Friday, April 12, 2024
Novel

പ്രണവപല്ലവി: ഭാഗം 11

Spread the love

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

Thank you for reading this post, don't forget to subscribe!

മിഴികൾ ഇറുകെയടച്ച് കിടക്കുന്ന പവിയിലേക്ക് അവന്റെ മിഴികൾ പാറിവീണു.

അനക്കമൊന്നുമില്ലാത്തതിനാൽ മിഴികൾ തുറന്ന അവൾ കണ്ടത് തന്നെത്തന്നെ നോക്കിക്കൊണ്ട് വലതുവശത്തായി കൈ തലയിൽ താങ്ങി ചരിഞ്ഞു കിടക്കുന്ന പ്രണവിനെയാണ്.

ജാള്യതയോടെ പിടഞ്ഞെഴുന്നേറ്റപ്പോൾ അവനവളെ വലിച്ച് തനിക്കരികിലിട്ടു.

സീമന്തരേഖയിൽ നിന്ന് അരിച്ചിറങ്ങിയ അവന്റെ ചൂണ്ടുവിരൽ അവളുടെ അധരത്തിൽ ചെന്ന് തട്ടിനിന്നു.

ഇടുപ്പിലുള്ള പിടി മുറുകുന്നതനുസരിച്ച് അധരങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു.
ഒടുവിലെപ്പോഴോ കിതച്ചുകൊണ്ടവൻ അവളിൽ നിന്നും മാറി.

ചൂണ്ടുവിരലിനാൽ അവളുടെ അധരത്തിൽ പൊടിഞ്ഞ രക്തം തുടച്ചുമാറ്റി.
മധുരമായ ചുംബനത്തിന്റെ ആലസ്യത്തിൽനിന്നും അവൾ അപ്പോഴും മുക്തയായിരുന്നില്ല.

പോകണ്ടേ നമുക്ക്.. അവളോടായി അവൻ ചോദിച്ചു.

നിറഞ്ഞ പ്രണയത്തോടെ അവളവനെ നോക്കി പുഞ്ചിരിച്ചു.

തന്റെ പ്രണയം മുഴുവനായി പകർന്നു നൽകാൻ താൻ പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞെന്ന് അവൾക്ക് മനസ്സിലായി.
താലി ചാർത്തി എന്ന കാരണത്താൽ ആ ബലത്തിൽ തന്നെ പൂർണ്ണമായും സ്വന്തമാക്കുവാൻ സാധിക്കുമായിരുന്നു അവന്. പരസ്പരം അറിയാതെ ശരീരം കൊണ്ട് മാത്രം അവന്റേതായി മാറിയാൽ മനസ്സിൽ അതെന്നും ഒരു കരടായി അവശേഷിക്കുമെന്ന് അവൾക്ക് അറിയാമായിരുന്നു.
എന്നാൽ പൂർണ്ണമായും അവനെ അംഗീകരിക്കാൻ അവൻ തനിക്ക് സമയം തന്നു. ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ തനിക്കതിന് സാധിച്ചു എന്ന് തന്നെയാണ് വിശ്വാസം.
ഇപ്പോൾ മനസ്സിലും ശരീരത്തിലും നിറഞ്ഞു നിൽക്കുന്നത് പ്രണവ് എന്ന നാമമാണ്. അവൻ പറഞ്ഞതുപോലെ പ്രണവപല്ലവിയായി ഒരേ താളത്തിൽ ഒരു മെയ്യും ഒരു മനസ്സുമായി ആർദ്രമായി ഒഴുകാൻ താൻ തയ്യാറായിക്കഴിഞ്ഞു.

ഡോ പവീ… പ്രണവിന്റെ ശബ്ദമാണ് അവളെ യഥാർഥ്യത്തിലേക്ക് കൊണ്ട് വന്നത്.

ഇപ്പോൾ ടെക്സ്ടൈൽസിൽ എത്തിയെന്നും കാറിലിരുന്ന് ഇത്രയും സമയം താൻ അവനെപ്പറ്റി ചിന്തിക്കുകയായിരുന്നെന്ന് അവൾ ചിരിയോടെ ഓർത്തു.

എല്ലാവർക്കും വേണ്ട ഡ്രസ്സുകൾ ഇരുവരും ചേർന്നാണ് എടുത്തത്.
പവിക്കായി എടുക്കാൻ പറഞ്ഞപ്പോൾ വിവാഹത്തിന് എടുത്തത് മതിയെന്ന് പറഞ്ഞവൾ ഒഴിഞ്ഞു മാറി.

പ്രണവ് തന്നെയാണ് അവൾക്ക് വേണ്ടി നിർബന്ധപൂർവ്വം ഡ്രസ്സ്‌ എടുത്തതും.
എന്തൊക്കെയാണെന്ന് നോക്കാൻ കൂടി അവളെ സമ്മതിച്ചില്ല.

വീട്ടിലെത്തി എല്ലാവരെയും ഡ്രസ്സ് ഏൽപ്പിക്കുമ്പോൾ അവൾക്കൊരുപാട് സന്തോഷം തോന്നി. അവൾ എല്ലാവരെയും പരിഗണിച്ചതോർത്ത് പ്രദീപിന് അഭിമാനം തോന്നി.

പിറ്റേന്ന് പവിയുടെ വീട്ടിലെത്തുമ്പോൾ അവിടെ എല്ലാവരും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു.

പവിയുടെ മുഖത്തെ സന്തോഷം അവരെ ഒരുപാട് സന്തോഷിപ്പിച്ചു.
പൂജയുമായി വളരെ പെട്ടെന്ന് തന്നെ അവൻ കൂട്ടായി. പഴയതുപോലെ ഉത്സാഹിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ വാചാലയായി സംസാരിച്ചും അവൾ കുറുമ്പിയായ പവി ആയി മാറുകയായിരുന്നു.
സ്നേഹം കൊണ്ട് ഉണങ്ങാത്ത മുറിവുകൾ ഇല്ലല്ലോ അല്ലെങ്കിലും.

നിറഞ്ഞ സ്നേഹത്തോടെ അച്ഛാ.. എന്ന് പ്രണവ് വിളിച്ചു സംസാരിച്ചപ്പോൾ സന്തോഷം കൊണ്ട് അയാളുടെ മിഴികൾ നിറഞ്ഞു.

നാടൻ വിഭവങ്ങൾ കൂട്ടി വയറു നിറയെ പ്രണവ് ഊണ് കഴിച്ചു.

ഇത്രയും സ്നേഹം മാത്രം നിറഞ്ഞ കുടുംബത്തെ തനിക്ക് ലഭിച്ചതിൽ അവനും സന്തോഷം തോന്നി.

അച്ഛൻ പറഞ്ഞതുപോലെ സമ്പത്തും പ്രതാപവും മാത്രമല്ല പ്രണയത്തിന്റെ അളവുകോൽ എന്നും സ്നേഹവും വിശ്വാസവും ആണ് കുടുംബത്തിന്റെ അടിത്തറ എന്നും അവന് പൂർണ്ണമായി ബോധ്യമാകുകയായിരുന്നു അപ്പോൾ.
നിസ്വാർത്ഥമായ സ്നേഹമുള്ളിടത്ത് എപ്പോഴും നന്മയും സന്തോഷവും നിറഞ്ഞു നിൽക്കും.

അമ്മേ എന്ന സ്നേഹപൂർവ്വമുള്ള വിളിയും പെരുമാറ്റവും പാർവതിയെയും ആനന്ദിപ്പിച്ചു.
മകൻ ഇല്ലാത്തവർക്ക് അമ്മേ എന്ന് വിളിക്കാൻ ഒരു മകനെ കിട്ടുമ്പോഴുള്ള സന്തോഷം അവരിൽ നിറഞ്ഞു തുളുമ്പി.

യാത്ര പറഞ്ഞിറങ്ങുമ്പോൾ പവി കരച്ചിൽ തുടങ്ങിയിരുന്നു.
കാണാൻ തോന്നുമ്പോഴെല്ലാം ഓടിയെത്തുമെന്നും അവിടേക്ക് വരണമെന്നും പറഞ്ഞ് അവർ ഇറങ്ങി.

തിരികെ വീട്ടിലെത്തി അന്നത്തെ വിശേഷങ്ങൾ വാതോരാതെ പങ്കുവയ്ക്കുന്ന പല്ലവിയെ കണ്ട് അവന് ഊർജ്ജസ്വലയായ പഴയ പവിയെ ഓർമ്മ വന്നു.

അവളിപ്പോൾ സന്തോഷവതിയാണെന്ന് എല്ലാവരും മനസ്സിലാക്കി.

രാത്രി ബാൽക്കണിയിൽ നിൽക്കുകയായിരുന്ന പ്രണവിന്റെ അരികിലേക്ക് പല്ലവി എത്തി.

ഏറെ നേരം വിദൂരതയിലേക്ക് കണ്ണും നട്ടവർ ഇരുന്നു.

ഒടുവിൽ അവനവളെ വലിച്ച് തന്റെ മടിയിലേക്കിരുത്തി.

പവീ.. നിനക്കെന്നെ ഇപ്പോൾ അംഗീകരിക്കാൻ കഴിയുന്നുണ്ടോ.. ഏറെ നേരത്തെ നിശ്ശബ്ദതയ്ക്ക് ഒടുവിൽ പ്രണവ് ചോദിച്ചു.

മൗനം ഒരുനിമിഷം അവളിലും തങ്ങിനിന്നു.

വിവാഹം കുടുംബത്തിന്റെ ആദ്യ ചവിട്ടുപടിയാണ്.
കുടുംബ ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ അവയെ എന്നും മുറുകെ പിടിക്കുമ്പോഴല്ലേ നല്ലൊരു കുടുംബം രൂപപ്പെടുള്ളൂ.
പ്രണയം അത് കണ്ണുകൾ കൊണ്ടും മൗനമായും ഹൃദയം കൊണ്ട് നിശബ്ദമായി കൈമാറാൻ കഴിയും. എന്നാൽ അതിനൊരു പൂർണ്ണത വരണമെങ്കിൽ അവർ തമ്മിലൊന്നാകണം.
വിവാഹം കഴിഞ്ഞാൽ പുരുഷനും സ്ത്രീയും പരസ്പരം മനസ്സിലാക്കി വേണം ജീവിതം ആരംഭിക്കാൻ.
അവളും അവനും രണ്ട് കണ്ണികളാണ്. രണ്ട് വ്യത്യസ്ത കാഴ്ചപ്പാടിൽ വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും കൂടി ചേർന്നവർ.

എനിക്ക് പ്രണവേട്ടനെ പൂർണ്ണമായും മനസ്സിലാക്കുവാനും അറിയാനും സമയം തന്നു. പൂർണ്ണമായും ഞാൻ പ്രണവ് എന്ന വ്യക്തിയെ അംഗീകരിച്ചു. ഹൃദയത്തുടിപ്പിനോട് ചേർത്തുവച്ചു.
പ്രണവിനോടൊപ്പം പല്ലവി ചേർന്ന് പ്രണവപല്ലവിയായി ഒഴുകാൻ എനിക്ക് സമ്മതമാണ്.
പവി മന്ത്രിച്ചു.

പ്രണയമെന്നാൽ കാമം മാത്രമല്ല. സ്നേഹം, വാത്സല്യം, കാമം എല്ലാമടങ്ങിയതാണ്.
വിവാഹമെന്ന പവിത്രമായ ഉടമ്പടിയിലൂടെ ഒന്നായവരാണ് നമ്മൾ.
താലിച്ചരടിലൂടെ നമ്മുടെ ബന്ധം മുറുകെ പിടിക്കേണ്ടവർ.
എങ്കിലും നമ്മുടെ ബന്ധത്തിന് പരിപൂർണ്ണത കൈവരണമെങ്കിൽ പരസ്പരം നമ്മൾ അലിഞ്ഞ് ഒന്നാകണം.
എന്റെ ജീവാംശത്തെ നിന്റെ ഉദരത്തിൽ ഏറ്റുവാങ്ങണം.
വംശം നിലനിർത്തുക മാത്രമല്ല നമ്മുടെ പ്രണയത്തിന്റെ പ്രതീകവും അംഗീകാരവുമാണ് കുഞ്ഞുങ്ങൾ.
അവനവളെ ചേർത്തുപിടിച്ച് ഉരുവിട്ടു.

പുഞ്ചിരി തൂകി നറുനിലാവ് പരത്തി നിൽക്കുന്ന ചന്ദ്രനെ സാക്ഷിയാക്കി അവളെ കോരിയെടുത്തവൻ അകത്തേക്ക് നടന്നു.

ധൃതിയേതുമില്ലാതെ അവനവളെ പൂവുപോലെ അടർത്തിമാറ്റി.
അവളെന്ന പനിനീർപ്പൂവിന്റെ ഓരോ ഇതളുകളെയും അവനാകുന്ന ശലഭം മധു നുകർന്നു.
ദന്തക്ഷതങ്ങളായും നഖപ്പോറലുകളായും ചുംബനങ്ങളായും അവന്റെ സ്നേഹം അവളിൽ തെളിഞ്ഞു കിടന്നു.
അവൾക്കൊരു നോവ് നൽകി അവനവളിൽ
തന്നിലെ പ്രണയം പകർന്നുനൽകി അവളുടെ മനസ്സിനോടൊപ്പം ശരീരവും സ്വന്തമാക്കി. വിയർപ്പുതുള്ളികൾ മുത്തമിട്ട നെഞ്ചോരത്ത് അവളെ ചേർത്തു കിടത്തുമ്പോൾ കാമം മാത്രമല്ല വാത്സല്യവും സ്നേഹവും പ്രണയത്തിന്റെ പല ഭാവങ്ങളിൽ അവരിൽ നിറഞ്ഞു തുളുമ്പി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

പ്രണവപല്ലവി: ഭാഗം 4

പ്രണവപല്ലവി: ഭാഗം 5

പ്രണവപല്ലവി: ഭാഗം 6

പ്രണവപല്ലവി: ഭാഗം 7

പ്രണവപല്ലവി: ഭാഗം 8

പ്രണവപല്ലവി: ഭാഗം 9

പ്രണവപല്ലവി: ഭാഗം 10