Sunday, November 24, 2024
Novel

മഴപോൽ : ഭാഗം 21

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

സൺഷെയ്ഡിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളിയെനോക്കി അവര് കിടന്നു…. ഇടയ്ക്കിടയ്ക്ക് അവളോട് ചേർന്ന് ചിണുങ്ങി കരയുന്ന അമ്മൂട്ടിയെ അവള് ഇറുകിപ്പുണർന്നു….. പരസ്പരം നോക്കി നോക്കി എപ്പഴോ അവരുറങ്ങി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്നറിയുന്നോ ഗൗരിമോൾക്ക്….???
ചോറ് വെന്ത് വാർക്കുമ്പോൾ ഗൗരി ഉത്തരമെന്ന രീതിയിൽ ഇല്ലാന്ന് തലയാട്ടി….
നാളെ ഇവിടത്തെ പുത്രനും പുത്രിയും ജനിച്ച ദിവസമാ ….
ഏഹ്…. രണ്ടാളുടേയുമോ..??
അതേന്ന്…. ഒരേദിവസമാ രണ്ടിന്റേം ജനനം… വർഷവും നക്ഷത്രവും മാറ്റമുണ്ട് ട്ടോ…. ഉഷയൊരു ചിരിയോടെ പറഞ്ഞു…
പോരാത്തതിന് ഒരേ ദിവസമായതോണ്ട് പ്രിയമോള് നക്ഷത്രം ഒന്നും നോക്കാതെ ആ ദിവസം തന്നെ ആഘോഷിക്കും….
നാളെയിപ്പം കമ്പനിയിലും വല്യ ആഘോഷമായിരിക്കും….
ഇവിടെ ഞാൻ സദ്യയൊക്കെ ഉണ്ടാക്കും ഉച്ചയ്ക്ക് ഇവിടന്നാ കഴിക്യാ… രാത്രി രണ്ടും ഇവിടെ ഉണ്ടാവേം ഇല്ലാ…

രാത്രി എവിടെപോവും….??
കമ്പനിടെ വക ബർത്തഡേപാർട്ടി പുറത്ത് എവിടുന്നേലും വച്ചാവും അന്ന് പിന്നെ അച്ഛനും മോളും അവിടെ നിന്ന് പിറ്റേന്ന് കാലത്തെ കൂടണയൂ…
ഗൗരിയെല്ലാം ഒരുചിരിയോടെ കേട്ട് നിന്നു…

അമ്മേ…. കൊഞ്ചിയുള്ള വിളികേട്ടപ്പോൾ ഗൗരിയങ്ങോട്ട് നോക്കി….
അയ്യേ…. പെൺകുട്ടികള് ഇങ്ങനെ കുപ്പായം ഇടാണ്ട് നിക്കുവോടി… മൂക്കത്തു വിരൽവച്ച് കളിയാക്കി അമ്മൂട്ടിയെ നോക്കിക്കൊണ്ട് പറഞ്ഞു…. അമ്മൂട്ടി ഓടി ഗൗരിടെ കൈകളിൽ കയറി….
വാ അമ്മ കുളിപ്പിച്ച് നല്ല ഉടുപ്പിട്ട് തരാലോ….

അച്ഛ എണീറ്റില്ലേ…??
മ്മ്മ്മ്… അമ്മൂട്ടി ഗൗരിടെ തോളിൽ കിടന്ന് ഇല്ലാന്ന് മൂളി……
അതെന്താ നിന്റെ കടുവാച്ചനിന്നു പോവണ്ടേ ഉറക്കച്ചടവിൽ തന്നെ ഇറുക്കി പിടിച്ചിരിക്കുന്ന മോളെ ഇക്കിളിയിട്ടുകൊണ്ട് ഗൗരി ചോദിച്ചു…..
അവള് കിണുങ്ങി ചിരിച്ചു……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മുറിയിൽ ചെന്ന് നോക്കുമ്പോ മൂടിപുതച്ചുറങ്ങുന്ന കിച്ചുവിനെ ആണ് കണ്ടത്… കാലിന്റെയോ കൈയ്യിന്റെയോ ഒരംശം പോലും പുറത്ത് കാണാനില്ല…
ഗൗരി അമ്മൂട്ടിയെ പല്ല് തേച്ച് കുളിപ്പിച്ചു… ശേഷം അവളും കുളിക്കാൻ കയറി…..

കുളിച്ചിറങ്ങുമ്പോ കിച്ചു കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിനന്നാക്കുന്നതാണ് കണ്ടത്….
അയ്യേ… പല്ലുംകൂടെ തേയ്ക്കാതെ ഗ്ലാമർ ആവുവാണോ…??? അവള് കളിയാക്കികൊണ്ട് ചോദിച്ചു….
അതിനി എങ്ങോട്ട് ആവാനിരിക്കുന്നു… ഞാൻ അല്ലെങ്കിലേ ഗ്ലാമർ അല്ലേടി…..
അതുകേട്ട് ഗൗരി ഉച്ചത്തിൽ ചിരിച്ചു…. വേറെ ആരും ഇല്ലെങ്കിൽ…… ചിരിക്കുന്നതിനോടൊപ്പം മറുപടിയും കൊടുത്തു….

എന്നെക്കാൾ കാണാൻ കൊള്ളാവുന്ന ആരുണ്ടെടി…?? നിന്റെ രുദ്രനുണ്ടായിരുന്നോ എന്റത്രേം ഗ്ലാമർ…??? വെറുതെ ഒരു രസത്തിൽ ചോദിച്ചതാണെങ്കിലും അത്രനേരം പ്രസാദിച്ചിരുന്ന അവൾടെ മുഖം കാർമേഘം വന്ന് മൂടിക്കെട്ടി…. മറുപടി പറയാതെ തലതാഴ്ത്തി തന്റരികിലൂടെ കടന്ന് പോവാൻ നോക്കിയ ഗൗരിയെ കിച്ചു തടഞ്ഞു നിർത്തി…..

എന്തെ ഇനിയിപ്പം ഇടിവെട്ടി പെയ്ത്ത് തുടങ്ങാൻ പോകുവാണോ ….??? അവളോട് ചേർന്ന് നിന്ന് കിച്ചു ചോദിച്ചു….
അവള് ഇല്ലായെന്ന് തലകുനിച്ചു തലയനക്കി…
എന്നാ പറ എന്നേക്കാൾ സുന്ദരനായിരുന്നോ അവൻ…?? അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി അവളോട് ചേർന്ന് നിന്നവൻ പതിയെ ചോദിച്ചു……
അവന്റെ കണ്ണിലെ കുസൃതി കണ്ടപ്പോൾ അവൾക്കും ഒന്ന് കളിപ്പിക്കാൻ തോന്നി….

മ്മ്ഹ്..സുന്ദരനായിരുന്നോന്ന് ചോദിച്ചാൽ അതേ.. നാണത്തോടെ തറയിലേക്ക് നോക്കിയവള് പറഞ്ഞു…
നല്ല വെളുത്തിട്ട് നല്ല പൊക്കമൊക്കെ ആയിട്ട് ചിരികുമ്പോ രണ്ട് കവിളിലും നുണക്കുഴിയും കട്ടി മീശയും താടിയും പോരാത്തതിന് കോളേജ് ചെയർമാൻ പഠിപ്പിസ്റ് പെമ്പിള്ളേരുടെ ആരാധന പാത്രം… ഹോ…. അവളൊരു ഏറുകണ്ണിട്ടുനോക്കി ശ്വാസം എടുത്തുവിട്ടു..

കിച്ചുവിന് ദേഷ്യം അരിച്ച് കേറുന്നുണ്ടായിരുന്നു… അവൾടെ അമ്മൂമ്മേടൊരു പെമ്പിള്ളേർടെ ആരാധനാപാത്രം… അവൻ ദേഷ്യത്തിൽ മേശപ്പുറത്തിരുന്ന പെൻസ്റ്റാൻഡ് തട്ടി തെറിപ്പിച്ചു……
തിരിഞ്ഞ് നടക്കാനൊരുങ്ങിയ അവന്റെ ടി-ഷിർട്ടിന്റെ ബാക്കിൽ പിടിച്ചവളവനെ പിന്നിലോട്ട് വലിച്ചു…..

എന്താടി….. അവനുച്ചത്തിൽ തിരിഞ്ഞിനിന്ന് ചോദിച്ചു…
പക്ഷേ എന്റെമോൾടെ അച്ഛന്റെ ഏഴയലത്ത് എത്തില്ല ആ അവൻ… അവള് തറയിലേക്ക് നോക്കി അവന്റെ
ടി-ഷർട്ടിന്റെ മുൻപിൽ മുറുകെപ്പിടിച്ചു പറഞ്ഞു…
എങ്ങനെ..?? കിച്ചു വലം കൈകൊണ്ട് അവളെ വലിച്ചടുപ്പിച്ചു….
പറ ഒന്നുടെ കേൾക്കട്ടെ….
ഗൗരി കണ്ണുകളുയർത്തി കിച്ചുവിനെ നോക്കി…. ആാാ കണ്ണുകളിലെ ആഴങ്ങളിൽ തന്നോടുള്ള പ്രണയത്തെ തേടുകയായിരുന്നു അവൾ…. അവന്റെ നിശ്വാസം മുഖത്തേക്ക് പതിച്ചപ്പോളാണവൾ സ്വബോധത്തിലേക്ക് തിരികെ വന്നത്….
തന്നോട് ചേർന്ന് അത്രയും അടുത്ത് അവൻ നിൽക്കുന്നത് കണ്ടപ്പോൾ അവളിലൊരു പതർച്ച വന്നുചേർന്നു….

കിച്ചു കുളിച്ച് ഈറനായ മുടിയിൽനിന്നും ഭൂമിയിലേക്ക് ഇറ്റുവീഴുന്ന വെള്ളത്തുള്ളികളെയും…. കഴുത്തിൽ പറ്റിച്ചേർന്ന് നിൽക്കുന്ന ജലകണങ്ങളെയും നോക്കി മറ്റേതോ ലോകത്തായിരുന്നു….
കിച്ചുവേട്ടാ…. ഗൗരിടെ പതിഞ്ഞ സ്വരത്തിൽ ഇടർച്ചയോടെയുള്ള വിളികേട്ടപ്പോൾ ആാാ നോട്ടം വിറകൊള്ളുന്ന അധരങ്ങളിൽ ചെന്ന് നിന്നു…. ഒരു നിമിഷത്തെ ആവേശത്തിൽ തെന്നിമാറിയ സാരിത്തലപ്പിന്റെ ഇടയിലൂടെ ഈറനായ ഇടുപ്പിൽ ചുറ്റിപിടിച്ചവൻ ഒന്നുടെ അവളെപിടിച്ചടുപ്പിച്ചു…..
ഗൗരി അവന്റെ കാല്പാദങ്ങളിലേക്ക് തന്റെ പാദങ്ങൾ ചേർത്ത് വച്ച് കയറിനിന്നു….. കൈകൾ മൃദുലമായി പിന്നിൽ അവന്റെ ടി-ഷർട്ടിനെ ചുരുട്ടി പിടിച്ചു….
അധരങ്ങൾ തമ്മിലുള്ള ദൂരം കുറഞ്ഞുവന്നു … ഗൗരിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു…. മുടിക്ക് പിന്നിലൂടെ കൈചേർത്തവൻ അവളുടെ ചുണ്ടോട് തന്റെ അധരങ്ങൾ മുട്ടിച്ചു…..

അമ്മേ…..
വിളിയോടൊപ്പം കുഞ്ഞുകൈകൾ വച്ച് വാതിൽ ഉന്തിതുറന്ന് അമ്മൂട്ടി മുറിക്കകത്തേക്ക് കയറി…. ഗൗരി കിച്ചുവിനെ തള്ളിമാറ്റി….

ഓ…
അവളൊരു ഇടർച്ചയോടെ വിളികേട്ടു…
അമ്മൂട്ടി കയ്യിലുണ്ടായിരുന്ന റിമോട്ട് പൊക്കി കാണിച്ചു…..
വാ… അമ്മ വച്ച് തരാം… ഇടംകണ്ണിട്ട് കിച്ചുവിനെ നോക്കിക്കൊണ്ട് പറഞ്ഞു….
വാതിൽക്കലെത്തിയപ്പോൾ അവളവനെ തിരിഞ്ഞുനോക്കി….

ഇന്ന് പോണില്ലേ….??
മ്മ്ഹ്…. മറുപടിയും അപ്പോൾ തന്നെ ഒരു മൂളലിൽ കിട്ടി
പിന്നൊന്നും പറയാതെ ഗൗരി മോളെയുമെടുത്ത് മുറിവിട്ടിറങ്ങി….
കിച്ചു അവള് പോകുന്നത് ചെറുചിരിയോടെ നോക്കി നിന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ… പറാ…. അമ്മേ…
അമ്മൂട്ടി കുലുക്കി വിളിച്ചപ്പോഴാണ് ഗൗരി അവളെ ശ്രദ്ധിച്ചത്…
എന്താ അമ്മൂട്ടി……???
അത് പറ….
ഏത് മോളെ….???
ഡോറ പറയാൻ പറയണു..അത്… ടിവിയിലേക്ക് ചൂണ്ടികാണിച്ചുകൊണ്ട് അമ്മൂട്ടി പറഞ്ഞു…

“ബുജിക്ക് മരത്തിൽ കയറണം… എല്ലാവരും ക്ലൈമ്പെന്ന് പറയൂ… പറയൂ ക്ലൈമ്പെന്ന് പറയൂ… ”

അമ്മേ… പറാ…
ക്ലൈമ്പ്…
കയ്മ്പ്… അമ്മൂട്ടി ഗൗരി പറഞ്ഞപ്പോൾ ഏറ്റുപറഞ്ഞു…
ക്ലൈമ്പ്.. ക്ലൈമ്പ്….. ക്ലൈമ്പ്… അവള് അമ്മൂട്ടിടെ വയറിൽ ഇക്കിളിയിട്ടൊണ്ട് പറഞ്ഞു
കയ്മ്പ്… അവളത് തന്നെ ആവർത്തിച്ചു ചിരിച്ചു…..

വാതിലിനരികിൽനിന്നും ഉച്ചത്തിലുള്ള ചിരികേട്ടപ്പോൾ ഗൗരി അങ്ങോട്ട് നോക്കി….. ഹാ ബെസ്റ്റ്….
ഗൗരി ചാടി എഴുന്നേറ്റു… അത് പിന്നെ മോള് ചോദിച്ചപ്പോൾ…
കിച്ചുവേട്ടൻ പോവാനിറങ്ങിയതാണോ…???
മ്മ്ഹ്…ഇപ്പംതന്നെ വൈകി ….
ഭക്ഷണം….???
മ്മ്ഹ് കഴിച്ചു അമ്മയെടുത്ത് തന്നു….
ഞാൻ.. അത്….
അത് സാരല്യടോ… താൻ മോൾടെ കൂടെ ഇരിക്ക് ഇവൾക്കും അത് തന്നെയാ ഇഷ്ടം അല്ലെടീ കുറുമ്പീ… കിച്ചു അമ്മൂട്ടിയെ കയ്യിലെടുത്തുകൊണ്ട് പറഞ്ഞു….

അച്ഛെടെ പതിവിങ്ങ് തന്നേക്ക്… കിച്ചുവത് പറഞ്ഞതും അമ്മൂട്ടി അമർത്തിയവന്റെ കവിളിൽ മുത്തി…
കിച്ചു അവളെയും എടുത്തുകൊണ്ടു കാറിനരികിലേക്ക് നടന്നു… കയറാൻ നേരം അമ്മൂട്ടിയെ ഗൗരിടെ കൈകളിലേക്ക് വച്ചുകൊടുത്തു…
പോട്ടെടോ…
അവൾ നിറഞ്ഞപുഞ്ചിരിയോടെ സമ്മതമെന്ന രീതിയിൽ തലയനക്കി… കാർ മുന്നോട്ട് നീങ്ങിയതും അവള് കുനിഞ്ഞവനെ നോക്കി….
ഞാൻ ഞാനൊന്നിന്ന് പുറത്ത് പോകുമേ… മോളെയും ഒപ്പം കൂട്ടിക്കോട്ടെ…???
ഗൗരിയുടെ ഔപചാരികത നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവൻ കൺചിമ്മി ചിരിച്ച് കാറും എടുത്ത് പോയി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്ന് അറിയുവോ പൂജേ നിനക്ക്…??
എനിക്കറിയില്ലെന്റച്ചൂ… നീയൊന്ന് വേഗം പറഞ്ഞിട്ട് പൊ… ആ കടുവയെങ്ങാനും കണ്ടോണ്ട് വന്നാൽ പിന്നതുമതി ഡ്യൂട്ടി ടൈമിൽ കുശലം പറഞ്ഞിരുന്നൂന്ന് പറഞ്ഞു ഇവിടെകിടന്ന് തുള്ളും….

ആാാ ആ പറഞ്ഞ കടുവേടെ ബെർത്ഡേയാണ് നാളെ….
അതിന് നിനക്കെന്താ അതൊക്കെ അങ്ങേരുടെ കെട്യോള് നോക്കിക്കോളും….
അതേ… അങ്ങേരുടെ കെട്യോള് നോക്കുവോ കൊടുക്കുവോ ചെയ്തോട്ടെ…. എന്തായാലും നാളെ എന്റെവക കിടിലം ഒരു ഗിഫ്റ്റ് കൊടുക്കുന്നുണ്ട്… അങ്ങേർക്കും പിന്നെയാ ഗൗരിക്കും….
ഓരോ വട്ട് പറയാതെ ഒന്ന് പൊ അച്ചു….
മ്മ്ഹ്… ആയിക്കോട്ടെ നീ ഇവിടെ ഇരുന്ന് ആത്മാർത്ഥമായി വർക്ക്‌ ചെയ്ത് ഈ കമ്പനിയെ അങ്ങ് ഉയർത്ത്… ഞാൻ അങ്ങ് പോയേക്കാം….

എന്താണ് അർച്ചനേ….
ഒന്നുമില്ലെന്റെ ശരൺ… നാളെ എന്താ പ്രോഗ്രാം എന്ന് ചോദിക്കയായിരുന്നു… നാളെ എന്താ പതിവുപോലെ സ്റ്റാർ മലബാറിൽ നിന്നും ഒരുഗ്രൻ ഡിന്നർ ഒരു കേക്ക് കട്ടിങ്ങ് പിന്നെ അല്ലറചില്ലറ കലാപരിപാടികളും…
ഓഹ്…..
എന്താ… അർച്ചനേ.. നിന്റെ ഡാൻസ് ഉണ്ടോ…???
നമ്മടെ ഒന്നുല്യേ…
എന്നാ ചെന്ന് വർക്ക്‌ ചെയ്യാൻ നോക്കെടി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ടാ.. കിച്ചു നാളെ എങ്ങനാ….

നാളെ എന്താപ്പം എല്ലാ തവണത്തേയും പോലെത്തന്നെ…

അങ്ങനല്ല ഇത്തവണ ഗൗരിയുണ്ട്…

മ്മ്ഹ്… അത് പറഞ്ഞപ്പഴാ മോൾക്ക് ഒരു ഉടുപ്പെടുക്കണം…

മോൾക്ക് മാത്രം മതിയോടാ ബോസ്സേ…. ശരൺ ആക്കി ചോദിച്ചു…..

അവൾക്കും അമ്മയ്ക്കും ഒക്കെ എടുക്കണം നീയും കൂടെ വരണം…
എപ്പഴാ…???വൈകീട്ടിറങ്ങാം…
ഓകൈ ബോസ്സ്….
പോയി പണിയെടുക്കെടാ…. കിച്ചു ഒന്ന് വിരട്ടിയപ്പോൾ അവനിറങ്ങിയോടി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അഞ്ജന ശ്രീധരാ ചാരുമൂര്ത്തേ, കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ !

തൊഴുത് വിളക്കണച്ച് അകത്തേക്ക് കടക്കുമ്പോൾ കിച്ചുവിന്റെ കാർ ഗേറ്റ് കടന്ന് ശ്രീനിലയത്തേക്ക് വന്നു…
അമ്മേ…
ദാ വരുന്നു അമ്മൂട്ടി ചെല്ല്… വിളക്ക് പൂജാമുറിക്കകത്തുവച്ച് അമ്മൂട്ടിക്ക് പിന്നാലെ ഗൗരിയും നടന്നു …

കയ്യിലൊരുകെട്ട് കവറുമായി ഇറങ്ങുന്ന കിച്ചുവിനരികിലേക്ക് അമ്മൂട്ടി ചാടിത്തുള്ളി പോയി… അച്ഛേ…. അവനവളെ വാരിയെടുത്തു… പാത്തിച്ചോ അച്ഛെടെ മോളൂട്ടീ…???
മ്മ്ഹ്… കിന്തെർ ജോയ്…

തരാടി കുറുമ്പീ അച്ഛനൊന്ന് ഉള്ളിലേക്ക് കയറിക്കോട്ടെ……
ഗൗരി അച്ഛനെയും മോളെയും നോക്കികൊണ്ട് ഉമ്മറപ്പടിയിറങ്ങി താഴെ നിന്നു…..

അമ്മയെവിടെ….??
അകത്തുണ്ട് കിടക്കുവാ… ഒരു തലവേദനാന്ന് പറഞ്ഞു…. ഇന്ന് വൈകീട്ടാ കുളിച്ചേ നീരിറങ്ങിതോ മറ്റൊ ആവും….
മ്മ്ഹ്….

കിച്ചു ഉഷേടെ റൂമിലേക്ക് പോകുമ്പോൾ ഗൗരിയും പിന്നാലെ ചെന്നു….റൂമിൽ കയറാതെ വാതിലിനു വെളിയിൽ നിന്നു…

അമ്മേ…
ഹാ നീ വന്നോ…??

എന്തെ വയ്യേ… ഹോസ്പിറ്റലിൽ പോണോ..?

വേണ്ടെടാ നീരിറങ്ങീതാ ഇതിപ്പം മാറും…

മ്മ്ഹ് ഇതങ്ങോട്ട് എടുത്ത് വച്ചോ… കയ്യിലെ ഒരു കവർ നീട്ടി അവൻ ഉഷയോട് പറഞ്ഞു….
ഇതെന്താടാ….???

ഇതൊരു സാരിയാ… മോൾക്കൊരു ഉടുപ്പെടുത്തപ്പോൾ വാങ്ങിച്ചതാ… ഇതങ്ങോട്ട് വച്ചോ ഞാൻ കുളിച്ചിട്ട് വരാം ആകെ മുഷിഞ്ഞിരിക്യാ…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

റൂമിലേക്ക് മോളെയും എടുത്ത് കയറുമ്പോഴും ഗൗരി പിന്നാലെതന്നെ പോയി… മോളെ കട്ടിലിലിരുത്തി അവൻ ബാത്റൂമിലേക്ക് കയറി….

ഗൗരി അവനെ ഒന്ന് നോക്കി വേഗം ഇറങ്ങി അടുക്കളയിലേക്ക് ചെന്നു… കടുപ്പത്തിൽ ഒരു ചായയും എടുത്ത് മുകളിലേക്ക് കയറി…

കയറിയപ്പോൾ കണ്ടത് കിച്ചു അമ്മൂട്ടിക്ക് വാങ്ങിയ ഉടുപ്പ് അവൾക്കിട്ടു കൊടുക്കുന്നതാണ്…

ചായ….

ഞാൻ പറഞ്ഞോ എനിക്കിപ്പം ചായ വേണമെന്ന്….?? കിച്ചു അല്പം ഗൗരവത്തിൽ ചോദിച്ചു…
കുടിച്ചിട്ടാണോ വന്നത്….???

എനിക്കെങ്ങും വേണ്ട ഗൗരി നീയതും കൊണ്ടോന്ന് പൊ…
ഗൗരിടെ മുഖം മങ്ങി…

അമ്മൂട്ടി പുതിയ ഉടുപ്പിട്ട സന്തോഷത്തിൽ ഗൗരിയെ ശ്രദ്ധിക്കുന്നുപോലും ഇല്ലാ… കിച്ചുവും അങ്ങനെതന്നെ… പെട്ടെന്ന് കണ്ണ് നിറഞ്ഞപ്പോൾ ഗൗരി ചായമേശപ്പുറത്ത് തിരിഞ്ഞു നടന്നു…..

മുന്നിലേക്ക് നടന്നതും സാരിത്തുമ്പിൽ പിടിവീണു… ഗൗരി തിരിഞ്ഞു നോക്കിയില്ല കിച്ചു വലിച്ചവളെ ചേർത്തുനിർത്തി….

എന്താ കരയാൻ തുടങ്ങുവാണോ….???
അവളുടെ പിന്നിൽനിന്ന് തന്നെ അവൻ ചോദിച്ചു….

തിരിഞ്ഞവളവനെ പിടിച്ചുതള്ളി പോ… അവിടന്ന്.. പോ.. പൊക്കോ… ഗൗരി കരഞ്ഞോണ്ട് പറഞ്ഞുകൊണ്ടിരുന്നു…

ന്നാ.. നിനക്ക് വേണ്ടി മേടിച്ചതാ… മൂന്ന് കവർ അവളെയേൽപ്പിച്ചുകൊണ്ടവൻ പറഞ്ഞു….
ഇത് മൊത്തോം…???

കണ്ണ് തുടച്ചവൾ മൂന്നിലേക്കും നോക്കിക്കൊണ്ട് ചോദിച്ചു…
മ്മ്ഹ്.. അതേ… ഇടാൻ ഒത്തിരിയൊന്നും ഇല്ലാലോ 3 4 ഡെയിലി വെയേഴ്സ് ഉണ്ടതിൽ…
പിന്നെ നാളെ…..

ഏത് കളറാ കിച്ചുവേട്ടാ….?? അവൻ പറഞ്ഞു തുടങ്ങണേനുമുൻപ് ഗൗരി കേറി ചോദിച്ചു….
അവൻ അമ്മൂട്ടിയെ തിരിഞ്ഞുനോക്കി… ഗൗരിയും അവളെത്തന്നെ നോക്കി… ആഷ് കളറാണോ….???
മ്മ്ഹ് അതേ… കിച്ചു ചിരിച്ചോണ്ട് പറഞ്ഞു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കിച്ചുവേട്ടാ… എഴുന്നേൽക്ക്…
കിച്ചുവേട്ടാ….

എന്താടി അവൻ ഞെട്ടിയെഴുന്നേറ്റു…. മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ടവൻ ഒന്ന് കണ്ണുതിരുമ്മി…

നീയെന്താടി ഈ കൊച്ചുവെളുപ്പാൻ കാലത്ത് ഒരുങ്ങിക്കെട്ടി… എന്നാലും കാണാൻ ഇച്ചിരി ചേലൊക്കെ ഉണ്ട്ട്ടോ.. അവനൊരു കള്ളചിരിയോടെ പറഞ്ഞു…..

അയ്യടാ… എഴുന്നേറ്റ് ചെന്ന് കുളിച്ച് മാറ്റിവാ… എന്റെ മോള് വരെ കുളിച്ച് ചുന്ദരിക്കുട്ടിയായി നിൽക്കാൻ തുടങ്ങീട്ട് മണിക്കൂറൊന്നായി….

കിച്ചു നോക്കുമ്പോ നീല പട്ടുപാവാടയും ഇട്ട് ആള് കണ്ണാടീടെ മുന്നിൽ നിന്ന് നോക്കികൊണ്ടിരിക്കുവാണ്….

അമ്മേ…

ചെല്ല് കിച്ചുവേട്ടാ വേഗം ചെന്ന് കുളിച്ചുവാ… ഗൗരിയതും പറഞ്ഞുകൊണ്ട് അമ്മൂട്ടിടെ അരികിലേക്ക് നടന്നു….

കിച്ചു ഒന്ന് ശ്വാസം വലിച്ചുവിട്ട് ഉറക്കച്ചടവോടെ ബാത്റൂമിലേക്ക് കയറി…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20