Sunday, December 22, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 13

നോവൽ
******
എഴുത്തുകാരി: അഫീന

ഉമ്മമാരുടെ വക ബിരിയാണി ഇണ്ടായിരുന്നു. ഷാന എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കി എന്ന് പറഞ്ഞു. ഒന്നും ശ്രെദ്ധിക്കാൻ പോലും പറ്റിയില്ല.

മനസ്സ് ആകെ അസ്വസ്ഥത ആയിരുന്നു. അജുക്കടെ വാപ്പിച്ചി ഒന്നും അറിഞ്ഞിട്ടില്ലന്ന് പറഞ്ഞ്. വാപ്പിച്ചി മാത്രം അല്ല അവിടെ ആരും ഒന്നും അറിഞ്ഞിട്ടില്ല.എന്തോ വല്ലാത്ത പേടി പോലെ തോന്നുന്നു.

എന്തായിരിക്കും അജുക്കടെ മനസ്സിൽ.എന്തായാലും അജുക്കനെ ഭർത്താവായി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.

മനസ്സിനെറ്റ മുറിവ് അത്ര പെട്ടന്ന് മായില്ലല്ലോ.മറ്റൊരു വിവാഹജീവിതത്തെ കുറിച്ച് ആലോചിച്ചിട്ട് കൂടി ഇല്ലായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ദിവ്യയും അച്ഛനും അമ്മയും ചേട്ടനും ചേച്ചി പെണ്ണും വന്നു. പിന്നെ അഭി ചേട്ടനും.

എല്ലാവരും പരിചയപ്പെടലും കളിയും ചിരിയും എല്ലാമായി രസിക്കേണ്. ദുഷ്ടത്തികൾ എന്നെ ഒന്ന് മൈൻഡ് ചെയ്യണ്ടോന്ന് നോക്കിയേ.

എല്ലാരും അജുക്കടെ വട്ടം കൂടി ഇരിക്കെ ഹോ എന്താ സംസാരം.

മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ചാവാറായി.കുഞ്ഞോനെങ്കിലും എന്റെ അടുത്ത് നിക്കൂന്ന് വിചാരിച്ചു. എവിടന്ന് അവന്റെ പോടി പോലുമില്ല കണ്ട് പിടിക്കാൻ.

ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോഴാ അവരെല്ലാം എന്റെ അടുത്തേക്ക് വന്നത്.

” കല്യാണപെണ്ണ് ഇവിടെ നാണിച്ചിരിക്കേണോ ”

” അതേടി ഇവിടെ കളം വരച്ചു കളിക്കേരുന്നു ന്തേ കൂടുന്നോ ”

” ഹോ ഭയങ്കര ചൂടിലാണല്ലോ. എന്ത് പറ്റി ”

” എന്ത് പറ്റിയെന്ന് നിനക്ക് അറിയില്ലേ ”

എന്റെ കണ്ണൊക്കെ നിറഞ്ഞു വന്നു. എന്റെ അവസ്ഥ അവർക്ക് മനസ്സിലാവൂല. അജുക്ക എന്റെ നല്ല സുഹൃത്തായിരുന്നു.

മറ്റൊരു തരത്തിലുള്ള ഇഷ്ടം എനിക്കോ അജുക്കക്കോ ഇല്ലായിരുന്നു. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയാം എങ്കിലും പുതിയൊരു ജീവിത്തിലേക്ക് കടക്കുമ്പോ ഒരുപാട് പ്രതീക്ഷകളും കാണില്ലേ.

എനിക്ക് മനസ്സ് കൊണ്ട് പൊരുത്തപ്പെടാൻ കഴിയണ്ടേ. അമ്മ വന്ന് എന്റെ തലോടിയപ്പോ ഞാൻ ആ തോളിലേക്ക് ചാഞ്ഞു.

” മോളേ അവൻ നല്ലവനാ. മോളെ പൊന്ന് പോലെ നോക്കും. അവന്റെ സംസാരത്തിൽ നിന്ന് അറിയാം അവന് മോളെ ഒരുപാട് ഇഷ്ടമാണെന്ന്. ഒന്നു കൊണ്ടും പേടിക്കണ്ടാട്ടൊ ഞങ്ങളൊക്കെ ഇല്ലേ കൂടെ ”

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. അജുക്കക്ക് എന്നെ ഇഷ്ടമാണെന്നൊ. എനിക്ക് ഇത് വരെ അങ്ങനെ തോന്നിയിട്ടില്ലല്ലോ.

അന്ന് റീഡിങ് റൂമിൽ വെച്ച് ഉണ്ടായ സംഭവം ഓർമയിൽ വന്നപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കമാണ് മുന്നിൽ വന്നത്.

എന്തായാലും ഇന്ന് തന്നെ അജുക്കനോട് സംസാരിച്ചു കാര്യങ്ങൾ ക്ലിയർ ചെയ്യണം.

ഇന്ന് എന്തായാലും ഇവിടെ തന്നെയാ കൂടുക. നാളെ അജുക്കടെ വീട്ടിലേക് പോണം. ഉപ്പ ഇന്ന് തന്നെ തിരിച്ചു പോകണേ.

ഉമ്മാമ്മയെയും കൂട്ടി വേഗം വരാന്ന് പറഞ്ഞു. ദിവ്യയും ബാക്കി ഉള്ളവരും ഉപ്പ പോയി കഴിഞ്ഞിട്ടാ ഇറങ്ങിയത്. അവരെല്ലാം നല്ല സന്തോഷത്തിലാ.

എന്ത് കൈ വിഷമാണാവോ കൊടുത്തേ എല്ലാരും അജുക്കനോട്‌ യാത്ര പറഞ്ഞു കളിച്ചു ചിരിച്ചോക്കേ പോണേ.

നമ്മളെ വേണ്ടാത്ത പോലെ. ഹ്മ്മ് ഇനി ഇങ്ങട് വരട്ടെ ഞാൻ മൈൻഡ് ചെയ്‌യൂലാ. അഭി ചേട്ടൻ ഇറങ്ങാൻ നേരം എന്റെ അടുത്തേക്ക് വന്നു ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു.

ഇപ്പൊ സാഹചര്യം ശരിയല്ല പിന്നെ പറയാന്ന് പറഞ്ഞു ഷാനയെ നോക്കി ചിരിച്ചിട്ട് പോയി. പടച്ചോനേ ഇനി ഷാനയെ മൂപ്പർക്ക് ഇഷ്ടമാണോ.

അങ്ങനെ വല്ലതും പറയാനാണോ ആവോ. വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാനായിട്ട്. പറഞ്ഞിട്ട്ങ്ങട് പോയാ പോരെ…

രാത്രി ആകും തോറും എന്റെ നെഞ്ചിടിപ്പ് കൂടി തുടങ്ങി. വേറെ ഒരുക്കങ്ങൾ ഒന്നും ഇല്ലാതെ സാധാരണ ഒരു ചുരിദാർ ധരിച്ചു ഞാൻ റൂമിലേക്ക് പോയി. പാല് ഒഴിവാക്കാൻ ശ്രെമിച്ചിട്ടും ഉമ്മ സമ്മതിച്ചില്ല.

റൂമിൽ ചെന്നപ്പോൾ അജുക്ക ബുക്കും നോക്കി ഇരിക്കാണ്. ഇങ്ങേർക്ക് ഇതെവിടെന്ന് കിട്ടി. ആ ഞാൻ തന്നെ അവിടന്ന് വായിക്കാൻ എടുത്തോണ്ട് വന്നതാ.

തിരിച്ച് കൊടുക്കാൻ മറന്നു. ഞാൻ ആലോചിച്ചു നിക്കണ കണ്ടാണന്ന് തോന്നുന്നു ആള് എന്റെ അടുത്തേക്ക് വന്നത്.

” എന്തെ ഐഷു ഇങ്ങനെ നിക്കണേ. ഇതെന്താ കയ്യില്. ഓ പാലാണല്ലോ. ഓരോ ചടങ്ങുകളെ. നീ വാ ഇരിക്ക് ”

ഇങ്ങേരു എന്ത് കൂൾ ആയിട്ടാ സംസാരിക്കണെ. എനിക്കാണെങ്കിൽ ഒന്നും പറയാനും കിട്ടുന്നില്ലല്ലോ എവിടന്ന് തുടങ്ങും.

ഏയ്യ് ഐഷു ഇങ്ങനെ ടെൻഷൻ അടിച്ചിട്ട് കാര്യം ഇല്ല പറയാനുള്ളത് ധൈര്യം ആയിട്ട് പറയണം. ഞാൻ എന്നോട് തന്നെ പറഞ്ഞു.

” ഐഷുന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ”

ഇങ്ങേർക്ക് മനസ്സ് വായിക്കാനും അറിയോ. ഞാൻ പറഞ്ഞു എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്നു.
എന്തങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പ്

” ഐഷു ഇവിടെ നിന്ന് വേണ്ട. നമുക് ടെറസിലേക്ക് പോകാം. അവിടെ ആകുമ്പോ നിനക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റും. ”

ശെരിയാ ടെറസിൽ എന്റെ റോസാ ചെടികൾക്ക് നടുവിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത സുഖമാണ് മനസ്സിന്. സ്വസ്ഥം ആയിട്ട് എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ പറയാം.

ഞങ്ങൾ നേരെ ടെറസിലേക്ക് പോയി. കുറച്ച് നേരം കാറ്റ് കൊണ്ട് നിന്നു. അജുക്കയാ സംസാരിച്ച് തുടങ്ങിയത്.

” ഐഷു ഇന്ന് നിന്റെ മനസ്സിലുള്ളത് മുഴുവൻ നിനക്കെന്നോട് പറയാം. ഒന്നും ഒളിച്ചു വെക്കേണ്ട. എനിക്കറിയാം പെട്ടന്ന് ഒരു കല്യാണത്തിന് നിന്റെ മനസ്സ് പാകപ്പെട്ടിട്ടില്ലാന്ന്.

എന്താണെങ്കിലും നിനക്ക് എന്നോട് പറയാം. എന്തും ചോദിക്കാം. ”

” അജുക്ക ഇങ്ങള് പറഞ്ഞത് ശെരിയാ പെട്ടന്ന് ഒരു കല്യാണം അത് എനിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല. എന്റേത് രണ്ടാംകെട്ട് ആണ്.

എന്തൊക്ക പറഞ്ഞാലും അങ്ങനെയേ പറയൂ എല്ലാരും. ഇക്കാക്കും അത് പിന്നീട് ഒരു ബുദ്ധിമുട്ടാകും.

എനിക്കറിയാം വാപ്പയുടെ ആരോഗ്യസ്ഥിതി കാരണമാണ് അജുക്കക്ക് ഇത് ഈ നിക്കാഹിനു സമ്മതിക്കേണ്ടി വന്നത്.

അത് മാത്രം അല്ല നാളെ ഇക്കാടെ വാപ്പിച്ചി ഇതൊക്കെ അറിഞ്ഞാ വെല്യ പ്രശ്നം ആകൂലേ. അത് കൊണ്ട്… ”

” അത് കൊണ്ട്?? ”

” അത് കൊണ്ട് എല്ലാരേം പറഞ്ഞു മനസ്സിലാക്കീട്ട് വാപ്പാടെ അസുഖം എല്ലാം ബേധം ആയിട്ട് ഞാൻ തന്നെ ഒഴിഞ്ഞു തന്നോളാം. വിവാഹം രജിസ്റ്റർ ചെയ്യണ്ട അപ്പൊ പിന്നെ ഡിവോഴ്സ് എന്നൊരു പ്രോബ്ലം വരുന്നില്ലല്ലോ. ”

” ഇത്രേം ഒള്ളോ നിനക്ക് പറയാൻ. ”

” ഹ്മ്മ് ”

” പറയാൻ ഉണ്ടെന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു എന്നെ സ്നേഹിക്കാൻ ടൈം വേണോന്ന് പറയാൻ ആയിരിക്കുംന്ന്. ഇതിപ്പോ എന്നെ വിട്ടിട്ട് പോകും എന്ന് പറയാൻ ആയിരുന്നോ.

നീ എന്താ വിചാരിച്ചേ എനിക്ക് ഇഷ്ടമില്ലഞ്ഞിട്ടും വാപ്പയുടെ നിർബന്ധം കാരണം ആണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചതെന്നൊ. നീ അറിയാത്ത കുറേ കാര്യങ്ങൾ ഉണ്ട്.

നിന്നെ കാണുന്നതിന് മുമ്പേ സ്നേഹിച്ചു തുടങ്ങിയതാ നിന്നെ ഞാൻ. ഉമ്മിച്ചിക്കും ഫൈസിക്കും നിന്നെ കുറിച്ച് മാത്രേ പറയാൻ ഇണ്ടായിരുന്നുള്ളൂ.

പക്ഷെ ഇവിടെ വന്നപ്പോ നിന്റെ കല്യാണം കഴിഞ്ഞതാന്ന് അറിഞ്ഞപ്പോ ശെരിക്കും തകർന്ന് പോയി ഞാൻ.

എങ്കിലും ആ മുഖം ഒന്ന് കാണാൻ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു.

അന്ന് ആ മഴയത്ത് നീ ബോധമറ്റു കിടന്നപ്പോ ദേ ഈ നെഞ്ച കലങ്ങിയത്. പിന്നേ ഷാനുന്റെ കാര്യങ്ങൾ അറിഞ്ഞപ്പോ ചെറിയൊരു സന്തോഷം തോന്നി.

ഇത് മാത്രം അല്ലാട്ടോ വേറെ ഒരു കാര്യം കൂടി ഉണ്ട്. ആരോടും പറയാത്തത് അഭിക്കല്ലതെ മറ്റാർക്കും അറിയാത്തത്. ”

ഇത്രേം കേട്ടപ്പോ തന്നെ എന്റെ കിളി പോയി ഇരിക്കേണ് അപ്പോഴാ സസ്പെൻസ് ഇട്ട് സംസാരിക്കണെ.

” അതെന്താ?? ”

” നീ ഒരിക്കൽ എറണാകുളത്ത് കോളേജ് ഫെസ്റ്റിന് പോയിരുന്നില്ലേ. ”

” ആ ഞാൻ ഫസ്റ്റ് ഇയർ പഠിക്കുമ്പോ. അത് അജുക്കക്ക് എങ്ങനെ അറിയാം ”

” ഞാൻ കണ്ടിരുന്നു നിന്നെ. ബസ്സിൽ കേറാൻ ഓടിയപ്പോ എന്റെ നെഞ്ചത്ത് ഇടിച്ചിട്ടാ പോയേ.

ആ ഇടിച്ച ഇടിയിൽ സിനിമയിൽഒക്കെ പറയുംപോലെ ഒരു സ്പാർക്ക് അങ്ങട് ഇണ്ടായി.അഭിടെ കസിനെ കാണാൻ പോയതായിരുന്നു ഞങ്ങള്.

എനിക്ക് കേറേണ്ട ബസ് അല്ലാതിരുന്നിട്ട് കൂടി ആ ബസിൽ കേറിയത് ഈ പെണ്ണിന്റെ മുഖം അങ്ങ് മനസ്സിൽ കേറി പറ്റിയത് കൊണ്ടാ.

നിന്റെ തൊട്ട് പിറകിലെ സീറ്റിൽ ഞാനും ഇണ്ടായിരുന്നു. എന്റെ അടുത്തിരുന്ന മോശടൻ നിന്നെ തോണ്ടി കൊണ്ടിരുന്നത് ഞാൻ കണ്ടില്ല.

നീ പെട്ടന്ന് തിരിഞ്ഞ് നോക്കുന്നതും എന്റെ അടുത്ത് ഇരുന്ന ആള് പെട്ടന്ന് എണീറ്റ് പോകുന്നതും കൂട്ടി വായിച്ചപ്പോ മനസ്സിലായി. എന്റെ അടുത്തിരുന്നത് ഞരമ്പൻ ആയിരുന്നെന്നു.

അവനിട്ടു പൊട്ടിക്കാൻ കൈ തരിച്ചതാ പിന്നെ നിന്റെ പറച്ചിൽ കേട്ടപ്പോ വേണ്ടെന്ന് വെച്ചു.

” നീ അയാളെ നോക്കി പേടിപ്പിച്ച നേരത്ത് രണ്ട് ഒച്ച വെച്ചിരുന്നങ്കി നല്ല ഇടി കിട്ടിയേനെ അവന് ”

” ഇടി കിട്ടിയിട്ട് എന്ത് കാര്യം.

എന്റെ പൊന്ന് ദിവ്യെ ഇടി കിട്ടിയ അയാള് നാണംകെടും അയാളെ പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് നാട്ടിൽ പാട്ടകാൻ അധികം നേരം വേണ്ടി വരില്ല. പിന്നെ അവര്ടെ കുടുംബത്തെ മൊത്തം അങ്ങനെയേ കാണു.

ചിലപ്പോ അയാള് ആദ്യം ആയിട്ടാണ് ഇങ്ങനത്തെ പരിപാടി ചെയ്തത് എങ്കിലോ തിരുത്താൻ ഒരു ചാൻസ് നമ്മള് കൊടുക്കണ്ടേ.

കുറേ ഇടി കിട്ടുന്നതിനെക്കാൾ ഭലം ചെയ്യും ഇങ്ങനെയുള്ള നോട്ടം. കരഞ്ഞു കൂവാൻ നിക്കാതെ ഇങ്ങനെ പ്രതികരിച്ചാലും ആരും തോണ്ടാൻ വരില്ല.

എന്റെ അനുഭവം ആണ്. എപ്പോഴും വർക്ക്‌ ഔട്ട്‌ ആയെന്ന് വരില്ല. അപ്പൊ നമ്മ അടുത്ത സ്റ്റെപ് എടുക്കണം. മനസ്സിലായോ ”

” ഓ മനസ്സിലായെ അവള്ടെ ഒരു കണ്ടുപിടിത്തം ”

അപ്പൊ തോന്നി ഒരു ചാൻസ് അയാൾക് കൊടുക്കാന്ന് ചിലർ നോട്ടം കൊണ്ട് ഒന്നും നിക്കില്ല. അയാള് ആ ടൈപ് അല്ല അത് കൊണ്ടല്ലേ വേഗം ഇറങ്ങി പോയത് .എന്നാലും അന്നത്തെ നിന്റെ നോട്ടം കണ്ട് ഞാൻ പേടിച് പോയി. ഹോ ഭയങ്കരം. ”

അത് കേട്ട് ഞാൻ ചിരിച്ചു പോയി.

” ഒന്ന് ചിരിച്ചു കണ്ടല്ലോ സമാദാനം..
പിറ്റേ ദിവസവും ഞാൻ വന്നിരുന്നു നിന്നെ കാണാൻ പക്ഷെ കണ്ടില്ല. കോളേജിൽ അന്യേഷിച്ചു. അവിടെ എങ്ങും കാണാൻ കിട്ടിയില്ല.

കുറച്ച് ദിവസം ഇങ്ങനെ തുടർന്നു. അപ്പൊ അഭിടെ കസിൻ ആണ് പറഞ്ഞേ ചിലപ്പോ ഫെസ്റ്റിന് വന്നതാവുംന്ന്.

എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണ്. മറക്കാൻ കുറച്ചു ടൈം എടുത്തു. നിന്നെ കണ്ടപ്പൊഴെ എനിക്ക് മനസ്സിലായിരുന്നു അത് നീ ആണെന്ന്.

എല്ലാം നിന്നോട് പറയണം എന്ന് ഉണ്ടായിരുന്നു. പിന്നേ നീ ഒന്ന് ഒക്കെ ആകട്ടെന്ന് വെച്ചാ പറയാതിരുന്നേ. നിന്നോടുള്ള എന്റെ പ്രണയം തുറന്നു പറയും മുമ്പേ പടച്ചോന് എനിക്ക് നിന്നെ തന്നു എന്റെ ജീവന്റെ പാതിയായ്.

ഞാൻ ഏറ്റവും സന്തോഷിക്കുന്ന ദിവസമാ ഇന്ന് അപ്പോഴാ അവക്കടെ ഒരു ഓഞ്ഞ ഡയലോഗ് എന്നെ വിട്ടു പൊക്കോളാന്ന്. ഞാൻ വിടില്ല മോളെ. ഇനി മരണത്തിനല്ലാതെ വേറെ ഒന്നിനും നിന്നെ എന്നിൽ നിന്ന് അകറ്റാൻ ആവൂല…

നീ എന്നെ ഇട്ടിട്ട് പോകാൻ ഞാൻ സമ്മതിക്കേം ഇല്ല നീ എന്റെതാ ഈ അജ്മൽ ഫാരിസിന്റേത്. കേട്ടോടി മുത്തേ….. ”

അല്ല എന്താപ്പോ സംഭവിച്ചേ.. എന്തൊക്കെയാ ഈ പഹയൻ പറഞ്ഞേ… ഞാൻ ഇങ്ങനെ അന്തം വിട്ട കുന്തം പോലെ നിക്കുമ്പോ അജുക്ക വന്ന് എന്റെ തലക്കിട്ടു ഒരു കൊട്ട് തന്നു എന്നിട്ട് പറഞ്ഞു

” വന്ന് കിടക്കാൻ നോക്ക്. എന്തെ ഇങ്ങനെ പേടിച്ച് നോക്കണേ. നിന്നെ ഞാൻ ഒന്നും ചെയ്യില്ല. എനിക്കറിയാം നിന്റെ അവസ്ഥ.

നീ പൂർണ്ണ മനസ്സാലെ എന്റെ ആകുന്നത് വരെ ഭർത്താവ് എന്ന അവകാശം പറഞ്ഞു ഞാൻ വരില്ല. ഒരു അധികാറോം കാണിക്കില്ല. പോരെ ”

അങ്ങനെ ഞങ്ങൾ നേരെ റൂമിലേക്ക്‌ പോയി. കിടന്നപ്പോൾ തന്നെ ഉറങ്ങി പോയി. കുറച്ച് ദിവസത്തെ ഉറക്ക ക്ഷീണം ഇണ്ട്.

@@@@@@@@@@@@@@@@@@@@@@@@

പിറ്റേന്ന് രാവിലെ തന്നെ സാബി ഉമ്മിച്ചി വന്നു ഞങ്ങളെ കൊണ്ട് പോകാൻ. ഷാനുക്ക ആയിട്ടുള്ള നിക്കാഹ് കഴിഞ്ഞു ഞാൻ വീട്ടീന്ന് പോന്നപ്പോ ഉണ്ടായ അതേ അവസ്ഥ. ഷാനയെ കെട്ടിപിടിച്ചു കുറേ കരഞ്ഞു.

തൊട്ട് അടുത്ത വീടാണ് എന്നാലും എല്ലാരിൽ നിന്നും അകന്ന് പോകുന്ന പോലെ.

വീട്ടില് ചെന്ന് കഴിഞ്ഞപ്പോ തൊട്ട് കുഞ്ഞോൻ വല്യ ഉത്സാഹത്തിലാ. എനിക്ക് വെള്ളം എടുത്ത് തരുന്നു മിട്ടായി കൊണ്ട് തരുന്നു. എന്തൊക്കെയോ ചെറുക്കൻ കാണിച്ചു കൂട്ടി.

” ഇത്താത്ത നാളെ തൊട്ട് എനിക്ക് ഇഷ്ടം ഉള്ളതൊക്കെ ഇണ്ടാക്കി തരണം. എന്നിട്ട് വേണം ആ കുരുപ്പിന്റെ മുമ്പിൽ ഞെളിഞ്ഞു ഇരുന്ന് തിന്നാൻ.

എന്നെ കുറേ വട്ട് കളിപ്പിച്ചതാ തിരിച്ചു ഒരു പണി കൊടുക്കണ്ടേ. ഇനി ഇങ്ങട് വരട്ടെ ”

” ടാ കുഞ്ഞോനേ അവള് ഒരു പാവം ആണെടാ. നീ വട്ട് കളിപ്പിക്കുന്നത് ഒക്കെ കൊള്ളാം പക്ഷെ അവള്ടെ കണ്ണ് നിറയാൻ പാടില്ല. കേട്ടല്ലോ ” അജുക്ക

” ഓ എന്താ സ്നേഹം അപ്പോഴേക്കും ആങ്ങള സ്ഥാനം കിട്ടിയാ ”

” ആ കിട്ടി ”

അവര്ടെ അടി അങ്ങനെ നടന്നു കൊണ്ടിരുന്നു. ഞാൻ നേരെ അടുക്കളേൽ പോയി. ഉമ്മിച്ചിനെ സഹായിക്കാൻ പോയെങ്കിലും സമ്മതിച്ചില്ല . അന്നത്തെ ദിവസം ഒരു പണീം ചെയ്യരുത് എന്നാ ഓർഡർ.

വൈകുന്നേരം ഉമ്മയും വാപ്പയും ഷാനയും വന്നു. ഫുഡ് ഒക്കെ കഴിച്ചാണ് അവര് പോയത്. ഇത്രേം നേരം ആയിട്ടും അജുക്കന്റെ റൂമിലേക്ക്‌ ഞാൻ പോയില്ല.

സാധനങ്ങൾ ഒക്കെ കുഞ്ഞോനാ കൊണ്ടോയി വെച്ചേ. നേരെ റൂമിലേക്ക്‌ പോയി. ഇന്നലത്തെ പോലെ പേടി ഒന്നും തോന്നിയില്ല.

റൂമിൽ കേറി അവിടെ ആകെ ഞാൻ ഒന്ന് നോക്കി. ഭംഗിയായി എല്ലാം അടക്കി വെച്ചേക്കണേണ്. ടേബിളിൽ കുറച്ച് ബുക്ക്‌സ് ഇരിപ്പണ്ട്.

പിന്നെ ഓഫീസ് വർക്ക്‌ ചെയ്യാനുള്ള സാധന ജംഗമ വസ്തുക്കളും. ചെറിയൊരു ബാൽക്കണി.

രണ്ടാൾക്ക് കഷ്ടിച്ച് നിക്കാം. നോക്കിയപ്പോൾ ഒരു റോസാ ചെടി അവിടെ വെച്ചിട്ടുണ്ട്. ഇത് ഞാൻ ഉമ്മിച്ചിക്ക് കൊടുത്തതാണല്ലോ. ഇത് ഉണങ്ങി പോയെന്ന് പറഞ്ഞിട്ട്.

” അത് ഞാൻ കൊണ്ട് വന്ന് വെച്ചതാ നീ ആദ്യം ആയിട്ട് ഈ വീട്ടിലേക്ക് തന്നതല്ലേ അപ്പൊ എന്റെ റൂമിൽ തന്നെ ഇരിക്കട്ടെന്ന് വിചാരിച്ചു. ”

ഒന്ന് ഫ്രഷ് ആയി വന്ന് ഉറങ്ങാൻ കിടന്നു. അജുക്ക കുറേ സംസാരിച്ചു എന്നോട്. കുറച്ചു ദിവസങ്ങളായി ഞങ്ങളുടെ ഇടയിൽ ഉയർന്ന മതിൽ ഇടിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു.

അജുക്കടെ വിശേഷങ്ങൾ പറയുന്നതിനേക്കാൾ എന്റെ കാര്യങ്ങൾ ചോദിച്ചു അറിയൽ ആയിരുന്നു.പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ എഴുന്നേറ്റ് നോക്കുമ്പോ എന്റെയും അജുക്കടേം കൈകൾ കോർത്തു പിടിച്ചിരിക്കുവാ. എന്റെ റബ്ബേ ഇതെപ്പോ. വലിച്ചിട്ടു പോരുന്നും ഇല്ല.

കൂടുതൽ മുറുകെ പിടിക്കണു. പിന്നേ വേറെ വഴി ഇല്ലാതെ പതിയെ ഷാൾ എടുത്ത് ചെവിയിൽ ഇക്കിളി കൂട്ടി. ഇക്ക കൈ എടുത്ത് അടിക്കാൻ പോയപ്പോൾ ഞാൻ എന്റെ കയ്യും കൊണ്ട് ഓടി.

ഒരു കണക്കിന് കുളിയും കഴിഞ്ഞ് ഇറങ്ങി. നേരം വൈകി ഇന്ന്. ദിറുതി പിടിച്ചു മുടിയിക്കെ കോതി നേരെ ചെന്ന് ഇടിച്ചതു അജുക്കനെ. ഇതെപ്പോ എണീറ്റ് നല്ല ഉറക്കത്തിൽ ആയിരുന്നല്ലോ.

വേഗം ഷാൾ ഒക്കെ എടുത്തിട്ട് പോകാൻ പോയി. എന്റെ വെപ്രാളം കണ്ട് അജുക്ക പറഞ്ഞു

” എന്റെ പെണ്ണെ നീ എന്തിനാ ഇങ്ങനെ വെപ്രാളപ്പെട്ന്നേ. ഞാൻ പറഞ്ഞല്ലോ ഭർത്താവിന്റെ അധികാരം എടുക്കാൻ വരില്ലെന്ന്. ”

ഞാൻ ഒന്നും മിണ്ടാതെ താഴെക്ക് പോയി. ഫുഡ് റെഡി ആക്കാൻ ഉമ്മയെ സഹായിച്ചു ഞാൻ അവിടെ തന്നെ ചുറ്റി പറ്റി നിന്നു.

അപ്പോഴേക്കും അജുക്കയും കുഞ്ഞോനും റെഡി ആയി വന്നു. ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞ് മേശ ക്ലീൻ ചെയ്ത് കഴിഞ്ഞപ്പോ ആരോ കാളിങ് ബെൽ അടിച്ചത്.

കുഞ്ഞോൻ വന്ന് നോക്കിയിട്ട് ഓടുന്ന കണ്ടു അജുക്ക അവിടെ തന്നെ തറച്ചു നിക്കാണുണ്ട്.ആരാണെന്നു അറിയാൻ ഞാൻ എത്തി ഒന്ന് എത്തി നോക്കി

” പടച്ചോനെ….. വാപ്പിച്ചി….. ”

( തുടരും )

@ അഫി @

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12