Friday, April 19, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 20

Spread the love

എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

പാടാനായി കരോക്കെ പ്ലേ ചെയ്തു.. അപ്പോഴേക്കും ശിവക്ക് തലചുറ്റുന്ന പോലെ തോന്നി.. അവൾ ബോധം കേട്ട് താഴേക്ക് വീണു.. അതുകണ്ട് സ്റ്റേഡിയത്തിൽ ഇരുന്ന എല്ലാവരും എഴുന്നേറ്റു…ബഹളം കേട്ട് സോങ് വോളിയം അഡ്ജസ്റ്റ് ചെയ്തു കൊണ്ടിരുന്ന ദേവും ഞെട്ടി നോക്കി.. സ്റ്റേജിൽ ഇരുന്ന സീനിയോഴ്സും തനുവും മരിയയും ദേവും അവളുടെ അടുത്തിരുന്നു വിളിച്ചു നോക്കി… പക്ഷേ ശിവ കണ്ണു തുറന്നില്ല … വരുൺ വേഗം കുറച്ചു വെള്ളം കൊണ്ടുവന്നു മുഖത്തു തളിച്ചിട്ടും ശിവ കണ്ണു തുറന്നില്ല….

അപ്പോഴേക്കും എല്ലാരും പേടിച്ചു “ദേവ്, വേഗം നിന്റെ കാർ എടുക്കു നമ്മുക്കു ശിവാനിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം ” വരുൺ ദേവിനോടായി പറഞ്ഞു…. ദേവ് ഓടി പോയി കാർ എടുത്തു കൊണ്ട് വന്നു.. 🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥🏥 “ഡോക്ടർ ശിവാനിക്ക് എങ്ങനെ ഉണ്ട് ” ദേവ് ആധിയോടെ ചോദിച്ചു.. “ശിവാനി സ്ലീപ്പിങ് ടാബ്ലറ്റ് കഴിച്ചിരുന്നു.. കഴിച്ച മരുന്നിന്റെ ഡോസേജ് കുറച്ചു കൂടി പോയി അതുകൊണ്ട് വന്ന തലചുറ്റൽ ആണ്… “ഡോക്ടർ പറഞ്ഞു. “ഇപ്പോ ശിവാനിക്ക് എങ്ങനെ ഉണ്ട് ” വരുൺ ചോദിച്ചു.. “ഡോസേജ് കൂടിയതിന്റെ ഒരു മയക്കം… other wise she is perfectly all right..

നാളെ ഉച്ചയോടു കൂടി ഡിസ്ചാർജ് ചെയാം.എന്തായാലും കുറച്ചു നേരം കൂടെ ഒബ്സെർവഷനിൽ ഇരിക്കട്ടെ… ” ഡോക്ടർ പറഞ്ഞു .. തനുവും മരിയയും മുഖത്തോടു മുഖം നോക്കി…അവൾ എപ്പോഴാ അതിനു ടാബ്ലറ്റ് കഴിച്ചേ.. എന്തോ ഉണ്ട്… ” മരിയ പറഞ്ഞു. വരുൺ ഹരിയേയും ദേവികയെയും വിളിച്ചു വിവരം അറിയിച്ചു.. വരുൺ ദേവിനെ നോക്കി.. അവന്റെ മുഖത്തു നല്ല ടെൻഷൻ ഉള്ളത് വരുൺ അറിഞ്ഞു.. പക്ഷേ ദേവിന്റെ അടുത്തേക്ക് പോയില്ല… കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹരിയും ദേവികയും അവിടെ എത്തി.. വിവരങ്ങൾ അന്വേഷിച്ചു…

തനുവിനെയും മരിയയെയും നാളെ രാവിലെ വന്നാൽ മതി എന്ന്‌ പറഞ്ഞു വീട്ടിലേക്ക് അയച്ചു… എന്നാൽ ദേവും വരുണും അവിടെ നിന്നു.. പക്ഷേ ഹരി അവരെയും നിർബന്ധിച്ചു പറഞ്ഞു വിട്ടു.. 📱📱📱📱📱📱📱📱📱📱📱📱📱📱📱 കുറച്ചു മണിക്കൂർ കഴിഞ്ഞപ്പോൾ ശിവയുടെ ഫോണിൽ ഒരു കാൾ വന്നു.. ഹരിയാണ് ഫോൺ എടുത്തത്.. “ഹലോ, ആരാ ” “ഹലോ അങ്കിൾ ഇതു ഞാൻ ആണ് ദേവ് ” “ആഹാ എന്താ ദേവ് ” “ശിവാനിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.. ” “കുഴപ്പം ഇല്ല.. കണ്ണു തുറന്നു.. നാളെ പോകാം എന്നാണ് ഡോക്ടർ പറഞ്ഞത്.. ” “ശിവാനി? ” “അവൾ കിടക്കുവാ… കൊടുക്കണോ ഫോൺ ”

“വേണ്ട അങ്കിൾ.. എന്നാൽ ശരി.. ” ദേവ് കാൾ കട്ട് ചെയ്തു.. ദേവിന്റെ മനസ് അക്കെ അസ്വസ്ഥം ആയിരുന്നു… 😡😡😡😡😡😡😡😡😡😡😡😡😡😡😡 രാവിലെ തന്നെ മരിയയും തനുവും ഹോസ്പിറ്റലിൽ എത്തി.. അവരെ ശിവയുടെ അടുത്തിരുത്തിട്ടു ഹരിയും ദേവികയും പുറത്തേക്കു പോയി.. “എന്തുവാടി ഇതു.. വഴി പോകുന്ന വയ്യാവേലി എല്ലാം നിന്റെ തലയിൽ വരുന്നേ…. ഒരു മാതിരി സീരിയൽ കഥയിലെ നായികയെ പോലെ “മരിയ ചോദിച്ചു 😁😁 “ഡി എന്നാലും ഇന്നലെ എന്താ സംഭവിച്ചേ…. നീ ഇന്നലെ ഞങ്ങളുടെ കൂടെ ആയിരുന്നല്ലോ ഫുൾ ടൈം… ഇതിനിടയിൽ നീ എപ്പോ സ്ലെപ്പിംഗ് ടാബ്ലറ്റ് കഴിച്ചു.. ” തനു ചോദിച്ചു..

“അതു ഞാൻ സ്റ്റേജിൽ…. ” ശിവ പറയാൻ തുടങ്ങിയപ്പോഴേക്കും ഡോക്ടർ വന്നു.. പരിശോധിച്ച് കഴിഞ്ഞു ഡോക്ടർ ശിവയെ നോക്കി പറഞ്ഞു.. “ശിവാനി ആളു മിടുക്കി ആയല്ലോ… ഇന്ന് ഉച്ചയോടെ കൂടി വീട്ടിൽ പോകാം… പിന്നെ ആവിശ്യം ഇല്ലാതെ മരുന്ന് എടുത്തു കഴിക്കരുത്… കഴിച്ചാൽ ഇതു പോലെ ഇനിയും വരേണ്ടി വരും കേട്ടോ “… ഡോക്ടർ ചിരിച്ചു… ശിവാനിയും മുഖത്തു ഒരു ചെറിയ ചിരി വരുത്തിച്ചു… ഡോക്ടർ പോയതും മരിയ ചോദിച്ചു… “നീ എന്താ പറയാൻ വന്നേ… സ്റ്റേജിൽ… അവിടെ എന്താ ” “ഞാൻ സ്റ്റേജിൽ കയറുന്നതിനു മുൻപേ എന്നോട് വെള്ളം കുടിച്ചിട്ട് കയറാൻ പറഞ്ഞു.. ഒരു ചേട്ടൻ..

ഞാനും ആകപ്പാടെ ടെൻഷൻ ആയിരുന്നല്ലോ… അതുകൊണ്ട് ഞാൻ ആ വെള്ളം മൊത്തം അങ്ങ് കുടിച്ചു… അതു കുടിച്ചു കഴിഞ്ഞപ്പോൾ മുതലാണ് എനിക്ക് തല ചുറ്റുന്നപോലെ തോന്നിയത്.. പിന്നെ ഒന്നും ഓർമയില്ല… കണ്ണു തുറക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ.. ” “അപ്പോൾ ആ വെള്ളം ആണ് കുഴപ്പം ഉണ്ടാക്കിയത്… അതു ആരാ നിനക്ക് തന്നെ എന്ന് ഓർമ ഉണ്ടോ ” തനു ചോദിച്ചു “ഇല്ല… ടെൻഷൻ ആയിരുന്നത് കൊണ്ട് ഞാൻ ഇട്ട് ശ്രദ്ധിക്കാനും പോയില്ല ” ശിവ പറഞ്ഞു “എന്റെ ബലമായ സംശയം അഥിതി ആന്നോ ഇതിനു പിന്നിൽ എന്ന “മരിയ പറഞ്ഞു “അതെ…അന്ന് അവൾക്ക് ആസിഡ് പ്രതികാരം നടത്താൻ പറ്റിയില്ല…

പിന്നെ നീ അവളെ അടിച്ചില്ലേ.. അതിന്റെ എല്ലാം കൂടെ ചേർത്ത് തന്നതാകും ” തനു പറഞ്ഞു.. ശിവ കണ്ണും തള്ളി നോക്കുന്നത് കണ്ടു മരിയ ചോദിച്ചു.. “നീ എന്തിനാടി എങ്ങനെ കണ്ണു തള്ളിക്കുന്നേ… ” ശിവ അവരെ അങ്ങോട്ട് നോക്കാൻ ആംഗ്യo കാണിച്ചു… തനുവും മരിയയും തിരിഞ്ഞു നോക്കി… അവരും പടം ആയി… ” ദേവ് ” അവൻ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി… “ഡി ഞാൻ പോയി ദേവ് ചേട്ടനെ നോക്കാം.. നീ അവളുടെ അടുത്ത് ഇരിക്ക് ” അതും പറഞ്ഞു മരിയ ദേവിന്റെ പുറകെ ഓടി… “ഡി ദേവ് ചേട്ടൻ നമ്മൾ പറയുന്നത് കേട്ട്.. എന്തു ചെയ്യും “ശിവ പേടിയോടെ ചോദിച്ചു..

“ഇല്ലടാ ഒന്നും പറ്റില്ല… നീ ധ്യര്യമായി ഇരിക്ക് “തനു അവളെ ആശ്വസിപ്പിച്ചു.. മരിയ ഓടി വന്നപ്പോഴേക്കും ദേവ് ബൈക്കും എടുത്തു പോയി കഴിഞ്ഞിരുന്നു.. അപ്പോഴേക്കും തനുവും അവിടെ എത്തി… രണ്ടു പേരും മുഖത്തോടു മുഖം നോക്കി.. 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂 “ഹലോ അഥിതി നീ എവിടെയാ ” ദേവ് ചോദിച്ചു “ഞാൻ വീട്ടിൽ ഉണ്ടടാ എന്താഡാ കാര്യം ” അഥിതി ചോദിച്ചു… “ഓക്കേ എന്നാൽ ഞാൻ അങ്ങോട്ട്‌ വരാം ” അതും പറഞ്ഞു ദേവ് കാൾ കട്ട്‌ ചെയ്തു.. അഥിതി ദേവിന്റെ വരവ് കാത്തു ബാൽക്കണി യിൽ നിന്നു.. ദേവ് അവിടെ എത്തി.. അഥിതി മുകളിലേക്ക് വരാൻ ആംഗ്യo കാട്ടി.. “എന്താ ദേവ്..

നിന്റെ മുഖം എന്താ വല്ലതിരിക്കുന്നേ ” അഥിതി അതും ചോദിച്ചു അവന്റെ മുഖത്തേക്ക് കൈ നീട്ടി.. ദേവ് അതു ഉടനെ തട്ടി മാറ്റി… “ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ അതിനു സത്യസന്ധമായി മറുപടി പറയണം ” ദേവ് പറഞ്ഞു.. “എന്താ… കാര്യം… നീ ചോദിക്ക് ” അഥിതി പറഞ്ഞു. “ശിവാനി കുടിച്ച വെള്ളത്തിൽ നീയാണോ ടാബ്ലറ്റ് ചേർത്ത് ” ദേവിന്റെ ചോദ്യo കേട്ട് അഥിതി ഞെട്ടി….. “നീ എന്തൊക്കെയാ ദേവ് പറയുന്നേ.. ഞാൻ വെള്ളത്തിൽ ടാബ്ലറ്റ് ചേർത്തന്നോ..എന്തിന്” അഥിതി അതിശയത്തോടെ ചോദിച്ചു… “എന്തിനാണ് എന്ന് നീയാണ് പറയേണ്ടത്… ” “ഇല്ല ദേവ് ഞാൻ അല്ല ”

“ശരി… എന്നാൽ എന്റെ അടുത്ത ചോദ്യത്തിന് നീ മറുപടി പറഞ്ഞേപറ്റൂ.. അന്ന് നീയും ശിവാനിയും കെമിസ്ട്രി ലാബിൽ എന്തു ചെയുവായിരുന്നു… ” ദേവ് അതിഥിയെ രൂക്ഷമായി നോക്കി.. 🤨🤨🤨 “അത് ദേവ്… ഞാൻ അന്ന് പറഞ്ഞില്ലേ…. ” “എന്താ നീ പറഞ്ഞേ ” “അതു അതു… അഥിതി ഓർക്കാൻ ശ്രമിച്ചു… “ഉം പറ “ദേവിന്റെ ശബ്ദം കടുത്തു… “അതു എനിക്ക്… ഓർമ്മ കിട്ടുന്നില്ല… ” “അതെന്താടി നിനക്ക് ഓർമ്മയില്ലാത്തെ ” അതും പറഞ്ഞു ദേവ് അവളുടെ കവിളിൽ കുത്തി പിടിച്ചു.. “ആ കൈ എടുക്ക് ദേവ്.. എനിക്ക് വേദനിക്കുന്നു ” “നിനക്ക് ഓർമയില്ലെങ്കിൽ എനിക്ക് ഉണ്ടടി ഓർമ “ദേവ് പറഞ്ഞു.. “കൈ എടുക്കു ദേവ്.. കൈ എടുക്കാൻ… ” അതും പറഞ്ഞു ദേവിന്റെ കൈ അഥിതി പിടിച്ചു മാറ്റി..

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11

മനം പോലെ മംഗല്യം : ഭാഗം 12

മനം പോലെ മംഗല്യം : ഭാഗം 13

മനം പോലെ മംഗല്യം : ഭാഗം 14

മനം പോലെ മംഗല്യം : ഭാഗം 15

മനം പോലെ മംഗല്യം : ഭാഗം 16

മനം പോലെ മംഗല്യം : ഭാഗം 17

മനം പോലെ മംഗല്യം : ഭാഗം 18

മനം പോലെ മംഗല്യം : ഭാഗം 19