Tuesday, December 17, 2024
Novel

പ്രണയം : ഭാഗം 9

എഴുത്തുകാരി: അതുല്യ കെ.എസ്‌

” ഞാൻ എത്ര നാളായി ആഗ്രഹിക്കുന്നു ഇങ്ങോട്ട് വരാൻ. എനിക്ക് അത്രമാത്രം അറ്റാച്ച്മെന്റ് ഉണ്ട് ഈ ക്ഷേത്രത്തോട്..ഇപ്പോൾ ഇങ്ങോട്ട് വന്നിട്ട് ഏകദേശം രണ്ട് വർഷം പിന്നിടുന്നു.. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ഞാൻ ഒരു കാര്യം പ്രാർത്ഥിച്ചിട്ടാണ് പോയത്.. പക്ഷെ അത് നടന്നില്ല.. ഞാൻ ആർക്കു വേണ്ടിയാണോ അന്ന് പ്രാർത്ഥിച്ചതു അയാൾ ഇന്ന് എന്നെ വെറുക്കുന്നു.. ആഹ്ഹ് അതൊക്കെ പോട്ടെ” ” ഞാനും പ്രാർത്ഥിച്ചിരുന്നു.. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയായിട്ടു ഇവിടെ വരുമെന്ന്.. ദേവിയോട് പോയി പറയണം അങ്ങനെ ഒരു പെൺകുട്ടിയെ ഞാൻ കണ്ടെത്തിയെന്ന് …ഇനി ഇപ്പൊ പ്രാർത്ഥിച്ചിട്ടു വരാം.. ”

അവർ ഒരുമിച്ച് നടന്നു നീങ്ങി.. വലം വയ്ക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴുമൊക്കെ അവൻ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു ഞാൻ ആഗ്രഹിച്ച പെൺകുട്ടി ഇവളാണെന്ന് അവൾ തന്റെ മാത്രം ആയിരുന്നുവെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. എത്രയോ പെൺകുട്ടികളെ താൻ കണ്ടിട്ടുണ്ട്. കണ്ടതിൽ വെച്ച് അവന്റെ മനസ്സിൽ പ്രതിഷ്ഠിച്ച നേടിയത് ഗീതു മാത്രമാണ്.. ഇനിയും ഒരുപാട് കാത്തിരിക്കാൻ വയ്യാത്തതുകൊണ്ടാണ് അവളോടുള്ള പ്രണയം തുറന്നു പറയാൻ അവൻ തീരുമാനിച്ചത്. പക്ഷേ അവൾക്ക് തിരിച്ചു ഉണ്ടാവുന്ന സമീപനം എന്താണെന്ന് ഓർക്കുമ്പോൾ അവനു ഭയവുമുണ്ട്.. ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞ് അവർ ആൽ ചുവട്ടിലേക്ക് നടന്നു.. “ഗീതു നമുക്ക് കുറച്ചു നേരം ഇവിടെ ഇരിക്കാം.. ” ” ഇപ്പോൾ മടങ്ങുന്നില്ലേ ?” “പോകാം അതിനുമുമ്പ് ഇവിടെ കുറച്ച് ഇരിക്കാം .

ആൽച്ചുവട്ടിൽ ഇരിക്കുന്നത് വളരെ നല്ലതാണ്.. ഗീതു നന്ദന് മനസ്സിൽ കൊടുത്തിരിക്കുന്ന സ്ഥാനം വളരെ വലുതാണ് . അതു കൊണ്ടു തന്നെ അവൻ പറയുന്നത് അവൾ വിശ്വസിക്കുന്നതും അവൻ പറയുന്നതുപോലെ ചെയ്യുന്നതും. “പിന്നെ ഗീതു ………………..” ” എന്താ ചേട്ടാ.. ” “ഒരു കാര്യം നിന്നോട് പറയാൻ കുറെ ആയി വിചാരിക്കുന്നു …അത് നീ എങ്ങനെ സ്വീകരിക്കും എന്ന് എനിക്കറിയില്ല …..പക്ഷേ ഇങ്ങനെ പറയാതിരുന്നാൽ ഒരുപക്ഷേ അത് എന്നെ തന്നെ.. ” ” കൂടുതൽ വളച്ചു കെട്ടാതെ പറയൂ … ചേട്ടാ.. ” “ഞാൻ പറഞ്ഞില്ലേ ആ പെൺകുട്ടിയോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാൻ തീരുമാനിച്ചുവെന്ന് .” “അതെ പറഞ്ഞിരുന്നു…. ഏട്ടൻ പറഞ്ഞോ ?” ” ഇല്ല പറയാൻ പോകുന്നു..” “എങ്കിൽ ഇവിടെ വെച്ച് പറയൂ അതാകുമ്പോൾ എനിക്കും കേൾക്കാമല്ലോ…” മുഖത്ത് നേർത്ത പുഞ്ചിരിയോടെ അതിലെ ഭയത്തോടും കൂടി അവന്റെ ഉള്ളിലുള്ള ഇഷ്ടം അവളോട് തുറന്നു പറയാൻ തുടങ്ങി. ”

ഗീതു എനിക്ക് ആ പെൺകുട്ടിയെ ഒരുപാട് ഇഷ്ടമാണ്.. കണ്ടനാൾമുതൽ … അവൾ നഷ്ടപ്പെട്ടാൽ…. എനിക്കറിയില്ല എന്ത് സംഭവിക്കുമെന്ന്.. ചിലപ്പോൾ ഒന്നും തന്നെ സംഭവിക്കില്ലായിരിക്കാം.. പക്ഷേ അവൾ ഉണ്ടെങ്കിൽ ലൈഫ് കളർ ആയിരിക്കും… അവളോട് പറയാൻ എനിക്ക് നല്ല പേടിയുണ്ട് . ഞാൻ എത്ര പെൺകുട്ടികളെ കണ്ടിട്ടുണ്ടന്നോ .. പക്ഷേ ആരും തന്നെ എന്നെ ഇത്ര സ്വാധീനിച്ചിട്ടില്ല.. എന്റെ മനസ്സിൽ ആരും കയറി കൂടിയിട്ടില്ല.. ” ” അല്ല…. പെൺകുട്ടി ആരാണെന്ന് മാത്രം പറഞ്ഞില്ലല്ലോ.. ” ” അത്…..” അവൻ ഇരുന്നിടത്തുനിന്ന് എണീറ്റ് അവളുടെ മുന്നിൽ വന്നു നിന്നു.. അവളുടെ കണ്ണുകളിൽ നോക്കി അവളെ എഴുന്നേൽപ്പിച്ച് അവളുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.. “ഇഷ്ടമാണ് ഒരുപാട്.. ” ഒരു ഞെട്ടലോടെയാണ് അവൾ അത് കേട്ടത്.. സങ്കടവും ദേഷ്യവും സഹിക്കാൻ വയ്യാതെ അവൾ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ചോദിച്ചു.. ” എന്തിനായിരുന്നു…

ഞാൻ എന്റെ സ്വന്തം ചേട്ടൻ പോലെ അല്ലെ കണ്ടിട്ടുള്ളൂ… എന്നിട്ടും എന്നോട് എന്തിനാണ് ഈ ചതി ചെയ്തത്.. ” “നന്ദന് നിശബ്ദനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു .മുന്നേ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോഴെ തിരുത്തുമായിരുന്നില്ലേ ……..അച്ഛൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ അച്ഛനെതിരെ കളിയാക്കി ചിരിച്ചു.. പക്ഷേ ഇപ്പൊ മനസിലായി ഏട്ടൻ പറഞ്ഞിട്ട് ആണല്ലേ അമ്മാവൻ അച്ഛനോട് പറഞ്ഞത്… ഒട്ടും പ്രതീക്ഷിച്ചില്ല ഏട്ടൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് .. എനിക്ക് മറ്റൊരു രൂപത്തിൽ കാണാൻ കഴിയില്ല.. ശരിയാണ് പലപ്പോഴും എന്റെ സങ്കടനിമിഷങ്ങളിൽ സന്തോഷം നല്കാൻ ഏട്ടന് കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് …. വിഷമങ്ങൾ മാറ്റി തന്നിട്ടുണ്ട്… എല്ലാം ശരിയാണ് …പക്ഷേ ഏട്ടന് അപ്പോഴൊക്കെ ഞാൻ എന്റെ സ്വന്തം ഏട്ടൻ ആയിട്ടാണ് കണ്ടിരിക്കുന്നത് .

പക്ഷേ ഏട്ടൻ ഇങ്ങനെ ഒരു കാര്യം ഉള്ളിൽ വച്ചു കൊണ്ടാണ് എന്നോട് പെരുമാറിയതെന്ന് അറിഞ്ഞില്ല.. ” ഒരു നിമിഷം പൊട്ടിക്കരയണം എന്ന് അവൾ ആഗ്രഹിച്ചു.. “ചേട്ടന്റെ ഒരു നല്ല ഭാര്യ ആവാൻ എനിക്ക്കഴിയില്ല . ഇത്രയും കാലം മറ്റൊരാളെ മനസ്സിൽ കൊണ്ടുനടന്ന ഒരാളാണ് ഞാൻ ….ഒരുപാട് അനുഭവിച്ചിട്ടുണ്ട്… കോളേജിൽനിന്നും കൂട്ടുകാരിൽ നിന്നും ഒക്കെ….ഇപ്പോൾ സസ്പെൻഷൻ ഇരിക്കുന്നത് വരെ… ഇനി എനിക്ക് സഹിക്കാൻ കഴിയില്ല.. എന്നെ ആ ലോകത്തു നിന്ന് മറ്റൊരു ലോകത്തേക്ക് കൊണ്ട്വന്നത് ഏട്ടനാണ് … സ്വന്തം ചേട്ടൻ ചെയ്യുന്ന ഒരു കാര്യം തന്നെയാണ് അത് .. ഏട്ടനെ മറ്റൊരു രീതിയിൽ ഞാൻ കണ്ടിട്ടില്ല.. ” അവൾ വളരെ അസ്വസ്ഥയാണ് .. നന്ദന് എന്തു പറയണമെന്ന് അറിയില്ലായിരുന്നു.. ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്നുവരെ അവൻ ആഗ്രഹിച്ചു പോയി.. അവൾ ഒരു നിമിഷം ആലിന്റെ ചുവട്ടിൽ ഇരുന്നു . “സോറി ഗീതു ഞാൻ ആണ് തെറ്റുചെയ്തത് .

എന്റെ മനസിൽ ഇങ്ങനെ ഒരു സ്വപ്നം വളരാൻ പാടില്ലായിരുന്നു ..നിന്റെ ഭാഗത്തു ആണ് ശെരി ..ഞാൻ നിന്ന് ഒരിക്കലും നിർബന്ധിക്കില്ല ..” കുറച്ച് നേരം ദേവിയുടെ നടയിലേക് നോക്കി നിന്നിട്ട് അവൻ പറഞ്ഞു.. “പോകാം ഗീതു …..” ഗീതു ഒന്നും തന്നെ മിണ്ടാതെ അവന്റെ പുറകെ പോയി .തിരിച്ചു പോകുന്ന സമയം ആരും തന്നെ പരസ്പരം സംസാരിച്ചില്ല .ഗീതു പുറത്തേക് തന്നെ നോക്കി ഇരുന്നു ..ഇടയ്ക് നന്ദൻ സംസാരിക്കാനായി ശ്രെമിച്ചെങ്കിലും പിന്മാറി .അവനു ഒന്നും തന്നെ സംസാരിക്കാൻ തോന്നിയില്ല എന്നതാണ് സത്യം .ഗീതുവിനോട് എത്ര സംസാരിച്ച്ചാലും മതിയാവാത്ത തനിക്ക് ഇത് എന്ത് പറ്റിയെന്ന് അവൻ ഒരുപാട് തവണ ആലോചിച്ചു .ഗീതു ഒന്നും തന്നെ സംസാരിക്കാൻ തയ്യാറാവുന്നില്ല.എന്തായാലും ഗീതു തന്നെ മറ്റൊരു രീതിയിൽ സ്നേഹിക്കില്ല എന്ന അവനു ഉറപ്പായി.

അത്യാവശ്യം സ്പീഡിൽ തന്നെ കാറോടിച്ചത് കൊണ്ടാവണം അവർ പെട്ടന്ന് തന്നെ വീട്ടിൽ തിരിക്കിച്ചെത്തി .എല്ലാവരുടെയും ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നന്ദനും ഗീതുവും അവരവരുടെ മുറികളിലേക്ക് പോയി .എല്ലാവരും വന്ന മാറി മാറി ഓരോ കാര്യങ്ങൾ ചോദിച്ചിട്ടും അവർ ഒന്നിനും മറുപടി നൽകിയില്ല .ബന്ധുക്കൾ എല്ലാം ഓരോരുത്തരുടെ വീടുകളിലേക്കു മടങ്ങാൻ തുടങ്ങി .ഗീതുവിനും കുടുംബത്തിനും മടങ്ങേണ്ട സമയം എത്തിയിരിക്കുന്നു.അച്ഛന്റെ നിർബന്ധപ്രകാരം അവൾ നന്ദനോട് യാത്ര പറയുന്നതിനായി മുറിയിലേക്ക് ചെന്നു . “നന്ദേട്ടാ………………………….” കാലുനീട്ടിവെച്ചുകൊണ്ട് ജനലിലൂടെ പുറത്തേയ്ക്കു നോക്കിയിരിക്കുകയായിരുന്നു നന്ദൻ .പുറത്തു പോയി വന്ന വേഷങ്ങൾ പോലും അവൻ മാറിയിട്ടില്ല .

ഗീതു ഷിർട്ടിൽ കുത്തി പിടിച്ച ഭാഗം ഇപ്പോഴും ചുളുങ്ങി തന്നെയാണ് ഇരിക്കുന്നത്.. ഗീതുവിനെ കണ്ടതും അവൻ എണീറ്റു.. “ആഹാ മടങ്ങാറായോ ഗീതു …………….?” നേരുത്തെ സംഭവിച്ച കാര്യങ്ങൾ അവൻ ഒന്നും തന്നെ പുറത്തു പ്രേകടിപ്പിക്കുന്നില്ല.ഗീതുവിന്‌ അത്ഭുതം തോന്നി. അവളും ഒന്നും തന്നെ ഇല്ലെന്ന മട്ടിൽ നടിക്കാൻ ശ്രെമിച്ചു . “പോവാറായി…..” “ഇനി അപ്പൊ എപ്പോഴാ ഇങ്ങനെ ഒക്കെ ഒന്നു കാണാൻ കഴിയുക …” ഇനിയും കാണാൻ അവസരങ്ങൾ ഉണ്ടാകുമെന്ന് നന്ദനെ പറഞ്ഞു ധരിപ്പിച്ചുകൊണ്ട് തിരിച്ചു പോകാനായി ശ്രെമിച്ചതും അവൻ അവളുടെ കൈകളിൽ കയറി പിടിച്ചു .. “ഗീതു….ഞാൻ………………… അച്ഛനോട് ഞാൻ ഒന്നും തന്നെ പറഞ്ഞിട്ടുണ്ടായില്ല ..ചിലപ്പോൾ അച്ഛന്റെ ആഗ്രഹം ആവും അച്ഛൻ അമ്മാവനോട് തുറന്നു പറഞ്ഞത് ..എന്നെ ആ കാര്യത്തിൽ തെറ്റിധരിക്കരുത് ….പിന്നെ ………നിനക്കു ഇഷ്ടമല്ലെങ്കിൽ വിട്ടേയ്ക്…എപ്പോഴെങ്കിലും ഒരിഷ്ടം എന്നോട് തോന്നിയാൽ പറയാൻ മടിക്കരുത് …

നിന്റെ ഒരു വിളിക്കായി ഞാൻ എപ്പോഴും കാത്തിരിക്കും……… ഇതിന്റെ പേരിൽ നീ എന്നോട് മിണ്ടാതെ ഒന്നും ഇരിക്കരുത് ..അതെനിക്ക് സഹിക്കില്ല ..പിന്നെ ഒന്നുകൂടി നന്നായി പഠിക്കണം..കോളേജിലെ പ്രശ്നങ്ങൾ എനിക്ക്’അറിയില്ല ..എന്തൊക്കെ ഉണ്ടായാലും ധൈര്യത്തോടു കൂടി നേരിടണം …എന്റെ എന്തെങ്കിലും നിനക്കു വേണമെന്ന് തോന്നിയാൽ വിളിക്കാൻ മടിക്കരുത് …” ഇടയ്ക്കിടെ നന്ദന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു കണ്ണീരുമറയ്ക്കാൻ അവൻ പെടാപ്പാടു പെടുന്നത് അവൾ കണ്ടു.സങ്കടം സഹിക്കവയ്യാതെ അവൾ നന്ദന്റെ നെഞ്ചിലേക് ചാഞ്ഞു ..

നന്ദൻ അവളെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു …………. “കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ കുട്ടികൾക്കും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടാകുമെന്ന്……………….” ഇതെല്ലം കണ്ടുകൊണ്ട് നിന്ന ചെറിയമ്മ എല്ലാവരോടുമായി പറഞ്ഞു .ഈ രംഗങ്ങൾ കാണാനായി ചെറിയമ്മ എല്ലാവരെയും നേര്ത്ത തന്നെ വിളിച്ചുകൊണ്ട് വന്നിരുന്നു എന്നതാണ് സത്യം .ഗീതുവിനെയും നന്ദനെയും ഈയൊരു സാഹചര്യത്തിൽ കണ്ട എല്ലാവരും തന്നെ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചിരുന്നു …..കുട്ടികൾ സ്നേഹത്തിൽ ആണെന്ന്…

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2

പ്രണയം : ഭാഗം 3

പ്രണയം : ഭാഗം 4

പ്രണയം : ഭാഗം 5

പ്രണയം : ഭാഗം 6

പ്രണയം : ഭാഗം 7

പ്രണയം : ഭാഗം 8