Wednesday, January 22, 2025
Novel

അനു : ഭാഗം 38

എഴുത്തുകാരി: അപർണ രാജൻ

ഹാങറിൽ തൂക്കിയിട്ടിരിക്കുന്ന ഷർട്ട് പോലെ തന്റെ തോളത്തു അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാതെ നിൽക്കുന്ന ഷർട്ട് നോക്കി വിശ്വ ഒരന്തവും കുന്തവും ഇല്ലാതെ നിന്നു . ആകെയുള്ള ഒരു കറുത്ത ഷർട്ടായിരുന്നു . അത് ഇങ്ങനെയായി ……. കറുത്ത ഷർട്ടെന്ന് പറഞ്ഞപ്പോഴാണ് വിശ്വ വേറെ ഒരാളെ പറ്റി ഓർത്തത് . ഗുരുവായൂരപ്പാ …… ഇനി അതിന്റെ കൈയിൽ എങ്ങാനും ????? ഇനിയിപ്പോ പുറത്തു പോകാൻ പറ്റില്ലല്ലോ ???? ഇട്ടിരിക്കുന്ന ഷർട്ടിലേക്ക് നോക്കി കൊണ്ട് അനു തന്റെ അലമാരയിലേക്ക് നോക്കി . ഒരൊറ്റ ഷർട്ടില്ല .

ഏത് നേരത്താണാവോ മൂന്ന് ഷർട്ടും രണ്ടു ജീൻസും കൊണ്ട് വരാൻ തോന്നിയത് . പിറുപ്പിറുത്തുക്കൊണ്ട് കിടക്കയിൽ ചെന്നിരുന്നപ്പോഴാണ് ആരോ വന്നു വാതിലിൽ മുട്ടിയത് . ഇനി ഇതാരാ ???? തന്റെ മുന്നിൽ ഷർട്ടില്ലാതെ വന്നു നിൽക്കുന്ന വിശ്വയെ കണ്ടതും അനുവിന്റെ പുരികമുയർന്നു . അനുവിനെ കണ്ടതും വിശ്വയുടെ നോട്ടം നേരെ പോയത് അവൾ ഇട്ടിരിക്കുന്ന ഷർട്ടിലേക്കായിരുന്നു .

ദേ എന്റെ ഷർട്ട് !!!!! “എന്താണ് ????? ” തന്റെ നെഞ്ചിലേക്ക് തന്നെ നോക്കി നിൽക്കുന്ന വിശ്വയെ കണ്ടതും , അവന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചുക്കൊണ്ട് അവൾ ചോദിച്ചു . “ഷർട്ട് എന്റെയാണ് ……. ” അനുവിന് നേരെ ചൂണ്ടിക്കൊണ്ട് വിശ്വ പറഞ്ഞപ്പോഴാണ് , അവൻ ആദ്യം എങ്ങോട്ടേക്കാണ് നോക്കിയതെന്ന് അനുവിന് മനസ്സിലായത് . ഓ …… കാക്കിയുടെ ആയിരുന്നോ ????? വെറുതെ അല്ല ഇത്ര ലൂസ് . അങ്ങേരുടെ സൈസിന്റെ കാൽ ഭാഗമേ ഉള്ളു ഞാൻ . അതായത് കാക്കിയുടെ സൈസ് പത്താണെങ്കിൽ , എനിക്ക് മൂന്നാണ് .

ദാരിദ്ര്യം !!!!! പിന്നെ പൊക്കത്തിന്റെ കാര്യത്തിൽ മാത്രം ഒരാശ്വാസമുണ്ട് . സെയിം സെയിം ഹയ്റ്റ് ….. “എടൊ താൻ എന്ത് ആലോചിച്ചു നിൽക്കുവാ ???? ” അനുവിന്റെ നെറ്റിയിൽ പതിയെ തട്ടി കൊണ്ട് വിശ്വ ചോദിച്ചതും അനു വേഗം അവനെ നോക്കി . “ഷർട്ട് …… ” തന്റെ ഷർട്ടിലേക്ക് കണ്ണ് കൊണ്ട് ചൂണ്ടി കൊണ്ട് വിശ്വ പറഞ്ഞതും അനു തന്റെ കണ്ണുകൾ ചുഴറ്റി . “ഇപ്പോൾ തന്നെ വേണോ ???? ” വിശ്വയെ നോക്കി ചിരിച്ചു കൊണ്ട് അനു ചോദിച്ചതും , അനുവിന്റെ ചിരി കണ്ടു വിശ്വയുടെ നെറ്റി ചുളിഞ്ഞു .

എന്തോ ഒരു കള്ളത്തരം അവളുടെ മനസ്സിൽ വന്നിട്ടുണ്ട് .. അതാണ് ഈ കുരുത്തം കെട്ട ചിരി . “പിന്നെ ,,, ഞാൻ ഇവിടെ തമ്പടിച്ചു നിൽക്കണോ ???? ” നിന്റെ കൊഞ്ചി കുഴല് കാണാൻ ഒന്നും എനിക്ക് നേരമില്ലെന്ന രീതിയിൽ അനുവിൽ നിന്നും മുഖം തിരിച്ചു കൊണ്ട് വിശ്വ പറഞ്ഞു . “Okay …… ഇന്നാ തന്റെ ഷർട്ട്‌ ……. ” ഇൻ ചെയ്തു വച്ചിരുന്ന ഷർട്ട് ജീൻസിൽ നിന്നും പുറത്തേക്കെടുത്തുക്കൊണ്ട് അനു പറഞ്ഞു . ബട്ടൺസയക്കാൻ തുടങ്ങുന്ന അനുവിനെ കണ്ടതും വിശ്വ ഞെട്ടി .

അയ്യേ … !!!! ഇവളെന്താ ഈ കാണിക്കുന്നത് ???? “എടൊ ,,,, താനെന്താ ഈ കാണിക്കുന്നത് ????? ” അനു ചെയ്യുന്നത് കണ്ടതും വിശ്വ വേഗം തിരിഞ്ഞു നിന്നു . വലതു കൈ കൊണ്ട് തന്റെ കണ്ണ് പൊത്തുന്നതിനിടയിൽ വിശ്വ ചോദിച്ചത് കേട്ടതും അനു വിശ്വയെ നോക്കി . “ഇന്നാ തന്റെ ഷർട്ട് ……. ” പറഞ്ഞതും വിശ്വയുടെ തല വഴി ഷർട്ട് വന്നു വീണതും വിശ്വയുടെ കണ്ണ് മിഴിഞ്ഞു . ഊരിയോ !!!!??? “വാതിൽക്കൽ ഇങ്ങനെ മല പോലെ നിൽക്കാതെ ഒന്നങ്ങ് മാറി നിൽക്കടോ ???? ” വിശ്വയെ തട്ടി അപ്പുറമായി മാറ്റി കൊണ്ട് അനു പുറത്തേക്ക് കടന്നതും വിശ്വ പകച്ചു പോയി .

തുണി ഇല്ലാതെ പുറത്തേക്ക് ഇറങ്ങി പോകുന്നത് ??? തിരിഞ്ഞു നോക്കിയതും വിശ്വ കണ്ടത് , സ്ലീവ് ലെസ്സ് ടോപ്പും ഇട്ടു കൊണ്ട് പടികളിറങ്ങി പോകുന്ന അനുവിനെയാണ് . ഓ എന്റെ ഗുരുവായൂരപ്പാ ……. ഒരു ഹാർട്ട്‌ അറ്റാക്കാണ് ജസ്റ്റ്‌ മിസ്സിന് പോയത് . ഇതിനെ ഒക്കെ …….. അനുവിന്റെ ഷർട്ടെടുത്തു കിടക്കയിലേക്കിട്ടുക്കൊണ്ട് വിശ്വ പുറത്തേക്ക് നടന്നു . “എന്നാ ഇത് മാലാഖയോ ???? ” അനുവിന്റെ പുറകിൽ എന്തോ ചിറകുപ്പോലെ കണ്ടതും വിശ്വ ചോദിച്ചു .

“അല്ല പരുന്താണ് സോദരാ …… ” പ്ലേറ്റ് എടുത്തു വച്ചു കൊണ്ട് അനു പറഞ്ഞതും , കഴിച്ചു കൊണ്ടിരുന്ന പുട്ട് ശിരസ്സിൽ കയറി വിശ്വ ചുമയ്ക്കാൻ തുടങ്ങി . സോദരനോ !!!!????? “നിനക്ക് നട്ടെല്ലില്ല എന്നല്ലേടാ അവൾ പറയാതെ പറഞ്ഞത് ????? ” തലേന്ന് രാത്രി നടന്ന കാര്യങ്ങളെല്ലാം കേട്ടതും ശബരി വിശ്വയെ കളിയാക്കിക്കൊണ്ട് ചോദിച്ചു .

“അവളങ്ങനെ ഉദേശിച്ചല്ല പറഞ്ഞത് …… ” പല്ല് കടിച്ചു കൊണ്ട് വിശ്വ പറഞ്ഞതും ശബരി ചിരിച്ചു . “എന്തായാലും നീ പറഞ്ഞ വാക്ക് പോലെ തന്നെ ചെയ്തത് കൊണ്ട് ‘നിക്കി ‘ എന്ന് ഞാൻ വിളിക്കണില്ല …… ” “നീ കൂടുതൽ ഒന്നും പുച്ഛിക്കണ്ട കേട്ടോ …… ഞാൻ തന്നെ അവളെ വളച്ചിരിക്കും …. കല്യാണവും കഴിക്കും ……. ” “ഉവ്വ് ഉവ്വ് ……. ”

(തുടരും …….

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30

അനു : ഭാഗം 31

അനു : ഭാഗം 32

അനു : ഭാഗം 33

അനു : ഭാഗം 34

അനു : ഭാഗം 35

അനു : ഭാഗം 36

അനു : ഭാഗം 37