Thursday, April 25, 2024
LATEST NEWSPOSITIVE STORIES

മലയാളി പെണ്‍കുട്ടി നിഥില ദാസ്; റേസിങ് ട്രാക്കിലെ വേഗതാരം

Spread the love

ബെംഗളൂരു: നിഥില ദാസ് എന്ന 12 വയസ്സുകാരി മലയാളി പെൺകുട്ടി ശ്രദ്ധിക്കപ്പെട്ടത് റോഡ് റേസിംഗ് ട്രാക്കിലെ തുടർച്ചയായ വിജയങ്ങളോടെയാണ്. ടിവിഎസിന്‍റെ വൺ മേക്ക് ചാമ്പ്യൻഷിപ്പിലും എഫ്ഐഎമ്മിന്‍റെ ഓവാലെ ചാമ്പ്യൻഷിപ്പിലും നിഥില ഒന്നാം സ്ഥാനം നേടി. സൈക്ലിംഗിൽ ആരംഭിച്ച നിഥിലയുടെ പാഷൻ മോട്ടോ റേസിംഗിലൂടെ മുന്നേറുകയാണ്. സ്പെയിനിലെ വലൻസിയയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരവും നിഥിലക്ക് ലഭിച്ചു.

Thank you for reading this post, don't forget to subscribe!

എട്ട് വയസ്സുള്ളപ്പോൾ മുതൽ നിഥില സൈക്ലിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നു. നിലവിൽ ദേശീയ തല എംടിബി സൈക്ലിസ്റ്റാണ് നിഥില. തിരുവനന്തപുരം സ്വദേശിനിയായ നിഥില ഇപ്പോൾ ബെംഗളൂരുവിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി എം.ടി.ബി സൈക്ലിംഗിൽ കർണാടകയിൽ ഒന്നാമതും ദേശീയ തലത്തിൽ നാലാം സ്ഥാനത്തുമാണ് നിഥില. കഴിഞ്ഞ രണ്ട് വർഷമായി ദേശീയ മത്സരങ്ങളിൽ കർണാടകയെ പ്രതിനിധീകരിച്ച് നിഥില പങ്കെടുക്കുണ്ട്. സൈക്ലിംഗിനൊപ്പം ഒൻപതാം വയസ്സിലാണ് ഓഫ്-റോഡ് മോട്ടോക്രോസ് ആരംഭിച്ചത്. ബെംഗളൂരുവിലെ പരിശീലന അക്കാദമിയായ ട്രൈബൽ അഡ്വഞ്ചർ കഫേയിൽ ഒൻപതാം വയസ്സിൽ ആദ്യമായി മോട്ടോക്രോസ് പരിശീലനം ആരംഭിച്ചു. 2022 ന്‍റെ തുടക്കം മുതൽ റോഡ് റേസിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.

ടിവിഎസ് വൺ മേക്ക് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി പെൺകുട്ടികളുടെ ടിവിഎസ് ആർടിആർ 200 കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു തുടക്കം. ചെന്നൈയിൽ നടന്ന ഇന്ത്യൻ നാഷണൽ മോട്ടോർ റേസിംഗ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായിരുന്നു ഇത്. ബെംഗളൂരുവിലും മുംബൈയിലുമായി നടന്ന ആദ്യ ഘട്ട മത്സരങ്ങളിലെ നൂറോളം മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 16 പേരാണ് ദേശീയ മത്സരത്തിൽ പങ്കെടുത്തത്.