Tuesday, December 17, 2024
Novel

പ്രണയമഴ : ഭാഗം 28

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ തുറന്നത് കണ്ടു എല്ലാവരും പ്രതീക്ഷിയോടെ അങ്ങോട്ട്‌ നോക്കി.

“ഡോക്ടർ…. ഗീതുവിനു കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ??” ശിവയുടെ വെപ്രാളം കണ്ടു ഡോക്ടർ ഒന്നു പുഞ്ചിരിച്ചു.

“ടെൻഷൻ ആവാതിരിക്കൂ കുട്ടി…. she is perfectly all right. നിങ്ങളുടെ പ്രാർഥനകളുടെയും തോൽക്കാൻ മനസില്ലാത്ത ആ കുട്ടിയുടെ ഭാഗ്യത്തിന്റെയും ഫലം ആകും ഓപ്പറേഷൻ സക്‌സസ് ആയിരുന്നു…. ഇപ്പോൾ ഒബ്സെർവേഷനിൽ വെച്ചിരിക്കുക ആണ്. ബോധം വീണാൽ നിങ്ങൾക്കു കേറി കാണാട്ടോ. ഇനി ആരേലും രണ്ടു പേർ നിന്നാൽ മതി… ബാക്കി ഉള്ളവർ കുട്ടിയെ കണ്ടിട്ട് പൊയ്ക്കോളൂ. ”

ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ആയിരുന്നു എല്ലാരുടെയും ശ്വാസം നേരെ വീണത്….. എല്ലാരേം നോക്കി പുഞ്ചിരിച്ചു കൊണ്ടു ഡോക്ടർ നടന്നു നീങ്ങി…. നന്ദിയോടെ ഉള്ള ഒരു ചെറു പുഞ്ചിരി ഡോക്ടർക്കു നൽകാൻ ആരും മറന്നില്ല.

“ഞാൻ വേഗം ദേവരാഗിനെ വിളിച്ചു പറയട്ടെ… അല്ലെങ്കിൽ സാധിക ടെൻഷൻ അടിച്ചു എന്തേലും അസുഖം വരുത്തി വെയ്ക്കും….” കിച്ചുവിന്റെ അച്ഛൻ പറഞ്ഞു.

ശരിയാണ് ഏട്ടാ…. ഗീതുവിനു ഒരു പോറൽ ഏറ്റു എന്നു അറിഞ്ഞാൽ പോലും സഹിക്കാത്ത ആളാണ് സാധിക….വേഗം വിളിച്ചു പറ. എന്തായാലും അവർ ഇങ്ങു എത്തറായിക്കാണും. രണ്ടു പേരും ഇപ്പോൾ ഡൽഹിയിൽ തന്നെ ഉള്ളതു നന്നായി.”… പ്രിയയുടെ അമ്മയും ഭർത്താവിനെ പിന്തുണച്ചു…

“ഞാൻ പറഞ്ഞത് അല്ലേ ശിവ… എന്റെ മഹി കൊടുത്ത വാക്കു മരിക്കേണ്ടി വന്നാലും തെറ്റിക്കില്ല എന്നു. നിനക്ക് തന്ന വാക്ക് പാലിക്കാൻ ഏതു ലോകത്ത് നിന്നു ആണേലും തിരിച്ചു വരും.” കിച്ചു പറഞ്ഞത് കേട്ടു ശിവയുടെ മുഖം തെളിഞ്ഞു.

“മക്കളെ രാവിലെ മുതൽ നിങ്ങൾ എല്ലാരും ഇവിടെ ഉള്ളത് അല്ലേ…. ഒരു തുള്ളി വെള്ളം പോലും ആരും കുടിച്ചിട്ട് ഇല്ലല്ലോ…. നിങ്ങൾ പോയി വല്ലതും കഴിക്കാൻ നോക്ക്…. എന്നിട്ടു രാവിലെ വന്നാൽ മതി. ഇവിടെ ഇപ്പോൾ ഞാനും ഗീതുന്റെ അച്ഛനും ഒക്കെ ഉണ്ടല്ലോ. നിങ്ങൾ പോയേച്ചും രാവിലെ അവൾക്കു ബോധം തെളിയുമ്പോഴേക്കും വാ…” കിച്ചുവിന്റെ അമ്മ എല്ലാരോടും ആയി പറഞ്ഞു.

ആദ്യം ഒന്നും ആരും പോകാൻ കൂട്ടാക്കിയില്ല…. പ്രത്യേകിച്ചു ശിവ. ഒടുവിൽ അമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെ എല്ലാരും പോകാൻ സമ്മതിച്ചു… കിച്ചുവിന്റെ അച്ഛനും അമ്മയും ഒഴികെ ബാക്കി എല്ലാരും ഇറങ്ങാൻ ഒരുങ്ങുമ്പോൾ ആണ് രണ്ടു പേർ അങ്ങോട്ട് ഓടി പിടിച്ചു വന്നത്.

ഗീതുവിന്റെ അച്ഛനും അമ്മയും ആയിരുന്നു അതു. ലോകപ്രശസ്ഥർ ആയ ആ ബിസിനസ്‌ ലോകത്തിന്റെ രാജാവിനെയും രാജ്ഞിയെയും തിരിച്ചറിയാൻ ആർക്കും പ്രയാസം ഉണ്ടായിരുന്നില്ല. ഗീതുവിനു കുഴപ്പം ഒന്നും ഇല്ല എന്നു അറിഞ്ഞത് കൊണ്ടാകും അവരുടെ മുഖത്തു സമാധാനത്തിന്റെ ചെറു വെളിച്ചം ഉണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കവും.

കിച്ചുവിന്റെ അച്ഛനോടും അമ്മയോടും സംസാരിച്ച ശേഷം ദേവരാഗ് ഗീതുവിന്റെ കൂട്ടുകാർക്കു നേരെ തിരിഞ്ഞു…. അദ്ദേഹം ഗീതു വാ തോരാതെ പറയുന്ന ഓരോരുത്തരെയായി പരിചയപ്പെട്ടു… ഏറ്റവും ഒടുവിൽ ആണ് ശിവയെ പരിചയപെട്ടത്.

“കണ്ടിട്ട് ഇല്ല എങ്കിലും ഗീതു പറഞ്ഞു നിങ്ങളെ ഓരോരുത്തരെയും എനിക്കും ഗീതുന്റെ അമ്മയ്ക്കും അറിയാം…. നിങ്ങളെ കുറിച്ച് പറയുമ്പോൾ അവൾക്കു നൂറു നാവ് ആണ്. പ്രത്യേകിച്ചു ശിവയെ കുറിച്ച് പറയുമ്പോൾ.”

ഒരു കുസൃതി ചിരിയോടെ ഗീതുവിന്റെ അച്ഛൻ അതു പറഞ്ഞപ്പോൾ മറുപടി പറയാൻ അറിയാതെ ശിവ വാക്കുകൾക്ക് ആയി പരതി.

“എന്താ മോനെ?? നീ എന്തിനാ വിറയ്ക്കുന്നതു…. അവൾ നിന്നെ കുറിച്ച് നല്ല കാര്യങ്ങൾ ആണ് പറഞ്ഞിട്ട് ഉള്ളത്. എനിക്ക് അറിയാം മോനു അവളെ ഒരുപാട് ഇഷ്ടം ആണെന്ന്. എന്റെ മോൾക്കും അതുപോലെ ആണ്. ”

“സാർ…..അതു… ഞാൻ… എനിക്ക്…
എനിക്ക് ഗീതുവിനെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. പക്ഷേ ഇത്രയും വലിയ ബിസിനസ്‌ കിങ്ങിന്റെ മകളെ വിവാഹം ചെയ്യാൻ ഉള്ള സാമ്പത്തിക സ്ഥിതി ഒന്നും എനിക്ക് ഇല്ല… അറിഞ്ഞിരുന്നില്ല അവളൊരു രാജകുമാരി ആണെന്ന്..

എനിക്ക് അമ്മ മാത്രേ ഉള്ളൂ. എന്റെ അച്ഛൻ എനിക്ക് പത്തു വയസ്സ് ഉള്ളപ്പോൾ മരിച്ചു പോയി. അതിനു ശേഷം അമ്മ ഒരുപാട് കഷ്ടപ്പെട്ടു ആണ് വളർത്തിയത് . അമ്മയുടെ കഷ്ടപ്പാട് അറിയുന്നത് കൊണ്ടാകും ഒരിക്കലും പെൺപിള്ളേരുടെ പിറകെ നടക്കാൻ ഒന്നും തോന്നിട്ട് ഇല്ല. പക്ഷേ ഗീതുവിനെ കണ്ടപ്പോൾ മനസ്സ് കൈ വിട്ടു പോയി…സാർ എന്നോട് ക്ഷമിക്കണം. അവളുടെ സുഖവും സന്തോഷവും നിറഞ്ഞ ജീവിതത്തിൽ ഞാൻ ഒരിക്കലും ശല്യം ആകില്ല. അവൾ തന്ന ഓർമകളുമായി ഞാൻ എവിടെ എങ്കിലും പോയി ജീവിച്ചോളം.”

ഗീതുവിനെ തന്റെ ഭാര്യ ആകാൻ അവളുടെ അച്ഛൻ ഒരിക്കലും സമ്മതിക്കില്ല എന്നു കരുതിയാണ് ശിവ ഇതു പറഞ്ഞത്.

” മോനെ…..നീ ആദ്യം എന്നെ സാർ എന്നു വിളിക്കുന്നത് നിർത്തു. ഗീതു എന്നെ പപ്പാ എന്നാ വിളിക്കാറ്… മോനും അങ്ങനെ വിളിച്ചാൽ മതി.

പിന്നെ മോൻ പറഞ്ഞില്ലേ…. എന്റെ മോളേ കെട്ടാൻ മാത്രം സാമ്പത്തിക സ്ഥിതി ഇല്ല എന്നു…. വേണോന്ന് ഇല്ല. പണം ഞങ്ങൾക്ക് ആവിശ്യത്തിനു ഉണ്ട്. എനിക്ക് വേണ്ടത് എന്റെ മോളുടെ ചുണ്ടിലെ ചിരി മായാതെ സൂക്ഷിക്കുന്ന ഒരു ചെക്കനെ ആണ്. ചിരിക്കാൻ പോലും മറന്നു നടന്ന ന്റെ മോളു വീണ്ടും പഴയ പോലെ ആയതു നിന്റെ വരവിനു ശേഷം ആണ്. അങ്ങനെ ഉള്ള നിന്റെ കൂടെ അവൾ എന്നും ഹാപ്പി ആയിരിക്കും. മോൻ പേടിക്കണ്ട… അവൾ സാധാരണ ജീവിതം ഇഷ്‌ടപ്പെടുന്ന ഒരു കുഞ്ഞു രാജകുമാരി ആണ്.

ഞാൻ നിങ്ങളെക്കാൾ ദരിദ്രൻ ആയിരുന്ന ഒരു സമയം ഉണ്ട്. അന്ന് എന്റെ കൂട്ടുകാരൻ ദാമു എനിക്ക് കുറച്ചു പൈസ തന്നു. എന്റെ ബിസ്സിനെസ്സിന്റെ തുടക്കം അതിൽ നിന്നു ആണ്. ഒരു അർത്ഥത്തിൽ അവൻ ഈ മഹേശ്വരി ഇൻഡസ്ട്രിസ്സിന്റെ തുല്യ അവകാശി ആണ്.

പിന്നെ പണം നോക്കി ഒരിക്കലും ബന്ധം ഉണ്ടാക്കരുത്…കാരണം ദൈവം ഒന്നു കണ്ണടച്ചാൽ ഒരു നിമിഷം കൊണ്ടു പണം തീരും. പണം നോക്കി വാങ്ങിയ ബന്ധങ്ങൾക്കും ആയുസ് കുറവ് ആണ്. ഈ ദേവരാഗ് മഹേശ്വർ ഒരിക്കലും പണം കൊണ്ടു ബന്ധങ്ങൾക്ക് വില ഇടില്ല.

എന്റെ മോളുടെ സന്തോഷം നീ ആണ്…. അതോണ്ട് എനിക്ക് ഒരു മരുമകൻ ഉണ്ടെങ്കിൽ അതു നീ ആകും. ”

ഗീതുവിന്റെ അച്ഛൻ പറഞ്ഞതു കേട്ടു ശിവയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. അവനു തിരിച്ചു പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.

അപ്പോൾ ആണ് സാധിക ഒരു ഫോട്ടോ എടുത്തു ശിവയ്ക്ക് നൽകിയത്….. ആ ഫോട്ടോ കണ്ടു ശിവയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

“അച്ഛൻ……അമ്മ…… മാളു….. ഈ ഫോട്ടോ ആന്റിക്കു എങ്ങനെ ആ കിട്ടിയത്?? ഇതു എന്റെ കുഞ്ഞിലേ എടുത്ത ഫോട്ടോ ആണ്…എന്റെ അച്ഛനും അമ്മയും ആണ് ഇതിൽ ഉള്ളത്… ”

“ഈ ഫോട്ടോയിൽ മോന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഉള്ളത് ഞാനും ഗീതുവിന്റെ അച്ഛനും പിന്നെ കിച്ചുവിന്റെ അച്ഛനും അമ്മയും ആണ്….നിന്റെ ഒപ്പം ഉള്ള ഈ രണ്ടു പെൺകുട്ടികൾ ആരാന്നു അറിയോ??? ഗീതുവും കൃഷ്ണയും ആണ്…

ഇതിൽ നീ കൈ കോർത്തു പിടിച്ചിരിക്കുന്ന നിന്റെ കളിക്കൂട്ടുകാരി മാളുവും മോൻ സ്നേഹിക്കുന്ന ഞങ്ങളുടെ ഗീതു മോളും ഒരാൾ ആണ്. നേരുത്തെ ഗീതുവിന്റെ അച്ഛൻ പറഞ്ഞില്ലേ ആപത്തിൽ സഹായിച്ച ഒരു ദാമുവിനെ കുറിച്ച്. അതു മോന്റെ അച്ഛൻ ദാമോദർ ആണ്.

ഒരാഴ്ച്ച കൊണ്ടു മോനും ഗീതുവും അന്ന് ഒരുപാട് അടുത്തിരുന്നു…. അന്ന് മോന്റെ അച്ഛന് കൊടുത്ത വാക്കായിരുന്നു ഗീതു നിനക്ക് ഉള്ളത് ആണ് എന്നു. അദ്ദേഹം മരിച്ചതു ഞങ്ങൾ അറിയാൻ ഒരുപാട് വൈകി പോയി.

വർഷങ്ങൾക്ക് ഇപ്പുറം സ്വപ്‌നങ്ങളിലൂടെ നിങ്ങളെ ബന്ധിപ്പിച്ചതും മോന്റെ അച്ഛൻ ആകും… അങ്ങനെ വിധി കാവൽ നിൽക്കുന്ന നിങ്ങളുടെ ബന്ധം തകർക്കാൻ ഞങ്ങൾ ആരും അല്ല…. ഗീതു മഹേശ്വരി ഈ ജന്മത്തിൽ എന്നും ശിവദത്തിന് സ്വന്തം ആയിരിക്കും.. ഇതു അവളുടെ അമ്മ നിനക്ക് തരുന്ന വാക്കാണ്.”

മഹിയുടെ അമ്മ പറഞ്ഞത് കേട്ടു ശിവയും കിച്ചുവും ഞെട്ടി…. എല്ലാം കേട്ടപ്പോൾ ഇരുവരുടെയും സന്തോഷത്തിനും അതിരില്ലയിരുന്നു….താൻ ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്ന മാളു ആണ് തന്റെ ഗീതു എന്നു അറിഞ്ഞപ്പോൾ ശിവ ഒരുപാട് ഒരുപാട് സന്തോഷിച്ചു.

ഗീതു അറിയുമ്പോൾ അവളും ഞെട്ടും എന്നു എല്ലാർക്കും ഉറപ്പ് ആയിരുന്നു. ഒരു ദിവസം മുഴുവൻ സങ്കടങ്ങൾ നൽകി എങ്കിലും ഇരട്ടി മധുരം ആയിരുന്നു ശിവയ്ക്ക് വേണ്ടി ദൈവം കരുതി വെച്ചതു…. മനസ്സിൽ നിറയെ സന്തോഷത്തോടെ എല്ലാരും പിരിഞ്ഞു പോയി.

പിറ്റേന്ന് രാവിലെ ശിവയും രാഹുലും കാർത്തിയും വരുണും ഹിമയും എത്തുമ്പോഴേക്കും ഗീതുവിനെ വാർഡിലേക്ക് മാറ്റിയിരുന്നു. ചെന്നു കേറുമ്പോൾ കണ്ടത് തലയിൽ ഒരു വലിയ കെട്ടും ഫ്രണ്ടിൽ നിറയെ ചോക്ലേറ്റും ആയിട്ട് ബെഡിൽ ചാരി ഇരിക്കുന്ന ഗീതുവിനെ ആണ്…. എല്ലാരെയും കണ്ടപ്പോൾ തന്നെ തന്നെ ഗീതുവിന്റെ ചുണ്ടിൽ ആ പഴയ കുസൃതി ചിരി വിരിഞ്ഞു. അതു കണ്ടപ്പോൾ തന്നെ എല്ലാർക്കും മനസിലായി അവൾ ഇപ്പോൾ കംപ്ലീറ്റ്ലി ഒക്കെ ആണെന്ന്.

“ഇതെന്താ ഇതു…. ഇവൾ ചോക്ലേറ്റ് കട വല്ലതും തുടങ്ങിയോ???” അത്രയും ചോക്ലേറ്റ് കണ്ടു അതിൽ നിന്നും ഒന്നു എടുത്തു കൊണ്ടു രാഹുൽ ചോദിച്ചു.

“അതൊന്നും പറയണ്ട മോനെ…. ഞാൻ അവൾക്കു മുട്ടായി ഒന്നും കൊണ്ടു വന്നില്ല എന്നും പറഞ്ഞു ബഹളം ആയിരുന്നു.

ഇതു കിട്ടിയപ്പോൾ ആണ് ഒന്നു അടങ്ങിയത്…. അതു നിരത്തി വെച്ചിട്ട് ഇരിക്കുന്നത് കണ്ടില്ലേ കുസൃതികുടുക്ക….മക്കൾ സംസാരിക്കു… ഞങ്ങൾ നാലു പേരും ഒന്നു പുറത്തു പോയിട്ട് വരാം.എന്തേലും അത്യാവശ്യം ഉണ്ടേൽ വിളിച്ചാൽ മതി.”

അതും പറഞ്ഞു അച്ഛനമ്മമാർ പുറത്തേക്ക് പോയി. സത്യത്തിൽ അതു കൂട്ടുകാരുടെ ഇടയിൽ ഒരു ശല്യം ആകണ്ട എന്നു കരുതിയായിരുന്നു.

ശിവ മെല്ലെ വന്നു ഗീതുവിന്റെ അടുത്ത് ഇരുന്നു കൊണ്ടു ചോദിച്ചു
“വേദന ഉണ്ടോ ഡാ?? ”

“ഏയ്…. നല്ല സുഖം. തല വെട്ടി കീറി വെയ്ക്കുമ്പോൾ നല്ല സുഖം ആണ്. എന്നെ ആ കാലൻമാരുടെ ഇടയിൽ കൊണ്ടു ഇട്ടു കൊടുത്തിട്ട് വന്നു ഇരുന്നു ചോദിക്കുന്നത് കണ്ടില്ലേ…. എന്റെ അടുത്ത് വന്നു പോവല്ലും…. മിണ്ടൂല… പിണക്കം ആണ് നിന്നോട്. ഇത്രേം പിണക്കം. പോ….. ”

കൊച്ചു കുട്ടികളെ പോലെ കൈ കൊണ്ടു പിണക്കം അളന്ന് കാണിക്കുന്ന ഗീതുവിനെ കണ്ടു എല്ലാരും ചിരിച്ചു.

“സോറി ഡാ…. അന്നേരത്തെ ദേഷ്യത്തിൽ ചെയ്തു പോയത് ആണ്…. സോറി… പിണങ്ങല്ലേടി… സോറി… സോറി… സോറി… സോറി… സോറി. ഒന്നു മിണ്ടേടാ… ഞാൻ ഇനി ഒരിക്കലും നിന്നെ ഒറ്റക്ക് ആകില്ല…ഞാൻ ദ ഏത്തം ഇടാം…നോക്കിക്കേ.”…..

ഒരു രീതിയിലും പെണ്ണ് അടുക്കുന്നില്ല എന്നു കണ്ടപ്പോൾ രണ്ടും കല്പ്പിച്ചു ശിവ പതിനെട്ടാം അടവ് എടുത്തു. ആൾക്കാർ നിക്കുന്നത് ഒന്നും നോക്കാതെ ഗീതുവിന്റെ ഉണ്ടക്കവിളിൽ ഒരു ഉമ്മ അങ്ങു കൊടുത്തു…. അതോടെ പെണ്ണിന്റെ എല്ലാ ദേഷ്യവും പമ്പ കടന്നു മുഖത്തു ഒരു ചെറിയ നാണത്തിൽ കലർന്ന പുഞ്ചിരി തെളിഞ്ഞു.

” നാലു ദ്രോഹികളെ നിയമത്തിനു പോലും വിട്ടു കൊടുക്കാതെ സ്വയം ശിക്ഷ കൊടുത്ത…. കരോട്ടയും കളരിയും ഒക്കെ പഠിച്ച ഗീതുമഹേശ്വരി എന്തെ ആ പീറ ചെക്കന്മാർക്കു മുന്നിൽ വീണു പോയത്??? ” വരുണിന്റെ ചോദ്യം കേട്ടു ഗീതു ഒന്നു ചിരിച്ചുകൊണ്ടു പറഞ്ഞു

“അവന്മാരെ കൊല്ലാൻ പോയപ്പോൾ ഞാൻ ചുരിദാർ ഇട്ടോണ്ട് ആണ് പോയത്. അല്ലാണ്ട് എന്റെ അഞ്ചിരട്ടി നീളം ഉള്ള സാരിയും ഉടുത്തോണ്ട് അല്ല. ആ പണ്ടാരം സാരിയും ഉടുത്തു എനിക്ക് നേരെ നിക്കാൻ വയ്യ… അപ്പോഴാണ് അവന്റെ ഒരു കരോട്ടയും കളരിയും. ”

“അപ്പോൾ നീ പഠിച്ച മർമവിദ്യയോ??? ” ഹിമ ചോദിച്ചു.

” അവൻ ആദ്യമേ എന്റെ ചെകിട്ടത്തു ഉള്ള മർമത്തിന്റെ ഫ്യൂസ് അടിച്ചു പൊട്ടിച്ചു…. so അവന്റെ മർമം ഒന്നും നോക്കാൻ ഒരു ഗ്യാപ് എനിക്ക് കിട്ടിയില്ല…. ഇല്ലെങ്കിൽ
അവന്റെ ഭാവി വംശ പരമ്പര തന്നെ ഞാൻ ഇല്ലാതാക്കിയേനെ…. but bad luck….ആഹ് സാരമില്ല. ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം. ”

ഗീതുവിനെ ആരവ് അടിച്ചു എന്നു കേട്ടപ്പോൾ ശിവയ്ക്ക് ദേഷ്യം ഇരച്ചുകേറാൻ തുടങ്ങി. ബാക്കി ഉള്ളവരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല….

പെട്ടന്ന് ആണ് ശിവയുടെ ഫോൺ റിംഗ് ചെയ്തത്….ആ ഫോണിലൂടെ അറിഞ്ഞ വാർത്ത കേട്ടു ശിവ ഞെട്ടിത്തരിച്ചു നിന്നു.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16

പ്രണയമഴ : ഭാഗം 17

പ്രണയമഴ : ഭാഗം 18

പ്രണയമഴ : ഭാഗം 19

പ്രണയമഴ : ഭാഗം 20

പ്രണയമഴ : ഭാഗം 21

പ്രണയമഴ : ഭാഗം 22

പ്രണയമഴ : ഭാഗം 23

പ്രണയമഴ : ഭാഗം 24

പ്രണയമഴ : ഭാഗം 25

പ്രണയമഴ : ഭാഗം 26

പ്രണയമഴ : ഭാഗം 27