Thursday, January 2, 2025
Novel

അനു : ഭാഗം 37

എഴുത്തുകാരി: അപർണ രാജൻ

രാവിലെ എഴുന്നേറ്റു മുറ്റമടിക്കാൻ വന്ന മാധവി കണ്ടത് , പൂന്തോട്ടത്തിന്റെ നടുവിലായുള്ള ചാരു ബെഞ്ചിൽ കിടന്നുറങ്ങുന്ന വിശ്വയെയാണ് . ആദ്യം ആരെന്ന് അറിയാതെ ഒന്ന് ഞെട്ടിയെങ്കിലും , വിശ്വയാണതെന്നറിഞ്ഞതും മാധവി പേടിച്ചുപ്പോയി . അയ്യോ ,, തമ്പുരാനെ !!!!! ഈ കൊച്ചന് ഇതെന്ത്‌ പറ്റി ???? ഇന്നലെ രാത്രി റൂമിൽ പോയി കിടക്കുന്നത് ഞാൻ കണ്ടതാണാല്ലോ ???? പിന്നെ നേരം വെളുത്തപ്പോൾ എങ്ങനെയാ ഇവിടെ ..???? “മോനെ ……. ” വിശ്വയുടെ അടുത്തേക്ക് ചെന്നുക്കൊണ്ട് മാധവി പതിയെ അവനെ തട്ടി വിളിച്ചു .

“വിശു ……. ഇവിടെ എന്തിനാ വന്നു കിടക്കുന്നത് ??? ” തോളിൽ തട്ടി കൊണ്ട് മാധവി വിളിച്ചതും വിശ്വ ഞരങ്ങി കൊണ്ട് പതിയെ കണ്ണ് തുറന്നതും , തന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് നിൽക്കുന്ന മാധവിയെ കണ്ടു അവനൊന്നു ഞെട്ടി . “എന്റെ പൊന്നമ്മായി ……. ഇങ്ങനെ ഒന്നും മനുഷ്യനെ പേടിപ്പിക്കല്ലേ …… ” ബെഞ്ചിൽ ചാരി ഇരുന്നു , നെഞ്ചിൽ കൈ വച്ചു കൊണ്ട് വിശ്വ പറഞ്ഞതും , മാധവി വേഗം നിവർന്നു നിന്നു .

ഒരു കുഴപ്പവുമില്ലാതെ സംസാരിക്കുന്ന വിശ്വയെ കണ്ടപ്പോഴാണ് മാധവിയുടെ ശ്വാസമൊന്നു നേരെ വീണത് . അത്രയും നേരം അവനു വല്ലതും പറ്റിയിട്ട് കിടക്കുന്നതാണോയെന്ന് ഓർത്തു അവർ വല്ലാതെ ഭയന്നിരുന്നു . “അത് ശരി …… ഇപ്പോൾ ഞാനാണോ പേടിപ്പിച്ചത് ???? രാവിലെ മുറ്റം അടിക്കാൻ വന്ന ഞാൻ ഇവിടെ വെട്ടിയിട്ട വാഴപ്പോലെ കൊച്ചൻ കിടക്കുന്നത് കണ്ടപ്പോൾ ഞാൻ എന്തോരം പേടിച്ചുവെന്ന് അറിയോ ????? ”

ഇടുപ്പിൽ കൈ കുത്തി നിന്നുക്കൊണ്ട് ഇതിന് നീ എന്ത് സമാധാനം പറയുമെന്ന രീതിയിൽ മാധവി ചോദിച്ചപ്പോഴാണ് , വിശ്വ ചുറ്റും നോക്കിയത് . ഓ ഇന്നലെ ഇവിടെ ആണല്ലോ വന്നു കിടന്നത് ??? വെറുതെ അല്ല ഇടയ്ക്ക് ഭയങ്കര തണുപ്പ് പോലെ തോന്നിയത് ….. “ഇന്നലെ രാത്രി ആരോ മതിൽ ചാടുന്ന പോലെ ഒരു ശബ്ദം കേട്ടു വന്നു നോക്കിയതാ എന്റെ അമ്മായി …… ” ബെഞ്ചിൽ നിന്നും എഴുന്നേറ്റു , തന്റെ നടു നിവർത്തി കൊണ്ട് വിശ്വ പറഞ്ഞു . “അയ്യോ !!!!! ഇന്നലെ ഇവിടെ കള്ളൻ കയറിയോ ??? ”

“കള്ളൻ ഒന്നും അല്ല ……. മതിലിന്റെ അടുത്ത് നിൽക്കുന്ന പ്ലാവിലെ ചക്ക വീണതാണ് …… ” നെഞ്ചത്ത് കൈ വച്ചു നിൽക്കുന്ന മാധവിയെ നോക്കി ചിരിച്ചു കൊണ്ട് വിശ്വ പറഞ്ഞതും , മാധവി കണ്ണ് രണ്ടും കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി . ഈ കൊച്ചൻ മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ ….. എഴുന്നേറ്റു നിന്നതും ബെഞ്ചിന്റെ അടുത്തു നിന്നുക്കൊണ്ട് എന്തൊക്കെയോ കസർത്തു കാണിക്കുന്ന വിശ്വയെ നോക്കി പിറുപ്പിറുത്തുക്കൊണ്ട് മാധവി മുറ്റമടിക്കൽ തുടർന്നു . ഇതേ സമയം തന്റെ കാണാതെ പോയ ഷർട്ട് തിരക്കുന്ന കൂട്ടത്തിലായിരുന്നു അനു .

ശ്ശെടാ ……. !!!!! ഇത് എവിടെ പോയി കിടക്കുവാണ് . ബാഗിലും അലമാരയിലും തന്റെ ഷർട്ട് ഇല്ലന്ന് കണ്ടു അനു ചുറ്റിലും നോക്കി . ഇനി ഞാൻ കഴുകി ഇട്ടില്ലേ ആവോ ????? പക്ഷേ , ഞാൻ ഇന്നലെ രാത്രി കഴുകിയിട്ടതാണല്ലോ ???? തലയും ചൊറിഞ്ഞു കൊണ്ട് അനു ഒന്നും കൂടി തന്റെ ബാഗ് നോക്കി . ഇനി തമ്പ്രാട്ടി എങ്ങാനും എടുത്തു വച്ചോ ??? മാധവിയുടെ കാര്യം ഓർത്തതും അനു വേഗം പുറത്തേക്കിറങ്ങി .

“അതെ ഞാൻ ഇന്നലെ ഇവിടെ അലക്കിയിട്ട എന്റെ ബ്ലാക്ക്‌ ഷർട്ട് കണ്ടോ ????? ” മുറ്റമടിക്കുന്ന മാധവിയെ കണ്ടതും അനു വരാന്തയിൽ നിന്നുക്കൊണ്ട് ചോദിച്ചു . “ടെറസിലുണ്ട് …….. ” അനുവിന്റെ ചോദ്യമാണെന്ന് തിരിച്ചറിഞ്ഞതും മാധവി തലയുയർത്താതെ , തന്നെ തന്റെ ജോലിയിൽ ഗൗനിച്ചുക്കൊണ്ട് മറുപടി കൊടുത്തു . തിരിച്ചു അനുവിന്റെ ഭാഗത്തു നിന്നും ഒരു അനക്കവും കേൾക്കാത്തതുക്കൊണ്ടാണ് മാധവി വരാന്തയിലേക്ക് തിരിഞ്ഞു നോക്കിയത് .

ആട് കിടന്നിടത്ത് ഒരു പൂടപ്പോലും ഇല്ലന്ന് പറഞ്ഞപ്പോലെ , അനു നിന്നിടത്ത് അവളുടെ മുടി പോലും ഇല്ലന്ന് കണ്ടതും മാധവി പല്ല് കടിച്ചു . അഹങ്കാരി !!!!!! ങേ !!!!!! കുളി കഴിഞ്ഞു വന്നു ഷർട്ടിട്ടതും , കണ്ണാടിയിൽ കണ്ട തന്റെ കോലം കണ്ടു അനുവിന് ചിരി വന്നു . ഇതിപ്പോ വേറെ ഒരാൾക്കും കൂടി ഇതിനകത്ത് കയറാലോ ???? ആദ്യത്തെ അലക്കലിൽ തന്നെ ഇത് ഇത്രേം വലിഞ്ഞോ ???? അപ്പുറത്തെ മുറിയിൽ വിശ്വയുടെ സംശയവും അത് തന്നെയായിരുന്നു . ഒരലക്കലിൽ തന്നെ ഈ ഷർട്ട് ഇത്ര ചുരുങ്ങിയോ ?????

(തുടരും …….

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30

അനു : ഭാഗം 31

അനു : ഭാഗം 32

അനു : ഭാഗം 33

അനു : ഭാഗം 34

അനു : ഭാഗം 35

അനു : ഭാഗം 36