Friday, April 19, 2024
Novel

അഗ്നി : ഭാഗം 11

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“ഇതെങ്ങെനെ പറ്റിയതാണെന്ന് വല്ല നിശ്ചയമുണ്ടോ ടെസ”

ഞാൻ തളർച്ചയോടെ ടെസയെ നോക്കി…

“അറിയില്ലെടാ..എന്താ പറ്റിയതെന്ന്.എവിടെക്കയോ ചതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്”

ടെസയുടെയും എന്റെയും മുഖം വിവർണ്ണമായിരുന്നു.ഞങ്ങൾ പരസ്പരം മുഖാമുഖം നോക്കിയിരുന്നു…

“ഗംഗക്ക് മാത്രമണിത് പറ്റിയതെന്ന് പറഞ്ഞാൽ മനസ്സിലാക്കാം.പക്ഷേ നിത്യകൂടി പ്രഗ്നന്റ് ആണെന്ന് പറഞ്ഞാൽ എങ്ങനെയാ വിശ്വസിക്കുക?

” അതേടീ എനിക്കും അതുതന്നെയാണ് മനസ്സിലാകാത്തത്.രണ്ടുപേരും പാവാങ്ങളാണ്.തെറ്റു പറ്റാൻ ചാൻസ് വളരെ കുറവ്”

അഖി ഫോണിൽ വിളിച്ചു പറഞ്ഞത് നിത്യയുടെയും ഗംഗയുടെയും പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ രഹസ്യമായി അറിഞ്ഞെന്നായിരുന്നു.അഖിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സർജൻ ആയിരുന്നു ബോഡി പോസ്റ്റ് മാർട്ടം ചെയ്തത്‌. ഇൻസ്പെക്ടർ അങ്ങനെയാണ് വിവരങ്ങൾ അറിഞ്ഞതും…..

അഖി ഞങ്ങളെ വിളിച്ചു പറഞ്ഞത് ഇതുവരെ ഉൾക്കൊളളാൻ ഞങ്ങൾക്ക് കഴിഞ്ഞട്ടില്ല.അവർ ഒരിക്കലും തെറ്റായ വഴിയിൽ പോലില്ലെന്ന് എനിക്കും ടെസക്കും ഉറപ്പാണ്….

ബട്ട്,,, എന്നിട്ടും ഇരുവരും പ്രഗ്നന്റ് ആണെന്ന് പറഞ്ഞത് സർജനു തെറ്റിയതായിരിക്കുമോ?….

“നീയാ ഫോണെടുത്ത് ചെകുത്താനെയൊന്ന് വിളിച്ചു ചോദിക്ക്.. വിവരങ്ങൾ സത്യമാണോന്ന് അറിയണം”

ടെസ പറഞ്ഞതോടെ ഞാൻ മൊബൈലെടുത്ത് ചെകുത്താന്റെ നമ്പർ കുത്തി…

“Out of coverage area”

“നാശം പിടിക്കാൻ. ഒരുസമയത്ത് വിളിച്ചാലും ഇയാളെ കിട്ടില്ല”

എനിക്ക് കലിപ്പേറി മൊബൈലെടുത്ത് എറിഞ്ഞ് പൊട്ടിക്കാൻ തോന്നി….

“ഡീ നീയെന്തിനാ മൊബൈലിനോട് കലിപ്പ് തീർക്കുന്നേ?”

“അയാളെ വിളിച്ചിട്ട് കിട്ടുന്നില്ല”

“അതിനു നീയെന്തിനാ മൊബൈലിനോട് അരിശം തീർക്കുന്നത്.അയാൾ തിരക്കിലായിരിക്കും.പിന്നെ വിളിക്കുമായിരിക്കും”

ടെസ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“ശരി നീ വാ നമുക്കു പോകാം.ക്ലാസിലിരുന്നാൽ ശരിയാകില്ല”

ഞാനും ടെസയും കൂടി താമസിക്കുന്നയിടത്ത് പോയി.ബെഡ്ഡിലേക്ക് ഞാൻ മാറി കിടന്നു.തല വല്ലാതെ പൊട്ടിപ്പിളർക്കുന്ന വേദന….

“ഡീ കുറച്ചു ബാം ഇങ്ങെടുക്ക്”

ടെസ ബാം ആയിട്ട് വന്നു.ഞാൻ അതിന്റെ മൂടി തുറന്നു നെറ്റിയിൽ പുരട്ടി…

“അഗ്നി ടാബലെറ്റ് വേണോ”

“അയ്യോ എനിക്കൊന്നും വേണ്ട..നിനക്കു കുറച്ചു കട്ടൻ ചായയിട്ട് തരാമോടാ…”

ടെസയുടെ മുഖത്ത് ആയിരുന്നു എന്റെ കണ്ണുകൾ…

“അഞ്ച് മിനിറ്റ് ദാ ഇപ്പോൾ റെഡിയാക്കാം”

ടെസ കിച്ചൺ ഭാഗത്തേക്ക് നടന്നു…

“ദൈവമേ കട്ടാൻ ചായ ചോദിച്ചതിനു ഈ കുരുപ്പിനി എന്തിട്ടായിരിക്കും വരിക”

നെറ്റിയിൽ കൈവെച്ച് ഞാൻ കിടന്നു…പത്ത് മിനിറ്റ് കഴിഞ്ഞതും ടെസയെത്തി.കയ്യിൽ രണ്ടു കപ്പുണ്ട്…

“ദാ കുടിക്ക്…നല്ല കടുപ്പത്തിലാണു കട്ടനെടുത്തത്.തലവേദന പറക്കും”

കുടിക്കാവുന്ന ചൂടെയുളളൂ..ഞാൻ ഒരു കവിൾ കുടിച്ചതും വല്ലാത്ത ചവർപ്പ്..

“ഡീ പിശാചേ മധുരമില്ലല്ലോടീ”

“പഞ്ചസാരയിടാൻ മറന്നെടീ..”

വിരലിലെ നഖം കടിച്ച് നിൽക്കുന്ന ടെസയെ ഒറ്റച്ചവിട്ട് കൊടുക്കാൻ തോന്നി…

“ഞാനെടുത്തിട്ട് വരാം”

ടെസ പഞ്ചാസാര പാത്രത്തോടെ പൊക്കിയെടുത്ത് കൊണ്ടു വന്നു..കൂടെയൊരു സ്പൂണും…

“ആവശ്യത്തിനിട്ട് കുടിച്ചോടീ”

സ്പൂൺ അവളെനിക്ക് നേരെ നീട്ടി.ഒന്നും മിണ്ടാതെ സ്പൂൺ വാങ്ങി ഞാൻ ഒരു സ്പൂൺ പഞ്ചസാര കപ്പിലിട്ട് ഇളക്കി.എന്നിട്ട് കട്ടൻ ചായ മെല്ലെ കുടിച്ചു….

ചായ കുടി കഴിഞ്ഞു ഞാാനൊന്ന് കണ്ണടച്ചതേയുളളൂ മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി….

“ചെകുത്താൻ കോളിങ്ങ്”

സമയത്തിനു വിളിച്ചാൽ ഇങ്ങേരെ കിട്ടില്ല.പിന്നെന്തിനാ കോൾ എടുക്കുന്നത്.ബെല്ലടിച്ച് തീർന്നതോടെ മൊബൈൽ ഞാൻ വീണ്ടും മാറ്റിവെച്ചു…

ദേ വീണ്ടും ബെൽ..അരിശത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്തു….

“എന്താടീ കോളെടുക്കാൻ താമസം”

ചെകുത്താന്റെ ശബ്ദം കേട്ടതും എനിക്കാകെ കലിയായി…

“സൗകര്യമില്ലായിരുന്നു”

എടുത്തടിച്ചു ഞാൻ മറുപടി കൊടുത്തു… കോൾ കട്ടു ചെയ്യുമെന്ന് കരുതിയെങ്കിലും അപ്പുറത്ത് ചിരി കേട്ടു…

“എന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനും നിനക്ക് സൗകര്യമില്ലെന്ന് പറയോടീ നീ”

“നീ പോടാ പുല്ലേ..എനിക്ക് ഇഷ്ടമുള്ളത് പോലൊക്കെ ഞാൻ ചെയ്യും”

“അതൊക്കെ കല്യാണം കഴിഞ്ഞു മതിയെടീ”

“ഛീ പോടാ വൃത്തികെട്ടവനെ”

ദേഷ്യത്തോടെ ഞാൻ കോൾ കട്ടു ചെയ്തു…പിന്നെയാണു ഓർത്തത് പ്രധാനപ്പെട്ട കാര്യം ചോദിച്ചില്ലല്ലോന്ന്…

വീണ്ടും ഞാൻ മൊബൈലെടുത്ത് ചെകുത്താനെ വിളിച്ചു…

“എന്താടീ..”

അപ്പുറത്ത് കലിപ്പിന്റെ സ്വരമായിരുന്നു.ഞാൻ എന്റെ ശബ്ദത്തിൽ കൂടുതൽ ഭവ്യത വരുത്തി…

“സോറീ…ഉച്ചക്ക് വിളിച്ചപ്പോൾ കിട്ടിയില്ല.എനിക്കാകെ സങ്കടമായി”

“കുറച്ചു തിരക്കിലായിരുന്നു.നീ കാര്യം പറയ്”

കോളേജിൽ നടന്നതും അഖി പറഞ്ഞതും ഞാൻ ചെകുത്താന്റെ അടുത്ത് ചുരുക്കി പറഞ്ഞു…അയാൾ അതെല്ലാം മൂളിക്കേട്ടു കൊണ്ടിരുന്നു…

“എന്തെങ്കിലുമൊന്ന് പറയ് മനുഷ്യാ..ഞങ്ങൾക്ക് ഒടുക്കത്തെ ടെൻഷനാണ്”

“ഞാനിതെല്ലാം മുമ്പേ അറിഞ്ഞതാണ്.നിങ്ങളെ അറിയിക്കാതിരുന്നതാണ്?”

“എന്തുകൊണ്ട് പറഞ്ഞില്ല”

എന്റെ ശബ്ദം വല്ലാതെ ഉയർന്നു. അത് കേട്ടാണ് ടെസ മുറിയിലേക്ക് കയറി വന്നത്…

“എന്നാടീ കാര്യം”

ടെസ കൈ ഉയർത്തി ആംഗ്യഭാഷയിൽ ചോദിച്ചു. ഞാൻ ഫോൺ സ്പീക്കർ മോഡിലിടുകയാണ് ചെയ്തത്…ചെകുത്താൻ തുടർന്നു കൊണ്ടിരുന്നു…

” കൂട്ടുകാരികൾക്കൊരു ചീത്തപ്പേര് ഉണ്ടായത് നിങ്ങൾ അറിഞ്ഞാൽ താങ്ങില്ലെന്ന് കരുതി ”

ചെകുത്താൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്.പ്രിയ മിത്രങ്ങളിൽ ഒരുനുളള് മണ്ണ് വീഴുന്നത് പോലും എനിക്ക് സഹിക്കില്ല…

“ബട്ട് ചെകുത്താൻ.. നിത്യയും ഗംഗയും അങ്ങനെയുള്ള ചീത്തക്കുട്ടികളല്ല”

“ശരിയായിരിക്കാം”

“ആയിരിക്കാമെന്നല്ല അവർ ചീത്തയല്ല”

ഞാൻ നിലവിളി തുടങ്ങി..

“നീയൊന്ന് കാറാതെ അവർക്കെന്താ പറ്റിയതെന്ന് ഞാൻ തിരക്കുന്നുണ്ട്”

“അവരെ ആരെയെങ്കിലും ചീത്തയാക്കിയതാണെങ്കിൽ സത്യമായിട്ടും അവന്മാരെ ചുട്ടുകൊല്ലും”

എന്നിൽ അഗ്നി ആളിപ്പടർന്നു.നിന്ന നിൽപ്പിൽ ഞാൻ കത്തുമെന്ന് എനിക്ക് തോന്നി…

“നമുക്ക് കണ്ടുപിടിക്കാം അഗ്നി…പിന്നെ നിന്റെ മമ്മിക്ക് സുഖമായി വരുന്നുണ്ട്. നാളെയൊ മറ്റേന്നാളോ ഡിസ്ചാർജ് ആകും”

“അവരുടെ കാര്യം എനിക്ക് അറിയണ്ട..പപ്പക്ക് എങ്ങനെയുണ്ട്”

“പപ്പയുടെ നിലയിൽ വലിയ മാറ്റമില്ല”

പപ്പയെ കുറിച്ച് ഓർത്തതും മനസ്സ് വിങ്ങി.അടുത്ത് നിന്ന് ഒന്നു പരിചരിക്കാനും കഴിയുന്നില്ലല്ലോ ഈശ്വരാ”

ഞാൻ കണ്ണീർവാർത്ത് തുടങ്ങി…

“മമ്മിയെ പിണക്കണ്ട…മമ്മിക്കെ നിന്റെ മാതാപിതാക്കൾ ആരെന്ന് അറിയൂ”

“അതെങ്ങനെ..” എനിക്ക് ആകാംഷ അടക്കാൻ കഴിഞ്ഞില്ല…

“അതെനിക്കും അറിയില്ല എല്ലാം ഒന്നൊന്നായി കണ്ടുപിടിക്കണം..”

“അപ്പോൾ ചന്ദന….”

“അറിയില്ല അഗ്നി…ആ പെൺകുട്ടിയെ എനിക്ക് അറിയില്ല”

“കളളം പച്ചക്കളളം ‌‌നിങ്ങൾക്ക് എല്ലാം അറിയാം.പ്ലീസ് പറയൂ ചെകുത്താനെ..എന്റെ യഥാർത്ഥ മാതാപിതാക്കൾ ആരാണ്. ചന്ദ്രന എന്റെ സഹോദരിയല്ലേ….”

ഞാൻ കരഞ്ഞു കാലു പിടിച്ചിട്ടും ചെകുത്താൻ വിട്ടൊന്നും പറയാൻ കൂട്ടാക്കിയില്ല…

“ലോകത്ത് ഒരേ പോലെ ഏഴു പേരുണ്ടെന്നാണു എന്റെ അറിവ്. അതിലൊരാളാകും ചന്ദന…

” നോ മീ ഷുവർ.. ഷീ ഈസ് മൈ സിസ്റ്റർ”

“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ”

പറഞ്ഞു തീർന്നതും ചെകുത്താൻ ഫോൺ കട്ടു ചെയ്തു.. സങ്കടം സഹിക്കാതെ ഞാൻ മുഖം പൊത്തി കരഞ്ഞു…

“എന്തുവാടി അഗ്നി നീയിങ്ങനെ കൊച്ചു കുട്ടികളെപ്പോലെ കരയുന്നത്”

ടെസ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

“എനിക്ക് വയ്യെടീ ഇങ്ങനെ തീ തിന്ന് ജീവിക്കാൻ.. ഇത്രയും നാളും പപ്പയുടെയും മമ്മിയുടെയും മകളായി ജീവിച്ചിട്ട് പെട്ടൊന്നൊരു സുപ്രഭാതത്തിൽ മകളല്ലെന്ന് പറയുക.എന്നിട്ട് എന്നെ ഉപേക്ഷിക്കുക..കൂട്ടുകാരികളുടെ വേർപാട്..എല്ലാം അറിയാവുന്ന ചെകുത്താൻ.. എനിക്ക് വയ്യെടീ”

ടെസയെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു….ടെസ അവളാൽ കഴിയുന്നതൊക്കെ പറയുന്നുണ്ട് എന്റെ ആശ്വാസത്തിനായി…

“ഓരോ ദിവസം കഴിയുന്തോറും പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നതല്ലാതെ കുരുക്കുകൾ അഴിയുന്നില്ല”

“ഡീ ഞാനൊരു വഴി പറയട്ടെ”

എന്റെ ശ്രദ്ധ മുഴുവനും അവളിലായി….

“നാളെയും മറ്റേന്നാളും നമുക്ക് ക്ലാസില്ല.നമുക്ക് ഇന്ന് രാത്രി തന്നെ തൊടുപുഴക്ക് വിട്ടാലോ.പതിനൊന്ന് മണി ആകുമ്പോൾ അങ്ങെത്താം.ചന്ദനയെ കണ്ടുപിടിക്കാം.സംശയം തീർക്കാലൊ”

“എങ്ങനെ… നീയെന്താ ഈ പറയുന്നത്.. ആ ചെകുത്താൻ കണ്ണും കാതും എനിക്ക് നേരെ തുറന്ന് വെച്ചിരിക്കയാ”…

” അതിനൊക്കെ വഴിയുണ്ട്..നിനക്ക് സമ്മതമാണെങ്കിൽ

“എനിക്ക് എന്തിനും സമ്മതമാണ്…

” അപ്പോൾ ഓക്കെ ഡിയർ..

അങ്ങനെ ഞാനും ടെസയും കൂടി പ്ലാൻ ചെയ്തതു പോലെ പുലർച്ചെ രണ്ടര ആയതോടെ ഞങ്ങൾ ബുളളറ്റ് വീട്ടിൽ നിന്നിറക്കി പത്തു മിനിറ്റ് തള്ളിപ്പിടിച്ച് ഉരുട്ടി നടന്നു…

രണ്ടര സമയത്തൊക്കെ മിക്കവാറും നല്ല ഉറക്കമായിരിക്കും.അതാണ് ഞങ്ങൾ അങ്ങനെയൊരു ടൈം കണ്ടെത്തിയത്…..

കുറച്ചു ദൂരം പിന്നിട്ടതോടെ ഞങ്ങൾ ബുളളറ്റിൽ കയറി.. പദ്ധതി പ്രകാരം മൊബൈൽ മുൻ കൂട്ടി ഓഫ് ചെയ്തിരുന്നു…

“ചെകുത്താനെന്നല്ല ആരു വിളിച്ചാലും ഞങ്ങളെ കിട്ടരുത്..ബാക്കിയൊക്കെ വരുന്നടത്തു വെച്ചു കാണാം….

മുൻ കരുതൽ എന്നവണ്ണം സ്വയരക്ഷക്കായി കൈത്തോക്ക് ഞങ്ങൾ അരയിൽ തിരുകിയിരുന്നു…

“എപ്പോൾ എങ്ങനെയാണ് അപകടം വരുന്നതെന്ന് അറിയില്ലല്ലോ…

വേഷം ഞങ്ങൾ രണ്ടുപേരുടെയും ബ്ലാക്ക് ജീൻസും ടീ ഷർട്ടുമാണ്…

ഞാൻ ബുളളറ്റ് സ്റ്റാർട്ട് ചെയ്തു.. ടെസ പിന്നിലും കയറി…

ഇടിമിന്നൽ പോലെ ബുളളറ്റ് മുമ്പോട്ട് കുതിച്ചു പാഞ്ഞു…വണ്ടിയുടെ ലൈറ്റ് ഇരുളിനെ ഭേദിച്ച് മുന്നോട്ടു പ്രയാണം തുടങ്ങി…

മാക്സിമം വേഗതയിലാണു ഞാൻ ബുളളറ്റ് ഓടിച്ചത്.ടെസ എന്നെ കെട്ടിപ്പിടിച്ചിരുന്നു….

എംസി റോഡു വഴിയാണ് ഞങ്ങൾ വന്നത്..ചെങ്ങന്നൂർ എത്തിയതോടെ തട്ടു കടയിൽ നിന്ന് ചൂടു കാപ്പി കുടിച്ചു വീണ്ടും യാത്ര തുടർന്നു…..

ചെങ്ങന്നൂരിൽ നിന്ന് ടെസ ബുളളറ്റ് ഓടിച്ചു..തൊടുപുഴയിൽ ഞങ്ങൾ എത്തുമ്പോൾ മണി ഒമ്പത് കഴിഞ്ഞു. അവിടെയൊരു റെസ്റ്റോറന്റിൽ കയറി റൂം എടുത്തു.ഫ്രഷായിട്ട് ബ്രേക്ക് ഫാസ്റ്റും കഴിച്ചു പത്തരയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി…

ചോദിച്ചും പറഞ്ഞും ഞങ്ങൾ ചന്ദനയുടെ വീട്ടിലെത്തി.. ബംഗ്ലാവ് പോലൊരു വീടിന്റെ ഗേറ്റിനു മുമ്പിൽ ബുളളറ്റ് ഇരച്ചു നിന്നു….

ഗേറ്റിലെ സെക്യൂരിറ്റി ഓടി വന്നു…

” ആരാ..എന്തു വേണം.. ”

ബുളളറ്റിൽ വന്ന ഞങ്ങളെ കണ്ടിട്ട് അയാൾ അമ്പരന്നിരിക്കും…

“ഞങ്ങൾ ചന്ദനയുടെ ഫ്രണ്ട്സാണു..അവളെയൊന്ന് കാണണം…”

“അയ്യോ ചന്ദനക്കുഞ്ഞു മാതാപിതാക്കളും കൂടി ഇന്നലെ ഇംഗ്ലണ്ടിലേക്ക് പോയല്ലോ….”

സെക്യൂരിറ്റി പറഞ്ഞത് കേട്ട് ഞങ്ങൾ തലയിൽ കൂടം കൊണ്ട് അടിയേറ്റതു പോലെ തരിച്ചു നിന്നു പോയി…

“ഇനിയെന്ത് ചെയ്യും…

ഞാനും ടെസ്സയും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു….

” ശരി വാ പോയേക്കാം..”

ടെസ പറഞ്ഞതോടെ ഞാൻ നിരാശയിൽ ബുളളറ്റിന്റെ അടുത്തേക്ക് വന്നതും പെട്ടന്ന് പരിചിതമായൊരു കാർ ഞങ്ങളെ കടന്നു പോയി….

“ഡീ ടെസേ മമ്മിയുടെ കാർ…”

ഞാൻ അലറിപ്പറഞ്ഞു…

“അതിനു മമ്മി ഹോസ്പിറ്റൽ അല്ലേ”

“അതേടി..പക്ഷേ ഇപ്പോൾ അതൊന്നും ചിന്തിക്കാൻ ടൈമില്ല..നീ കേറ്”

ടെസ പിന്നിൽ കയറിയതും കാതടപ്പിക്കുന്ന സൗണ്ടോടെ ഞാൻ ബുളളറ്റ് മമ്മിയുടെ കാറിനു പിന്നാലെ വിട്ടു…

“കാറിൽ ആരാണെന്ന് അറിയണം..പിന്നെ അവർ ഇവിടെ വരാനുള്ള കാരണവും….

അങ്ങനെ ചിന്തിച്ചു ഞാൻ ആക്സിലേറ്ററിൽ ബുളളറ്റിന്റെ വേഗത വർദ്ധിപ്പിച്ചു…

(തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9

അഗ്നി : ഭാഗം 10