Thursday, April 25, 2024
Novel

ദേവതാരകം : ഭാഗം 18

Spread the love

എഴുത്തുകാരി: പാർവതി പാറു

Thank you for reading this post, don't forget to subscribe!

ദേവാ.. നീ എന്താ ആലോചിക്കുന്നത്.. അവന്റെ മൗനം കണ്ട് സംഗീത് ചോദിച്ചു… ഒന്നുമില്ല… ഞാൻ ആലോചിക്കുകയായിരുന്നു.. പ്രണയത്തിന് എത്ര മുഖങ്ങൾ ആണ്… എത്ര ഭാവങ്ങൾ ആണ്… എത്ര ഭാഷകൾ ആണ്…. ശരിയാണ് ദേവാ.. എന്റെ പ്രണയത്തിന്റെ ഭാഷ ഇതുവരെ മൗനം ആയിരുന്നു.. ഇനി എനിക്ക് ആ നിശബ്ദത ബേധിക്കണം… എന്റെ രാത്രികളെ പോലും ഉറങ്ങാൻ അനുവദിക്കാതെ വാക്കുകൾ കൊണ്ട് എനിക്കവളെ പ്രണയിക്കണം… ഒത്തിരി ഉണ്ട് എടോ എനിക്കവളോട് പറയാൻ….

ഒത്തിരി കേൾക്കാനും…. അവന്റെ മുഖം സന്തോഷം കൊണ്ട് ആ സന്ധ്യയിൽ തിളങ്ങുന്നുണ്ടായിരുന്നു…. താരയുടെ പ്രണയവും മൗനം ആയിരുന്നു ദേവാ… അവൾക്കും നിന്നെ ഉള്ള് തുറന്ന് സ്നേഹിക്കണം എന്നുണ്ട്…. പറ നിനക്ക് ഇഷ്ടമല്ലേ അവളെ…. ദേവക്ക് എന്ത് മറുപടി നൽകണം എന്ന് അറിയില്ലായിരുന്നു…. അവൻ വല്ലാത്ത ഒരു പ്രതിസന്ധിയിൽ അകപ്പെട്ടു…. ഞാൻ പറയാം സംഗീത്.. അവളോട് എന്റെ മറുപടി.. അത് പോരേ.. മതി…. അവൻ സന്തോഷത്തോടെ പറഞ്ഞു… ദേവയെ സംഗീത് വീട്ടിൽ കൊണ്ടുവിട്ടു.. കുറേ നേരം അവരുടെ കൂടെ സംസാരിച്ചിരുന്നാണ് അവൻ പോയത്….

ദേവയുടെ മനസ് ചുട്ടുപൊള്ളുകയായിരുന്നു… അവൻ ഒരു ഉറച്ച തിരുമാനം എടുക്കാൻ കഴിയാതെ വന്നു…. അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്…. ക്ഷമ ആയിരുന്നു… ഹേലോ… ക്ഷമേ.. ആ ഹേലോ ദേവ.ഞാൻ ഇവിടെ കാലിക്കറ്റ്‌ ഉണ്ട്… അമ്മേടെ വീട്ടിൽ… അടുത്ത ആഴ്ച തിരിച്ചു പോവും… നീ ഫ്രീ ആണേൽ എന്നാണെന്നു പറഞ്ഞാൽ നമുക്ക് മീറ്റ് ചെയാം… നാളെ തന്നെ കാണാം ക്ഷമ… എനിക്ക് നിന്നെ കാണണം… കുറച്ച് സംസാരിക്കാൻ ഉണ്ട്… ശെരി എന്നാൽ ഞാൻ നാളെ ഈവെനിംഗ് കോളേജിലേക്ക് വരാം… ഓക്കേ… അവന് ഫോൺ വെച്ചപ്പോൾ ഒരു ആശ്വാസം തോന്നി…

തന്റെ ഈ അവസ്ഥയിൽ ഒരു തിരുമാനം എടുക്കാൻ അവൾക്ക് മാത്രമേ തന്നെ സഹായിക്കാൻ ആവൂ എന്ന് അവന് തോന്നി… പിറ്റേന്ന് അവൻ കോളേജിൽ വെച്ച് താരയെ മനഃപൂർവം ഒഴിവാക്കി നിർത്തി… എപ്പോഴും എന്തെങ്കിലും പണികളിൽ ഏർപ്പെട്ടു… ഒരു നല്ല നോട്ടം പോലും അവൾക്ക് കൊടുത്തില്ല… തരാക്കും അതിൽ വേദന തോന്നി…. അന്ന് വൈകുന്നേരം താരയും സംഗീതും സൈൻ ചെയ്ത് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആണ്‌ ദേവ ഓഫീസിൽ വന്നത്… സൈൻ ചെയ്ത് അവർ മൂന്നുപേരും ഒരുമിച്ച് ഇറങ്ങി… ദേവയെ കാത്ത് മുറ്റത്ത് തന്നെ ക്ഷമ ഉണ്ടായിരുന്നു…. അവളെ കണ്ടതും സംഗീത് അവളുടെ അടുത്തേക്ക് ഓടി.. ക്ഷമ….

എത്ര നാളായി പെണ്ണേ കണ്ടിട്ട്… പിരിഞ്ഞിട്ട് ഒന്ന്‌ വിളിക്കാൻ പോലും തോന്നില്ലല്ലോ.. ലണ്ടണിൽ ഒക്കെ എത്തിയപ്പോൾ നമ്മളെ ഒക്കെ മറന്നല്ലേ… അയ്യോ അതൊന്നും അല്ലടാ… ഓരോ തിരക്കുകൾ…. അവൾ പറഞ്ഞു ഒപ്പിച്ചു.. മ്മ്മ് ഇനി അങ്ങനെ ഒക്കെ പറഞ്ഞോ… നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്..എന്നിട്ട് ഒന്ന്‌ കോൺടാക്ട് പോലും ചെയ്തില്ലല്ലോ ഇത്ര കാലം .. മതിയെടാ.. അതൊക്കെ… കഴിഞ്ഞില്ലേ… അവൾ ആ വിഷയം അവസാനിപ്പിക്കാൻ ആയി പറഞ്ഞു… ക്ഷമ ചേച്ചി നമ്മളെ ഒക്കെ ഓർമ ഉണ്ടോ… താര ചോദിച്ചു… അതെന്ത് ചോദ്യം ആണ്‌ സിത്തു … നിന്നെ ഞാൻ അങ്ങനെ മറക്കുമോ…

ചേച്ചിക്ക് വലിയ മാറ്റം ഒന്നും ഇല്ല… കൊറച്ചൂടെ മോഡേൺ ആയി അല്ലേ സംഗീതേട്ടാ… സംഗീത് ചിരിച്ചു… നിനക്കും മാറ്റം ഒന്നും ഇല്ല… ഒന്നുടെ സുന്ദരി ആയി… ക്ഷമ പറഞ്ഞു… അല്ല എന്താപ്പോ ഇവിടെ… ഞങ്ങളെ കാണാൻ വന്നതാണോ… താര ചോദിച്ചു.. അങ്ങനെ ചോദിച്ചാൽ ആ ഉദ്ദേശം കൂടി ഉണ്ട്… പക്ഷെ മെയിൻ ആയിട്ട് വന്നത് ഇവനെ കാണാൻ ആണ്‌… ദേവയെ ചൂണ്ടി അവൾ പറഞ്ഞു…. താരയും സംഗീതും ഒന്നും മനസിലാവാതെ പരസ്പരം നോക്കിനിന്നു… അത് മനസിലായപോലെ ദേവ ക്ഷമക്ക് അരികിലേക്ക് ചേർന്നു നിന്നു… അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു… ഇവളെന്റെ ബാല്യകാല സഖി ആണ്‌… എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി….അത് പറഞ്ഞു ദേവ നോക്കിയത് താരയെ ആയിരുന്നു.. അവളുടെ മുഖം വാടിയിരുന്നു….

ആ പ്രവർത്തി അവളെ വേദനിപ്പിച്ചു എന്ന് ദേവക്ക് തോന്നി.. ആഹാ അങ്ങനെ ഒരു റിലേഷൻ ഉണ്ടോ… അതറിഞ്ഞില്ല… സംഗീത് പറഞ്ഞു…. മ്മ് ഓർമ വെച്ച കാലം തൊട്ടുള്ള കൂട്ടാണ്.. ഇടക്കൊരു ബ്രേക്ക്‌ വന്നു.. ഇപ്പൊ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു… അല്ലേടാ.. ക്ഷമ ദേവയോട് ചോദിച്ചു.. അവൻ അതേ എന്ന് തലയാട്ടി… അപ്പൊ ശെരി സിത്തു. .. സംഗീത് പിന്നെ കാണാം… ഞങ്ങൾക്ക് ഒരു സ്ഥലം വരെ പോവാൻ ഉണ്ട്…. ക്ഷമ പറഞ്ഞുകൊണ്ട് കാറിന്റെ ഡോർ തുറന്നു… സംഗീതിനോട് യാത്ര പറഞ്ഞു ദേവയും അവൾക്കൊപ്പം കാറിൽ കയറി… ക്ഷമ നിനക്കെങ്ങനെ സംഗീതിന്റെ മുന്നിൽ ഇത്ര കൂൾ ആയി സംസാരിക്കാൻ കഴിയുന്നു… കാറിൽ ഇരുന്നു ദേവ ചോദിച്ചു..

ഈ കണ്ടുമുട്ടൽ ഞാൻ പ്രദീക്ഷിച്ചിരുന്നു… അതുകൊണ്ട് മനസിനെ ആദ്യം തന്നെ ഒന്ന്‌ അടക്കി വെച്ചിരുന്നു… മ്മ്.. അവൻ മൂളി… അവർ നേരേ പോയത് പാർക്കിൽ ആയിരുന്നു… ദേവ എല്ലാം ക്ഷമയോട് പറഞ്ഞു… മയൂരിക അവളെ ഞാൻ കണ്ടിട്ടുണ്ട്… ഞങളുടെ ഡിപ്പാർട്മെന്റ് ആയിരുന്നു… പക്ഷെ സംഗീത് സ്നേഹിച്ചത് അവളെ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. അവൻ ഒരിക്കൽ പോലും അവളോട്‌ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല… അവളൊരു പാവം ആയിരുന്നു… ആരോടും അധികം സംസാരിക്കില്ല.. എപ്പോളും എന്തെങ്കിലും ഒക്കെ വരച്ചിരിക്കുന്നത് കാണാം… ദേവക്ക് അതൊരു പുതിയ അറിവ് ആയിരുന്നു… തന്റെ പുറകെ നടന്ന മായ ഒരു വായാടി ആയിരുന്നു…

താരയെ പോലെ തന്നെ…. ദേവാ… എന്നിട്ട് എന്താ നിന്റെ തിരുമാനം… മായയെ സംഗീതിന് കൊടുക്കണം ക്ഷമേ… അവനവളെ അത്രത്തോളം സ്നേഹിക്കുന്നു… അപ്പോൾ മായായോ അവൾ സ്നേഹിക്കുന്നത് നിന്നെ അല്ലേ… അതേ എന്റെ സ്നേഹത്തിന് വേണ്ടി അവൾ എന്തും ചെയ്യും… അത്രത്തോളം അവളെന്നെ സ്നേഹിക്കുന്നു എന്ന് അവളുടെ വാക്കുകളിലൂടെ ഞാൻ അറിഞ്ഞതാണ്… ആ ഞാൻ പറഞ്ഞാൽ അവൾ സംഗീതിനെ സ്വീകരിക്കില്ലേ… ദേവ നീ എന്താണ് ഈ പറയുന്നത്… അത് നീ അർഹിക്കുന്ന സ്നേഹം ആണ്‌… അതവന് അവൾ കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…. ഒരു പക്ഷെ അത്ര പെട്ടന്നൊന്നും അവൾക്കതിന് കഴിഞ്ഞെന്ന് വരില്ല… പക്ഷെ സംഗീതിന്റെ സ്നേഹം അവളെ മാറ്റിയെടുക്കും എന്ന് എനിക്ക് ഉറപ്പുണ്ട്…

മായയെ സംഗീതിന് കൊടുത്ത് താരയെ സ്വന്തമാക്കാൻ ആണോ നിന്റെ തിരുമാനം… ഒരിക്കലും അല്ല… താരയെ വിവാഹം കഴിക്കാൻ എനിക്ക് കഴിയില്ല…. നീ എന്താ പറയുന്നേ ദേവ… അതേ…. അവൾ ഇത്രയും നാളുകൾ എന്റെ ഉള്ളിൽ മായ ആയിരുന്നു… മായ അല്ല അവൾ എന്നറിഞ്ഞ നിമിഷം… എന്റെ പ്രണയം തോറ്റു പോയി…. എന്റെ പ്രണയത്തിന് ഞാൻ നൽകിയ മുഖം മാത്രം ആയിരുന്നു താര…. ആ മുഖത്തിലൂടെ അവളുടെ ഹൃദയത്തെ ആണ്‌ ഞാൻ സ്നേഹിച്ചിരുന്നത്… പക്ഷെ അതവളുടെ ഹൃദയം ആയിരുന്നില്ലല്ലോ… എനിക്ക് തെറ്റുപറ്റി… പക്ഷെ ഇത്രയും നേരത്തെ എല്ലാം തിരിച്ചറിഞ്ഞത് എത്രയോ നന്നായി…

അവൾക്ക് ആശകൾ കൊടുത്തില്ലല്ലോ… ഇപ്പോൾ അവളിൽ നിന്ന് അകലാൻ എനിക്ക് തടസങ്ങൾ ഒന്നും ഇല്ല… ദേവ.. താരയും നിന്നെ സ്നേഹിക്കുന്നില്ലേ.. പിന്നെ എന്ത് കൊണ്ട് നിനക്കവളെ സ്നേഹിക്കാൻ ആവുന്നില്ല… സംഗീതിനെ നീ സ്നേഹിക്കുന്നില്ലേ… അവൻ മറ്റൊരാൾക്ക്‌ അവകാശപ്പെട്ടതാണ് എന്ന് അറിഞ്ഞിട്ടും നിനക്ക് എന്ത് കൊണ്ട് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുന്നില്ല….?? ക്ഷമക്ക് മറുപടി ഉണ്ടായിരുന്നില്ല… അത് തന്നെ ആണ്‌ എന്റെയും പ്രശ്നം… കുറച്ചു നാൾ അവൾക്കും വിഷമം തോന്നും അത് കഴിഞ്ഞാൽ അവളും അതുമായി പൊരുത്തപ്പെടും… മാസങ്ങളുടെ ബന്ധമല്ലേ ഉള്ളൂ… മറക്കാൻ എളുപ്പം കഴിയും…. പക്ഷെ ദേവ… നിനക്ക് അവൾക്കൊരു ജീവിതംകൊടുക്കാൻ കഴിയില്ലേ…

നീ അവളെ സ്നേഹിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്… ഇല്ല ക്ഷമ എനിക്ക് അതിന് സാധിക്കില്ല… തന്റെ പ്രണയം താര അല്ല എന്ന് അറിഞ്ഞ നിമിഷം അവളെന്റെ ഉള്ളിൽ നിന്ന് എന്നെന്നേക്കുമായി പാടി ഇറങ്ങി… ഇനി ഒരിക്കലും അവളുടെ കണ്ണുകളിലെ പ്രണയം എന്നെ സന്തോഷിപ്പിക്കില്ല… ഞാൻ തോറ്റുപോയി… എന്റെ പ്രണയവും…. നീ തോറ്റു പോയി… ശെരിയാണ്.. ഇനി താരയെ കൂടി തോൽപ്പിക്കണോ… നീ പറഞ്ഞപോലെ അവളുടെ സ്നേഹം നിന്റെ മനസിന്റെ മുറിവ് ഉണക്കും… ആഗ്രഹിക്കുന്നത് ഒക്കെ കിട്ടിയാൽ പിന്നെന്ത് ജീവിതം… വേണ്ട ക്ഷമ.. ഫിലോസഫി എന്റെ ജീവിതത്തിൽ ചിലപ്പോൾ ഏൽക്കില്ല…

ഞാൻ തീരുമാനിച്ചു കഴിഞ്ഞു.. എനിക്ക് മായയും വേണ്ട.. താരയും വേണ്ട.. ഈ ജന്മം ഞാൻ ഒറ്റക്കാണ്… ഒരേ സമയം രണ്ടുപേരെ പ്രണയിച്ച വൃത്തിക്കെട്ടവൻ ആണ് ഞാൻ.. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു… മറ്റൊരാൾ സ്നേഹിക്കുന്നു എന്ന് ഓർത്ത് ആരുടെയും ഒപ്പം ജീവിക്കാൻ എനിക്ക് ആവില്ല… അവന്റെ മാനസികാവസ്ഥ മനസിലാക്കിയ ക്ഷമ പിന്നൊന്നും പറഞ്ഞില്ല… രാത്രി അവനെ വീട്ടിൽ ആക്കി അവൾ തിരിച്ചു പോയി… അവനെ കാത്ത് മുറ്റത്ത് തന്നെ താര ഉണ്ടായിരുന്നു..

മാഷേ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു.. വേണ്ട താര.. സംഗീത് എന്നോട് എല്ലാം പറഞ്ഞു… ഐ ആം സോറി എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാൻ ആവില്ല… താരക്ക് എന്നേക്കാൾ നല്ലൊരാളെ കിട്ടും.. എന്റെ ഉള്ളിൽ താനെന്നും നല്ല സുഹൃത്ത് മാത്രം ആണ്… അവളുടെ മുഖത്ത് പോലും നോക്കാതെ അവൻ പറഞ്ഞു.. മുകളിലേക്ക് കയറി പോയി… അപ്പോഴും ആകാശത്ത് ഒരു ദേവതാരകം അവരെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു…

തുടരും

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 15

ദേവതാരകം : ഭാഗം 16

ദേവതാരകം : ഭാഗം 17