Friday, April 26, 2024
LATEST NEWSPOSITIVE STORIES

അപൂർവ ശസ്ത്രക്രിയ നടത്തി 7 വയസുകാരിക്ക് കൈത്താങ്ങായി ആലപ്പുഴ മെഡിക്കൽ കോളേജ്

Spread the love

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ഏഴ് വയസുകാരി ആത്മീയയ്ക്ക് പുനർജന്മം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഓച്ചിറ കാപ്പിൽ വിഷ്ണുഭവനിൽ ആന്‍റണിയുടെയും വിദ്യയുടെയും മകളായ ആത്മീയ ആന്‍റണിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

Thank you for reading this post, don't forget to subscribe!

 ഹൃദയ ഭിത്തിയിലെ ജനിതക തകരാറിനെ തുടർന്ന് ശ്വാസകോശത്തിൽ ഗുരുതരമായി അസുഖം ബാധിച്ച കുട്ടിക്ക് കടുത്ത ശ്വാസതടസ്സം ഉണ്ടായിരുന്നു. ഇതേതുടർന്നാണ് മാതാപിതാക്കൾ കുട്ടിയുമായി മെഡിക്കൽ കോളേജിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിൽ ഗുരുതരമായ അണുബാധ കണ്ടെത്തി. ഇത് ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ സമ്മർദ്ദത്തിന് കാരണമാകുന്നതായും കണ്ടെത്തി. 

തുടർന്ന് കാർഡിയോ തൊറാസിക് വിഭാഗം മേധാവി പ്രൊഫസർ ഡോ.രതീഷ് രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ നാലുമണിക്കൂർ നീണ്ട അപൂർവ ശസ്ത്രക്രിയ നടത്തി.  രക്തക്കുഴലുകൾക്കുണ്ടായ തകരാറ് ഹൃദയത്തിന്‍റെ പുറത്ത് ആവരണം വെച്ചാണ് പരിഹരിച്ചത്. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇല്ലാത്ത കുടുംബത്തെ സൂപ്രണ്ടിന്‍റെ പ്രത്യേക ഇടപെടലിലൂടെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സ ആനുകൂല്യം ലഭ്യമാക്കിയത്.