും ശിവയുടെ ഹൃദയ താളം തെറ്റുന്നത് അവൾ അറിഞ്ഞു…. “എന്താ ദേവ് ചേട്ടാ ” തനു ചോദിച്ചു.. “നമ്മുടെ ആർട്സ് ഡേ വരുവല്ലേ.. ഈ വർഷം ഡിപ്പാർട്മെന്റ് മത്സരം ഒന്നും ഇല്ല.. മിക്സഡ് ആണ്.. നിങ്ങളുടെ വെൽകം ഡേ പോലെ.. അപ്പൊ ശിവ അറിഞ്ഞു കാണുമല്ലോ താനും ഉണ്ട് പാടാൻ.. ” “ഹേയ് ഞാനോ ” ശിവ ഞെട്ടി.. “അതെ… ഇന്ന് ഉച്ചക്ക് സെമിനാർ ഹാളിൽ വരണം… അവിടെ വച്ച് ഒരു ജോഡി നറുക്കെടുപ്പ് ഉണ്ട്….ആ ജോഡികൾ ആണ് ആർട്സ് ഡേയ്ക്ക് പാടുന്നത്.. ” ദേവ് അതും പറഞ്ഞു പോയി.. 👍👍👍👍👍👍👍👍👍👍👍👍👍👍👍 ഉച്ചക്ക് ശിവയും സംഘവും സെമിനാർ ഹാളിൽ എത്തി.. അപ്പോൾ ഒരു ചേട്ടൻ എഴുന്നേറ്റു സ്റ്റേജിലേക്ക് കയറി.. “ഹലോ ഫ്രണ്ട്, നമ്മുടെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എല്ലാ ഡിപ്പാർട്മെന്റ്‌സും ഒരുമയോടെ ഓരോ മത്സരങ്ങളിൽ പങ്കെടുക്കുന്നത്..

ഇന്ന് ഇവിടെ നമ്മൾ ജോഡി സിംഗേഴ്സിനെ ആണ് നറുക്കെടുക്കുന്നതു… കോളേജിൽ നല്ലപോലെ പാടുന്ന സീനിയർസനു ഒപ്പം വെൽക്കം ഡേയ്ക്ക് നല്ലപോലെ പാടിയ 1st യേർസിലെ കുറച്ചു പേരെ കൂടെ ഞങ്ങൾ ഉൾപ്പെടുത്തിയാണ് ഈ നറുക്കു എടുക്കുന്നത്…പിന്നെ ഒരു കാര്യം..സെയിം ഡിപ്പാർട്മെന്റ് ജോഡി വന്നാൽ അവർക്കു ഒരു ചാൻസ് കൂടെ നൽകും… കാരണം സെയിം ഡിപ്പാർട്മെന്റ് ജോഡി അനുവദിക്കുന്നതല്ല… ഓക്കേ ഫ്രണ്ട്‌സ് നമ്മൾ നറുക്കെടുക്കാൻ പോകുന്നു… ആദ്യത്തെ നറുക്ക് zoology +ഫിസിക്സ് കുട്ടികൾ ആയിരുന്നു പിന്നീട് maths+ഫിസിക്സ് ലാസ്‌റ് വന്ന പേര് ദേവ് ആയിരുന്നു നറുക്കെടുത്തു ദേവിന് പെയർ ആയിട്ടു b.കോമിലെ തന്നെ ഒരു കുട്ടിയായിരുന്നു.. അതുകൊണ്ടു ദേവിന് വേണ്ടി ഒരുവട്ടം കൂടെ നറുക്കെടുത്തു.. അതെ നിങ്ങൾ ഉദ്ദേശിച്ച ആളു തന്നെ… ശിവാനി 😁🤪😍

…..അങ്ങനെ നറുക്കെടുപ്പ് കഴിഞ്ഞു ദേവ് ത്രിമൂർത്തികളുടെ അടുത്തേക്ക് വന്നു… “നീ എന്നെ കൊണ്ടേ പോകുന്നൂ തോന്നുന്നു “അതും പറഞ്ഞു അവൻ ചിരിച്ചു.. “അതെ അതെ ചേട്ടനും എന്നെകൊണ്ടേ പോകു ” ശിവയും അതെ നാണയത്തിൽ തിരിച്ചു അടിച്ചു.. “അപ്പോൾ എങ്ങനെ ഇന്ന് വൈകുന്നേരം മുതൽ തുടങ്ങുവല്ലേ പ്രാക്ടിസ്.. “ദേവ് ചോദിച്ചു.. “അയ്യോ ഇന്ന് വൈകുന്നേരമോ… അപ്പോഴേക്കും ലേറ്റ് ആകില്ലേ.. ഇവിടുന്നു കുറച്ചു ദൂരം ഉണ്ട് വീട്ടിലേക്കു.. അതുവരെ ഞങ്ങൾ… “ശിവ പറഞ്ഞു.. “തനുവും മരിയയും വെറുതെ നിന്നെ വായിനോക്കി നിക്കുന്നത് എന്തിനാ.. അവർ വീട്ടിൽ പോട്ടേ… നിന്നെ ഞാൻ വീട്ടിൽ ആക്കിയാൽ പോരെ… “അത്.. അത് ” “എന്തെ എന്റെ കൂടെ വരാൻ പേടി ഉണ്ടോ ” ദേവ് ചോദിച്ചു..

“അതൊന്നും ഇല്ല “ശിവ പറഞ്ഞു “അപ്പോൾ ഓക്കേ വൈകുന്നേരം ഓഫീസ് റൂമിന്റെ മുന്നിൽ നിൽക്കണം.. “അതും പറഞ്ഞു ദേവ് പോയി… “എടി ആ അഥിതി എന്തെകിലും വേലത്തരം ഒപ്പിക്കുമോ ” ശിവ ആധിയോടെ ചോദിച്ചു.. “ഇല്ല ഡി… നീ ധ്യര്യമായി ഇരിക്ക്…. ദേവ് ചേട്ടന്റെ ഒപ്പം അല്ലെ നീ… സോ ഡോണ്ട് worry… അവൾക്കു നിലവിൽ ഒന്നും ചെയ്യാൻ പറ്റില്ല… അതുകൊണ്ടു നീ പേടിക്കാതെ പാട്ടു പ്രാക്ടിസ് ചെയ്യാൻ നോക്ക്.. നീ ദേവ് ചേട്ടന്റെ അടുത്താണല്ലോ എന്ന ധ്യര്യത്തിൽ ഞങ്ങൾക്കും വീട്ടിൽ മനസമാധാനത്തോടെ പോകാം ” തനു പറഞ്ഞു അവർ ക്ലാസ്സിലേക്ക് പോയി… 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദേവ് പറഞ്ഞ പ്രകാരം ശിവ ദേവിനെ കാത്തു ഓഫീസിനു മുന്നിൽ കാത്തുനിന്നു… കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവ് അവിടെ എത്തി.. “കുറെ നേരമായോ വന്നിട്ട് ” ദേവ് തിരക്കി “ഇല്ല… ഒരു 5മിനിറ്റ്.. അത്രേ അയൊള്ളു ”

ശിവ ചിരി കോട്ടി ദേവ് അവളെ തുറിച്ചു നോക്കി. “അവർ എന്തിയെ പോയോ.. ” “ആഹാ പോയി “.. “ഹേ അപ്പൊ ഞാൻ പറഞ്ഞത് താൻ സീരിയസ് ആയി എടുത്തോ ” “എന്ത് ” “കൊണ്ടാകാം എന്ന് പറഞ്ഞത് ” ശിവ ദേവിനെ തറപ്പിച്ചു നോക്കി.. “ഇങ്ങനെ നോക്കാതെ ഉണ്ടക്കണ്ണി ആ കണ്ണ് ഇപ്പൊ ഇളകി താഴെ വീഴും ” ദേവ് കളിയാക്കി.. “കൊണ്ടാക്കാൻ അത്ര ബുദ്ധിമുട്ടാണെകിൽ വേണ്ട.. ഞാൻ ഓട്ടോ വിളിച്ചു പോയേക്കാം.. ” ശിവ പറഞ്ഞു… “എന്നാൽ അത് മതി.. അതാ നല്ലതു.. വാ പ്രാക്ടീസ് തുടങ്ങണ്ടേ… ” ദേവ് ശിവയേയും കൊണ്ട് സെമിനാർ ഹാളിൽ പോയി.. അവിടെ ചെന്നപ്പോൾ സിംഗേഴ്സ് ജോഡികൾ തകർത്തു പ്രാക്ടിസ് ചെയുന്നു.. പോരാത്തതിന് മുടിഞ്ഞ ബഹളവും.. “ഓ ഇവിടെ ഇരുന്നു പ്രാക്ടീസ് ചെയ്യാൻ പറ്റില്ല… എല്ലാരും സീറ്റ് ബുക്ക് ചെയ്തു.. “നേരത്തും സമയത്തും വരണം അപ്പൊ സീറ്റ് കിട്ടും ” ശിവ പിറുപിറുത്തു.. “മാടം എന്തെങ്കിലും മൊഴിഞ്ഞായിരുന്നോ ” ദേവ് ചോദിച്ചു…

“അല്ല ഇനി എവിടെ പോകും എന്ന് ആലോചിച്ചതാ… ഇനി വീട്ടിൽ പോകാം നാളെ തുടങ്ങാം പ്രാക്ടീസ്…. ചേട്ടൻ എന്തായാലും എന്നെ കൊണ്ട് വിടുന്നില്ലല്ലോ… ഇപ്പൊ പോയ ബസ് കിട്ടും ” ശിവ ദേവിന്റെ മുഖത്തു നോക്കാതെ പറഞ്ഞു.. “അങ്ങനെ ഇപ്പൊ മോളു വീട്ടിൽ പോകണ്ട… വാ നമുക്ക്‌ ആ മരത്തിന്റെ ചുവട്ടിൽ ഇരിക്കാം ” അതും പറഞ്ഞു ദേവ് കുട മരത്തെ ചൂണ്ടി കാണിച്ചു… അവർ രണ്ടു പേരും കൂടെ മരത്തിനടുത്തെത്തി… കുറച്ചു നേരെത്തെ നിശബ്ദതയ്ക്കു ശേഷം ദേവ് പറഞ്ഞു.. “2 പാട്ടുകൾ പഠിക്കണം മെലോഡി ഉം പിന്നെ ഒരു ഫാസ്റ്റ് സോങ്ങും… സ്റ്റേജിൽ കയറുന്നതിനു മുൻപ് ഇതു ടൈപ്പ് സോങ് അന്ന് പറയും… അത് പാടണം. ഇന്ന് നമ്മുക്ക് മെലഡി സോങ് നോക്കാം” “ഉം ” “എന്തായാലും ശിവ ഈ പാട്ടു ഒന്നു പാടി നോക്ക്… എന്നിട്ടു നമ്മുക്ക് ഡ്യൂയറ്റായി പാടാം…”

എന്ന് പറഞ്ഞു ദേവ് ഫോണിൽ തെറിയിലെ സോങ് കരോക്കെ പ്ലൈ ചെയ്തു… ശിവ കണ്ണുകൾ അടച്ചു പാട്ടിൽ ലയിച്ചു പാടാൻ തുടങ്ങി… അവൾ പാടുന്നത് ദേവ് നോക്കി നിന്നു… ആദ്യത്തെ കുറച്ചു വരികൾ പാടി ഒക്കെ എന്നു കണ്ടതും അവർ ഒരുമിച്ചു പാടാൻ തുടങ്ങി… ഇരുവരും പാട്ടിൽ ലയിച്ചു പാടി… ഒന്ന് രണ്ട് തവണ കൂടി പാടി നോക്കിട്ടു പ്രാക്റ്റീസ് അവസാനിപ്പിച്ചു.. ശിവ പോകാനായി ബാഗ് എടുത്തു… ദേവിനെ നോക്കി… ദേവ് അപ്പോൾ മൊബൈലിൽ കുത്തി കളിക്കുന്നു.. ശിവ നോക്കുന്നുണ്ടന്നു മനസിലായപ്പോൾ ഏറു കണ്ണിട്ടു നോക്കിട്ടു എന്താ എന്ന് പുരികം ഉയർത്തി കാട്ടി… ശിവ മുഖം കൂർപ്പിച്ചു തലവെട്ടിച്ചു നടന്നു പോയി… ഗേറ്റിനു അടുത്തെത്തിയപ്പോൾ അവളുടെ ഉള്ളിൽ സ്വപ്നവും മുൻ അനുഭവവും ഉയർത്തെഴുന്നേറ്റു….

അതോടെ ചിറ്റപ്പുലി പോലെ പോയ കാലുകൾ ആമയെ പോലെ നടക്കാൻ തുടങ്ങി… ഗേറ്റ് കടന്നപ്പോൾ അവൾ ഒന്ന് കൂടെ തിരിഞ്ഞു നോക്കി… ചെറിയ ഒരു പ്രതീക്ഷ… പക്ഷെ അവിടെ ദേവോ ദേവിന്റെ ഒരു പൊടിയോ ഇല്ലായിരുന്നു.. ശിവക്ക് ദേഷ്യവും സങ്കടവും വന്നു… അവൾ വേഗം നടക്കാൻ തുടങ്ങി…പോകുന്ന വഴിയിൽ അവൾ പിറുപിറുത്തു കൊണ്ടിരുന്നു. “കണ്ണി ചോരയില്ലാത്ത ദുഷ്ടൻ… ഒന്നും ഇല്ലേ എന്നെ ആ ബസ് സ്റ്റോപ്പ് വരെ ആക്കിക്കൂടെ… അങ്ങനെ ഒരു നല്ല കാര്യം ചെയ്താൽ അയാളുടെ വണ്ടിയുടെ പെട്രോൾ തീർന്നു പോകുവോ… ദുഷ്ടൻ… കഷ്മലൻ… വൃത്തി…. ” അത്രയും പറഞ്ഞപ്പോഴേക്കും ഒരു കാർ അവളുടെ മുന്നിൽ വന്നു നിന്നു… നോക്കിയപ്പോൾ ദേവ് ഒരു കള്ളചിരിയോട് ശിവയെ നോക്കുന്നു… “വാ കേറൂ ” ദേവ് വിളിച്ചു “വേണ്ട ഞാൻ നടന്നു പോയിക്കോളാം

“ശിവ പറഞ്ഞു… “എന്നാൽ ശരി.. ഞാൻ പോകുവാ.. പിന്നെ വിളിച്ചില്ല.. എന്ന് പരാതി പറയരുത് “അതും പറഞ്ഞു ശിവ കാർ മുന്നോട്ടു എടുത്തതും ശിവ പറഞ്ഞു “ശെടാ എനിക്ക് ഒരു തമാശയും പറയാൻ പറ്റിലെ “അതും പറഞ്ഞു ശിവ ബാക് ഡോർ തുറന്നു ഇരിക്കാൻ തുടങ്ങി… “ഞാൻ എന്താ നിന്റെ ഡ്രൈവർ അന്നോ.. ഫ്രണ്ടിൽ വന്നിരിക്കടി “ദേവ് അൽപ്പം ഗൗരവത്തിൽ പറഞ്ഞു.. നല്ല അനുസരണയുള്ള കുട്ടിയെപ്പോലെ അവൾ വന്നിരുന്നു… ദേവ് അവളെ നോക്കി ചിരിച്ചിട്ട് വണ്ടി എടുത്തു…. മൗനം ആണല്ലോ അവരുടെ ഇടയിലെ മുഖമുദ്ര…. സോ അതു തന്നെ ഇവിടെയും… ശിവക്ക് ഇത്രയും നേരം തോന്നാത്ത ഒരു വിമ്മിഷ്ടം ഇപ്പോ തോന്നി തുടങ്ങി.. ഒടുവിൽ ദേവ് സംസാരിക്കാൻ തുടങ്ങി..

“തനിക്കു എന്നോട് ഒന്നും ചോദിയ്ക്കാൻ ഇല്ലേ ” “എന്ത്? ” “ചുമ്മാ…. എന്തെകിലും ഒക്കെ ചോദിച്ചും പറഞ്ഞും ഇരിക്കലോ.. എനിക്ക് ഡ്രൈവ് ചെയുപ്പോൾ കൂടെ ആരെങ്കിലും ഉണ്ടകിൽ അവരോടു സംസാരിച്ചു കൊണ്ടേ വണ്ടി ഓടിക്കു… അതിനാണ് ഒരു സുഖം.. ” “എന്നാൽ പിന്നെ അധിക കാലം വണ്ടി ഓടിക്കേണ്ടി വരില്ലാ…. ” ശിവ പറഞ്ഞു.. അതുകേട്ട് ദേവ് ചിരിച്ചു…. “ശരി അപ്പൊ തനിക്കു ഒന്നും ചോദിയ്ക്കാൻ ഇല്ലെങ്കിൽ നമുക്ക് പാട്ടു പോകാം എന്തേ ” ശിവ സമ്മതം എന്ന് തലയാട്ടി ദേവ് അങ്ങനെ പറഞ്ഞ സ്ഥിതിക്ക്‌ ആ അഥിതിയെ പറ്റി ഒന്നു ചോദിക്കാമായിരുന്നു… ആഹാ അല്ലെ പിന്നൊരിക്കൽ ആകാം…. ശിവയുടെ കാതിൽ മനോഹരമായ പാട്ടു പതിച്ചു.. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പടി കടന്നെത്തുന്ന പദനിസ്വനം

അങ്ങനെ പാട്ടും പ്രാക്ടിസ്ഉം തകൃതിയായി നടന്നു… ഉച്ച കഴിഞ്ഞു ക്ലാസ് ഇല്ലാത്തതു കൊണ്ട് ശിവയും ദേവും നേരത്തെ പ്രാക്ടിസിനു വന്നു… വൈകുന്നേരത്തോടെ പ്രാക്റ്റീസ് അവസാനിച്ചു.. “എടോ ഇന്ന് നേരത്തെ കഴിഞ്ഞില്ലേ… അതുകൊണ്ടു നമ്മുക്കൊരു കോഫി കുടിച്ചാലോ ” ശിവാക്കും അതു നൂറു വട്ടം സമ്മതം… പക്ഷേ അവന്റെ വണ്ടി കണ്ടപ്പോൾ സമ്മതിക്കണ്ടിരുന്നില്ല എന്നു തോന്നി… ഇന്നലെ വരെ കാറിൽ വന്നോടിരുന്ന മനുഷ്യൻ ഇന്ന് വന്നേക്കുന്നു ഒരു റോയൽ എൻഫീൽഡ് ഇൽ… ഇങ്ങേരുടെ car എവിടെ പോയി ശിവ ചിന്തിച്ചു… “വരുന്നില്ലേ ” ദേവ് ചോദിച്ചു “അല്ല ചേട്ടന്റെ കാർ എന്തിയെ ” “ഇയാള് കാറിലെ കയറത്തോളൂ ” “അല്ല.. അത്.. ബൈക്കിൽ… ആരെങ്കിലും കണ്ടാലോ ”

“പിന്നെ എല്ലാവരും തന്നെ നോക്കി നടക്കുവല്ലേ… നിന്നു കഥാപ്രസംഗം നടത്താതെ വന്നു വണ്ടിയിൽ കയറ് ” ശിവ വണ്ടിയിൽ കയറി… ദേവിന്റെ ദേഹത്തു തട്ടാതിരിക്കാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു… പക്ഷെ അവസാനം കോഫി ഷോപ്പിനു മുന്നിൽ എത്തിയപ്പോൾ കലം പൊട്ടിച്ചു… ദേവിനെ അപ്രതീഷിതമായ ബ്രേക്കിൽ ശിവയ്ക്കു ബാലൻസ് കിട്ടില്ല.. അവൾ നേരെ പോയി ദേവിനെ ഇടിച്ചു.. ഇടിച്ചതിനു ഒപ്പം കൈ അറിയാതെ തോളിൽ വച്ചു… “ഓ എന്തുവാടി ഒന്ന് പിടിച്ചിരുന്നുടെ.. “ദേവ് പറഞ്ഞു.. “സോറി… പെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ ബാലൻസ് കിട്ടീലാ അതാ.. സോറി ” “ഉം.. മതി മതി സോറി പറഞ്ഞേ.. ഇറങ്ങു ” അധികം ആളുകൾ ഇല്ലാത്ത സൈഡ് നോക്കി ഇരുന്നു.. 2കോഫി പറഞ്ഞു..

കുറച്ചു കഴിഞ്ഞപ്പോൾ ഓർഡർ ചെയ്ത കോഫി എത്തി… കോഫി കുടിക്കുന്നതിനിടയിൽ ദേവ് ചോദിച്ചു “ശിവ തനിക്കു lover ആരെക്കിലും ഉണ്ടോ ” ആ ചോദ്യo നെറുകയിൽ വരെ കോഫി എത്തിച്ചു.. പക്ഷേ ശിവ ചുമച്ചില്ല 😌..പകരം ഒന്ന് ഞെട്ടി.. “എന്താ… ” “തനിക്കു lover വല്ലതും ഉണ്ടോ എന്ന് ” “ഇതു വരെ ഇല്ല.. ” “അപ്പൊ ഇനി ആകാം എന്ന്‌ “ദേവ് ചോദിച്ചു ശിവ അതിനു മറുപടി എന്നോണം 32 പല്ല് കാട്ടി ഒരു ചിരി അങ്ങ് പാസ് ആക്കി. “എന്തെ ചേട്ടൻ ചോദിച്ചേ ” “അത്…. എനിക്ക്… ” പറഞ്ഞു പൂർത്തിയാക്കാൻ ശിവയുടെ ഫോൺ സമ്മദിച്ചില്ല.. അവൾ 1മിനിറ്റ് എന്ന്‌ ആംഗ്യo കാണിച്ചു ഫോണും ആയി അൽപ്പം മാറി നിന്ന് സംസാരിച്ചു… ദേവ് അവന്റെ മൊബൈൽ ഓൺ ആക്കി… അതിൽ തെളിഞ്ഞ മുഖത്തിന് ശിവയുടെ മുഖത്തിന്റെ ഛായ ആയിരുന്നു….

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11

മനം പോലെ മംഗല്യം : ഭാഗം 12

മനം പോലെ മംഗല്യം : ഭാഗം 13

മനം പോലെ മംഗല്യം : ഭാഗം 14

മനം പോലെ മംഗല്യം : ഭാഗം 15

മനം പോലെ മംഗല്യം : ഭാഗം 16

-

-

-

-

-