Monday, November 18, 2024
Novel

സൂര്യതേജസ്സ് : ഭാഗം 25 – അവസാന ഭാഗം

നോവൽ
******
എഴുത്തുകാരി: ബിജി


ഈ സമയത്താണ് ഒരു കാറ് പർണ്ണശാലയിലേക്ക് ഇറങ്ങിവരുന്നത് സൂര്യൻ കണ്ടത് ഈ സമയത്ത് ഇതാരാണാവോ
അതിൽ നിന്നിറങ്ങിയ ആളെ കണ്ടതും സൂര്യനൊന്നു ഞെട്ടി സായന്തന….. ഇവൾ എന്താണാവോ ഇപ്പോൾ ഇവിടെ…..

“വൈദ്യ മഠത്തിൽ വെള്ളസാരിയുടുത്ത് ഭസ്മക്കുറിയിട്ടു നടക്കുന്ന സായന്തനയിൽ നിന്ന് നല്ല മാറ്റം കാണുന്നു.
ലൈറ്റ് പീച്ച് ഷേഡുള്ള കോട്ടൺ ചുരിദാറാണ് വേഷം…”

“ദൂരെ യാത്ര കഴിഞ്ഞു വന്ന തളർച്ച അവളിൽ പ്രകടമായിരുന്നു. കൈയ്യിൽ ഒരു ബാഗും
പടച്ചോനെ കുരിശായോ….””

“അല്ല കൊച്ചേ നീ ഇവിടെ ഈ നേരത്ത്…..
ഞാൻ ഡൽഹീന്ന് ക്ലാസ് കഴിഞ്ഞ് നേരെ ഇങ്ങോട്ടുപോന്നു
അല്ല…. ഈ വരവിന്റെ ഉദ്ദേശ്യം…..”

“അഗ്നിയെ കാണണം …..
ഇനി ഞാൻ തിരിച്ചു പോകില്ല
സൂര്യൻ കണ്ണും തള്ളി നില്പ്പായി…..
ഇത്തിരി പിടിപ്പിച്ചത്….. ആവിയായിപ്പോയി…..
ആഭ്യന്തരമന്ത്രി….. ഇടിവണ്ടി….. പോലീസ് സ്റ്റേഷൻ….. ഉരുട്ടൽ…. വീണ്ടും പഴയ വൈദ്യമഠത്തിലെ ഉഴിച്ചിലും പിഴിച്ചിലും…’

“സൂര്യന്റെ തള്ളിയ കണ്ണിലെ കൃഷ്ണമണി മൂന്ന് ചുറ്റ് ചുറ്റി….
ഇപ്പഴും ജയിലിൽ ഗോതമ്പുണ്ട തന്നെയാണോ
ആരോ പറയുന്ന കേട്ടു ചിക്കനും മട്ടനുമാണെന്ന്…..
സൂര്യാ….. സീറ്റ് ബുക്ക്ഡ് ഇൻ ജയിൽ
വിടുന്നോ അശിരീരി കേട്ട പോലെ….”

“എതിലെ പോയാലും എല്ലാ വള്ളിക്കെട്ടും കൂടി ബൂമറാങ് മാതിരി എന്റെ നെഞ്ചത്തേക്കാണല്ലോ…..'”

“കൊച്ച് എന്തായാലും ഒന്ന് അടങ്ങ് നമുക്ക് എന്തേലും നടപടി ഉണ്ടാക്കാം’

സൂര്യൻ കല്യാണിയുടെ റൂമിന്റെ വാതിലിൽ മുട്ടി
മൂക്കറ്റം കേറ്റീട്ട് ശ്യംഗരിക്കാൻ വന്നേക്കുന്നു അതും പറഞ്ഞ് വാതിൽ വലിച്ചു തുറന്നു….”

“എന്താടോ ഉറങ്ങാനും സമ്മതിക്കൂല്ലെ
തന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്തൊക്കെ വന്നാലും പഠിക്കില്ല
അവൾ ദേഷ്യപ്പെട്ടു.
വീണ്ടും വാതിൽ അടയ്ക്കാൻ പോയതും അവൻ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു…….”

“ഒന്നു പോയേ….. ഓഞ്ഞ ശൃഗാരമായിട്ട് ഇറങ്ങിയേക്കുന്നു.
അവനെ തള്ളി മാറ്റിയപ്പോഴാണ് പിന്നിൽ നില്ക്കുന്ന സായന്തനയെ കല്യാണി കാണുന്നത്…..”

“കല്യാണി ശരിക്കും പകച്ചു പോയി
സൂര്യന്റെ അടുത്ത് നിന്ന് അവൾ സായന്തനയുടെ അടുത്തേക്ക് നടന്നു….”

“സായൂ….. നീ എങ്ങനെ ഇവിടെ….
ആരാ കൊണ്ടു വന്നത്???
ടീ….നീ ആദ്യം ആ കൊച്ചിന് റൂം കാണിച്ചു കൊടുക്ക് അതൊന്നു റെസ്റ്റ് എടുക്കട്ടെ ബാക്കി ഒക്കെ നേരം വെളുത്തിട്ട് അന്വേഷിക്കാം…

“പിറ്റേദിവസം തന്നെ സൂര്യൻ അഗ്നിയെ ഫോൺ വിളിച്ചെങ്കിലും അവന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
സൂര്യൻ സായന്തനയേയും കൂട്ടീ അഗ്നിയുടെ വീട്ടീലേക്ക് തിരിച്ചു.
സായന്തന വണ്ടിയിൽത്തനെ ഇരുന്നു
അമ്മായി ശരിക്കും ക്ഷീണിച്ചതു പോലെ
കണ്ണൊക്കെ കുഴിഞ്ഞ് ഉള്ളിലേക്ക് പോയിരിക്കുന്നു.
സൂര്യന് അവരുടെ വേദനയിൽ ദുംഖം തോന്നി.
അമ്മായിയോട് അഗ്നിയെ കുറിച്ച് തിരക്കിയപ്പോൾ കുറച്ചായി റൂമിനുള്ളിൽ അടച്ചിരുപ്പാണ് അച്ഛന്റെ തനിനിറം അറിഞ്ഞതിനു ശേഷം ഇങ്ങനെയാണ് വിഷമം ഉള്ള എന്തെങ്കിലും കാര്യം വന്നാൽ ഇങ്ങനായാ ആള് ഇതിപ്പോൾ എല്ലാത്തിനോടും ദേഷ്യമാ
ഇതിന്റെയൊക്കെ ഇടയിൽ ഞാൻ അവർ വിതുമ്പി കരഞ്ഞു.
നമ്മുക്ക് അവനെ ശരിയാക്കാം വിഷമിക്കാതെ സൂര്യൻ ആശ്വസിപ്പിച്ചു…..”

“സൂര്യൻ മുകളിൽ അഗ്നിയുടെ റൂമിലേക്ക് നടന്നു അത് അകത്തു നിന്നും ലോക്ക് ചെയ്തിരുന്നു. സൂര്യൻ അഗ്നിയെവിളിച്ചു. അകത്തുനിന്ന്‌ യാതൊരു പ്രതികരണവും ഉണ്ടായില്ല…”

സൂര്യൻ വാതിലിൽ ശക്തിയായി മുട്ടിവിളിച്ചു.
എന്നിട്ടും നോ രക്ഷ…..
സൂര്യന് ശരിക്കും ദേഷ്യം കയറി
മര്യദയ്ക്ക് നീ തുറന്നോ
അല്ലേൽ ഞാനിത് ചവിട്ടി പൊളിക്കും…..

അപ്പോൾ വാതിൽ തുറന്നു
താടിയുംമുടിയുമൊക്കെ വളർന്ന് മുഷിഞ്ഞ ഡ്രസ്സും കൺതടമൊക്കെ കറുത്തിരുണ്ട് അതുകണ്ടതും കലിപ്പിൽ സൂര്യൻ അവന്റെ
മോന്തയ്ക്കിട്ടൊരെണ്ണം കൊടുത്തു.

നിന്റെ ആരെങ്കിലും ചത്തോടാ പുല്ലേ….
സൂര്യന് ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെയായി
പത്തുമിനിട്ട് ടൈം തരും വേഗം ഷേവ് ചെയ്ത് കുളിച്ച് ഡ്രെസ്സ് മാറി വാ….
ഇല്ലെന്നാ മറുപടിയെങ്കിൽ തൂക്കിയെടുത്തിട്ടു കൊണ്ടു പോകും

അഗ്നി ഒന്നും മിണ്ടാതെ ബാത് റൂമിലേക്ക് ടവലും എടുത്ത് പോയി
കുളിച്ച് സുന്ദരനായി ഇറങ്ങി വന്ന അഗ്‌നിയെ കണ്ട്
മമ്മ്..മ്മ്മ്
അപ്പോ പേടിയുണ്ട് അഗ്നി ദേവിന്

പുറത്ത് ലൂസിഫറിൽ കയറാൻ നോക്കിയപ്പോഴാണ് സായന്തനയെ അഗ്നി കാണുന്നത്
ശരിക്കും അഗ്നിയുടെ പിരിവെട്ടി അവൻ അവളെ മിഴിച്ച നോക്കി….

അവർ നേരെ പോയത് ബീച്ചിലേക്കായിരുന്നു സൂര്യൻ അവനെ മാറ്റി…നിർത്തി സംസാരിച്ചു
ടാ… കോപ്പേ സ്പാർക്കാ മറ്റേതാന്നു പറഞ്ഞ് ആ കൊച്ചിനെ നിന്റെ നെഞ്ചിലോട്ട് വലിച്ചിട്ടിട്ട് ഇപ്പോഴെന്താടാ അവളെ മതിയായോ…
അവള് നിന്നെ തേടി വന്നിരിക്കുന്നു.

സൂര്യാ ഞാൻ എങ്ങനെ….അവളെ ജീവനാ എനിക്ക് പക്ഷേ കൊലപാതകിയുടെ മകന് എന്തു യോഗ്യതയാ അവളെ സ്വന്തമാക്കാൻ….
ശരി നീ ആ കൊച്ചിനോട് തന്നെ സംസാരിക്ക്

സൂര്യൻ അവിടെ നിന്ന് നടന്നകന്നു.
അഗ്നി എന്തെങ്കിലും പറയുന്നതിനു മുൻപേ സായൂ പറഞ്ഞു
ഞാൻ സ്നേഹിച്ചത് അഗ്നി ദേവിനെയാണ് അവിടെ പണമോ പൊസിഷനോ മാനദണ്ഡമായിരുന്നില്ല. എനിക്ക് പറയാൻ ഒന്നേയുള്ളു ഈ സായന്തനയ്ക്ക് ഒരു ജീവിതമുണ്ടേൽ അത് അഗ്നിദേവിന് ഒപ്പമായിരിക്കും
പറഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.

നിറഞ്ഞ മിഴികളോടെ അഗ്നി അവളെ പുണർന്നു. Sorry വേദനിപ്പിച്ചതിന്
അത്രയും നിന്നെ സ്നേഹിക്കുന്നതുകൊണ്ടാ ഞാൻ അകലം പാലിച്ചത്

സൂര്യൻ സായുവിനോട് പറഞ്ഞു ഞങ്ങൾ വരും ഔദ്യോഗികമായി പെണ്ണു ചോദിക്കാൻ…..അഗ്നി കൊച്ചിനെ കൊണ്ടു വിട്ടേച്ചും വാടാ….

സൂര്യൻ കല്യാണിയും അമ്മണുവുമായി ചിന്നുവിനെ കാണാൻ ചെന്നു.
ചിന്നുവേ ദാ നാണപ്പന്റെ മുത്ത്……
ആ മടിയിലേക്ക് കുഞ്ഞിനെ വച്ച് കൊടുത്തപ്പോൾ അമ്മണു മോണ കാട്ടി ചിരിച്ചു പല്ലില്ലാത്ത രണ്ടുപേരുടേയും കൊഞ്ചലുകൾ കണ്ട് സൂര്യനും കല്യാണിയും മതിമറന്ന് നിന്നു

സൂര്യന്റെ അതേ സ്വഭാവമാണ് അമ്മണുവിനെന്നു തോന്നുന്നു
ആദ്യമായിട്ടു കണ്ടിട്ടും കുഞ്ഞ് വേഗം ചിന്നുവിനോടടുക്കുന്നു.

ചിന്നുവേ ഇനി തനിച്ചിവിടെ കഴിയേണ്ട നാണപ്പന്റെ കൂടെ പോര്
നാണപ്പാ കുഞ്ഞന്റെ ഓർമ്മകളുള്ള മണ്ണ് വിട്ട് എങ്ങോട്ടുമില്ലെടാ എനിക്ക് തീരെ വയ്യാണ്ടായാൽ നാണപ്പൻ ഉണ്ടാവുമെന്നറിയാം അതുമതി എന്റെ ചിതയ്ക്ക് തീ കൊളുത്താൻ എന്റെ നാണപ്പൻ മതി എങ്കിലേ ഈ വൃദ്ധയ്ക്ക് മോക്ഷം കിട്ടുള്ളു
എനിക്ക് നീയല്ലേ ഉള്ളു അതു കേട്ടതും
സൂര്യാന്റ കണ്ണുനിറഞ്ഞു
സൂര്യന് പിന്നെ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല
അവർ പർണ്ണശാലയിലേക്ക് യാത്രതിരിച്ചു.

ർണ്ണശാലയിൽ എത്തിയതും നീലാംബരി കല്യാണിയോടു പറഞ്ഞു അമ്മണുവുമായി മുകളിൽ പൊയ്ക്കൊള്ളാൻ ഇനി മുതൽ അവിടെ കിടന്നാൽ മതി

അമ്മണുവിനെ തൊട്ടിലിൽ കിടത്തി തിരിഞ്ഞതും രോമാവൃതമായ നെഞ്ചിൽ ചെന്നിടിച്ചു നിന്നു കല്യാണി
അവന്റെ കണ്ണുകൾ അവളുടെ ഉടലഴകിൽ കൊരുത്തതും ആവേശത്തോടെ അവളെ പുണർന്നു ചുണ്ടുകളിലെ ദീർഘമായ ചുബനത്തിലൂടെ അവളിലേക്ക് ലയിച്ചു ചേർന്നു.
ഒടുവിലവൻ പൂർണ്ണ സംതൃപ്തിയോടെ തളർന്നു കിടന്നു.
തന്റെ നെഞ്ചിലേക്കവളെ ചേർക്കുമ്പോൾ അവളെന്ന പ്രണയപ്പാതിയിൽ സർവ്വവും വിസ്മരിച്ചതു പോലെ

ഏറ്റവും സന്തോഷമുള്ള പുലരികളായിരുന്നു അവർകു വേണ്ടി കാത്തിരുന്നത് കാത്തുവിന്റെ പത്താ ക്ലാസിലെ റിസൾട്ടുവന്നു ഉന്നത വിജയം നേടിയവൾ കല്യാണി തന്റെ അനിയത്തിയെ നെഞ്ചോട്‌ ചേർത്തു കരഞ്ഞു. അവളുടെ പഠനം മുടങ്ങിപ്പോകേണ്ട സഹചര്യം വരെ ഉണ്ടായിട്ടുണ്ട്. വീട്ടിലെ പട്ടിണിയുടെയും കഷ്ടപ്പാടുകളുടെയും ഇടയിൽ അവളുടെ വിജയം സൂര്യൻ അവളെ ചേർത്തു നിർത്തി കാത്തു മോളെ നിനക്ക് എന്തു പഠിക്കണമോ പഠിക്കാം ഈ ലൂസിഫറ് കൂടെ ഉണ്ടായിരിക്കും എന്തിനും. കാത്തുവിന്റേയും കല്യാണിയുടേയും കണ്ണൂ നിറഞ്ഞു

സൂര്യൻ സുമംഗലയുടെ അടുത്ത് പറഞ്ഞ് അമ്മേ ഈ ആഴ്ചതന്നെ അച്ഛന് ട്രീറ്റ്മെന്റിനുള്ള അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ട് അവിടുത്തെ ചികിത്സ കഴിയുമ്പോൾ അച്ഛൻ നോർമ്മലാകും

കല്യാണി സൂര്യനെ ഒന്നു നോക്കി
പറയാതെ തന്നെ സൂര്യനതുമനസ്സിലാക്കി അവനൊന്നു കണ്ണടച്ചു. നിനക്കുള്ളതെല്ലാം എനിക്കും സ്വന്തമല്ലേ നിന്റെ വേദനയും സന്തോഷവും പരിഭവും കുറുമ്പും എല്ലാം ആ നെഞ്ചോരം ചേർന്നു നില്ക്കുമ്പോൾ മൗനത്തിനുമപ്പുറം അവന്റെ നെഞ്ചിടിപ്പ് തനിക്കായി മാത്രം മിടിക്കുന്നതായി….. അവനിലേക്ക് കൂടുതൽ ചേർന്നു നിന്നു.
ഇതിനിടയിൽ കല്യാണിയും തന്റെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോയിരുന്നു.

അനീഷും ഗൗതമിയും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് രജിസ്റ്റ്ർ മാര്യേജ് ചെയ്തു. ഞെട്ടാത്തത് ഒരാളെ ഉള്ളായിരുന്നു മറ്റാരുമല്ല അവളുടെ തല്ലു കൊള്ളി
ഇതിനെല്ലാം ചുക്കാൻ പിടിച്ചത് അവനായിരുന്നല്ലോ
ഋതുക്കൾ ഒന്നൊന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു ഓണവും വിഷുവും മാറി മാറി വന്നു

തീർത്ഥന്റെ അച്ഛനും അമ്മയ്ക്കും താങ്ങായി സൂര്യൻ എപ്പോഴും നിലകൊണ്ടു. അമ്മണുവിന് ആദ്യാക്ഷരം കുറിച്ചത് തീർത്ഥന്റെ അച്ഛൻ ആയിരുന്നു.

അഗ്നിയുടേയും സായുവിന്റേയും വിവാഹം ഭംഗിയായി കലാശിച്ചു. ആക്രാന്തം മൂത്ത അഗ്നി സായൂവിന് യമണ്ടൻ പണി കൊടുത്തു അവളിപ്പോൾ വയറും വീർപ്പിച്ച് നടപ്പാണ്.

മിഴി ചിമ്മി തുറക്കുന്ന പോലെ ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു തേജസ്വിനി അഞ്ചാം വയസ്സിലേക്ക് കടന്നു
കല്യാണി സാമൂഹ്യക്ഷേമ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയാണ്

സ്ത്രീകളുടെ സുരക്ഷയ്ക്കും പുനരധിവാസത്തിനും അവർക്കു വിദ്യാഭ്യാസവും തൊഴിലും നേടിയെടുക്കുന്നതിന് തന്നാലാകുന്നത് മുന്നിൽ നിന്ന് ചെയ്യുന്നു.

വലിയ പൊസിഷനിൽ എത്തിയിട്ടും ഓദ്യോദിക കാറുമുണ്ടെങ്കിലും ഓഫീസിലേക്ക് പോകുന്നതും വരുന്നതും തല്ലു കൊള്ളിയുടെ ലൂസിഫറിലാണ്.

ഒരിക്കൽ ഒദ്യോഗിക ആവശ്യത്തിന് ജില്ലാ ക്കോടതിയിൽ എത്തിയപ്പോൾ രാജീവനെ യാദ്യശ്ചികമായി കാണാൻ ഇടയായി തന്റെ ജോലിയൊക്കെ നഷ്ടപ്പെട്ട് തീർത്തും പ്രാകൃതമായ അവസ്ഥയിൽ അയാളെ പെട്ടെന്ന് കണ്ട് ഒന്നു ഞെട്ടിയെങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല.

അവന്റെ ക്രൂരതകൾ ഇന്ന് മറവിയാൽ മൂടപ്പെട്ടു അല്ലെങ്കിൽ തന്നെ ചേർത്തുപിടിക്കുന്ന തന്നെ ചിറകു വിടർത്തി പറക്കാൻ വിട്ട തന്റെ തല്ലുകൊള്ളി അതിനെല്ലാം മരുന്നായി താങ്ങായി നിന്നതുകൊണ്ടാവാം

രാജീവനും കല്യാണിയെ കണ്ടിരുന്നു. അവളെ കണ്ടതും അവൻ അന്ധാളിച്ച് തലതാഴ്ത്തി .അവളുടെ പൊസിഷനും പദവിയും അവനെ ലജ്ജിപ്പിച്ചു.
താൻ ചവിട്ടി തേച്ചവൾ തന്റെ ക്രൂര പീഡനങ്ങളേറ്റുവാങ്ങി ഒന്നുറക്കെ കരയാൻ പോലും ആവാതെ മുറിക്കുള്ളിൽ ഭയന്നു കഴിഞ്ഞവൾ.
ഇന്ന് തന്റെ മുന്നിൽ പ്രൗഢിയോടെ തല ഉയർത്തി നില്ക്കുന്നു.
എന്നാൽ ആ മുഖത്ത് പ്രതികാരമോ പകയോ ഒന്നും കണ്ടില്ല നിർവികാരത മാത്രം
രാജീവൻ അമ്പരന്നു. കൈയ്യിലിരുന്ന മാണികൃത്തെ തിരിച്ചറിയാത്ത മൂഢൻ അവൻ അവനെത്തന്നെ ശപിച്ചു കൊണ്ട് നടന്നകന്നു.

മേഘനാഥൻ തിരിച്ചെത്തി സൂര്യന്റെ തീവ്രമായ നിർബന്ധത്താൽ S&S ഗ്രൂപിന്റെ സാരഥിയായി കൂടെ സഹായത്തിന് അനീഷും

അഗ്നിക്കും സായുവിനും ഇതിനിടയിൽ ഒരു കുട്ടി കുറുമ്പൻ കൂട്ടിനു വന്നു.

എല്ലാ സന്തോഷത്തിനുമിടയിൽ സൂര്യനെ തകർക്കാൻ തുല്യമായൊരു വാർത്തയായിരുന്നു.
ചിന്നുവിന്റെ വേർപാട്

ആ ശുഷ്കമായ ദേഹം ചിതയിലേക്കെടുക്കാൻ സമ്മതിക്കാതെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു സൂര്യൻ.
ഇങ്ങനെയൊരു ഭ്രാന്തമായ അവസ്ഥയിൽ സൂര്യനെ കല്യാണി കണ്ടിട്ടില്ലായിരുന്നു.
അഗ്നിയും അനീഷും ചേർന്ന് പിടിച്ചു മാറ്റുമ്പോൾ അവൻ കരഞ്ഞു പറഞ്ഞു ഞാൻ കണ്ടോട്ടെ ചിന്നു വിനെ
എന്റെ ചിന്നു ഏറ്റവും ആഗ്രഹിക്കുന്നത് നാണപ്പനെ കാണാനാ
അവൻ കൊച്ചു കുട്ടികളെ പോലെ പൊട്ടി പൊട്ടി കരഞ്ഞു.

ലോകത്തൊരാൾക്കും അവനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കല്യാണിക്കറിയാമായിരുന്നു
അല്ലെങ്കിൽ അവനെ അനുസരിപ്പിക്കാൻ കഴിയുന്ന ആൾ ഒന്നുമറിയാതെ ഇങ്ങനെ കിടക്കുകയല്ലേ കല്യാണിയും ചിന്നുവിനേ നോക്കി തേങ്ങി
ഏറെ ശ്രമപ്പെട്ട് സൂര്യനെ അവിടെ നിന്നെഴുന്നേല്പ്പിച്ചു

ചിത കത്തിക്കാൻ ഈറനോടെ വന്ന സൂര്യൻ ചിന്നുവിന്റെ ആഗ്രഹം പോലെ ജന്മം കൊണ്ട് മകനായില്ലെങ്കിലും അതിനുമപ്പുറം ഇരുഹൃദയങ്ങളുടേയും ആത്മബന്ധം കൊണ്ട് പുത്രനായവൻ ചിന്നുവിന്റെ ചിത കത്തിച്ചു.
വേച്ചു വീഴാൻ പോയ അവനെ അഗ്നി താങ്ങി

രണ്ടുമാസത്തോളം ഈ ലോകത്തെ ആകമാനം വെറുത്തതു പോലെയായിരുന്നു സൂര്യന് ഊണുമില്ല ഉറക്കവും ഇല്ല. ചിന്നുവിന്റെ കൂരയിൽത്തന്നെ കഴിച്ചു കൂട്ടി.

ഏവരും അത്ഭുതപ്പെട്ടു പോയി ചിന്നുവിനെ ജീവനാണെങ്കിലു ആ വേർപാട് അവനെ അത്രയ്ക്കു അഫെക്ടുചെയ്യുമെന്ന് ആരും കരുതിയില്ല

ചില സമയങ്ങളിൽ കല്യാണിക്കുപോലും അവനെ നിയന്ത്രിക്കാൻ പറ്റാതെയായി

അച്ഛാ യുടെ അരികിൽ നിന്ന് മാറാതെ അമ്മണു പിന്നാലെ നടന്നു. തന്റെ മോളുടെ കളി ചിരികൾ തന്റെ നോവിനൊരു മരുന്നായി അവന് അനുഭവപ്പെട്ടു
ആ കുഞ്ഞുമാലാഖയിൽ അച്ഛനെ പോലെ എല്ലാവരേയും സ്നേഹിക്കുന്നൊരു മനസ്സും അമ്മയെ പോലെ കാന്താരിയുമായിരുന്നു.

വല്യച്ഛനായ മേഘനാഥൻ അവളുടെ കുസൃതികൾക്ക് കൂട്ടായിരുന്നു. ആ കുടുംബത്തിന്റെ മൊത്തം സന്തോഷവും ആ കുറുമ്പിയുടെ പൊട്ടിച്ചിരികളിലൂടെയായിരുന്നു.

കല്യാണി തന്റെ ജോലിയിൽ തിരക്കായിരുന്നെങ്കിലും പഴയ കുറുമ്പിനൊന്നും ഒട്ടും കുറവില്ലായിരുന്നു അല്‌പ്പം പിടിപ്പിച്ചിട്ടൊക്കെ വന്നാൽ രണ്ടു ചെവിയിലും പിടിക്കാൻ ആളായി.

അമ്മണു സ്കൂളിൽ നിന്നു വരുന്ന വഴി കാലുമുറിഞ്ഞു കിടന്ന പട്ടി കുട്ടിയുമായി വീട്ടിലെത്തി
പിന്നെ അതിനുമരുന്നു വയ്പ്പുമായി നീലാംബരിയും കൂടി
കാത്തു മെഡിസിൻ പഠിത്തമൊക്കെ കഴിഞ്ഞു നാട്ടിൽ എത്തി.

പതിവുപോലെ വേണുച്ചേട്ടനോടും ഉണ്ണിയോടും കൂടി കുറച്ച് പിടപ്പിച്ച് ഇത്തിരി പിമ്പിരിയായി പർണ്ണശാലയിലേക്ക് വച്ച് പിടിച്ചു.

ലേറ്റായപ്പോഴേ കല്യാണിക്ക് രോഗം പിടി കിട്ടി അവൾ പർണ്ണശാലയുടെ പൂമുഖത്ത് അവനായി കാത്തിരുന്നു.
അവളെ കണ്ടതും

🎵കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്‌വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
ആൺപൂവാണേലമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൂജയ്ക്ക്
പെൺപൂവാണേലാഹാ മറ്റൊരു കാർവർണ്ണനു മാലക്ക്🎵

ശൂ….. മിണ്ടരുത് എല്ലാവരും ഉറങ്ങി
ന്റെ മുത്തോ… സൂര്യൻ ചോദിച്ചു.
അവളും ഉറങ്ങി കല്യാണി പറഞ്ഞു

എന്നാ നീയിങ്ങോട്ടു വാ…..
അവളെയും കൊണ്ട് ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽ പോയിരുന്നു. സൂര്യന്റെ കണ്ണുകളിൽ കുസൃതിയും പ്രണയവും മിന്നി മിന്നി തെളിഞ്ഞു….

അവളുടെ മടിയിൽ തല ചായ്ച്ച് പാലൊളി ചന്ദ്രനെ നോക്കി കിടന്നു. ചുറ്റും ഇലഞ്ഞിപൂക്കൾ പൊഴിഞ്ഞു കിടക്കുന്നു നറു മണത്താൽ സൂര്യനിൽ പ്രണയം കത്തി ജ്വലിക്കുന്നു.പ്രകൃതി പോലും അവരുടെ പ്രണയത്തിൻ സൗരഭ്യം നുകരുന്നു

ഈ ഇലഞ്ഞിപ്പുക്കൾ പെറുക്കി കൂട്ടുന്ന നിന്റെ കുട്ടിത്തത്തോടാണ് ആദ്യം പ്രണയം തോന്നിയത്. കല്യാണി ഒന്നും മിണ്ടാതെ അവനിലെ പ്രണയത്തെ അറിയാൻ കൊതിച്ചു. അവന്റെ മുടിയിഴകൾ തഴുകി അവനിൽ മാത്രം അലിഞ്ഞവൾ ഇരുന്നു.

ചട്ടമ്പി… ഈ അലമ്പനോടൊത്തുള്ള ജീവിതത്തിൽ നീ സംതൃപ്തയാണോ ????

പെട്ടന്നവന്റെ ചോദ്യം കേട്ടതും കല്യാണി പൊട്ടിച്ചിരിച്ചു.
അവനെഴുന്നേറ്റതും അവൾ അവനെ പുണർന്നു അവനും അവളെ തന്നിലേക്ക് ചേർത്ത് പുൽകി

കടൽച്ചുഴിയിൽ പെട്ട പായ്ക്കപ്പൽ പോലെ….
ആകാശത്ത് എങ്ങോ അലഞ്ഞു തിരിയുന്ന പൊട്ടിയ പട്ടം കണക്കെ ജീവിച്ച ….എന്നെ ജീവിക്കാൻ നിറമുള്ള സ്വപ്നങ്ങൾ പകർന്നു തന്ന് ……
പറക്കാൻ ചിറകുകളില്ലാത്ത എനിക്ക് നീലാകാശത്ത് പാറി പറക്കാൻ ചിറകുകൾ തന്ന എന്റെ തല്ലുകൊള്ളി അലമ്പനാണെങ്കിൽ ഞാനങ്ങു സഹിച്ചു.

അവൾ കെറുവിച്ചു കൊണ്ട് ഒന്നൂകൂടി അവനെ മുറുകെ പുണർന്നു.
സൂര്യാ ഇനി എന്റെ ഊഴം??
എന്താടി ചോദിച്ചോളൂ…
സൂര്യൻ ഏറ്റവും സ്നേഹിക്കുന്നത് ആരെയാണ്….???

കുറുമ്പോടെ അവൻ കണ്ണടച്ചു കാണിച്ചു
കുഴയ്ക്കുന്ന ചോദ്യമാണല്ലോ ചട്ടമ്പി….
അതിനെന്താ ഇത്ര ആലോചിക്കാൻ
എന്നെയല്ലേ സൂര്യന്റെ മാത്രം ചട്ടമ്പിയെ കല്യാണി കൊഞ്ചി കൊണ്ട് പറഞ്ഞു

അവൻ ആകാശത്തിലെ ഒറ്റയ്ക്കു മിന്നിതിളങ്ങുന്ന നക്ഷത്രത്തെ ചൂണ്ടിക്കാട്ടി…. എന്റെ ചിന്നു……
ഇനി ആരൊക്കെ വന്നാലും എന്റെ ഹൃദയത്തിൽ ചിന്നുവിനുള്ള തട്ട് ഉയർന്നുതന്നെയിരിക്കും നിറഞ്ഞു വന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ടവൻ പറഞ്ഞു.

പിണങ്ങല്ലേടി ….. ചട്ടമ്പി…..
നീയും അമ്മണുവും അച്ഛനും അമ്മയും ചേട്ടനും എനിക്കു ചുറ്റുമുള്ള എല്ലാവരും ഉണ്ടേലേ സൂര്യനുള്ളു. ഇല്ലേൽ സൂര്യന് ജീവിക്കാനാവില്ലെടി….

പിണങ്ങാനോ….എന്റെ പുണ്യമല്ലേ….കൂടെ ജീവിക്കാൻ കഴിയുന്നതുതന്നെ… കല്യാണി സ്നേഹത്തോടെ അത്രമേൽ പ്രണയത്തോടെ അവന്റെ നെറ്റിയിൽ ചുംബിച്ചു.

സൂര്യന്റെ മനസ്സിലെ ഏറ്റവും സുന്ദരമായ സ്ഥലമേതാണ്
ബാറാണെന്നു മാത്രം പറയല്ലേ തല്ലുകൊള്ളി…കല്യാണി ചിരിച്ചോണ്ട് പറഞ്ഞു.

ഇവിടം പർണ്ണശാല…..
ഇവിടം എനിക്ക് ആനന്ദം പകരുന്നു.
സൂര്യനെ ജീവിപ്പിക്കാൻ കൊതിപ്പിക്കുന്നതെന്തോ ഇവിടുണ്ട്
അത്രയ്ക്ക് വശ്യതയാണ് പർണ്ണ ശാലയ്ക്ക്

🎵 ചന്ദ്രകളഭം
ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ
തൂവൽകൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി🎵
സൂര്യൻ അവളെ ചേർത്തുപിടിച്ച് പാടി….

സൂര്യാ എനിക്കായി ഇന്നേ വരെ പാടിയിട്ടില്ലല്ലോ ഒരു പാട്ട് എനിക്കായി മാത്രം
അവളെ മാറോടണച്ചു കൊണ്ട് സൂര്യൻ അവന്റെ ചട്ടമ്പിക്കായി മാത്രം പാടി

🎵തെന്നല് ഉമ്മകള് ഏകിയോകുഞ്ഞുതുമ്പി തമ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ
നീല പീലികള് വീശിയോ
എന്റെ ഓര്മ്മയില് പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
ആയിരം കണ്ണുമായ്
കാത്തിരുന്നു നിന്നെ ഞാൻ🎵

അവരുടെ പ്രണയത്തെ കണ്ട് ആ കുഞ്ഞു നക്ഷത്രം ഒന്നുമിന്നിതിളങ്ങിയോ…..
ചന്ദ്രിക നാണത്താൽ മിഴികളടച്ചോ…
അവരുടെ പ്രണയം അവസാനിക്കുന്നില്ല….
ഈ പർണ്ണശാല ഇനി ഇനിയും അവരുടെ പ്രണയത്തെ വരവേല്ക്കും…..

ഇനിയൊരു തിരിച്ചു വരവില്ലാതെ അവരെ സ്വതന്ത്രരാക്കുകയാണ് ഈ ഭൂമിയിൽ എവിടെയെങ്കിലും അവർ ഉണ്ടാകുമെന്നും അവർ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു എന്നും ഞാൻ
സ്വപ്നം കാണുന്നുണ്ട്

കല്യാണിയിൽ നിന്ന് ആരംഭിച്ചതാണി കഥ ചിലപ്പോൾ അവളെന്നെയും സ്വാധീനിക്കാറുണ്ട്. ഞാൻ മടിപിടിക്കുമ്പോൾ കല്യാണി ഇങ്ങനെ അല്ലല്ലോന്ന് ഓർക്കും പിന്നെ മടി പമ്പകടക്കും.
ഇങ്ങനെ ആയിരമായിരം സൂര്യൻമാർ നമ്മുക്കിടയിൽ ഉണ്ടാകട്ടെ ആയിരമായിരം കല്യാണിമാർക്ക് അവരുടെ സ്വപ്നത്തിലേക്ക് കുതിച്ചു പറക്കാൻ താങ്ങും തണലുമാകാൻ

ഇനിയെങ്കിലും രണ്ടു വരി എനിക്കായി കുറിക്കൂ അപേക്ഷയാണ്. നാളെ സൂര്യതേജസ്സുമായി വരാൻ കഴിയില്ലല്ലോ.
എന്റെ കഥയെ സ്നേഹിച്ച സപ്പോർട്ടു ചെയ്ത ഓരോരുത്തരോടും സ്നേഹം…. സ്നേഹം… സ്നേഹം…🙏🙏🙏

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15

സൂര്യതേജസ്സ് : ഭാഗം 16

സൂര്യതേജസ്സ് : ഭാഗം 17

സൂര്യതേജസ്സ് : ഭാഗം 18

സൂര്യതേജസ്സ് : ഭാഗം 19

സൂര്യതേജസ്സ് : ഭാഗം 20

സൂര്യതേജസ്സ് : ഭാഗം 21

സൂര്യതേജസ്സ് : ഭാഗം 22

സൂര്യതേജസ്സ് : ഭാഗം 23

സൂര്യതേജസ്സ് : ഭാഗം 24