പ്രണയമഴ : ഭാഗം 27
നോവൽ
എഴുത്തുകാരി: മിഴി വർണ്ണ
എങ്ങനെ രക്ഷപ്പെടും എന്നറിയാതെ ഞാനും മഹിയും ആനന്ദ് ഏട്ടനെ നോക്കി…. ഞങ്ങളുടെ നോട്ടത്തിൽ ആകെ ഒരു വ്യത്യാസം ഉണ്ടായിരുന്നതു ഞാൻ എന്തു ചെയ്യണം എന്നു അറിയാതെ ദയനീയമായി നോക്കി…. മഹി കണ്ണിൽ അടങ്ങാത്ത ദേഷ്യത്തോടെയും ചുണ്ടിൽ ഒരിക്കലും മായാത്ത പുഞ്ചിരിയോടെയും ആയിരുന്നു എന്നു മാത്രം.
കാറിൽ നിന്നു പുറത്തു ഇറങ്ങിയത് സൂരജ് ആയിരുന്നു…. ഞാൻ പത്തിൽ പഠിക്കുമ്പോൾ എന്നോട് ഇഷ്ടം പറഞ്ഞ ആസ്ഥാന പോക്കിരി ആണ് സൂരജ്…പണത്തിന്റെ അഹങ്കാരം വാനോളം ഉള്ളവൻ. പ്രായക്കൂടുതൽ പോലെ തന്നെ അവന്റെ കൈയിൽ തെമ്മാടിത്തരവും കൂടുതൽ ആയിരുന്നു.
ഞാൻ ഇഷ്ടം അല്ല എന്നു പറഞ്ഞ ദേഷ്യത്തിൽ അവൻ എന്നേ കയറി പിടിക്കാൻ നോക്കി…അതും മഹിയുടെ മുന്നിൽ വെച്ചു. എല്ലാരും നോക്കി നിക്കേ മഹി അവന്റെ കരണത്തു അടിച്ചു. ഞാൻ പിടിച്ചു മാറ്റിയില്ലയിരുന്നു എങ്കിൽ ഒരു പക്ഷേ അന്ന് അവൾ അവനെ കൊന്നേനെ…. തിരിച്ചു എന്തെങ്കിലും ചെയ്യും മുൻപ് സൂരജിനെ അവന്റെ കൂട്ടുകാർ വന്നു കൊണ്ടു പോയി. ആ പോക്കിലും അവൻ മഹിയോട് വിളിച്ചു പറയുന്നുണ്ടായിരുന്നു…. അവളുടെ ജീവൻ അവന്റെ കൈ കൊണ്ടാകും തീരുക എന്നു.
പല ഗുണ്ടാസംഘവും ആയും അവനു ബന്ധം ഉണ്ടെന്ന് അറിയാം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു ആക്രമണം അതും ആറേഴു മാസങ്ങൾക്ക് ശേഷം ആരും പ്രതീക്ഷിച്ചില്ല. ഞാൻ കാരണം ആണല്ലോ മഹി ഇങ്ങനെ ഒരു പ്രശ്നത്തിൽ ആയതു എന്നു ഓർത്തു എനിക്ക് എന്നോട് തന്നെ ആ നിമിഷം വെറുപ്പ് തോന്നി….ഞാൻ ക്ഷമപണത്തോടെ മഹിയെ നോക്കി… ആ സമയവും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു കണ്ണിറുക്കി കാണിച്ചു.
“One മിനിറ്റ് ബ്രോ…. ഞാൻ ഒന്നു റെഡി ആയിക്കോട്ടെ..”
(ഹിന്ദി ഡയലോഗ് ഒക്കെ ഞാൻ മലയാളം ആകുവാണ്… because എന്റെ ഹിന്ദി എനിക്ക് പോലും മനസിലാവില്ല… പിന്നെ നിങ്ങൾ എങ്ങനെ മനസിലാക്കാൻ ആണ്.)
റേപ്പ് ചെയ്തു കൊല്ലാൻ നിക്കുന്നവൻമാരോട് മഹി ഒരു മിനിറ്റ് വെയിറ്റ് ചെയ്യാൻ പറയുന്നത് കേട്ടു ഞാൻ കിളി പറന്നു നിന്നു…എന്റെ നിപ്പ് കണ്ടിട്ട് ആകും മഹി തന്നെ കാര്യം ക്ലിയർ ആക്കി തന്നു.
മഹി: “ആനന്ദ് ഏട്ടാ… രണ്ടു പേരെ ചേട്ടൻ നോക്കിക്കോ…. രണ്ടു പേരെ ഞാൻ ഡീൽ ചെയ്തോളാം…. പാൽക്കുപ്പി കിച്ചുസ്സ് ഒന്നു അങ്ങോട്ട് മാറി നിക്കോ…. അടിക്കുമ്പോൾ എന്റെ കോൺസെൻട്രേഷൻ പോകും…. ചേട്ടായി ഇവന്മാർക്ക് കരോട്ട മതിയോ അതോ കളരി എടുക്കണോ??? ”
ആനന്ദ്: “നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോ…. നമുക്ക് കരോട്ട + കളരി ചെയ്താലോ?? സൂപ്പർ ആയിരിക്കും. ”
ചേട്ടനും അനിയത്തി കൂടി ഏതോ ഡാൻസ് പ്രോഗ്രാം പ്ലാൻ ചെയ്യും പോലെ ആണ് ആൾക്കാരെ അടിക്കാൻ പ്ലാൻ ഇടുന്നത്…. ആ മലയാളം അറിയാത്ത ഹിന്ദി ചേട്ടൻമാർ ആകട്ടെ ഇവൾ പേടിച്ചു എല്ലാത്തിനും സമ്മതിച്ചു ആണ് വൺ മിനിറ്റ് ചോദിച്ചത് എന്നും പറഞ്ഞു ഇരിക്കുവാണ്…. എനിക്ക് അല്ലേ അറിയൂ ഇവിടെ കരോട്ടയും കളരിയും വെച്ചു അവിയൽ ഉണ്ടാക്കുവാണ് എന്നു…. അത്രയും വലിയ ടെൻഷനു ഇടയ്ക്കും മഹിയുടെ ഈ കുസൃതി സ്വഭാവം ഓർത്തപ്പോൾ അറിയാതെ ചിരിച്ചു പോയി.
പിന്നെ അവിടെ നടന്നത് അവിയൽ കൊണ്ടുള്ള സദ്യ ആയിരുന്നു…. സൂരജും അവന്റെ മൂന്നു ഗുണ്ടകളെയും മഹിയും ആനന്ദേട്ടനും കൂടി ഒരുപാട് അടിച്ചു….
ആദ്യം എനിക്ക് നല്ല പേടി ആയിരുന്നു. പക്ഷേ രണ്ടു പേരുടെയും പെർഫോമൻസ് കണ്ടു കഴിഞ്ഞപ്പോൾ നമ്മളെ ജയ്ക്കുള്ളൂ എന്നു എനിക്ക് ഉറപ്പ് ആയി. അതുകൊണ്ടു തന്നെ ഞാനും ടെൻഷൻ ഫ്രീ ആയിട്ട് അടിടെ ലൈവ് ഷോ കാണാൻ തുടങ്ങി.
പക്ഷേ വിധി അന്ന് അവിടെ നമുക്കായി കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നു. ആ നാലുപേരിൽ ഒരുത്തൻ കാറിൽ നിന്നു ഇരുമ്പു വടി എടുത്തു മഹിയുടെ തലയ്ക്കു പിറകിൽ നിന്നു നിന്നടിച്ചു. അപ്രതീക്ഷിതമായുള്ള ആ ആക്രമണത്തിൽ അവൾ വീണു പോയി.
അതു കണ്ടു അവളെ രക്ഷിക്കാൻ ഓടി എത്തിയ ആനന്ദ് ഏട്ടനെ അവർ കുത്തി വീഴ്ത്തി. എന്റെ മുന്നിൽ കെടന്നു ആണ് ആനന്ദ് ഏട്ടൻ പിടഞ്ഞു പിടഞ്ഞു മരിച്ചതു. എന്റെ ഉള്ളിൽ ഉള്ള സ്നേഹം പോലും കേൾക്കാൻ കാത്തു നിക്കാതെ ഏട്ടനെ വിധി എന്റെ കണ്മുന്നിൽ വെച്ചു തട്ടിപറിച്ചു എടുത്തു.
എന്റെ മഹിയെ അവർ വീണ്ടും തല്ലി ചതച്ചു… അവളെ രക്ഷിക്കാൻ പോലും കഴിയാത്ത വിധം നിസ്സഹായയായി നിൽക്കേണ്ടി വന്നു എനിക്ക്. എന്റെ മുന്നിൽ അവളുടെ കണ്ണുകൾ അടയുന്നത് കണ്ടിട്ടും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
അവന്മാർ അവളുടെ ജീവനറ്റ ശരീരം കൂടി പിച്ചി ചീന്തും എന്നു മനസിലായപ്പോൾ ഞാൻ അവിടെ നിന്നും ഓടി.. കാരണം എനിക്ക് ഉറപ്പായിരുന്നു രണ്ടു മരണത്തിനു ഏക സാക്ഷി ആയ എന്നെ കൊല്ലാൻ അവന്മാർ എന്തായാലും എന്റെ പിറകെ വരും എന്നു.
ഒരു പക്ഷേ ആ ശ്രെമത്തിൽ എന്റെ ജീവൻ പോലും നഷ്ടം ആകാം…. എങ്കിലും എന്റെ മുന്നിൽ ഇട്ടു അവളെ പിച്ചി ചീന്തുന്നത് എനിക്ക് കാണാൻ ആകില്ലയിരുന്നു. അവസാന തുടിപ്പ് എങ്കിലും എന്റെ മഹിയിൽ ബാക്കി ഉണ്ടെങ്കിൽ അവൾക്കു രക്ഷപെടാൻ ഒരു അവസരം എങ്കിലും കിട്ടണം എന്നു മാത്രം ആയിരുന്നു എന്റെ മനസ്സിൽ…
അത്രക്ക് നല്ല മനസ്സുള്ള എന്റെ മഹിയെ രക്ഷിക്കാൻ ദൈവം ഒരാളെ എങ്കിലും അയക്കാതിരിക്കില്ല… കാരണം അത്രക്ക് കഠിന ഹൃദയൻ അല്ല ഭഗവാൻ….ആയിരുന്നു എങ്കിൽ ആപത്തിൽ ഒരിക്കലും നമ്മൾ ദൈവത്തെ വിളിച്ചു കരയില്ലല്ലോ.”
****
“എന്നിട്ടു എന്താ സംഭവിച്ചത്??? ഗീതു അന്ന് എങ്ങനെ രക്ഷപെട്ടു??? ”
ശിവയുടെ ചോദ്യം കേട്ടു കിച്ചു ഒന്നു ചിരിച്ചു.
“ഞാൻ വിചാരിച്ചതു പോലെ തന്നെ കാര്യങ്ങൾ നടന്നു. അവന്മാർ നാലു പേരും എന്റെ പിറകെ വന്നു. എത്രത്തോളം ദൂരെക്കു അവരെ കൊണ്ടു പോകാൻ എനിക്ക് സാധിക്കുമായിരുന്നോ അത്രയും ദൂരത്തേക്ക് ഞാൻ അവരെ കൊണ്ടു പോയി. അന്നേരവും മനസ്സിൽ ഒരേ ഒരു പ്രാർത്ഥന മാത്രം ആയിരുന്നു ഉണ്ടായിരുന്നതു….എന്റെ മഹിയെ എങ്ങനെ എങ്കിലും രക്ഷിക്കണേ എന്നു.
ദൈവം എന്റെ പ്രാർത്ഥന കേട്ടു…. ആ വഴിയേ കടന്നു പോയ ആരൊക്കെയോ ചേർന്നു അവളെ രക്ഷിച്ചു ഹോസ്പിറ്റലിൽ കൊണ്ടു പോയി.
ഒരുപാട് ദിവസത്തെ ചികിത്സയ്ക്കും പ്രാർഥനകൾക്കും ശേഷം മഹി ജീവിതത്തിലേക്ക് തിരിച്ചു വന്നു…പക്ഷേ അവൾക്കു നഷ്ടമായതു അവൾക്കു ഏറ്റവും പ്രിയപ്പെട്ട അവളുടെ ശബ്ദവും പുഞ്ചിരിയും ഞങ്ങളെയും ആയിരുന്നു.
പിന്നീട് അവളുടെ ജീവിതത്തിൽ നിങ്ങൾ വന്നു… മെല്ലെ മെല്ലെ വീണ്ടും പുഞ്ചിരിക്കാൻ അവൾ പഠിച്ചു…. ഏറ്റവും ഒടുവിൽ അവളുടെ നന്മകൾക്കു സമ്മാനമായി ദൈവം അവളുടെ ശബ്ദവും തിരിച്ചു നൽകി.
എനിക്ക് ഉറപ്പുണ്ട്… ഇന്നും അവൾ തോറ്റുപോവില്ല…. എല്ലാരേയും കളിപ്പിച്ചിട്ട് ഒരു കുസൃതി ചിരിയുമായി അവൾ എണീക്കും. കാരണം അവൾ ഒരു യക്ഷി ആണ്…. ഒരു മന്ത്രവാദിക്കും മുന്നിലും തോൽക്കാത്ത ഒരുപാട് നന്മകൾ ഉള്ള ഒരു രാക്ഷസി….ഞാൻ യക്ഷി എന്നു വിളിക്കുമ്പോൾ ദേഷ്യം വരും അവൾക്കു…..പക്ഷേ ആളൊരു യക്ഷി തന്നെ ആണ്….. ഒരുപാട് സ്നേഹം ഉള്ളിൽ ഉള്ള യക്ഷി.”
കിച്ചുവിന്റെ അവസാനത്തെ വാക്കുകൾ കേട്ടു എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. എങ്കിലും അവരുടെ മനസ്സിൽ ഒരു സംശയം മാത്രം ബാക്കി ആയി… അവർ അതു ചോദിക്കും മുൻപേ കിച്ചു അതിനും ഉള്ള ഉത്തരം നൽകി.
“എനിക്ക് അറിയാം…. നിങ്ങളുടെ മനസ്സിൽ ഉള്ള ചോദ്യം അന്ന് ഞാൻ എങ്ങനെ രക്ഷപെട്ടു എന്നാകും എന്നു….
രക്ഷപ്പെടാൻ എനിക്ക് കഴിഞ്ഞില്ല. പ്രണയവും പറഞ്ഞു വന്നവന്റെ കൈയിൽ കിടന്നു പിടയുമ്പോൾ എനിക്ക് നഷ്ടം ആയതു ഒരു പെണ്ണിനു ഏറ്റവും വിലപ്പെട്ടതു എന്നു കരുതുന്ന പലതും ആയിരുന്നു. പ്രണയം നടിച്ചു വന്നവൻ തന്നെ എന്നെ പിച്ചി ചീന്തി.
പക്ഷേ അവൻ ഒരു ദയ കാണിച്ചു എന്നോട്…. എന്താന്ന് അറിയോ കൂടെ ഉള്ള ബാക്കി മൂന്നു പേർക്ക് കൂടി പിച്ചി ചീന്താൻ എന്റെ ശരീരം വിട്ടു കൊടുത്തില്ല. അവന്റെ കാമം മുഴുവൻ തീർത്തിട്ട് റോഡിന്റെ സൈഡിൽ എന്നെ ഇട്ടിട്ടു പോയി…. ആ രാത്രി മുഴുവൻ പാതി മയക്കത്തിൽ ഞാൻ അവിടെ കിടന്നു. ഏതോ വഴിയാത്രക്കാരുടെ ദയവു കൊണ്ടാകും ഞാൻ ഇന്നു ജീവനോടെ ഉള്ളത് പോലും.
ആ രാത്രി എനിക്ക് എന്റെ സർവ്വവും നഷ്ടം ആക്കി… എന്റെ ശരീരം കളങ്കമാക്കപ്പെട്ടു…. ഞാൻ ജീവനു തുല്യം സ്നേഹിച്ച എന്റെ ആനന്ദേട്ടൻ…. എന്റെ മഹി… എല്ലാം എനിക്ക് നഷ്ടം ആയി.
മഹി ജീവനോടെ ഉള്ള കാര്യം രണ്ടു വർഷം കഴിഞ്ഞു ആണ് ഞാൻ അറിഞ്ഞത്…. അതുവരെയും ആ സത്യം മനസിലാക്കാൻ ഉള്ള ബോധം എനിക്ക് ഉണ്ടായിരുന്നില്ലാ എന്നു പറയുന്നത് ആകും ശരി. മെന്റൽ ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു ആക്രമണകാരിയായ ഭ്രാന്തിക്ക് ആരു എന്തൊക്കെ പറഞ്ഞാലും മനസിലാവില്ലല്ലോ….
പക്ഷേ ഡോക്ടർമാർ പോലും അടുത്തു വരാൻ പേടിക്കുന്ന ആ അവസ്ഥയിലും രണ്ടു വർഷങ്ങൾക്കു ഇപ്പുറം ഒരാൾ ഒരൽപ്പം പോലും പേടി ഇല്ലാതെ വന്നു എന്നെ ചേർത്തു പിടിച്ചു…..
‘അവൾ ഉപദ്രവിക്കും കുട്ടി അങ്ങോട്ട് പോകരുത്’ എന്നു പറഞ്ഞ ഡോക്ടർമാരോടു ‘എന്തൊക്കെ ആണെങ്കിലും അവൾ എന്റെ കിച്ചു ആണ്… ഏതു അവസ്ഥയിൽ ആയാലും ആ മനസ്സ് അവളുടെ മഹിയെ തിരിച്ചറിയും’ എന്നു പറഞ്ഞു എന്നെ ചേർത്ത് പിടിച്ചവളെ ഞാൻ എങ്ങനെ തിരിച്ചറിയാതിരിക്കും.
അവൾ പറഞ്ഞത് സത്യം ആയി….. ഏതൊരു അവസ്ഥയിലും കിച്ചു സ്വന്തം മഹിയെ തിരിച്ചു അറിയും… സ്വന്തം കൂടപ്പിറപ്പിനെയും അച്ഛനെയും അമ്മയെയും ഒന്നും തിരിച്ചു അറിയാത്ത എന്റെ മനസ്സ് അവളെ തിരിച്ചു അറിഞ്ഞു. കാരണം മഹിയും കിച്ചുവും രണ്ടു ശരീരം ആണെങ്കിലും ഒരു ഒരാത്മാവു പോലാണ് വളർന്നത്….കുഞ്ഞുനാൾ മുതൽ ഇന്നു വരെയും. ”
കിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ടു അവിടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“കിച്ചു….. നീ ഇത്രയും അനുഭാവിച്ചിട്ട് ഉണ്ട് എന്നു എനിക്ക് അറിയില്ലയിരുന്നു… സോറി ടാ… ഞങ്ങൾ കാരണം നിനക്ക് പഴയതു എല്ലാം ഓർക്കേണ്ടി വന്നു.”….ഹിമ കിച്ചുവിനെ ചേർത്ത് പിടിച്ചു പറഞ്ഞു.
“നിങ്ങൾ എന്തിനാ കരയുന്നത്?? …. എന്നെ നോക്ക്… എന്റെ കണ്ണുകളിൽ പക അല്ലാണ്ട് ഒരൽപ്പം എങ്കിലും സങ്കടം കാണുന്നുണ്ടോ???
ഞാൻ സങ്കടപ്പെട്ടിരുന്നു… ഒരുപാട് കരഞ്ഞിരുന്നു….എനിക്ക് എല്ലാം നഷ്ടം ആയി എന്നു ഓർത്തു. പക്ഷേ തളർന്നു വീണു പോകാതെ എന്നെ പിടിച്ചു നിർത്താൻ എന്റെ മഹി ഉണ്ടായിരുന്നു….എനിക്ക് ശക്തിയും താങ്ങും തണലുമായി.
ഞാൻ ജീവനോടെ ഇല്ല എന്നായിരുന്നു ആ പാവത്തിനോട് എല്ലാരും പറഞ്ഞിരുന്നത്. കാരണം എല്ലാർക്കും പേടി ആയിരുന്നു എന്നെ ഒരു ഭ്രാന്തിയുടെ രൂപത്തിൽ കണ്ടാൽ ആ ഷോക്ക് ചെലപ്പോൾ അവൾക്കു താങ്ങാൻ കഴിയില്ല എന്നോർത്ത്.
പ്രിയയുടെ വായിൽ നിന്നു അബദ്ധത്തിൽ ഞാൻ ജീവനോടെ ഉള്ള കാര്യം മഹി അറിഞ്ഞില്ലയിരുന്നു എങ്കിൽ ഒരുപക്ഷേ ഞാൻ ഇന്നും ആ മെന്റൽ ഹോസ്പിറ്റലിൽ ഒരു ഭ്രാന്തി ആയി തന്നെ ജീവിക്കേണ്ടി വന്നേനെ.
ഒരു ദിവസം ഞാൻ കരയുന്നത് കണ്ടു മഹി എന്നോട് ഒരു കാര്യം പറഞ്ഞു…. ഒരു പെണ്ണിന്റെ സമ്മതം ഇല്ലാണ്ട് അവളുടെ ശരീരം കീഴടക്കുമ്പോൾ കളങ്കപ്പെടുന്നതു അവൾ അല്ല … മറിച്ചു അമ്മയെയും പെങ്ങളെയും തിരിച്ചറിത്ത ആ നീചൻമാർ ആണെന്ന്… നിന്റെ മനസ്സ് കളങ്കപ്പെട്ടിട്ട് ഇല്ല എന്നു ഉറപ്പ് ഉണ്ടെങ്കിൽ അതോർത്തു കരയേണ്ട കാര്യം ഇല്ല എന്നു. ഇനി കരയാൻ തോന്നുമ്പോൾ തന്റെ ഓരോ തുള്ളി കണ്ണീരും ആ നീചൻമാരുടെ പാപം കഴുകി കളയും എന്നു ഓർക്കാൻ.
തളർന്നു വീണു പോയിടത്ത് നിന്നു വീണ്ടും പറന്നുയാരൻ മഹി എനിക്ക് ചിറകുകൾ ആയി. എന്റെ സ്വപ്‌നങ്ങൾക്കു വീണ്ടും ജീവൻ തന്നു. മഹി പറഞ്ഞത് ആണ് ശരി…. എന്റെ മനസ്സ് കളങ്കപ്പെട്ടിട്ട് ഇല്ല… പിന്നെ ഞാൻ എന്തിനു കരയണം. ആകെ ഒരേ നഷ്ടം ആണ് എനിക്ക് ഉണ്ടായത്…. എന്റെ ആനന്ദ് ഏട്ടൻ….. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഏട്ടന്റെ പാതി ആയി ഞാൻ ജനിക്കും.
ഈ ജന്മത്തിൽ എനിക്ക് എത്തിപിടിക്കാൻ ലക്ഷ്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്. അതിനു വേണ്ടി ആണ് ഇനി എന്റെ ജീവിതവും. കാലിൽ ഒരു മുള്ളു കൊണ്ടു എന്നു കരുതി തളർന്നു ഇരുന്നു പോയാൽ ഞാൻ ആ മഹേശ്വരിയുടെ പെങ്ങൾ അല്ലാണ്ട് ആയി പോകും. ”
“ഞങ്ങൾക്ക് അഭിമാനം ഉണ്ട് കിച്ചു…. ജീവിതത്തിൽ ഇത്രയും സംഭവിച്ചിട്ടും സ്വപ്‌നങ്ങൾക്കു വേണ്ടി പോരാടാൻ തീരുമാനിച്ച നിന്നെ ഓർത്തു… അതിനു കൂട്ടായി നിന്ന ഗീതുവിനെ ഓർത്തു. ഞങ്ങൾ ഒരുപാട് ലക്കി ആണ് നിങ്ങളെ പോലെ രണ്ടു കൂട്ടുകാരെ കിട്ടിയത് ഓർത്തു….. പക്ഷേ അവമാർക്ക് ശിക്ഷ വാങ്ങി കൊടുക്കണം ആയിരുന്നു… അല്ലെങ്കിൽ ഇനിയും ഏതേലും പെണ്ണിന്റെ ജീവിതം ആ %$#%%$ നശിപ്പിക്കും. “….വരുൺ ദേഷ്യത്തോടെ പറഞ്ഞു.
“അവർക്കു മഹേശ്വരി വിധിച്ച ശിക്ഷ മരണം ആയിരുന്നു മോനെ…. ശിക്ഷ വിധിക്കലും നടപ്പാക്കലും അവൾ തന്നെ ചെയ്തു…..പണം കൊണ്ടു വിലയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരു നീതിപീഠത്തിനും വിട്ടു കൊടുത്തില്ല അവന്മാരെ. ഇനി അഥവാ നിയമം ശിക്ഷിച്ചാലും ജയിലിൽ പോയി തിന്നു കൊഴുത്തു വീണ്ടും വരും ആ കഴുകന്മാർ ഞങ്ങളുടെ പെണ്മക്കളെ കൊത്തിക്കീറാൻ ആയിട്ട്.”
കിച്ചുവിന്റെ അച്ഛൻ പറഞ്ഞത് കേട്ടു എല്ലാവരും ഒന്നും മനസിലാകാതെ പരസ്പരം നോക്കി. അതു കണ്ടു കിച്ചു പറഞ്ഞു
” നിങ്ങൾക്ക് ഒന്നും മനസിലായില്ല അല്ലേ??…. ഞാൻ പറഞ്ഞു തരാം. +2 കഴിഞ്ഞു നിങ്ങളോട് ഒന്നും പറയാതെ മഹി പോയത് ഓർമ ഉണ്ടോ??? അതു ഇവന്മാരെ തേടി പിടിച്ചു കൊല്ലാൻ വേണ്ടി ആയിരുന്നു…..
7 മണിക്കൂർ ഞാൻ ആ വഴിയിൽ വേദന സഹിച്ചു കിടന്നു… അതിനു പകരം 7 ദിവസം അവന്മാരെ ഓരോന്നിനെയും വേദനിപ്പിച്ചു വേദനിപ്പിച്ചു ആണ് മഹി അവരെ കൊല്ലിച്ചത്…. ഇഞ്ച് ഇഞ്ച് ആയി…. വേദന എന്താണ് എന്നു അറിയിച്ചു കൊണ്ടു അവന്മാരെ കൊല്ലുന്നത് കണ്ടു ഞാനും മഹിയും ഒരുപാട് സന്തോഷിച്ചു….ഒരുപക്ഷേ ആനന്ദ് ഏട്ടന്റെ ആത്മാവും അതു കണ്ടു ഒരുപാട് സന്തോഷിച്ചു കാണും….
ഇന്നു ആ നാലു നീചൻമാരും ആയിരക്കണക്കിനു തന്റെ ഉള്ളിൽ ആവാഹിച്ച കടലിന്റെ ആഴങ്ങളിൽ സുഖമായി ഉറങ്ങുന്നുണ്ടാകും. ഇനി ഒരു പെണ്ണിനും അവരു കാരണം ഉപദ്രവം ഉണ്ടാകില്ല.
നന്മയ്ക്കു നന്മ… തിന്മയ്ക്കു തിന്മ. അതാണ് എന്റെ മഹേശ്വരിയുടെ നീതി.
ആയിരം കുറ്റവാളികളെ രക്ഷിച്ചും നിരപരാധികളെ ശിക്ഷിച്ചും കുറ്റവാളികളെ വളർത്തുന്ന ഈ നാട്ടിൽ….പിച്ചിചീന്തപ്പെട്ട പെൺകുട്ടികളെ വീണ്ടും വീണ്ടും കോടതി മുറികളിൽ കൊണ്ടു പോയി കൊല്ലാതെ കൊല്ലുന്ന ഈ നാട്ടിൽ ഇങ്ങനെ ഒരു നീതി തന്നെ ആണ് വരേണ്ടതും. ഏതു രാക്ഷസനും പേടിക്കുന്ന നിയമവും.
എന്റെ മഹി എനിക്കു വാക്ക് തന്നിരുന്നു… അശുദ്ധമാക്കിയത് അവന്മാർ ആണെന്ന് ഞാൻ കരുതുന്നു എങ്കിൽ അവരുടെ രക്തം കൊണ്ടു തന്നെ എനിക്കു ശുദ്ധിക്രിയ ചെയ്തു തരും എന്നു.
എന്തൊക്കെ സംഭവിച്ചാലും ഗീതു മഹേശ്വരി വാക്ക് തെറ്റിക്കില്ല…..നിനക്ക് അവൾ വാക്ക് തന്നിട്ട് ഇല്ലേ ശിവ?? നിന്നെ വിട്ടു അവൾ എങ്ങും പോകില്ല എന്നു….. ആ വാക്ക് പാലിക്കാൻ വേണ്ടി എങ്കിലും അവൾ ഉണരും…. അതു ഉറപ്പാണ്.”
കിച്ചു അതു പറഞ്ഞു നിർത്തുമ്പോൾ ആണ് ഓപ്പറേഷൻ തിയറ്ററിന്റെ ഡോർ തുറന്നു ഡോക്ടർ പുറത്തു വന്നത്…. എല്ലാരും പ്രതീക്ഷയോടെ അങ്ങോട്ട് നോക്കി.
തുടരും…