Monday, April 15, 2024
Novel

ആദ്രിക : ഭാഗം 11

Spread the love

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

Thank you for reading this post, don't forget to subscribe!

അങ്ങനെ കുറച്ചു നാളത്തെ കാത്തിരിപ്പിന് ശേഷം കല്യാണദിനം വന്നെത്തി. വളരെ അടുത്ത ബന്ധുക്കൾ മാത്രം ഉള്ള ചടങ്ങ് ആയി നടത്താൻ ആയിരുന്നു തീരുമാനം.

ഇതിന്റെ ഇടയിൽ കല്യാണം എവിടെ വെച്ചു നടത്താൻ ആണ് അഭിയേട്ടന്റെ പ്ലാൻ എന്ന് എത്ര ചോദിച്ചിട്ടും ആ മനുഷ്യൻ പറഞ്ഞില്ല അന്ന് അറിഞ്ഞാൽ മതി പോലും…..

കല്യണം പുടവ ഉടുത്തു മിതമായ ആഭരണങ്ങളും ധരിച്ചു ഞാൻ ഒരുങ്ങി.ഒരുക്കാൻ സഹായിച്ചത് മുഴുവൻ രാഖി ആയിരുന്നു.

ഇടക്ക് ഇടക്ക് സുദേവ് ഏട്ടൻ റൂമിന്റെ മുന്നിൽ കൂടെ അങ്ങോടും ഇങ്ങോടും നടക്കുന്നത് കണ്ടു. ഏട്ടനെ കാണുമ്പോൾ ഇവിടെ ഒരാളുടെ മുഖം കാര്യമായി വിടരുന്നത് കാണാം.

നോക്കാം എവിടെ വരെ പോകും എന്ന്…..

സനൂപേട്ടൻ ആയിരുന്നു ഞങ്ങളെ എല്ലാം കല്യാണം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോവാൻ ആയി വന്നത്.

കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ വണ്ടി ചെന്നു നിന്നത് ഒരു”” കരുണ “എന്ന് എഴുതി വെച്ചിട്ടുള്ള ഒരു അനാഥമന്ദിരത്തിന്റെ മുൻപിൽ ആയിരുന്നു.

എന്താ ഇവിടെ എന്നുള്ള ഭാവം ആയിരുന്നു എനിക്കും വീട്ടുക്കാർക്കും…

“””വാ ഇറങ്ങു അവിടെ എല്ലാരും കാത്തിരിക്കേ “”””സനൂപേട്ടൻ ആണ്.

ഒരുപാട് സംശയതോടെ ആണ് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയത്. പോകുന്ന വഴിയിൽ പല തരത്തിൽ ഉള്ള ചെടികൾ വെച്ചു പിടിച്ചിട്ടുണ്ട് ചുറ്റിലും വലിയ മരങ്ങളും പുഴയും ഒക്കെ ആയി സമാധാനപരമായ ഒരു അന്തരീക്ഷം….

ചെന്നപ്പോൾ കണ്ടു ഞങ്ങളെ നോക്കി നിൽക്കുന്ന അഭിയേട്ടനും അഭിയേട്ടന്റെ വീട്ടുകാരും അവർക്ക് പിന്നിൽ ആയി അവിടെ ഉള്ള കുറെ കുട്ടികളും അച്ഛൻ അമ്മമാരും.

“””എന്താടോ ഇവിടെ വെച്ചു കല്യാണം നടത്തുന്നതിൽ തനിക്കു ഇഷ്ടകുറവ് വല്ലതും ഉണ്ടോ “””അഭിയേട്ടൻ ആണ്

സമ്മതമെന്നോണം ആ മാറിലേക്ക് ഞാൻ ചേർന്നു ആ കണ്ണിലേക്കു തന്നെ തന്നെ നോക്കി നിന്നു.

“””ആരോരും ഇല്ലാത്ത ഈ കുരുന്നുകളുടെയും വീട്ടുക്കാർ ഉപേക്ഷിച്ചു ഇവിടെ എത്തിപെട്ട ഈ അച്ഛൻ അമ്മമാരുടെ അനുഗ്രഹതോടെ ജീവിതം തുടങ്ങുന്നത് ആയിരം കോടി ഈശ്വരൻ മാർ അനുഗ്രഹിക്കുന്നതിനു തുല്യം ആണ് “””””

അത് പറഞ്ഞു അഭിയേട്ടൻ എന്റെയും എന്റെ വീട്ടുകാരുടെയും മുഖത്തേക്ക് നോക്കി അവരും സമ്മതം എന്നപോലെ ഒരു പുഞ്ചിരി നൽകി..

അങ്ങനെ കൊട്ടും ഘോശവും ഇല്ലാതെ മനസാൽ ഈശ്വരന്റെ അനുഗ്രഹവും അതിൽ ഉപരി ആരോരും ഇല്ലാത്ത കുറെ പേരുടെ അനുഗ്രഹത്തോടെ അഭിയേട്ടൻ എന്റെ കഴുത്തിൽ അഭിയേട്ടന്റെ പേര് എഴുതിയ ആലില താലി ചാർത്തി.

എന്റെ സീമന്ദരേഖയിൽ സിന്ദൂരവും ചാർത്തി അഭിയേട്ടന്റെ നല്ല പാതിയാക്കി. ആ നിമിഷം മനസിൽ നിറയെ എന്റെ ജീവൻ നിൽക്കുന്ന കാലം വരേയ്ക്കും ഈ താലിയും സിന്ദൂരവും
അണിയാൻ ഉള്ള ഭാഗ്യം ഉണ്ടാവണം എന്ന പ്രാർത്ഥന മാത്രം ആയിരുന്നു .

ചുറ്റും കൂടി ഇരുന്ന എല്ലാരുടേം മുഖത്ത് സന്തോഷം ആയിരുന്നു. അഭിയേട്ടന്റെ കൈയിലെക്ക് എന്റെ കൈ ചേർത്തു വെച്ചു കന്യാധാനം നടത്തുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു മകളെ സുരക്ഷതമായ കരങ്ങളിൽ ഏല്പിച്ചത്തിന്റെ മിഴിനീർ തിളക്കം..

ചടങ്ങു എല്ലാം അവരുടെ കൂടെ തന്നെ ആയിരുന്നു സദ്യയും. വയറു നിറയെ സ്വാദ് എറിയ ഭക്ഷണം കഴിച്ചത്തിന്റെ സന്തോഷം ആ കുരുന്നുകളുടെ മുഖത്തു ഉണ്ടായിരുന്നു. എന്തോ അത് കണ്ടപ്പോൾ വയറും മനസും നിറഞ്ഞു.

അടുത്തു ഇരിക്കുന്ന കുട്ടിക്ക് അഭിയേട്ടൻ വാരി കൊടുക്കുന്നത് കണ്ടു അഞ്ചോ ആറോ പ്രായം മാത്രെമേ ആ കുട്ടിക്ക് ഉള്ളൂ അത് കണ്ടപ്പോൾ ഞാനും ഒരു കൊച്ചു കുട്ടി ആയി മാറി.

ഒരു ഉരുള ചോറിനായി ഞാനും അഭിയേട്ടന്റെ മുൻപിൽ വാ തുറന്നു കുറച്ചു നേരം എന്നെ നോക്കി ഇരുന്നതിന് ശേഷം ഒരുഉരുള ചോറ് എനിക്കായി വായിൽ വെച്ചു തന്നു…

സദ്യ ഒക്കെ കഴിഞ്ഞു രാഖിയോടും സിന്ധു ചേച്ചിയോടും വിശേഷം പറഞ്ഞു ഇരിക്കുന്ന സമയത്തും എന്റെ കണ്ണുകൾ അഭിയേട്ടനെ തിരഞ്ഞു നടന്നു പക്ഷേ അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല.

അവരോട് പറഞ്ഞു ഞാൻ അഭിയേട്ടനെ തിരക്കി ഇറങ്ങി…… നോക്കുമ്പോൾ അവിടെത്തെ കുട്ടികളോടും അമ്മമാരുടും ചേർന്നു ഇരുന്നു കളിക്കുന്ന അഭിയേട്ടനെ ആണ് കണ്ടത് അഭിയേട്ടനോട് അവർ എല്ലാരും വളരെ അടുപ്പതോടെയാണ് പെരുമാറുന്നത് അതിൽ നിന്നും ഒരു കാര്യം മനസിലായി അഭിയേട്ടൻ ഇവുടുത്തെ നിത്യസന്ദർശകൻ ആണ് എന്നുള്ള കാര്യം….

അപ്പോഴാണ് ആരുടെയോ കൈകൾ എന്റെ തോളിൽ അമർന്നത്. നോക്കിയപ്പോൾ അവിടെ ഉള്ള ഒരു അമ്മയായിരുന്നു….

“””മോളെ….. അഭിയെ ഞങ്ങൾക്ക് എല്ലാം വർഷങ്ങൾ ആയി അറിയാം……ഇവിടെ അവൻ ഒരു ഏട്ടനും മകനും ഒക്കെ ആണ് അവനെ പോലെ ഒരാളെ കിട്ടിയതിൽ മോള് ഭാഗ്യവതിയാ “””

ആ അമ്മ പറഞ്ഞതും ഞാൻ അഭിയേട്ടനെ തന്നെ നോക്കി നിന്നു എന്നെ കണ്ടതും എന്നെയും വലിച്ചു അവരുടെ അടുത്തേക്ക് കൊണ്ട് പോയി പിന്നെ ഞാനും അവരിൽ ഒരാളായി മാറി.

അങ്ങനെ കുറെ നേരം അവിടെത്തെ പിള്ളേരും അമ്മമാരും അച്ഛമാരും ആയി ചിലവിട്ടു അപ്പോഴാണ് വല്യച്ഛൻ ഇറങ്ങാൻ സമയമായി എന്ന് പറഞ്ഞു അവിടേക്ക് വന്നത്.

ഇഷ്ടപെട്ട ആളുടെ കൂടെ ഒരു ജീവിതം തുടങ്ങാൻ ആണെകിലും അച്ഛനെയും അമ്മയെയും അനിയൻകുട്ടനെയും വിട്ടു പിരിയേണ്ടി വരുമല്ലോ എന്ന് ഓർത്തപ്പോൾ ഉള്ളിൽ നിന്നും ഒരു എങ്ങൽ പുറത്തേക്ക് വന്നു.

എല്ലാവരുടെയും അനുഗ്രഹം വാങ്ങി അച്ഛന്റെ അനുഗ്രഹം വാങ്ങാൻ തുടക്കിയപ്പോഴേക്കും കണ്ണ് രണ്ടും നിറഞ്ഞു ഒഴുകിയിരുന്നു.

പിന്നീട് അവിടെ ഒരു കൂട്ടകരച്ചിൽ തന്നെ ആയിരുന്നു ഒരു കണക്കിന് അഭിയേട്ടൻ ഒരു വിധം എന്നെ പിടിച്ചു കാറിൽ ഇരുത്തി.പക്ഷേ ആ സമയത്തു ഒന്നും രാഖിയെയും അപ്പുവേട്ടനെയും അവിടെ ഒന്നും കണ്ടില്ല. കാർ നീങ്ങിതുടങ്ങിയതും അവര് മായുന്നത് വരെ ഞാൻ അവരെ നോക്കി നിന്നു.

*******************************************

ഇതേ സമയം രാഖിയെ വലിച്ചു കൊണ്ട് സുദേവ് ആരും കാണാത്ത ഒരു മറവിൽ കൊണ്ട് വന്നു നിർത്തി.

“””എടോ താൻ എന്തിനാ എന്നെ വലിച്ചുകൊണ്ട് ഇവിടേക്ക് വന്നേ…. അവിടെ എല്ലാരും എന്നെ അനേഷിക്കും… വിട് “”””

അവളുടെ കൈയിലെ പിടി വിട്ടുകൊണ്ട് അടുത്തുള്ള ഒരു ചുവരിൽ അവളെ ചേർത്തു നിർത്തി. ശേഷം അവൾക്ക് ഇരുവശത്തു ആയി കൈകൾ വെച്ചു കൊണ്ട് അവളെ ലോക്ക് ആക്കി സുദേവ് നിന്നു.

“”ദേ പെണ്ണേ ഒന്ന് അടങ്ങു….. എന്തായാലും ആദുവിന്റെ ചാൻസ് കഴിഞ്ഞ സ്ഥിതിക്ക് അടുത്ത ചാൻസ് എന്റെയാണ്….. അപ്പൊ എങ്ങനെയാ എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞു വിടട്ടെ വീട്ടിലേക്ക് ഈ കാളിയെ എനിക്ക് തരോ എന്ന് ചോദിക്കാൻ “””

“”ങേ…… ഞാൻ…. ഇപ്പൊ… “”””

“””ഏയ്യ്…..എടോ താൻ ഇങ്ങനെ ടെൻഷൻ ആവാതെ.. പതിയെ നല്ലപോലെ ആലോചിച്ചു ഒരു മറുപടി തന്നാൽ മതി… എന്തോ മനസിൽ തോന്നിയ കാര്യം നേരിട്ട് പറയണം എന്നു തോന്നി. അപ്പൊ ശെരി നല്ലപോലെ ആലോചിച്ചു പറ കേട്ടോ “””

അതും പറഞ്ഞു അവളിൽ നിന്നും അകന്നു മാറി അവൻ നടന്നു നീങ്ങി. അവൻ പോയ വഴിയേ അവൾ നോക്കി നിന്നു അവൾ അറിയാതെ തന്നെ അവളുടെ ചുണ്ടിൽ നാണതാൽ കലർന്ന ഒരു ചിരി വിരിഞ്ഞു.

*******************************************
കുറച്ചു നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ അഭിയേട്ടന്റെ വീട്ടിൽ എത്തി ചേർന്നു. അത്യാവശ്യം വലിപ്പം ഉള്ള ഒരു വീട് ആയിരുന്നു മുറ്റത്തു നിറയെ ഒരുപാട് ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട് സൈഡിൽ ആയി ഒരു മാവും അതിന്റെ ചില്ലയിൽ ഒരു ഊഞ്ഞാലും കെട്ടിട്ടുണ്ട്‌.

അമ്മായിയും അമ്മയും ചേർന്നു ആരതി ഉഴിഞ്ഞു കത്തിച്ചു വെച്ച നിലവിളക്ക് കൈയിലെക്ക് തന്നു അകത്തേക്ക് ക്ഷണിച്ചു വലതു കാൽ വെച്ചു തന്നെ ഞാനും അഭിയേട്ടനും അകത്തേക്ക് കയറി കൈയിൽ ഇരുന്ന വിളക്ക് പൂജ മുറിയിൽ വെച്ചു പ്രാർത്ഥിച്ചു.

“”ദാ ഇതാട്ടോ അഭിയേട്ടന്റെ മുറി ഈ സാരീ ഒക്കെ ഒന്ന് മാറി ഫ്രഷ്‌ ആയി വായോ.ഞാൻ കൂടെ വരണോ “””ഗീതു ചേച്ചിയായിരുന്നു.

“””വേണ്ട ചേച്ചി….”””

ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു ഞാൻ മുറിയിലേക്ക് നടന്നു സാമാന്യം വലിപ്പം ഉള്ള ഒരു മുറിയായിരുന്നു അത്.

ഒരു കട്ടിൽ അതിനോട് ചേർന്നു തന്നെ ഒരു ടേബിളും അതിൽ അച്ഛന്റെയും അമ്മയുടെയും പണ്ടത്തെ ഒരു ഫോട്ടോയും, അഭിയേട്ടനും അമ്മയും നിൽക്കുന്ന മറ്റൊരു ഫോട്ടോയും ഫ്രെയിം ചെയിതു വെച്ചിട്ടുണ്ട്.

അഭിയേട്ടനെ പോലെ തന്നെ ആണ് അഭിയേട്ടന്റെ അച്ഛനും. പിന്നെ മേശയിൽ ഒരു മൂലക്കായി കുറച്ചു ബുക്സും വെച്ചിട്ടുണ്ട്.

തലയിലെ മുല്ല പൂവും താലി മാല ഒഴികെ ഉള്ള ആഭരങ്ങൾ ഊരി മേശപുറത്ത് വെച്ചു അലമാരയിൽ നിന്നും ഒരു ജോഡി ചുരിദാറും എടുത്തു ഞാൻ ഫ്രഷ്‌ ആവാനായി കയറി.

ഇറങ്ങി വന്നതും കുറച്ചു നേരം കണ്ണാടിക്ക് മുൻപിൽ പോയി ഞാൻ നിന്നു.കഴുത്തിൽ അഭിയേട്ടൻ കെട്ടിയ താലിയും നെറ്റിൽ മാഞ്ഞു ഇരിക്കുന്ന സിന്ദൂരവും നോക്കി ഞാൻ നിന്നു.

അപ്പോഴേക്കും രണ്ടു കൈകൾ എന്റെ വയറിൽ ചുറ്റിയിരുന്നു. കണ്ണാടിയിൽ കൂടെ കണ്ടു എന്നെ നോക്കി കള്ളചിരിയോടെ നിൽക്കുന്ന അഭിയേട്ടനെ……. കുറച്ചു നേരം ആ മാറിൽ ചാരി അങ്ങനെ തന്നെ നിന്നു.

“””അഭിഏട്ടാ……. എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ “”””

“”ആണോ……. “”അത് പറഞ്ഞു അവൻ അവളുടെ കൈയിൽ ഒരു പിച്ചു വെച്ചു കൊടുത്തു.

“””ശ്……. ദേ എനിക്ക് ശെരിക്കും വേദനിച്ചുട്ടോ “”””

“””ഓ സാരില്ല ഇത്തിരി വേദന അല്ലെ…. ഇപ്പൊ മനസിലായില്ലേ സ്വപ്നം അല്ല എന്ന് “”””

“”പോ ദുഷ്ടൻ “””അവന്റെ കൈ പിടിയിൽ നിന്നും മാറി കൈ തടവി കൊണ്ട് അവനെ നോക്കി നിന്നു..

“”അച്ചോടാ എന്റെ പെണ്ണിന് ഒരുപാട് വേദനിചോ….സോറി “””
അവൻ ഒന്നുകൂടെ അവളെ തനിലേക്ക് വലിച്ചു ചേർത്തു…. അവന്റെ മിഴികൾ അവളുടെ മുഖമാകെ ഓടി നടന്നു.

“””വേദന മാറ്റാൻ ഒരു മരുന്ന് തരട്ടെ…… “””

എന്താ എന്ന് കണ്ണുകൊണ്ട് കാണിച്ചതും അഭിയേട്ടന്റെ അധരങ്ങൾ എന്റെ അധരങ്ങളെ പൊതിഞ്ഞിരുന്നു…. കുറച്ചു നേരം ആ ചുംബനത്തിൽ മുഴുകി ഞങ്ങൾ നിന്നു…..

“””ആദു…….. കുളി കഴിഞ്ഞോ “”””ചേച്ചിടെ വിളി കേട്ടുകൊണ്ടാണ് രണ്ടുപേരും അകന്നു മാറിയത്.. അഭിയേട്ടനെ മുഖം കണ്ടാൽ അറിയാം ചേച്ചി ഇപ്പൊ വന്നു വിളിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന്.

മറുപടി കൊടുക്കാൻ അഭിയേട്ടൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചു.

“”ആ ചേച്ചി കഴിഞ്ഞു……. “””എങ്ങനെയോ ഒരു വിധം പറഞ്ഞു ഒപ്പിച്ചു.

“”””ആഹാ എങ്കിൽ ഇങ്ങു പോരെ ഇവിടെ അയല്പക്കക്കാർ ഒക്കെ പുതുപെണ്ണിനെ കാണാൻ വന്നിട്ടുണ്ട്… വേഗം വായോ…. പിന്നെ അഭിയേട്ടൻ മുറിയിൽ ഉണ്ടോ “””””

അത് കേട്ടതും അഭിയേട്ടൻ കുളിക്കാൻ കയററി എന്ന് പറയാൻ പറഞ്ഞു ആക്ഷൻ കാണിച്ചു അതുപോലെ പറഞ്ഞു ഞാൻ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും കൈയിൽ പിടി വീണു കഴിഞ്ഞിരുന്നു…..

“””ദേ അഭിയേട്ടാ…. വിട് ഞാൻ പോവട്ടെ……. “”””

“”ഹ്മ്മ് പോവാം അതിനു മുൻപ് ഒരു മിനിറ്റ്… “””

എന്നിട്ട് അവിടെ ഇരുന്ന സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം അണിയിച്ചു തന്നു……

“”ഇനി എന്റെ മോള് പൊക്കോ….. “””

അഭിയേട്ടന് ഒരു ചിരിയും നൽകി ഞാൻ റൂമിൽ നിന്നും ചേച്ചിയുടെ അടുത്തേക് ചെന്നു

ഹാളിൽ തന്നെ ഉണ്ടായിരുന്നു അമ്മയും അമ്മായിമാരും ചേച്ചിയും പിന്നെ കുറച്ചു അയല്പക്കക്കാരും. എല്ലാർക്കും ഒരു ചിരിയും നൽകി ഞാനും അവരുടെ കൂടെ ചേർന്നു. എല്ലാരോടും പെട്ടന്നു തന്നെ കൂട്ടായി…അതിന്റെ ഇടയിൽ സനൂപേട്ടനും അഭിയേട്ടനും കൂടി പുറത്തേക്ക് പോവുന്നത് കണ്ടു. രാത്രിയാണ് തിരിച്ചു വന്നത്.

രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാനും ചേച്ചിയും ഓരോന്ന് പറഞ്ഞും വാവച്ചിയെ കളിപ്പിച്ചും അങ്ങനെ ഇരുന്നു . അപ്പോഴാണ് അമ്മ അങ്ങോട്ട്‌ വന്നത്

“”വർത്തമാനം പറഞ്ഞത് മതി മോള് പോയി കിടക്കാൻ നോക്ക് “””

അതും പറഞ്ഞ് അമ്മ ഒരു ഗ്ലാസ്‌ പാൽ എന്റെ കൈയിൽ തന്നു. അമ്മയുടെ കൈയിൽ നിന്ന് പാല് വാങ്ങി ഞാൻ മുറിയിലേക്ക് നടന്നു.മുറിയിൽ ചെല്ലുമ്പോൾ ബുക്ക്‌ വായിച്ചുകൊണ്ടിരിക്കുന്ന അഭിയേട്ടനെയാണ് കണ്ടത്. ഞാൻ മുറിയിലേക്ക് കയറി അഭിയേട്ടന് അരികിലേക്ക് നടന്നു

“”അഭിയേട്ടാ……””” ഞാൻ വിളിച്ചു

അഭിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കിയ ശേഷം കൈയിൽ ഇരുന്ന ബുക്ക്‌ മടക്കി ബെഡിൽ തന്നെ വെച്ചു. കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു…….

“””അഭിയേട്ടാ……. എന്താ ഇങ്ങനെ നോക്കണേ ദാ പാല് “”””ഞാൻ പറഞ്ഞു

“””പാല് ഒക്കെ അവിടെ ഇരിക്കട്ടെ താൻ ആദ്യം പോയി ആ വാതിൽ കുറ്റിയിട് “””

മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞാൻ വാതിലിന് അരികിലേക്ക് നടന്നു.കുറ്റി ഇട്ടു തിരിയുന്നത്തിനു മുൻപെ തന്നെ രണ്ട് കൈകൾ എന്നേ ചുറ്റിവരിഞ്ഞു…..

തുടരും…….

(ആദ്യം തന്നെ വൈകിയതിനു എല്ലാരോടും സോറി മനഃപൂർവം അല്ല പ്രണയവർണത്തിലെ ഒരു വർണ്ണം കുറച്ചു പ്രശ്നങ്ങൾ കാരണം എഴുത്ത് നിർത്തി….. ആളുടെ പേര് പോലും വെക്കേണ്ട എന്ന് പറഞ്ഞു പക്ഷേ വയ്ക്കാതെ ഇരിക്കാൻ തോന്നിയില്ല…….ഒറ്റക്ക് എഴുതി ഇടാൻ ഒരു പേടി ആയിരുന്നു പക്ഷേ വായനക്കാരെ ഓർത്തു മാത്രം കഥ പാതി വഴിയിൽ ഇട്ടിട്ടു പോവാൻ തോന്നിയില്ല. പെട്ടന്നു എഴുതിയ പാർട്ട്‌ ആണ് എത്രത്തോളം നന്നായി എന്ന് അറിയില്ല ഇടക്ക് ഹെല്പ് ചെയ്യാൻ ശിവദ മഹാദേവനും കൂടി. ചേച്ചിക്ക് ഒരായിരം താങ്ക്സ്. ഇനി ഉള്ള പാർട്ട്‌ എഴുതാൻ കുറച്ചു സമയം വേണം……. പെട്ടന്നു തന്നെ ഇടാൻ നോക്കാം… )

ആദ്രിക : ഭാഗം 1

ആദ്രിക : ഭാഗം 2

ആദ്രിക : ഭാഗം 3

ആദ്രിക : ഭാഗം 4

ആദ്രിക : ഭാഗം 5

ആദ്രിക : ഭാഗം 6

ആദ്രിക : ഭാഗം 7

ആദ്രിക : ഭാഗം 8

ആദ്രിക : ഭാഗം 9

ആദ്രിക : ഭാഗം 10