Sunday, December 22, 2024
Novel

അസുര പ്രണയം : ഭാഗം 11

നോവൽ
എഴുത്തുകാരി: ചിലങ്ക


എന്നാൽ ഇതെല്ലാം മാറി നിന്ന് ഒരാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു…. ദത്തൻ…… വർദ്ധിച്ചു വന്ന ദേഷ്യത്തിൽ അവന്റെ കൈ ഭിത്തിയിൽ അടിച്ചു …………
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ അവിടെ നിന്നും പോയി…..

എന്താ കിരൺ വാ തുറന്ന് സ്വപ്നം കാണുവാന്നോ..??? അവന്റെ നിൽപ്പ് കണ്ട് കൂട്ടുകാരൻ ചോദിച്ചു ……

അല്ലടാ… ആ പെണ്ണ് ഒരു ഉഗ്രൻ ഐറ്റം ആണല്ലോ …. കിരൺ ഒരു വഷള ചിരിയോടെ പറഞ്ഞു…..

നീ അപ്പോൾ ഈ എർപ്പാട് ഒക്കെ നിർത്തി എന്ന് പറഞ്ഞിട്ട് . ???? അവൻ കള്ളചിരിയോടെ ചോദിച്ചു….

എടാ അളിയ…ഇമ്മാതിരി ഉരുപ്പടിയെ കണ്ടാൽ ഞാൻ അതൊക്കെ മറക്കും….
കിരൺ അവന്റെ തോളിൽ തട്ടി പറഞ്ഞു…..

അവളെ എനിക്ക് വേണം……. ഒരു വെട്ടം എക്കിലും എനിക്ക് അവളെ അനുഭവിക്കണം അളിയ…….നീ നോക്കിക്കോ കൂടി പോയാൽ one വീക്ക്‌ അവളെ ഞാൻ എന്റെ കൂടെ കിടത്തിയിരിക്കും എന്നും പറഞ്ഞ് അവൻ അവിടെ നിന്നും നടന്നു…….

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

നീ എവിടെ പോവാ ചിഞ്ചു……… ക്ലാസ്സിൽ ഇരുന്ന് കാര്യം പറയുവായിരുന്നു ദേവിയും അനുവും അപ്പോൾ ആണ് ചിഞ്ചു അവിടെ നിന്നും വലിയുന്നത് കണ്ട് ദേവി ചോദിച്ചത്…..

എടി എനിക്ക് ഇന്ന് നേരത്തെ വിട്ടിൽ പോണം…..

എന്താ???? (അനു )

അത് പിന്നെ എനിക്ക് ഒന്ന് അമ്പലത്തിൽ പോകണം……

എവിടെയോ എന്തോ ഒരു കുഴപ്പം…… അല്ലേ അനു….

അതേടി…. എനിക്കും അങ്ങനെ തന്നെയാ…

ഏഹ്ഹ് നിങ്ങൾക്ക് തോന്നുന്നതാ…. ചിഞ്ചു തപ്പി തടഞ്ഞു പറഞ്ഞു…..

ശെരി… നീ പോയിക്കോ എന്ന് ദേവി പറഞ്ഞതും ചിഞ്ചു ചിരിച്ചു കൊണ്ട് അവിടെ നിന്നും ഓടി….

ദേവിയെ അവളുടെ പോക്ക് കണ്ടോ???

കണ്ടു കണ്ടു……….. പോയിട്ട് വരട്ടെ ദേവി നമ്മൾക്ക് കണ്ടു പിടിക്കാം……. (അനു )

ഹ്മ്മ്……….

———————–/////////////////————————
ഓഫീസിൽ നിന്നും വരുന്ന വഴി ആയിരുന്നു ദക്ഷൻ .. പെട്ടെന്ന് ആണ് കാറിന്റെ മുമ്പിൽ ആരോ വണ്ടി കൊണ്ട് നിർത്തിയത്……. ഇടിക്കാതെ ഇരിക്കാൻ വേണ്ടി ദക്ഷൻ കാർ വെട്ടിച്ചു സൈഡിലേക്ക് നിർത്തി….. ദേഷ്യത്തിൽ ഡോർ തുറന്ന് അയാൾക്ക് അരികിലേക്ക് നടന്നു……..

നിനക്ക് എന്താടി…. എത്ര വെട്ടം ഞാൻ പറഞ്ഞിട്ടുള്ളതാ ഇമ്മാതിരി പണിക്ക് എന്റെ എടുത്ത് വരല്ലേന്ന്…….. ദക്ഷൻ ദേഷ്യത്തിൽ പറഞ്ഞതും അവൾ തലയിൽ നിന്നും ഹെൽമെറ്റ്‌ ഊരി മാറ്റി…

ചിഞ്ചു……..

അവൾ അവനെ നോക്കി നല്ല ചിരി പാസ്സ് ആക്കി 😁😁😁

എന്താടി നിന്റെ ഇളി കാണാൻ ആണോ എന്നെ പിടിച്ചു നിർത്തിയേക്കുന്നേ..?? അവൻ കലിപ്പിൽ പറഞ്ഞു…..

ചിഞ്ചു വണ്ടിയിൽ നിന്നും ഇറങ്ങി റോഡിലേക്ക് നടന്നു….

എന്റെ ദക്ഷൻ ചേട്ടാ….. എത്ര വർഷം ആയി ഞാൻ നിങ്ങളുടെ പുറകെ നടക്കുന്നു…. നിങ്ങൾക്ക് ഒരു സ്നേഹം ഇല്ലാ കേട്ടോ…… അവൾ ഒളി കണ്ണിട്ട് അവനെ നോക്കി…….

സ്നേഹം ഇല്ലെന്ന് അറിയാലോ പിന്നെ എന്തിനാടി എന്റെ പുറകെ നടക്കുന്നേ???

എന്റെ ചേട്ടാ…..ഞാൻ, 12പഠിക്കുബോൾ തൊട്ട് നിങ്ങള്ടെ പുറകെ നടക്കുവാ…. അറിയോ……സത്യം പറഞ്ഞാൽ നിങ്ങൾ ഒറ്റ ഒരുത്തൻ കാരണം ആണ് എന്റെ ജീവിതം നശിപ്പിച്ചത്…….

വാട്ട്‌…. 😨😨😨

ആ അതേ… നിങ്ങളുടെ പുറകെ നടക്കുന്ന സമയം കൊണ്ട് രണ്ടക്ഷരം പഠിച്ചായിരുന്നെങ്കിൽ എനിക്ക് സപ്പ്ളി ഇല്ലാതെ ഡിഗ്രി പാസ്സ് ആയി പോയേനെ…..
ഇതിപ്പോൾ ഞാൻ കെട്ടി എന്റെ മക്കൾ വളർന്നാലും അത് എഴുതി തീരില്ല……

ചിഞ്ചു നീ പോ………എന്നും പറഞ്ഞ് അവൻ തിരിഞ്ഞതും അവൾ അവന്റെ കൈയിൽ കേറി പിടിച്ചു……വർദ്ധിച്ചു വന്ന ദേഷ്യത്തിൽ ദക്ഷൻ അവളുടെ കൈകൾ തട്ടി മാറ്റി…….

നിനക്ക് എന്താടി വേണ്ടേ…???

എനിക്ക് ദക്ഷൻ ചേട്ടന്റ പിള്ളേരുടെ അമ്മയാകണം…..

എന്ത് 😨😨

വെറുതെ വേണ്ട… എന്നെ കെട്ടിയിട്ട് മതി….. റ്റാറ്റാ…… അവൾ അവന്റെ എടുത്ത് നിന്നും നടന്നു…..

ചേട്ടാ….. ലവ് യൂ…… ഉമ്മാ….. വണ്ടിയിൽ കേറുന്നതിന് മുമ്പ് അവൾ പറഞ്ഞു….

ഇഡിയറ്റ്… അവൻ പുലമ്പി കൊണ്ട് കാറിലേക്ക് കേറി……

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ശോ എന്നാലും ആ കാലൻ എന്തൊരു കടിയ കടിച്ചേ എന്റെ ചുണ്ട് പൊന്നായി…..ദേവി കണ്ണാടിയിൽ നോക്കി കൊണ്ട് പറഞ്ഞു………

പെട്ടെന്ന് ദേവിയുടെ ഫോണിൽ കാൾ വന്നു…. നോക്കിയപ്പോൾ ദത്തൻ…..

അവിടെ കിടക്കട്ടെ അവൾ കാൾ അറ്റന്റ് ചെയ്തില്ല…… തുടരെ തുടരെ വിളിച്ചപ്പോൾ ഒന്നും തന്നെ അവൾ അത് മൈൻഡ് ചെയ്തില്ല….. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു…

# ഇനി നീ ഫോൺ എടുത്തില്ലെക്കിൽ ഒരു 10മിനിറ്റ്സ് നിന്റെ വിട്ടിൽ ഈ രാത്രിയിൽ ഈ ദത്തൻ വരും….. ——–ദത്തൻ #

ഈശ്വര…… ദേവി തലയിൽ കൈ വെച്ചു…..
വിണ്ടുo ഫോൺ റിങ് ചെയ്തു….. ദത്തൻ…

അവൾ അറ്റന്റ് ചെയ്തു…

അപ്പോൾ നിനക്ക് ഫോൺ എടുക്കാൻ അറിയാം അല്ലേ…… ( ദത്തൻ )

നാണം ഇല്ലെടാ പാതിരാകോഴി പെണ്ണുങ്ങളുടെ ഫോണിൽ നട്ടപാതിരായ്ക്ക് വിളിക്കാൻ… ദേവി ദേഷ്യത്തിൽ പറഞ്ഞു…..

ദേവി മോളേ….. എന്ന് വിളിക്കുന്നത് മാറ്റി ഞാൻ #::$$$:$$$:മോളേ എന്ന് വിളിക്കണ്ട എക്കിൽ മിണ്ടാതെ ഇരുന്നോ???? ദത്തൻ കലിപ്പിച്ചു അങ്ങനെ പറഞ്ഞപ്പോഴേക്കു ദേവിയുടെ വാ അടച്ചു……

എടി ദേവി എന്റെ കിസ്സ് എങ്ങനെ ഉണ്ടായിരുന്നു…….. ( ദത്തൻ )

നിന്റെ ഒരു കിസ്സ് ഇങ്ങനെ ആണോ ഉമ്മവെക്കുന്നേ …. ആർത്തി മൂത്ത് ആന കരിമ്പിൻ തോട്ടത്തിൽ കേറി മെതിക്കുന്ന പോലെ ഉണ്ട് ….. ദേവി ചുണ്ട് തടകി കൊണ്ട് പറഞ്ഞു….

ഓ അങ്ങനെ ആണല്ലേ….. നമ്മൾക്ക് അടുത്ത പ്രാവിശ്യം ശെരിയാക്കാം….. ( ദത്തൻ )

നിങ്ങൾക്ക് ഭ്രാന്ത്‌ ആണോ മേലേടത്തെ ഉമ്മച്ചാ…… നിങ്ങൾക്ക് ഉമ്മാ വെക്കാൻ മുട്ടി നിൽക്കുകയാക്കിൽ അവിടെ ഒരു മുറപെണ്ണ് ഇല്ലേ… വീണ… അവൾക്ക് കൊടുക്ക് ….

ഡി….. ഡി……വിളയല്ലേ…… ദത്തൻ കലിയടക്കി പറഞ്ഞു…..

താൻ എന്തിനാടോ എന്നെ വിളിച്ചത്…???
( ദേവി )

ആഹ്ഹ് അത് ഞാൻ മറന്നു.. പിന്നെ നിന്റെ എടുത്ത് ഒരു കാര്യം പറയാൻ വിളിച്ചതാ ….. അതായത് ഇന്ന് കോളേജ് വരാന്തയിൽ നടന്നത് ഒക്കെ ഞാൻ കണ്ടു….

ഏഹ്ഹ് എന്ത് 🤔🤔🤔ഓഹ് ഞാൻ വീഴാൻ പോയതായിരിക്കും…… അവൾ ഓർത്തു….

അത് കൊണ്ട് ഇപ്പോൾ ഞാൻ ഷെമിക്കു… വീണ്ടും അതുപോലെ ഞാൻ കണ്ടാൽ…??? ബാക്കി ഞാൻ പറയുന്നില്ല….. അവൻ ഫോൺ കട്ട്‌ ചെയ്തു……..

————–//////////——–

ഓഹോ അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ ….. എടാ മേലേടത്തെ ഉമ്മച്ചാ…. നീ നോക്കിക്കോ ഇനി ഈ ദേവിയുടെ വിളയാട്ടത്തേ… ഹഹഹാ…….. അവൾ പുതപ്പ് മുടി കിടന്നു……..
———————————————-
ദത്തൻ ബെഡിൽ നിന്നും എഴുനേറ്റു…. അലമാര തുറന്ന് ഒരു പൊതിയെ ടുത്തു..
അത് തുറന്നപ്പോൾ അതിൽ ഒരു താലിയായിരുന്നു…….

അമ്മേ…. അമ്മേടെ താലിയ.. ഇത്….. ഇത് എന്റെ കൂടെ എപ്പോഴും വേണം…. എന്റെ കൈ കൊണ്ട് ഇത് ഞാൻ ദേവിക്ക് ചാർത്തും….. എന്നും പറഞ്ഞ് അവൻ അത് പോക്കറ്റിൽ ഇട്ടു……
എനിക്കറിയില്ല അമ്മേ മനസ്സിൽ അവളെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന് പേടി….ഇല്ല അവളെ ഞാൻ ആർക്കും കൊടുക്കില്ല… ഈ ♥️അസുര പ്രണയ♥️ത്തിന്റെ അവകാശി ആണ് എന്റെ ദേവി…….
അവൻ ചിരിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു…….
——————–/////////////————-
കോളേജിൽ വാഗമരത്തിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്നു ദേവി….. അപ്പോഴാണ് കിരൺ അവിടേക്ക് വന്നത്……

ഹായ് ദേവി…..

അവൾ തിരിഞ്ഞു നോക്കി കിരണിനെ കണ്ടതും അവൾ ചിരിച്ചു….

താൻ എന്താ ഒറ്റയ്ക്ക് ഇരിക്കുന്നെ ( കിരൺ )

ചുമ്മാ….. 😁😁😁

നമ്മൾക്ക് നല്ല ഫ്രണ്ട്‌സ് ആയി കൂടെ എന്നും പറഞ്ഞ് കിരൺ അവൾക്ക് നേരെ കൈ നീട്ടി അവളും ചിരിച്ചു കൊണ്ട് കൈ കാണിച്ചു…..

പിന്നീട് ഉള്ള ദിവസങ്ങളിൽ ദേവി കിരണും ആയി കൂടുതൽ അടുത്തു…..നമ്മളുടെ അനുവും ചിഞ്ചുവും ദേവിക്ക് എന്ത് പറ്റിയെന്നായിരുന്നു…. കിരണിന്റെ കൂടെ സമയം കളയാൻ ദേവി തുടങ്ങി….

അതിന് പ്രധാന കാരണം ദത്തനെ കാണിക്കാൻ ആയിരുന്നു….. എന്നാൽ ദത്തൻ അതൊന്നും കാര്യം ആക്കിയില്ല….കാരണം അവന് അറിയായിരുന്നു അത് ഒക്കെ അവനെ കാണിക്കാൻ ആയിരുന്നു എന്ന്…..
എന്നാൽ കിരൺ എങ്ങനെ എക്കിലും അവളെ അവന്റെ വരുതീയിൽ ആക്കാൻ വേണ്ടി പറ്റിയ സമയത്തിന് വേണ്ടി കാത്തു നിന്നും…………
—————-///////————-

ദേവി എന്റെ അമ്മയ്ക്ക് തന്നെ ഒന്നു കാണണം എന്ന്??? ഇന്ന് ഒന്ന് വീട്ടിലേക്ക് വരുമോ??? എന്ന് കിരൺ ചോദിച്ചപ്പോൾ ഇല്ലെന്നു പറയാൻ നാക്ക്‌ പൊക്കിയതും അവിടെ നിൽക്കുന്ന ദത്തനിൽ അവളുടെ നോട്ടം പതിഞ്ഞു…… പിന്നെ ഒന്നും ചിന്തിച്ചില്ലാ… വരാം എന്ന് അവന് കേൾക്കാൻ പാകത്തിൽ അവൾ പറഞ്ഞ് കിരണിന്റെ വണ്ടിയുടെ വണ്ടിയിൽ കേറി……….
എല്ലാം നേടി എന്ന സന്തോഷം ആയിരുന്നു കിരണിന്റെത്………അവൻ വണ്ടി മുമ്പോട്ട് എടുത്തു….

 

തുടരും

അസുര പ്രണയം : ഭാഗം 1

അസുര പ്രണയം : ഭാഗം 2

അസുര പ്രണയം : ഭാഗം 3

അസുര പ്രണയം : ഭാഗം 4

അസുര പ്രണയം : ഭാഗം 5

അസുര പ്രണയം : ഭാഗം 6

അസുര പ്രണയം : ഭാഗം 7

അസുര പ്രണയം : ഭാഗം 8

അസുര പ്രണയം : ഭാഗം 9

അസുര പ്രണയം : ഭാഗം 10