Friday, April 26, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

“നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ
നിന്നെ ഞാൻ പ്രണയിച്ചിരുന്നു
എന്ന് പറയാനാണ് എനിക്കിഷ്ടം
വർഷങ്ങൾക്ക് ശേഷം
നീ അത് കേൾക്കുമ്പോൾ
അത്ഭുതത്തോടെ പുഞ്ചിരിക്കും
എനിക്കത് മതി”

കാതിൽ അലയടിക്കുന്ന ശബ്‌ദത്തിൽ നിന്ന് മുക്തയാവാൻ കഴിയാതെ അവൾ തന്റെ കാതുകൾ കൊട്ടി അടച്ചു. തെല്ലൊന്നായാസപെട്ട് കണ്ണുകൾ വലിച്ചു തുറന്ന് ടേബിളിൽ ഇരുന്ന തന്റെ ഫോൺ എടുത്ത് സമയം നോക്കി…
പുലർച്ചെ 4 മണി…
ഇതെന്താപ്പോൾ ഇങ്ങനെ കുറച്ചായി താൻ സ്ഥിരമായി ഈ പദ്മരാജന്റെ വരികളാണല്ലോ സ്വപ്നം കാണുന്നെ..
ആ എന്തെങ്കിലുമാവട്ടെ വരുന്നിടത്തു വച്ച് കാണാം..
ഇനി കിടന്നിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടവൾ മെല്ലെ ബെഡിൽനിന്ന് എഴുനേറ്റ് ജനാല വാതിൽ തുറന്ന് പുറത്തേക്ക് മിഴികളയച്ചു നിന്നു…
പുറത്തു വഴിവിളക്കുകൾ തെളിഞ്ഞു കാണാം നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ഹൗസിങ് കോളനി…
എങ്ങു നിന്നോ വിരുന്നെത്തിയ കാറ്റിൽ അവളുടെ ചെമ്പകമരം പൂക്കൾ പൊഴിച്ചു…
അവയുടെ ഗന്ധം അവളെ തേടിയെത്തി…
അറിയാതെ മെല്ലെ മെല്ലെ അവളിൽ നിന്നും പതിഞ്ഞൊരീണത്തിൽ കേട്ടുപഴകിയാഗാനത്തിന്റെ ഈരടികൾ ഉയർന്നു കേട്ടു..

“ജന്മങ്ങൾക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം ”

പതിഞ്ഞൊഴുകിയ ഈരടികൾക്ക് കൂട്ടായി അവളുടെ നിശ്വാസങ്ങളും ആ മുറിക്കുള്ളിൽ അലയടിച്ചുകൊണ്ടിരുന്നു… ചിന്തകളിൽ നിന്ന് മുക്തയാവാൻ കഴിയാതെ ഉഴറുകയായിരുന്നവളെ സുബോധത്തിലേക്ക് കൊണ്ടെത്തിച്ചതവളുടെ പ്രിയപെട്ട കൂട്ടുകാരിയുടെ ഫോൺ കാൾ ആണ്.

പറയൂ ഹരി..
തന്റെ മൊബൈൽ ചെവിയോട് ചേർത്തവൾ പറഞ്ഞു.

വസൂ.. കേൾക്കാമോ നിനക്കെന്നെ.. മറുതലക്കൽ നിന്നും ഹരി പ്രിയയുടെ സ്വരം..

ആം.. ഞാൻ കൃത്യം 8.45 വരാം മറക്കില്ല ഒരുമിച്ച് തന്നെ പോവാം..

അത്രയും പറഞ്ഞു മെല്ലെ അടുത്ത് കണ്ട കസേരയിൽ ചാരിയിരുന്നു വസു ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ഇന്നലെ പുസ്തകത്തിൽ താൻ കോറിയിട്ട മാധവികുട്ടി യുടെ വരികളിലൂടെ കൈകൾ ഓടിച്ചങ്ങനെ ഇരുന്നവൾ..

വസൂ… വസൂ….
കതക് തുറക്ക്
തുടരെ തുടരെയുള്ള അമ്മയുടെ വിളികേട്ടവൾ മയക്കം വിട്ടെഴുന്നേറ്റു…
രാവിലെ എപ്പോഴോ മയങ്ങിയതായി ഓർത്തവൾ പോയി കതക് തുറന്നു…

ഇതെത്ര നേരായി വസൂ പനിയൊക്കെ വിട്ടില്ലേ ഇന്ന് കോളേജിൽ പോണ്ടേ?
നെറ്റിയിൽ കൈവച്ചു സുമംഗല ചോദിച്ചു..

പോണം അമ്മേ…
ഇച്ചേട്ടൻ എന്ത്യേ? പോയോ?

ഇല്ല്യ നിന്നേം ഹരിയേം കൊണ്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞു.. ആഹാരം കഴിക്കുവാണ്.. ഫ്രഷായി വേഗം വാ..

ശരിയമ്മേ…
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

കുളിച്ചു വരുന്ന വസുവിനേം കാത്ത് സുദേവും സുമംഗലയും കാത്തിരിപ്പുണ്ടായിരുന്നു ഡൈനിങ്ങ് ഹാളിൽ..

ആ വസൂ എനിക്ക് നിന്നേം പ്രിയയെം ഡ്രോപ്പ് ചെയ്തിട്ട് വേണം ഓഫീസിൽ പോവാൻ.. അച്ഛൻ രണ്ടീസം കൂടെ കഴിഞ്ഞേ വരുള്ളൂ… വൈകീട്ട് ഞാൻ തന്നെ വന്ന് കൂട്ടിക്കോളാം..

ശരി ഇച്ചേട്ട…😊

ഇന്നെന്താ അമ്മേ കഴിക്കാൻ.. ഇന്നും പാലപ്പമാണോ🙃

പിന്നല്ല… ഇന്നും പലപ്പോം സ്റ്റു തന്നാണ് 🤐 സുദേവ് തിരിച്ചടിച്ചു..

സ്വാഭാവികം 🙄 എന്റമ്മേ വല്ലപ്പോഴും ഇതൊക്കെ ഒന്ന് മാറ്റിപിടിക്കാം ട്ടോ..

നിനക്ക് വേണേൽ കഴിച്ചിട്ട് ക്ലാസ്സിൽ പോവാൻ നോക്ക് വസൂ… എന്നെ കൊണ്ട് ഇതൊക്കെ മേലത്തൊള്ളൂ..

സുമംഗല ഗൗരവം കലർത്തി പറഞ്ഞു…
ശരിയമ്മേ.. ഞാനേ ഇറങ്ങുവാണ്… ഇന്നല്ലേ ആദ്യായിട്ട് ക്ലാസിൽ പോണത് കുറച്ചൊരു ടെൻഷൻ ഒക്കെണ്ടെന്നേ…
എന്തിനാത് വസു.. നിന്നോട് എത്രതവണ പറഞ്ഞതാ ഞാൻ വല്ല MBA യെയോ Mcom ഒക്കെ ചെയ്യാൻ… അപ്പോൾ നിനക്ക് സാഹിത്യം തലക്ക് പിടിച്ചു പോയെന്നും പറഞ്ഞാണ് Govt കോളേജിൽ തന്നെ അഡ്മിഷൻ എടുത്തേ… എന്നിട്ടിപ്പോൾ ടെൻഷനോ നിനക്കോ?

ഒന്നൂല്ലാ ന്റെ ഇച്ചാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എനിക്ക് ഈ ബിസിനെസ്സ് ഒന്നും ശരിയാവില്ല… അതുകൊണ്ടാണ്..

ആ ശരി… ശരി ഞാൻ യാത്രയായി വരാം

വരുമ്പോൾ വിളിക്ക് ഞാനേ വടക്കേപ്പുറത്തുണ്ടാവും.. ശരി അമ്മേ പോണേണെ…

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന തൊടിയിലൂടെ മെല്ലെ നടന്നവൾ ചെമ്പകചുവട്ടിലെത്തി പണ്ടുമുതലേയുള്ള ഭ്രാന്താണിത്.. പുലർച്ചെ വീണു മണ്ണുപറ്റിയ വെള്ളചെമ്പകപ്പൂവെടുത്തു വെറുതെ നാസികത്തുമ്പോട് ചേർത്താ ഗന്ധം ആവോളം ആസ്വദിച്ചു…

ഇരുട്ട് മൂടപ്പെട്ട ഹൃദയം മെല്ലെ മെല്ലെ ആ ഗന്ധത്തിൽ അലിഞ്ഞു ചേർന്നു..

ആരും പെട്ടന്ന് കണ്ടുപിടിക്കാത്ത രീതിയിൽ പൂവെടുത്തു മുടിയിൽ ചൂടി അവൾ തിരികെ കാറിൽ കയറിയിരുന്നു..

ഇച്ചേട്ടാ വരുവായോ

ദാ വരുവാണ് വസു..

സുദേവ് കാർ സ്റ്റാർട്ട് ചെയ്തു… നീ ഇന്നും ചെമ്പകം ചൂടി അല്ലേ വസു? ഇത്രേം നല്ല മുല്ലപ്പൂ ഉള്ളപ്പോൾ നീ എന്തിനാണിങ്ങനെ ചെമ്പകത്തിന്റെ പുറകെ പോകുന്നെ? സുദേവ് ഒരിത്തിരി ചൊടിച്ചുകൊണ്ട് ചോദിച്ചു..

അറിയില്ല ഇച്ചേട്ടാ.. പക്ഷെ എന്തോ എനിക്ക് വല്ല്യ ഇഷ്ടാണ് ഈ പൂക്കൾ..
പണ്ടുമുതലേ അച്ഛമ്മേടെ കൂടെ കൂടി തൊടിയിലൂടെ നടക്കുമ്പോൾ എത്രയെത്ര തവണ ഞാനീ ഗന്ധത്തെ മാത്രം ആസ്വദിച്ചിട്ടുണ്ടെന്നറിയുന്നോ?
അതുമാത്രമല്ല ഇച്ചേട്ടാ ന്റെ കോളേജിലും ഒരു ചെമ്പക തോട്ടമുണ്ട്
വെള്ളേം ഓറഞ്ചും ചെമ്പകപ്പൂക്കൾ ഉണ്ട് അവിടെ.. അന്ന് അച്ഛെടെ കൂടെ ചേരാൻ പോയപ്പം ഞാൻ കണ്ടൂലോ.. അവിടന്ന് പൂവെടുത്തു ഞാൻ മുടിയിൽ ചൂടേം ചെയ്തു പക്ഷേ വീട്ടിൽ എത്തി മുടിയഴിച്ചപ്പോൾ കണ്ടില്ല.. കുറെ തിരഞ്ഞു ഞാൻ വഴിയിലെവിടെയോ നഷ്ടപ്പെട്ടു തോന്നുന്നു..

സാരോംല്ല വസു.. നിനക്കുള്ളതല്ലേ നമ്മടെ വീട്ടിലെ ചെമ്പകപൂവൊക്കെ..

സാരോംല്ല ല്ലേ? ഇച്ചേട്ടാ ഹരിയെ കൂടെ കൂട്ടണേ കൂടെ.

മറന്നിട്ടില്ലെടാ.. ദേ അവളവിടെ കാത്തു നിൽപ്പുണ്ടല്ലോ?

സുദേവ് ഒരു ഇരുനില വില്ലയുടെ മുന്നിൽ വണ്ടി സൈഡ് ആക്കി..

വാ ഹരി… കയറു..

ആ വസു.. എവിടെ അച്ഛൻ? അച്ഛൻ വരാൻ രണ്ടീസം കഴിയും..

ഓഹ് അതാണല്ലേ കാട്ടാളന്റെ കൂടെ പൊന്നെ.. ഹരിപ്രിയ ആത്മഗതം പറഞ്ഞു.. ആ അതൊക്കെ പോട്ടെ എന്തുണ്ട് വസൂട്ട വിശേഷങ്ങൾ പനിയൊക്കെ വിട്ടോ? അഡ്മിഷന്റെ അന്ന് ഒരു കുഴപ്പോം ണ്ടയില്ല്യാലോ പെട്ടെന്നെന്തേ പനി?

അറിയില്ല.. കാലം തെറ്റി എന്തോ ഒന്ന് മനസ്സിൽ പെയ്തിട്ടുണ്ട്.. അതാവും..

പിന്നീട് ഹരിയെ ഒന്നും പറയാനനുവദിക്കാതെ കണ്ണടച്ചു കിടന്നു… ഓർമ്മകൾ രണ്ടാഴ്ച പിറകിലോട്ട് പോയി ..

ഏകദേശം കോളേജ് കവാടത്തോട് അടുത്തെത്തിയപ്പോൾ ഹരി അവളെ തട്ടിവിളിച്ചു..
ഇതെന്തൊരുറക്കമാണെന്റെ പെണ്ണേ.. ദേ കോളേജിലോട്ട് എത്തീട്ട്… ചെമ്പകശ്ശേരിയിലെ കൊച്ചു തമ്പുരാട്ടി ഇറങ്ങിയാലും..

ഒന്ന് പോയെ ഹരി ഞാൻ ഇറങ്ങുവാ… ഇച്ചേട്ടാ പോയിട്ടോ.. വൈകീട്ട് കൂട്ടാൻ വരില്ല്യേ?

ആ വരാം…. സുദേവ് മറുപടി നൽകി..
നോക്കി പോണേ രണ്ടും..

ശരി..
ഉറക്കെ വിളിച്ചു പറഞ്ഞു നടന്നുപോകുന്ന അവരെ നോക്കി അവൻ കാർ തിരിച്ചു..
ഹരിയെ ഒന്നൂടെ മിറർ അഡ്ജസ്റ്റ് ചെയ്ത് നോക്കി പതിയെ അവിടെ നിന്നും ഓടിച്ചു പോയി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഹരീ നമ്മടെ ക്ലാസ് എവിടാണ്? എനിക്ക് ജനാലക്കരികിൽ തന്നെ സീറ്റ് വേണംട്ടോ…

നീ പേടിക്കണ്ട വസൂട്ട ഒക്കെ സെറ്റ് ആണ്… ഈ ഹരിപ്രിയ അല്ലേ പറയുന്നേ..

ആം… എനിക്കാ ചെമ്പക കാട് കാണാൻ വേണ്ടിയാണ്..

മനസിലായെന്റെ ചെമ്പകപ്രേമി.. ചെമ്പക കാട് പിജി കെട്ടിടത്തിന്റെ ബാക്കിലായത് നിന്റെ ഭാഗ്യം..

അതെയതെ.. വസു ഒന്ന് പതിയെ മൂളി..

സ്റ്റെയർകേസ് കയറി മൂന്നാമത്തെ നിലയിലെ തന്റെ ക്ലാസ്സിന്റെ മുൻപിലെത്തി ആഞ്ഞു ശ്വാസമെടുത്തു… പിന്നെ ഏന്തി വലിഞ്ഞാ ക്ലാസ്സിലോട്ട് നോക്കി ഹരി..

ഭാഗ്യം എത്തിയിട്ടില്ല..

നീ ആരെയാ നോക്കിയേ ഹരി..?

അതോ നമ്മടെ HOD ടെ hr ആണിത് അങ്ങേരു വന്നൊന്ന് നോക്കിയതാ..

ആ.. ശരി ന്തായാലും നീ വാ.. എന്നും പറഞ്ഞുവസു മുന്നിൽ നടന്നു ക്ലാസ്സിൽ കയറി…

നേരെ ബാക്ക് ബെഞ്ചിൽ പോയി ഇരുന്നു… അത് പണ്ടും അങ്ങനെതന്നെ ആണ്..

ക്ലാസ്സിലെ ഓരോ കുട്ടിയെയും നോക്കി പതിയെ പുഞ്ചിരിച്ചു.. തിരിച്ചവരും ഓരോ പുഞ്ചിരി സമ്മാനിച്ചു..

ഹരിപ്രിയ ക്ലാസ്സിലുള്ള കുട്ടികളോടായി പറഞ്ഞു ഇവളാണ് ഞാൻ പറഞ്ഞ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി..
വസിഷ്ഠ ലക്ഷ്മി.. ഈ വർഷത്തെ ഡിഗ്രി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ..

അറിയാം അറിയാം ക്ലാസിലെ ഒരു കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു

ആളൊരു ഷൈ ടൈപ് ആണെന്ന് തോന്നുന്നു.. മറ്റൊരുത്തൻ..

മോനെ മഹേഷേ അത് നീ എന്റെ കൊച്ചിനെ ചുമ്മാ തെറ്റായി കണ്ടതാണ്.. ആൾക്ക് പനിയുടെ ക്ഷീണമാണ്.. ഇല്ലേൽ അറിയാമായിരുന്നു.. ഹരി തിരിച്ചടിച്ചു

ഇതെല്ലാം കേട്ട് വസു താടിയിൽ കൈകളൂന്നി ചുമ്മാ ഇരിക്കുവായിരുന്നു…

ഉടനെ തന്നെ സീനിയർസ് കുറച്ചുപേർ ക്ലാസ്സിൽ കയറിവന്ന് ഉച്ചക്ക് ശേഷം ഫ്രഷേഴ്‌സ് ഡേ പാർട്ടി ആണെന്ന് പറഞ്ഞു തിരികെ പോയി..

സന്തോഷായി മഹേഷ് കുറച്ചുറക്കെ ആത്മഗതം പറഞ്ഞു..

തുടരെ തുടരെ കുട്ടികൾ ഓരോരുത്തരായി വന്നു..

ഹരിയേം വസുവിനേം കൂടാതെ തന്നെ ഏകദേശം പതിനെട്ടു പേർ ക്ലാസ്സിൽ ഉണ്ടായിരുന്നു…

ഒച്ചിഴയും പോലെ സമയം നീങ്ങുന്നുള്ളു…

ബോർ അടിച്ചു തുടങ്ങിയപ്പോൾ ക്ലാസ്സിലുള്ളോർ അന്താക്ഷരി കളിയ്ക്കാൻ തുടങ്ങി…

ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വാശിഏറിയ പോരാട്ടമാണ് നടന്നു കൊണ്ടിരുന്നത്. ഒടുക്കം നമ്മുടെ പെൺപട തോൽക്കും എന്ന ഘട്ടമെത്തിയപ്പോൾ ഹരി മെല്ലെ വസുവിനെ തോണ്ടി പ വച്ച് പാടാൻ പറഞ്ഞു… ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും അവൾ പാടി തുടങ്ങി…

പൊന്നുഷസെന്നും നീരാടുവാൻ വരുമീ..

എല്ലാവരും അവളുടെ സ്വരത്തിൽ അലിഞ്ഞു ചേർന്നങ്ങനെ ഇരുന്നു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പപ്പൻ സർ ഇന്ന് വൈകിയല്ലേ… ധൃതിയിൽ ക്ലാസ്സിലോട്ട് നടക്കുന്ന സാറിനോട് മാളവിക ടീച്ചർ കുശലം ചോദിച്ചു…

ഉവ്വ് ടീച്ചർ.. അമ്മക്ക് പ്രഷർ കൂടിയിട്ടുണ്ടായിരുന്നു.. ഹോസ്പിറ്റലിൽ പോയി വരണ വഴിയാണ്..

അയ്യോ കുറവുണ്ടോ എന്നിട്ട്..?

കുഴപ്പമില്ല ടീച്ചർ.. അപ്പോൾ ശരി കാണാം.. പുഞ്ചിരിച്ചു കൊണ്ട് അയാൾ നടന്നു നീങ്ങി..

ചെമ്പകമണമുള്ള കാറ്റിൽ അലസമായി കിടന്ന മുടി മെല്ലെ കൈകൊണ്ടൊതുക്കി… അയാളുടെ അധരങ്ങൾ പ്രിയപ്പെട്ട വരികൾ മൂളി

ഒന്ന് പിണങ്ങിയിണങ്ങും നിൻ
കണ്ണിൽ കിനാവുകൾ പൂക്കും
പൂമ്പുലർക്കണി പോലെയേതോ
പേരറിയാപ്പൂക്കൾ
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം….

പൊന്നുഷസെന്നും നീരാടുവാൻ വരുമീ…

വസു പാടിക്കൊണ്ടിരുന്നു

തീരത്തടിയും ശംഖിൽ നിൻ പേര്
കോറി വരച്ചൂ ഞാൻ
ശംഖു കോർത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോൾ
ജന്മങ്ങൾക്കപ്പുറത്തെങ്ങോ..
ഒരു ചെമ്പകം പൂക്കും സുഗന്ധം..

കാറ്റിലൊഴുകിയെത്തിയ സ്വരം അയാളെ പിടിച്ചു നിർത്തി…
പൊടുന്നനെ നീണ്ട കരഘോഷമാണ് വസുവിനെ ക്ലാസ്സിലേക്ക് കൂട്ടി കൊണ്ടുവന്നേ..
ആരാണ് പാടുന്നതറിയാനുള്ള വ്യഗ്രതയിൽ പപ്പൻ സർ ക്ലാസ്സിലോട്ട് കയറി…

ധ്രുതഗതിയിൽ മിടിച്ചുകൊണ്ടിരുന്ന തന്റെ ഹൃദയത്തെയും ഇടതു കണ്ണിനെയും ശാസനകൊണ്ടടക്കാൻ പാടുപെടുകയായിരുന്നു വസു..

കുട്ടികളെല്ലാരും അയാളെ കണ്ടതും എഴുന്നേറ്റു നിന്ന് വിഷ്ചെയ്തു..

So Guys Goodmorning everybody

ഇന്നലത്തോടെ നമ്മടെ അഡ്മിഷൻ procedures എല്ലാം തന്നെ കംപ്ലീറ്റ് ആയിട്ടുണ്ട് എന്നറിയാമല്ലോ എല്ലാര്ക്കും and Iam Ur class in charge..
കഴിഞ്ഞ കുറച്ചു ദിവസമായി വരാൻ സാധിച്ചിട്ടുണ്ടായിരുന്നു എനിക്ക് due to my final submission of PhD work. So എല്ലാരേം പരിചയപ്പെടാം സമയമുണ്ട് ഇന്നേതായാലും ക്ലാസ്സുമില്ല..

ഓരോരുത്തരായി Self introduction നടത്തി..
ഒടുക്കം വസിഷ്ഠയും എഴുന്നേറ്റു..
ഞാൻ വസിഷ്ഠ ലക്ഷ്മി
വീട്ടിൽ അച്ഛൻ ‘അമ്മ ഏട്ടൻ
അച്ഛൻ ചെമ്പകശ്ശേരിയിൽ ജയപ്രകാശ് Buisness ആണ് ഏട്ടൻ സുദേവ് അച്ഛനെ സഹായിക്കുന്നു.. അമ്മ സുമംഗല ഇപ്പോൾ സ്വസ്ഥം ഗൃഹഭരണം.. Buisnes mind അല്ലാത്തത് കൊണ്ടും മാധവികുട്ടി എന്ന കമലാദാസ് ന്റെ ആരാധികയായതുകൊണ്ടും Literature തിരഞ്ഞെടുത്തു…

Ok Fine Guys… & എന്നെ കുറിച്ച് പറയാം
ഞാൻ അനന്ത് പദ്മനാഭ്.. നാട് പദ്മനാഭന്റെ തന്നെ ആണ്.. ഇവിടെ തന്നെ ആണ് പഠിച്ചത്… കഴിഞ്ഞ 3 വർഷം ബ്രേക്ക് എടുത്ത് വീണ്ടും join ചെയ്തു..

അനന്ത് പദ്മനാഭ് വസു ഉയർന്ന് താഴ്ന്ന തന്റെ നെഞ്ചിൽ കൈവച്ചു പതിയെ ഉരുവിട്ടു..

തുടരും….

ആദ്യമായിട്ടെഴുതുന്ന തുടർകഥയാണ്.. തെറ്റുകൾ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു..