Friday, April 19, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 15

Spread the love

എഴുത്തുകാരി: ജാൻസി

Thank you for reading this post, don't forget to subscribe!

അഥിതി കുപ്പി ഉയർത്തിയതും കതകിന്റെ പൂട്ടു ആരോ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി.. അവൾ പുറകോട്ട് മാറി കുപ്പി ഒളിപ്പിച്ചു വച്ചു.. കതക് തുറന്ന ആളേ കണ്ടതും അഥിതി ഒന്നു പതറി.. “ദേവ് നീ എവിടെ… എങ്ങനെ “? ശിവ ഓടി വന്നു ദേവിന്റെ നെഞ്ചിലേക്കു വീണു.. കരഞ്ഞു.. അപ്രതീഷിതമായിരുന്നെകിലും അവളെ തന്റെ ഇടം കൈ കൊണ്ട് ചേർത്ത് പിടിച് വലം കൈ കൊണ്ട് തലയിൽ പതിയെ തലോടി..

ആ കാഴ്ച കണ്ട അഥിതി ദേഷ്യം കൊണ്ട് വിറച്ചു.. ഈ സമയം ശിവയെ അന്വേഷിച്ചു മരിയയും തനുവും ലാബിൽ എത്തി.. ആ കാഴ്ച കണ്ട് അവരും ഒന്നു ഞെട്ടി….. ശിവയും ദേവും കെട്ടി പുണർന്നു നിൽക്കുന്നു.. പെട്ടന്ന് തന്നെ അവരുടെ ദൃഷ്ടി അല്പം മാറി കലി തുളളി നിൽക്കുന്ന അഥിതിയിൽ എത്തി.. “ഇവൾ എന്താ എവിടെ ” മരിയ ചോദിച്ചു.. തനു ഒന്നു ചുമച്ചു.. അപ്പോഴാണ് ശിവക്ക് താൻ എന്താ ചെയ്തത് എന്ന് ബോധം വന്നതും..

അവൾ ദേവിൽ നിന്നും അകന്നു മാറി… “എന്താ ചേട്ടാ എന്ത് പറ്റി ” തനു ദേവനോട് ചോദിച്ചു.. “ആ അറിയില്ല.. ഞാൻ വന്നപ്പോൾ ഇവർ അതിനകത്തു ഉണ്ടായിരുന്നു.. ” തനു ഉടനെ ശിവയേയും അഥിതിയെയും മാറി മാറി നോക്കി. ശിവയുടെ മുഖത്തെ ഭയം തെളിഞ്ഞു കാണാം.. ദേവ് അഥിതിയോടു ചോദിച്ചു.. “നീ എന്താ ഇവിടെ..? ! അഥിതി മറുപടിക്കായി തപ്പി… “അത് ഞാൻ ഇതു വഴി വന്നപ്പോൾ ശിവ ലാബിലേക്ക് പോകുന്നത് കണ്ടു..

ആരും ഇല്ലാത്ത സമയത്തു ഇവൾ എന്തിനാ അങ്ങോട്ട് പോകുന്നെന്ന് നോക്കാൻ വന്നതാ.. ഞങൾ അകത്തു കയറിയപ്പോൾ ആരോ വാതിൽ പുറത്തു നിന്നു കുറ്റി ഇട്ടു… പേടിച്ചു വാതിൽ തുറക്കാൻ നോക്കിയപ്പോൾ ഒരു എലി.. അതിനെ കണ്ടു ഞാനും ശിവാനിയും പേടിച്ചു നിൽക്കുമ്പോഴാ നീ വന്നു വാതിൽ തുറന്നതു.. “അതും പറഞ്ഞു അവൾ ശിവാനിയെ തറപ്പിച്ചു നോക്കി..

ദേവ് അവൾ പറഞ്ഞത് പൂർണ്ണമായി വിശ്വസിച്ചില്ലെങ്കിലും ശിവയുടെ മുഖത്തെ അങ്കലാപ്പ് കണ്ടു പിന്നെ ഒന്നും ചോദിച്ചില്ല.. എന്നാൽ തനുവിനും മരിയ്ക്കും അവൾ പറഞ്ഞത് കള്ളമാണ് എന്ന് പൂർണ്ണ ബോധ്യo ഉണ്ടായിരുന്നു.. ശിവയുടെ മുഖവും അതു വിളിച്ചു പറയുന്നുണ്ടായിരുന്നു.. “അല്ല ദേവ് എങ്ങനെ ഇവിടെ എത്തി “? അഥിതി ചോദിച്ചു.. അപ്പോഴും ദേവിന്റെ കണ്ണ് ശിവയുടെ നേരെ ആയിരുന്നു… “അത്.. ഞാൻ ചുമ്മാ ഇതിലെ വന്നപ്പോൾ എന്തോ വീണു ഉടയുന്ന ശബ്ദം കേട്ടു..നോക്കിയപ്പോൾ കതകു പൂട്ടിരിക്കുന്നു ….

തുറന്നപ്പോൾ നിങ്ങൾ രണ്ടു പേരും.. അല്ല ശിവാനി എന്തിനാ എപ്പോ ലാബിൽ വന്നേ “ദേവ് ശിവാനിയെ നോക്കി പെട്ടന്ന് തനു പറഞ്ഞു “അവളുടെ ലാബ് ബുക്ക് ഇവിടെ മറന്നു വച്ചിട്ട് പോയി അതെടുക്കാൻ വന്നതാ ” ശിവ തനുവിനെ നോക്കി.. തനു അവളെ കണ്ണടച്ചു കാണിച്ചു… “എന്നാലും ആരാ അകത്തു ആളു ഉണ്ടന്നു അറിഞ്ഞിട്ടും പൂട്ടിട്ടു പോയെ.. മരിയ ചോദിച്ചു.. “എന്നാൽ നിനക്ക് മൊബൈലിൽ വിളിച്ചു ഓഫീസിൽ പറഞ്ഞു കൂടായിരുന്നോ “ദേവ് അതിഥിയെ നോക്കി.. “അത് ദേവ് ഞാൻ… ഞാൻ ഫോൺ എടുക്കാൻ മറന്നു… ”

അതും പറഞ്ഞു അവൾ അവർ കാണാതെ ഫോൺ എടുത്തു സൈഡ് ഷെൽഫിലേക്കു വച്ചു…. ശിവ അവളെ രൂക്ഷമായി നോക്കി… അവൾ തിരിച്ചും… തനുവും മരിയയും അഥിതിയെ ഒന്നു നോക്കി പേടിപ്പിച്ചിട്ടു ശിവയേയും വിളിച്ചു കൊണ്ട് പോയി.. പോകുന്ന വഴിയിൽ അവൾ ദേവിനെ നോക്കി…. ആ നോട്ടത്തിൽ അവളുടെ ജീവൻ രക്ഷിച്ചതിനു ഉള്ള കടപ്പാട് ഉണ്ടായിരുന്നു… ദേവും അവളെ നോക്കി പുഞ്ചിരിച്ചു… പക്ഷെ അഥിതിയുടെ ഉള്ളിൽ പക ആളി കത്തി…… “എന്ത് പറ്റിയടി.. അവൾ അവിടെ എന്തിനാ വന്നേ…

നിന്നെ അവൾ എന്തെകിലും ചെയ്തോ ” മരിയ ഒറ്റശ്വാസത്തിൽ ചോദിച്ചു.. എന്നാൽ ശിവ മറുപടി ഒന്നുo പറഞ്ഞില്ല.. അവൾ മറുപടി പറയാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു.. തനു മരിയയെ നോക്കി എപ്പോ ഒന്നും ചോദിക്കണ്ട എന്നു കണ്ണ് കാണിച്ചു… അവർ മൂവരുടെയും ഇടയിൽ മൗനം ആയിരുന്നു.. 😔😔😔😔😔😔😔😔😔😔😔😔😔😔 തനുവും മരിയയും ഫ്രഷ് ആയി ശിവയുടെ വീട്ടിൽ വന്നു.. “ആഹാ നിങ്ങളോ എന്തേ പതിവില്ലാത്ത സമയത്തു ഒരു വരവ്.. “ദേവിക ചോദിച്ചു.. “ഒന്നും ഇല്ല ആന്റി, ശിവയുടെ റെക്കോഡ് വാങ്ങാൻ വന്നതാ.. അവൾ എന്തിയെ ” തനു ചോദിച്ചു..

“അവൾ വന്ന പാടെ മുറിയിൽ കയറി ഇരുപ്പാ.. ചോദിച്ചപ്പോൾ തലവേദനയാണ് എന്ന് പറഞ്ഞു… ഞാൻ ചെന്ന് നോക്കുമ്പോൾ അവൾ കിടക്കുവായിരുന്നു.. എന്നാൽ കിടക്കട്ടെ എന്ന് വച്ച് ഞാനും പിന്നെ അങ്ങോട് പോയില്ല… ” ദേവിക പറഞ്ഞു.. “എന്നാൽ ഞങൾ അവളുടെ അടുത്തേക്ക് പോയിട്ട് വരാം ” മരിയ പറഞ്ഞു “എന്താ മക്കളേ എന്തെകിലും പ്രെശ്നം ഉണ്ടോ ” ദേവിക സംശയത്തോടെ ചോദിച്ചു.. “ഹേയ് പ്രശ്നം ഒന്നും ഇല്ല ആന്റി.. ഞങൾ അവളുടെ അടുത്ത് പോയിട്ട് വരാം ” അതും പറഞ്ഞു തനു മരിയയെയും വിളിച്ചു മുകളിലേക്ക് പോയി.. “ശിവ വാതിൽ തുറക്ക്… ശിവ ” തനു വാതിലിൽ മുട്ടി..

പക്ഷേ അവൾ വാതിൽ തുറന്നില്ല… തനുവും മരിയയും മാറി മാറി വിളിച്ചു.. എന്നിട്ടും അവൾ തുറന്നില്ല… അവർക്കു അകെ ടെൻഷൻ ആയി.. “ശിവ… വാതിൽ തുറക്ക്… എന്തു പ്രശ്നം ഉണ്ടകിലും നമ്മുക്ക് പരിഹരിക്കാം.. പ്ളീസ് ശിവ പ്ലീസ്.. “തനു പറഞ്ഞു അപ്പോൾ ശിവ വന്നു വാതിൽ തുറന്നു… കരഞ്ഞു കണ്ണെല്ലാം കലങ്ങി ചുമന്നു ഇരിക്കുന്നു… സ്കൂളിൽ നിന്ന് വന്ന അതെ വേഷം.. അപ്പോഴും അവളുടെ കണ്ണിൽ ഭയം നിഴലിച്ചു നിന്നു.. “എന്താടി എന്ത് പറ്റി.. ഇതെന്തു കോലമ ” മരിയ ചോദിച്ചു..

അവൾ ഒന്നും മിണ്ടാതെ കട്ടിലിൽ പോയി ഇരുന്നു.. “എന്താടി കാര്യം… എന്തുണ്ടെകിലും ഞങ്ങളോട് പറ ” തനു പറഞ്ഞു.. അവർ രണ്ടുപേരും വന്ന് ശിവയുടെ ഇരുവശവും ഇരുന്നു.. “എന്ത് പറ്റി മോളെ.. നീ എന്തെകിലും ഒന്നു പറ.. ലാബിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ടു തുടങ്ങിയതല്ലേ ഈ മൗനം… ലാബിൽ എന്താ സംഭവിച്ചേ.. പറ… പറ ശിവ ” തനു അവളുടെ കൈ തന്റെ കൈക്കുള്ളിൽ ചേർത്ത് പിടിച്ചു. “പൊന്നു ശിവ നീ മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കാതെ കാര്യം പറ മോളെ “മരിയയുടെ ശബ്ദത്തിൽ സങ്കടം നിഴലിച്ചു.

ശിവ അവരുടെ മുഖത്തേക്ക് നോക്കി.. പെട്ടന്ന് അവൾ മുഖം പൊത്തി പൊട്ടിക്കരയാൻ തുടങ്ങി… അത് കണ്ട തനുവിനും മരിയ്ക്കും കരച്ചിൽ വന്നു… ശിവ ഇങ്ങനെ കരയണമെങ്കിൽ അവിടെ കാര്യമായ എന്തോ നടന്നിട്ടുണ്ട്.. തനു ചിന്തിച്ചു.. “എന്താടാ ലാബിൽ സംഭവിച്ചേ.. ആ അഥിതി നിന്നോട് എന്തെകിലും പറഞ്ഞോ.. പറ ” തനു ചോദിച്ചു.. ശിവ അവിടെ സംഭവിച്ച കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു… “ആ ചേട്ടൻ വന്നിലായിരുന്നെകിൽ ഒരു പക്ഷേ അവൾ എന്റെ ….. “ശിവക്ക് വാക്കുകൾ മുഴുവിപ്പിക്കാൻ സാധിച്ചില്ല… അവൾ പിന്നെയും പൊട്ടി കരഞ്ഞു തനുവിന്റെ തോളിലേക്ക് ചാഞ്ഞു…

മരിയയും തനുവും അകെ ഞെട്ടി തരിച്ചു നിന്നു… തനു ശിവയെ ചേർത്ത് പിടിച്ചു ആശ്വസിച്ചു… മരിയയും അവളുടെ കൈ ചേർത്ത് പിടിച്ചു… “എന്നാലും അവൾക്കു എന്തിന്റെ കേടാ.. ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് ആസിഡ് എടുത്തു ഒഴിക്കുക എന്ന് പറഞ്ഞാൽ..അവളെ അങ്ങനെ വിട്ടാൽ പറ്റില്ല.. “മരിയക്ക് ദേഷ്യം വന്നു… “അതെ… അവൾക്കു നമ്മൾ ഒരു 8ന്റെ പണി തിരിച്ചു കൊടുക്കണം… ഇനി അവൾ ശിവയുടെ നേരെ ഒന്നു നോക്കാൻ പോലും പേടിക്കുന്ന തരത്തിൽ ഉള്ള പണി ” തനു പറഞ്ഞു…

“നീ എന്തു ചെയ്യാൻ പോകുന്നു “മരിയ ചോദിച്ചു “അതൊക്ക ഉണ്ട്.. ” തനു എന്തോ ആലോചിച്ചു ഉറപ്പിച്ചു പറഞ്ഞു.. “എന്ത് പണിയാണെകിലും ഞാൻ ഉണ്ട് നിന്നോടൊപ്പം.. എന്റെ ശിവയെ വേദനിപ്പിച്ചവളെ ഞാൻ വെറുതെ വിടില്ല ” മരിയ പറഞ്ഞു.. “വേണ്ട നിങ്ങൾ വെറുതെ പ്രശ്നത്തിന് ഒന്നും പോകണ്ട.. ” ശിവ അവരെ തടഞ്ഞു.. “എന്റെ മോളെ നീ പേടിക്കണ്ട നിനക്കോ ഞങ്ങൾക്കോ ഒരു പ്രശനവും ഉണ്ടാക്കില്ല… പോരെ… മോള് സമാധാനമായിരിക്കു ” തനു അവളുടെ കവിളിൽ തട്ടി പുഞ്ചിരിച്ചു..

“എന്നാൽ എന്റെ മോള്‌ വേഗം എഴുന്നേറ്റേയ്.. പോയി ഫ്രഷ് ആയിട്ടു വാ.. എനിക്ക് വിശന്നിട്ടു കുടലു കരിഞ്ഞ പുക കൊണ്ട് കണ്ണുപോലും കാണാൻ വയ്യ… എഴുന്നേറ്റെയ് എഴുന്നേറ്റെയ് ” മരിയ ശിവയെ കുത്തി പൊക്കി ബാത്റൂമിലേക്കു പറഞ്ഞു വിട്ടു… ശിവ ബാത്റൂമിലെ കതകു അടച്ചതും മരിയയുടെ ചിരിച്ച മുഖം ദേഷ്യം കൊണ്ട് ചുമന്നു… അവൾ തനുവിനടുത്തു വന്നു… “ഡി എന്താ നിന്റെ പ്ലാൻ.. ഈ കാര്യം അവിടെ വച്ച് അറിഞ്ഞിരുന്നെകിൽ ഞാൻ അപ്പൊ തന്നെ അവളുടെ കരണം പുകച്ചു ഒന്ന് പൊട്ടിച്ചേനെ..ഛെ ഇതിപ്പോ അതിനും പറ്റിയില്ല.. “മരിയ ദേഷ്യത്തിൽ ടേബിളിൽ ഇടിച്ചു..

“അതെ ഞാനും അറിഞ്ഞിരുന്നെകിൽ അവൾക്കിട്ടു ഒന്നു കൊടുത്തേനെ… പക്ഷേ ഇനി അത് പറ്റില്ല.. നമ്മൾ വിചാരിക്കുന്നതിനേക്കാൾ അപകടകാരിയാണ് അവൾ.. അവൾ ശിവയോടു ചെയ്ത പ്രവൃത്തി വച്ചു നോക്കിയാൽ she is like a psycho nature character… ” തനു പറഞ്ഞു.. “അപ്പോൾ അവൾ ഇനിയും ശിവയെ ഉപദ്രവിക്കാൻ ചാൻസ് ഉണ്ട്… അല്ലെ ” മരിയ ചോദിച്ചു.. “അതേ.. തീർച്ചയായും… എന്റെ ഊഹം ശരിയാണെകിൽ അവൾ അടുത്ത പദ്ധതിക്ക് കരു നീക്കുന്നുണ്ടാകും “തനു പറഞ്ഞു “അപ്പോൾ നമ്മൾ ഇനി എന്ത് ചെയ്യും? ”

“ഒരു വഴിയുണ്ട്.. ” തനു പറഞ്ഞു “എന്ത് വഴി? ” “ദേവ് നാഥ്‌ എന്ന തുറുപ്പു ചീട്ടു ” തനു പറഞ്ഞു “അതെങ്ങനെ ” “ഡി അഥിതിക്ക്‌ ദേവ് എന്നാൽ ഭ്രാന്താണ്… അതു തന്നെയാണ് അവളുടെ ദൗര്ബല്യവും.. അതിൽ പിടിച്ചൊരു കളി കളിച്ചു നോക്കാം ” തനു പറഞ്ഞു “നീ എന്തു ചെയ്യാനാ ഉദ്ദേശിക്കുന്നേ ” “പ്ലാൻ എന്താന്ന് ഇതുവരെ ഡിസൈഡ് ചെയ്തിട്ടില്ല.. വരട്ടേ ആലോചിക്കാം.. അപ്പോഴേക്കും ശിവ കുളിച്ചു ഇറങ്ങി… അവർ മൂന്ന് പേരും താഴെ വന്നു ഫുഡ് കഴിച്ചു… “ആന്റി ഇന്ന് ഞങ്ങൾ ശിവയുടെ കൂടെ കിടക്കുവാ..”മരിയ പറഞ്ഞു…

“ആഹാ അത് കൊള്ളാലോ… പിന്നെന്താ.. നിങ്ങൾ എത്ര നാൾ കൂടിട്ട ഒരുമിച്ചു കിടക്കുന്നെ… വീട്ടിൽ പറഞ്ഞോ ” ദേവിക ചോദിച്ചു ഇല്ല എന്ന് അവർ ആംഗ്യo കാണിച്ചു.. “അത് സാരമില്ല ഞാൻ വിളിച്ചു പറഞ്ഞോളാം… ദേവിക പറഞ്ഞു.. “എന്ത് പറ്റി പതിവില്ലാത്ത കാര്യങ്ങൾ നടക്കുന്നല്ലോ “ഹരി ചോദിച്ചു “അത് അങ്കിൾ റെക്കോർഡ് എഴുതി തീർന്നില്ല.. നാളെ സബ്മിറ് ചെയേണ്ടതാ അതാ ” തനു കഴിച്ചോടിരിക്കുന്നതിനിടയിൽ ശിവയെ കണ്ണടച്ച് കാണിച്ചു… അവർ ആഹാരവും കഴിച്ചു മുകളിൽ ചെന്നു.. “നിങൾ എന്ത് ചെയ്യാനാ പ്ലാൻ ” ശിവ ചോദിച്ചു “നിലവിൽ ഒന്നും ചെയ്യുന്നില്ല.. ഉറങ്ങാൻ പോകുന്നു

“തനു അതും പറഞ്ഞു കട്ടിലിൽ കിടന്നു.. “എനിക്ക് ഇന്ന് ഉറക്കം വരും എന്ന് തോന്നുന്നില്ല “ശിവ പറഞ്ഞു…. “വേണ്ട എന്നാൽ നീ ഉറങ്ങേണ്ട…. ഞാൻ ഒരു പാട്ടു പാടാം.. “മരിയ അതും പറഞ്ഞു പാടാൻ വാ തുറന്നതും ശിവ അവളുടെ വാ പൊത്തി പിടിച്ചു.. “വേണ്ട എന്റെ മോള് പാടണ്ട… ചേച്ചി ഉറങ്ങിക്കോളാം ” “അങനെ വഴിക്കു വാ മോളെ “മരിയ അതും പറഞ്ഞു അവരുടെ മുകളിലേക്ക് ചാടിവീണു ഇക്കിളി ഇട്ടു.. കളിയും ചിരിയും ആയി അവർ ഉറക്കത്തിലേക്കു വഴുതി വീണു..

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9

മനം പോലെ മംഗല്യം : ഭാഗം 10

മനം പോലെ മംഗല്യം : ഭാഗം 11

മനം പോലെ മംഗല്യം : ഭാഗം 12

മനം പോലെ മംഗല്യം : ഭാഗം 13

മനം പോലെ മംഗല്യം : ഭാഗം 14