Saturday, April 20, 2024
Novel

അലീന : ഭാഗം 10

Spread the love

എഴുത്തുകാരി: സജി തൈപ്പറമ്പ്

Thank you for reading this post, don't forget to subscribe!

മോളേ.. എന്തെങ്കിലും വിശേഷമായോടീ? രാവിലെ തന്നെ ഫോണിലൂടെയുള്ള അമ്മയുടെ ചോദ്യം, അലീനയെ വെറി പിടിപ്പിച്ചു എൻ്റമ്മേ.. എന്തെങ്കിലുമായാൽ ഞാനാദ്യം അമ്മയെയല്ലേ? അറിയിക്കൂ, പിന്നെന്തിനാ എല്ലാമാസവും ഇങ്ങനെ വിളിച്ച് എന്നെ വെറുതെ വിഷമിപ്പിക്കുന്നത് അമ്മയ്ക്കൊരു സമാധാനോമില്ല മോളേ… ആൻസി ഇന്നലെ വിളിച്ചിരുന്നു, സ്കാനിങ്ങിൽ അവൾക്ക് ഇരട്ടക്കുട്ടികളാണെന്ന് പറഞ്ഞപ്പോൾ ,അമ്മയ്ക്ക് സന്തോഷത്തെക്കാളേറെ നിന്നെക്കുറിച്ചോർത്തുള്ള വേവലാതിയായിരുന്നു ,നിനക്കിത് വരെ കർത്താവ് ,ഒന്നിനെ പോലും തന്നില്ലല്ലോ എന്നോർത്ത് ,അത് കൊണ്ട് ചോദിച്ചതാ മോളേ ..

ഗതിയില്ലാത്ത വീട്ടിൽ നിന്ന് കല്യാണവും കഴിച്ചിട്ട് ,പെണ്ണ് മച്ചി കൂടിയാണെന്നറിയുമ്പോൾ, സിബിച്ചനും വീട്ടുകാർക്കും, നിന്നെ ബോധിക്കാതെ വരുമോന്നാ, എൻ്റെ ഇപ്പോഴത്തെ ആധി അമ്മയുടെ മച്ചി എന്നുള്ള പ്രയോഗം ,അലീനയുടെ ഉള്ളിൽ കൊണ്ടു , എന്തോ പറയാൻ മനസ്സ് വെമ്പിയെങ്കിലും, സിബിച്ചനെയോർത്തവൾ, സംയമനം പാലിച്ചു. സിബിച്ചൻ അങ്ങനൊന്നും ചിന്തിക്കില്ലമ്മേ … ഞാനെന്ന് വച്ചാൽ അദ്ദേഹത്തിന് ജീവനാ, പിന്നെ വീട്ടുകാര്, അവരോട് പോകാൻ പറ, അതൊക്കെ ഞാൻ കൈകാര്യം ചെയ്തോളാം, അമ്മ ആൻസിയെ കാണാൻ പോയില്ലേ? ഇല്ല മോളേ … വെറും കൈയ്യോടെ അങ്ങോട്ട് പോകാൻ കഴിയില്ലല്ലോ ?അച്ഛൻ്റെ പെൻഷൻ വരട്ടെ, എന്നിട്ട് പോകാം എങ്കിൽ സിബിച്ചനുമായി ഞാനൊന്ന് പോകാം ,വൈകുന്നേരമാകട്ടെ ഉം ശരി മോളേ..

എന്നാൽ അമ്മച്ചി വയ്ക്കുവാ, പിന്നെ വിളിക്കാം ശരിയമ്മേ.. ഫോൺ വച്ച് കഴിഞ്ഞപ്പോൾ ,അലീനയുടെ മനസ്സിലൊരു വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ##############$####### ഇരട്ടക്കുട്ടികളാണെങ്കിൽ, ഒന്നിനെ നമുക്ക് തരുവോന്ന് ചോദിച്ചാലോ? വൈകുന്നേരം ,ആൻസിയുടെ വീട്ടിലേക്കുള്ള യാത്രയിൽ, സിബിച്ചൻ അലീനയോട് ചോദിച്ചു. അത് വേണോ സിബിച്ചാ… ചിലപ്പോൾ അവർക്കതിന് താല്പര്യമില്ലെങ്കിലോ ? ഹേയ് അങ്ങനെ വരുമോ ?ആൻസിക്കും പ്രിൻസിനും നമ്മളോട് വലിയ കാര്യമല്ലേ? കാര്യമൊക്കെ തന്നെ ,പക്ഷേ ,എനിക്ക് വിശ്വാസം പോരാ നീ വിശ്വസിക്കണ്ടാ, പക്ഷേ ആൻസി പ്രസവിക്കുന്ന കുട്ടികളിൽ ഒന്നിനെ, നമുക്ക് തന്നാൽ, നിനക്കതിതിനെ പൊന്ന് പോലെ നോക്കാൻ കഴിയുമോ? എനിക്കതറിഞ്ഞാൽ മതി അത് പിന്നെ ഞാൻ നോക്കാണ്ടിരിക്കുമോ ?

എങ്കിൽ നീ റെഡിയായിട്ടിരുന്നോളു, കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ ആൻസിയുടെ ഇരട്ടക്കുട്ടികളിൽ ഒരാൾ വളരുന്നത്, നമ്മുടെ മകനോ മകളോ ആയിട്ടായിരിക്കും അത് പറയുമ്പോൾ സിബിച്ചൻ്റെ മുഖത്ത് കണ്ട ആത്മവിശ്വാസം അലീനയെ ആശങ്കപ്പെടുത്തി. പ്രിൻസിൻ്റെ വീട്ടിലെത്തി കോളിങ്ങ് ബെല്ലടിച്ചപ്പോൾ അയാളുടെ അച്ഛനാണ് വന്ന് വാതിൽ തുറന്നത് ങ്ഹാ ഇതാരാ വന്നിരിക്കുന്നത് കേറി വാ മക്കളെ, പ്രിൻസിൻ്റെയച്ഛൻ അവരെ ഹാർദ്ദവമായി സ്വീകരിച്ചിരുത്തി. പ്രിൻസേ … ആൻസിയെയും കൂട്ടിയിങ്ങ് വന്നേ ..,ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ? അയാൾ അകത്തേയ്ക്ക് നോക്കി വിളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ പ്രിൻസും പുറകെ ആൻസിയും ഇറങ്ങി വന്നു രണ്ട് പേരും ,നല്ല ഉറക്കത്തിലായിരുന്നുന്ന് തോന്നുന്നു?

അവരുടെ മുഖത്തെ ഉറക്കച്ചടവ് കണ്ട് ,സിബിച്ചൻ ചോദിച്ചു. അലീന ആൻസിയുടെ അടുത്തേക്ക് ചെന്ന്, അവളെ ചേർത്ത് പിടിച്ചു. എങ്ങനുണ്ട് മോളേ .. ക്ഷീണം വല്ലതും തോന്നുന്നുണ്ടോ? ചേച്ചി നിനക്ക് ഫ്രൂട്ട്സും, ഹോർലിക്സും മുട്ടയുമൊക്കെ കൊണ്ട് വന്നിട്ടുണ്ട്, ഇനി മുതൽ ,അതൊക്കെ ധാരാളം കഴിക്കണം കേട്ടോ? എന്നാലേ പ്രസവിക്കുമ്പോൾ, കുട്ടികൾക്ക് നല്ല തൂക്കമുണ്ടാവു ഈ പറച്ചില് കേട്ടാൽ തോന്നും ,ചേച്ചി ഇതിന് മുമ്പ്, ഗർഭം ധരിച്ചിട്ടുണ്ടെന്ന് ? അനുജത്തി പറഞ്ഞത് തമാശയാണോ? അതോ കുത്ത് വാക്കാണോ എന്നറിയാതെ, അലീന തരിച്ച് നിന്ന് പോയി. അയ്യോ ചേച്ചീ… ഞാനൊരു തമാശ പറഞ്ഞതല്ലേ? അപ്പോഴേക്കും മുഖം വാടിയോ? ആൻസി, അലീനയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു. ഞാൻ പോയി ചായ എടുത്തോണ്ട് വരാം ,ചേച്ചി അങ്ങോട്ടിരിക്ക് അതമ്മ കൊണ്ട് വരും മോളേ..

നീ അവരോടൊപ്പം ഇരിക്ക്, അവരിവിടം വരെ വന്നത്, നിന്നെക്കാണാനല്ലേ? പ്രിൻസിൻ്റെയച്ഛൻ പറഞ്ഞത് കേട്ട്, ആൻസി അലീനയോടൊപ്പം സോഫയിലിരുന്നു. പിന്നെ എന്തൊക്കെയുണ്ട് സിബിച്ചായാ.. വിശേഷങ്ങള്? പ്രിൻസ് ,സിബിച്ചനോട്, കുശലാന്വേഷണം നടത്തി. വിശേഷങ്ങൾ നിങ്ങൾക്കല്ലേ? അപ്പോൾ ചിലവ് ചെയ്യണമെന്ന് പറയാനാ ഞങ്ങള് വന്നത് ഹ ഹ ഹ അത് സത്യമാ സിബിച്ചൻ പറഞ്ഞത്, ഒന്നിന് പകരം രണ്ട് കിട്ടിയപ്പോൾ ,ഞങ്ങളുടെ ചിലവുകൾ ഇനി കൂടാൻ കിടക്കുന്നതേയുള്ളു പ്രിൻസ് തമാശ രൂപത്തിൽ പറഞ്ഞു. ആ ചിലവോർത്ത്, പ്രിൻസ് വിഷമിക്കേണ്ട ,രണ്ടിലൊന്നിനെ ഞങ്ങൾക്ക് തന്നേക്ക് ,അപ്പോൾ നിങ്ങള് ,ബാക്കി ഒന്നിൻ്റെ ചിലവ് നോക്കിയാൽ മതിയല്ലോ? തമാശയെന്നോണം സിബിച്ചനും തൻ്റെ ആഗ്രഹം തുറന്ന് പറഞ്ഞു. അതിനെന്താ സിബിച്ചാ..

നിങ്ങൾക്ക്, എൻ്റെ ഒരു കുഞ്ഞിനെ തരുന്നതിൽ സന്തോഷമേയുള്ളു പ്രിൻസ് മുഖത്തെ ചിരി മായാതെ മറുപടി പറഞ്ഞു. എൻ്റെ കുഞ്ഞോ ?അപ്പോൾ, ഒൻപത് മാസം ഗർഭം ധരിച്ച് നൊന്ത് പ്രസവിക്കാൻ പോകുന്ന അമ്മയായ എനിക്ക് അവകാശമൊന്നുമില്ലേ? പെട്ടെന്നാണ് ആൻസി, ഇടയ്ക്ക് ചാടി വീണത് പിന്നേ … അതില്ലാണ്ടിരിക്കുമോ ?സ്വന്തം ചേച്ചിക്ക് വളർത്താനായി ഒരു കുഞ്ഞിനെ കൊടുക്കുന്നതിൽ ആൻസിക്ക് എതിർപ്പൊന്നുമില്ലെന്ന് ഞങ്ങൾക്കറിയാം, അല്ലേ പ്രിൻസേ… സിബിച്ചനാണത് പറഞ്ഞത്. എന്നാര് പറഞ്ഞു ?എൻ്റെ സിബിച്ചാ… ഇരട്ട പ്രസവിച്ച ഏതെങ്കിലും അമ്മമാർ ,ചിലവ് കൂടുമെന്ന് പറഞ്ഞ് ,ഒരാളെ മറ്റൊരാൾക്ക് വളർത്താൻ കൊടുക്കുമോ? ഒന്നുമില്ലെങ്കിലും, എൻ്റെ ഭർത്താവൊരു സർക്കാരുദ്യോഗസ്ഥനല്ലേ? രണ്ട് കുട്ടികളുടെ ചിലവ് നോക്കാനുള്ള മാർഗ്ഗമൊക്കെ പ്രിൻസിനുണ്ട് ,

പുള്ളിക്കാരൻ സിബിച്ചായനോടൊരു തമാശ പറഞ്ഞതല്ലേ? ആൻസിക്ക് ,തൻ്റെ കുഞ്ഞിനെ വിട്ട് തരാൻ താത്പര്യമില്ലെന്ന്, അവൾ പറയാതെ പറഞ്ഞത് സിബിച്ചനും ,അലീനയ്ക്കും മനസ്സിലായി. സിബിച്ചൻ്റെ മുഖം വാടിയത് അലീന വേദനയോടെ കണ്ടു. പ്രിൻസിൻ്റെ അമ്മ കൊണ്ട് വച്ച ,ചായയും പലഹാരങ്ങളും കഴിച്ചിട്ട് ,സിബിച്ചനും അലീനയും വൈകാതെ അവിടെ നിന്നിറങ്ങി. ഞാനപ്പോഴെ സിബിച്ചനോട് പറഞ്ഞതല്ലേ ?അവർക്ക് താല്പര്യമുണ്ടാവില്ലെന്ന്, ഇപ്പോൾ അത് കൊണ്ട് വിഷമിക്കേണ്ടി വന്നില്ലേ? തിരിച്ച് പോകുമ്പോൾ ,കാറിൽ വച്ച് അലീന സിബിച്ചനെ കുറ്റപ്പെടുത്തി സംസാരിച്ചു. സാരമില്ലെടീ .. ഞാൻ ആൻസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ല ,അവൾ പറഞ്ഞത് ശരിയാ..,നൊന്ത് പ്രസവിക്കുന്ന അമ്മമാരൊന്നും ,ഗതികേട് കൊണ്ടല്ലാതെ, മക്കളെ മറ്റൊരാൾക്കും വിട്ട് കൊടുക്കില്ല, അത് കൂടെപ്പിറപ്പിനാണെങ്കിൽ പോലും കണ്ഠമിടറിക്കൊണ്ടയാൾ പറഞ്ഞപ്പോൾ ,

അലീനയ്ക്കും വിഷമമായി ഇങ്ങനെ നിരാശപ്പെടല്ലേ? സിബിച്ചാ… ഇന്നല്ലെങ്കിൽ നാളെ, ദൈവം നമുക്കും തരും, തങ്കക്കുടം പോലൊരു കുഞ്ഞിനെ അതിന് മറുപടി പറയാതെ വെറുതെ തലയാട്ടിക്കൊണ്ട്, സിബിച്ചൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടാഴ്ച കടന്ന് പോയി. പതിവിന് വിപരീതമായി, അന്നാമ്മ അന്ന് പാതിരാത്രിയായപ്പോഴാണ് അലീനയെ വിളിച്ചത്. സുഖമില്ലാതെ കിടക്കുന്ന അപ്പനെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ ?എന്ന വെപ്രാളത്തിൽ അലീന വേഗം ഫോൺ അറ്റൻ്റ് ചെയ്തു. ഹലോ അമ്മേ .. എന്താ ഈ രാത്രിയിൽ? മോളേ… ആൻസിയുടെ ഗർഭം അലസിപ്പോയെന്ന് ങ്ഹേ… എന്താ അമ്മേ ഈ പറയുന്നത്, അതെങ്ങനെ സംഭവിച്ചു ,അവൾക്ക് വല്ല അപകടവും പറ്റിയോ? ഉത്ക്കണ്ഠയോടെ അലീന ചോദിച്ചു. ഇല്ല മോളേ.. അവര് നന്നായി സൂക്ഷിച്ചിരുന്നതാ ,പിന്നെന്ത് പറ്റിയെന്നറിയില്ല ,പ്രിൻസ് മോനാ വിളിച്ച് പറഞ്ഞത് ,അവരിപ്പോൾ ഹോസ്പിറ്റലിലാ ,

ഈ രാത്രിയിൽ വയ്യാത്ത അപ്പച്ഛനെയും ഇട്ടേച്ച് അമ്മച്ചി എങ്ങനെ പോകും അമ്മ വിഷമിക്കേണ്ട ,ഞാൻ സിബിച്ചനെയും കൂട്ടി പൊയ്ക്കൊള്ളാം, അവിടെ ചെന്നിട്ട് വിവരങ്ങളറിഞ്ഞിട്ട് ഞാനമ്മയെ വിളിക്കാം എന്നാൽ ശരിമോളെ അവിടെ ചെന്നാലുടനെ വിളിക്കണേ തേങ്ങലോടെ അമ്മ ഫോൺ വച്ചപ്പോൾ അലീനയുടെ കണ്ണുകളും ഈറനായിരുന്നു. സിബിച്ചനും അലീനയും, ആശുപത്രിയിലെത്തുമ്പോൾ പ്രിൻസും വീട്ടുകാരും ലേബർ റൂമിൻ്റെ മുന്നിൽ തന്നെയുണ്ടായിരുന്നു എന്ത് പറ്റിയതാ പ്രിൻസേ? സിബിച്ചനും അലീനയും ഒരുപോലെ ചോദിച്ചു. അറിയില്ല സിബിച്ചായാ, ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ ചെറിയ വയറ് വേദനയുണ്ടെന്ന് പറഞ്ഞിരുന്നു ,

സന്ധ്യ കഴിഞ്ഞപ്പോൾ അത് കലശലായപ്പോഴാണ് ഇങ്ങോട്ട് കൊണ്ട് വന്നത് ,വരുന്ന വഴി തന്നെ ബ്ളീഡിങ്ങുണ്ടായിരുന്നു ,ഇവിടെ വന്ന് തീയറ്ററിൽ കയറ്റി കുറച്ച് കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്ന് പറഞ്ഞു. ,അബോർഷനായെന്ന് അവസാന വാചകം പറഞ്ഞപ്പോൾ പ്രിൻസിന് കരച്ചിലടക്കാൻ കഴിഞ്ഞിരുന്നില്ല ,ഒരാശ്വാസത്തിനായി അയാൾ സിബിച്ചൻ്റെ തോളിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു. സാരമില്ല പ്രിൻസേ .. ഇതാദ്യമല്ലേ? അവളിനിയും ഗർഭം ധരിക്കും നിങ്ങൾക്ക് ഒരു പാട് കുട്ടികളെ ദൈവം ഇനിയും തരും സമാധാനിക്ക് സിബിച്ചൻ പ്രിൻസിൻ്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

തുടരും

അലീന : ഭാഗം 1

അലീന : ഭാഗം 2

അലീന : ഭാഗം 3

അലീന : ഭാഗം 4

അലീന : ഭാഗം 5

അലീന : ഭാഗം 6

അലീന : ഭാഗം 7

അലീന : ഭാഗം 8

അലീന : ഭാഗം 9