Wednesday, December 18, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 18

നോവൽ
******
എഴുത്തുകാരി: ബിജി

അവൻ്റെ കൈ ഇടുപ്പിൽ അമർന്നു “അയ്യോ” ….കൊന്നേ …. താഴെ കിടന്ന് നിലവിളിക്കുന്ന ഇന്ദ്രനെ അവൾ കണ്ണുരുട്ടി കാണിച്ചു.

ടീ ….കോപ്പേ …..കുറേയായി സഹിക്കുന്നു അവൻ എഴുന്നേല്ക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു

തന്നെക്കൊണ്ടിനി ഒന്നിനും കൊള്ളില്ലെന്നു തോന്നി

“”ടീ …പിശാശേ… നിനക്കു കൊച്ചുങ്ങളെയൊന്നും വേണ്ടേടി”

“എന്നെയിനി ഒന്നിന്നും കൊള്ളത്തില്ലേ…..
എന്നെ ഇനി അച്ഛാന്ന് ആരും വിളിക്കില്ല.”

“ഇയാളെന്തൊക്കെയാ ഈ വിളിച്ചൂ കൂവുന്നത് ….”
യദുവിന് അരിശം തോന്നി.

“ഒന്നു പോയേടി… പുല്ലേ… വന്നപ്പോൾ തൊട്ടു തുടങ്ങിയതാ അവളുടെ തച്ചുടയ്ക്കൽ”

“എന്തൊക്കെയായിരുന്നു.. ഇന്ദ്രധനുസ്സിന് ഇവളെ കണ്ടപ്പോൾ ഇളക്കം.…”

“ഡയറിയിൽ അവൾക്കായി കവിത എഴുതുന്നു”…

“അവളെ കാണാനായി പുറകേ നടക്കുന്നു…””

“അവളറിയാതെ ഡയറി കൊണ്ടുവയ്ക്കുന്നു”…

ഇപ്പോ എന്തായി…” പവനായി ശവമായി”…

“പാവമാണല്ലോന്ന് വിചാരിച്ച് ഇഷ്ടപ്പെട്ടതാ… ഇത്ര വലിയ ശൂർപ്പണഖയാണെന്നു കരുതിയോ
നമ്മളൊന്നിനും ഇല്ലേ”….

ചിരി കടിച്ചമർത്തി അവളെ നോക്കിയപ്പോൾ
മുഖം വീർപ്പിച്ച് ദേഷ്യത്തിൽ അവനെ നോക്കി നില്ക്കുന്നു……

പിന്നെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി
വേദനിപ്പിക്കണം എന്നു വിചാരിച്ച് ചെയ്തതല്ല കൈയ്യില് വഷളത്തരം മാത്രമേയുള്ളു ……

ഇക്കാലമത്രേയും എന്തോരം വേദനിച്ചു…
ആ കാലയളവിൽ എന്തെല്ലാം ചിന്തിച്ചു കൂട്ടി ജീവനോടെയുണ്ടാകുമോ??

അല്ലെങ്കിൽ എന്തെങ്കിലും അപകടം സംഭവിച്ചോ???
ഇന്ദ്രനില്ലാണ്ടായാൽ ഞാൻ പിന്നെ ഉണ്ടാകുമോ??
യദു ഓർമ്മകളുടെ തീച്ചൂളയിൽ വെന്തുനീറി…….

അവളുടെ ഹൃദയം വല്ലാതെ വേദനിച്ചു
ഇപ്പോഴിതാ ഇന്ദ്രൻ തിരിച്ചെത്തിയിരിക്കുന്നു പക്ഷേ തനിക്കെന്തോ അവനോട് അടുക്കാൻ കഴിയുന്നില്ല……

അവൻ അടുത്തു വരുമ്പോൾ അവനിൽ നിന്ന് അകന്നുപോകാനാണ് തോന്നുന്നത്
തൻ്റെ പ്രണയം എന്തേ ഇങ്ങനെ ജീവനിൽ അധികം ഞാൻ സ്നേഹിക്കുന്നു……

എത്ര മൌനത്തിന്‍റെ ആഴത്തില്‍ മറഞ്ഞാലും, ഞാന്‍ നിന്നെ അതി ഗാഡ്ഡമായി പ്രണയിച്ചു കൊണ്ടേയിരിക്കും. എന്‍റെ വഴികളില്‍ നിന്നു നീ മറഞ്ഞാലും നിശബ്ദമായി നിന്നെ ആരാധിച്ചു കൊണ്ടേയിരിക്കും.

എന്നാൽ അരികിൽ വരുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ ഹൃദയം ഞെരിഞ്ഞമരുന്ന പോലെ എന്നിലെ പ്രണയത്തെ ഇന്ദ്രൻ മറന്നു പോയതിനാലാണോ…..

ഒരു വാക്കു പോലും പറയതെ പോയതിനാലാണോ
എന്തോ ഈ കദനങ്ങളൊക്കെയാവാം കാരണം….

“തനിക്ക് ഇന്ദ്രനോട് ക്ഷമിക്കാനാവില്ലേ യദു സ്വയം ചോദിച്ചു….”

അറിയില്ല പക്ഷേ “ഞാൻ സ്നേഹിച്ചു കൊണ്ടേയിരിക്കും ആത്മാവ് വേർപിരിയുന്ന നിമിഷം വരെ …..”

എന്തൊരു വിരോധാഭാസം ഒരു വശത്ത് തീഷ്ണമായി സ്നേഹിക്കുമ്പോഴും മറുവശത്ത് അവൻ അടുത്തു വരുമ്പോൾ സ്വയം ഉൾവലിയുന്നു…….

ഇനി ഇതെല്ലാം ചേരുന്നതാണോ പ്രണയം ഒരോ പരമാണുവിലും ഞാനവനെ സ്നേഹിക്കുന്നു പക്ഷേ അതേ പോലെ തന്നെ എന്തോ ഒന്നെന്നെ തടയുന്നു…..

“എന്താടി ഇവിടെ സ്വപ്നം കാണുകയാണോ….”
ഇന്ദ്രൻ്റെ ശബ്ദമാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്.
ഇന്ദ്രനെ നോക്കിയതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല

“കൊച്ച് വാ അമ്മയുടെ അടുത്തേക്ക് പോകാം….”
അവളൊന്നും മിണ്ടാതെ മൈഥിലിയുടെ അടുത്തേക്ക് നടന്നു ഇന്ദ്രനെ ശ്രദ്ധിച്ചതു കൂടിയില്ല
ഇന്ദ്രന് അവളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.

ഒരാഴ്ച വളരെ വേഗം കടന്നു പോയി ഈ സമയം കൊണ്ട് യദു അമ്മുവുമായി നന്നായി അടുത്തു .

യദു ഇന്ദ്രനുമായുള്ള ശീതയുദ്ധം തുടർന്നു കൊണ്ടേയിരുന്നു. ഇന്ദ്രൻ അടുത്തു വരുമ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.

ഇന്ദ്രനേയും. അത് മാനസീകമായി വളരെ വേദനിപ്പിച്ചു.

നിന്നില്‍ നിന്ന് ഉയിര്‍കൊണ്ടപ്രണയത്തിന്‍റെ അതി തീവ്രമായ ചൂട്എന്നെ കരിച്ചു കളയുന്നുണ്ട്…

ഉള്ളിലുലഞ്ഞ നെരിപ്പോടിനെ നിന്‍റെ പ്രണയം കൊണ്ട് കുളിര്‍പ്പിച്ചു.ഇന്നു ഹൃദയം വല്ലാതെ പുകയുന്നു….

നീ മൌനത്തിലിരിക്കുന്നതിന്‍റെ ചൂട് പൊള്ളിക്കുന്നു.

നീയെന്നോടു ക്ഷമിക്കൂ ഒരായിരം വട്ടം മനസ്സാൽ അവളോട് ക്ഷമ ചോദിച്ചു.

മൈഥിലി ഡിസ്ചാർജജായി
ഇന്ദ്രൻ്റെ വീട്ടിലേക്ക് യദുവും ഒപ്പം പോയി കൂടെ പോകാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു മൈഥിലിയുടെ നിർബന്ധത്തിന് വഴങ്ങി
കൂടാതെ ഡ്രസ്സും ബുക്സും ഒക്കെ അവിടെയാണ്

അമ്മുവിന് ഇന്ദ്രൻ്റെ വീട് ഒരുപാടിഷ്ടമായി
അവൾ വീടെല്ലാം ചുറ്റി നടന്ന് കാണുകയായിരുന്നു.

പടിപ്പുരയും നടുമുറ്റവും കുളവും ഉള്ള ആ നാലുകെട്ട് അവളെ വല്ലാതാകർഷിച്ചു.

“ഇന്ദ്രേട്ടാ….
എനിക്കൊരു പാടിഷ്ടമായിട്ടോ”… “മുറികളൊക്കെ എന്നാ വലുപ്പമാ”…
“നീ ഇവിടെത്തന്നെ കൂടീക്കോ…” അമ്മൂസേ…. ഇന്ദ്രൻ പറഞ്ഞു

യദ്യ മൈഥിലിയെ റൂമിലെത്തിച്ചു ജനാലകളൊക്കെ തുറന്നിട്ടു ബെഡ്ഡിൽ പഴയഷീറ്റ് മാറ്റി പുതിയത് വിരിച്ചു .വണ്ടിലൊക്കെ ഇത്ര ദൂരം ഇരുന്നതല്ലേ ആൻ്റി കിടന്നോളൂ കുറച്ചു കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ ഒന്നു കുളിക്കാം

മൈഥിലി അവളെത്തന്നെ നോക്കി കിടന്നു

യദു മോളേ…ഇന്ദ്രനോട് ക്ഷമിക്കാൻ ആവില്ല അല്ലേ…

വരണ്ട ചിരിയായിരുന്നു അതിനുള്ള മറുപടി…

ആൻ്റി … നാളെ മുതൽ കോളേജിൽ പോയാലോന്ന് ആലോചിക്കുവാ….”ഞാൻ വീട്ടിൽ പൊയ്ക്കോട്ടെ…..”
ആൻ്റി മറുത്തൊന്നും പറയരുത് …..

“ശരി മോളേ ഇത്രനാളും കൂടെ ഉണ്ടായിട്ട് പിരിയണം എന്നു വച്ചാൽ വല്ലാത്ത ബുദ്ധിമുട്ടാണ് കുട്ടിയേ ..എന്നാലും സാരമില്ല പൊയ്ക്കൊള്ളു’….”

രാത്രിയിൽ ഉറക്കം വരാതെ യദുപുറത്തേക്കിറങ്ങി ഈ സമയത്ത് ഇന്ദ്രനും ആങ്ങാട്ടു വന്നു.

“എന്തു പറ്റിയെടോ ഉറക്കം ഒന്നും ഇല്ലേ”
അവൾ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല

“കൊച്ച് നാളെ പോകുവാന്ന് അമ്മ പറഞ്ഞു….”
“”മ്മ്മ്മ്…

മൂളിയിട്ട് റൂമിലേക്ക് അവൾ തിരിച്ചുപോയി
“അതേ എനിക്കൊന്നു സംസാരിക്കണം…”

“ഇന്ദ്രന് പറയാനുള്ളതൊക്കെ ഞാൻ കേട്ടതല്ലേ ഇനിയെന്തുപറയാൻ…”

“ഇത് ഇന്ദ്രൻ്റെ അവസാനത്തെ പറച്ചിലാ
യാദവി വിഷ്ണുവർദ്ധൻ കേട്ടേ പറ്റുള്ളു ഇനി ഇതിനായി ഇന്ദ്രൻ പുറകേ വരില്ല….”
ഇന്ദ്രന് ദേഷ്യം വരുന്നുണ്ടായിരുന്നു.

“എനിക്ക് താല്പര്യമില്ലിന്ദ്രാ എനിക്കൊന്നും കേൾക്കാനും ഇല്ല പറയാനും ഇല്ല….”

എത്ര നിയന്ത്രിച്ചിട്ടും ഇന്ദ്രൻ്റെ കണ്ണു നിറഞ്ഞു അവളറിയാതിരിക്കാൻ തിരിഞ്ഞു നിന്നു മുഖം അമർത്തി തുടച്ച് യാദവിക്ക് നേരേ തിരിഞ്ഞു….

നെഞ്ചു പിടയുന്ന വേദനയിൽ അവൻ പറഞ്ഞു ഓകെ ആയിക്കോട്ടെ ഒരു പത്തു മിനിട്ട് അതു കഴിഞ്ഞ് ഞാൻ പൊയ്ക്കൊള്ളാം…..

ഇന്ദ്രൻ്റെ വേദന അവളറിയുന്നു ണ്ടായിരുന്നു അന്യോന്യം തിവ്രമായി സ്നേഹിക്കുന്നു അതെന്തോ രണ്ടു പേരും അറിയാതെ പോകുന്നു…..

ചില വിശ്വാസങ്ങളുടെ പേരിലുള്ള കണക്കൂ കൂട്ടലുകൾ ബന്ധങ്ങളിൽ വിള്ളലുകൾ ചാർത്തുന്നു……

ഇന്ദ്രനെ കേൾക്കാൻ അവൾ തയ്യാറെടുത്തു
അവളെ ശ്രദ്ധിക്കാതെ വിദൂരതയിലേക്ക് നോക്കി നിന്നു പത്തു നിമിഷത്തോളം ഒന്നും മിണ്ടാതെ അവൻ ആ നില്പ്പു തുടർന്നു……

പിന്നെ അവളെ നോക്കി അവൻ്റെ കണ്ണ്
ചുവന്ന് നിറഞ്ഞിരുന്നു

“തന്തയാരെന്നറിയാത്തവൻ….”
“ചെറുപ്പം മുതൽ കേൾക്കുന്നതാ ചെറിയ കുട്ടിയായിരിക്കുമ്പോൾ കൂട്ടൂകാരൊക്കെ അവരുടെ അച്ഛൻ്റെ കൈപിടിച്ചവരുന്നത് കാണുമ്പോൾ അമ്മയോടു ചോദിക്കുമായിരുന്നു

“കണ്ണൻ്റെ അച്ഛനെന്തിയേന്ന് … അതു കേട്ടിട്ട് നെഞ്ചു പിളർന്ന് കരയുന്ന അമ്മയെ ഇന്നും ഓർക്കുന്നു…..

അച്ഛനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം എന്നെ ചേർത്തു പിടിച്ചു കരയുമായിരുന്നു പിന്നെ ഞാനത് ചോദിക്കാതെയായി കാരണം അമ്മ കരയുന്നത് കാണാൻ വയ്യാഞ്ഞിട്ടാ……

ഉൾവലിത്തൊരു പ്രകൃതമായിരുന്നു എൻ്റേത് ചിലപ്പോൾ അതെൻ്റെ പിതൃത്വത്തെ കുറിച്ചുള്ള അപകർഷതാബോധം ആയിരിക്കും….

സ്കൂൾ തലത്തിൽ പഠിക്കുമ്പോഴാണ് ശേഷാദ്രി സാറിനെ പരിചയപ്പെടുന്നത് ലോകം മുഴുവൻ ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ മനുഷ്യൻ

ലോകത്താകമാനം ജ്യൂവലറിസ് ഷോപ്പുകൾ മാളുകൾ ഇന്ത്യയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഹോസ്പിറ്റലുകൾ
എണ്ണിയാലൊടുങ്ങാത്ത സ്ഥാപനങ്ങൾ ‘ഇത്രയേറെ ഉന്നതിയിൽ നില്ക്കമ്പോഴും മനസ്സുകൊണ്ട് സാധു മനുഷ്യൻ….

നിരാലമ്പരെ സഹായിക്കുന്നതിനായി അദ്ദേഹം തുടങ്ങിയതാണ് ശേഷാദ്രി ഫൗണ്ടേഷൻസ്

ആരോരുമില്ലാത്തവർക്ക് അനാഥാലയങ്ങൾ വൃദ്ധസദനങ്ങൾ സൗജന്യ ചികിത്സകൾ സൗജന്യ വിദ്യാഭ്യാസം സമൂഹ വിവാഹം അങ്ങനെ നിരവധി നല്ല കാര്യങ്ങൾ അദ്ദേഹം മുഖേന ചെയ്യുന്നുണ്ട്…..

സ്കൂളിലെ ഒരു ഫൺഷനിൽ ശേഷാദ്രി സാർ പങ്കെടുത്തിരുന്നു ഞാൻ പ്രസംഗ മത്സരത്തിന് ചേർന്നിരുന്നു.കിട്ടിയ വിഷയം ….”അച്ഛൻ്റെ മഹത്വത്തെ കുറിച്ച് സംസാരിക്കാനായിരുന്നു…..”

“അങ്ങനെ ഒരനുഭവം ഇല്ലാത്ത ഞാനെന്തു പറയാൻ …”

വേദിയിൽ ഒന്നും പറയാതെ വിഷമിച്ച എന്നോട് സ്നേഹത്തോടെ ശേഷാദ്രി സാർ ചോദിച്ചു മോനെന്താ ഒന്നും പറയാഞ്ഞതെന്ന്…..

എനിക്കറിയാത്ത കാര്യത്തെക്കുറിച്ച് ഞാനെന്തു പ്രസംഗിക്കാനാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഞെട്ടി….

എന്നിക്കച്ഛനില്ലെന്ന് അറിഞ്ഞപ്പോൾ എന്നെ ചേർത്തു പിടിച്ചു. ഇന്നും കൈവിട്ടിട്ടില്ല.
അച്ഛാന്നു വിളിച്ചോളൂ എന്നെന്നോട് പറഞ്ഞു എന്തോ ഞാൻ വിളിച്ചില്ല…..

ഈ നേരമത്രയും യദു അവനെ സാകൂതം നോക്കിയിരുന്നു അവൻ താണ്ടിയ യാതനകൾ അവൾ ഏറ്റുവാങ്ങുകയായിരുന്നു…..

അവൻ അവളുടെ അടുത്തേക്ക് വന്നു ആ കൈ പിടിക്കാൻ നോക്കി
പിന്നെ എന്തോ ഓർത്തിട്ട് അതിന് മുതിരാതെ അവളെത്തന്നെ നോക്കിപ്പറഞ്ഞു

അമ്മയുടെ മുന്നിൽ വച്ച് നിൻ്റെ അച്ഛൻ തന്തയാരെന്നറിയുമോ എന്നു ചോദിച്ചു. പിഴച്ചു പെറ്റവളെന്ന് എൻ്റെ അമ്മയെ അധിക്ഷേപിച്ചു

ഇതു കേട്ടോണ്ടു നില്ക്കുന്ന ഈ മകൻ്റെ അവസ്ഥ ആർക്കും മനസ്സിലാകില്ല അമ്മയെ വീട്ടിൽ ഇറക്കിയിട്ട് എവിടെയെന്നറിയാതെ അലഞ്ഞു …..

വണ്ടി എവിടെങ്കിലും ചെന്നിടിപ്പിച്ച് തീർന്നാലോ എന്ന് ചിന്തിച്ചു.അപ്പോഴും രണ്ടു മുഖങ്ങൾ എന്നെ പിൻതിരിപ്പിച്ചു…..

ആ നേരമാണ് ശേഷാദ്രി സാറിൻ്റെ കോൾ വന്നത് രണ്ടു വട്ടം വിളിച്ചിട്ടും എടുത്തില്ല പിന്നെയാണ് എടുത്തത് സാറിൻ്റെ നിർബന്ധം മൂലം ബാംഗ്ലൂരിലെത്തി.

ആരും വിളിക്കാതിരിക്കാൻ ഫോണും സ്വിച്ച് ഓഫ് ചെയ്തു.എന്നിക്കാരേയും കാണണമെന്നേ തോന്നിയില്ല. ഭ്രാന്തു പിടിച്ച അവസ്ഥയിലായിരുന്നു ഞാൻ

എന്നാൽ എൻ്റെ ജീവിതത്തിൻ്റെ വഴിത്തിരുവും അവിടെ വച്ചായിരുന്നു. ഇപ്പോഴെനിക്കാറിയാം

“ഈ ഇന്ദ്രധനുസ്സിൻ്റെ അച്ഛൻ ആരാണെന്ന് ‘
ഇന്ദ്രൻ്റെ കണ്ണ് നിറഞ്ഞൊഴികിയിട്ടിരുന്നു ഇന്നും എൻ്റെ അമ്മയ്ക്കറിയില്ല അതാരാണെന്ന് പക്ഷേ മകൻ അറിഞ്ഞിരിക്കുന്നു

വിചിത്രം അല്ലേ സാധാരണ ഗതിയിൽ അമ്മ ചൂണ്ടിക്കാട്ടുന്ന ആളാണ് അച്ഛൻ ഇന്ന് അമ്മയ്ക്ക് ഞാൻ പറഞ്ഞു കൊടുക്കേണ്ടി വരും
അവൻ്റെ ചുണ്ടിൽ വരണ്ടയിചിരി പ്രകടമായി

ഒരു മകൻ്റെ ദുര്യോഗം ഈ ഗതികെട്ട അവസ്ഥ ഇനി യൊരിക്കലും മറ്റൊരു മകനും ഉണ്ടാകാതിരിക്കട്ടെ
അച്ഛൻ ആ വാക്കിനോട് വെറുപ്പായിരുന്നു. ഒരിക്കലും കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല.

എൻ്റെ അമ്മ പിഴച്ചവളല്ലെന്ന് നിൻ്റച്ഛൻ്റെ മുഖത്തു നോക്കിപ്പറയാൻ വേണ്ടിയാണ് എൻ്റെ പിതൃത്വം തിരഞ്ഞ് പോയത് അവസാനം ചെന്നെത്തിയത് പാലക്കാട് തൃക്കുന്നത്ത് മനയിൽ

ഗിരിധർ വർമ്മ എൻ്റെ അച്ഛൻ
ഇന്ദ്രൻ്റെ കണ്ണുകളിലെ അഗ്നിയെ യദു ഭയപ്പെട്ടു
അവൻ മുഷ്ടി ചുരുട്ടി തൂണിലിടിച്ചു വീണ്ടും വീണ്ടും ഇടിച്ചു. കൈ മുറിഞ്ഞ് ചോരയൊഴുകി

“ഇന്ദ്രാ എന്തായി കാട്ടണത്”….

അവൾ ഇന്ദ്രനെ തടഞ്ഞു എന്നാൽ ആർക്കും അവനെ തടയാൻ കഴിയില്ല ഏതു പ്രളയത്തിനും അവൻ്റെ മനസ്സിലെ അഗ്നിയെ കെടുത്താൻ സാധിക്കുമായിരുന്നില്ല.

“ഒന്നു മതിയാക്ക് ചോര വരുന്നിന്ദ്രാ…” അവൾ കരയാൻ തുടങ്ങി അവളറിയാതെ അവനെ കെട്ടിപ്പിടിച്ചു.

അവളുടെ കരച്ചിൽ അവനെ തളർത്തി കൊച്ചേ ഒന്നൂമില്ലെടി
അവളെ ചേർത്തു പിടിച്ച് അവൻ പറഞ്ഞു

അവനിലെ കൊടുങ്കാറ്റിനെ ശമിപ്പിക്കാൻ അവൾക്കു മാത്രമേ സാധിക്കുമായിരുന്നുള്ളു. ഇത്രനാളും ആരോടും പറയാത്ത അവൻ്റെ സങ്കടങ്ങൾ അവളോട് പറഞ്ഞപ്പോൾ തിരയൊഴിഞ്ഞ തീരം പോലെ മനസ്സു ശാന്തമായി

ഒരു കൊച്ചു കുട്ടിയെന്ന പോലെ യദുവിൻ്റെ കഴുത്തിൽ മുഖം ചേർത്ത് വെച്ചിരുന്നു. എന്നെ വിട്ടേച്ചു പോകല്ലേടി
യദു അവൻ്റെ തലമുടിയിൽ മെല്ലെ വിരലോടിച്ചു കൊണ്ടിരുന്നു.

ഇന്ദ്രനെ മറന്നിട്ടൊരു ജീവിതം ഈ യദുവിന് ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ??
എന്നോട് ക്ഷമിക്കുമോളേ
അന്നത്തെ അവസ്ഥയിൽ ആരെയും ഫേസ് ചെയ്യാൻ സാധിച്ചില്ല

സാരമില്ല എല്ലാം കഴിഞ്ഞില്ലേ ഇനി ഇന്ദ്രനെ ഞാനെങ്ങും വിടില്ല’
അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. നിറഞ്ഞ മനസ്സോടെ അവളതേറ്റുവാങ്ങി.

ഇന്ദ്രാ കൈമുറിഞ്ഞിട്ടുണ്ട് വാ അതൊന്നു കെട്ടി വയ്ക്കട്ടെ
വേണ്ട കുഴപ്പമില്ല….

നീയൊന്നു വന്നേ അവളേയും കൊണ്ട് സ്റ്റെയർ ഇറങ്ങി താഴെ പൂജാമുറിയിലേക്ക് ചെന്നു.
മനുഷ്യാ പാതിരാത്രിയിൽ ഇവിടെന്തെടുക്കാൻ വന്നതാ

നിൻ്റെ പിണക്കം മാറിയില്ലേ ദൈവങ്ങളോട് നന്ദി പറയണമല്ലോ ഇന്ദ്രൻ പറഞ്ഞു

വെളിവില്ലാത്ത സാധനമാ എന്തൊക്കെയാണോ കാട്ടീ കൂട്ടുന്നെ യദുവിന് അമ്പരപ്പായി.

ഈ നേരത്താണോ പ്രാർത്ഥിക്കുന്നത്
“പ്രാർത്ഥിക്കുന്നതിന്ന് നേരവും കാലവും ഉണ്ടോടീ പൊട്ടി…”

ഏഴുതിരിയിട്ട കെടാവിളക്ക് ശോഭയോടെ ജ്വലിച്ചുകൊണ്ടിരുന്നു. അഭൗമ തേജസ്സോടെ പുഞ്ചിരിക്കുന്ന കൃഷ്ണ വിഗ്രഹത്തിൽ നോക്കി
അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.

അവൾ കണ്ണു തുറന്നപ്പോൾ കുസൃതി കണ്ണാൽ തന്നെ നോക്കുന്ന അവനെ കണ്ണുരുട്ടി കാണിച്ചു…..

അവൻ കൃഷ്ണ വിഗ്രഹത്തിന് മുന്നിലുള്ള കുങ്കുമ തട്ടിൽ നിന്ന് മഞ്ഞച്ചരടിൽ കോർത്ത താലിയെടുത്ത് അവളുടെ കഴുത്തിൽ കെട്ടി കൊടുത്തു ….

ഇന്ദ്രാ…. ഇതെന്താ കാണിക്കുന്നെ ഇങ്ങനെയൊന്നും ചെയ്യരുത്.

പറഞ്ഞു തീരുംമുൻപേ അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി
ഒരു നിമിഷമവൾ കണ്ണടച്ചു നിന്നു……..

കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകാൻ തുടങ്ങി ഒട്ടും പ്രതീക്ഷിച്ചില്ല അവൻ്റെ ഈ നീക്കം…..

ഇനിയും നഷ്ടപ്പെടുത്താൻ ആവില്ലെനിക്ക് അവളെ തന്നോട് ചേർത്തു നിർത്തി ആ കുങ്കുമ രേഖയിൽ തൻ്റെ ചുണ്ടമർത്തി…

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

ഇന്ദ്രധനുസ്സ് : ഭാഗം 13

ഇന്ദ്രധനുസ്സ് : ഭാഗം 14

ഇന്ദ്രധനുസ്സ് : ഭാഗം 15

ഇന്ദ്രധനുസ്സ് : ഭാഗം 16

ഇന്ദ്രധനുസ്സ് : ഭാഗം 17