Wednesday, January 22, 2025
Novel

രുദ്രഭാവം : ഭാഗം 25

നോവൽ
എഴുത്തുകാരി: തമസാ

കറുപ്പ്, രാവിലുറങ്ങി വെളുപ്പ് ചാർത്തി….
പരസ്പരം കണി കണ്ടുണരുമ്പോൾ വല്ലാത്തൊരു നിർവൃതി തോന്നി അവർക്ക്.. എന്നും ഇങ്ങനെ ഉണരാൻ പറ്റിയിരുന്നെങ്കിൽ……

രാവിലത്തെ മേളങ്ങൾക്കൊടുവിൽ, രുദ്രൻ ഭാവയേയും കൊണ്ട് ബൈക്കിൽ പുറത്തേക്കിറങ്ങി…. എങ്ങോട്ടാണെന്ന് ചോദിച്ചിട്ട് രുദ്രനൊന്നും പറഞ്ഞില്ല….

പിന്നിടുന്ന വഴികൾ അവൾക്ക് സുപരിചിതമായിരുന്നു….. കാടിന് നടുവിലൂടെ ഉള്ള യാത്രയും, കരിയിലകൾ അവരുടെ വരവിനെ പരസ്പരം പൊട്ടിച്ചിരികളാൽ ശബ്ദമുണ്ടാക്കി സ്വാഗതം ചെയ്തു… ചെമ്മണ്ണാർന്ന വഴി, പച്ച നിറം അലിഞ്ഞു ചേർന്ന കുളവും…..

നടക്കല്ലുകളും പിന്നിട്ടു കൊണ്ട് അവരുടെ ആ ദേവിയുടെ അടുത്തെത്തി നിന്നു… ഇരിങ്ങോൾ ക്ഷേത്രം….

അവളുടെ മുഖത്തു സന്തോഷത്തിന്റെ തിറയാട്ടമായിരുന്നു…. ഒരിക്കൽ മടിച്ചു നിന്ന് ഏറ്റുവാങ്ങിയ ആ താലിയിൽ അവൾ കണ്ണുനീരാൽ അഭിഷേകം നടത്തി…. ഏഴു ജന്മം ഈ രുദ്രന്റെ പാതിയാവാൻ ആ ദേവിയോടവൾ ദീക്ഷ ചോദിച്ചു….

അർച്ചന കഴിപ്പിച്ചു കണ്ണടച്ച് ഭാവ പ്രാർത്ഥിക്കുന്നതിനിടെ, രാവിലെ തൊട്ട കുഞ്ഞു സിന്ദൂരപ്പൊട്ടിന്മേൽ രുദ്രൻ ഭഗവതിയുടെ ചുവന്ന സിന്ദൂരത്താൽ ഒരു സൂര്യനെ ഉദയം ചെയ്യിപ്പിച്ചു…..

ആ മൂക്കിന്മേൽ പൊടിഞ്ഞു വീണ രേണു തന്റെ മോതിരവിരലാൽ രുദ്രൻ തുടച്ചു….

അവിടെ നിന്നിറങ്ങി അവർ നേരെ പോയത് ഭാവയുടെ വീട്ടിലേക്ക് ആയിരുന്നു…. പോകുന്ന വഴിയ്ക്ക് പലപ്പോഴും ഭാവ, തിരിച്ചു പോവാമെന്ന് പറഞ്ഞിരുന്നു… പക്ഷേ രുദ്രൻ സമ്മതിച്ചില്ല…

അവന്റെ കൈകളിൽ ചേർത്തു നിർത്തി, ഭാവയേയും കൊണ്ട് അവൻ ആ വീട്ടിലേക്ക് ചെന്നു കയറി……

വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു ഞായർ ആയതിനാൽ… അവരെ കണ്ട വഴി, ഭാവയുടെ അനിയൻ ചേട്ടായീ എന്ന് വിളിച്ചോടിവന്നു കൈ പിടിച്ചു. .

ഒരു കയ്യിൽ ഭാവയേയും മറുകൈയിൽ അനിയനെയും പിടിച്ചു കൊണ്ട് രുദ്രൻ ആ വീടിന്റെ ഓരോ പടികളും ചവിട്ടിക്കേറി സ്വീകരണ മുറിയിലെത്തി..

ഇരിക്ക് മോനേ…. ടാ നീ പോയി പറമ്പിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ട് വാ എന്ന് ആ അളിയന്മാരോടായി അമ്മ പറയുന്നത് കേട്ടപ്പോൾ ആശ്ചര്യം ആയിരുന്നു ഭാവയ്ക്ക്…

അവസാനം കണ്ടപ്പോൾ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ എന്നത് അവളിൽ ഒത്തിരി ചിന്തകൾ നിറച്ചു…

അച്ഛനും വന്ന് കഴിഞ്ഞപ്പോളാണ്, രുദ്രൻ അവിടെ ചെല്ലാറുണ്ടെന്നും അച്ഛനും അമ്മയും അനിയനും രുദ്രനെ കാണാൻ പോയിരുന്നു എന്നൊക്കെ അറിഞ്ഞത് ..

ഇവരൊക്കെ എന്താ
ഇങ്ങനെ… ഇതൊന്നും ഞാൻ അറിഞ്ഞില്ല… ഭാവ ഉള്ളിൽ പറഞ്ഞു….

കുഞ്ഞേച്ചീ…. ചേട്ടായി എന്നെ കാണാൻ സ്കൂളിൽ വന്നിരുന്നു… കൂട്ടുകാർക്കൊക്കെ ചേട്ടായിയെ ഇഷ്ടായി ….. എന്നെയും കൊണ്ട് ചുറ്റാനൊക്കെ കൊണ്ട് പോവും..

എല്ലാവരും പറയുന്നത് ഈ ചേട്ടായി എന്റെ ഭാഗ്യമാണെന്നാ…..

അതുകൊണ്ട് ഞങ്ങൾ അടിച്ചു പൊളിക്കും അവധി ദിവസം ഒക്കെ… പിന്നെ വീട്ടിൽ വന്നു… ആദ്യം… ദേ അച്ഛനും അമ്മയ്ക്കും കലിപ്പായിരുന്നു…. പിന്നെ ഇപ്പോ ഒത്തിരി ഇഷ്ടാ….

അനിയൻ അത് പറഞ്ഞു നിർത്തിയപ്പോഴേക്കും അച്ഛൻ പറമ്പിൽ നിന്ന് ഒരു മുണ്ട് ഉടുത്തു കേറി വന്നു.. മധുര കിഴങ്ങു നട്ടിട്ടുണ്ട് താഴെ … അവിടെ ആയിരുന്നിരിക്കും…

മോൻ എന്താണ് പറയാതെ വന്നത്?

അച്ഛൻ രുദ്രനോട് അങ്ങനെ ഓരോ വിശേഷം ചോദിച്ചു കൊണ്ടിരിക്കുകയാണ്… ഞാൻ എന്നൊരു വ്യക്തിയെ ഇനിയാരും കാണുന്നില്ലേ…. അനിയൻ മാത്രം എന്തെങ്കിലും ചോദിക്കുന്നുണ്ട്… ബാക്കി രണ്ടും..ങേ ഹേ…. ഹ്മ്മ്‌….

അവരുടെ സംസാരം ഒന്ന് ഒതുങ്ങിയപ്പോൾ ഞാൻ അമ്മയോട് അടുക്കളയിൽ പോയി നിന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി…

അപ്പോഴാണ് രുദ്രൻ വന്നിരുന്നെന്നും എല്ലാ കുറ്റവും ഏറ്റു പറഞ്ഞ്, അവരുടെ അനുഗ്രഹം ഇല്ലാതെ ഞങ്ങളൊരുമിച്ചൊരു കുടുംബ ജീവിതം ഉണ്ടാവില്ലെന്നൊക്കെ വാക്ക് കൊടുത്തു എന്നൊക്കെ ഞാൻ അറിഞ്ഞത്….

അച്ഛൻ ആദ്യമൊക്കെ രൂക്ഷമായിട്ടാണ് സംസാരിച്ചതെങ്കിലും പിന്നെ ഞങ്ങൾ പിരിഞ്ഞു താമസിക്കുന്നതിന്റെ പ്രധാന കാരണം അവരാണെന്നറിഞ്ഞപ്പോൾ അച്ഛൻ ക്ഷമിക്കാൻ തയ്യാറായി…

ഇനി രുദ്രൻ ഞാൻ മടക്കി വിളിക്കാൻ വേണ്ടി ആണോ വീട്ടുകാരെ സന്ധി ആക്കിയത്… അതോ ആത്മാർഥമായിട്ട് ആയിരിക്കുമോ..

സംശയത്തോടെ ഭാവ രുദ്രനെ നോക്കി… കൂടുതൽ അറിയാൻ വെമ്പൽ കൊണ്ടു…

 

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24