Saturday, April 27, 2024
LATEST NEWS

ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ ശക്തിപ്പെടുന്നു

Spread the love

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെട്ടതായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ സഹായി യൂറി ഉഷാക്കോവ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ റഷ്യയുടെ വിറ്റുവരവിൽ 120 ശതമാനം വർദ്ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ, കൽക്കരി, രാസവളങ്ങൾ എന്നിവയുടെ ഇറക്കുമതി ഗണ്യമായി വർദ്ധിച്ചു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Thank you for reading this post, don't forget to subscribe!

ഇന്ത്യയുടെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയിൽ 18 ശതമാനം വർദ്ധനവുണ്ടായതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ സൗദി അറേബ്യയെ പിന്തള്ളി റഷ്യ ഇന്ത്യൻ ക്രൂഡ് ഓയിൽ സ്രോതസ്സുകളുടെ രണ്ടാമത്തെ വലിയ ഉറവിടമായി മാറി. വരും മാസങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇറാഖിനെ റഷ്യ മറികടക്കാൻ സാധ്യതയുണ്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി മെയ് മാസത്തിൽ 8.4 ശതമാനത്തിൽ നിന്ന് 12.8 ശതമാനമായും ജൂണിൽ 16.8 ശതമാനമായും ജൂലൈയിൽ 17.9 ശതമാനമായും ഉയർന്നു. ഈ പ്രവണതകൾ തുടരുമെന്നും വിപണിയിൽ പുതിയ റെക്കോർഡുകൾ ഉണ്ടാകുമെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു.