Thursday, December 26, 2024
Novel

സൂര്യതേജസ്സ് : ഭാഗം 18

നോവൽ
******
എഴുത്തുകാരി: ബിജി

“അവളുടെ ചുണ്ടുകളിലെ തേൻ നുകരുന്നതിന്റെ ആവേശത്തിൽ അവന്റെ കൈകൾ അവളുടെ ശരീരത്തിൽ കുസൃതി കാട്ടാൻ തുടങ്ങി അവളും ഇതുവരെ തന്റെ പ്രിയപ്പെട്ടവനാൽ പകർന്നു നല്കാത്ത വികാരത്തിന്റെ വേലിയേറ്റത്തിലായിരുന്നു…….

“”ചട്ടമ്പി ഇനി കാത്തിരിക്കാൻ വയ്യെടി …..ഞാൻ നിന്നിൽ അലിയാൻ കൊതിക്കുന്നെടി…..”” “അവൾ സമ്മതമെന്നോണം നാണത്താൽ അവന്റെ നിറയെ രോമങ്ങൾ നിറഞ്ഞ വിരിഞ്ഞ മാറിൽ മുഖം ചേർത്തു കിടന്നു……”

സൂര്യന്റെ കണ്ണൂകളിൽ തന്റെ പെണ്ണിനോട്‌ പ്രണയത്തിനുമപ്പുറം അവളുടെ ശരീരത്തിന്റെ ഓരോ അണുവിലും പടർന്നു കയറാൻ അവളിൽ ലയിച്ച് അതിൽ അലിഞ്ഞ് അലിഞ്ഞ് ഒരു അപ്പുപ്പൻ താടി പോലെ പറന്ന് പറന്ന് പ്രണയത്തിന്റെ നൂലിഴയ്ക്കപ്പുറം ഒന്നായി ചേരുന്ന നിമിഷത്തിനായി……. വെമ്പൽ കൊണ്ടു.
അവളുട നാണത്തിൽ കലർന്ന മൗനം അവനിലേ വികാരത്തെ നിയന്ത്രിക്കാനാകാതെ അവനൊന്നു വിറ കൊണ്ടു……..

കല്യാണി അറിയുന്നുണ്ടായിരുന്നു അവനിലെ മാറ്റം അത് അവളിലേക്കും പടർന്നു ഉടലൊന്നു വെട്ടിവിറച്ചു. അവളുടെ മൂക്കിൻ തുമ്പിൽ വിയർപ്പു കണങ്ങൾ പൊടി ഞ്ഞു
അവളും ഇതുവരെ അനുഭവിക്കാത്ത ഒരനുഭൂതിയുടെ ആരംഭത്തിനായി അവനിലേക്ക് അവന്റെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു കിടന്നു.

അവളെ മെല്ലെ അടർത്തിമാറ്റി അവൻ എഴുന്നേറ്റു അവളെ ഇരുകൈകളാൽ കോരിയെടുത്ത് ബെഡ് റൂമിലേക്ക് നടന്നു
ബെഡ്ഡിലേക്കാണ് അവന്റെ ലക്ഷ്യമെന്നു മനസ്സിലായതും അവൾ നാണത്താൽ ഇരു കണ്ണു കളും അടച്ചു

വെള്ള തുള്ളികൾ ഇറ്റിറ്റു വീണപ്പോഴാണ് കണ്ണു തുറന്നത് ഷവറിൽ നിന്നുള്ള ജല കണികകൾ അവരെ ചുംബനങ്ങൾ കൊണ്ട് മൂടി
സൂര്യൻ അവളെ താഴെ നിർത്തി.
കല്യാണി നനവാർന്ന മിഴികൾ ഉയർത്തി സൂര്യനെ നോക്കി

അവന്റെ മുടിയിഴകൾ നനഞ്ഞ് മുഖത്തേക്ക് ചിതറി കിടക്കുന്നു ആ ഉയർന്ന . മൂക്കിൻ തുമ്പിൽ ജലകണികകൾ തട്ടിതെറിക്കുന്നു മീശയിൽ വെള്ള തുള്ളികൾ പറ്റി പിടിച്ചിരിക്കുന്നു. അവന്റെ കണ്ണുകൾ അത്രമേൽ പ്രണയാർദ്രമായി അവളുടെ മിഴികളുമായി ഇടഞ്ഞു

അവനിലെ തീവ്ര പ്രണയത്തെ നേരീടാനാവാതെ
അവളുടെ മിഴികൾ ഒന്നു പിടഞ്ഞു നാണത്താൽ അവന്റെ നനവാർന്ന നെഞ്ചിൽ മുഖം ഒളിപ്പിച്ചു
രണ്ടു പേരും പരസ്പരം പുണർന്ന്
ഷവറിന് കീഴേ നിന്നു

സൂര്യന് ആ തണുപ്പിലും വികാരത്തിനാൽ ശരീരം ചൂടുപിടിക്കുന്നതായി തോന്നി
അവൻ തന്റെ പെണ്ണിനെ ഏറെ സ്നേഹത്തോടെ നോക്കി

നനഞ്ഞു ഒട്ടിയ വസ്ത്രത്തിൽ അവളൊരു ശില്പം പോലെ തോന്നി അഴിഞ്ഞുലഞ്ഞ കാർകൂന്തലിൽ നിന്ന് ജലകണങ്ങൾ ഒഴുകുന്നു. സീമന്തരേഖയിലെ കുങ്കുമം നെറ്റിയിലൂടെ മാറിടുക്കിലേക്ക് ഒലിച്ചിറങ്ങിയിരിക്കുന്നു സൂര്യൻ ഷവർ ഓഫ് ചെയ്തു.

അവളുടെ വിറയാർന്ന അധരത്തിൽ വീണമീട്ടീ അവളുടെ കഴുത്തിൽ തങ്ങി നില്ക്കുന്ന ജല കണികകളെ നാവിനാൽ തൊട്ടെടുത്തതും കല്യാണിയുടെ അടിവയറ്റിൽ നിന്ന് ഒരു ആന്തൽ ഉളവായി. അവളൊന്നുയർന്നു പോയി
അവനു തടസ്സമായി നിന്ന നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ അവൻ അഴിച്ചെടുത്തു അവന്റെ ചുണ്ടുകളുടേയും വിരലുകളുടേയും കുസൃതിയിൽ അവൾ മയങ്ങിപ്പോയി.

അവളെയുമെടുത്ത് ബെഡ്ഡിൽ കൊണ്ടു കിടത്തി അവളുടെ കാൽ വിരലിൽ ചുംബന ങ്ങളാൽ മൂടും മ്പോൾ അവൾ നാണത്താൽ കണ്ണടച്ച് കിടന്നു.
അവളിലേക്ക് പടർന്നു കയറുമ്പോൾ കല്യാണി വികാരതള്ളലിൽ അവന്റെ പുറത്ത് അവളുടെ നഖക്ഷതങ്ങൾ ഏല്പ്പിക്കുന്നുണ്ടായിരുന്നു.
പെരുമഴയായി അവളിൽ പെയ്തിറങ്ങി തളർന്നു അവളിലേക്ക് അമർന്നു കിടന്നു പിന്നെ അവളെയെടുത്ത് നെഞ്ചിലേക്ക് കിടത്തിയിട്ട്
സ്നേഹം പെണ്ണേ…….

അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോൾ സർവ്വവും അവനിൽ അർപ്പിച്ച് ഈ ഹൃദയ താളത്തിൽ അലലിഞ് അലിഞ്ഞ് ഒന്നിനും ഒന്നിനും വേർപിരിക്കാനാവാതെ യുഗയുഗാന്തരങ്ങളോളം ഈ ആളുടെ പ്രണയ മഴയിൽ നനയണം

അതിരാവിലെ കല്യാണി ഉണർന്നു മെല്ലെ കണ്ണൂ തുറന്നതും എഴുന്നേറ്റതും അവൾ നാണത്തോടെ ബെഡ്ഷീറ്റിനാൽ ശരീരം മൂടി.

ചട്ടമ്പിക്ക് കാലത്ത് തന്നെ നാണമൊക്കെ മിന്നിമായുന്നല്ലോ
ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു ഇതു സാമ്പിൾ അല്ലേ കൊച്ചേ

സൂര്യന്റെ പറച്ചിലിൽ കല്യാണിയുടെ കിളികൾ തലതല്ലി ചത്തു. അവന്റെ കുസൃതി നിറഞ്ഞ കണ്ണുകളെ നേരിടാനാവാതെ അവൾ ബെഡ് ഷീറ്റും വാരിച്ചുറ്റി എഴുന്നേറ്റു
ബാത്‌റൂമിലേക്ക് ഓടി

ഷവറിന് കീഴിൽ നില്ക്കുമ്പോൾ മാറിലെ ദന്തക്ഷതങ്ങളിൽ അവളൊന്നു തൊട്ടു അവനിലെ കുസൃതികളുടെ അനുഭൂതിയിൽ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.

കല്യാണി കുളിച്ചിറങ്ങി വന്നു കരിനീല കളർ ബ്ലൗസും അതേ കരയുള്ള നേര്യതുമായിരുന്നു വേഷം മുടി വെറുതെ അഴിച്ചിട്ടിരുന്നു സൂര്യൻ കിടക്കുന്നിടത്തേക്ക് നോക്കാനെന്തോ കഴിയണില്ല. വല്ലാത്തൊരു പരവേശം
എന്താ ചട്ടമ്പി അഞ്ചണ്ണത്തിനെ വേണമെന്നൊക്കെ പറഞ്ഞിട്ട് എന്തേ വേണ്ടേ…..
ഒരു കൈയാൽ അവളുടെ വയറിൽ പിടിച്ച് തന്നോടു ചേർത്തു വച്ചു കൊണ്ട് അവളുടെ ചെവിയിൽ പറഞ്ഞതും
അവളുടെ മുഖമൊന്നു നാണഞ്ഞാൽ ചുവന്നു

അവനിൽ നിന്നകന്ന് മുന്നോട്ട് പോകാനാഞ്ഞതും അവളുടെ കൈയ്യിൽ പിടി വീണു
അവനെ നേരിടാനാവാതെ മുഖം കുനിച്ചു നിന്നു. അവൻ മെല്ലെ അവളുടെ താടി പിടിച്ചുയർത്തി ചുവന്ന അധരങ്ങൾ കരീ നീലിച്ച് കിടന്നിരുന്നു. അതു കണ്ടതും അവനു സങ്കടമായി

അവളുടെ മിഴികളിൽ ചുംബിച്ചിട്ടു ചോദിച്ചു എന്റെ കൊച്ചിന് നന്നായി വേദനിച്ചോടി.
ഇല്ലെന്ന് തലയാട്ടി കൊണ്ട് ആ നെഞ്ചിൽ മുഖം ചേർത്തു.

അതേ ഇന്നു നമ്മൾ പർണ്ണശാലയിൽ കൂടാം കേട്ടോ
അവളുടെ മുഖത്ത് ആശ്ചര്യമായി
അതു ശ്രദ്ധിച്ചതും അവൻ പറഞ്ഞു എല്ലാ പ്രശ്നങ്ങളും ഒതുങ്ങി സൂര്യന്റെ ശിഷ്ടജീവിതം അവിടെ ആയിരിക്കും

അച്ഛനും അമ്മയും ഞാനും നീയും നമ്മുടെ മോളും

അവൾ മുഖം കൂർപ്പിച്ചു.
തല്ക്കാലം ഒന്നു മതി ചട്ടമ്പി അവളെ നന്നായി വളർത്ത് ബാക്കി വഴിയെ തരാം.

കല്യാണി വായും തുറന്ന് അങ്ങനെ നിന്നു.
സൂര്യൻ വായടക്കെടി ചേട്ടനു നല്ല ക്ഷീണം ഒരു കട്ടൻ നമ്മുക്കും പോരട്ടെ.
ക്ഷീണിക്കും ക്ഷീണിക്കും കയ്യിലിരുപ്പ് മോശമല്ലല്ലോ
കല്യാണി അത്മഗതിച്ചു

സൂര്യന് കട്ടൻ എടുക്കുമ്പോൾ നീലാംബരിയോട് ഇന്ന് പർണ്ണശാലയിൽ പോകുന്നതിനെ കുറിച്ച് സംസാരിച്ചു
നീലാംബരിയുടെ മുഖം ഒന്നു വാടി
എന്റെ അമ്മേ നാളെ ഇങ്ങെത്താട്ടോ

പിന്നെ നമ്മളെല്ലാവരും കുറച്ചു കഴിയുമ്പോൾ ശിഷ്ടകാലം അവിടെയാണെന്നാ തല്ലു കൊള്ളിയുടെ നിലപാട്

എനിക്കും ഒരുപാടിഷ്ടമാ അമ്മേ അവിടം
അവിടുത്തെ പ്രഭാതം എത്ര കുളിർമ്മയാണെന്നറിയുമോ
കാറ്റിനു പോലും ഇലഞ്ഞിപൂക്കളുടെ ഗന്ധം

ഞാൻ ഒരിക്കൽ പോലും അവിടം കണ്ടിട്ടില്ല മോളേ അതു പറഞ്ഞതും നീലാംബരിയുടെ കണ്ണൂ നിറഞ്ഞു എന്താ അമ്മേ ഇത് അതൊക്കെ കഴിഞ്ഞില്ലേ.

കുറച്ചു നാളായി പൂട്ടികിടക്കുന്ന വീടാ അപ്പടി പൊടിയും മാറാലയും ആയിരിക്കും ഞാനിന്നു പോയി എല്ലാം വൃത്തിയാക്കിയിട്ട് നാളെ അച്ഛനും അമ്മയും അങ്ങട് വന്നാൽ മതി. സൂര്യൻ വന്ന് കൊണ്ടുവരും.

നീലാംബരി ഒന്നു ചിരിച്ചു
ഉച്ച ഊണും കഴിഞ്ഞ് സൂര്യനും കല്യാണിയും പർണ്ണശാലയിലേക്ക് യാത്രയായി.

വീടിന്റെ ചാവിയും കൊടുത്ത് പർണ്ണശാലയിലേക്ക് തിരിയുന്നിടത്ത് അവളെ ഇറക്കി വിട്ടു ചട്ടമ്പി ഒരത്യാവശ്യമുണ്ട് ചേട്ടനിപ്പോൾ വരാം

ടേയ് തല്ലു കൊള്ളി എന്തോ ഒരു കള്ളത്തരം മണക്കുന്നുണ്ടല്ലോ
എന്താ ഉദ്ദേശം കാലത്തുതൊട്ട് ഒരു വെകിളിപ്പിടിച്ച പിള്ളാരെ പോലെ
ഒന്നുല്ലെടി അവളെ നോക്കി കണ്ണടച്ച് കാണിച്ച് വണ്ടിയും എടുത്ത് പോയി.

കല്യാണി മെല്ലെ പർണ്ണശാലയിലേക്ക് നടന്നു ശ്ശെടാ മുറ്റം മുഴുവൻ കരിയിലകൾ ആണല്ലോ

പൂവരിശും മാവും ഇലഞ്ഞിയുമൊക്കെ നല്ല പണിയാണല്ലോ തന്നത്

ദാ…. ആ ഓട്ടോയിൽ പോയ മൊതലിന് വല്ലതും അറിയണോ വീടൊക്കെ തുറന്ന് സ്ഥിരം പിറുപിറുക്കലോടെ വീടും മുറ്റവും ഒക്കെ അടിച്ചു വാരി

അത്താഴത്തിനുള്ള കഞ്ഞി തയ്യാറാക്കി. കൂട്ടത്തിലൊരു അസ്ത്രവും ചേമ്പും ചേനയും എത്തക്കായും പയറും ഇട്ട്

കല്യാണി കുളിച്ച് വിളക്ക് കൊളുത്തിയിട്ടും സൂര്യനെ കണ്ടില്ല. അവളാകെ പരിഭ്രാന്തിയിലായി കുറച്ചു ദിവസങ്ങളായി എങ്ങും പോകില്ലായിരുന്നു അഥവാ പോയാലും ഇരുട്ടുന്നതിന് മുൻപ്തിരിച്ചെത്തും ഇനി വല്ല ആപത്തും അവളൊന്നു തളർന്നു.

അവൾ വല്ലാതെ ഭയന്നു. സൂര്യനെ വിളിച്ചിട്ടും ഫോൺ ബെല്ലടിക്കുന്നതല്ലാതെ അറ്റൻഡ്‌ചെയ്തില്ല. അവളുടെ കണ്ണൂ നിറഞ്ഞ് നിലത്തേക്ക് ഊർന്നിരുന്നു.

പത്തുമണി കഴിഞ്ഞപോഴേക്കും വീടിന്റെ മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും അവൾ കതക് തുറന്ന് പൂമുഖത്തേക്ക് ചെന്നു.

വേണു ചേട്ടനാണ് ലൂസിഫറിന്റെ ഡ്രൈവിങ് സീറ്റിലിരുന്നത്. സൂര്യൻ എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട് ആള് നന്നായി മദ്യപിച്ച് പിമ്പിരി ആയിരിക്കുകയാണ്.

മോളേ ലേശം ഓവറായി വേണു ചേട്ടൻ പറഞ്ഞു

സൂര്യൻ പുറത്തേക്ക് ആടിയിറങ്ങി
വേണു ചേട്ടൻ ലൂസിഫറും ആയി തിരികെ പോയി
കല്യാണി നീയെന്റെ ഗരളല്ലേ
ആടിക്കുഴഞ്ഞ് അവളെ പിടിക്കാൻ ചെന്നതും
അവൾ അവനെ രൂക്ഷമായിനോക്കിയിട്ട് വെട്ടിത്തിരിഞ്ഞ് അകത്തേക്ക് പോയി……

അവളുടെ മുഖം വീർപ്പിച്ചുള്ള പോക്കു കണ്ടതും
ഇപ്പഴാ ശരിക്കും നെരിപ്പായത്.
ടി നിന്നേടി സൂര്യന് നിന്നെ ജീവനാഴി
സൂര്യന് വാക്കുകളൊക്കെ കുഴയുന്നുണ്ടായിരുന്നു.

🎵സന്യാസിനീ ഓ… ഓ…സനാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻസന്ധ്യാപുഷ്‌പവുമായ് വന്നു ആരും തുറക്കാത്ത പൂമുഖവാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു

നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ എന്റെ സ്വപ്‌നങ്ങളലിഞ്ഞു സഗദ്‌ഗദം എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീണെന്റെയീ
പൂക്കൾ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ ഞാൻ🎵

ആഹാ ജോറായിട്ടുണ്ടല്ലോ ഇന്നെന്താ നാട്ടുകാരുടെ തല്ലു കൊണ്ടില്ലേ കല്യാണി ക്ക് ആകപ്പാടെ വിറഞ്ഞു കയറി
കുറേ നേരമായിട്ടും ആളെ കാണാഞ്ഞിട്ട് കല്യാണി റൂമിൽ നിന്ന് പുറത്തേക്ക് വന്നു.

പൂമുഖത്തെ തൂണിൽ കെട്ടിപ്പിടിച്ചോണ്ട് നില്പ്പുണ്ട് അവളെ കണ്ടതും

അവന്റെ മുഖത്തൊരു ശ്യങ്കാരം കളിയാടി അവളെ നോക്കിക്കൊണ്ട് പിന്നെയും പാടി

🎵ഞാന് നിന്നെ പ്രേമിക്കുന്നു മാന്കിടാവേമെയ്യില് പാതി പകുത്തുതരൂമനസ്സില് പാതി പകുത്തുതരൂമാന്കിടാവേ🎵

നേരം ഒന്നു വെളുത്തോട്ടെ എല്ലാം കൂടെ പകുത്തു തരാം കല്യാണി മുറുമുറുത്തു
മൂക്കു മുട്ടേ കേറ്റിയിട്ടു വന്നിരിക്കുന്നു പകുത്തു തരാൻ

ടോ താൻ അകത്തു വന്ന് കിടക്കുന്നുണ്ടോ അതോ ഇവിടെ കിടന്ന് തിതൈത തുള്ളാനാണോ പ്ലാൻ
കല്യാണി ദേഷ്യത്തിൽ മുരണ്ടതും സൂര്യൻ അവളെ പൊക്കിയെടുത്തു തോളിലിട്ടു.

ഴി…. ഭാര്യേ എത്ര കുടിച്ചാലും സൂര്യൻ സ്റ്റെഡിയാ നോക്കെഴി
നിന്നിടത്തു നിന്ന് തുള്ളിക്കൊണ്ടാ പറച്ചിൽ
മന്യഷ്യാ….. കാവടിയാട്ടം നടത്താതെ താഴെയിറക്കടോ

എന്റെ മുരുകാ ഏതു നേരത്താണോ ഇയാള് പറഞ്ഞതും വിശ്വസിച്ച് പർണ്ണശാലയിലേക്ക് കെട്ടിയെടുത്തത്.

ഇതെങ്ങാനും ഇനി എന്നെ താഴെയിട്ട് പൊട്ടിക്കുമോ
കല്യാണി വിരണ്ടു.
കല്യാണി കുതറിയിട്ടും സൂര്യൻ വിട്ടില്ല

പിടയ്ക്കാതെടി ….
ദേ ചേട്ടന് ദേഷ്യം വരുമേ….
ഇനിയീ തല്ലുകൊള്ളിയുടെ അടുത്ത് പിടിച്ചു നില്ക്കണമെങ്കിൽ ഒറ്റ വഴിയേയുള്ളു
അതൃതന്നെ സ്ത്രീകളുടെ വജ്രായുധം മോങ്ങൽ….

കല്യാണി അവനു കേൾക്കാൻ തക്കവണ്ണം കരയാൻ തുടങ്ങി
സൂര്യനൊന്നു വല്ലാണ്ടായി….
അവൻ അവളെ താഴെ നിർത്തി….

ഏൽക്കുന്നുണ്ട്…. ഏൽക്കുന്നുണ്ട്
കല്യാണി ഉള്ളിൽ ചിരിച്ചു

ടാ കരയല്ലേ…… സൂര്യന്റെ കണ്ണുകളിൽ വേദന നിറഞ്ഞു

അതു കണ്ടതും നമ്മുടെ പുലിക്കുട്ടി പൂച്ചക്കുട്ടിയായി അവന്റെ നെഞ്ചിൽ മുഖം ചേർത്തു നിന്നു.

ഒരു വിധത്തിൽ അവിടുന്നു അവനെ റൂമിൽ കൊണ്ടു കിടത്തി പെട്ടെന്ന് തന്നെ അവൻ ഉറങ്ങി നാളെ സൂര്യൻ ശരിക്കുള്ള ചട്ടമ്പി യെ കാണാൻ പോകുന്നതേയുള്ളൂ

സൂര്യൻ ഉണർന്നപ്പോൾ കാലത്ത് ഒൻപത് മണി ആയി
ഛെ.. ഇന്നലെ മഹാ ബോറായെന്നു തോന്നുന്നു.

കല്യാണിയെ അവിടെയെങ്ങും കണ്ടില്ല പൂമുഖത്ത് വന്നു നോക്കിയപ്പോൾ കുളിക്കാതെ കണ്ണൊക്കെ കരഞ്ഞ് ചുവന്ന് അരമതിലിൽ ഇരുപ്പുണ്ട്
സൂര്യൻ അവളുടെ പിന്നാലെ ചെന്നു നിന്നു.

തനിച്ചിരുന്ന് പതം പറച്ചിലും നടത്തുന്നുണ്ട്.
ഇന്നലെ ഇതിനായിരുന്നു ഇങ്ങോട്ട് കെട്ടിയെടുത്തത് അവിടെയാകുമ്പോൾ അച്ഛനും അമ്മയും ഉണ്ടല്ലോ അവരെ പേടിയുണ്ട്. ഞാനാരാ എനിക്കാരുമില്ല ചോദിക്കാനും പറയാനും
വഴീല് ഇറക്കി വിട്ടിട്ടു പോയതാ പിന്നെ എപ്പഴാ വന്നത് വീട്ടിലിരിക്കുന്നവളെ കുറിച്ച് വല്ല വിചാരവും വേണ്ടേ.

ഇഷ്ടപ്പെട്ടു കെട്ടിയതൊന്നുമല്ലല്ലോ സ്നേഹമുണ്ടെങ്കിലല്ലേ ഓർമ്മയുണ്ടാകൂ ആർക്കും വേണ്ടാതെ ഞാനെന്തിനാ ഇവിടെ നിക്കുന്നത്
ഞാൻ പോകുവാ പതം പറഞ്ഞ് കരഞ്ഞോണ്ട് നേര്യതിൻ തുമ്പിൽ മുഖം തുടച്ച് ഉയർന്നതും മുന്നിൽ കൈ കെട്ടി അവളെ ദഹിപ്പിച്ച് നോക്കി നില്ക്കുന്ന സൂര്യനെ കണ്ടതും അവൾ ഒന്നുകൂടി മുഖം വീർപ്പിച്ച് അവനെ നോക്കാതെ അകത്തേക്ക് പോയി

സൂര്യൻ പിന്നാലെ ചെന്നു.
നില്ലെടി അവിടെ നീയെന്താ ഇപ്പോ വിളമ്പിയത്?
കല്യാണി അവൻ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ അകത്തോട്ട് പോയി

പോടീ സൂര്യനെ കളഞ്ഞിട്ട് പോടീ എന്നെ മനസ്സിലാക്കാൻ കഴിയാത്തവരൊന്നും കഷ്ടപ്പെട്ട് നില്ക്കണ്ട
ഇറങ്ങി പോടി
അതുപറഞ്ഞതും അവന്റെ കണ്ണു നിറഞ്ഞു

സൂര്യൻ റൂമിൽ ചെന്നപ്പോൾ കല്യാണി കട്ടിലിൽ ഇരുപ്പുണ്ട് ഒരു കൈ കൊണ്ട് നെറ്റി താങ്ങി കുനിഞ്ഞിരിക്കുകയാണ്.

അവളുടെ ആ ഇരുപ്പു കണ്ടപ്പോഴെ നെഞ്ചിലെന്തോ കൊളുത്തി വലിച്ചു.

ഇന്നലെ അത്രയ്ക്കു പ്രശ്നമായിരുന്നോ ഉണ്ണിയുടെ സന്തോഷത്തിന് കുറച്ച് പിടിപ്പിച്ചത് ഓർമ്മയുണ്ട് ബാക്കിയെല്ലാം സ്വാഹ കൈവിട്ടു പോയി മോനേ കാലത്ത് ഈ തിരു മോന്ത ഇങ്ങനെ വീർക്കുമെന്ന് ഓർത്തില്ല.
ആ തൃപ്പാദങ്ങളിൽ സാഷ്ടാഗം വീഴുകയേ നിവർത്തി ള്ളു.

അപ്പോഴാണ് പുറത്ത് കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്
സൂര്യൻ പോയി നോക്കിയതും ഗൗതമി. അവനൊന്ന് അവളെ സൂക്ഷിച്ചു നോക്കി കണ്ണൊക്കെ നിറഞ്ഞ് മുഖമൊക്കെ ചുവന്ന് എന്തോ ടെൻഷനിലാണ് അവളെന്നു മനസ്സിലായി

എന്താ ഗൗതമി എന്തുപറ്റി സൂര്യൻ ചോദിച്ചതും മുഖം ഉയർത്താതെ അവൾ പറഞ്ഞു ഒന്നുമില്ല.
എനിക്ക് കല്യാണിയെ ഒന്നു കാണണം
അകത്തുണ്ട്
അവൾ അകത്തോട്ടു പോയതും
ങാ ബെസ്റ്റ് രണ്ടു കരച്ചിൽ കാരും കൂടി ചേരും
സൂര്യൻ ആത്മഗതിച്ചു.

ഇതെന്താടി ഇതിനകത്ത് കേറിയിരിക്കുന്നെ ഗൗതമി ചോദിച്ചതും
അതുവിട് നിന്റെ മുഖമെന്താ കാറും കോളും ആയിട്ട് കല്യാണി തിരിച്ചു ചോദിച്ചു

ഗൗതമിയുടെ മുഖത്ത് സങ്കടം നിഴലിച്ചു.
കല്യാണം ഉറപ്പിച്ചു
ആഹാ നല്ല വാർത്തയാണല്ലോ പെണ്ണുകാണലൊന്നും പറഞ്ഞില്ലല്ലോടീ

ആരോടും ഒന്നും പറയാൻ തോന്നിയില്ല.
വിവാഹ കച്ചവടത്തിൽ പെണ്ണിന് അഭിപ്രായം ഇല്ലല്ലോ ഗൗതമി യുടെ പറച്ചിലിൽ നിന്ന് അവൾ എന്തൊക്കെയോ വിഷമങ്ങൾ അനുഭവിക്കുന്നതു പോലെ കല്യാണിക്ക് തോന്നി.

എന്താടി കല്യാണി ഗൗതമിയുടെ കൈയ്യിൽ പിടിച്ചു.

നിനക്കറിയാല്ലോ രണ്ടാനമ്മയുടെ കൂടെയുള്ള എന്റെ ദുരിത ജീവിതം സൂപ്പർ മാർക്കറ്റിൽ വന്നതിനു ശേഷമാണ് എനിക്ക് ചിരിക്കാൻ കഴിയുമെന്ന് ഞാനറിയുന്നത്. ഗൗതമി വേദനയോടെ പറഞ്ഞു

നീ വിഷമിക്കാതെ ഇപ്പോഴെന്താനി ന്റെ പ്രശ്നം
നാല്പത്തി ഏഴുകാരനായ രണ്ടാം കെട്ടുകാരനോടു കൂടി വിവാഹം ഉറപ്പിച്ചു.
എനിക്ക് ഇഷ്ടമല്ലെടി
രണ്ടാം കെട്ടുകാരനായതോ പ്രായമോ ഒന്നും അല്ല.
മനസ്സിൽ ഒരാളെ വച്ചിട്ട് വേറൊരാളെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ല.

കല്യാണിക്ക് അത്ഭുതമായി ഗൗതമി ഒരാളെ സ്നേഹിക്കുന്നു എല്ലാം തുറന്നു പറയുന്നവൾ ഇതുമാത്രം തന്റടുത്ത് പറഞ്ഞിട്ടില്ല

സൂര്യൻ അപ്പോഴാണ് അങ്ങോട്ട് കയറി വന്നത്
അവനെ രണ്ടു പേരും കണ്ടില്ല.
പ്രണയമാണ് വിഷയം സൂര്യൻ ആത്മഗതിച്ചു.

ആരാടീ ആൾ കല്യാണി സൂര്യൻ നിക്കുന്നതറിയാതെ ചോദിച്ചു.
ഗൗതമി മുഖം കുനിച്ചു കുറച്ചുനേരം മിണ്ടാതിരുന്നു.

അനീഷ്……അവൾ മെല്ലെ പറഞ്ഞു ഇതൊക്കെ എപ്പോ ഞാനൊന്നു മറിഞ്ഞില്ലല്ലോ
നിന്റെ വിവാഹം ഉറപ്പിച്ചത് അനീഷിനോട് പറഞ്ഞോ കല്യാണി ചോദിച്ചു.

ഇല്ല….ഗൗതമി മുഖം കുനിച്ചു.
ഇതൊന്നും അവനറിയില്ലെടി അവനൊര്യ ഫ്രെണ്ടായിട്ടു മാത്രമേ എന്നെ കണ്ടിട്ടുള്ളൂ എനിക്കവനെ ജീവനാണെന്ന് അവന് അറിയില്ല.

വൺവേയാണ് സൂര്യൻ വീണ്ടും ആത്മഗതിച്ചു അവൻ പുറത്തിറങ്ങി ഫോണെടുത്ത് അനിഷിനെ വിളിച്ചു. പർണ്ണ ശാലയിലോട്ട് എത്താൻ പറഞ്ഞു അവൻ അപ്പോൾ തന്നെ അവിടെ എത്തി.

കല്യാണി എന്തിയേ
അനീഷ് ചോദിച്ചതും സൂര്യൻ പറഞ്ഞു ശൂ… മിണ്ടരുത് മിണ്ടാതെ വന്നാൽ ഒരു കൂട്ടം കേൾപ്പിക്കാം.

സൂര്യൻ അവനെ കൂട്ടീ ഗൗതമിയും കല്യാണിയും ഇരിക്കുന്ന റൂമിന്റെ പുറത്തു നിന്നു.

നിനക്ക് അനീഷിനോട് പറയാമായിരുന്നില്ലേ കല്യാണി ഗൗതമിയോട് ചോദിച്ചു.
ഞാനെങ്ങനെയാടി ഫ്രെണ്ടായി കരുതിയിരിക്കുന്ന ആളോട് ഇഷ്ടമാണെന്നു പറയുന്നത് ഇതു കേട്ടതും അനീഷ് ഒന്നമ്പരന്നു.

സൂര്യൻ പെട്ടെന്നങ്ങോട്ടു ചെന്നു ദാ…. നിന്റെ ജീവൻ ഇനി നേരിട്ടെന്താണെന്നു വച്ചാൽ പറയ്
എന്റെ ഭാര്യയേ ഇങ്ങോട്ട് വിട് എനിക്ക് കൊച്ചിനെ ചിലതൊക്കെ പഠിപ്പിക്കാനുണ്ട്

ഗൗതമി അനീഷിനെ പെട്ടെന്ന് മുന്നിൽ കണ്ടതും വിളറി വെളുത്തു.
അതിലേറെ താൻ പറഞ്ഞതെല്ലാം അവൻ കേട്ടല്ലോന്നുള്ള ചമ്മലും അവനെ നേരിടാനാവാതെ മുഖം കുനിച്ചു.

ചട്ടമ്പി ഇവിടെ വാടി കട്ടുറുമ്പ് ആകാതെ ഇതെല്ലാം കണ്ട് അന്തം വിട്ടുനിന്ന അവളെ കൈയ്യിൽ പിടിച്ച് വെളിയിലേക്ക് കൊണ്ടുപോയി

ഇയാളു കൈയ്യിൽ നിന്ന് വിട്ടേ
കല്യാണി അവനോട് ചീറീ
അവനൊന്നും മിണ്ടാതെ അവളുടെ ചുണ്ടങ്ങ് കവർന്നെടുത്തു.

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15

സൂര്യതേജസ്സ് : ഭാഗം 16

സൂര്യതേജസ്സ് : ഭാഗം 17