Friday, April 12, 2024
Novel

അഗ്നി : ഭാഗം 16

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“അമ്മയെ കൊന്നതാണെന്ന് കേട്ടതോടെ എന്ത് പറയണനെന്ന് അറിയാതെ ഞാൻ വിതുമ്പി.ടെസയും പപ്പയും അവരാൽ കഴിയുന്ന രീതിയിൽ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്…..

” ഇന്നുവരെ അമ്മയുടെ മുഖം ഞാൻ കണ്ടട്ടില്ല.ഇനിയൊരിക്കലും കാണാൻ കൂടി കഴിയില്ല”

അതാണെനിക്ക് പെട്ടെന്ന് ഷോക്കായത്….

“പപ്പ അമ്മയുടെ ഫോട്ടോയെങ്കിലുമുണ്ടോ എനിക്കൊന്ന് കാണാനായിട്ട്”

പപ്പയുടെ മുഖത്ത് വിഷമം പടരുന്നത് സങ്കടത്തോടെ ഞാൻ കണ്ടു…

“എന്റെ ഓർമ്മയിൽ നിന്നും മായിക്കാനായി അവരെല്ലാം അവളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നശിപ്പിച്ചു. പക്ഷേ അവർക്കറിയില്ലല്ലോ എന്റെ ഹൃദയത്തിൽ നിന്ന് അവളെ അടർത്തിമാറ്റാൻ കഴിയില്ലെന്ന്”

പപ്പയുടെ സങ്കടം കൂടിയതോടെ ഞാൻ പിന്നൊന്നും ചോദിക്കാന്‍ ശ്രമിച്ചില്ല.എന്റെ ഉളളിൽ തേങ്ങൽ ഞാൻ അടക്കിപ്പിടിക്കാൻ ശ്രമിച്ചു….

പപ്പയോട് ഒരുകാര്യം കൂടി ചോദിച്ചറിയണമെന്നുണ്ട്.ഈ അവസരത്തിലത് അനുചിതമായാലോ…

കുറച്ചു നിമിഷം നിശ്ബ്ദമായിരുന്നു.ഡിയർ മുന്നോട്ടു കുതിച്ചു നീങ്ങി.

ഹോസ്ലിന്റെ പിന്നിൽ ഡിസയർ നിന്നതോടെ ഞാൻ ചിന്തയിൽ നിന്നും ഉണർന്നു.പിന്നിലെ ഗേറ്റ് വഴി പപ്പാ അകത്ത് കയറാനുളള ശ്രമം ആയിരുന്നു. മുൻ ഗേറ്റിൽ കൂടി കയറിയാൽ ആരെങ്കിലും ശ്രദ്ധിക്കുമെന്ന് ഉറപ്പാണ്…

“പപ്പാ…” ഞാൻ നീട്ടി വിളിച്ചു..

“എന്താ മോളേ”

“ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ?”

“നിനക്ക് അറിയേണ്ട ഉത്തരം നിന്റെ മമ്മി പ്രഗ്നന്റ് ആണൊ ഇല്ലയൊ എന്നല്ലേ”

എന്റെ മനസ് പപ്പ തിരിച്ചറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി…

“അവൾ പ്രഗ്നന്റ് ആണെന്ന് പറഞ്ഞത് കളളമാണ്.നിന്നെ എങ്ങനെയും പുറത്താക്കാനുളള ശ്രമമായിരുന്നു.

എനിക്കും കൂട്ടു നിൽക്കേണ്ടി വന്നു അതിനു. ഇല്ലെങ്കിൽ എന്റെ രണ്ടു മക്കളെയും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി”

“എനിക്ക് പപ്പയെ മനസിലാകും സാരമില്ല”

“മം..ശരിയെന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മോളേ”

“ശരി പപ്പ”

ചെകുത്താനും പപ്പയും കൂടി ഡോർ തുറന്നു പുറത്തിറങ്ങി. കൂടെ ഞാനും ടെസയും….

“കാറ് സൂക്ഷിച്ചു ഓടിച്ചു പോകണം.രാത്രിയായതിനാൽ മിക്കവാഹനവും അമിത വേഗതയിലാണ് പോകുന്നത്”

ചെകുത്താൻ മുന്നറിയിപ്പ് നൽകി….

“തീർത്ഥവേ എന്റെ മോൾ ബുളളറ്റ് മാത്രമല്ല കാറും നന്നായിട്ടോടിക്കും മരുമകനേ”

“എനിക്കറിയാം അങ്കിളേ ഞാൻ പറഞ്ഞൂന്നെയുളളൂ.അഗ്നിയുടെ കാര്യത്തിൽ നിനക്കുളള സൂക്ഷമതയാണെന്റെ സമാധാനം ”

പപ്പ ആശ്വാസം കൊള്ളുന്നത് ഞാനറിഞ്ഞു….

“പപ്പാ രവി ഉണ്ണിത്താൻ വില്ലനാണെങ്കിൽ പിന്നെന്തിനാ അന്ന് അയാളുടെ വീട്ടിൽ പോകാൻ പറഞ്ഞത് എന്നോട്”

മനസിൽ തികട്ടി കിടന്ന സംശയം തീർക്കാതെ എനിക്ക് നിവർത്തിയില്ലായിരുന്നു….

“സാത്താൻ ആരെന്ന് ഞങ്ങൾക്ക് അറിയാൻ നിന്നെ അവിടെ വിടുകയെന്നെ മാർഗ്ഗമുളളായിരുന്നൂ..

തീർത്ഥവ് നിനക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു. സാത്താനും ഉണ്ണിത്താനും ഒരാളാണെന്ന് ഐഡന്റിഫൈ ചെയ്തത് ഇവനാണ്.ഒരെ സഹായം അവൻ രണ്ടു റോളിൽ കളിച്ചു…”

പപ്പ പല്ലിറുമ്മുന്ന ശബ്ദം ഞങ്ങൾ കേട്ടു…

“അപ്പോൾ ശരി വീണ്ടും രാത്രിയിൽ കാണാം”

ചെകുത്താനും പപ്പയും കൂടി ഹോസ്പിറ്റലിന്റെ പിൻ വശത്തെ ഗേറ്റ് കടന്നു മറയുന്നത് ഞാനും ടെസയും നോക്കി നിന്നു…

“വാടീ നമുക്കും പോയേക്കാം. ചെന്ന് കിടന്നൊന്ന് ഉറങ്ങണം”

ടെസയും ഞാനും കൂടി ഡിസയറിൽ കയറി. ടെസയാണു കാറ് ഓടിച്ചത്.ഞങ്ങൾ ബംഗ്ലാവിൽ ചെല്ലുമ്പോഴേക്കും നേരം പുലരാറായിരുന്നു.

ഡിസയർ ബംഗ്ലാവിന്റെ പിന്നിലുള്ള ഭൂമിക്കടിയിലെ നിലവറിയിൽ സുരക്ഷിതമായി ഒളിപ്പിച്ചിട്ട് ഞാനും ടെസയും ബംഗ്ലാവിനു അകത്തെത്തി….

“വിശക്കുന്നുണ്ടോടി നിനക്ക്”

“പിന്നില്ലാതെ രാത്രി മുഴുവൻ ഉറങ്ങാതിരുന്നതല്ലേ.കിടന്നാൽ എപ്പഴാ എഴുന്നേൽക്കുക എന്നറിയില്ലല്ലോ ടെസാ”

“എന്തായാലും ഒന്ന് ഫ്രഷാകട്ടെ”

ടെസ ഫ്രഷായതിനു പിന്നാലെ ഞാനും ചൂടുവെളളത്തിൽ ദേഹം കഴുകി വന്നു….

കിച്ചണിൽ പാചകം ചെയ്യുന്ന ചേട്ടൻ രണ്ടു ബ്രൂ കോഫി ഞങ്ങൾക്ക് കൊണ്ട് തന്നു…

“കഴിക്കാനെന്തുണ്ട് ചേട്ടാ”

“ദോശയും ചട്നിയും”

“അതുമതി..വെളുപ്പിനെ ലൈറ്റായിട്ട് കഴിക്കുന്നതാണ് നല്ലത്”

ടെസയോട് ഞാനും പൂർണ്ണമായും യോജിച്ചു.ദോശ കഴിച്ചു കഴിഞ്ഞു ഞങ്ങൾ റൂമിലെത്തി…

ഓരോന്നും സംസാരിച്ചു കിടന്ന് ഞങ്ങൾ ഉറങ്ങിപ്പോയി. വൈകിട്ട് നാലുമണിക്കാണ് എഴുന്നേൽക്കുന്നത്..

എഴുന്നേറ്റപാടെ ഞങ്ങൾ ഹാളിലേക്ക് വന്നു മുഖമൊക്കെ കഴുകി.പല്ല് ബ്രേഷ് ചെയ്തിട്ട് ചായയും കുടിച്ചു കുറച്ചു സമയം ഹാളിൽ ചിലവഴിച്ചു…

ചെകുത്താന്റെ മുറിയിൽ ഞാൻ ചെല്ലുമ്പോൾ ആൾ നല്ല ഉറക്കത്തിലാണ്…

അയാളെ കുറച്ചു സമയം ഞാനങ്ങനെ ശ്രദ്ധിച്ചു നിന്നു.മലർന്ന് കിടന്ന് ഉറങ്ങുന്ന ചെകുത്താന്റെ മുഖം കണ്ടാലിപ്പോൾ കുട്ടികളെ പോലെ ശാന്തമാണ്…

പ്രണയമെന്ന വികാരം ഒരിക്കലും മനസ്സിൽ തോന്നിയട്ടില്ല.പക്ഷേ ഇയാൾ അനുവാദത്തിനു കാത്ത് നിൽക്കാതെ തന്റെ ഹൃദയത്തിൽ ഇടിച്ചു കയറുകയായിരുന്നു…

വല്ലാത്തൊരു ആത്മബന്ധം തോന്നിപ്പോയെനിക്ക് അയാളോട്.മുജ്ജന്മത്തിലെവിടെയോ ഒന്നായിരുന്നെന്ന ഫീൽ എനിക്ക് തോന്നി.എന്റെ മാറ്റം എന്നെ തന്നെ അത്ഭുതപ്പെടുത്തി….

ഓടിച്ചെന്ന് ചെകുത്താനെ വാരിപ്പുണർന്നൊരു ഉമ്മ കൊടുക്കാനെനിക്ക് തോന്നിപ്പോയി.വല്ലാത്തൊരു വശ്യതയാ മുഖത്തിന്….

തീർത്ഥവിനെ ശ്രദ്ധിച്ചു നിൽക്കുമ്പോഴാണ് അയാൾ ഉണർന്നത്.നോട്ടം വന്നെന്റെ മുഖത്ത് പതിച്ചു.ഞാൻ ന്യൂട്ടറിൽ അവിടെ നിന്ന് സ്ഥലം കാലിയാക്കാൻ ശ്രമിച്ചു. അത് മനസിലാക്കിയതും അയാളുടെ സ്വരം എന്നെ തേടിയെത്തി…

“നിൽക്കെടീ അവിടെ”

അറിയാതെയെന്റെ പാദാങ്ങൾ നിലത്ത് ഉറച്ചു പോയി…

“പതിവില്ലാതെന്താണു നീയെന്റെ മുറിയിൽ”

“അത്…ഞാൻ വെറുതെ”

വാക്കുകൾക്കായി ഞാൻ പരതി…

“വെറുതെ വരില്ലെന്നറിയാം..സത്യം പറഞ്ഞോണം”

“അതേ കുറച്ചു താണുതന്നെന്ന് കരുതി തലയിൽ കയറാൻ നോക്കല്ലേ ചെകുത്താനേ”

പുഞ്ചിരിയോടെ ഞാൻ അവിടെ നിന്ന് പിന്തിരിഞ്ഞു…

“ഡീ പുല്ലേ”

“നീ പോടാ പുല്ലേ”

പറഞ്ഞിട്ട് ഞാൻ വാതിൽ കടന്നു…

“കയ്യിലു തഞ്ചത്തിൽ കിട്ടും..ഞാനെടുത്തോളാം…”

“പിന്നെ പിന്നെ…”

തിരിഞ്ഞ് നിന്നൊരു കോക്രി കാണിച്ചിട്ട് ഞാനൊരൊറ്റയോട്ടം..

നേരെ ടെസയുടെ മുന്നിൽ..

“എന്താടീ നിനക്ക് പ്രാന്തായോ”

“ഇങ്ങനെ പോയാൽ മിക്കവാറും വട്ടാകും”

ഞാൻ പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസിലായില്ല ഭാഗ്യം.‌..

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.

കുറച്ചു ടൈം ടിവി കണ്ടു വെറുപ്പായി.മൊബൈലിൽ തോണ്ടിയെങ്കിലും ഒരുരസവുമില്ല…..

മനസ് എന്തിനോ തുടിക്കുന്നു..ഇരിക്കപ്പൊറുതിയില്ലാതെ ഞാൻ വീണ്ടും ചെകുത്താന്റെ മുറിയിലെത്തി….

അയാളെ അവിടെങ്ങും കണ്ടില്ല…

“ഇനി ബാത്ത് റൂമിലോ മറ്റോ”

എനിക്ക് സംശയമായി…കുറച്ചു കൂടി ഞാൻ മുമ്പോട്ട് ചെന്നതും മുറിയുടെ വാതിൽ അടഞ്ഞ ശബ്ദം കേട്ടു ഞാൻ ഞെട്ടലോടെ തിരിഞ്ഞു…

ചെകുത്താൻ കതകടച്ച് കുറ്റിയിട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു…

ഞാൻ വെപ്രാളപ്പെട്ടു….

“ചുമ്മാ തമാശിക്കാതെ കതക് തുറന്നേ”

“വേണമെങ്കിൽ തുറന്നു പൊയ്ക്കോളൂ”

ചെകുത്താന്റെ അനുവാദം കിട്ടിയതോടെ ഞാൻ പാഞ്ഞു ചെന്ന് കതക് തുറക്കാൻ ശ്രമിച്ചു…

പെട്ടെന്ന് ചെകുത്താൻ ഇരുകരങ്ങളും ഉപയോഗിച്ച് എന്നെ പൊക്കിയെടുത്തു…

“വിടാൻ.. എന്നെ വിടാനല്ലേ പറഞ്ഞത്”

“നീ എന്ത് പറഞ്ഞാടീ പോയത്..കാണട്ടെ നിന്റെ ചങ്കൂറ്റം”

ചെകുത്താൻ അയാൾക്ക് അഭിമുഖമായി എന്നെ ഭിത്തിയോട് ചേർത്തു നിർത്തി…ആ മുഖം താഴ്ന്നു എനിക്ക് നേരെ വരുന്നത് കണ്ടു ഞാൻ മുഖം വെട്ടിച്ചു…

തീർത്ഥവ് രണ്ടു കയ്യുമെടുത്ത് എന്റെ മുഖം അയാൾക്ക് നേരെ അടുപ്പിച്ചു….

ചുണ്ടിൽ ചൂടുള്ളൊരു ചുംബനം.. പൊള്ളിപ്പിടഞ്ഞു പോയി ഞാൻ.. ഇഷ്ടക്കേട് പ്രകടിപ്പിച്ചെങ്കിലും ഞാനത് ആഗ്രഹിച്ചിരുന്നു….

പതിയെ ഞാനും ആ ചുബനലഹരി നുണഞ്ഞങ്ങനെ നിന്നു….

“എവിടെപ്പോയെടീ നിന്റെ എതിർപ്പും വാശിയുമെല്ലാം”

ഞാൻ നാണത്തോടെ മുഖം കുനിച്ച് നിന്നു.പതിയെ ചെകുത്താന്റെ ആലിംഗനത്തിൽ അമർന്നങ്ങനെ നിന്നു….

“അഗ്നി ഞാനാരാണെന്ന് നിനക്ക് അറിയാമോ”

ഇല്ലെന്ന് ഞാൻ മുഖം ചലിപ്പിച്ചു…

“ആരെന്ന് നിനക്ക് അറിയേണ്ടേ”

“അറിയണം”

“എങ്കിൽ പറയട്ടെ”

“മം.. ഞാൻ കുറുകിക്കൊണ്ടു പറഞ്ഞു….

” ഞാൻ.. നിന്റെ…

“എന്റെ… ബാക്കി കൂടി പറയ്…

ചെകുത്താൻ വാ തുറക്കും മുമ്പേ മുറിക്ക് വെളിയിൽ ടെസയുടെ നിലവിളി ഉയർന്നു.. ഞങ്ങൾ പരസ്പരം ഞെട്ടിയകന്ന് മാറി.

കതക് തുറക്കാൻ ആഞ്ഞതും വാതിൽപ്പാളി വലിയൊരു ശബ്ദത്തോടെ ഞങ്ങൾക്ക് മുന്നിലേക്ക് വീണു…ഞാനും ചെകുത്താനും പിന്നിലേക്ക് ചുവടുകൾ വെച്ചു….

തകർന്ന വാതിലിനു മുന്നിൽ രവി ഉണ്ണിത്താനും മമ്മിയും ഒരു ചെറുപ്പക്കാരനും.കൂടെ കുറച്ചു ഗുണ്ടകളും…

രവി ഉണ്ണിത്താൻ ഒരു പിസ്റ്റൾ ഞങ്ങൾക്ക് മുമ്പിലേക്ക് നീട്ടിപ്പിടിച്ചു….

” നീയെന്താടാ കരുതിയത് ഒളിച്ചിരുന്നാൽ പിടികൂടില്ലെന്നോ..”

ഉണ്ണിത്താൻ മുഖം ക്രൂരമായി….

“ഇടയിൽ നിന്നും കളിച്ച ചെറ്റയെ ഇല്ലാതാക്കണം രവിയേട്ടാ..കൂടെ പിഴച്ചു പെറ്റ ഈ സന്തതിയെയും”

എനിക്ക് നേരെ വിരൽ ചൂണ്ടി മമ്മി അലറി…

“ഇനിയെല്ലാ സ്വത്തുക്കളുടെയും അവകാശി എന്റെ മോനാണ് നവനീത്”

മമ്മി അയാളെ ചേർത്തു പിടിച്ചു പറഞ്ഞതുകേട്ടു ഞാൻ ഞാനും ചെകുത്താനും ഞെട്ടി…

“ഞെട്ടണ്ട അവൾ പറഞ്ഞതാണ് സത്യം… എന്റെ ഭാര്യ ലക്ഷമിക്ക് എല്ലാം അറിയാം‌.എന്തായാലും രണ്ടാളും കൂടി മുകളിലേയ്ക്ക് പൊയ്ക്കോളൂ..

നിന്റെ ഡാഡിയെ ഞങ്ങൾ പതിയെ അങ്ങോട്ട് വിടാം.അവനെക്കൊണ്ട് കുറച്ചു ആവശ്യമുണ്ട്….”

നവനീതിനെ ഞാൻ അടിമുടി ശ്രദ്ധിച്ചു.. അന്ന് വീട്ടിൽ ചെന്നെങ്കിലും ഇവനെ കാണാൻ കഴിഞ്ഞില്ല….

അവന്റെ കണ്ണുകളും എന്നിലായിരുന്നു..

“വൃത്തികെട്ടവൻ…കണ്ണുകളാൽ തന്നെ അവനെന്നെ റേപ്പ് ചെയ്തു…

” ടോ സാത്താനേ താനിങ്ങനെ ബുദ്ധിയില്ലാത്തവനായി പോയോടോ”

മരണം മുന്നിൽ വന്നു നിന്നിട്ടും ചെകുത്താനൊരു കുലുക്കമില്ലെന്ന് കണ്ടു ഞാൻ അമ്പരന്നു….

“തന്നെയും മകനെയും പുകച്ചു പുറത്ത് ചാടിക്കുകയായിരുന്നെടൊ ഞങ്ങളുടെ ലക്ഷ്യം.. നിങ്ങളെ ഇവിടെ വരുത്തിക്കാൻ”

ഈ പ്രാവശ്യം ഞെട്ടിയത് അവരായിരുന്നു…

“നിത്യാ ഗംഗ കൊലാപാതക്കേസിലെ യഥാർത്ഥ പ്രതിയെ മകന്റെ കൂട്ടുകാരൻ രക്ഷിച്ചുവെന്ന് കരുതിയെങ്കിൽ തനിക്ക് തെറ്റിയെടൊ..

മനപ്പൂർവം ഇൻസ്പെക്ടർ അഖി ഇവനെ ഒഴിവാക്കിയതാണു തന്റെ പുന്നാരമകനെ”

“ഈശ്വരാ ഞാൻ എന്തൊക്കെയാണു ഈ കേൾക്കുന്നതൊക്കെ..ഈ നവനീതാണോ യഥാർത്ഥ പ്രതി”

എനിക്കൊന്നും മനസിലായില്ല…. ഞാൻ കണ്ണുകൾ മിഴിച്ചു ചെകുത്താനെ നോക്കി…..

“ഇൻസ്പെക്ടർ അഖി ആരാണെന്ന് തനിക്കറിയാടൊ പുല്ലേ…ഹീ ഈസ് മൈ ബ്രദർ…എന്റെ ഒരെയൊരു കൂടപ്പിറപ്പ്.. എന്റെ അനിയൻ….

വിറച്ചു പോയി ഉണ്ണിത്താനും മമ്മിയും നവനീതുമെല്ലാം…അവരിലെ നടുക്കം പൂർണ്ണമായി അതെന്നിലേക്കും പടർന്നു….

” ഇൻസ്പെക്ടർ അഖി…പോലീസ് ഡിപ്പാർട്ട്മെന്റിലെ രാവണൻ… രാവണപ്രഭു ”

(തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9

അഗ്നി : ഭാഗം 10

അഗ്നി : ഭാഗം 11

അഗ്നി : ഭാഗം 12

അഗ്നി : ഭാഗം 13

അഗ്നി : ഭാഗം 14

അഗ്നി : ഭാഗം 15