ശ്രീശൈലം : ഭാഗം 14 – അവസാനിച്ചു
നോവൽ
എഴുത്തുകാരി: ശ്രുതി അനൂപ്
എന്നിൽ നിന്നും പുറത്തേക്ക് വന്നത് ചിരിയാണോ അതോ കരച്ചിലോ….പക്ഷേ ഒന്നറിയാം ഇത്രയും നേരം കളിപ്പിച്ചത്തിന്റെ ദേഷ്യമൊക്കെ കരച്ചിലിന്റെ രൂപം പ്രാപിച്ചു….ആർത്തിരമ്പി പെയ്യുന്നവെന്ന സത്യം….
എന്റെ പെയ്തൊഴിയ കണ്ണീർ കണ്ടതും ഏവരുടെയും മുഖത്തെ പുഞ്ചിരി മാഞ്ഞു….സാർ അടക്കം ഏവരും ഭയന്നു….അപ്പോഴേക്കും ശ്രീകുട്ടി അരികിൽ എത്തി…
‘”എന്താടീ നീയങ്ങനെ….ഈ ഒരു സമയം നീ സന്തോഷിക്കുകയല്ലേ വേണ്ടത്..”
അവളുടെ സംസാരത്തിന് ഞാൻ അവളെ തറപ്പിച്ചു നോക്കിയാണ് ഉത്തരം കൊടുത്തത്….
”പോടീ നീയെന്നോട് മിണ്ടരുത്….നീയടക്കം എല്ലാവരും കൂടിയെന്നെ പറ്റിച്ചില്ലേ….കഥയറിയാതെ ഞാൻ നിങ്ങൾക്ക് മുന്നിൽ കോമാളി വേഷം കെട്ടിയാടി…നീയും കണ്ടു രസിക്കുവല്ലായിരുന്നോ…”
ഞാൻ ശ്രീയുടെ നേരെ കോപത്തിന്റെ വാക്കുകൾ തൊടുത്തു…
വീണ്ടും മനസ്സിൽ സങ്കടം നിറഞ്ഞു….എന്തിനാണ് എന്നെയിങ്ങനെ പറ്റിക്കുന്നതോർത്ത് പിന്നെയും കണ്ണീർ പുറത്തേക്ക് ഒഴുകി….
“നിനക്കറിയോടീ നിന്നെ കുറിച്ച് ഒരറിവും ഇല്ലാതെ വന്നപ്പൊഴുള്ള എന്റെ അവസ്ഥ…നിന്നെ ഒന്ന് കണ്ടിരുന്നെങ്കിൽ…ശബ്ദം കേട്ടിരുന്നെങ്കിൽ…ഞാൻ നിമിഷങ്ങൾ എണ്ണിയ തീർത്തത്…”
ചുറ്റുമുള്ളവരെ നോക്കിയാണ് ചോദിച്ചതെങ്കിലും ചോദ്യം ശ്രീക്കുട്ടിയോടായിരുന്നു….
“സോറിയെടീ റിയലി സോറി.. നീയൊന്ന് ക്ഷമിക്കെടീ….കുഞ്ഞു സർപ്രൈസ് വേണ്ടിയാണ്….ഞാൻ…സോറി….”
അവൾ എനിക്ക് മുമ്പിൽ നിന്ന് കൈകൾ കൂപ്പി കെഞ്ചി,പക്ഷെ ഞാൻ ക്ഷമിക്കാൻ തയ്യാറായില്ലന്ന് പറഞ്ഞു മുഖം തിരിച്ചു നിന്നതും….അവൾ എന്നെ സങ്കടത്തോടെ കെട്ടിപ്പിടിച്ചു….എന്തോ അവളുടെ കരച്ചിൽ കണ്ടതും എന്നിലും തോന്നി…വേണ്ടിയിരുന്നില്ല അവളോട് അത്രയും പറയേണ്ടയെന്ന്….
അച്ഛനും അമ്മയും എനിക്ക് അരികിലെത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“മോളേ ഞങ്ങൾ നിന്നെയൊന്ന് ഞെട്ടിപ്പിക്കണമെന്നേ കരുതിയുള്ളൂ..അല്ലാതെ മറ്റൊന്നും വിചാരിച്ചല്ല…ശ്രീ ഞങ്ങളുടെ കൂടെ നിന്നു എന്നതല്ലെതെ….മോൾ ഞങ്ങളോട് പിണങ്ങിക്കോ…”
അതും കൂടി കേട്ടതും എനിക്ക് ദേഷ്യം പിന്നെയും കൂടി….ഞാൻ ശ്രീയെ അടർത്തി മാറ്റി….മുഖം കൂർപ്പിച്ചു…
“അമ്മയൊന്നും പറയണ്ടാ എത്ര പ്രാവശ്യം ഞാൻ ഓരോന്നും ചോദിച്ചു….അച്ഛനെങ്കിലും ഒന്ന് പറയാമായിരുന്നു…”
അച്ഛൻ എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തു……എല്ലാം കണ്ടും കേട്ട് നിന്നിരുന്ന ജീവൻ സാറിന്റെ മുഖത്തും ചിരി…..ഒരുവാക്കെങ്കിലും എന്നോട് പറഞ്ഞു കൂടായിരുന്നോ എന്ന് അർത്ഥത്തിൽ ഞാൻ ആളെ നോക്കി….അപ്പോഴും ജീവൻ സാറ് പുഞ്ചിരിച്ചു തന്നെ നിന്നു.
“ഡീ നീ വല്യ ഷോയൊന്നും കാണിക്കണ്ടാ….”
ശബ്ദം കേട്ടു തിരിഞ്ഞപ്പോൾ…ദേ ഏട്ടൻ ദേഷ്യപ്പെട്ടു എഴുന്നേറ്റു.
“കോളേജിൽ നിന്നെ പഠിപ്പിക്കാനല്ലേ അയച്ചത്…അതിനു പകരം നീ ചെയ്തതോ…എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്….”
ഏട്ടൻ വിളിച്ചു പറയുന്നത് കേട്ടു ഞാൻ ചൂളിപ്പോയി…അപരാധിയെപ്പോലെ തല കുനിച്ചു….ആർദ്രതമായി വിളിച്ചു….
” ഏട്ടാ….ഞാൻ…അത്…പിന്നെ…”
കണ്ണു നിറച്ച് വാക്കുകൾക്ക് വേണ്ടി പരതിയതും ഏട്ടൻ കൈകൾ ഉയർത്തി തടഞ്ഞു….
“വേണ്ടാ നീയൊന്നും പറയണ്ട..ജീവൻ ആരാണെന്ന് നിനക്ക് അറിയാമോ…”
ഞാൻ ഏട്ടന്റെ ചോദ്യത്തിന് മുന്നിൽ ഞെട്ടിപ്പോയി…ജീവൻ സാറിനെ കുറിച്ച് ഞാൻ ഇതുവരെ വിശദമായിട്ടൊന്നും ചോദിച്ചിട്ടില്ലല്ലോ….അല്ല അറിയാൻ ശ്രമിച്ചിട്ടില്ലന്നത് സത്യം….അങ്ങേരുടെ വ്യക്തിത്വമാണു ഞാൻ ഇഷ്ടപ്പെട്ടത്…
“ജീവനും ഞാനും ക്ലോസ് ഫ്രണ്ടാണ്….”
ചിരിയോടെ ഏട്ടനത് പറയുമ്പോളെന്റെ കണ്ണു രണ്ടും ബുൾസെ പരിവത്തിലായിരുന്നു…ഇപ്പോൾ താഴെ വീഴുന്നു മട്ടിൽ…എങ്കിലും നിയന്ത്രിച്ചു…
ഇങ്ങനെയൊരു സൈപ്രസ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഒരിക്കലും….ആണൊന്ന് അർത്ഥത്തിൽ ആകാംഷയോടെ ഞാൻ സാറിനെ മുഖമുയർത്തി നോക്കെ…സാർ അതെയെന്ന് അർത്ഥത്തിൽ കണ്ണുകൾ ചലിപ്പിച്ചു….
“നിങ്ങൾ ആദ്യമായി കോളേജിനു അടുത്ത് വെച്ചു എന്നെ കണ്ടില്ലേ,അത് ഞാൻ ജീവനെ കണ്ടു മടങ്ങുന്ന വഴിയായിരുന്നു….ജീവന് ഉണ്ണിയെന്നൊരു വിളിപ്പേര് ഉണ്ട്….ഓർക്കുന്നുണ്ടോ ഉണ്ണിയെ കുറിച്ച് ഞാൻ വീട്ടിൽ പറയാറുള്ളത്…”
ശരിയാണ് ഏട്ടൻ മിക്കപ്പോഴും വീട്ടിൽ ഉണ്ണിയുടെ കാര്യം പറയാറുണ്ട്….ഊണിലും ഉറക്കത്തിലും ഉണ്ണി….ഒരിക്കലും ഫോട്ടോ പോലും കാണിച്ചിരുന്നില്ല…
കാണാൻ താല്പര്യം ഇല്ലാതിരുന്നതിനാൽ ഞാൻ തിരക്കീട്ടും ഇല്ല….അല്ലെങ്കിലും ഏട്ടന്റെ ഫ്രണ്ട്സിനെയൊന്നും എനിക്ക് അധികം അറിയില്ലല്ലോ….
“ബാക്കി ഞാൻ പറയാം…”
ജീവൻ സാറയായിരുന്നു മുന്നോട്ടു വന്നത്…
“ശൈലേഷിനു എപ്പോഴും പെങ്ങളെ കുറിച്ച് പറയാനേ സമയയമുള്ളൂ….ഓരോ ദിവസം ശൈലി…ശൈലി…കുസൃതിക്കാരി പെങ്ങളെ കുറിച്ചു പറയുമ്പോൾ നൂറു നക്കാണ്…
അങ്ങനെയാണ് ഞാൻ ശൈലിയുടെ ഫോട്ടോ അവന്റെ ഫോണിൽ കാണുന്നതും….പിന്നെ ഇവിടെ കോളേജിൽ വെച്ചു കണ്ടപ്പോഴേ എനിക്ക് ആളെ മനസ്സിലായിരുന്നു….അതാണ് ഇടക്കിടെ ഇയാളെ ശ്രദ്ധിച്ചത്….
പിന്നെ ഏട്ടൻ വാക്കുകളിലൂടെ ഈ പെങ്ങളോട് അന്നേ മനസ്സിലൊരു ഇഷ്ടം ഉണ്ടായിരുന്നു.ഇവിടെ വന്നപ്പോൾ ഉണ്ടായിരുന്നു…
അതുകൊണ്ടാ ശൈലിയുടെ റിക്വസ്റ്റ് ഞാൻ സ്വീകരിച്ചതും…ബട്ട് ഞാൻ ശൈലേഷിന്റെ സമ്മതം വാങ്ങിയട്ടാണെന്ന് മാത്രം..”
സാറ് എന്നെ നോക്കി…ശേഷം തുടർന്നു….
“നിങ്ങൾ രണ്ടു പേരും ആര്യന്റെ കാര്യം എന്റെ അടുത്ത് പറഞ്ഞത് ഞാൻ അന്ന് രാത്രി ശൈലിയുടെ ഏട്ടനുമായി ഡിസ്ക്കസ് ചെയ്തിരിക്കുന്നു….
നമ്മൾ ശ്രീയെ തിരക്കി പോയ ദിവസം ശൈലേഷ് ആര്യനെ കാണാൻ പോയിരുന്നു….അവന് നല്ല ഒന്ന് ഒന്നര ട്രീറ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട്…
ഇനി ജീവിതത്തിൽ ഒരിക്കൽ പോലും ശ്രീയുടെ നിഴൽ വെട്ടത്ത് വരില്ല….ആ രീതിയിൽ നിന്റെ ഏട്ടൻ എടുത്തിട്ടു പെരുമാറിയട്ടുണ്ട്….
കളിപ്പിച്ച് വാങ്ങിയ പണം അവൻ തിരിച്ച് തരും…വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു…
മേലിൽ ഒരു പെണ്ണിനോടും ഇത് ചെയ്യില്ല,അതുപോലെ…ഏട്ടൻ പൂട്ടിയത്….”
ജീവൻ സാറ് പറയുന്നതൊക്കെ ഞാൻ സ്വപ്നത്തിലെന്ന പോലെ കേട്ടു കൊണ്ടിരുന്നു….എനിക്ക് എന്റെ ഏട്ടനെ കുറിച്ച് അഭിമാനം തോന്നി…ഏട്ടന്റെ പെങ്ങൾ പറയുമ്പോൾ റോമഞ്ജിഫിക്കേഷൻ…ഞാൻ ഓടിച്ചെന്നു ഏട്ടനെ കെട്ടിപ്പിടിച്ചു…..
“എന്നോട് ക്ഷമിക്കണം, എന്നോട് ക്ഷമിക്കണം ഏട്ടാ….”
ഞാൻ കരഞ്ഞുകൊണ്ട് ആ നെഞ്ചിൽ വീണതും….ഏട്ടൻ എല്ലാരേം നോക്കി ശേഷം എന്റെ മുഖം ഉയർത്തി തുടർന്നു…
“എന്തുവാടീ പൊട്ടി….അതിനു നീ തെറ്റൊന്നും ചെയ്തില്ലല്ലോ….ഒരാളെ ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും ഒരു കുറ്റമല്ല…നീ വീട്ടിൽ പറയാഞ്ഞതിനാൽ നിന്നെയൊന്ന് പറ്റിക്കണമെന്ന് കരുതി അത്രയേയുള്ളൂ…”
ഏട്ടൻ ആശ്വസിപ്പിക്കുന്നതിനൊപ്പം…എന്റെ കവിളിൽ പിടിച്ചു വലിച്ചു…എങ്കിലും പതിവ് തെറ്റാതെ കൈ ചുരുട്ടി വയറ്റിൽ ഒരു ഇടി കൂടി കൊടുത്തു…
അതു കണ്ടപ്പോൾ എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു…എനിക്ക് ഏതാണ്ട് ആശ്വാസമായി…..
“എടീ നീർക്കോലി..ഏട്ടനും അനിയത്തിയും ഒരുമിച്ചപ്പോൾ നമ്മൾ പുറത്തു….നിനക്ക് എന്നെ വേണ്ടല്ലോ അല്ലേ..നിന്റെ നാത്തൂനായിട്ട് വരുമ്പോൾ ഞാൻ മര്യാദ പഠിപ്പിക്കുന്നുണ്ട്…”
തെല്ല് കുറുമ്പോടെ പരിഭവതത്തോടെ ശ്രീ എന്റെ ചുമലിൽ ഒരടിയോട് പറഞ്ഞു….നൊന്തെങ്കിലും വഴക്കിട്ടില്ലഞാൻ അവളോട് സോറി പറഞ്ഞു…..
അപ്പോൾ മുറ്റത്തൊരു വണ്ടി നിൽക്കുന്ന ശബ്ദം കേട്ടു.
“അച്ഛനും അമ്മയും വന്നു….”
എന്നും പറഞ്ഞു ജീവൻ സാറ് വെളിയിലേക്ക് ഇറങ്ങി.
“ഡീ നിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ആളു വന്നൂട്ടാ…”
കുറുമ്പോടെ ശ്രീ വിളിച്ചു പറഞ്ഞുത് കേട്ട് നാണത്താൽ ഞാൻ മുഖം പൊത്തി….
‘”ഓ..അവളുടെയൊരു നാണം..പഠിത്തം കഴിഞ്ഞേയുള്ളൂ കല്യാണം. ഇപ്പോൾ അതോർത്തു കൊതിക്കുകയൊന്നും വേണ്ടാ…”
ശ്രീക്കുട്ടി എന്റെ ചെവിയിൽ അടക്കം പറഞ്ഞത് ഞാൻ അതേ രീതിയിൽ തിരിച്ചടിച്ചു….
“നിന്നെയും അങ്ങനെയുള്ളൂട്ടാ…”
“ഓ..അല്ലെങ്കിൽ ആരാ ഉടനെ അങ്ങോട്ട് വരുന്നത്….”
അവൾ മുഖം വീർപ്പിച്ചു….
ജീവൻ സാറ് അച്ഛനെയും കൂട്ടി അകത്തേക്ക് വന്നു….എല്ലാവരെയും പരിചയപ്പെടുത്തി….ഒൗപചാരികമായി എന്റെയും പെണ്ണുകാണൽ അവിടെ നടന്നു….
“മോളേ ഞങ്ങൾക്ക് ഇഷ്ടമായി…”
സാറിന്റെ അമ്മ എന്നോട് പറഞ്ഞതു കേട്ട് എന്റെ മനസ് നിറഞ്ഞു….
“പഠിത്തം കഴിഞ്ഞു മക്കളുടെ വിവാഹം നമുക്ക് ആഘോഷപൂർവ്വമായി നടത്താം…”
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു….
“എല്ലാവർക്കും ഇനി ഊണു കഴിക്കാം..”
ശ്രീയുടെ പപ്പ പറഞ്ഞു….ഞങ്ങൾ എല്ലാവരും ഊണു കഴിക്കാൻ ഇരുന്നു….ഊണു കഴിഞ്ഞു മുതിർന്നവർ,രണ്ട് വർഷം കഴിഞ്ഞു നടക്കേണ്ട വിവാഹത്തിന്റെ കഥ ഇപ്പോഴേ പറഞ്ഞു തുടങ്ങി….അവർക്ക് ഒന്നും തോന്നാണ്ടല്ലോന്ന് വിചാരിച്ചു ഇരുന്നപ്പോൾ ഓപ്പോസിറ്റ് ഇരുന്നു ജീവൻ സാറ് കണ്ണുകളാൽ സിഗ്നൽ നൽകിയതോടെ ഞാൻ വെളിയിലേക്ക് ഇറങ്ങി…
സാറിനൊപ്പം കുറച്ചു സമയം സംസാരിക്കാൻ ഞാൻ,മനസ്സും കൊതിച്ചിരുന്നു….എന്റെ ആഗ്രഹം മനസിലാക്കിയതു പോലെയല്ലേ ആൾ പെരുമാറിയത്…..
ഞങ്ങൾ ശ്രീയുടെ തറവാടിന്റെ ഒരുഭാഗത്തേക്ക് തണലുളള സ്ഥലം നോക്കി നിന്നു….ഞാൻ പ്രേമപൂർവ്വം സാറിനെ നോക്കി.
“എന്നാലും എല്ലാം അറിഞ്ഞിട്ടും സാറൊരു ക്ലൂ തന്നില്ല…”
ഞാൻ പരിഭവത്തിന്റെ കെട്ടഴിച്ചു…..
“താൻ ഇനിയെങ്കിലും സാറ് എന്നുളള വിളിയൊന്ന് നിർത്തുവോ ശൈലി…”
പാവം എനിക്ക് മുമ്പിൽ തൊഴുതു….🙏🙏🙏
” ഞാൻ പിന്നെന്താ വിളിക്കണ്ടത്….”
“പേര് വിളിച്ചാൽ മതി.. ഫ്രണ്ട്ലി ആയിട്ട് നമുക്ക് ജീവിക്കാന്നെ…”
” ഹേയ് അതുവേണ്ടാ…ഫ്രണ്ട്സ് ആയിട്ട് കഴിയാം എന്നാലും ഞാൻ ഉണ്ണിയേട്ടാ എന്നു വിളിക്കാം….അതാവുമ്പോൾ ഒരു ഗുമൊക്കെയുണ്ട്…ഞാൻ ആണൊരുത്തന്റെ കൂടെ അവൻ പറയുന്നത് അനുസരിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നവാളാണ്..”
ഒരു മടിയും കൂടാതെ എന്റെ സങ്കൽപ്പം ഞാൻ തുറന്നു പറഞ്ഞു.
“എന്ന ശരി ശൈലിയുടെ ഇഷ്ടംപോലെ ആകട്ടെ…”
ഞങ്ങൾ പരസ്പരം കൊച്ചു സ്വപ്നങ്ങൾ പങ്കിട്ടു….ലൈസൻസോടെ പ്രണയിക്കാമെന്നത് കൊണ്ട് കുറച്ചു നേരം സംസാരിച്ചു….
“പറഞ്ഞു തീർന്നെങ്കിൽ വാ…നമുക്ക് പോകാം”
തിരിഞ്ഞതും ഞങ്ങൾക്ക് സമീപം ഏട്ടനും ശ്രീയും കൂടി നിൽക്കുന്നത് കണ്ടിട്ട് ഞാൻ അത്ഭുതപ്പെട്ടു…..
“നിങ്ങൾ ഇതു എപ്പോഴാ…”
“ഡീ നിങ്ങൾക്ക് മുമ്പേ ഞങ്ങൾ പുറത്ത് ചാടി…അല്ലേ ശ്രീ…”
ഏട്ടൻ അവളെ നോക്കിയതും ശ്രീക്കുട്ടി ചിരിച്ചു കാണിച്ചു….ഞങ്ങൾ നാലു പേരും കൂടി തറവാട്ടിലേക്ക് തിരിച്ച് പോയി.വൈകിട്ടത്തെ ചായകുടിയും കഴിഞ്ഞു യാത്ര പറഞ്ഞു എല്ലാവരും പലവഴിക്കായി പിരിഞ്ഞു…
ഇനിയുള്ള നാളുകളിൽ പ്രണയവും കാത്തിരിപ്പും മാത്രമായി ഞങ്ങൾ….
*************
രണ്ടു വർഷം…..
ഇന്നാണ് വിവാഹം…..ഗുരുവായൂർ സാക്ഷാൽ ഉണ്ണി കണ്ണന്റെ മുന്നിൽ കേരളീയ തനിമയോടെ വേഷത്തിൽ….ഞാനും ശ്രീയും….ഒരുങ്ങി….കൂടി നിന്നവരെയൊക്കെ സാക്ഷി നിർത്തി….
നേരത്തെ നിശ്ചയിച്ചതുപോലെ…എന്റെ കഴുത്തിൽ ജീവൻ സാറും ഏട്ടൻ ശ്രീയുടെ കഴുത്തിലും ഒരെ മുഹൂർത്തത്തിൽ,പൂജിച്ച താലി ചാർത്തി…അവരവരുടെ കാത്തിരിപ്പുകൾ അവസാനിപ്പിച്ചു പ്രണയത്തെ സ്വന്തമാക്കിയ നിമിഷം…..
സിന്ദൂരം നെറ്റിയിൽ അണിഞ്ഞ നിമിഷം ഒന്നേ പ്രാര്ഥിച്ചുള്ളൂ..ഇത് എന്റെ ജീവനുള്ളിടത്തോളം കാലം ഉണ്ടാവണമെന്ന്…..
ചടങ്ങുകൾക്ക് ഒടുവിൽ എല്ലാരോടും യാത്ര പറഞ്ഞു…..ശ്രീകുട്ടിയോടും ഏട്ടനുനോട്ടും….
എനിക്ക് വീട്ടിൽ നിന്ന് എല്ലാവരെയും പിരിയുന്ന സങ്കടം ഉണ്ടായിരുന്നു….കരയരുതെന്ന് മനസ്സിൽ പറഞ്ഞെങ്കിലും കരഞ്ഞാണു ഇറങ്ങിയതും….പിന്നെയുളള ഏക ആശ്വാസം ഞാനിറങ്ങുമ്പോൾ ശ്രീ വീട്ടിൽ വന്നു കയറി എന്നത് ആയിരുന്നു…
ഇനിയുള്ള ജീവിതത്തിലെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂട്ടായി ഉണ്ണിയേട്ടൻ ഉണ്ടെന്ന് ധൈര്യത്തിൽ ഞാൻ തോളിൽ തല ചായ്ച്ചു….ഒരിക്കൽ കൂടി ഞാൻ ജനിച്ചു വളർന്ന വീടിനോട് യാത്ര പറഞ്ഞു….
പ്രതീക്ഷയുടെ പുതുയൊരു തുടക്കം കുറിക്കാൻ ഉണ്ണിയേട്ടന്റെ കൂടെ……
അവസാനിച്ചു
ഒരു തുടക്കകാരി എന്നാ നിലയിൽ ഈ ശ്രമത്തിന്, ഇത്രയും സപ്പോർട്ട് തന്നു..തെറ്റും ശരിയും പറഞ്ഞും തന്ന നിങ്ങൾ ഓരോ വായനക്കാരോടും ഹൃദയത്തിൽ നിറഞ്ഞ നന്ദി…..
ഈ കഥ ഏവർക്കും ഇഷ്ട്ടമായിന്ന് വിചാരിക്കുന്നു…
ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നറിയില്ല എങ്കിലും
ഒത്തിരി സ്നേഹത്തോടെ..ഇഷ്ട്ടത്തോടെ ശ്രുതി അനൂപ്…😍🙏