Friday, April 26, 2024
Novel

അഗ്നി : ഭാഗം 7

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

ഉച്ചകഴിഞ്ഞാണ് ഞങ്ങൾ ട്രിവാൻഡ്രത്ത് എത്തിയത്.എത്തിയപ്പോഴേക്കും കുറച്ചു വൈകിയിരുന്നു.ഹോസ്റ്റൽ ജനസമുദ്രമായിരുന്നു…ആരെയും പോലീസ് ഹോസ്റ്റലിലേക്ക് അടുപ്പിക്കുന്നില്ല.റൂമെല്ലാം പൂട്ടി സീൽ ചെയ്തിട്ടുണ്ട്……

ബോഡികൾ പോസ്റ്റുമാർട്ടത്തിനായി പത്തുമണിക്ക് മുമ്പേ മാറ്റിയെന്ന് അറിയാൻ കഴിഞ്ഞു. പോലീസ് ഹോസ്റ്റലിലേക്ക് ആരെയും കടത്തിവിട്ടില്ല.ഞാനും ടെസ്സയും കൂടി കുറച്ചകലെ മാറി നിന്നു…

കണ്ണിൽ നിന്ന് രക്തത്തുള്ളികളായിരുന്നു ഒലിച്ചിറങ്ങിയത്.ചെകുത്താൻ മുന്നറിയിപ്പ് നൽകിയെങ്കിലും ഇങ്ങനെയൊരു അറ്റാക്ക് ഞങ്ങൾ പ്രതീക്ഷിച്ചില്ല…

ഇൻസ്പെക്ടർ അഖി ഹോസ്റ്റലിലേക്ക് എത്തിയതോടെ ഞങ്ങൾ അദ്ദേഹത്തിന്റെ സമീപത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.കഴിഞ്ഞ ദിവസങ്ങൾ സംഭവിച്ചതും തുറന്നു പറഞ്ഞു…

വൈകുന്നേരത്തോടെ കോളേജിൽ പൊതുദർശനത്തിനായി ഗംഗയുടെയും നിത്യയുടെയും മൃതദേഹങ്ങൾ വെച്ചു.ഞങ്ങൾ പൊട്ടിക്കരഞ്ഞു അവരുടെ ബോഡിയിലേക്ക് വീണു…

ഞങ്ങളുടെ കൂടെയിനി നിത്യയും ഗംഗയും ഇല്ലെന്ന തിരിച്ചറിവ് ഞങ്ങളെ മാനസികമായി തകർത്തു…

ആറുമണിയോടെ മൊബൈൽ മോർച്ചറിയിലൂടെ അവരുടെ ചേതനയറ്റ ശരീരം നാട്ടിലേക്ക് കൊണ്ട് പോയി….

“നാളെ രാവിലെ പത്തുമണിക്ക് ഒരെ സമയത്താണ് അടക്കം.നമുക്ക് രാവിലെ പോകാം ടെസ്സ”

അവളും ആകെ തളർന്നിരുന്നു…രണ്ടു കൊലപാതകളാണ് നടന്നത്.ശരിക്കും ഞങ്ങൾ ഇല്ലെന്ന് അറിഞ്ഞു നടത്തിയ ഗെയിം…

ഞങ്ങൾ പുറത്തൊരു ലോഡ്ജിൽ റൂമെടുത്ത് തങ്ങി….

ഫ്രഷായിട്ട് തിരികെ വരുമ്പോൾ എന്റെ മൊബൈൽ ബെല്ലടിച്ചു….

“ചെകുത്താൻ കോളിങ്ങ്”

മൊബൈൽ എടുത്തു നോക്കിയ ഞാൻ കണ്ടു…

“ആരാടീ അഗ്നിയത്”

എന്റെ മുഖം വിളറിയത് ശ്രദ്ധിച്ച ടെസ്സ എനിക്ക് അരുകിലെത്തി..

“നീയെടുക്കെടീ കോൾ”

ഞാൻ കോൾ അറ്റൻഡ് ചെയ്യാൻ ശ്രമിച്ചതോടെ കോൾ കട്ടായി…വീണ്ടും ബെൽ മുഴങ്ങി.ഞാൻ കോളെടുത്തു…

“ഹലോ..ഞാനാണ് ചെകുത്താൻ”

“മനസ്സിലായി”

“ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.മറ്റൊന്നും ചോദിക്കാന്‍ നിൽക്കരുത്”

ഞാൻ ടെസ്സയെ ആംഗ്യംകാട്ടി.അവളും എന്റെ അടുത്ത് വന്നു.ഞാൻ ഫോൺ സ്പീക്കർ മോഡിലിട്ടു…

“ഉടൻ ഇവിടം വിടുക.തൃശൂർക്ക് പോകണ്ട.അവിടെയും ശത്രുക്കളുണ്ട്.എവിടേക്കാണെന്ന് നിങ്ങൾ പോകുന്നതെന്ന് എന്നോട് പറയണ്ടാ.ഞാൻ നിങ്ങളുടെ പിന്നാലെയുണ്ട്”

ചെകുത്താന്റെ ശബ്ദം ഫോണിലൂടെ ഒഴുകിയെത്തിയതും ഞാനും ടെസ്സയും മുഖാമുഖം നോക്കി…

“പറഞ്ഞത് കേട്ടല്ലോ.ഉടൻ ഇവിടം കാലിയാക്കുക.ശത്രുക്കൾ ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തും.ബുളളറ്റിൽ തന്നെ പൊയ്ക്കോളൂ”

ഫോൺ കട്ടായതോടെ ഞങ്ങൾ ഉടനെതന്നെ റൂം വെക്കേറ്റ് ചെയ്തു പുറത്തെത്തി.

ബുളളറ്റുമെടെത്ത് റസ്റ്റോറെന്റിൽ നിന്ന് പുറത്തേക്ക് കടന്നതും എതിരെ വന്നൊരു കാർ അവിടേക്ക് ഇരച്ചു കയറി…

അപകടമെന്ന് അപകടമണി മുഴങ്ങി.ടെസ്സ ബുളളറ്റിനു വേഗത കൂട്ടി.ഞാൻ പിന്നിൽ അവളെ കെട്ടിപ്പിടിച്ച് ഇരുന്നു….

ഞങ്ങൾ ആലപ്പുഴയിൽ തങ്ങാനാണ് പ്ലാൻ ചെയ്തത്.അവിടത്തെ എന്റെ വീട്ടിൽ….പപ്പ എനിക്കായി വാങ്ങിയ വീട്ടിൽ…

“കായംകുളംത്ത് എത്തിയപ്പോൾ വയറ് കത്താൻ തുടങ്ങി..ഹൈവേക്ക് സമീപമുള്ള തട്ടുകടയിൽ കയറി…

” ചേട്ടോയി മൂന്ന് പൊറോട്ടാ കാടഫ്രൈ രണ്ടു സെറ്റ് ”

കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു.എന്നാലെന്താ നല്ല ചൂടു പൊറോട്ടയും അടിപൊളി കാട ഫ്രൈയും കിട്ടി.അതിന്റെ മണമടിച്ചതോടെ വിശപ്പിന്റെ വിളിയും കൂടി…

കടയിലിരിക്കുന്നവരുടെ വായ്നോട്ടമൊന്നും ശ്രദ്ധിക്കാൻ പറ്റിയ മൂഡല്ലായിരുന്നു.ഭക്ഷണം കഴിച്ചു കാശും കൊടുത്തു….

ബുളറ്റിനു സമീപം വന്നപ്പോഴാണ് സിഗരറ്റിന്റെ കാര്യം ഓർത്തത്.തിരികെ തട്ടുകടയിൽ ചെന്നു.സിഗരറ്റ് കിട്ടുന്ന കട ചോദിച്ചപ്പോൾ ഭാഗ്യം ഉണ്ട്..

“ചേട്ടാ രണ്ടു കിങ്സ്”

“കിങ്സൊന്നുമില്ല കൊച്ചേ സിസർഫിൽറ്ററെയുളളൂ”

“എന്നതായാലും ഒരുപായ്ക്കറ്റ് തന്നേക്ക്”

ഒരുപായ്ക്കറ്റ് സിസറും ഒരു ലൈറ്ററും കൂടി വാങ്ങി ഞാൻ ടെസ്സക്ക് അരുകിലെത്തി…

പായ്ക്കറ്റിൽ നിന്ന് ഒരെണ്ണം അവൾക്കും കൊടുത്തു ഒരെണ്ണം ഞാൻ ചുണ്ടിലും തിരുകി.ബാലൻസ് ജീൻസിന്റെ പോക്കറ്റിലും തിരുകി….

സകല ടെൻഷനും മറക്കാനെന്നവണ്ണം ഞങ്ങൾ സിഗരറ്റ് ആസ്വദിച്ചു വലിച്ചു…

“ഡീ നമുക്ക് ഒരെണ്ണം കൂടി പിടിപ്പിച്ചാലോ”

“പിന്നെന്താ”

ടെസ്സയെ നിരാശപ്പെടുത്താതെ ഒരുപ്രാവശ്യം കൂടി ദം അടിച്ചു…അത് കഴിഞ്ഞപ്പോൾ കുറച്ചു ആശ്വാസം തോന്നി….

ബുളളറ്റിൽ ഞാൻ കയറിയതിനു പിന്നാലെ ടെസ്സയും കയറി. അപ്പോഴാണ് ടെസ്സയുടെ മൊബൈലിൽ ട്യൂൺ കേട്ടത്…

ടെസ്സ മൊബൈലിലേക്ക് ഉറ്റു നോക്കി…

“ടീ യേ ഇച്ചായനാ”

“ആം..എടുക്ക്…”

ടെസ്സ കോൾ എടുത്തു സംസാരിച്ചു.ഇടക്കിടെ ടെസ്സയുടെ ശബ്ദം ഞാൻ കേട്ടു…

“ടീ നമുക്ക് പ്ലാൻ മാറ്റാം.നേരെ പാലായിലേക്ക്..എന്റെ വീട്ടിലേക്ക്. നീ കൂടെയുണ്ടെന്ന് ഞാൻ ഇച്ചായനോട് പറഞ്ഞു…”

“ഏതാടീ ഇവിടെ നിന്ന് എളുപ്പ വഴി”

“ഞാൻ ഗൂഗിൾ മാപ്പ് നോക്കാം”

ടെസ്സ ഗൂഗിളിൽ സെർച്ച് ചെയ്തു കൊണ്ടിരുന്നു…

“ഡീ അഗ്നി..മാവേലിക്കര പരുമല തിരുവല്ലാ വഴി കോട്ടയം പിടിക്കാം.”

ഗൂഗിൾ മാപ്പ് വഴി റൂട്ടു കണ്ടുപിടിച്ചു ഞങ്ങൾ പാലയിലേക്ക് വണ്ടിയോടിച്ചു..പിന്നിലിരുന്ന് ടെസ്സയെനിക്ക് നിർദ്ദേശങ്ങൾ തന്നു…

പാതിരാത്രി കഴിഞ്ഞു ടെസ്സയുടെ വീട്ടിലെത്തുമ്പോൾ.ഗൂഗിൾ മാപ്പിൽ വഴി ഞങ്ങളെ കുറെ ചുറ്റിച്ചു….

ടെസ്സയിറങ്ങി ഗേറ്റ് തുറന്നതും ഞാൻ വണ്ടി അകത്തേക്ക് ഓടിച്ചു കയറ്റി…

തനി പാലാക്കാരൻ അച്ചായന്റെ തന്നെ കിടിലനൊരു വീട്.രണ്ടു നിലയാണു..പടുകൂറ്റനൊരു വീട്.പാലായിലെ സമ്പന്നരിൽ ഒരാളാണ് ടെസ്സയുടെ പപ്പയെന്ന് അവൾ പറഞ്ഞത് ഞാൻ ഓർത്തു…

വീടിന്റെ നാലു ഭാഗത്തും ലൈറ്റിന്റെ പ്രകാശമുണ്ട്.സ്വിറ്റൗട്ടിൽ കയറി ടെസ്സ ബെൽ അമർത്തി.

കുറച്ചു സമയം കഴിഞ്ഞു അകത്ത് ലൈറ്റ് തെളിയുന്നത് ഞങ്ങൾ കണ്ടു….

വാതിൽ തുറന്നത് ടെസ്സയുടെ ഇച്ചായനാണ്.ടൊവിനോയുടെ ലുക്കാണ് ടെസ്സയുടെ ഇച്ചായന്…

“ആഹാ ആരാണിത് അയൺ ഗേളുമുണ്ടല്ലോ”

ഇച്ചായന്റെ നർമ്മം ആസ്വദിക്കാനുളള മൂഡല്ലായിരുന്നെങ്കിലും ഞാൻ ചിരിച്ചു കാണിച്ചു…

എങ്ങനെയും ഒന്ന് കിടന്നാൽ മതിയെന്ന ചിന്തയായിരുന്നു എനിക്ക്. ദിവസങ്ങളായുളള അലച്ചിൽ,യാത്ര,ഉറ്റ കൂട്ടുകാരികളുടെ മരണം,പപ്പയുടെ ആക്സിഡന്റ്.. ആകെ ടയേഡാണു….

“അപ്പച്ചനും അമ്മച്ചിയും ഉറങ്ങിയോ ഇച്ചായ”

ടെസ്സ ഇച്ചായനോട് ചോദിച്ചു…

“പതിനൊന്നുമണി വരെ നിങ്ങൾ വരുമെന്ന് കരുതി കാത്തിരുന്നു. പിന്നെ കിടന്നു”

ഇച്ചായന്റെ മറുപടി ടെസസയോടാണെങ്കിലും കണ്ണെന്റെ മുഖത്താണ്….

ഇച്ചായൻ തിരുവനന്തപുരത്ത് വന്നാലും എന്നെ നന്നായി ശ്രദ്ധിക്കും.ആൾക്ക് എന്നോടൊരു ലൈനിന്റെ വേരിയേഷൻ ഉണ്ടോന്ന് എനിക്ക് അന്നേ സംശയമുണ്ട്…

കാണുമ്പോഴുളള ആ നോട്ടമൊക്കെ എനിക്ക് നൽകുന്ന സൂചനയങ്ങനെയാണ്.ഇച്ചായൻ വന്നാൽ ഞാൻ പരിസരത്തേക്ക് പോകാതിരിക്കാൻ ശ്രമിക്കും.എന്നാലും ടെസ്സയെ അവഗണിക്കാൻ കഴിയില്ല…

ഞാൻ ടെസ്സയെയൊന്ന് ഞോണ്ടി.എന്റെ കോഡ് അവൾക്ക് പെട്ടെന്ന് മനസ്സിലാകും…

“ശരി ഇച്ചായ ഞങ്ങളൊന്ന് കിടക്കട്ടെ.നല്ല ക്ഷീണമുണ്ട്.രാവിലെ കാണാം..ഗുഡ് നൈറ്റ് ഇച്ചായാ”

ടെസ്സ അവസരത്തിനൊത്ത് ഉയർന്നു….

“അപ്പോൾ ശരി രണ്ടാൾക്കും ഗുഡ് നൈറ്റ്”

ഞങ്ങൾ അവിടെ നിന്ന് മുകളിലെ ടെസ്സയുടെ മുറിയിലെത്തി.. ജീൻസും ടീ ഷർട്ടും വലിച്ചെറിഞ്ഞ് ഞാൻ ടെസ്സയുടെ നൈറ്റ് ഡ്രസ് എടുത്തിട്ട് ബെഡ്ഡിലേക്ക് മലർന്നു കിടന്നു…

ടെസ്സയും വേഷം മാറ്റി എനിക്ക് അരികിൽ കിടന്നു…

നിത്യയുടെയും ഗംഗയുടെയും മുഖം ഓർമ്മയിലെത്തിയതും ഹൃദയം കീറിയെടുക്കുന്ന വേദന…

“ടെസ്സ ഞാനെന്തായാലും തീരുമാനിച്ചു കഴിഞ്ഞു. നമ്മുടെ നിത്യയും ഗംഗയും ഇല്ലാത്ത ലോകത്ത് അതിനു കാരണക്കാരായവർ കൂടി വേണ്ടെന്ന്..”

ഞാൻ പല്ലിറുമ്മി…

“എന്തിനും ഏതിനും ഞാനുണ്ട് നിന്റെ കൂടെ”

ടെസ്സയെനിക്ക് കട്ട സപ്പോർട്ട് നൽകി…

“ഞാനൊറ്റക്ക് മതിയെടി..നിനക്കൊരു കുടുംബമുണ്ട്.എനിക്ക് അങ്ങനെയല്ല.അച്ഛനും അമ്മയും ആരെന്ന് അറിയാത്തൊരു അനാഥ”

കണ്ണുകളിൽ രക്തത്തുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി… അസഹ്യമായ നൊമ്പരം അനുഭവപ്പെട്ടു…

കൂനിന്മേൽ കുരുവെന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ….

പപ്പയുടെ ജീവൻ..കൂട്ടുകാരികളുടെ മരണം.

അച്ഛനും അമ്മയും ആരെന്ന് അറിയണം.മമ്മിയുടെ ശത്രുത കൂടാതെ ഇപ്പോൾ പുതിയ ശത്രുക്കളും.പിന്നെയൊരു മാരീചകനെപ്പോലെ ചെകുത്താനും…

“അഗ്നി… ടെസ്സയുടെ ശബ്ദം കനത്തു…

” നിന്റെ കൂടെ ഞാൻ എന്തിനുമുണ്ട്…നീയൊരു അനാഥയല്ല..എന്റെ അനിയത്തിയോ ചേച്ചിയോ ആരുമാകാം നിനക്ക്.ഇന്ന് നീയീ നിലയിൽ എത്തുമെന്ന് കരുതിയല്ല നമ്മൾ സുഹൃത്തുക്കൾ ആയത്”

നീറുന്നയെന്റെ മനസ്സിനൊരു അമൃതവർഷമായിരുന്നു ടെസയുടെ വാക്കുകൾ…

“മതിയെടീ എനിക്ക് ഇത്രയും മതി ജീവിക്കാനായി….

പലതും സംസാരിച്ചു ഞങ്ങൾ ഉറങ്ങിപ്പോയി….

രാവിലെ എന്റെ മൊബൈൽ നിർത്തലില്ലാതെ ചിലക്കുന്നത് കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്..

കിടക്കയിൽ ടെസ ഉണ്ടായിരുന്നില്ല.സ്വന്തം വീടായതിനാൽ അവൾ നേരത്തെ എഴുന്നേറ്റു കാണും…ഞാൻ ഉറങ്ങട്ടെന്ന് കരുതി ടെസ വിളിക്കാഞ്ഞതാകും…

ഫോൺ ഞാൻ കയ്യെത്തി എടുത്തു…

” ചെകുത്താൻ കോളിങ്ങ്…

“ദൈവമേ അടുത്ത കുരിശെന്താകും.ഉടനെ ഇവിടെ നിന്നും വിടേണ്ടി വരുമോ…

ആശങ്കയോടെ ഞാൻ റിസീവ് ഓപ്ഷൻ തേച്ചിട്ട് ഫോൺ കാതിലേക്ക് ചേർത്തു….

തുടരും…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6