Wednesday, September 18, 2024
Novel

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 7

എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

അടുക്കളയിൽ സ്ലാബിൽ അവളെ ഇരുത്തി അവളുടെ ഇടുപ്പിൽ കൈ വെച്ച് പെണ്ണിന്റെ കണ്ണിലേക്കു നോക്കിയതും അവൾ മുഖം മെല്ലെ താഴ്ത്തി പറഞ്ഞു..

റൊമാൻസ് കളിച്ചു നിക്കാതെ വല്ലോം ഉണ്ടാക്കി കഴിക്കാം…

പെണ്ണ് പറഞ്ഞത് നേരാ.. വല്ലാതെ വിശക്കുന്നു..

എങ്കിൽ നീ തന്നെ ഉണ്ടാക്കി താ..

അതെ നിങ്ങളുണ്ടാക്കുന്ന ഭക്ഷണം നല്ല ടേസ്റ്റ് ആണ്.. എനിക്ക് അത് മതി..

പെണ്ണ് കൊഞ്ചി പറയുന്നത് കേൾക്കാൻ നല്ല ചേലുണ്ട്.. അത് കേട്ട് കൊണ്ട് ഫ്രിഡ്ജ് തുറന്നു കുറച്ചു വെജിറ്റബിൾസ് എടുത്തു ടേബിളിൽ വെച്ചതും അവൾ ഒന്ന് തുറിച്ചു നോക്കി..

നിങ്ങക്ക് വെജിറ്റബിൾ ഫ്രൈഡ് റൈസ് മാത്രെ അറിയുള്ളോ ഉണ്ടാക്കാൻ..

നിനക്ക് എങ്ങനെ മനസിലായി അതാ ഉണ്ടാക്കാൻ പോകുന്നെന്ന്..

എനിക്ക് പുട്ടും കടലയും മതി..

എനിക്ക് കടല കറി ഉണ്ടാക്കാൻ അറിയില്ല.. അതുകൊണ്ട് നമ്മുക്ക് പണി ഷെയർ ചെയ്യാം.. പുട്ട് ഞാൻ ഉണ്ടാകും കറി നീയും..

അങ്ങനെ അത് പെണ്ണ് സമ്മതിച്ചു കൊണ്ട് എന്റെ അടുത്ത് വന്നു.. സാരി തലപ്പ് ഇടുപ്പിൽ കുത്തി അവൾ എന്തൊക്കെയോ എടുക്കുന്നു , കഴുകുന്നു ,കുക്കർ എടുക്കുന്നു ഫുൾ ബിസി.. ഞാൻ പുട്ടിനു മാവ് നനച്ചു കുഴച്ചു.. തേങ്ങ ചിരവി.. പുട്ട് കുറ്റിയിൽ നിറച്ചു വെച്ചു..

കുക്കറിന്റെ വിസിൽ എണ്ണി അവളും ആവി നോക്കി ഞാനും അടുക്കളയിൽ നിന്നു…. അങ്ങനെ ഭക്ഷണം ഒരുക്കി കഴിഞ്ഞു ഒക്കെ മേശയുടെ മേലേ വെച്ച് ഇരിക്കാൻ നോക്കിയതും പെണ്ണ് കയ്യിൽ പിടിച്ചു വലിച്ചു..

എന്താടി എനിക്ക് വിശക്കുന്നുണ്ട്..

പോയിട്ട് കുളിച്ചു വാ എന്നിട്ട് കഴിക്കാം..

പ്ലീസ് ശ്രീ എനിക്ക് നല്ല വിശപ്പുണ്ട്..

പോടാ.. പോയിട്ട് കുളിക്ക്..

പോടാന്നോ..

അവളുടെ ചെവിയിൽ പിടിച്ചു കൊണ്ട് പെണ്ണിനെ ഒന്ന് പേടിപ്പിച്ചു നോക്കിയതും അവൾ അലറി..

ആഹ്… എനിക്ക് നോവുന്നു.. വിട് ഏട്ടാ..

അങ്ങനെ ഏട്ടാ എന്ന് വിളിക്ക് ട്ടൊ എന്റെ മോൾ..

അവളുടെ കവിളിൽ മെല്ലെ തട്ടി കുളിക്കാൻ കയറി.. കുളി കഴിഞ്ഞു വന്നതും അവൾ മുറിയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്..

ഇങ്ങനെ നോക്കി ചിരിക്കല്ലേ.. നേരോം കാലോം നോക്കില്ല ഞാൻ നിന്നെ കയറി അങ്ങ് പീഡിപ്പിക്കും കേട്ടോടി കെട്ട്യോളെ..

ചെഹ്.. പോടാ..ആ ഒരു വിചാരം മാത്രെ ഉള്ളോ.. വാ വന്നു കഴിക്കാം..

ഡ്രസ്സ്‌ മാറി മേശയ്ക്കു മുമ്പിൽ ചെന്നു ഇരുന്നു അവൾ എല്ലാം വിളമ്പി തന്നു.. ഒരുമിച്ച് ഇരുന്നു ഒക്കെ ആസ്വദിച്ചു കഴിക്കുമ്പോൾ അവൾ കേൾക്കാൻ എന്നോണം അവളെ നോക്കാതെ പറഞ്ഞു..

കറി കൊള്ളിലേലും പുട്ട് ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം അല്ലെ ശ്രീ..

അത് കേട്ടതും പെണ്ണ് ദേഷ്യം കൊണ്ട് ഒന്ന് ചുവന്നു.. കറി പാത്രം അരികിൽ നിന്ന് മാറ്റി അവൾ ഒന്ന് നോക്കി..

നിങ്ങളെന്ന പുട്ട് മാത്രം കഴിച്ചോ..

ഓഹ്.. എനിക്ക് പുട്ടും പഴവും പപ്പടവും കൂട്ടി കുഴച്ചു തിന്നാനാ ഇഷ്ടം ഇല്ലെങ്കിൽ മിസ്ച്ചർ..

അയ്യേ.. എനിക്ക് കടല കറിയാ ഇഷ്ടം..

അല്ലെങ്കിലും നല്ലത് നായക്ക് പിടിക്കില്ലല്ലോ..

നായോ.. നിങ്ങടെ കെട്ട്യോളെ വിളിക്ക് മനുഷ്യ..

പെണ്ണ് ദേഷ്യപെടുന്നത് കാണാൻ എന്തോ അഴകാണ് അതുകൊണ്ട് വെറുതെ ഓരോന്ന് പറഞ്ഞു ചൊടിപ്പിച്ചു കൊണ്ടിരുന്നു..

ഭക്ഷണം കഴിച്ചു കഴിഞ്ഞു പാത്രം എടുത്തു അവൾ അടുക്കളയിൽ കയറി എല്ലാം കഴുകി ഒതുക്കി വെച്ചു.. കിച്ചൻ ക്ലീൻ ചെയ്യുന്ന തിരക്കിൽ ആണ്..

ശ്രീ.. ഇവിടെ ചെറിയൊരു ഒരു വാട്ടർ ഫാൾ ഉണ്ട്.. നമ്മുക്ക് ഇന്ന് അങ്ങോട്ട്‌ പോകാം..

എങ്കിൽ ഞാൻ ഈ പണി ഒന്ന് തീർത്തു വേഗം വരാം..

അത് പറഞ്ഞു പെണ്ണ് സ്പീഡിൽ ജോലി തീർത്തു മുറിയിൽ കയറി.. ചുവപ്പ് കളർ ഷിഫോൺ ഒരു സാരി ആയിരുന്നു അവൾ ഉടുത്തത്.. അത് അവൾക്ക് നന്നായി ചേരുന്നുണ്ട്..

എന്താ ശ്രീ നീ സാരി മാത്രെ ഉടുക്കു.. ചുരിദാർ ഒന്നും ഇല്ലേ..

ചുരിദാർ ഒന്നും ഞാൻ എടുത്തില്ല ബാഗിൽ മുഴുവൻ സാരി ആണ്…

മ്മ്.. വാ പോകാം..

കാർ എടുക്കാതെ നടന്നായിരുന്നു പോകുന്നത്.. അവളും എല്ലാം ആസ്വദിച്ചു കൂടെ നടന്നു.. ഇടക്ക് ഓരോ സെൽഫി എടുത്തും അവൾക്ക് ഓരോ മുത്തം കൊടുത്തും ആരോടൊക്കെയോ വഴി ചോദിച്ചും സ്ഥലം എത്തി..

ശ്രീ.. സൂപ്പർ ആയിട്ടുണ്ടല്ലോ..

അതെ..

പെണ്ണ് ഫോൺ എടുത്തു കുറെ സെൽഫി എടുക്കുന്നുണ്ട്.. മേലേ നിന്ന് ചാടി വരുന്ന വെള്ളത്തിന്‌ കീഴിൽ മെല്ലെ പോയി നിന്നതും പെണ്ണും പുറകെ ഓടി ചാടി വന്നു.

അവളും ഞാനും മൊത്തത്തിൽ ഒന്ന് നനഞ്ഞു.. സാരി നനഞ്ഞു അവളുടെ ശരീരത്തിൽ ഒട്ടി നിക്കുന്നുണ്ട്.. പെട്ടെന്ന് ഒരു വണ്ടി വരുന്ന ശബ്‌ദം കേട്ട് പെണ്ണ് എന്നെ നോക്കി…

ഇവിടെ ആൾക്കാർ ഒക്കെ വരുവോ..

പിന്നെ ഇങ്ങനെ ഉള്ള സ്ഥലം കാണാൻ വരില്ലേ ശ്രീ.. പക്ഷെ ഇവിടെ കുറച്ചു ആളുകൾ വരൂ.. അങ്ങനെ ആർക്കും അറിയാത്ത സ്ഥലം ആണ്..

കുറച്ചു ദൂരെ നിന്ന് ആരൊക്കെയോ നടന്നു വരുന്നുണ്ട്.. ഫാമിലി ആയിട്ട് ആരോ ആണ്..

നല്ല ബഹളം കേൾക്കാം.. അവർ വന്നു ശ്രീയെ പോലെ ഫോട്ടോ എടുക്കാൻ തുടങ്ങി.. ശ്രീ പെട്ടന്ന് ഭയന്നു കൊണ്ട് എന്നെ ഒന്ന് നോക്കി..

വെള്ളത്തിന്‌ അരികിൽ നിന്ന് അവളെ മാറ്റി ഇട്ടിരുന്ന ഷർട്ട്‌ ഊരി പിഴിഞ്ഞ് ഒന്ന് കുടഞ്ഞിട്ട് അവളുടെ സാരിയുടെ മേലേ പുതപ്പിച്ചു.. എന്നിട്ടും പെണ്ണ് എന്നെയും മുന്നോട്ടും മാറി മാറി ഭയത്തിൽ നോക്കുന്നുണ്ട്..

അവൾ എങ്ങോട്ടാ നോക്കുന്നത് എന്ന് നോക്കിയപ്പോൾ വെളുത്ത് നല്ല കട്ടി മീശയും താടിയും സിക്സ് പാക്ക് ഒക്കെ ആയിട്ട് ഒരുത്തൻ മുമ്പിൽ.. പെണ്ണ് വായി നോക്കുവാണോ ഇവനെ..

എന്താടി നോക്കുന്നത്..

ആദിത്യൻ..

അതാര്..

കണ്ണ് മിഴിച്ചു അവളേം അവനേം നോക്കി ആണോ എന്ന അർത്ഥത്തിൽ അവളോട് തല കൊണ്ട് കാണിച്ചു ചോദിച്ചതും അവൾ തല ആട്ടി അതെ എന്ന് പറഞ്ഞു..

വേറെ ആരും അല്ല എന്റെ പെണ്ണ് വൺ സൈഡ് ആയിട്ട് പ്രേമിച്ച മുതൽ ആണ്.. ഇതിപ്പോ തമിഴ് സിനിമ ഒക്കെ പോലെ ആയി.. ആ കാലന് നായകനെക്കാൾ നല്ല മൊഞ്ചുണ്ട്..

അതെ ഏട്ടാ..

എന്താടി.. മറുതെ നീ പിന്നേം അവനെ നോക്കി നിക്കുന്നെ നീയല്ലേ പറഞ്ഞത് ഇവൻ ജയിലിൽ ആണെന്ന്.. ഫാമിലി ആയിട്ട് ഊര് ചുറ്റുന്നത് ആണോ ജയിൽ..

അവര് വല്യ പണക്കാരാ.. അവൻ ഇത്ര വേഗം പുറത്ത് വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു..

അവൾ കുറച്ചു ആരാധന ഒക്കെ കലർത്തി പറഞ്ഞതും ഇച്ചിരി അസൂയ ഉണ്ടായി..

നോക്കി നിക്കാതെ വാടി..

എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നതും അവൻ വിടർന്ന കണ്ണുമായി മുമ്പിൽ വന്നു നിന്ന് അവളെ നോക്കി..

ചിന്നു..

അവൻ അധികാരം ഉള്ളത് പോലെ അവളെ വിളിച്ചതും ആ കുരിപ്പ് ചിരിച്ചു കൊണ്ട് അവനെ നോക്കി..
അവന്റെ നോട്ടം അത്ര ഇഷ്ടം ആവാതെ അവനോട് ചോദിച്ചു..

ആരാ..

നീയാരാ.. ആരാ ചിന്നു ഇവൻ.. നീ എന്താ അമ്പലത്തിൽ വരാത്തത്.. ഞാൻ ജയിലിൽ നിന്ന് വന്നപ്പോൾ നിന്നെ കാണാൻ എന്നും വരും.. പിന്നെ നിന്നെ കുറിച്ച് അന്വേഷിക്കണം എന്ന് വിചാരിച്ചപ്പോൾ ആണ് അമ്മ വയനാട് ഒരു കല്യാണം ഉണ്ട് പോകാം എന്ന് പറഞ്ഞു ഞങ്ങൾ ഇങ്ങോട്ട് വന്നത്.. എന്തായാലും വന്നില്ലേന്ന് കരുതി ചുമ്മാ ചുറ്റാൻ ഇറങ്ങിയത് നന്നായി നിന്നെ വീണ്ടും കാണാൻ പറ്റിയില്ലെ..

അവളെ നോക്കി കാമുകിയോട് എന്ന അധികാരത്തിൽ സംസാരിക്കുന്നത് കേട്ടപ്പോൾ കാലു മുതൽ പെരുത്ത് കയറി.. ഒന്ന് ശ്വാസം വലിച്ചു വിട്ട് അവളെ നോക്കിയപ്പോൾ വായും പൊളിച്ചു അവനെ നോക്കുന്നുണ്ട്.. അവന്റെ നോട്ടം അത്ര ഇഷ്ടം ആവാതെ അവനോട് ഞാൻ തന്നെ പറഞ്ഞു..

ഞാൻ ഇവളുടെ ഭർത്താവ് ആണ്.. കല്യാണം കഴിഞ്ഞു രണ്ട് ആഴ്ച കഴിഞ്ഞു ഇപ്പോൾ..

അത് കേട്ടപ്പോൾ അവന്റെ മുഖം ഒന്ന് മങ്ങി.. കണ്ണിന്റെ കോണിൽ എവിടെയോ ഒരു കണ്ണീർ തുള്ളി പൊടിഞ്ഞു എന്ന് തോന്നി..

എങ്കിൽ ഞങ്ങൾ പോട്ടെ..

അവളെയും കൂട്ടി അവിടുന്ന് പോയി.. എനിക്ക് അവളുടെ പെരുമാറ്റം അത്ര ഇഷ്ടായില്ല.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് അലവലാതി കോഴി കെട്ട്യോളെ..

വീട്ടിലേക്ക് എത്തിയതും അവൾ വിറച്ചു കൊണ്ട് ഡ്രസ്സ്‌ എടുത്തു കുളിമുറിയിൽ കയറി.. വാതിൽ അടക്കും മുൻപ് അവൾക്ക് പിന്നാലെ ഞാനും ചാടി ഉള്ളിൽ കയറി.. വാതിൽ ലോക്ക് ചെയ്തതും അവൾ തുറിച്ചു നോക്കി..

എനിക്ക് കുളിക്കണം.. ഇറങ്ങി പോയേ..

ഓഹ് കുളിച്ചോ.. ഞാൻ കാണാത്തത് ഒന്നും ഇല്ലല്ലോ.. പിന്നെ എന്താ..

ചെഹ്.. പോയേ..

അവൾ ഉന്തി തള്ളി വിടാൻ നോക്കിയതും അവളെ വാതിലിനോട്‌ ചേർത്തു നിർത്തി ഇരു കൈകളും അവൾക്ക് ഇരു വശത്തും കുത്തി നിർത്തി..

എന്താ.. ഇങ്ങനെ നോക്കുന്നെ..

ഞാൻ നോക്കിയാൽ ആണോ കുഴപ്പം.. ആ അലവലാതി ഞാൻ നിന്റെ ആരാന്ന് ചോദിച്ചപ്പോൾ നിന്റെ വായിൽ പൊറോട്ട ഉണ്ടായിരുന്നോ..

അത് പിന്നെ എന്നോട് അയാൾ ആദ്യം ആയിട്ട് ആണ് സംസാരിക്കുന്നത്.. ആ ഒരു ഇതിൽ അങ്ങനെ നോക്കി നിന്നതാ..

ഇനി മേലാൽ അവനെ കണ്ടാൽ നോക്കി നിക്ക്.. കൊല്ലും ഞാൻ..

ഞാൻ എനിക്ക് ഇഷ്ടം ഉള്ളോരേ നോക്കി നിക്കും നീ പോടാ..

പെണ്ണ് വാശിക്ക് പറഞ്ഞത് ആണെങ്കിലും എനിക്ക് നല്ല ദേഷ്യം വന്നു..

ടീ..

അവളുടെ കഴുത്തിൽ നല്ലൊരു കടി അങ്ങ് കൊടുത്തു..

ശ്.. ആഹ്…

വേദനിച്ചിട്ടു പെണ്ണ് എന്റെ ഇരു തോളിലും അമർത്തി പിടിച്ചു..

മര്യാദക്ക് അടങ്ങി ഒതുങ്ങി എന്നെ മാത്രം സ്നേഹിച്ചും പ്രേമിച്ചും കൂടെ നിന്നോ…

കഴുത്തിൽ മെല്ലെ തൊട്ട് നോക്കി അവൾ എന്റെ കണ്ണിലേക്കു നോക്കി..

പോടാ..

ലോക്ക് തുറന്നു കുളിമുറിയിൽ നിന്ന് ഇറങ്ങി.. പെണ്ണ് കുളിച്ചു വന്നതും ഞാനും കുളിക്കാൻ കയറി.. അവൾ മുടി കുളി പിന്നൽ പിന്നി അടുക്കളയിൽ കയറി.. കുളിച്ചു വരുമ്പോളേക്കും പെണ്ണ് ഊണ് തയാറാക്കി വെച്ചിരുന്നു..

അവളും എനിക്കെ നേരെ മേശയ്ക്ക് മുമ്പിൽ ആയി ഇരുന്നു എന്നെ നോക്കി ചിരിച്ചു..

എന്താടി ഇളിക്കുന്നെ..

നല്ല അസൂയ ഉണ്ടല്ലേ..

പോടീ..

അവൾ ചിരിച്ചു കൊണ്ട് കഴിക്കാൻ തുടങ്ങി.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാനും കഴിക്കാൻ ഇരുന്നു..

ഭക്ഷണം കഴിച്ചു കഴിഞ്ഞതും പെണ്ണ് പുറത്ത് ഇറങ്ങി കൂട്ടിലെ ലവ് ബേർഡ്‌സ്നെ കൊഞ്ചിക്കുന്നുണ്ട്..

നിനക്ക് നല്ല കോഴികളാ ബെസ്റ്റ് എന്തിനാ അതുങ്ങളെ കൂടി വഴി തെറ്റിക്കുന്നെ..

ഓഹ്.. നിങ്ങള് വല്യ മാന്യൻ.. നിങ്ങളുടെ വാട്സ്ആപ്പ് നിറയെ പെൺകുട്ടികളുടെ മെസ്സേജ് ആണല്ലോ..

നിന്നോട് ആരാ എന്റെ ഫോൺ നോക്കാൻ പറഞ്ഞത്..

ഞാൻ നോക്കിയത് എന്റെ കെട്ട്യോന്റെ ഫോൺ അല്ലെ..

അതിന്.. നീ എന്തിനാ വാട്സ്ആപ്പ് ഒക്കെ നോക്കുന്നെ..

ഓഹ് ഇപ്പൊ ഞാൻ നോക്കിയതാ കുറ്റം.. ഏതാ ഒരു അതിഥി.. അവൾക്ക് നിങ്ങളെ ഇഷ്ടം ആണെന്ന് പറഞ്ഞു മെസ്സേജ് കുറെ ഉണ്ടല്ലോ..

നേരത്തെ എനിക്ക് അസൂയ ആണെന്ന് പറഞ്ഞു കളിയാക്കിയ പെണ്ണാ ഇപ്പൊ ഇതേ എന്റെ മേലേ കേറി തുള്ളുന്നു.. എന്തായാലും നല്ല രസം ഉണ്ട് ഇപ്പൊ.. എന്നാൽ ഞാനും ഇച്ചിരി എരിവ് കൂട്ടി കൊടുക്കാം എന്ന മട്ടിൽ അവളെ ഒന്ന് കൂടി നോക്കി പുച്ഛം നിറച്ചു മുഖം വെട്ടിച്ചു..

അതെ അവളെ ഞാൻ പ്രേമിച്ചിരുന്നു.. കല്യാണം കഴിക്കാൻ ആഗ്രഹിച്ചതും ആണ്.. അപ്പോഴല്ലേ അമ്മ നിന്നെ എന്റെ തലയിൽ കെട്ടി വെച്ചത്..

അപ്പൊ നിങ്ങളല്ലേ പറഞ്ഞത് എന്നെ ഇഷ്ടം ആണെന്ന്..

അത്.. നിന്നെ ഒന്ന് അറിയാൻ വേണ്ടി കള്ളം പറഞ്ഞതല്ലേ..

കളി ആയി പറഞ്ഞത് ആണെങ്കിലും പെണ്ണ് ദേഷ്യം കൂട്ടി അവിടുന്ന് വേഗം അകത്തേക്ക് ഓടി.. പുറകെ ചെന്നെങ്കിലും വാതിൽ ശക്തിയായി അടച്ചിരുന്നു.. വാതിലിന് മുമ്പിൽ കുറച്ചു നേരം നിന്നു മുട്ടി നോക്കി നോ രക്ഷ പെണ്ണ് വാതിൽ തുറക്കുന്ന മട്ടില്ല..

കുറച്ചു സമയം കഴിഞ്ഞു അവൾ മെല്ലെ വാതിൽ തുറന്നു കട്ടിലിൽ പോയി കിടന്നു.. വാതിൽ തുറന്ന ശബ്‌ദം കേട്ട് മുറിയിലേക്ക് കയറിയപ്പോൾ പെണ്ണ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കുന്നുണ്ട്..

ശ്രീ.. ടീ..

പെണ്ണ് ഒന്നും മിണ്ടുന്നില്ല നല്ല ദേഷ്യം ആണ്… കിടക്കയിൽ അവളുടെ അരികിൽ മെല്ലെ കിടന്നു കൈ എടുത്തു അവളുടെ ഇടുപ്പിൽ ഇട്ടു എന്നിലേക്ക് ചേർത്തു..
കൈയിൽ പിടിച്ചു മാറ്റാൻ അവൾ ശ്രെമിക്കുന്നുണ്ട് പക്ഷെ പാവം അത്ര ആരോഗ്യം ഇല്ല പെണ്ണ് ചമ്മി..

അതെ എന്നെ തൊടണ്ട..

അതെന്താടി ഞാൻ തൊട്ടാൽ.. ഞാൻ തൊടും.. ചിലപ്പോ മുത്തം വെക്കും അത് എന്റെ ഇഷ്ടം..

നിങ്ങളുടെ മറ്റവളെ മുത്തം വെച്ച മതി..

അതാരാ ശ്രീ..

പോ.. എന്നോട് മിണ്ടണ്ട..

പെണ്ണിനെ തിരിച്ചു എനിക്ക് നേരെ കിടത്തി അവളുടെ മുഖത്തേക്ക് നോക്കിയതും കണ്ണ് നിറച്ചിട്ടുണ്ട്..

എന്റെ ശ്രീ.. അതിഥി എന്റെ അമ്മാവന്റെ മോളാ.. എനിക്ക് പെങ്ങൾ ആണ് ഞാൻ അങ്ങനെയാ കണ്ടതും പക്ഷെ പെണ്ണിന് എന്നോട് പ്രേമം.. ഞാൻ എങ്ങനെയാ അവളെ അങ്ങനെ കാണുന്നത്.. നീ തന്നെ മെസ്സേജ് വായിച്ചതല്ലെ ഞാൻ അവൾക്ക് എന്തെങ്കിലും റിപ്ലൈ കൊടുത്തത് കണ്ടിരുന്നോ..

അതില്ല.. എന്നാലും എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ..

അപ്പൊ നീ എന്നെ അരികിൽ നിർത്തി അവനെ വായിനോക്കിയതോ.. അപ്പൊ എനിക്കും ഇതേ ഫീൽ ആയിരുന്നു..

സോറി..

അതും പറഞ്ഞു പെണ്ണ് ഇറുകെ കെട്ടിപിടിച്ചു.. മെല്ലെ അവളുടെ കഴുത്തിൽ മുത്തം വെച്ചതും പെണ്ണ് ഒന്ന് പുളഞ്ഞു എരിവ് വലിച്ചു..

ശ്ശ്…

എന്താ ശ്രീ..

എന്താന്നോ.. കടിച്ചത് മറന്നോ.. നല്ല വേദന ഉണ്ട്..

മെല്ലെ കഴുത്തിൽ ഊതി കൊടുത്തപ്പോൾ അവൾ കണ്ണ് അടച്ചു..

********************************

രാവിലെ നേരം ഒരുപാട് വൈകിയാണ് എണീച്ചത്.. കണ്ണു തുറന്നപ്പോൾ പെണ്ണ് വാതിലിന് മുമ്പിൽ നിന്ന് ദേഷ്യത്തിൽ എന്നെ തന്നെ നോക്കുന്നുണ്ട്..

എന്താ ശ്രീ..

പുറത്ത് വന്നു നിക്കുന്നുണ്ട് നിങ്ങളുടെ മറ്റവൾ.. ഒരു മാസം ഇവിടെ നിക്കാൻ സമ്മതിച്ചത് നമ്മുക്ക് മാത്രം ആയിട്ടാ.. ഇതിപ്പോ ദിവസവും ഓരോ ആൾക്കാർ തേടി വരുവല്ലേ..

ഇവൾ എന്തോന്ന് പറയുന്നു എന്ന് വിചാരിച്ചു കണ്ണ് തിരുമി മുറിയിൽ നിന്ന് ഇറങ്ങി നോക്കിയതും സെറ്റിയിൽ ഇരുന്നു ഞങ്ങളെ നോക്കുന്നുണ്ട് അതിഥിയും പിന്നെ വേറെ ആരൊക്കെയോ.. വെറുതെ അല്ല എന്റെ ലക്ഷ്മി ദേവി ഭദ്രകാളി ആയത്..

പെട്ടന്ന് തിരിഞ്ഞു മുറിയിലേക്ക് കയറി കട്ടിലിൽ ഇട്ടിരുന്ന ടീഷർട് എടുത്തു ഇട്ടു.. ഇല്ലെങ്കിൽ എന്റെ സിക്സ് പാക്ക് കണ്ടാലോ.. ഓഹ് മേരാ ഫാൻസ്‌..

തിരികെ നടക്കാൻ ഒരുങ്ങുന്ന എന്നെ പെണ്ണൊന്നു ദഹിപ്പിച്ചു നോക്കി..

അവർക്ക് ചായ വല്ലോം കൊടുത്തോ..

ആഹ് കൊടുക്കാം.. ഇപ്പൊ കൊടുക്കാം..

ആ പറഞ്ഞതിൽ എന്തോ പന്തികേട് തോന്നി എങ്കിലും ശ്രെദ്ധിക്കാതെ വിരുന്നുകാരുടെ അടുത്തേക്ക് ചെന്നു..

തുടരും…

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 1

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 2

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 3

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 4

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 5

വെള്ളാരം കണ്ണുള്ള പെണ്ണ് : ഭാഗം 6