Thursday, December 19, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 22

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെന്റെ സ്വർഗ്ഗം…… അടുത്തിരുന്നു പാടിക്കൊണ്ടിരുന്ന ബ്ലൂടൂത്ത് സ്പീക്കർ ഓഫ് ചെയ്തവൻ എഴുന്നേറ്റു…. സിഷ്ഠാ.. ആകാശത്തേക്ക് നോക്കിയവൻ വിളിച്ചതും ചന്ദ്രനെ കറുത്ത മഴമേഘങ്ങൾ മറച്ചിരുന്നു. എട്ടുദിക്കും കേൾക്കാമാറുച്ചത്തിൽ ഇടി വെട്ടി മിന്നലുകൾ ഭൂമിയിൽ പതിച്ചു തുടങ്ങിയതും പഴയതിലും ശക്തിയിൽ അവന്റെ ഹൃദയം അപായ മണി മുഴക്കി കൊണ്ടിരുന്നു. ഉറക്കെ അവനും കരഞ്ഞു കൊണ്ടിരുന്നു… രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിൽ ഭയപ്പാടുണർത്തി കൊണ്ട് മറഞ്ഞു പോയി..

പെട്ടെന്നെഴുന്നേറ്റ് ഫോൺ തപ്പി പിടിച്ചു കയ്യിലെടുത്തു. ഫോൺ ചെയ്തുകൊണ്ട് ഓടിയിറങ്ങി. മിനുറ്റുകൾക്കിപ്പുറം സുദേവ്ന്റെ ഫോൺ ശബ്‌ദിച്ചു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ സുദേവ് ഫോൺ അറ്റൻഡ് ചെയ്തു.. എന്ത് പറ്റിയതാ.. നീ ഈ പാതിരാത്രി.. ഉവ്വോ താ വരണു… അത്രയും പറഞ്ഞവൻ താഴേക്കിറങ്ങി ഉമ്മറത്തെ വാതിൽ തുറന്നു. മഴയിൽ കുളിച്ചു പുറത്തു നിൽക്കുന്ന കണ്ണനെ കണ്ടതും ആദ്യമൊന്ന് അമ്പരന്നു. മഴയിൽ നനഞ്ഞു പരിഭ്രമപ്പെട്ടാണ് അവൻ അവൻ പുറത്തു നിന്നിരുന്നത്.. എന്താ കണ്ണാ… ഈ അസമയത്ത്.. സുദേവ് ചോദിച്ചു.

എടാ അവളെവിടെ സിഷ്ഠ? എനിക്കെന്തോ വല്ലായ്മ പോലെ.. അത്രയും പറഞ്ഞവൻ അകത്തേക്ക് കയറി വസുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു. അവന്റെ പിറകെ തന്നെ സുദേവും വച്ചു പിടിച്ചു. കതകിൽ തട്ടിയിട്ടും കാര്യമായ മറുപടിയൊന്നും കിട്ടാത്തത് കണ്ണനെ പോലെ തന്നെ സുദേവിനെയും പരിഭ്രാന്തനാക്കി. കുറച്ചു ആയാസപ്പെട്ടാണെങ്കിലും രണ്ടുപേരും മുറി തള്ളിത്തുറന്നു. രക്തത്തിൽ കുളിച്ചു താഴെ കിടക്കുന്ന വസുവിനെ കണ്ടതും സുദേവ് എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.

എന്നാൽ കണ്ണൻ തന്റെ തികട്ടി വന്ന ദേഷ്യവും വിഷമവും കടിച്ചമർത്തി കൊണ്ട് ഒരു കഷ്ണം തുണിക്കായി അവിടെയെല്ലാം പരതി.. കണ്ടുകിട്ടാത്തത് കൊണ്ടു തന്നെ ഉടുത്തിരുന്ന മുണ്ടിന്റെ തല മുറിച്ചെടുത്തു. വസുവിന്റെ കയ്യിൽ കെട്ടി അവളെയുമെടുത്തു സുദേവിന്റെ കാറിൽ കൊണ്ട് കിടത്തി. ചോർന്ന് പോയ തന്റെ ധൈര്യം ഒരു വിധം തിരിച്ചു പിടിച്ചുകൊണ്ട് സുദേവും കണ്ണനൊപ്പം കാറിൽ കയറി … ഹോസ്പിറ്റൽ ലക്ഷ്യമാക്കി ആ കാർ നീങ്ങുമ്പോൾ അവരുടെ മനസിലെല്ലാം അവളുടെ ജീവൻ തിരികെ കിട്ടണമെന്ന പ്രാർത്ഥന മാത്രമായിരുന്നു…..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീണ്ടും സ്വപ്നത്തിലെന്ന പോലെ തന്റെ തൊട്ടരികിൽ ഇരിക്കുന്ന അനന്തനെയാണ് വസു കാണുന്നത്. ആ കണ്ണുകളിൽ വാത്സല്യമില്ല… പ്രണയമോ? വേദനയും പരിഭ്രമവും ദേഷ്യവും പ്രണയത്തെ മറച്ചിരിക്കുന്നു. അവനെ നോക്കി നിർജീവമായി അവൾ പുഞ്ചിരിച്ചു. തിരിച്ചൊരു പുഞ്ചിരി പോലും അവൻ സമ്മാനിച്ചില്ല.. പകരം അവന്റെ അധരങ്ങളുടെ മുഖമാകെ ഇഴഞ്ഞു നടന്നു മാപ്പു പറഞ്ഞുകൊണ്ടിരുന്നു. വിഷാദത്തിന്റെ ചുഴിയിൽ നിന്നും താൻ പുറത്തുകടന്നോ… കൈയ്യിൽ നല്ല വേദനയുണ്ട്… പതിയെ കണ്ണ് തുറന്ന് നോക്കിയതും മുകളിൽ കറങ്ങുന്ന ഫാൻ ആണ് ആദ്യം കാണുന്നത്.

തൊട്ടടുത്ത് തന്നെ മാത്രം നോക്കിയിരിക്കുന്ന കണ്ണനെ കണ്ടതും ഒന്നമ്പരന്നു… വീണ്ടും താൻ സ്വപ്നമാണ് കണ്ടതെന്ന് മനസിലായി. അല്ലെങ്കിലും അനന്തൻ ഇവിടെ വരേണ്ട കാര്യമെന്താ.. ഞാൻ… ഞാനിപ്പോൾ ആരുമല്ലല്ലോ.. വസു ചിന്തിച്ചു.. ചത്തിട്ടില്ല…. അവളുടെ ചിന്തകൾ മുറിച്ചുകൊണ്ട് കണ്ണൻ സംസാരിച്ചു.. ഇച്ഛൻ… ഇച്ഛനെവിടെ… വസു ചോദിച്ചു. പുറത്തുണ്ട്. റൂമിലേക്ക് ഷിഫ്റ്റ് ചെയ്താൽ കാണാം. അത്രയും പറഞ്ഞവൻ പുറത്തോട്ട് ഇറങ്ങി. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 തന്റെ കാലുകളിൽ ഏറ്റ സ്പർശമാണ് വസുവിനെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. നോക്കുമ്പോൾ സുമ ആണ്.

വസൂട്ട… ഇത്തിരി നേരമെങ്കിലും നീ ഞങ്ങളെയൊക്കെ മറന്നല്ലോ… നീ ഓക്കേ ആയി ന്നറിഞ്ഞ സന്തോഷത്തോടെ ഓടിവന്ന നിന്റെ അച്ഛനെ നീ നിന്റെ ചിതക്കരികിൽ ഇരുത്താനായിരുന്നോ ആഗ്രഹിച്ചേ.. നീയൊന്ന് മിണ്ടി കണ്ടെങ്കിൽ എന്നാഗ്രഹിച്ചു രാവും പകലും നിന്റെ മുറിക്കു മുന്നിൽ കണ്ണീരൊഴുക്കിയ നിന്റെ ഇച്ഛനെ കുറിച്ചെങ്കിലും നിനക്ക് ഓർക്കാമായിരുന്നു.. ഇത്രയും നാൾ ഞാൻ നിനക്ക് കാവലിരുന്നത് പോലും നീയൊരു അവിവേകം കാണിക്കരുതെന്നോർത്തായിരുന്നു.

പക്ഷേ… എന്റെ കണ്ണൊന്ന് തെറ്റിയപ്പോൾ.. അത്രയും പറഞ്ഞവർ പൊട്ടിക്കരഞ്ഞു.. അച്ഛൻ അച്ഛനെവിടെ… വസു കരഞ്ഞു കൊണ്ട് ചോദിച്ചു. നിന്റെ അവസ്ഥകണ്ട് ഒന്ന് കുഴഞ്ഞു വീണു.. ബിപി ഷൂട്ട് ആയതാണ് ഇപ്പോൾ കുഴപ്പമില്ല.. സുധിയുണ്ട് അവിടെ.. നിന്നെ കണ്ടിട്ട് പോകാമെന്ന് വിചാരിച്ചു ഞാൻ.. ഞാൻ.. ഞാൻ കാരണമാണല്ലേ.. അമ്മേ അച്ഛനും.. അതേ… നീ കാരണം തന്നെയാണ് എന്തെങ്കിലും സംശയമുണ്ടോ നിനക്ക് അതിൽ.. ദേഷ്യത്തോടെ മുറി തുറന്ന് വന്ന ഹരി ചോദിച്ചു. ഒന്നും പറയാതെ തല താഴ്ത്തി വസു ഇരുന്നു. സുമയമ്മ പൊയ്ക്കോളൂ.. ഞാൻ ഇരുന്നോളാം ഇവിടെ.. വസുവിനെ ഒന്ന് തലോടി അവർ പുറത്തിറങ്ങി.

വസിഷ്ഠ ലക്ഷ്മി വാക്ക് മാറ്റില്ലെന്ന് എനിക്കറിയാം… സ്വയം വാക്ക് പാലിക്കാൻ തോന്നില്ലെന്ന് ഉറപ്പായത് കൊണ്ടാണോ ആത്മഹത്യക്ക് ശ്രമിച്ചത്? ഹരി ചോദിച്ചു. നിനക്ക് തന്ന വാക്ക് ഓർമിപ്പിച്ചതാണോ ഹരി നീ എന്നെ? എങ്കിൽ നന്ദൻ അനന്തൻ സർ അല്ലെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല എന്റെ മുന്നിൽ.. തെളിയുന്ന പക്ഷം ഞാൻ വാക്ക് മാറ്റില്ല. വസു പറഞ്ഞു. വേണ്ട… നീ വാക്ക് മാറ്റണ്ട.. പക്ഷേ നിന്നെ ചൊല്ലി.. നിന്റെ അവസ്ഥയെ ചൊല്ലി നിന്റെ ഏട്ടൻ എന്നെ മാറ്റി നിർത്തുന്നുണ്ട്.. അതിന് മാത്രം എന്ത് ദ്രോഹമാണ് ഞാൻ നിന്നോട് ചെയ്തത്.. നിന്നെ കൂടെ കൂട്ടിയതോ.. ഹരി ദേഷ്യത്തോടെ ചോദിച്ചു. ഞാൻ എന്ത് ചെയ്‌തെന്ന ഹരി നീ ഈ പറയുന്നത്? വസു ചോദിച്ചു.

നീ… നീ കാരണം മാത്രമാണ് എന്നെ സ്വീകരിക്കാതിരിക്കുന്നത് ദേവേട്ടൻ.. നീ വിഷാദരോഗത്തിന് അടിമപ്പെട്ടെന്നും അനിയത്തിക്കില്ലാത്ത ജീവിതോം സന്തോഷോം അങ്ങേർക്ക് വേണ്ടെന്നും.. ഇനി പറ വസു ഞാൻ… ഞാൻ ഇനി എന്തിനാ ജീവിക്കേണ്ടത്.. നീ കാരണം എനിക്കും എന്റെ കുഞ്ഞിനും ജീവിതം ഇല്ലാതെയായി.. അത്രയും പറഞ്ഞുകൊണ്ട് ഹരി വസുവിന്റെ കയ്യെടുത്തു തന്റെ വയറിൽ ചേർത്തു വച്ചു.. ഒന്ന് ഞെട്ടിയെങ്കിലും വസു ചോദിച്ചു.. പക്ഷേ… ഇത്.. ഇതെങ്ങനെ… പറ്റിപ്പോയി… പക്ഷേ ദേവേട്ടൻ ഇപ്പോൾ എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല.. എന്നോട് മറ്റൊരു ജീവിതം തിരഞ്ഞെടുക്കാനാണ് പറയുന്നത്..

ഇച്ഛൻ.. ഇച്ഛൻ അങ്ങനെ പറഞ്ഞോ… ഞാൻ ഇത് വിശ്വസിക്കില്ല.. നീ വിശ്വസിക്കേണ്ട വസു .. ഞാൻ എല്ലാർക്കും മുന്നിൽ അപഹാസ്യയായി മാറിക്കോട്ടെ.. നിനക്ക് നിന്റെ ഭ്രാന്തും പറഞ്ഞു ജീവിക്കാലോ.. നഷ്ടം എനിക്കും എന്റെ കുഞ്ഞിനും മാത്രം ആണല്ലോ. പക്ഷേ നീയും ഓർത്തു വെച്ചോ നിന്റെ ഏട്ടന്റെ കൂടെ ചോരയാണ് ഈ കുഞ്ഞെന്ന്.. നിനക്കും ഉത്തരവാദിത്വം ഉണ്ട്.. നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്ക് ഈ കുഞ്ഞിനെ എന്തിനാ… ഞാൻ അബോർട് ചെയ്‌തോളാം.. പക്ഷേ പിന്നെ ഈ ഹരിപ്രിയയുടെ ജീവിതത്തിൽ വസിഷ്ഠ ലക്ഷ്മിക്ക് സ്ഥാനം ഉണ്ടാവില്ല. ഞാൻ പിന്നെ ജീവിച്ചിരിക്കെമില്ല…

എന്റെ കുഞ്ഞില്ലാത്ത ഈ ലോകത്ത് ഞാനും ണ്ടാവില്ല.. ഒഴുകിയിറങ്ങിയ കണ്ണുനീരിനെ കാര്യമാക്കാതെ ഹരി പോകാനാഞ്ഞു. അവളുടെ ബാഗിൽ നിന്നും ഒരു ഫയൽ എടുത്തു വസുവിനു നേരെ നീട്ടി.. തെളിവുകളില്ലാതെ വാക്കുകളെ വിശ്വസിക്കാത്ത വസിഷ്ഠ ലക്ഷ്മി വായിച്ചിട്ട് തന്നാൽ മതി. ഫയലിൽ എഴുതിയിരിക്കുന്ന ഹരിപ്രിയ എന്ന പേരും നോക്കിയ ഡോക്ടറുടെ പേരും മാത്രം കണ്ട വസു ഒന്ന് ഞെട്ടി… പിന്നെ പറഞ്ഞു… എനിക്ക് സമ്മതം… നിനക്ക് എന്താണ് ഞാൻ ചെയ്തു തരേണ്ടത്… അഭിനയിക്കണോ ഞാൻ സന്തോഷവതിയാണെന്ന്.. എല്ലാത്തിനും എനിക്ക് സമ്മതമാണ്..

അത്രയും പറഞ്ഞു കൊണ്ട് വസു കണ്ണടച്ച് കിടന്നു. നീ… നീ എന്റെ കണ്ണേട്ടനെ വിവാഹം കഴിക്കണം.. ഹരി വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു. കണ്ണുനീർ നിറഞ്ഞ മിഴികളോടെ വസു അവളെ നോക്കി. നിന്റെ വിവാഹം കഴിയാതെ ദേവേട്ടൻ എന്നെ സ്വീകരിക്കില്ല. എത്രയും പെട്ടന്ന് വിവാഹം കഴിഞ്ഞാൽ മറ്റുള്ളവരുടെ ചോദ്യങ്ങൾ ഞങ്ങൾ നേരിടേണ്ടി വരില്ല. അത്രയും പറഞ്ഞുകൊണ്ട് ഹരി പുറത്തേക്ക് നടന്നു.. നന്ദൂട്ടൻ…. അല്ല നിന്റെ ഏട്ടൻ വിവാഹത്തിന് സമ്മതിക്കുമോ? വസു ചോദിച്ചു.

അറിയില്ല… സമ്മതിപ്പിക്കണം. എങ്ങനെയെങ്കിലും.. ഇത്തിരിയെങ്കിലും നിന്റെ ഭ്രാന്തിനെ കുറിച്ചറിയുന്ന ആളാണ് നല്ലത്. നിനക്ക് വേണ്ടി നിന്റെ ഏട്ടൻ എന്നെ വേണ്ടെന്ന് വെച്ചിട്ടുണ്ടെങ്കിൽ… എനിക്ക് വേണ്ടി എന്റെ ഏട്ടൻ നിന്നെ സ്വീകരിക്കും.. പ്രകടിപ്പിച്ചില്ലെങ്കിലും എന്റെ ഏട്ടന് ഞാനും പ്രിയപെട്ടതാവുമല്ലോ. പക്ഷേ… ഒരു പരീക്ഷണം അത് വേണോ? സംശയം മറച്ചു പിടിക്കാതെ വസു ചോദിച്ചു. എനിക്ക് വേണ്ടി എന്റെ ഏട്ടൻ അത് ചെയ്‌തോളും. നീ കൂടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏട്ടൻ മാറില്ല.. നിനക്ക് നിന്റെ ഭ്രാന്ത് കൊണ്ടു നടക്കേം ചെയ്യാം ആരും ചോദ്യം ചെയ്യില്ല… അത്രയും പറഞ്ഞു പുറത്തിറങ്ങിയ ഹരി സുദേവിനെ പോയി കണ്ടു. പിന്നെ നേരെ കണ്ണനെ കാണാൻ പോയി. ഈ സമയമത്രയും കണ്ണൻ സമ്മതിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു വസു.

തന്റെ ക്യാബിൻ തള്ളിതുറന്ന് അകത്തേക്ക് വന്ന ഹരിയെ കണ്ട് ഫോൺ ചെയ്തുകൊണ്ടിരുന്ന കണ്ണൻ സംശയത്തോടെ നോക്കി. ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ട് അവൻ തിരക്കി എന്താ മോളെ… നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നേ… അത് പിന്നെ… എനിക്ക്.. എനിക്ക് ദേവേട്ടൻ ഇല്ലാതെ പറ്റില്ല… വസൂന്റെ ഈ അവസ്ഥയിൽ ദേവേട്ടൻ എന്നെ സ്വീകരിക്കാനും തയ്യാറല്ല. ഞാൻ അവനോട് സംസാരിക്കാം… കണ്ണൻ പറഞ്ഞു. വേണ്ട… ആരും ഒന്നും സംസാരിക്കേണ്ട.. എനിക്ക് വേണ്ടി എന്റെ കുഞ്ഞിന് വേണ്ടിയെങ്കിലും ഏട്ടൻ വസുവിനെ വിവാഹം ചെയ്യാൻ സമ്മതിക്കണം.. നീ… നീയെന്താണ് പറയുന്നത് ഹരി.. ഞാൻ സുധിയെ ഒന്ന് കാണട്ടെ.. വേണ്ട.. നിങ്ങള് തമ്മിൽ വഴക്കിടേണ്ട..

എനിക്ക് വേണ്ടി ഇതെങ്കിലും ഏട്ടൻ ചെയ്തു തരണം.. ഹരി അവനോട് യാചന എന്നോണം പറഞ്ഞു നിർത്തി. എന്നാൽ ഹരിയുടെ വാക്കുകൾ ചെവികൊള്ളാതെ കണ്ണൻ പുറത്തേക്ക് പാഞ്ഞു. സുദേവിന്റെ അരികിലേക്ക്. ജയന്റെ മുറിയിൽ സുമയ്ക്കും അവരെ കാണാൻ വന്ന സുജയ്ക്കും മാധവിനുമൊപ്പം ഇരിക്കുകയായിരുന്നു സുധിയും. ഓടിക്കിതച്ച് അങ്ങോട്ടേക്ക് വന്ന കണ്ണൻ സുദേവിന്റെ കോളറിൽ പിടിച്ചെഴുന്നേല്പിച്ചു.. നിനക്കെന്റെ പെങ്ങളെ വേണ്ട അല്ലേ.. ദേഷ്യത്തോടെ കണ്ണൻ ചോദിച്ചതും ഉത്തരമെന്നോണം സുദേവ് പറഞ്ഞു… എന്റെ വസുവിന് മറ്റൊരു ജീവിതം ഇല്ലാതെ എനിക്ക് മാത്രമായി ഒരു സന്തോഷം വേണ്ട.. അപ്പോൾ എന്റെ പെങ്ങളെ എന്തിനാ..

എന്തിനാ നീ പറഞ്ഞു പറ്റിച്ചത്…പറയാൻ… അവൾക്ക്… ഏട്ടാ.. വേണ്ട ഏട്ടാ.. എനിക്ക് വേണ്ടി ആരുടേം കാലുപിടിക്കണ്ട.. അങ്ങോട്ടേക്ക് വന്ന ഹരി കണ്ണനോട് പറഞ്ഞു… കാലുപിടിച്ചിട്ടും കാര്യമൊന്നുമില്ല ഹരിപ്രിയ… വസുവിനു ഒരു ജീവിതം ഇല്ലാത്തിടത്തോളം സുദേവിനൊരു ജീവിതമില്ല.. നിനക്ക് വേറെ.. വേറെ വഴി നോക്കാം വേദന കടിച്ചമർത്തി സുധി ഒരു കൂസലുമില്ലാതെ പറഞ്ഞു.. അതുകേട്ടതും കണ്ണൻ ദേഷ്യത്തോടെ അവന് നേരെ പാഞ്ഞടുത്തു… എന്റെ പെങ്ങളെ കരയിപ്പിച്ചാലുണ്ടല്ലോ നിന്നെ ഞാൻ… അവരെ പിടിച്ചു മാറ്റാനെന്നവണ്ണം അടുത്തേക്ക് വരാൻ ആഞ്ഞ മറ്റുള്ളവരെ സുദേവ് കണ്ണുകൾ കൊണ്ട് വിലക്കി.. ഇല്ല… നിന്റെ പെങ്ങൾക്കൊരു ജീവിതം ഞാൻ കൊടുക്കില്ല കണ്ണാ.. നിന്റെ പെങ്ങളെ ഞാൻ കല്യാണം കഴിക്കണമെങ്കിൽ എന്റെ പെങ്ങൾക്കൊരു ജീവിതം…

ഞാൻ കൊടുക്കാം… നിന്റെ പെങ്ങൾ വസിഷ്ഠ ലക്ഷ്മിയെ വിവാഹം കഴിക്കാൻ ഈ ഹരിനന്ദ് ദേവ് ന് സമ്മതമാണ്.. സുദേവിനെ വിട്ടു മാറി കൊണ്ട് കണ്ണൻ പറഞ്ഞു. നിനക്ക് നിന്റെ പെങ്ങളുടെ ജീവിതം പോലെ തന്നെയാണ് എനിക്ക് ഇവളുടെയും.. വയറ്റിലൊരു കൊച്ചിനെയും കൊടുത്ത് പെങ്ങളുടെ ജീവിതം പറഞ്ഞൊഴിയുന്ന നട്ടെല്ലില്ലാത്തവൻ .. എനിക്ക് തെറ്റ് പറ്റിപ്പോയി സുധി നിന്നെ മനസ്സിലാക്കുന്നതിൽ. സുദേവിനെ നോക്കി അത്രയും പറഞ്ഞുകൊണ്ട് തന്റെ അടുത്തു നിന്നു കരയുന്ന ഹരിയെ ചേർത്തു പിടിച്ചു തിരിഞ്ഞു പോകാനാഞ്ഞ കണ്ണൻ കാണുന്നത്.. വാതിൽക്കൽ തങ്ങളെ നോക്കി കണ്ണുനീർ പൊഴിക്കുന്ന വസുവിനെയാണ്…

കാത്തിരിക്കാം… ചെമ്പകം പൂക്കും… 😊😊

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 20

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21