Thursday, December 19, 2024
Novel

നിഴൽ പോലെ : ഭാഗം 29- അവസാന ഭാഗം

എഴുത്തുകാരി: അമ്മു അമ്മൂസ്‌


അവൾക്കൊപ്പം സാരി തിരഞ്ഞു കൊണ്ടിരിക്കുമ്പോളാണ് പരിചിതമായ ഒരു ശബ്ദം കേൾക്കുന്നത്.

തിരിഞ്ഞു നോക്കിയ മാളുവും ഗൗതവും കാണുന്നത് കയ്യിൽ ഒരു കുഞ്ഞുമായി നിറഞ്ഞ ചിരിയോടെ അവരുടെ അടുത്തേക്ക് വരുന്ന ശാലിനിയെ ആണ്.

ഒരു നിമിഷം മാളു ഒന്ന് പകച്ചു. “ഭഗവാനേ പൂർവ കാമുകി ആണല്ലോ”.

ഗൗതമിനെ നോക്കിയപ്പോൾ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ശാലിനിയെ നോക്കി ചിരിച്ചോണ്ട് നിൽപ്പുണ്ട്.

അത് കൂടി കണ്ടപ്പോഴേക്ക് മാളുവിന്റെ മുഖം ചുമന്നു.

“പൂച്ചേടെ മുൻപിൽ ഉണക്ക മീൻ വച്ചത് പോലെ ഉള്ള ഇളി കണ്ടില്ലേ. ഒരു ചവിട്ട് വച്ചു കൊടുക്കുകയാണ് വേണ്ടത്. “അവൾ ചുണ്ട് കോട്ടി പതുക്കെ പറഞ്ഞു.
അപ്പോഴേക്കും ശാലിനി നടന്നു അടുത്തെത്തിയിരുന്നു.

“സുഖാണോ ഗൗതം. ഇതാരാ വൈഫ്‌ ആണോ”. അവൾ മാളുവിനെ ചൂണ്ടി ചോദിച്ചു.

“ആഹ് അതേ. മാളവിക..” ഗൗതം മാളുവിനെ ചേർത്തു നിർത്തി പറഞ്ഞു. മാളു മുഖത്തൊരു ചിരി വരുത്തി.

“എനിക്കൊന്ന് സംസാരിക്കണം ഗൗതം. ഒരഞ്ചു മിനിറ്റ്.”

മാളു ഗൗതമിനെ കണ്ണ് കൂർപ്പിച്ചു നോക്കി. ഇന്നത്തെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നു ഗൗതമിന് മനസ്സിലായി. അവൻ മാളുവിനെ ഒന്ന് ദയനീയമായി നോക്കിയപ്പോൾ അവൾ പിണങ്ങി തിരിഞ്ഞു സാരി നോക്കാൻ തുടങ്ങി.

“നിനക്കെന്നോട് ദേഷ്യം ആയിരിക്കും എന്നാ വിചാരിച്ചത്”. ഒരല്പം നടന്നു മാറിയ ഉടനേ ശാലിനി പറഞ്ഞു.

ഗൗതം ചിരിച്ചതേ ഉള്ളൂ.

“സത്യം ഗൗതം. നീ എങ്ങനെ പ്രതികരിക്കും എന്നാലോചിച്ചു എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. അതാണ് മാര്യേജ് ന്റെ കാര്യം ക്ലാസ്സ്‌ ഗ്രൂപ്പ്‌ വഴി അറിഞ്ഞിട്ടും വരാതിരുന്നത്. ഇപ്പോൾ തന്നെ നിന്റെ മുഖത്തു ദേഷ്യം ഇല്ലാതിരുന്നത് കൊണ്ടാണ് ധൈര്യം വന്നത്”. ശാലിനിയുടെ മുഖത്താകെ ഒരു ടെൻഷൻ ഉണ്ടായിരുന്നു.

“ദേഷ്യം ഉണ്ടായിരുന്നെടോ. നല്ല ദേഷ്യം ഉണ്ടായിരുന്നു. ചിലപ്പോൾ കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു നമ്മുടെ ഈ കൂടിക്കാഴ്ച എങ്കിൽ ഒരിക്കലും ഞാൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക. പക്ഷേ അതൊരിക്കലും നീ മറ്റൊരു വിവാഹം കഴിച്ചതിനല്ല, ഒരു സുഹൃത്തായി പോലും കൂടെ നിൽക്കാഞ്ഞതിനായിരുന്നു. നിന്നെയും മനീഷിനെയുമായിരുന്നു ഞാൻ ഏറ്റവും വിശ്വസിച്ചത്. രണ്ടാളും ഒരേ സമയം കളം മാറ്റി ചവിട്ടിയപ്പോൾ വല്ലാതെ തകർന്നു പോയി. പിന്നെ ഒരൊളിച്ചോട്ടം ആയിരുന്നു.”

ഗൗതം ചിരിച്ചു.

“പക്ഷേ അത് ഗുണം മാത്രം ആണ് ചെയ്തത്. യഥാർത്ഥ സൗഹൃദത്തിന്റെ മൂല്യം പഠിപ്പിച്ചു തന്നത് നന്ദനാണ്. ഒരിക്കലും നീ ആയിരുന്നില്ല യഥാർത്ഥ പ്രണയം എന്ന് മനസ്സിലാക്കി തന്നത് മാളുവാണ്. ഇപ്പോൾ തോന്നും സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു എന്ന്. ”

അവന്റെ വാക്കുകൾ കേട്ട ശാലിനിയുടെ മുഖം മങ്ങി. അവൻ പറയുന്ന ഓരോ വാക്കുകളും സത്യമാണ്. കഴിഞ്ഞു പോയ ഭൂതകാലത്തിൽ അറിഞ്ഞു കൊണ്ട് തന്നെ ചെയ്ത ഒരു തെറ്റ്. പ്രണയം പോലും സ്വാർത്ഥതക്ക് വേണ്ടി ആയിരുന്നു. ഗൗതം വാസുദേവ് എന്ന ബിസ്സിനെസ്സ്മാന്റെ ഭാര്യ എന്ന പദവിക്ക് വേണ്ടി ഉള്ള പ്രണയം. അത് മാത്രം ആയിരുന്നു ഗൗതം തനിക്ക്.

ഗൗതം ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ സാരിയും എടുത്തു ദേഷ്യത്തോടെ ബില്ലിംഗ് സെക്ഷനിലേക്ക് പോകുന്ന മാളുവിനെ ആണ് കണ്ടത്. പോകുന്നതിന് മുൻപ് അവരുടെ നേരെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി.

“പോട്ടെടോ…. ഇത്തിരി തിരക്കുണ്ട്”. അവൻ പെട്ടെന്ന് തന്നെ മാളുവിന്റെ പിന്നാലെ ചെന്നു.

നടന്നകലുന്ന ഗൗതമിനെ നോക്കി നിൽക്കുമ്പോൾ അവൻ ഒരുപാട് മാറിയതായി തോന്നി ശാലിനിക്ക്.

കുറച്ചു കൂടി ശാന്തത വന്നത് പോലെ. പണ്ട് എപ്പോഴും ദേഷ്യം ആയിരുന്നു. വളരെയധികം സന്തോഷവാനാണ് അവനെന്നു തോന്നി ഇപ്പോൾ. മാളുവാണ് ഈ മാറ്റത്തിന് കാരണം എന്നവൾക്ക് അറിയാമായിരുന്നു. മനസ്സിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞത് പോലെ തോന്നി. എത്രയൊക്കെ സന്തോഷത്തോടെ ജീവിച്ചാലും അവസാനം കണ്ടു മുട്ടിയപ്പോലുള്ള ഗൗതമിന്റെ മുഖം എന്നും ഒരു വിങ്ങലായിരുന്നു മനസ്സിന്. ഇനിയിപ്പോൾ അതിന്റെ ആവശ്യം ഇല്ല.

നിർബന്ധപൂർവ്വം മാളുവിന്റെ കൈയിൽ നിന്നും ബില്ല് വാങ്ങി പണമടക്കുന്ന ഗൗതത്തിനെ അവൾ ചിരിയോടെ നോക്കി നിന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വീട്ടിൽ എത്തിയിട്ടും മാളുവിന്റെ മുഖം തെളിഞ്ഞില്ല.

വണ്ടിയിൽ നിന്നും ദേഷ്യത്തോടെ കവറുകൾ എടുത്തിറങ്ങി. ഗൗതം വിളിച്ചെങ്കിലും തിരിഞ്ഞു പോലും നോക്കിയില്ല.

ബീനയും വാസുദേവനും ഇതെന്താ കഥ എന്ന മട്ടിൽ ദേഷ്യത്തോടെ പോകുന്ന മാളുവിനെ നോക്കി. ഗൗതം അവരെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച ശേഷം പിന്നാലെ ചെന്നു.

“ഡീ അവൾ വെറുതെ ഒന്ന് ക്ഷമ പറയാൻ വന്നതാ. അതിനാണോ നീ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നെ. ”

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ”. അവൾ പിണക്കത്തോടെ മുഖം തിരിച്ചു.

“പിന്നേ എന്റെ മാളുവിന്റെ മുഖം മാറിയാൽ എനിക്കറിയില്ലേ.” തോളിൽ കൂടി കൈയിട്ടു ചേർത്തു നിർത്തിക്കൊണ്ടവൻ പറഞ്ഞു.

അവളൊന്നും മിണ്ടിയില്ല.

“എന്റെ മാളു…… എന്റെ ജീവിതത്തിൽ എന്തായാലും ഇനിയങ്ങോട്ട് മൂന്ന് പെണ്ണുങ്ങൾക്കേ സ്ഥാനമുള്ളൂ”. അവൻ ഒരു കണ്ണിറുക്കി ചിരിയോടെ പറഞ്ഞു.

മാളുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി.” ഓഹോ നിങ്ങൾക്ക് ഒന്നും രണ്ടും ഒന്നും പറ്റില്ല അല്ലേ. മൂന്നെണ്ണം വേണമല്ലേ. മൂന്നാമത്തവളെ കൊണ്ട് വരുന്നതെനിക്കൊന്നു കാണണം”. അവളവനെ തള്ളി മാറ്റി ഇടുപ്പിൽ കൈ കുത്തി നിന്നു.

“ഓഹോ അപ്പൊ ബാക്കി രണ്ടു പേരെ കുഴപ്പമില്ലേ.” മാളുവിന്‌ കാര്യം പിടികിട്ടിയില്ല എന്നവന് മനസ്സിലായി.

“ഒന്നാമത്തവൾ ഇത്തിരി പ്രശ്നം ഉണ്ട്. ഇന്നവളെ കണ്ടപ്പോഴേ എനിക്ക് തോന്നി. രണ്ടാമത്തെ ഞാൻ ആണല്ലോ. ഞാനൊഴിഞ്ഞു പോകാതെ എങ്ങനെ മൂന്നാമത്തെ അവളെ കൊണ്ട് വരും എന്ന് എനിക്കൊന്ന് കാണണം. ”

“നീ വിചാരിച്ചിട്ടൊന്നും കാര്യമില്ല മാളു. എത്രയും പെട്ടെന്ന് തന്നെ മൂന്നാമത്തെ പെൺകുട്ടിയും എന്റെ ജീവിതത്തിലേക്ക് വരും. പിന്നെ നീ ഔട്ട്‌ ആ. ”

മാളുവിന്റെ മുഖം ദേഷ്യത്തോടെ ചുമന്നു വരുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു. പക്ഷേ ആ കൗതുകവും ചിരിയും ഒരു
നിമിഷത്തേക്കേ ഉള്ളായിരുന്നു.

അവൾ പെട്ടെന്ന് തന്നെ അവന്റെ മുടിയിൽ പിടിച്ചു ശക്തിയായി വലിച്ചു. “നിങ്ങൾക്ക് ഇനിയും പെണ്ണുങ്ങൾ വേണമല്ലേ…. ”

“ആഹ്……. ഡീ….. വിട്….. ഞാൻ അമ്മേടേം നമ്മുടെ മോൾടേം കാര്യമാ പറഞ്ഞേ….” അവൻ വേദന കൊണ്ട് ഒച്ച വച്ചു കൊണ്ട് പറഞ്ഞു.

മുടിയിലെ പിടി വിട്ട് വയറ്റിൽ ഒരു ഇടിയും കൂടി കൊടുത്തു മാളു.” മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വേണം ഇതൊക്കെ പറയാൻ. ”

ഒരു കൈയും കൊണ്ട് വയറും മറ്റേ കൈയും കൊണ്ട് തലയും തടവി നിൽക്കുമ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി ഗൗതത്തിന്.

തലയും തടവി നിൽക്കുന്ന ഗൗതമിനെ കണ്ടപ്പോൾ അവൾക്ക് പാവം തോന്നി. “നന്നായി വേദനിച്ചോ…” മുടിയിഴകൾക്കിടയിലൂടെ വിരലുകളോടിച്ചു ചോദിച്ചു.

“കുറച്ചു….. എന്നാലും സാരമില്ല. ഇപ്പോഴേ ശീലമാക്കുന്നതാ നല്ലത്. നമ്മുടെ മോളു വരുമ്പോൾ ഇങ്ങനെ എത്ര വട്ടം ചെയ്യുമോ എന്തോ.” അവളെ നെഞ്ചോടു ചേർത്തു നിർത്തി ചിരിയോടെ അവൻ പറഞ്ഞു.

“ഓഹോ…..മോളെ മതിയോ….. മോൻ ആണെങ്കിലോ… എനിക്ക് മോനെ മതി.. “അവന്റെ കണ്ണുകളിലേക്ക് നോക്കി കുസൃതിയോടെ അവൾ പറഞ്ഞു.

“മോനാണെങ്കിൽ എന്താ….. മോളെ കിട്ടുന്ന വരെ നമുക്ക് ശ്രെമിക്കാന്നെ… ” അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു ചിരി കടിച്ചമർത്തി അവൻ പറഞ്ഞു.

മാളു വാ തുറന്നു നിന്നു പോയി. “അയ്യടാ അതിനുള്ള വെള്ളം അങ്ങ് വാങ്ങി വച്ചാൽ മതി”. തോളിൽ ഒരു ഇടി കൂടി കൊടുത്തുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്.

“ഹോ…. എന്നാ ഇടിയാടി ഇടിക്കുന്നേ. എന്റെ പെണ്ണിങ്ങോട്ട് വരട്ടെ. ഇതെല്ലാം കൂടി നിനക്ക് അപ്പൊ തിരിച്ചു തരാം”.

തോളും തടവി പറയുന്ന അവനെ നോക്കി ഓഹ് പിന്നേ എന്ന ഭാവത്തിൽ അവൾ ചുണ്ട് കോട്ടി.

“മോളെ തരട്ടേടി…”. ചുണ്ടുകളടുപ്പിച്ചു അവൻ ചോദിച്ചപ്പോൾ സമ്മത ഭാവത്തിൽ അവൾ മിഴികൾ അടച്ചു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ആറു വർഷങ്ങൾക്ക് ശേഷം

“അച്ഛേ…….. “എന്നൊരു വിളിയാണ് കേട്ടത്.

പുറത്തേക്ക് നോക്കിയ മാളു കാണുന്നത് സ്കൂൾ ബസിൽ നിന്നും ഇറങ്ങി ഓടി വരുന്ന അനന്ദിത എന്ന അല്ലിമോളെയാണ്. മാളുവിനെ തിരിഞ്ഞു പോലും നോക്കാതെ അവൾ ഓടി വന്നു ഗൗതമിനെ കെട്ടിപ്പിടിച്ചു.

“അച്ഛേ ഇന്നുണ്ടല്ലോ….. “ഗൗതമിന്റെ മടിയിൽ ഇരുന്ന് അവനോടു വിശേഷങ്ങൾ പറയുന്ന അല്ലിമോളെ അവൾ കുശുമ്പോടെ നോക്കി.

അച്ഛനും മോളും അവരുടെ മാത്രം ലോകത്തായിരുന്നു. അവളെ ശ്രെദ്ധിക്കുന്നേ ഇല്ലായിരുന്നു.

“അമ്മേടെ പൊന്നിനെ മാത്രം മതി കേട്ടോ അമ്മക്ക്. അവരോടുള്ള കൂട്ട് നമ്മൾ വെട്ടി കേട്ടോ”.

ഇതൊന്നും മനസ്സിലാകാതെ മടിയിൽ കിടന്നു കാലിട്ടടിച്ചു കളിക്കുന്ന അല്ലുമോനോട് അവൾ പറഞ്ഞു. അല്ലൂ എന്ന് വിളിക്കുന്ന അക്ഷ്യ മോനു ഒന്നര വയസ്സായിട്ടേ ഉള്ളൂ.

അല്ലുവിന്റെ വയറ്റിൽ മുഖമമർത്തി അവൻ പൊട്ടിചിരിച്ചപ്പോഴാണ് അച്ഛന്റെയും മോളുടെയും ശ്രെദ്ധ മാറുന്നത്.

രണ്ടാളും അല്ലുവിനെ നോക്കി ഇരിക്കുന്നത് കണ്ട മാളു മറുവശത്തേക്ക് തിരിഞ്ഞിരുന്നു.

“നമുക്ക് അങ്ങോട്ട് നോക്കണ്ടാട്ടൊ. ഒക്കെ കള്ളന്മാരാ” അവൾ കുഞ്ഞിനോട് പറഞ്ഞു.

കാര്യം ഒന്നും മനസ്സിലായില്ല എങ്കിലും അല്ലു ചിരിക്കുന്നുണ്ടായിരുന്നു.

മാളു പിണങ്ങി എന്ന് ഗൗതമിനും അല്ലിമോൾക്കും മനസ്സിലായി. അല്ലി പെട്ടെന്ന് എഴുന്നേറ്റു മാളുവിന്റെ അടുത്തേക്ക് ഓടി ചെന്നു…

“ഇന്നുണ്ടല്ലോ അമ്മേ…. സ്കൂളിൽ വച്ചേ….” ഗൗതമിനോട് പറഞ്ഞ വിശേഷങ്ങൾ ഒക്കെ അവൾ ആദ്യം മുതൽ മാളുവിനോട് പറയാൻ തുടങ്ങി.

പിണക്കം മാറ്റാനുള്ള അല്ലിമോളുടെ ശ്രമങ്ങൾ കണ്ടു അറിയാതെ മാളു ചിരിച്ചു പോയി.

എന്നും കാണുന്ന സംഭവങ്ങൾ തന്നെ ആയത്കൊണ്ട് അച്ഛനും അമ്മയ്ക്കും അതിശയം ഒന്നും തോന്നിയില്ല.

“നീയും അമ്മേടെ കൂടെ കൂടിയോടി..”. ഗൗതം അല്ലിമോളെ എടുത്തു മടിയിൽ ഇരുത്തി മാളുവിന്റെ അടുത്തിരുന്നു. തോളിൽ കൈ ഇടാൻ നോക്കിയപ്പോൾ ഒരൊറ്റ അടി ആയിരുന്നു കൈക്കിട്ട്.

“നിഴൽ പോലെ കൂടെ കാണും എന്ന് പറഞ്ഞിട്ടിപ്പോ ചിലരൊന്നും നമ്മുടെ നിഴലിനെ പോലും അടുപ്പിക്കുന്നില്ലല്ലോ അല്ലൂസേ.”. അവൻ കുഞ്ഞിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് മാളുവിനെ ഒളികണ്ണിട്ട് നോക്കി.

അവളുടെ കണ്ണുകളിൽ പരിഭവം മാറി കുസൃതി നിറയുന്നത് നോക്കി കാണുകയായിരുന്നു ഗൗതം.

അവളുടെ തോളിലേക്ക് തല ചാരി അല്ലുമോനെ കൊഞ്ചിക്കുമ്പോൾ അല്ലിമോൾ അപ്പോഴും അവളുടെ വിശേഷം പറച്ചിൽ നിർത്തിയിട്ടുണ്ടായിരുന്നില്ല.

ശുഭം

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20

നിഴൽ പോലെ : ഭാഗം 21

നിഴൽ പോലെ : ഭാഗം 22

നിഴൽ പോലെ : ഭാഗം 23

നിഴൽ പോലെ : ഭാഗം 24

നിഴൽ പോലെ : ഭാഗം 25

നിഴൽ പോലെ : ഭാഗം 26

നിഴൽ പോലെ : ഭാഗം 27

നിഴൽ പോലെ : ഭാഗം 28