Saturday, January 18, 2025
Novel

പ്രണയം : ഭാഗം 12

എഴുത്തുകാരി: അതുല്യ കെ.എസ്‌

ഗീതു നീ എന്താണ് വാതിൽ പൂട്ടിയിരിക്കുന്നത് ? …………വേഗം വന്നു തുറക്ക് ………ഗീതു ………………..” അവൻ വീണ്ടും അലറി കൊണ്ടേയിരുന്നു .പക്ഷേ മുറിയിൽ നിന്ന് യാതൊരു ശബ്ദവും ഉണ്ടായില്ല.. നന്ദന്റെ ശബ്ദം കേട്ട് ഗീതുവിന്റെ അച്ഛനും അമ്മയും നാട്ടുകാരും അടക്കം എല്ലാവരും തന്നെ വാതിലിനു ചുറ്റുംകൂടി .എല്ലാവരും ഒരുമിച്ച് അവളെ വിളിച്ചുകൊണ്ടേയിരുന്നു .പക്ഷേ അവൾ ഒന്നും മിണ്ടിയില്ല .തുറന്നതും ഇല്ല.. നന്ദൻ പെട്ടെന്നുതന്നെ ജനലിന് അടുത്തേക്ക് ഓടി..

ജനൽ പാളി കുറച്ച് തുറന്നിട്ടിരിക്കുകയാണ് അവിടെ ചെന്ന് അവൻ ജനൽ തുറന്നതും പേടിച്ചു അലറിവിളിച്ചു… “ഗീതു വേണ്ട……………………….” നന്ദനെ കണ്ടതും ഗീതു ഒന്ന് പരിഭ്രമിച്ചു.അവളുടെ കൈകൾ മുഴുവനും രക്തം പൊതിഞ്ഞിരിക്കുന്നു .അവൾ കൈയ്യിൽ ഒരു കത്തിയും പിടിച്ചുകൊണ്ടാണ് നിൽക്കുന്നത് . “വേണ്ട……….. ഗീതു……….. കത്തി മാറ്റ് ………………………..” നന്ദന്റെ അലർച്ച കേട്ടുകൊണ്ട് അച്ഛനും അമ്മയും ജനലിന് അടുത്തേക്ക് വന്നു. ” മോളെ വേണ്ട…………………….” “ഇല്ല …..ഈ വിവാഹം നടത്തരുതെന്ന് എത്ര തവണ അച്ഛനോട് പറഞ്ഞു ഞാൻ …..” “മോളെ….

നീ അവിവേകം ഒന്നും കാണിക്കരുത് ……………. പുറത്തേക്ക്..വാ….രക്തം വരുന്നുണ്ട് ….വാ മോളെ …” “അച്ഛനുമമ്മയും സമ്മതം തരാതെ ഞാൻ വരില്ല……………” “ഈ വിവാഹം കഴിച്ചുകൊണ്ട് നന്ദേട്ടന്റെ ജീവിതം കൂടെ കളയാൻ ഞാൻ തയ്യാറല്ല……..” ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ…പിന്നെ …….. ഞാനീ ലോകത്ത് ഉണ്ടാവില്ല…” “ഇല്ല ….ഗീതു ….നിന്റെ സമ്മതമില്ലാതെ ഞാൻ നിന്നെ വിവാഹം കഴിക്കില്ല …..ഗീതു വാതിൽ തുറക്ക് ….” നന്ദൻ ദയനീയ ഭാവത്തിൽ പറഞ്ഞു . “മോളെ കൈ മുഴുവൻ ചോരയാണ്……. നമുക്ക് ഹോസ്പിറ്റലിൽ പോകാം ……”

ഗീതുവിന്‌ ഒന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… അവൾ കട്ടിലിന്റെ കാലിൽ പിടിച്ച് അവിടെ താഴെ ഇരുന്നു പോയി.. ” ഗീതു….. ഞാൻ പറഞ്ഞില്ലേ നിന്നോട്……. കതക് തുറക്കാൻ….. ഉറപ്പായിട്ടും നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ വിവാഹം കഴിക്കില്ല..” അവൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു.. നന്ദൻ പരിഭ്രമത്തോടെ ഓടി വാതിലിനു അടുത്ത് ചെന്ന് ആഞ്ഞു തള്ളി.. വാതിലിന് നല്ല ഉറപ്പുള്ളതിനാൽ നന്ദൻ കതകിൽ തട്ടി പുറകോട്ട് വീണു.. ഒരു മനുഷ്യ ജീവൻ ഉള്ളിൽ കിടന്ന് പിടയുകയാണ് എന്നോർത്തപ്പോൾ അവന് പിന്തിരിയാൻ കഴിഞ്ഞില്ല.

അവൻ വീണ്ടും എണീറ്റ് വന്നു പിന്നെയും പിന്നെയും ആഞ്ഞു തള്ളി കൊണ്ടിരുന്നു .ഒടുവിൽ കുറേ പരിശ്രമത്തിനു ശേഷം വാതിൽ തുറന്നു വന്നു. അവൻ അവളെ കൈകൾ കൊണ്ട് കോരി എടുത്ത് കാറിന്റെ അടുത്തേക്ക് ഓടി. നന്ദന്റെ കൂടെ ഗീതുവിന്റെ അച്ഛനും അമ്മയും കാറിൽ കയറി .പെട്ടെന്നുതന്നെ ഹോസ്പിറ്റൽ എത്തിക്കാനായി കാർ കുതിച്ചു . എല്ലാരും ആകെ പേടിച്ചു വിറച്ചിരുന്നു. ഗീതു അമ്മയുടെ മടിയിൽ കിടക്കുകയാണ് .നന്ദൻ അവളുടെ കൈ മുറുകെ പിടിച്ചിട്ടുണ്ട്. ഹോസ്പിറ്റലിൽ എത്തിയതും പെട്ടെന്ന് തന്നെ അവൻ അവളെ എടുത്തു കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടി..

പക്ഷേ ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല. ” നിങ്ങൾ എന്തേ കാണിക്കുന്ന ….. കുട്ടിയെ അവിടെ കിടത്തു …..” “ഡോക്ടർ എവിടെ …. ഡോക്ടറെ വേഗം വിളിക്ക്…..” നന്ദൻ നേഴ്സുമാരോട് പറഞ്ഞു. “ഇത് …ഒരു ഹോസ്പിറ്റൽ ആണ്.. ഇവിടെ ഡോക്ടർമാർക്ക് ഒരു സമയം പറഞ്ഞിട്ടുണ്ട്. അപ്പോൾ മാത്രമേ വരൂ ..ഞങ്ങൾ പോയി ഭക്ഷണം കഴിച്ചിട്ട് വരാം.. ” “നിങ്ങൾ എന്തൊക്കെയാ പറയുന്നത് …. ഒരു പെൺകുട്ടി മരണത്തോട് മല്ലടിക്കുന്നു..അപ്പൊ … ആണോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.. …. നിങ്ങൾ വേഗം ഡോക്ടറെ വിളിച്ചേ പറ്റൂ……………………..” “ഡോക്ടറിനെ വിളിക്കില്ല എന്ന് പറഞ്ഞില്ലല്ലോ….

വിളിക്കാം നിങ്ങൾ അവിടെ പോയിരിക്ക്………..” നന്ദന്റെ നിര്ബന്ധത്തിനു വഴങ്ങി അവസാനം ശല്യം സഹിക്കവയ്യാതെ നഴ്സുമാർ ഡോക്ടറെ വിളിച്ചുവരുത്തി. ” ഇപ്പോൾ കൊണ്ടുവന്നതു കൊണ്ട് കുട്ടി രക്ഷപ്പെട്ടിട്ടുണ്ട്………… കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ……” ഡോക്ടറുടെ വാക്കുകൾ എല്ലാവർക്കും ആശ്വാസമായതു പോലെ തോന്നി.. ചെറിയമ്മയും ചെറിയച്ഛനും നന്ദന്റെ അച്ഛനും അമ്മയും ബന്ധുക്കളും എല്ലാവരും തന്നെ ആശുപത്രിയിൽ ഉണ്ട്.. ആർക്കും തന്നെ എന്തു പറയണമെന്ന് അറിയില്ല.

എല്ലാവരും തങ്ങളുടെ ചിന്തകൾ എല്ലാം തന്നെ തെറ്റിപ്പോയി എന്ന് തോന്നി.. ഗീതു വിനെ കുറിച്ചു മുന്നേ മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു എന്ന് അവർ പരസ്പരം പറഞ്ഞു കൊണ്ടേയിരുന്നു.. ഗീതുവിന്റെ അമ്മ കരഞ്ഞുകൊണ്ട് നന്ദനോട് നന്ദി പറഞ്ഞു. ” ഇനി എന്താ ചെയ്യാ എന്നറിയില്ല മോനെ….. ഒരുപാട് നന്ദിയുണ്ട്….. ഒരുപക്ഷേ ആ സമയത്ത് വാതിൽ തള്ളി തുറന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾക് ഗീതുവിനെ നഷ്ടപ്പെടുമായിരുന്നു ..ഇനി എങ്ങനെയാണ് അവളുടെ വിവാഹം നടത്തുക.. ” ” ഇല്ല ഞാൻ സമ്മതിക്കില്ല ……അവളുടെ സമ്മതമില്ലാതെ അവളെ ഞാൻ വിവാഹം കഴിക്കില്ല …

ഇനി ഇതിന്റെ പേരിൽ ആരും എന്റെ എടുത്തു വരികയോ പറയുകയോ ചെയ്യേണ്ട.. അവൾ എന്നും എന്റെ മനസ്സിൽ ഉണ്ടാവും… പക്ഷേ അവളുടെ സമ്മതമില്ലാതെ ഒന്നും തന്നെ ഇവിടെ നടക്കില്ല…. ഇനിയും അവളെ മരണത്തിലേക്ക് തള്ളി വിടാൻ എനിക്ക് കഴിയില്ല….. ഞാനത് ചെയ്യില്ല.. ” നന്ദൻ ഇത്രയും പറഞ്ഞു പുറത്തേക്ക് പോയി.. രണ്ടു ദിവസം ഒബ്സെർവഷനു ശേഷം വീട്ടിലേക്കു മടങ്ങാം എന്ന് ഡോക്ടർ നിർദേശിച്ചു. ഈ രണ്ടു ദിവസവും നന്ദൻ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഏതൊരു കാര്യത്തിനും അവൻ അവർക്ക് താങ്ങായി നിന്നു.

മരുന്നു വാങ്ങാനും ഭക്ഷണം വാങ്ങാനും ഒക്കെ രാവും പകലുമില്ലാതെ അവരുടെ കൂടെ തന്നെ അവളെ പരിചരിച്ചു കൊണ്ട്അവിടെ ഉണ്ടായിരുന്നു . നന്ദന്റെ ഈ സമീപനം എല്ലാവർക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു. വിവാഹത്തെക്കുറിച്ച് ആരും തന്നെ അവിടെ സംസാരിച്ചിരുന്നില്ല. ഗീതുവിന് അത് വീണ്ടും ഒരു വിഷമം ഉണ്ടാക്കിയേക്കാം ഇന്ന് എല്ലാവരും വിചാരിച്ചു. ഡോക്ടർ പറഞ്ഞ പ്രകാരം രണ്ടു ദിവസത്തിനു ശേഷം ഗീതുവിനെ വീട്ടിലേക്കു കൊണ്ട് പോയി .നന്ദൻ അവിടെയും എല്ലാവരുടെയും താങ്ങായും തണലായും ഉണ്ടായിരുന്നു.പരിചരണത്തിന് അവനെ കഴിഞ്ഞേ ആളുകൾ ഉണ്ടായിരുന്നുള്ളു .

ഗീതു എപ്പോഴും പുറത്തേയ്ക്ക് നോക്കി ഇരിപ്പാണ്.അവളുടെ മനസ്സ് ആകെ വിങ്ങി പൊട്ടുകയാണ്.ചില സമയങ്ങളിൽ നന്ദന്റെ സമീപനം അവൾക് ഏറെ ആശ്വാസം തന്നെയായിരുന്നു . അനന്തുവിന്റെയും അഞ്ജലിയുടെയും വിവാഹം കൃത്യ സമയത്തു തന്നെ നടന്നിരുന്നു.ആദ്യ ദിവസം തന്നെ അഞ്ജലിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു.പക്ഷെ അനന്തു അതൊന്നും വകവെച്ചില്ല.സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ മാത്രമായി ആണ് അവൻ അതിനെ കണക്കാക്കിയത് .അഞ്ജലിക്ക് ‘അമ്മ മാത്രമാണ് ഉള്ളത്.

അഞ്ജലിയുടെ ഒരു ഇഷ്ടത്തിന് പോലും ‘അമ്മ ഇതുവരെ എതിര് നിന്നിട്ടില്ല .അതുകൊണ്ട് തന്നെയാണ് അനന്തുവിനെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോൾ ഒന്നും എതിർത്തു പറയാതെ ‘അമ്മ സമ്മതിച്ചതും . അനന്തുവിന്റെയും അഞ്ജലിയുടെയും ശാന്തി മുഹൂർത്തത്തിൽ തന്നെ അവൾ ഒരു ശാരീരിക ബന്ധത്തിന് ഇപ്പോൾ തയ്യാറല്ല എന്ന് അനന്തുവിനോട് തുറന്നു പറഞ്ഞിരുന്നു .നല്ലൊരു കുടുംബജീവിതം സ്വപ്നം കണ്ടുകൊണ്ട് അനന്തു ഓരോ ദിവസവും കഴിച്ചുകൂട്ടി.അഞ്ജലി എപ്പോഴും അനന്തുവിൽ നിന്നു ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു .

പല തവണ അനന്തു ഇതിനെ കുറച്ചു ചോദിച്ചപ്പോഴും അവൾ ഒരു ഉത്തരം നല്കാൻ തയ്യാറായില്ല .പയ്യെ പയ്യെ വീട്ടിൽ കലഹങ്ങൾ ഉണ്ടാക്കാൻ തുടങ്ങി .അനന്തുവിന്റെ അമ്മയുടെ നേരേ തട്ടി കേറുവാനും അനിയത്തിയെ ഉപദ്രവിക്കാനും തുടങ്ങിരുന്നു .അഞ്ജലിയോടുള്ള അമിത സ്നേഹം മൂലം അമ്മയും അനിയത്തിയും പറയുന്നത് ഒന്നും തന്നെ അനന്തു വിശ്വസിച്ചില്ല . ഗീതുവിന്റെ ഇപ്പോഴുള്ള അവസ്ഥ അനന്തു അറിഞ്ഞുവെങ്കിലും അവളെ പോയി കാണാൻ അവൻ തയ്യാറായില്ല . എപ്പോഴും മൂകമായി പുറത്തേക്ക് നോക്കി ഇരിക്കുന്ന ഗീതു സംസാരിച്ചു തുടങ്ങണമെങ്കിൽ നന്ദൻ വരണം.

ഗീതുവിന്റെ മനസ്സിൽ ഇപ്പോഴും നന്ദനു വലിയൊരു സ്ഥാനം തന്നെയുണ്ട്. രാവിലെ വന്നാൽ വൈകുന്നേരം ആകുന്നതുവരെ നന്ദൻ ഗീതുവിന്റെ അടുത്തുതന്നെ ഉണ്ടാകും. അവളോട് ഓരോ കാര്യങ്ങൾ സംസാരിക്കാനും തമാശകൾ പറയാനും സന്തോഷം കൊടുക്കാനും അവൻ എപ്പോഴും അടുത്ത് തന്നെയുണ്ട് .അതുകൊണ്ടുതന്നെ വേറെ ആരും അവളെ പരിചരിക്കാൻ വേണമെന്നില്ല.. ഗീതുവിന്റെ മനസ്സ് പലപ്പോഴായി നന്ദനോട് അടുത്ത് തുടങ്ങി.. ഒരു ചേട്ടനെക്കാൾ ഉപരി അവളുടെ മനസ്സിൽ നന്ദനോട് വേറെ എന്തൊക്കെയോ മനോഭാവം വരുന്നതായി അവൾക്ക് അനുഭവപ്പെട്ടു.

പക്ഷെ അവൾ അതൊന്നും കാര്യമാക്കിയില്ല. ഒരു ദിവസം വൈകുന്നേരം മുറിയിലിരുന്ന് നന്ദനും ഗീതവും ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ” ഗീതു, ഞാൻ അമേരിക്കയിലേക്ക് പോയാലോ… എന്ന് ആലോചിക്കുന്നുണ്ട്.. അടുത്ത മാസം തന്നെ പോയാലോ എന്ന് വിചാരിക്കുന്നു. ” “അതെന്താ…….. ഇനി പോകുന്നില്ല എന്ന് പറഞ്ഞിട്ട്. ” “അത് അങ്ങനെയൊക്കെയാണ് വിചാരിച്ചിരുന്നത്… പക്ഷേ ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല… അത് മാത്രമല്ല കുറച്ചായി എനിക്ക് ബിസിനസ് ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല… ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ എന്റെ ബിസിനസ് ഒക്കെ നിലംപതിക്കും. ”

“അത് പെട്ടെന്ന് പോകുവാ……….. എന്ന് വെച്ചാ…………” “അതിനിപ്പോ എന്താ…………..? നിന്റെ കൂടെ എല്ലാരും ഇല്ലേ.. പോകുന്നതിനു മുൻപ് ഒരു കാര്യം ചെയ്തു തീർക്കുകയും വേണം .പിന്നെ വിളിച്ചാൽ ഞാൻ വരും.. എന്തുകൊണ്ടും ഞാൻ പോകുന്നതല്ലേ നല്ലത്..” “ഏട്ടനെ ഞാൻ ഒരുപാട് വേദനിപ്പിച്ചു എന്ന് എനിക്കറിയാം. പക്ഷേ നമ്മുടെ രണ്ടുപേരുടെയും നല്ലതിനു വേണ്ടിയാണ് ഞാൻ വിവാഹത്തിന് തയ്യാറാകാതിരുന്നത്.. ചേട്ടൻ എന്നോട് ക്ഷമിക്കണം. ഈ ഒരു കാര്യം ആലോചിച്ചു ആണ് ഏട്ടൻ തിരിച്ചു പോകാൻ തീരുമാനിച്ചതെങ്കിൽ ………………… ഞാൻ കാരണം എല്ലാം…… ” ” ഇല്ല….ഇനി അതൊന്നും ആലോചിക്കേണ്ട …. നിന്റെ തീരുമാനം തന്നെയാണ് നല്ലത്..

കാരണം ഇഷ്ടപ്പെടാത്ത വിവാഹത്തിന് ആരും തയ്യാറാകരുത് … കാരണം അവരുടെ ജീവിതത്തിൽ തന്നെയാണ് ഇത് പിന്നീട് ബാധിക്കുക .അവരുടെ പങ്കാളിയെ ചതിക്കുന്നത് തുല്യമാണ് ഇത്… നീ ഒരിക്കലും അങ്ങനെയൊന്നും ചെയ്തില്ലല്ലോ… എനിക്ക് എപ്പോഴും നിന്നോട് സ്നേഹം മാത്രമേയുള്ളൂ.. എന്തുകൊണ്ടും എന്റെ മനസ്സിൽ ഇനി അങ്ങനെയൊരു ചിന്ത വരാതിരിക്കണമെങ്കിൽ ഞാൻ ഇവിടെ നിന്ന് പോവുക തന്നെ ചെയ്യണം.. ” ആ രാത്രി അവൾ ഉറങ്ങാൻ കഴിഞ്ഞതേയില്ല നന്ദന്റെ ഓരോ വാക്കുകളും അവളുടെ കാതിൽ മുഴങ്ങി കേട്ടു കൊണ്ടേയിരുന്നു..

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2

പ്രണയം : ഭാഗം 3

പ്രണയം : ഭാഗം 4

പ്രണയം : ഭാഗം 5

പ്രണയം : ഭാഗം 6

പ്രണയം : ഭാഗം 7

പ്രണയം : ഭാഗം 8

പ്രണയം : ഭാഗം 9

പ്രണയം : ഭാഗം 10

പ്രണയം : ഭാഗം 11