Sunday, December 22, 2024
Novel

അനു : ഭാഗം 39

എഴുത്തുകാരി: അപർണ രാജൻ

ഓരോ ആഴ്ച കഴിയുന്തോറും ഗൗരിയുടെ അസ്വസ്ഥതയും ക്ഷീണവും കൂടി കൂടി വന്നു . വീർത്തു വീർത്തു വരുന്ന തന്റെ വയറു കണ്ടു ഗൗരിക്ക് സന്തോഷo ആയിരുന്നുവെങ്കിലും മാധവിക്കും പ്രഭാകറിനും ആധിയാണ് തോന്നിയത് . ആദ്യത്തെ കുട്ടി പോയപ്പോലെ ഇതും പോയാൽ … ഗൗരിയുടെ അവസ്ഥ ???? പോരാത്തതിന് അവളുടെ ബ്ലഡ്‌ ഓ ഗ്രൂപ്പ് കൂടിയാകുമ്പോൾ ….. പ്രഭാകറിന് ഗൗരിയുടെ കാര്യമോർത്ത് വളരെ ഭയമുണ്ടായിരുന്നുവെങ്കിലും , അനു അവിടെ ഉണ്ടെന്നുള്ളത് അയാൾക്ക് വലിയൊരു ആശ്വാസമായിരുന്നു .

ഓരോ മാസവും പ്രഭാകർ സ്കാനിങിനും മറ്റുമായി വീട്ടിലേക്ക് വരും അന്ന് മാത്രമാണ് അനുവിന് ഒഴിവുള്ള ദിവസം . 🌼🌼🌼🌼 കാര്യം ശബരിയോട് അപ്പോൾ തോന്നിയ ഒരാവേശത്തിൽ വിശ്വ വളയ്ക്കുമെന്നും ഓടിക്കുമെന്നും ഒക്കെ പറഞ്ഞെങ്കിലും എങ്ങനെ ആ കൃത്യം നടപ്പാക്കുമെന്ന് വിശ്വയ്ക്ക് യാതൊരു വിധ അറിവും ഇല്ലായിരുന്നു . പത്തു പന്ത്രണ്ടു പേരെ ഒറ്റയ്ക്കു നിന്ന് അടിച്ചിടാൻ പറ്റുന്നവനാണ് , ഷൂട്ടിങിൽ ഗോൾഡ് മെഡൽ കിട്ടിയവനാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല . ഈ കാര്യത്തിൽ നീ ഭയങ്കര പരാജയമാണ് .

സ്വയം കണ്ണാടിയിൽ നോക്കി തന്നെ തന്നെ പുച്ഛിച്ചു കൊണ്ടിരുന്നപ്പോഴാണ് വിശ്വ താഴെ എന്തോ വീണു പൊട്ടുന്ന ശബ്ദം കേട്ടത് . ഇടയിൽ നിന്ന് മാധവിയുടെ അലർച്ച കൂടി കേട്ടതും വിശ്വ വേഗം താഴേക്ക് ഓടി . അമ്മായി ഹാർട്ട് പേഷ്യന്റാണ് … എന്തെങ്കിലും പറ്റിയോ ആവോ ???? 🌼🌼🌼🌼 “ഞാൻ ഗൗര്യെച്ചി പറഞ്ഞിട്ടാ മുറിയിൽ കയറിയതെന്ന് ……. ” തന്റെ നേരെ ഉറഞ്ഞു തുള്ളുന്ന മാധവിയെ നോക്കി അനു പറഞ്ഞു . “മുഖത്ത് നോക്കി കള്ളം പറയുന്നോടി അഹങ്കാരി …… ” നിന്നെ അങ്ങനെ വിടാൻ ഭാവമില്ലായെന്ന രീതിയിൽ മാധവി വീണ്ടും അനുവിന് നേരെ ചീറി .

“ഇവിടെ ഇങ്ങനെ കിടന്നു തൊള്ള തുറന്നിട്ട് ഒരു കാര്യവുമില്ല ……. ഗൗര്യെച്ചി വരുമ്പോൾ ചോദിച്ചാൽ മതി ……. ” ഇതൊന്നും തന്റെ രോമത്തിൽ പോലും തൊടില്ലയെന്ന ഭാവത്തിൽ കത്തി കൊണ്ട് ആപ്പിളിന്റെ തൊലി കളയുന്ന അനുവിനെ കണ്ടതും മാധവിയുടെ ദേഷ്യം കൂടി . ഗൗരി കൊച്ചു തിരികെ വന്നോയെന്നറിയാൻ വേണ്ടി റൂമിൽ ചെന്നു നോക്കിയപ്പോൾ താൻ കണ്ട കാഴ്ച …. ഗൗരി കൊച്ചിന്റെ അലമാരയിൽ നിന്ന് സ്വർണം ഒക്കെ വച്ചിരുന്ന പെട്ടി എടുത്തു ഈ കള്ളി എന്തൊക്കെയോ എടുക്കുന്നു .

എന്നിട്ട് അത് കൈയോടെ താൻ ചെന്നു പിടിച്ചപ്പോൾ രക്ഷപെട്ടാൻ പറയുന്ന കേട്ടില്ലേ ??? ഗൗരി കൊച്ചു പറഞ്ഞിട്ടാന്ന് പോലും … കള്ളി !!!! എന്നോട് പോലും അതൊന്ന് തുറക്കാൻ കൂടി ഗൗരി കൊച്ചു പറയാറില്ല . എന്നിട്ടാണ് ഇന്നലെ വന്നു കയറിയ ഇവളോട് അത് പറയുന്നത് . ഇങ്ങനെയും ഉണ്ടോ പെൺകുട്ട്യോള് ???? എന്തെങ്കിലും ഒരു കുലുക്കം അവൾക്കുണ്ടോയെന്ന് നോക്കിക്കേ ???? ഗൗരി കൊച്ചുo പ്രഭുവും ഇങ്ങു വരട്ടെ …. ഇന്ന് തന്നെ ഇവളെ ഇവിടന്ന് പറഞ്ഞു വിടണം …. ഭദ്രകാളിയെ പോലെ അനുവിനെ നോക്കി നിന്നുറഞ്ഞു തുള്ളുന്ന മാധവിയെയും ,

അയ്യേ തള്ളയുടെ കൈയിൽ ഇത്രേ ഉള്ളോ എന്ന ഭാവത്തിൽ പുച്ഛo കലർന്ന ചിരിയുമായി ആപ്പിൾ അരിയുന്ന അനുവിനെയും കണ്ടു കൊണ്ടാണ് വിശ്വ താഴേക്ക് വന്നത് . ഓ തുടങ്ങിയോ ???? വല്യമ്മ പുറത്തേക്കിറങ്ങാൻ നോക്കി നിൽക്കുവായിരുന്നോ രണ്ടും കൂടി അടി ഉണ്ടാക്കാൻ . വന്ന അന്ന് തൊട്ട് മുടങ്ങാതെ കാണുന്ന ഒരു കലാപരിപാടിയെന്ന നിലയിൽ തിരിച്ചു തന്റെ മുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് മാധവിയുടെ വായിൽ നിന്ന് സ്വർണത്തിന്റെ കാര്യം വിശ്വ കേട്ടത് . ഇത്രയും നാളും കണ്ടപ്പോലെയല്ല , ഇന്ന് കാര്യം ഇത്തിരി കാര്യമാണെന്ന് മനസ്സിലായതും വിശ്വ വേഗം അവരുടെ അടുത്തേക്ക് നടന്നു .

🌼🌼🌼🌼 മാധവി പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടു കഴിഞ്ഞതും വിശ്വ അനുവിന് നേരെ നോക്കി . എവിടെ ,,, ആളിപ്പോൾ ഒന്നാമത്തെ ആപ്പിൾ തിന്നു തീർത്തുക്കൊണ്ട് രണ്ടാമത്തെ ആപ്പിളിന്റെ തൊലി കളയുന്ന തിരക്കിലാണ് . ഈ കാര്യത്തിൽ ഇപ്പോൾ ഒരു തീരുമാനം എടുക്കണമെങ്കിൽ വല്യമ്മ വരണം . “ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ മോനെ …… ഇവൾ അതിൽ നിന്ന് എന്തോ എടുക്കുന്നത് …… ” അനുവിന്റെ നേരെ കൈ ചൂണ്ടി കൊണ്ട് മാധവി ചീറി .

“അഹ് ……. സമ്മതിച്ചു അമ്മായി കണ്ടു ……. പക്ഷെ അവൾ പറയുന്നത് എന്തായെന്ന് അമ്മായി കേട്ടില്ലേ ???? ” വിശ്വ മാധവിയെ അടുത്തുള്ള കസേരയിലേക്കിരുത്താൻ ശ്രമിക്കുന്നതിനിടയിൽ അനുനയിപ്പിക്കാനെന്ന രീതിയിൽ പറഞ്ഞു . “അപ്പോൾ കൊച്ചിനും ഞാൻ പറയുന്നത് വിശ്വാസമില്ലേ ???? ” അവന്റെ കൈ തട്ടി മാറ്റി കൊണ്ട് മാധവി ചോദിച്ചു . “ഞാൻ ആരുടെയും ഭാഗത്തു നിന്നല്ല ഇപ്പോൾ സംസാരിക്കുന്നത് …… വെറുതെ തെളിവ് ഇല്ലാതെ ഒരാളെ കുറ്റവാളിയാക്കുന്നത് എങ്ങനെയാ ……..

(തുടരും …….

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30

അനു : ഭാഗം 31

അനു : ഭാഗം 32

അനു : ഭാഗം 33

അനു : ഭാഗം 34

അനു : ഭാഗം 35

അനു : ഭാഗം 36

അനു : ഭാഗം 37

അനു : ഭാഗം 38