Wednesday, September 18, 2024
Novel

അഗ്നി : ഭാഗം 17

എഴുത്തുകാരി: വാസുകി വസു


രവി ഉണ്ണിത്താനും മകൻ നവനീതും മമ്മിയും ഞെട്ടുന്നത് ഞങ്ങൾ കണ്ടു.എന്നിട്ടും അയാൾ പെട്ടെന്ന് തന്റെ മുഖഭാവം മാറ്റി…

” നീയൊക്കെ ആരായാലെന്ത്..ഇവിടെ തീരുകയാണെല്ലാം.പിന്നാലെ നിന്റെ അനിയനെക്കൂടി വിട്ടയച്ചേക്കാം.”

അയാൾ അലറിച്ചിരിച്ചു…അതോടൊപ്പം നീട്ടിപ്പിടിച്ച പിസ്റ്റളിൽ വിരൽ അമർത്തുന്നതും ഞാൻ പേടിയോടെ കണ്ടു.എന്നിട്ടും ചെകുത്താനു യാതൊരു കുലുക്കവുമില്ല…

“കണ്ണടച്ചു പ്രാർത്ഥിച്ചോളൂ”

ഉണ്ണിത്താൻ പല്ലിറുമ്മി…

“എന്താ ഉണ്ണിത്താനേ കൊച്ചു കുട്ടികളെപ്പോലെ കളിത്തോക്കുമായിട്ട്”

ശബ്ദം കേട്ട ഭാഗത്തേക്കായി പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ…

പിന്നിലേക്ക് തിരിഞ്ഞ ഉണ്ണിത്താന്റെ മുഖമടച്ച് ഒരടിയേറ്റ് അയാൾ മുന്നോട്ടു വീണു.ഒപ്പം നവനീതിനും അടിയേറ്റു.അവൻ അലറിക്കൊണ്ട് നിലത്തേക്ക് ഇരുന്നു പോയി

“നിനക്കൊക്കെ ഇത്രയും ആരോഗ്യമുള്ളോടാ അമുൽ ബേബികളേ.ശരീരം കണ്ടപ്പോൾ ഞാൻ കരുതി കുറച്ചു തടിമിടുക്കുണ്ടെന്ന്.പാവം സില്ലി ബോയ്സ്”…

ആ സ്വരത്തിന്റെ ഉടമയെ ഞങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞു….

” രാവണൻ…ഇൻസ്പെക്ടർ അഖി….”

മുന്നോട്ടു വെച്ചിരുന്ന ക്യാപ്പെടുത്ത് രാവണൻ പിന്നിലേക്ക് നീക്കി വെച്ചതോടെ മുഖം കൂടുതൽ വ്യക്തമായി…

ചെകുത്താന്റെ മുഖത്ത് മാത്രം പുഞ്ചിരിയുണ്ട്…ചേട്ടനും അനിയനും എല്ലാം കൂടി മുൻ കൂട്ടി തയ്യാറാക്കിയത് പോലെയുണ്ട്….

“ഞാൻ കരുതി നീ ലേറ്റാകുമെന്ന്”

“ഏട്ടാ രാവണൻ താമസിച്ചു പോയത് ഒരു കാര്യത്തിലേയുളളൂ..ജനകപുത്രിയെ സ്വന്തമാക്കുന്നതിൽ…”

രാവണൻ പുഞ്ചിരിതൂകി….

മമ്മി അവിടെ നിന്ന് വലിയാനൊരു ശ്രമം നടത്തി…

“പ്ഫാ,കഴുവർടാ മോളേ എല്ലാത്തിനും ചുക്കാൻ പിടിപ്പിച്ചിട്ട് നീയെവിടെ പോകുവാടീ പുല്ലേ”

രാവണൻ മമ്മിയുടെ കയ്യിൽ കടന്നു പിടിച്ചു..

“കയ്യെടുക്കെടാ”

തീക്ഷ്ണമായ ശബ്ദത്തിൽ അവർ അലറിപ്പറഞ്ഞു….

“നിനക്ക് പെണ്ണിന്റെ രൂപമേയുളളൂ…ആണിന്റെ മനസ്സാണ്.അപ്പോൾ തീർച്ചയായും നിനക്കൊന്ന് തന്നില്ലെങ്കിൽ ശരിയാകില്ല”

പറഞ്ഞു തീരും മുമ്പേ രാവണന്റെ കൈകൾ ഉയർന്നു താണു.പടക്കം പൊട്ടുന്നതു പോലൊരു ഒച്ച അവിടെ മുഴങ്ങി..കവിൾ പൊത്തിപ്പിടിച്ചു മമ്മി താഴേക്ക് ഊർന്നു വീണു….

ചെകുത്താൻ ഒരുപ്രത്യേക താളത്തിൽ വിസിലടിച്ചതും കുറച്ചു ചെറുപ്പക്കാർ അകത്തേക്ക് വന്നു…

“ടൊവിൻ മൂന്നിനെയും കാരാവാനിലാക്കി നമ്മുടെ രഹസ്യതാവളത്തിലേക്ക് മാറ്റൂ”

“ശരി സർ”

കൂട്ടത്തിൽ ആരോഗ്യദൃഡതാത്രനായ ചെറുപ്പക്കാരൻ ഉണ്ണിത്താനെയും നവനീതിനെയും ഒരുപോലെ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി”

“ദാ ഇവരെക്കൂടി കൊണ്ട് പോകൂ”

മമ്മിയെക്കൂടി അവർ കൊണ്ട് പോകുന്നത് എനിക്ക് സങ്കടമുണ്ടാക്കി..ഇത്രയും വർഷം സ്വന്തം മമ്മിയെന്ന് കരുതി വിളിച്ചതാണ്.എന്റെ അമ്മയുടെ മരണത്തിനു പ്രധാനകാരണക്കാരി അവരാണെന്ന് ഓർമ്മയെത്തിയതോടെ മനസ്സിൽ അവശേഷിച്ച സ്നേഹം കൂടി ഇല്ലാതെയായി…

“മരിക്കട്ടെ പിശാച്”

ദേഷ്യത്തോടെ ഞാൻ പല്ലിറുമ്മി…

“ടെസ എവിടെ.. അവൾക്ക് എന്തുപറ്റി”

ടെസയെ കുറിച്ച് ഓർമ്മ വന്നതോടെ ഞാൻ വാതിക്കലിലേക്ക് ഓടി…

“ഏട്ടത്തി പേടിക്കേണ്ട.ടെസ സുരക്ഷിതയായി മുറിയിലുണ്ട്.”

രാവണന്റെ മറുപടി ലഭിച്ചതോടെ എനിക്ക് ആശ്വാസമായി…

ഞാൻ അവിടെ നിന്നോടി സകല മുറിയുടെ വാതിലിലും തട്ടി വിളിച്ചു…

“ഡീ ടെസേ ഞാനാണ് അഗ്നി.. കതക് തുറക്കടീ”

എന്റെ അലർച്ച കേട്ടവൾ ചെകുത്താന്റെ മുറിയിൽ നിന്നിറങ്ങി വന്നു….

“ഡീ നിനക്കൊന്നും പറ്റിയില്ലല്ലോ”

ആധിയോടെ ഞാനവളെ പരിശോധിച്ചു…

“എനിക്കൊന്നും ഇല്ലെടീ..അവർ വാതിൽ തകർത്തു വന്നപ്പോഴെ ഞാൻ മുറിയിൽ കയറിയിരുന്നു”

“ഹാവൂ..രക്ഷപ്പെട്ടു..”

ഞാൻ ആശ്വാസത്തോടെ ടെസയെ കെട്ടിപ്പിടിച്ചു ….

ഞങ്ങൾ ഹാളിലേക്ക് വന്നതോടെ രാവണനും ചെകുത്താനും അവിടേക്ക് വന്നു…

“ഇനിയെന്താ ഏട്ടാ നെക്സ്റ്റ് പരിപാടി”

“ഇന്നുരാത്രി കൊണ്ട് ഇലക്ട്രിക് ശ്മശാനത്തിന്റെ വർക്ക് തീരും.എല്ലാത്തിനെയും ഒരുമിച്ച് തീർക്കുക.അത്ര തന്നെ”

പല്ലുകൾ ഞെരിച്ച് ചെകുത്താൻ രാവണനോടായി പറഞ്ഞു…

“ഏട്ടാ ദീപക്കും സംഘവും മിസായതിന്റെ കേസിൽ നിന്നുള്ള ചുമതലയിൽ നിന്ന് എന്നെ മാറ്റി.ഇപ്പോൾ സർക്കിൾ ഇൻസ്പെക്ടർ ധീരജിനാണു ചുമതല”

“സാരമില്ലെടാ… അതെന്തായാലും നന്നായി”

“ഞാൻ ജോലി റിസൈൻ ചെയ്യുവാണ്.ഇവരെ തീർത്തിട്ടുവേണം സ്വസ്ഥമാകാൻ”

“നോ…നിന്നെ ഡിപ്പാർട്ട്മെന്റിനു ഇനിയും ആവശ്യമുണ്ട്.. സാധരണക്കാർ നിന്നിലർപ്പിച്ചൊരു പ്രതീക്ഷയുണ്ട്.അത് നിറവേറ്റണം”

“മം…ഇന്നുവരെ ഞാൻ സത്യസന്ധത പുലർത്തിയിരുന്നു.. ഇവരുടെ കാര്യത്തിൽ ഞാനത് തെറ്റിക്കുകയാണ്.അറസ്റ്റ് ചെയ്താലും നിയമത്തെ തലനാരിഴ കീറിമുറിച്ച് ഇവരൊക്കെ രക്ഷപ്പെടും”

“അത്..സത്യമാണ്….”

“ശരി ഏട്ടാ ഞാൻ ഇറങ്ങുന്നു.എനിക്ക് കുറച്ചു ജോലികൂടി ബാക്കിയുണ്ട്”

എല്ലാവരോടും യാത്ര പറഞ്ഞു രാവണൻ യാത്രയായി… ടെസ പതിയെ എന്നെ തോണ്ടി…

“നിന്റെ ചെകുത്താനെക്കാൾ സുന്ദരനാടീ രാവണൻ”

“എങ്കിൽ നീയൊന്ന് ആഞ്ഞു പിടിച്ചോ”

ഞാനവളെ കളിയാക്കി…

“ആൽബിച്ചാൻ ഇല്ലായിരുന്നെങ്കിൽ ഞാനൊന്ന് ട്രൈ ചെയ്തേനേ”

“നമുക്ക് ആൽബിച്ചായനേ തട്ടാമെടീ”

“ടീ ദുഷ്ടേ നിന്നെ ഞാൻ കൊല്ലും”

തമാശയോടെ അവളെനിക്ക് നേരെ കയ്യോങ്ങി…

“എന്തുവാ രണ്ടും കൂടി ഒരു രഹസ്യം പറച്ചിൽ”

“അതേ മിസ്റ്റർ ചെകുത്താൻ.. ഇതൊരു സീക്രട്ടാണു”

“ഓക്കെ ടെസ…ക്യാരിയോൺ”

ചെകുത്താൻ അയാളുടെ റൂമിലേക്ക് നടന്നു.പൊടുന്നനെ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു…

“രാവിലെയൊരു യാത്രയുണ്ട്…വെളുപ്പിനെ എഴുന്നേൽക്കണം രണ്ടാളും കൂടി”

“ഞങ്ങൾ റെഡിയാണ് സർ”

ടെസ ഈണത്തിൽ പറഞ്ഞു…

“എവിടേക്കാണെന്ന് അറിയേണ്ടേ”

“അത് പറയാതെ ഞങ്ങൾ എങ്ങനെ അറിയാനാ”

ഞാൻ മുഖം വീർപ്പിച്ചു…

“ചന്ദനയുടെ അടുത്തേക്ക്”

പെട്ടെന്ന് എന്റെ ശരീരമൊന്ന് വെട്ടിവിറച്ചു….മനസിൽ മഞ്ഞുതുളളി പെയ്തു തുടങ്ങി…

ചന്ദന എന്റെ ഇരട്ട സഹോദരി… എന്നെ കണ്ടില്ലെങ്കിൽ അവളെ കണ്ടാൽ മതിയെന്നാണു ടെസയുടെ വിലയിരുത്തൽ. രണ്ടുപേരുടെയും സ്വരവും ഒരുപോലെ….

ചെകുത്താൻ പോയതൊന്നും ഞാനറിഞ്ഞില്ല.ഏതോ സ്വപ്നലോകത്തായിരുന്നു ഞാൻ….

“ഡീ….”

ടെസയുടെ വിളിയും കൂടെയൊരു നുളളും…

“നീയിതേത് ലോകത്താടി”

“ഞാൻ സ്വപ്നം കാണുകയാണു ടെസ”

“ഇന്നൂടെ കണ്ടോ.നാളെ ചന്ദനയെ നേരിട്ട് കാണാലോ”

“നിനക്കറിയോ ടെസ ഒരു കൂടപ്പിറപ്പ് ഇല്ലാതെ ജീവിച്ചതിന്റെ സങ്കടം നീയുമായി കൂട്ടു കൂടിയതിൽ പിന്നെയാണു ഒരു കൂടപ്പിറപ്പ് ഇല്ലാതെ പോയതിന്റെ വേദന ഞാൻ മറക്കുന്നത്”

“ഛെ…എന്താടീ അഗ്നി നീയിങ്ങനെ സില്ലിയാകുന്നത്…നീയെപ്പോഴും ബോൾഡായിരിക്കുന്നതാണു എനിക്കിഷ്ടം”

“മം”

ഞാൻ മെല്ലെ മൂളി….

രാത്രിയിലെ ഫുഡും കഴിഞ്ഞു ഞാനും ടെസയും നേരത്തെ കിടന്നു..എനിക്കാണെങ്കിൽ ഉറക്കം വരുന്നതേയില്ല.മനസിൽ ചന്ദനയാണ്.അവളെ കണ്ടുമുട്ടുന്ന ത്രില്ലിൽ…

ഇടക്കിടെ ടെസയുടെ ദീർഘമായ നിശ്വാസം ഞാൻ കേട്ടു…

“എന്തുപറ്റി ടെസ..നീ ഉറങ്ങിയില്ലേ”

ശബ്ദമൊന്നും കേൾക്കാത്തതിനാൽ എന്റെ കൈകൾ അവളുടെ മുഖം തേടി.കണ്ണുനീരിന്റെ നനവ് ഞാൻ തിരിച്ചറിഞ്ഞു….

“ങേ..ടെസ കരയുന്നു..ഇവൾക്കിത് എന്തുപറ്റി”

ഞാൻ എഴുന്നേറ്റു പെട്ടെന്ന് ലൈറ്റ് തെളിച്ചു.മുഖം പൊത്തി ശബ്ദമില്ലാതെ കരയുന്ന ടെസയെ കണ്ടു ഞാൻ അമ്പരന്നു…

“എന്തുപറ്റിയെടീ നിനക്ക്”

ആ കൈകൾ വേർപ്പെടുത്താൻ ശ്രമിച്ചു ഞാൻ. അവളുടെ കരച്ചിലിനു ശക്തി കൂടി…

“ഡീ കാര്യം പറയെടീ.. എന്നെ ടെൻഷനാക്കാതെ”

“ചന്ദന തിരികെയെത്തുമ്പോൾ നിനക്കെന്നെ വേണ്ടാതാകില്ലേ”

മറയില്ലാതെ ടെസയുടെ ചോദ്യം കേട്ടു ഞാനാദ്യം ഞെട്ടി..പിന്നെയാണു എനിക്ക് കാര്യം പിടികിട്ടിയത്…

“ഡീ പുല്ലേ..ചന്ദന വന്നെന്ന് കരുതി ഞാൻ നിന്നെ മറക്കുവോടീ…എന്റെ ആദ്യത്തെ കൂടപ്പിറപ്പ് നീയല്ലേടീ പൊട്ടീ…ചന്ദന കൂടി വരുമ്പോൾ നമ്മൾ മൂന്നു സഹോദരികളായില്ലേ.ഒരേ ഞെട്ടിൽ വിടർന്ന് മൂന്നു പനിനീർ പുഷ്പങ്ങൾ”

ടെസയെ ഓരോന്നും പറഞ്ഞു ഞാൻ ആശ്വസിപ്പിച്ചു….

“പാവം ചങ്കത്തിയാണ്..അത്രക്കും സ്നേഹമുണ്ടവൾക്ക്…”

ഞങ്ങൾ പിന്നെയും സംസാരിച്ചു കിടന്നു.എപ്പഴോ ഉറങ്ങിപ്പോയി….

ചെകുത്താന്റെ വിളി കേട്ടാണ് ഞങ്ങൾ വെളുപ്പിനെ ഉണർന്നത്….

“രാത്രിൽ പറഞ്ഞത് മറന്ന് ഉറങ്ങുകയാണോ രണ്ടാളും..പെട്ടെന്ന് റെഡിയാകൂ..”

ഞങ്ങൾ ചാടിയെഴുന്നേറ്റ് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി…. അരമണിക്കൂറിനുളളിൽ ഞങ്ങൾ ഒരുങ്ങിയിറങ്ങി….

ഞങ്ങൾ കയറിയ ഡിസയർ ചെകുത്താൻ സ്പീഡിലാണു ഓടിച്ചത്…ടെസയും നല്ല മൂഡിൽ ആയിരുന്നു.. ഇന്നലെ പറഞ്ഞത് എന്തായാലും കുറിക്കൊണ്ടു….

പതിനൊന്ന് മണിയോടുകൂടി ഞങ്ങൾ ചന്ദനയുടെ വീട്ടിലെത്തി… ചന്ദനയെ നേരിട്ടു കാണുന്ന ത്രില്ലിൽ ആയിരുന്നു ഞാനും ടെസയും…..

ചന്ദനയുടെ വീടിനു മുമ്പിലുള്ള ഗെയ്റ്റിൽ ഡിയർ നിന്നു……

വീട് നിറയെ ജനസമുദ്രം…ഞങ്ങൾ ഞെട്ടിപ്പോയി…. പരസ്പരം മുഖത്തോട് മുഖം നോക്കി…

ചെകുത്താൻ കാറിൽ നിന്നിറങ്ങി കൂടെ ഞങ്ങളും….

അകത്തു നിന്നും വന്നയൊരു ചെറുപ്പക്കാരനോട് ചെകുത്താൻ കാര്യങ്ങൾ തിരക്കി…അയാൾ പറഞ്ഞതുകേട്ട് വിശ്വസിക്കാൻ കഴിയാതെ ഞങ്ങൾ തരിച്ചു പോയി….

“അറിഞ്ഞില്ലേ നിങ്ങൾ… തന്തയെയും തളളയേയും ആരൊ കൊലപ്പെടുത്തി.. ചന്ദന കൊച്ചിനെ ആരോ തട്ടിക്കൊണ്ടു പോയി…

അത് കേട്ടതും തളർന്നു ഞാൻ താഴേക്ക് വീണതും തീർത്ഥവിന്റെ കൈകൾ എന്നെ ചേർത്തു പിടിച്ചു..

(തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9

അഗ്നി : ഭാഗം 10

അഗ്നി : ഭാഗം 11

അഗ്നി : ഭാഗം 12

അഗ്നി : ഭാഗം 13

അഗ്നി : ഭാഗം 14

അഗ്നി : ഭാഗം 15

അഗ്നി : ഭാഗം 16