Wednesday, April 24, 2024
LATEST NEWSPOSITIVE STORIES

വീൽചെയർ എത്തി; ഫർഹാന് വീണ്ടും സ്കൂളിൽ പോകാം

Spread the love

അബുദാബി: അബുദാബി ദർശന കൾച്ചറൽ ഫോറം സ്കൂൾ പഠനം നിർത്തിയ ഭിന്നശേഷിക്കാരനായ ഫർഹാന് ഓട്ടോമാറ്റിക് വീൽചെയർ സമ്മാനിച്ചാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് വഴി തുറന്നത്. തൃശ്ശൂർ ചിറമണ്ണങ്ങാട് സ്വദേശി അമ്പലത്തു വീട്ടിൽ ഉബൈദിന്‍റെ മകൻ ഫർഹാന്‍റെ മുടങ്ങിക്കിടന്ന പഠനം ദർശനയുടെ കാരുണ്യത്തിൽ വീണ്ടെടുത്തു.

Thank you for reading this post, don't forget to subscribe!

പ്രസിഡന്‍റ് നസീർ പെരുമ്പാവൂരിന്റെ നിർദ്ദേശപ്രകാരം മുൻ ജനറൽ സെക്രട്ടറി സുനിൽ ഷൊർണൂർ ഫർഹാന്‍റെ വീട്ടിലെത്തി വീൽചെയർ സമ്മാനിച്ചു. കണ്ണുനീരോടെ ഫർഹാൻ സ്വീകരിച്ചു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിച്ചതോടെ 3 കിലോമീറ്റർ അകലെയുള്ള മരത്തംകോട് സർക്കാർ സ്കൂളിൽ പോകാൻ ഫർഹാൻ ബുദ്ധിമുട്ടായിരുന്നു.

പരസഹായമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത ഫർഹാനെ ദിവസേന സ്കൂളിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. വീൽചെയറിൽ സ്കൂളിൽ വന്ന് പഠനം തുടരാൻ അവസരം നൽകിയതിന് ദർശന സാംസ്കാരിക വേദിക്ക് ഫർഹാനും കുടുംബവും നന്ദി പറഞ്ഞു. പുതിയ ഭരണസമിതിയുടെ പ്രവർത്തനം പുണ്യപ്രവർത്തിയിൽ ആരംഭിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്‍റ് നസീർ പെരുമ്പാവൂർ പറഞ്ഞു.