Thursday, April 18, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 21

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

തന്റെ മുറിയിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കി വസു നിന്നു… പൊട്ടുപോലെ കാണുന്ന ചന്ദ്രനെ നോക്കി അവൾ വിളിച്ചു… നന്ദാ… എന്നെ തനിച്ചാക്കിയല്ലേ.. പറ്റണില്ല നന്ദാ.. എന്റേതല്ലെന്ന് വിശ്വസിക്കാൻ എനിക്ക് പറ്റണില്ല്യ.. മറ്റൊരാൾക്ക് സ്വന്തമായതിനെ ഇനിയും തിരികെ ആഗ്രഹിക്കുന്നില്ല… എന്നാൽ വസുവിന്റെ ബുദ്ധിയും ഹൃദയവും പടവെട്ടി കൊണ്ടിരുന്നു.. പ്രണയത്തിനായി.. പ്രണയത്തിനു മാത്രമായി… 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ദിവസങ്ങൾ ഓളം വെട്ടി നീങ്ങിക്കൊണ്ടിരുന്നു..

ഇരുട്ടിനെ പ്രണയിച്ചു കൊണ്ട് വസിഷ്ഠയും അവളുടെ മുറിയിലും പുസ്തകങ്ങളിലും മാത്രമായി ജീവൻ കണ്ടെത്തി. തന്റെ അനിയത്തിയുടെ അവസ്ഥയിൽ നെഞ്ചം നീറി നീറി സുദേവ് ജീവിച്ചു. അവളെക്കാണാൻ ഇടക്കൊക്കെ ഹരിയും കൂട്ടുകാരും വന്നു പോയി കൊണ്ടിരുന്നു. എന്നാൽ ആരോടും ഒന്നും പറയാതെ മൗനത്തെ മാത്രം ഭോഗിച്ചുകൊണ്ടവൾ ദിവസങ്ങൾ തള്ളിനീക്കി. ജീവൻ നിലനിൽക്കാനായി മാത്രമാണ് വസു ആഹാരത്തെയും ജലത്തെയും കൂട്ട് പിടിച്ചതത്രയും. ഒന്നിടവിട്ട ദിവസങ്ങളിൽ തന്നെ കാണാൻ എത്തുന്ന ഹരിയിൽ നിന്നും മാത്രമാണ് അവൾ കോളേജിലെ വിശേഷങ്ങൾ അറിഞ്ഞു പോന്നത്.

എങ്കിലും ഇടക്കൊക്കെ അനന്തന്റെ വിശേഷങ്ങൾ കേൾക്കാനായി മാത്രം കാതുകൂർപ്പിക്കുമായിരുന്നു. നിർജീവതയോടെ കണ്ണുനീർ അകമ്പടിയോടെ വരൾച്ച ബാധിച്ച അവളുടെ ചുണ്ടിൽ വിഷാദത്തിന്റ പുഞ്ചിരി തെളിയുമായിരുന്നു. വിഷാദം കാരണമില്ലാതെയുള്ള വിഷാദം…. തന്നെ പ്രണയിച്ചത് അനന്തൻ തന്നെയല്ലേ എന്ന സംശയവും അവളിൽ ഇടക്കൊക്കെ നാമ്പിട്ടു കൊണ്ടിരുന്നു. മാറി ചിന്തിക്കാൻ കഴിയാത്തവണ്ണം വേരാഴ്ന്നു പോയിരിക്കുന്നു. രാത്രികളിൽ മാത്രം ചന്ദ്രനെ നോക്കി മൗനമായി സംവദിച്ചു കൊണ്ടവൾ സ്വയം ആശ്വാസം കണ്ടെത്തി.

താൻ തീർത്ത മായാവലയം സ്വയം ചങ്ങലകണ്ണികളായി രൂപാന്തരപ്പെട്ടുകൊണ്ട് തന്നെ സ്വയം കൊല്ലുന്നതായും അനുഭവപെട്ടു. നന്ദാ നീയൊരു മന്ത്രികതയാണ്.. എനിക്ക് പുറത്തു കടക്കാനാകാത്ത മാന്ത്രികവലയം… പക്ഷെ നിന്നെ നേടാൻ എനിക്ക് കഴിഞ്ഞില്ല… എന്നാൽ നിന്റെ ഓർമകളിൽ… അതിന് പറയത്തക്ക ഓർമകളെവിടെ.. ഭ്രാന്തിയാണ് ഞാൻ എനിക്കറിയാം… ദിവസങ്ങൾ അറിയാതെ… ആഴ്ചകളറിയാതെ എത്ര ദിവസം.. പകലുറക്കങ്ങളിൽ തന്നെ തലോടി പോകുന്ന അമ്മയുടെ ഗന്ധവും കണ്ണുനീരിന്റെ നനവും തന്റെ വേദനകൾ മാത്രം താരാട്ടായുള്ള തലയണകൾക്കിപ്പോൾ അന്യമല്ലാതായി മാറിയിരിക്കുന്നു..

എന്തൊരു പാപിയാണ് ഞാൻ.. സ്വന്തം അമ്മയുടെ, അച്ഛന്റെ, ഇച്ഛന്റെ ആരുടേയും കണ്ണുനീരിനു വിലകല്പിക്കാതെ സ്വന്തം പ്രണയത്തെ അല്ല അനന്തനോടുള്ള ഭ്രാന്തിനെ മാത്രം ചങ്ങല കണ്ണിയാൽ ജീവിതത്തോട് ബന്ധിച്ചവൾ ഭ്രാന്തിയല്ലാതെ മറ്റാരാണ്? ഭ്രാന്തു തന്നെയാണ്… അതിനെ മറ്റൊരു പേരിട്ടു വിളിക്കേണ്ടതില്ല.. ഇതിൽ നിന്നും ഒരു മോചനം താനും ആഗ്രഹിക്കുന്നു. ഇനിയും വയ്യ… അവസാനത്തെ നീറ്റൽ… എന്റെ ഹൃദയത്തിന്റെ അവസാനത്തെ നീറ്റൽ.. തന്റെ നന്ദന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ കഴിയാത്ത പക്ഷം താൻ ജീവിക്കേണ്ട കാര്യമെന്ത്? തന്റെ ജീവിതത്തിനെന്തു പൊരുൾ? ദിവസങ്ങൾക്കു ശേഷം അവൾ മുറിവിട്ടു പുറത്തിറങ്ങി.

പതിയെ ചെമ്പകചോട്ടിലേക്ക് നടന്നു. തളിരിട്ടിട്ടുണ്ടോ? ഇല്ല… പക്ഷെ കൊഴിഞ്ഞു വീണിട്ടുണ്ട്.. ഇലകൾ പൂക്കൾ എല്ലാം കൊഴിഞ്ഞിരിക്കുന്നു… ഇനി തന്റെ ചെമ്പകം പൂക്കില്ലേ? ഒരിക്കലും… തന്റെ പ്രണയത്തിന്റെ അല്ല ഭ്രാന്തിന്റെ സ്മാരകമെന്നവണ്ണം.. അവൾ സ്വയം ചിന്തിച്ചു. വസുവിനെ കാണാതെ തിരക്കി വന്ന സുദേവ് കാണുന്നത് ചെമ്പക ചോട്ടിൽ എന്തോ ആലോചിച്ചു നിൽക്കുന്ന വസുവിനെയാണ്.. എന്താ മോളെ ഇവിടെ നിൽക്കുന്നത്.. സുദേവ് ചോദിച്ചു. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവനെ നോക്കിയൊന്ന് പുഞ്ചിരിക്കാൻ വസു ശ്രമിച്ചു. അവളെ കാണാൻ വന്ന ഹരിയും ഈ കാഴ്ചയാണ് കാണുന്നത്. സന്തോഷത്തോടെ ഓടി വന്നവളെ കെട്ടിപിടിച്ചു.

പതിയെ തന്നിൽ നിന്നും ഹരിയെ അടർത്തി മാറ്റി അവളുടെ കവിളിലൊന്ന് തലോടി. ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു.. ഇച്ഛാ ഞാൻ എത്ര ദിവസമായി പുറത്തിറങ്ങിയിട്ട്? വസു ചിലമ്പിച്ചിരുന്ന സ്വരത്തോടെ അന്വേഷിച്ചു. തികട്ടി വന്ന സന്തോഷവും സങ്കടവും കടിച്ചമർത്തി സുദേവ് പറഞ്ഞു.. മൂന്നു മാസങ്ങൾ കഴിഞ്ഞിരിക്കുന്നു.. നീയൊന്ന് പഴയത് പോലെ ആയി കണ്ടാൽ മതി. പഴയത് പോലെ ആവാൻ വസിഷ്ഠ ലക്ഷ്മിക്കിനി കഴിയില്ല ഇച്ഛാ.. ഇരുട്ടിനെ ഏകാന്തതയെ ഞാനും അത്രമേൽ പ്രണയിക്കുന്നുണ്ട് ഇപ്പോൾ.. അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറുന്ന വസു കാണുന്നത് തന്നെ മാത്രം നോക്കി വാതിൽക്കൽ നിൽക്കുന്ന അമ്മയെ ആണ്. അടുത്തേക്ക് ചെന്ന് അമ്മയെ കെട്ടിപിടിച്ചു. എന്ത് പറ്റി അമ്മേ..

മെല്ലെ അവരുടെ കാതിൽ അവൾ ചോദിച്ചു. ശബ്‍ദം വിലക്കിയത് കൊണ്ട് തന്നെ മൗനമായവർ കണ്ണുനീർ പൊഴിച്ചു. മോളെ… ഏങ്ങലടികൾക്കപ്പുറം അവർ അവളെ ചേർത്തു നിർത്തി വിളിച്ചു. അച്ഛൻ… അച്ഛനെവിടെ അമ്മേ? ഇവിടില്ല മോളെ… എന്തോ അത്യാവശ്യമായി ബാംഗ്ലൂർ പോയിരിക്കാണ്. നിന്നോട് പറഞ്ഞില്ലേ.. പറഞ്ഞു കാണും… ഞാൻ ഓർക്കുന്നില്ല അമ്മേ.. അച്ഛനെ വിളിച്ചു ഒന്നിങ്ങോട്ട് വരാൻ പറയോ അമ്മ.. എനിക്ക് ഒന്ന് മാപ്പ് പറയണം അത്രേം ഞാൻ വേദനിപ്പിച്ചില്ലേ.. നിനക്ക് ആ സർ നോട് അത്രേം ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ.. അയാളുടെ കാല് പിടിച്ചാണെങ്കിലും ഈ അമ്മ.. അത്രയും പറഞ്ഞപ്പോൾ തന്നെ ഏങ്ങലടിയോടെ വസു സുമയെ വീണ്ടും പുൽകി.

വേണ്ട അമ്മേ… ഒന്നും വേണ്ട… വസൂന്.. ഈ സ്നേഹം മാത്രം മതി.. നിങ്ങളുടെ ഒക്കെ സ്നേഹം.. പക്ഷെ അനന്തന്റെ പ്രണയത്തിനുള്ള അർഹത എനിക്കില്ല.. എനിക്കറിയാം ഞാൻ ആദ്യമേ തുറന്ന് പറഞ്ഞിരുന്നെങ്കിൽ എന്ത് വിലകൊടുത്തും നിങ്ങൾ എനിക്ക് നേടി തന്നേനെയെന്ന്… പക്ഷെ… മറ്റൊരാളുടെ വാക്കുകൾ കൊണ്ടോ ഭിക്ഷ കൊണ്ടോ എനിക്ക് കിട്ടേണ്ടതല്ല അനന്തന്റെ പ്രണയമെന്ന് തോന്നി.. എല്ലാം എന്റെ പൊട്ടബുദ്ധിയായിരുന്നു. എന്നെ പോലെ ഒരു സാധാരണ പെൺകുട്ടിയെ അനന്തനെ പോലെ ഒരാൾ സ്വീകരിക്കുമെന്ന് വിശ്വസിച്ച ഞാൻ മണ്ടി. പക്ഷേ അമ്മേ… ഇച്ഛാ…, ഹരി… എന്റെ നന്ദന് അവന്റെ സിഷ്ഠ പ്രാണനായിരുന്നു…. അനന്ത് പദ്മനാഭന് വസിഷ്ഠ ലക്ഷ്മി തന്റെ വിദ്യാർത്ഥിനി മാത്രമായിരിക്കാം പക്ഷേ നന്ദന് എന്നും സിഷ്ഠ അവന്റെ പ്രാണൻ ആയിരുന്നു…

അവന്റെ ആത്മാവിനെ പ്രാണനെ വഹിക്കുന്ന ഗേഹമായിരുന്നു.. ഒഴുകിയെ ഇറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റി അവൾ നടന്നു. വസൂ… പരീക്ഷയുടെ തീയതി വന്നിട്ടുണ്ട്.. പത്തു പതിനഞ്ചു ദിവസത്തിനകം പരീക്ഷയുണ്ടാകും. നീ എഴുതുന്നില്ലേ? ഹരി പിൻവിളിയെന്നോണം ചോദിച്ചു നിർത്തി. നോട്സ് കൊണ്ടുവന്നോ.. ഞാൻ ശ്രമിക്കാം.. വസു പറഞ്ഞു. തിരിഞ്ഞു പോകാനാഞ്ഞ ഹരിയോട് വസു പറഞ്ഞു അന്ന് കൊണ്ടുവന്ന പുസ്തകം ഞാൻ വായിച്ചിട്ടില്ല. നീയത് കൊണ്ടുപോയിക്കോളൂ നാളെ.. ശരി… രാവിലെ വരാം… പിന്നെ നിന്റെ മെഡിക്കൽ സർട്ടഫിക്കറ്റിന് നമുക്ക് കണ്ണേട്ടനോട് പറയാം… ഹരി കൂട്ടി ചേർത്തു. ഹ്മ്.. നിന്റെ ഏട്ടനോട് എനിക്ക് ഇപ്പോൾ വിരോധമൊന്നുമില്ല ട്ടോ ഹരി.. വസിഷ്ഠ ലക്ഷ്മിക്ക് പഴയതൊന്നും ഓർത്തിരിക്കാനും വയ്യ..

അത്രയും പറഞ്ഞു കൊണ്ട് വസു തന്റെ മുറിയിലേക്ക് പോയി. അവൾ പോയതും ഹരി സുദേവിനോട് ചോദിച്ചു.. ദേവേട്ടാ… അവൾ… പഴയത് പോലെ ആവില്ലേ? അറിയില്ല പ്രിയ… പക്ഷേ ഒരു മാറ്റം അവളും ആഗ്രഹിക്കുന്നുണ്ട്.. അതിനുള്ള തെളിവാണ് ഇതൊക്കെ.. സുധി പറഞ്ഞു. അതേ മോനെ എല്ലാം ശരിയാവുമെന്ന് എന്റെ മനസ് പറയുന്നു. സുമ അത്രയും പറഞ്ഞുകൊണ്ട് ജയപ്രകാശിന്റെ ഫോൺ ചെയ്യാൻ പോയി. രാത്രി മൂന്നുമാസങ്ങൾക്കിപ്പുറം വസു പഴയത് പോലെ തന്നെ ഭക്ഷണം കഴിക്കാൻ താഴേക്ക് പോയി. അവൾക്കിഷ്ടമുള്ളതെല്ലാം സുമ തയ്യാറാക്കി വച്ചിരുന്നു. ഓരോ വട്ടം സുദേവ് അവൾക്ക് വാരിക്കൊടുമ്പോഴും കണ്ണുനീർ കവിളിണകളെ ചുംബിച്ചൊഴുകി തന്നെയിരുന്നിരുന്നു..

നന്ദാ…. ഞാൻ പോകുവാണ്… നീയില്ലാതെ എനിക്ക് പറ്റണില്ല… എന്റെ ഭ്രാന്ത് ഞാൻ എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണ്… ഇനിയുള്ള രാത്രികളത്രയും ദൂരെ ആ ആകാശത്തിന്റെ ഒരു കോണിൽ മാറി നിൽക്കുന്ന ഒറ്റ നക്ഷത്രത്തിന്റെ തൊട്ടടുത്തിരുന്നു നിന്നെ ഞാൻ നോക്കി കാണും. നിന്റെ കണ്ണുനീരിൽ കൂടെ കരഞ്ഞും നിന്റെ പുഞ്ചിരിയിൽ കൂടെ ചിരിച്ചും… ഞാൻ ഉണ്ടാകും അങ്ങ് ദൂരെ.. കാത്തിരിക്കുന്നു നന്ദാ… നിന്റെ സിഷ്ഠ… മറ്റൊരു പുനർജന്മത്തിനായി.. തിരികെ എത്തി തന്റെ ടേബിളിന്റെ വലിപ്പിൽ കയ്യിട്ടു നോക്കി.. ബ്ലേഡ് കയ്യിൽ തടഞ്ഞതും പുറത്തെടുത്തു. ടേബിളിന്റെ മുകളിരിക്കുന്ന ഫാമിലി ഫോട്ടോ യിലേക്ക് നോക്കി മനസുകൊണ്ട് ക്ഷമചോദിച്ചു എല്ലാവരോടും.

ഫോൺ കയ്യിലെടുത്തു തങ്ങളുടെ ഫ്രണ്ട്‌സ് ഗ്രൂപ്പിൽ എല്ലാവരോടും മാപ്പ് പറഞ്ഞു വോയിസ് മെസ്സേജ് അയച്ചു ഫോൺ ഓഫാക്കി വച്ചു. ബ്ലേഡ് കയ്യിലെടുത്തു.. അനന്തന്റെ മുഖം മനസ്സിൽ തെളിഞ്ഞതും ഒന്ന് ഉറക്കെ പൊട്ടി കരഞ്ഞു… എന്നെ… എന്നെ ഓർക്കുന്നുണ്ടോ നന്ദാ… സിഷ്ഠ കാത്തിരിക്കും ജന്മങ്ങൾക്കപ്പുറത്തും നമ്മുടെ ചെമ്പകം പൂക്കും യമങ്ങൾക്കായി.. അത്രയും പറഞ്ഞവൾ ബ്ലേഡ് തന്റെ ഇടത് കൈത്തണ്ടയോട് ചേർത്തു വച്ചു വരഞ്ഞു…. ആഴത്തിൽ മുറിഞ്ഞതും രക്തം മെല്ലെ മെല്ലെ പൊടിഞ്ഞു തുടങ്ങി.. പൊടിഞ്ഞ രക്തം ഒഴുകി തുടങ്ങിയതും മേശമേൽ ഇരുന്ന പുസ്തകത്തിൽ രക്തം കൊണ്ട് മെല്ലെ കോറിയിട്ടു…

നന്ദന്റെ മാത്രം സിഷ്ഠ… എന്നാൽ മറുകൈ തട്ടി മറിഞ്ഞുവീണ പുസ്തകത്തിൽ നിന്നും ഒരു തുണ്ട് പേപ്പർ കഷ്ണം ചിതറി വീണു. വേദനയിലും അവൾ ചെറുപുഞ്ചിരിയോടെ അത് കയ്യെത്തിച്ചെടുത്തു നോക്കി.. ലൈബ്രറിയിൽ നിന്നും ഹരി എടുത്തു കൊണ്ടു വന്ന പുസ്തകമായിരുന്നു.. അതിലെ വരികളിലൂടെ അവൾ കണ്ണോടിച്ചു.. ബന്ധനങ്ങളുടെ തടവറ ഭേദിച്ചു ഞാൻ നിന്നിലേക്കെത്തും സിഷ്ഠാ.. മനോധൈര്യം കൈവെടിയാതെ എനിക്കായി കാത്തിരിക്കില്ലേ? നിന്റെ മാത്രം നന്ദൻ.. അത്രയും കുറിച്ച പേപ്പർ തന്റെ നെഞ്ചോട് ചേർത്തു വെച്ചവൾ കരഞ്ഞു.. മുറിവ് കെട്ടാനായി ഒരു തുണിക്കായി പരതികൊണ്ടിരുന്നു… തന്റെ നന്ദൻ വരുമെന്നോ?

പക്ഷേ… എങ്ങനെ… ചിന്തകൾക്ക് ഭംഗമെന്നവണ്ണം തന്റെ രക്തം പരന്നൊഴുകി തുടങ്ങിരുന്നു.. അവളുടെ സുബോധത്തെയും അവ ഒഴുക്കിനാൽ കൈയടക്കിയപ്പോൾ വസു താഴെ വീണു…. ഒരു ഗർത്തത്തിലേക്കെന്ന പോലെ അവൾ ആഴ്ന്നാഴ്ന്ന് പോയി.. നന്ദാ… ആ വീഴ്ചയിലും അവൾ വിളിച്ചു… ഹൃദയം തുടികൊട്ടി സിഷ്ഠയുടെ നന്ദനായി മാത്രം.. അതിന്റെ പ്രതിഫലനമെന്നോണം അനിയന്ത്രിതമായി ആപത് സൂചകമെന്നോണം മിടിച്ച തന്റെ ഹൃദയത്തെ വരുതിയിലാക്കാതെ അവൻ മയക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. എവിടെയോ ഒരാളെന്നെ കാത്തിരിക്കുന്നുണ്ടെന്നറിയുന്നതാണെന്റെ സ്വർഗ്ഗം……

അടുത്തിരുന്നു പാടിക്കൊണ്ടിരുന്ന ബ്ലൂടൂത്ത് സ്പീക്കർ ഓഫ് ചെയ്തവൻ എഴുന്നേറ്റു…. സിഷ്ഠാ.. ആകാശത്തേക്ക് നോക്കിയവൻ വിളിച്ചതും ചന്ദ്രനെ കറുത്ത മഴമേഘങ്ങൾ മറച്ചിരുന്നു. എട്ടുദിക്കും കേൾക്കാമാറുച്ചത്തിൽ ഇടി വെട്ടി മിന്നലുകൾ ഭൂമിയിൽ പതിച്ചു തുടങ്ങിയതും പഴയതിലും ശക്തിയിൽ അവന്റെ ഹൃദയം അപായ മണി മുഴക്കി കൊണ്ടിരുന്നു. ഉറക്കെ അവനും കരഞ്ഞു കൊണ്ടിരുന്നു… രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിൽ ഭയപ്പാടുണർത്തി കൊണ്ട് മറഞ്ഞു പോയി.. കാത്തിരിക്കാം… ചെമ്പകം പൂക്കും…

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 20