💞മീര 💞 : ഭാഗം 2

Spread the love

നോവൽ
എഴുത്തുകാരി: അഹല്യ ശ്രീജിത്ത് വൈക്കം


തനിക്കു കിട്ടിയ തിരിച്ചടിയിൽ മീര ആകെ തളർന്നിരുന്നു. ഒരു ആഴ്ചയായി അവള് പി എസ് സി ക്ലാസ്സിൽ പോയിട്ടു. ഉണ്ണിയുടെ നിലപാട് വീട്ടിലും അറിഞ്ഞതോടെ വീട്ടുകാർക്കും നിരാശയായിരുന്നു.

ഒരു ആഴ്ചയായി ക്ലാസ്സിൽ എത്താത്തതുകൊണ്ട് കോച്ചിംഗ് സെന്ററിന്റെ ഓണരും അവിടുത്തെ അധ്യാപകനുമായ നന്ദഗോപൻ അവളെ ഫോണിൽ വിളിച്ചു. എന്ത് പറയണം എന്നറിയാതെ അവൾ ഫോൺ എടുത്തു.

” ഹലോ മീര താൻ ഇത് എന്ത് പണിയ ഈ കാണിക്കുന്നേ എത്ര ദിവസമായി ക്ലാസ്സിൽ വന്നിട്ട് “നന്ദൻ സർ ഒറ്റ ശ്വാസത്തിൽ ചോദിച്ചപ്പോൾ അവൾ ആകെ ആശങ്കാകുലയായ്.

” സർ… അത് പിന്നെ.. എനിക്ക് ഒരു ചെറിയ പനി.. നാളെ തൊട്ടു വരാം സർ ”
അവളുടെ വിക്കി വിക്കിയുള്ള സംസാരം നന്ദൻ സാറിനെ ചൊടിപ്പിച്ചു എന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞു.

” എനിക്ക് വേണ്ടി താൻ പഠിക്കണ്ട.തനിക്കു വേണേൽ താൻ പഠിക്കാൻ വരണം. അടുത്ത എക്സമിനു റാങ്ക് ലിസ്റ്റിൽ വരാൻ ചാൻസ് ഉള്ള ആളാ താൻ അത് മറക്കണ്ട” ഇത്രേം പറഞ്ഞു നന്ദൻ സർ ഫോൺ വെച്ചു. സർ ഫോൺ വെച്ചപോഴെകും മീരക്ക് വീണ്ടും ഒരു വല്ലായ്മാ തോന്നി.

ഈ പറഞ്ഞ നന്ദൻ സാറിനു തന്നോടെന്തോ ഉള്ളത് പോലെ അവൾക്കു പലപ്പോഴും തോന്നിട്ടുണ്ട്. അത് ഒരു വികലാംഗയോട് തോന്നുന്ന സഹതാപനെന്നു ആദ്യമൊക്കെ അവൾ ധരിച്ചിരുന്നു എന്നാൽ അതിലും അപ്പുറം മറ്റെന്തോ നന്ദൻ സാറിനു തന്നോട് ഉള്ളതായി ഇടക്കൊക്കെ തോന്നിട്ടുണ്ട്..തനിക്കു മാത്രമായി റെഫർ ചെയ്യാൻ ബുക്സ് തരുന്നു, പഠന വിവരങ്ങൾ ഇടക് വിളിച്ചു ചോദിക്കുന്നു.

എന്തായാലും സാറിനു എന്തോ ഉണ്ടെന്നുള്ളത് സത്യമാണ്. ഇന്നത്തെ വിളി കൂടായപ്പോൾ അവളുടെ നെഞ്ച് ഇടിച്ചു തുടങ്ങി.
****
പിറ്റേന്ന് മീര രണ്ടും കല്പിച്ചു ക്ലാസ്സിൽ എത്തി.

നന്ദൻ സർ സെന്ററിന്റെ മുൻപിൽ തന്നെ ഉണ്ടായിരുന്നു അവൾക് ആണേൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ പറ്റാത്ത അവസ്ഥയായി. അവളെ കണ്ടതും നന്ദൻ അടുത്തേക്ക് വന്നു.
” ആ വന്നോ പോയി ക്ലാസ്സിൽ കേറിക്കോ വൈകിട്ട് പോകുമ്പോൾ ഒരു കാര്യം സംസാരിക്കാനുണ്ട് ”

ഇത് കേട്ട അവൾക്കൊരു വിറയൽ ഉണ്ടായി.എന്തായിരിക്കും സാറിനു സംസാരിക്കാനുള്ളത് എന്നോർത്തു അവളുടെ തല പെരുത്തു.

വൈകുന്നേരം അവൾ പോകാൻ ഇറങ്ങിയപ്പോൾ നന്ദൻ വഴിയിൽ തന്നെ നില്പുണ്ടായിരുന്നു. അവൾ മടിച്ചു മടിച്ചു അവന്റെ അടുത്തെത്തി.

” എന്താ സർ പറയാനുണ്ടെന്ന് പറഞ്ഞെ? ” അവൾ ചോദിച്ചു.
നന്ദൻ അവളെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു.

” മുഖവുര ഇല്ലാതെ ഞാൻ കാര്യത്തിലേക്കു കടക്കാം എനിക്ക് മീരയെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് ഇപ്പോൾ ഇത് പറയാൻ കാരണം എന്റെ അമ്മയാണ് അമ്മ നിർബന്ധിക്കുന്നു നിന്നോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ ”

ഒരു മിന്നൽ പിണർപ്പു കണക്കെ നന്ദന്റെ വാക്കുകൾ അവളിൽ തുളഞ്ഞു കയറി. അവളുടെ നെഞ്ചിടിപ്പ് കൂടി.
നന്ദൻ തുടർന്നു
” എന്താ മീര തന്റെ അഭിപ്രായം? ”
അവളുടെ ചുണ്ടുകൾ വിറച്ചു.

വിറക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു.
” സർ എനിക്ക് അതിനു സാധിക്കില്ല ഈ ജന്മം മറ്റൊരാളെ ഭർത്താവായി കാണാൻ എനിക്ക് കഴിയില്ല. ഒരാളെ ഞാൻ ആ സ്ഥാനത്തു കണ്ടതാ പക്ഷെ.. ”
അവളുടെ വാക്കുകൾ പാതി മുറിഞ്ഞു.

നന്ദൻ അതിന്റെ ബാക്കി പൂരിപ്പിച്ചു.
” അത് എനിക്കറിയാം ഉണ്ണി അല്ലെ ആ ആള് ഇപ്പോൾ അയാൾ മറ്റൊരു പെണ്ണുമായി ഇഷ്ടത്തിലാണ് അല്ലെ താൻ അന്ന് വരാതിരുന്നപ്പോൾ ഇതെല്ലാം തന്റെ കൂട്ടുകാരി ആരതി പറഞ്ഞിരുന്നു തന്നെ നിരാശയുടെ പടുകുഴയിലേക്കു തള്ളിയിട്ടിട്ടാ അവൻ പോയതെന്ന് ”
ഇത് കെട്ടു അവൾ അത്ഭുതത്തോടെ നന്ദനെ നോക്കി.

” ഡോ തന്നെ നിരന്തരം കളിയാക്കുന്ന തന്നെ നിഷ്ക്കരുണം തേച്ചിട്ട് പോയ അയാൾക്കു വേണ്ടി കരയാൻ തനിക്കു നാണം ഇല്ലേ..

തനിക്കു അവന്റെ സ്ഥാനത്തു മാറ്റരേയും കാണാൻ പറ്റില്ല പോലും അവൻ തന്റെ സ്ഥാനത്തു ഒരു പണച്ചാക്കിനെ കൊണ്ട് വന്നല്ലോ പിന്നെ തനിക്കെന്ന അവനെ മറന്നാൽ ” നന്ദൻ സാറിന്റെ രോഷം അവളെ ഭയപ്പെടുത്തി അത് കണ്ടിട്ടെന്നോണം നന്ദൻ രോഷം അടക്കി മുഖത്ത് പുഞ്ചിരി വരുത്തി പറഞ്ഞു.

” മീര താൻ തന്റെ വീട്ടുകാരെ ഓർക്കു വയ്യാത്ത തനിക്കു വേണ്ടി കഷ്ടപ്പെടുന്ന അവർക്കു താൻ നല്ല നിലയിൽ എത്തിയില്ലേൽ ഉണ്ടാകുന്ന വിഷമം ഓർത്തു നോക്ക് അവരോട് ഇത്തിരി എങ്കിലും ആത്മാർത്ഥത ഉണ്ടേൽ താൻ അവനെ മറക്കു ”

മീര ഒന്നും മിണ്ടിയില്ല. നന്ദൻ തിരിഞ്ഞു നടന്നു പിന്നെ അവളെ ഒന്ന് നോക്കിട്ട് പറഞ്ഞു.
” മീര തന്റെ മനസ് മാറി എന്നെങ്കിലും അവനെ മറക്കുമ്പോൾ എന്റെ അടുത്ത തന്നെ വരണം എത്ര കാലം വേണേലും ഞാൻ കാത്തിരിക്കാൻ റെഡിയാണ് അത്രയ്ക്ക് ഞാൻ തന്നെ സ്നേഹികുന്നു ”

ഇത് കൂടെ കേട്ടപ്പോൾ അവളുടെ ഹൃദയം ആകെ മരവിച്ചു പോയി.
****

അവൾ വീട്ടിലെത്തിയത് വിങ്ങുന്ന മനസുമായിആയിരുന്നു. അവൾ വീട്ടിലേക്കു പതുകെ കയറുമ്പോൾ അമ്മ ദയനീയമായ കണ്ണുകളോടെ അവളെയും കാത്തു നില്പുണ്ടായിരുന്നു.

” മോളു വന്നോ.. മോളു വേഗം ഡ്രസ്സ്‌ മാറി വാ അമ്മ മോൾക്ക് ഇഷ്ടപെട്ട പാൽ പായസവും തേനടയും ഉണ്ടാക്കി വെച്ചിട്ടുണ്ട് ” ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു ഉൾവലിഞ്ഞപ്പോൾ അവൾക്കു മനസ്സിലായിരുന്നു തന്റെ വിഷമം അകറ്റാൻ അമ്മ പെടാപാട് പെടുകയാണെന്നു.

അവൾ മുറിയിൽ കയറി കതകടച്ചു കട്ടിലിൽ ഇരുന്നു അപ്പോഴും നന്ദൻ സർ പറഞ്ഞത് കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.

തനിക്കു വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കുക എന്ന്. അവൾ ജനാല തുറന്നു പുറത്തേക്കു നോക്കി.

പുറത്ത് പറമ്പിൽ കൃഷി ചെയ്യുന്ന അച്ഛനെ കണ്ടു. തനിക്കു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അച്ഛൻ. അവരെ ഓകെ ഉണ്ണിയേട്ടന്റെ പേരും പറഞ്ഞു വിഷമിപ്പിക്കണോ.

ഉണ്ണിയേട്ടൻ തന്നെ ചതിച്ചു എന്നറിഞ്ഞപ്പോൾ ഇനി ഒരാളേം വിവാഹം കഴിക്കില്ലെന്ന് വാശി പിടിച്ചു വീട്ടുകാരോട് പറഞ്ഞത് അവൾ ഓർമ്മിച്ചു.

ആ സമയം തന്റെ അച്ഛനും അമ്മയും അനുഭവിച്ച മാനസികാവസ്ഥ തനിക്കു ഊഹിക്കാൻ പോലും കഴിയിലിനോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

എന്നാൽ ഉണ്ണി ഒട്ടു മനസിന്‌ പോകുന്നുമില്ല എന്ത് ചെയ്യണം എന്നറിയാണ്ട് അവൾ വീണ്ടും അസ്വസ്ഥയായി.

പ്രിയയുമായുള്ള പ്രണയം ഉണ്ണി അമ്മയോട് പറഞ്ഞിരുന്നു ഒരു ഞെട്ടലോടെ അല്ലാതെ അമ്മക്കതു വിശ്വസിക്കാനായില്ല.

” ഡാ നീ കാണിച്ചത് ഒന്നാന്തരം ചതിയ എന്റെ പാവം മീര മോളെ മറന്നു നീ ആ കോടിശ്വരി പെണ്ണിന്റെ പിന്നാലെ പോയില്ലേ “.

” ഹ അതിനിപ്പോൾ എന്താ അമ്മേ? ” അവൻ ലാഘവത്തോടെ ചോദിച്ചു.
” നിനക്ക് അറിയില്ലേ എന്താന്ന് നിന്റെ അച്ഛൻ മരിച്ചതിനു ശേഷം ഈ കുടുംബം കരകയറ്റിയത് അവളുടെ അച്ഛനാ അത് നിനക്കോർമ്മ വേണം ” അമ്മയുടെ വാക്കുകൾ കേട്ടു അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു.

“അതിനൊക്കെ ഉള്ളത് ഞാൻ കൊടുത്തോളം ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ. അവര് നമ്മുക്ക് വേണ്ടി മുടക്കിയതിന്റെ ഇരട്ടി ഞൻ കൊടുക്കും അല്ലേൽ അമ്മ നോക്കിക്കോ ”
ഇത് കേട്ട അമ്മക്ക് ദേഷ്യം കൊണ്ട് കണ്ണ് ചുവന്നു.

” അഹങ്കാരി നിനക്ക് എങ്ങനെ തോന്നുന്നു ഇങ്ങനൊക്കെ പറയാൻ? ”
” എന്റമ്മേ അമ്മ ഒന്ന് ചിന്തിച്ചു നോക്കിക്കേ ആ ചട്ടുകാലിയെ കെട്ടിയാൽ എനിക്ക് എന്ത് കിട്ടാനാ ജീവിത കാലം മുഴുവൻ അവളേം ചുമന്നു അവളുടെ വീട്ടുകാരേം നോക്കി ജീവിക്കണം ”
അവന്റെ പുച്ഛത്തോടെയുള്ള സംസാരം അമ്മക്ക് വീണ്ടും കലിപ്പുണ്ടാക്കി.

” ആ പ്രിയയെ കെട്ടിയാലും നീ അവളുടെ അച്ഛനേം അമ്മേം നോക്കണ്ടേ ആ സുകുമാരൻ നായരുടെ ഒറ്റ മോളല്ലേ അവൾ? ” അമ്മ ചോദിച്ചു.

” ആണെങ്കിൽ എന്താ അമ്മേ എനിക്ക് അവരെ നോക്കുന്നതിഇൽ ഒരു കുഴപ്പോം ഇല്ല കാരണം ഇഷ്ടം പോലെ പണമല്ലേ ഒഴുകുന്നെ പിന്നെന്താ “.

” എന്നാലും ഞാൻ ഒരു കാര്യം നിന്നോട് പറയാം അവളെ ഞാൻ മരുമോളായി സ്വീകരിക്കുമെന്ന് നീ കരുതണ്ട എന്റെ മനസ്സിൽ മീര മോളു മാത്രമേ ആ സ്ഥാനത്തുള്ളു ” അമ്മ ഇത് പറഞ്ഞു തീർന്നപ്പോഴേക്കും ഉണ്ണിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

സമനില തെറ്റിയ പോലെ അവൻ അമ്മക്ക് നേരെ ചീറി.

” അമ്മക്ക് ആൺമക്കൾ രണ്ടാണല്ലോ അത്രക് ദണ്ഡം ആണേൽ എന്റെ അനിയൻ ഇല്ലേ അവൻ കണ്ണൻ അവനെ കൊണ്ട് കെട്ടിക്കു “.

ഇത് കെട്ടു കൊണ്ട് മുറിയിൽ ഇരിക്കുകയായിരുന്ന കണ്ണൻ പുറത്തേക്കു വന്നു.
” ചേട്ടാ നിർത്തു ചേട്ടൻ ഇങ്ങനെ അമ്മക്ക് നേരെ ചാടണ്ട മീരേച്ചി എന്റെ ഇളയതായിരുന്നേൽ ഞാൻ കെട്ടിയേനെ അത്രക് നല്ല മനസാ ചേച്ചിയുടെ..

പിന്നെ ചേച്ചിയുടെ കാലിലാ വൈകല്യം എങ്കിൽ ചേട്ടന്റെ മനസി്ലാ വൈകല്യം..ആ പ്രിയയുടെ പണം കണ്ടിട്ടാ ചേട്ടന്റെ കണ്ണ് മഞ്ഞളിച്ചതെങ്കിൽ അത് അധിക കാലം നില നിൽക്കില്ല “.

” എന്താടാ പറഞ്ഞത് ” ഉണ്ണി കണ്ണന് നേരെ കൈ ഉയർത്തി. എന്നാൽ അമ്മ അത് തടഞ്ഞു.
” ഇവിടെ അടിപിടി നടത്താൻ ആണേൽ ഉണ്ണി നീ ഇപ്പോൾ ഇവിടുന്നു ഇറങ്ങിക്കോണം ” അമ്മയുടെ ആ സംസാരം കെട്ടു ഉണ്ണി തെല്ലൊന്നു തണുത്തു അവൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയി.

****

സരസ്വതി മീരയുടെ വീട്ടിൽ എത്തുമ്പോൾ മീരയുടെ അമ്മ മുറ്റത് തന്നെ ഉണ്ടായിരുന്നു. തുണികൾ അഴയിൽ വിരിച്ചു കൊണ്ടിരുന്ന അവർ അവശേഷിച്ച തുണികൾ ബക്കറ്റിൽ വെച്ചിട്ട് സരസ്വതിയുടെ അടുത്തേക്ക് വന്നു.

” ആരിത് സരസ്വതി ചേച്ചിയോ അകത്തേക്ക് വാ ”
സരസ്വതിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അവർ ലക്ഷ്മിയുടെ കൈയിൽ പിടിച്ചു.
” ലക്ഷ്മി എന്നോട് ക്ഷമിക് നിങ്ങള്ക്ക് തന്ന വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോ ” സരസ്വതിയുടെ ക ണ്ണുകൾ നിറഞ്ഞു.

ഇത് കണ്ട ലക്ഷ്മിയുടെയും കണ്ണുകൾ കലങ്ങി.
” സാരല്യ ചേച്ചി ഉണ്ണിക്ക് എന്റെ മോളെ ഇഷ്ടമല്ലാത്തത് ചേച്ചിയുടെ കുറ്റമല്ലല്ലോ ”
” ലക്ഷ്മി എനിക്ക് എന്റെ മീര മോളെ ഒന്ന് കാണണം എവിടെ അവൾ? ” സരസ്വതി ചുറ്റും നോക്കി.
” അകത്തുണ്ട് കയറി വാ ചേച്ചി ” ലക്ഷ്മി അവരെ അകത്തേക്ക് ക്ഷണിച്ചു.

സരസ്വതി മീരയുടെ മുറിയിൽ എത്തുമ്പോൾ അവൾ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു മുൻപിൽ തന്നെ ഒരു കപ്പ്‌ ഇൽ ചായയും ചൂടാറിയ അതിൽ നിന്നു ഒരു തുള്ളി പോലും അവൾ കുടിച്ചിട്ടില്ലന്നു ഒറ്റ നോട്ടത്തിൽ അറിയാം.

സരസ്വതി മീരക്കരികിലേക്ക് നടന്നു
” മീര മോളെ ”
മീര ഞെട്ടി തിരിഞ്ഞു നോക്കി. സരസ്വതിയെ കണ്ടതും അവൾ പതിയെ എണീക്കാൻ ശ്രമിച്ചു. എന്നാൽ സരസ്വതി അവളെ പിടിച്ചു ഇരുത്തി കൊണ്ട് പറഞ്ഞു.
‘ വേണ്ട മോളെ നീ എണീക്കണ്ട “.

മീര അവരെ ദയനീയമായി ഒന്ന് നോക്കി.
ചൂട് അകന്ന ചായ കപ്പിൽ നോക്കി സരസ്വതി ചോദിച്ചു.

” എന്താ മോളെ നീ ഈ ചായ കുടിക്കാത്തെ ആകെ തണുത്തുറഞ്ഞല്ലോ? ”
” എനിക്ക് വേണ്ട വല്യമ്മേ അതാ ” അവൾ പറഞ്ഞു.

” മോളെ ഉണ്ണി മോളോട് ചെയ്തത് വലിയൊരു ചതി ആണ് വല്യമ്മക്കറിയാം എന്റെ മോളു അതോർത്തു വിഷമിച്ചു ജീവിതം നശിപ്പിക്കരുത് എന്ന് പറയാനാ വല്യമ്മ ഇപ്പോൾ വന്നത് ”
അവർ പറഞ്ഞു തീർന്നപ്പോഴേക്കും മീരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അത് മറച്ചു വെച്ചു അവൾ പറഞ്ഞു.

” അതിലെനിക്ക് വിഷമം ഒന്നുമില്ല വല്യമ്മേ ഉണ്ണിയേട്ടന് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലേ അല്ലേലും പ്രിയയാ ഏട്ടന് ചേരുന്നത് സ്വത്തുണ്ട്, സൗന്ദര്യമുണ്ട് എല്ലാമുണ്ട് എനിക്ക് എന്ത് ഇരുന്നിടാ ”

” മോളെ എന്റെ മോളോളം വരില്ല ഒരു പ്രിയയും ” സരസ്വതി അവളുടെ നെറുകയിൽ തലോടി.
“എന്റെ മോളെ അവൻ ഇങ്ങനൊരു ചതി ചെയുന്നു ഈ വല്യമ്മ സ്വപ്നത്തിൽ പോലു കരുതിയില്ല ”
” സാരമില്ല വല്യമ്മേ അത് വിട് ”
മീര സരസ്വതിയെ ആശ്വസിപ്പിച്ചു.

എന്നിട്ടും സരസ്വതിക്ക് ആശ്വസിക്കാൻ കഴിയുണ്ടായിരുന്നില്ല. അവർ അവളെ ചേർത്തു നിർത്തി നെറുകിൽ ചുംബിച്ചു.

” എന്റെ മോൾക്ക്‌ മോളെ സ്നേഹിക്കുന്ന ഒരു പയ്യനെ തന്നെ കിട്ടും മോളു നോക്കിക്കോ അങ്ങനൊരാൾ ഈ ഭൂമിയിൽ എവിടോ ഉണ്ട് തീർച്ച “. സരസ്വതിയുടെ വാക്കുകൾ മീരയുടെ നെഞ്ചിൽ അവൾ പോലും അറിയാതെ ഒരു പൂവമ്പായി തറച്ചു.

അതിനു മനോഹാരിത കൊടുക്കും വണ്ണം നന്ദന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.

***
ക്ലാസ്സ്‌ കഴിഞ്ഞു മീര മാത്യൂസ് സാറിനെ കാണാൻ സ്റ്റാഫ്‌ റൂമിൽ എത്തി. എന്നാൽ മാത്യൂസ് സർ അവിടെ ഉണ്ടായിരുന്നില്ല പകരം നന്ദൻ സർ ആരുന്നു അവിടെ. മീര ആകെ ഒന്ന് വിയർത്തു. മീരയെ കണ്ടത്തും നന്ദന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
” എന്താ മീര? ”

നന്ദന്റെ ചോദ്യം കേട്ടതും മീര ആകെ ഒന്ന് പതറി.
” മാത്യൂസ് സാറിനെ കാണാൻ വന്നതാ മാത്സിന് ഒരു ഡൌട്ട് ഉണ്ടായിരുന്നു ” അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.
നന്ദൻ ഒന്ന് നെറ്റി ചുളിച്ചു.

” ഡൌട്ട് ഞാൻ പറഞ്ഞു തന്നാൽ മതിയോ ഒരു വിധം എല്ലാ സബ്‌ജക്റ്റും ഞാനും എടുക്കുണ്ടല്ലോ താൻ ആ പ്രോബ്ലം ഇങ്ങു താ ”

നന്ദൻ കൈ നീട്ടി. മീരക്ക്‌ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു ആകെ ഒരു വിറയൽ അവളിൽ പടർന്നു കയറി.

” ഡോ താൻ എന്താ ആലോചിക്കുന്നേ ആ പ്രോബ്ലം കാണിക്കാഡോ ” നന്ദൻ സർ വീണ്ടും ആവശ്യപ്പെട്ടു. മീര ബുക്ക്‌ തുറന്നു പ്രോബ്ലം കാണിച്ചു കൊടുത്തു. നന്ദൻ സർ അത് വാങ്ങി നോക്കി.
” ഹ ഇത് സിമ്പിൾ അല്ലെ താൻ ദ ഇവിടിരിക്കു ഞാൻ പറഞ്ഞു തരാം ” നന്ദൻ ഒരു ചെയർ അവൾക്കു വേണ്ടി നീക്കി ഇട്ടു കൊടുത്തു അവൾ മനസില്ലാമനസോടെ അതിൽ ഇരുന്നു.

നന്ദനും അവൾക്കരികിൽ സ്ഥാനമുറപ്പിച്ചു. നന്ദൻ പ്രോബ്ലം പറഞ്ഞു കൊടുത്തു എങ്കിലും മീരക്ക് നെഞ്ചിടിപ്പ് കാരണം ഒന്നും തന്നെ മനസിലായിരുന്നില്ല. ഒടുക്കം പ്രോബ്ലം നന്നായിട് മനസിലായി എന്ന് കള്ളം പറഞ്ഞു പതിയെ ഇറങ്ങി പോന്നപ്പോഴാണ് അവൾക്കു ശ്വാസം നേരെ വീണത്.

വഴിയിലേക്ക് ഇറങ്ങാൻ നേരമാണ് അവൾ അത് ശ്രദ്ധിച്ചത്. കാർമേഘത്താൽ മൂടപ്പെട്ട ആകാശം എപ്പോൾ വേണമെങ്കിലും ആർത്തിരമ്പി ഒരു മഴ വരാം.

അവളാണേൽ കുടയും എടുത്തിട്ടില്ല. വയ്യാത്ത കാലും വെച്ചു എങ്ങിനെ വീടിൽ എത്തുമെന്ന് ആലോചിച്ചു അവൾ നിന്നു. എന്തായാലും വരുന്നത് വരട്ടെ എന്ന ഭാവത്തിൽ അവൾ ഇറങ്ങി പതിയെ നടന്നു തുടങ്ങി.

റോഡിൽ ഇറങ്ങി കുറച്ചു നടന്നപ്പോഴേക്കും മഴത്തുള്ളികൾ മണ്ണിലേക്ക് വന്നു തുടങ്ങിയിരുന്നു. അവൾ ചുറ്റും നോക്കി കയറീ നിൽക്കാൻ ഒരിടം പോലുമില്ല.

മുന്നോട്ടോ പിറകോട്ടോ ഓടാനും വയ്യ. ഇന്ന് മഴ മുഴുവൻ നനഞ്ഞതു തന്നെ എന്ന് മനസ്സിലുറപ്പിച്ചു മുന്നോട്ട് അടക്കുമ്പോഴാണ് പിന്നിൽ നിന്നാരോ ഓടി വരുന്ന ശബ്ദം അവൾ ശ്രദ്ധിച്ചത്. തിരിഞ്ഞു നോക്കിയ അവൾ ചെറുതായൊന്നു ഞെട്ടി.

“നന്ദൻ സർ “അവൾ ആത്മഗതം മൊഴിഞ്ഞു. നന്ദൻ അവൾക്കരികിൽ എത്തി കൈയിലിരുന്ന കുട അവൾക്കു മുകളിലായ് പിടിച്ചു.

” ഈ കുടയിലേക്കു കയറിക്കോ തന്റെ അവിടെ നിന്നുള്ള പെരിങ്ങല് കണ്ടപ്പോഴേ മനസിലായി താൻ ഇന്ന് കുട എടുത്തിട്ടില്ലന്നു ഏതേലും ഓട്ടോക്ക് തന്നെ പറഞ്ഞു വിടാം അത് വരെ താൻ നനയണ്ട ”

നന്ദൻ സർ പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കാൻ അവളുടെ മനസിനായി. അവൾ കുടയിലേക്കു കയറി നിന്നു.

നന്ദനോട് ചേർന്നു നില്കാതിരിക്കാൻ ആകുന്നത് ശ്രമിക്കുമ്പോഴൊക്കെ മഴത്തുള്ളികൾ അവളുടെ മുടിയിഴകളെ പുൽകി മണ്ണിലേക്ക് ഊർന്നിരുന്നു.

അത് കണ്ടിട്ടാവാം നന്ദൻ സർ കുറച്ചൂടെ അവൾക്കരികിലേക്കു ചേർന്നു നിന്നു. അവളുടെ ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങി കൊണ്ടിരുന്നു.

ഉണ്ണിയേട്ടൻ അടുത്ത വന്നാൽ പോലും തനിക്കു തോന്നാത്തതെന്തോ നന്ദൻ സർ അടുത്ത വരുമ്പോൾ തോന്നുന്നു. എന്താണതെന്നു അവൾക്കും പിടികിട്ടിയില്ല.

മഴ മാറുന്ന ലക്ഷണവും ഇല്ല ഒരു ഓട്ടോ പോലും വരുന്നുമില്ല. മീര ആകെ അസ്വസ്ഥ ആണെന്നു നന്ദൻ സാറിനു മനസിലായി.

” മീര ഓട്ടോ ഒന്നും വരുന്ന ലക്ഷണം ഇല്ല താൻ ഈ കുടയും കൊണ്ട് പൊയ്ക്കോ ” ഇത് കെട്ടു അവൾ നന്ദൻ സാറിനെ ഒന്ന് നോക്കി.

നന്ദൻ സാറിന്റെ കണ്ണുകളിൽ നിറഞ്ഞു നിന്ന വാത്സല്യം കലർന്ന പ്രണയം കണ്ടു അവൾ തല കുമ്പിട്ടു.

” ദ ഇത് കൊണ്ട് പൊയ്ക്കോളൂ ” നന്ദൻ വീണ്ടും പറഞ്ഞു. അവൾ മുഖം ഉയർത്തി നന്ദനെ നോക്കി കൊണ്ട് ചോദിച്ചു.

” അപ്പൊ സർ? ”
” ഞാൻ പൊയ്ക്കോളാം എനിക്കൊന്നു ഓടിയാൽ അവിടെ എത്താം എന്നാൽ തനിക്ക് അങ്ങനല്ലല്ലോ ”

നന്ദൻ സർ നീട്ടിയ കുട അവൾ വാങ്ങി അപ്പോഴേക്കും നന്ദൻ സർ ഒരു പുഞ്ചിരി സമ്മാനിച്ചു പിന്നിലേക്ക് നടന്നു മാറിയിരുന്നു.

(തുടരും)

💞മീര 💞 : ഭാഗം 1

-

-

-

-

-