Sunday, January 19, 2025
Novel

പ്രണയമഴ : ഭാഗം 20

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


അത്ഭുതം എന്താണ് എന്നു അറിയോ??? ഈ വില്ലന്റെ അനിയത്തി ആണ് നമ്മുടെ കോളേജ് ഹീറോയുടെ നായിക…..” ആതിര പ്രസാദ്”

ഗീതുവിനെ മാത്രം കാത്തിരുന്ന ശിവയുടെ നായിക. യാത്ര
പോലും പറയാതെ, അവളുടെ മനസ്സിൽ ശിവക്കു സ്ഥാനം ഉണ്ടോ ഇല്ലയോ എന്നു പോലും പറയാതെ പോയ അവളെയും കാത്തു അവൻ എത്ര നാളു ഇരിക്കും ആയിരുന്നു?? അവനെ ഉപേക്ഷിച്ചു പോയ ഗീതുവിന്റെ കുറവ് നികത്താൻ ആതിര വന്നു…. ഗീതുവിനു പകരം ഇനി എന്നും ആതിര.

“എന്തിനാ വരുൺ ഇങ്ങനെ കള്ളം പറയുന്നത്…. ശിവക്കു ഗീതുവിനോടുള്ള സ്നേഹത്തിന്റെ അളവ് അറിയുന്ന ഒരാൾ പോലും ഇതൊന്നും വിശ്വസിക്കില്ല.”

“ഓഹ്… എന്റെ പൊന്നു future കെട്ടിയോളെ…. നിന്നെ എന്തിനാ ഇപ്പോൾ ഇങ്ങോട്ടു കെട്ടിയെടുത്തതു…. ഞാൻ ഒരു സസ്പെൻസ് ഇങ്ങനെ ഉണ്ടാക്കി വരുവായിരുന്നു…. പോയി… മൂഡ് പോയി…. സസ്പെൻസ് ഉണ്ടാക്കാൻ ഉള്ള മൂഡ് പോയി…. സമാധാനം ആയല്ലോ നിനക്ക്?? ” വരുൺ ഹിമയോട് തട്ടിക്കയറി.

“അവൾ കാര്യം പറഞ്ഞത് ആണോ ഇപ്പോൾ കുറ്റം…. നീ കള്ളം പറയുന്നതിൽ ഒരു തെറ്റും ഇല്ല അല്ലേ?? എന്റെ പൊന്നു പെങ്ങളെ നിനക്ക് ഈ കള്ളനെ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളോ??? വരുണിനെയും ഹിമയെയും മാറിമാറി നോക്കി കൊണ്ടു രാഹുൽ ചോദിച്ചു.

“കള്ളം പറയാനോ??? അതും ഈ ഞാനോ?? ഞാൻ സസ്പെൻസ് ഉണ്ടാക്കിയത് അല്ലേടാ മുത്തേ??” വരുൺ കൊഞ്ചികൊണ്ടു പറഞ്ഞു.

“പിന്നേ…. ഈ സസ്പെൻസ് ശിവ കേട്ടിരുന്നു എങ്കിൽ നിന്റെ കൊലപാതകത്തിന്റെ കഥ സസ്പെൻസ് ത്രില്ലെർ ആയിട്ട് ഞാൻ പറയേണ്ടി വന്നേനെ… കാരണം ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ?? ഗീതുവിന്റെ സ്ഥാനത്ത് ആതിരയെ അവന്റെ പെണ്ണ് ആക്കി കള്ളകഥ ഉണ്ടാക്കിയത് എങ്ങാനും അവൻ അറിയണം… പിന്നെ നിന്റെ ശവം അടക്കു ആയിരിക്കും… ഫ്രീ ആയിട്ട് നിന്റെ പതിനാറിന് നമുക്ക് ഇഡലിയും സാമ്പാറും കിട്ടും…. അതു ഓർത്തിട്ട് വേണം ബാക്കി സസ്പെൻസ് ഉണ്ടാക്കാൻ. ” കാർത്തി ഒരു മുന്നറിയിപ്പ് എന്നപോലെ പറഞ്ഞു.

“എന്റെ ശിവ ഒരു കൊലപാതകി ആകാതിരിക്കാനും…. എന്റെ പേരിൽ ഈ ശവങ്ങൾക്ക് ഇഡലിയും സാമ്പാറും കിട്ടാതിരിക്കാനും വേണ്ടി മാത്രം ഞാൻ ഇനി സത്യം പറയാം…. അല്ലാണ്ട് എനിക്ക് ആരെയും പേടി ഒന്നും ഉണ്ടായിട്ട് അല്ല…. പ്രത്യേകിച്ചു നിന്നെ… കേട്ടോടി ഹിമ ഭൂതമേ “……………

***——–***

“അപ്പോൾ ഞാൻ നിങ്ങളോട് പറഞ്ഞു വന്നത് ആതിര പ്രസാദ് എന്ന ആരവ് പ്രസാദിന്റെ അനിയത്തിയുടെ കാര്യം ആണ്….

ഞാൻ പറഞ്ഞതിൽ ഒരു കാര്യം സത്യം ആണ് കേട്ടോ.. ഈ കോളേജിൽ നമ്മുടെ കോളേജ് ഹീറോയുടെ നായിക ആതിര തന്നെ ആണ്…. പക്ഷെ വൺ വേ ആണെന്ന് മാത്രം. ശിവയ്ക് അവളെ കണ്ണെടുത്താൽ കണ്ടൂടാ….

അതിനു അവനെ കുറ്റം പറയാൻ പറ്റില്ല കേട്ടോ…. അവൾക്കു വല്ലാത്തൊരു സ്വഭാവം ആണ്… തനിക്ക് ഇഷ്‌ടപ്പെട്ടത് എന്തും എന്തു വിലകൊടുത്തും തട്ടിപറിക്കുന്ന സ്വഭാവം. പക്ഷെ സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല എന്നു അവൾക്കു ഇപ്പോഴും അറിയില്ല.

ആരവും ആതിരയും മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിൽ ജനിച്ച ഇരട്ട സഹോദരങ്ങൾ ആണ്…. അച്ഛന്റെ പണത്തിന്റെ ബലത്തിൽ പഠിച്ച സ്കൂളിലും കൂട്ടുകാർക്കിടയിലും എല്ലാം അവർ ആയിരുന്നു എന്നും ഹീറോസ്… തങ്ങൾ എന്തൊക്കെ ചെയ്താലും രക്ഷിക്കാൻ നിയമം പോലും വിലയ്ക്ക് വാങ്ങാൻ കഴിവുള്ള പപ്പ ഉണ്ടെന്ന ചിന്ത അവരെ അഹങ്കാരികൾ ആക്കി മാറ്റി എന്നു പറയുന്നത് ആകും കൂടുതൽ ശരി.

തന്റെ ചേട്ടനും തനിക്കും എതിരെ നിൽക്കാൻ ഒരുത്തനും ഇല്ല എന്ന ആതിരയുടെ വിശ്വാസം തെറ്റിയത് ശിവയെ കണ്ടതിനു ശേഷം ആയിരുന്നു…. എന്തിനും തന്റെ ചേട്ടനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ശിവയോടു തോന്നിയ ആരാധന… ആർക്കും മുന്നിലും തലകുനിക്കാത്ത ശിവയുടെ തന്റെടത്തോട് തോന്നിയ ആകർഷണം… അതൊരു പ്രണയം ആയി മാറാൻ അധിക സമയം എടുത്തില്ല…. ആദ്യം ഒന്നു എതിർത്തു എങ്കിലും അനിയത്തിയുടെ സന്തോഷത്തിനു ആരവ് കൂടി കൂട്ട് നിന്നതോടെ അവൾക്കു കൂടുതൽ ധൈര്യം കിട്ടി… ഇനി എന്തു വന്നാലും ശിവ തന്റേത് ആണെന്നു അവൾ ഉറച്ചു വിശ്വാസിച്ചു….

പക്ഷെ ആ വിശ്വാസം തെറ്റിയത് ഒന്നാം വർഷത്തെ ആർട്സ് ഡേക്കു ആയിരുന്നു … ശിവയോട് വന്നു ഇഷ്ടം പറഞ്ഞ ആതിരയെ അവൻ ഇഷ്ടം അല്ല എന്നു പറഞ്ഞു എന്നു മാത്രം അല്ല…. ഈ ജന്മത്തിൽ ഗീതു അല്ലാണ്ട് ഒരു പെണ്ണ് അവന്റെ ജീവിതത്തിൽ ഇല്ല എന്നും മുഖത്തു അടിച്ചത് പോലെ അവൻ പറഞ്ഞു …. താൻ സ്നേഹിക്കുന്ന ശിവ മറ്റൊരാളെ സ്നേഹിക്കുന്നു എന്നു അറിഞ്ഞ ആതിര ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു… അതിലൂടെ അവന്റെ സ്നേഹം പിടിച്ചു വാങ്ങാം എന്നു അവൾ കരുതി….പക്ഷെ എന്നിട്ടും ശിവ തന്റെ മനസ്സ് മാറ്റിയില്ല…. ഒരിക്കലും ഇതുപോലെ ഭീഷണിപ്പെടുത്തിയാൽ സ്നേഹം ഉണ്ടാകില്ല എന്നവൻ ഉറപ്പിച്ചു പറഞ്ഞു.

പിന്നീട് ഞങ്ങൾ എല്ലാരും കണ്ടത് ആതിരയുടെ മറ്റൊരു മുഖം ആയിരുന്നു…. എന്തു വന്നാലും ശിവയെ സ്വന്തം ആകും എന്നു അവൾ ഉറപ്പിച്ചു… അതിനു വേണ്ടി ശിവയോട് അടുക്കുന്ന എല്ലാ പെൺകുട്ടികളെയും അവൾ ഉപദ്രവിക്കാൻ തുടങ്ങി… കൂട്ടിനു അവളുടെ ചേട്ടനും അവന്റെ തല്ലിപ്പൊളി ഗ്യാങ്ങും…. ഇന്നു ശിവയോട് മറ്റു പെൺകുട്ടികൾക്കു കൂട്ടുകൂടാൻ പോയിട്ട് മിണ്ടാൻ പോലും പേടിയാണ്…അതിനു കാരണം ആതിര മാത്രം ആണ്. ബാക്കിയൊക്കെ നിങ്ങൾ വഴിയേ അറിഞ്ഞോളും….

ഈ കോളേജിലെ ഞങ്ങളുടെ അവസാന വർഷം ആണിത്…നാളെ ഒരു കൂട്ടം പുതിയ കുട്ടികൾ ഈ കോളേജിനു അവകാശികൾ ആയി എത്തുന്നു…. ആ നവാഗതരെ സ്വാഗതം ചെയ്യാൻ ഉള്ള തിരക്കിൽ ആണ് ശിവയും ഞങ്ങളും…. ഇനി അങ്ങോട്ട് നിങ്ങളും കൂടിക്കോ…”

****

“ശിവ…. രാവിലെ മുതൽ നിന്നു തിരിയാൻ നേരം കിട്ടില്ല അല്ലേടാ??? നീ കുറച്ചു നേരം ഇവിടെ ഇരിക്കു… ബാക്കി നമ്മൾ നോക്കാം.” രാവിലെ മുതൽ ശിവ നെട്ടോട്ടം ഓടുന്നത് കണ്ടു രാഹുൽ പറഞ്ഞു.

“സാരമില്ല അളിയാ…. നമ്മുടെ അനിയൻമാരും അനിയത്തിമാരും വരുമ്പോൾ അവർക്കു നല്ല ഒരു സ്വാഗതം കൊടുക്കണ്ടേ?? അതു നമ്മുടെ ഡ്യൂട്ടി അല്ലേടാ… മാത്രം അല്ല ഈ വർഷം കൂടി കഴിഞ്ഞാൽ നമ്മൾ ഇവിടുന്നു പോകുവല്ലേ…. അതോണ്ട് ഇങ്ങനെ ഓടി നടക്കുന്നതിൽ എനിക്ക് ഒരു വിഷമവും ഇല്ല.”… ശിവ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“നിനക്കുള്ള അടുത്ത പണി ദോ വരുന്നു…. ഇനി അതു എന്താന്ന് നോക്ക്.” കാർത്തി കൈ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയപ്പോൾ കോളേജിലെ മൂന്നു പാർട്ടി നേതാക്കൻമാരും കൂടി ഒരുമിച്ചു വരുന്നു. മുഖം കണ്ടാൽ അറിയാം തമ്മിൽ അടി ഉണ്ടാക്കാൻ ഉള്ള കാരണവും ആയിട്ട് ഉള്ള വരവ് ആണെന്നു.

കലിപ്പ് ലുക്കിൽ വന്നു നിന്നിട്ട് മൂന്നുപേരും കൂടി കാണിച്ച ഫ്ലെക്സ് കണ്ടു ബാക്കി എല്ലാരും മുഖത്തോടു മുഖം നോക്കി നിന്നു പോയി…. കോളേജ് ഗേറ്റിൽ കെട്ടാൻ മൂന്നു പാർട്ടികളും കൂടി ഒരുമിച്ചു തയ്യാറാക്കിയ ഫ്ലെക്സ് ആയിരുന്നു അതു. അതിൽ ഇപ്രകാരം എഴുതിയിരുന്നു

” ജീവിതത്തിന്റെ മൂന്നു വർഷം ആഘോഷം ആകാനായി കടന്നു വരുന്ന കുഞ്ഞു അനുജന്മാർക്കും അനുജത്തിമാർക്കും സ്വാഗതം….
സ്നേഹപൂർവ്വം ത്രിമൂർത്തികൾ (ABVP….KSU SFI…)”

“ഇതു കാണിക്കാൻ ആണോ മൂന്നു നേതാക്കൻമാരും കൂടി ഇത്ര കലിപ്പ് ലുക്കിൽ ഇറങ്ങിയത്??” വരുൺ ചോദിച്ചു.

“അല്ല നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി…. എങ്ങനെ ഉണ്ട് സൂപ്പർ അല്ലേ??? ” കൂട്ടത്തിൽ ഒരു നേതാവ് ചോദിച്ചു.

“സംഭവം ഒക്കെ സൂപ്പർ ആണ്…. ബട്ട്‌ എനിക്ക് നിങ്ങൾ എന്തോന്ന് സർപ്രൈസ് തരാൻ ആണെടാ മന്ദബുദ്ധികളെ??? ഞാനും കൂടി വന്നിട്ട് അല്ലേ ഇതു പ്രിന്റ് ചെയ്യാൻ കൊടുത്തത്?? അതു മറന്നു പോയോ???” ശിവയുടെ ചോദ്യം കേട്ടപ്പോൾ ആണ് പാവങ്ങൾ സത്യത്തിൽ ആ കാര്യം പോലും ഓർത്തത്…

“അയ്യോ…. അതു ഞങ്ങൾ ഓർത്തില്ലടാ….ആഹ്… എന്തായാലും സംഭവം കളർ ആയിട്ട് ഇല്ലേ??? ” നേതാക്കൻമാരിൽ മൂന്നാമൻ ചോദിച്ചു.

“സംഭവം ഒക്കെ കൊള്ളാം…. ഇതു കൊണ്ടു പോയി ഫ്രണ്ടിൽ കെട്ടാൻ നോക്ക്…. എന്നിട്ട് വീട്ടിൽ പോകാം… സമയം 6 ആകാറായി…. ബാക്കി ഒക്കെ നാളെ രാവിലെ ചെയ്യാം.”… ഇതും പറഞ്ഞു ശിവ അവരെ യാത്രയാക്കി… ശേഷം അവർ നാലുപേരും വീട്ടിലേക്ക് പോയി……

ഇന്നാണ് ഫസ്റ്റ് ഇയർ കുട്ടികൾ പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളും ആയി കലാലയ ജീവിതം ആരംഭിക്കുന്ന സുദിനം.

അവരെ സ്വാഗതം ചെയ്യുന്നതിൽ ഒരു കുറവും സീനിയർസ് വരുത്തിയില്ല….പല പാർട്ടിയും ആദർശങ്ങളും ഉള്ളവർ പോലും അവരെ പാർട്ടിയുടെ പേരിൽ അല്ല മറിച്ചു കോളേജിന്റെ പേരിൽ ആയിരുന്നു സ്വാഗതം ചെയ്തത്….

പുതിയ കുട്ടികൾക്കു മിട്ടായി കൊടുക്കാൻ വേണ്ടി മത്സരിക്കുന്ന അവരെ കണ്ടു വരുൺ ശിവയോട് പറഞ്ഞു “കേരളത്തിൽ ഇത്രയും പാർട്ടി സൗഹാർദ്ധം ഉള്ള മറ്റൊരു കോളേജ് ഉണ്ടാകില്ല…. ഈ പോക്ക് ആണേൽ ഈ തവണ എലെക്ഷൻ പോലും ഇവർ വേണ്ടന്ന് വെക്കും… നോക്കിക്കോ”….

അതു കേട്ടു ശിവ ചെറുതായി പുഞ്ചിരിക്കുക മാത്രം ചെയ്തു… അവന്റെ കണ്ണുകൾ അപ്പോഴും പുതിയ കുട്ടികൾക്കു ഇടയിൽ തന്റെ ഉണ്ടക്കണ്ണി ഉണ്ടോ എന്നു തിരയുക ആയിരുന്നു….കഴിഞ്ഞ രണ്ടു വർഷം ആയി ഗീതുവിന്റെ വരവിനായി കാത്തിരിക്കുക ആണ് അവന്റെ കണ്ണുകളും മനസ്സും എല്ലാം.

****

ബാക്കി ഉള്ളവർ എല്ലാ കാര്യങ്ങളും ഭംഗി ആയി നോക്കും എന്നു ഉറപ്പ് ഉള്ളത് കൊണ്ടു ശിവയും വരുണും കാർത്തിയും രാഹുലും കൂടി അവരുടെ സ്ഥിരം സ്ഥലം ആയ മരച്ചുവട്ടിൽ വന്നിരുന്നു…. ഓരോന്ന് സംസാരിച്ചു ഇരിക്കുന്നതിന് ഇടയ്ക്കാണ് ഹിമയും കൂട്ടുകാരിയും ഓടി പിടിച്ചു എത്തിയത്…. അവളുടെ വെപ്രാളം കണ്ടപ്പോഴേ എന്തോ പ്രശ്നം ഉണ്ടായിട്ട് ഉണ്ട് എന്നു അവർക്ക് മനസിലായി…പ്രശ്നം ഉണ്ടായിട്ട് ഉണ്ടെങ്കിൽ അതിനു പിന്നിൽ ആരവും ഗാങ്ങും ആകും എന്നും അവൾ പറയാതെ തന്നെ അവർക്കു അറിയാം.

“ടാ നിങ്ങൾ ഒന്നു വേഗം വന്നേ…അവിടെ ആരവിന്റെ കൂട്ടത്തിൽ ഒരുത്തൻ ഒരു പെണ്ണിനെ പിടിച്ചു വെച്ചേക്കുവാ…. ആരവ് വന്നിട്ട് ഇല്ല…പക്ഷെ ആതിര അവിടെ ഉണ്ട്…അതോണ്ട് ആരും ആ കൊച്ചിനെ അവന്റെ കൈയിൽ നിന്നു രക്ഷിക്കാൻ പോലും നോക്കുന്നില്ല. ..നോക്കിയാൽ ആ പിശാച് പെണ്ണ് ചെന്നു ചേട്ടനോട് പറയും….അതു പേടിച്ചു ആരും ഇടപെടില്ല… ആ പെൺകൊച്ചു കരഞ്ഞു ഒരു വിധം ആയി….നിങ്ങൾ ഒന്നു വേഗം വന്നേ… ” കിതപ്പിനു ഇടയിലും എങ്ങനെയൊക്കെയോ ഹിമ പറഞ്ഞു നിർത്തി.

ശിവയ്ക്കും ഗാങിനും ഈ ലോകത്ത് ഒട്ടും ഇഷ്ടം അല്ലാത്ത കാര്യം ആണ് പെൺകുട്ടികളെ കരയിക്കുന്നത്….ചെക്കമ്മാർ നാലും കൂടി ഹിമയോടൊപ്പം അവിടേക്ക് പാഞ്ഞു. ആ ചെറുക്കനെ ഇനി എന്തൊക്കെ വന്നാലും എടുത്തിട്ട് കുടയാൻ ആയിരുന്നു 4 പേരുടെയും പ്ലാൻ.

അവിടെ എത്തുമ്പോൾ ശിവ കണ്ടത് ആ പെൺകുട്ടിയെ ഉമ്മ വെയ്ക്കാൻ ഒരുങ്ങുന്ന ആ തെമ്മാടിയെ ആണ്…. അവനെ തല്ലാൻ ആയി നാലുപേരും മുന്നോട്ടു നടന്നു.

പക്ഷെ…അവർ അവനു അരികിൽ എത്തും മുൻപേ അവന്റെ കവിളിൽ ഒരു കൈ പതിഞ്ഞു കഴിഞ്ഞിരുന്നു…അതും ഒരു പെണ്ണിന്റെ…തിരിഞ്ഞു നിന്നത് കൊണ്ടു അവളുടെ മുഖം കാണാൻ ശിവയ്ക്ക് കഴിഞ്ഞില്ല..

ആരവിന്റെ ഗാങ്ങിൽ ഉള്ളവനെ ആൺകുട്ടികൾ പോലും തൊടാൻ മടിക്കും…അങ്ങനെ ഉള്ളപ്പോൾ അവന്റെ ചെകിടത്ത് അടിച്ച ഈ പെണ്ണ് പുതുതായി വന്ന ആരോ ആണെന്ന് ശിവക്കും കൂട്ടുകാർക്കും മനസിലായി… അല്ലാണ്ട് ആരും ഇത്രയും തന്റേടം കാണിക്കില്ല.

അടിച്ച പെണ്ണിനെ തല്ലാൻ വേണ്ടി അവനും കൂട്ടുകാരും ഒരുങ്ങി എങ്കിലും ശിവ വന്നതു കണ്ടു ആതിര അവരെ വിളിച്ചു കൊണ്ടു പോയി…. പക്ഷെ ആതിരയുടെ കണ്ണിലും അവൾ ഒരു കരടായി മാറി കഴിഞ്ഞിരുന്നു….അവളെ തുറിച്ചു നോക്കി നടന്ന ആതിര പോലും അവളുടെ തീ പാറുന്ന കണ്ണുകൾ കണ്ടു ഒരു നിമിഷം ഞെട്ടി എന്നുള്ളതു ആണ് സത്യം… വന്നിരിക്കുന്നത് ആതിരയ്ക്ക് പറ്റിയ എതിരാളി തന്നെ.

നമ്മൾ ഇടപെടും മുന്നേ പ്രശ്നം തീർന്നല്ലോ എന്നും പറഞ്ഞു ശിവ തിരിഞ്ഞു നടന്നു.

“ഓയ്….കോളേജ് ഹീറോ……….”ആ ശബ്ദം അവിടെ ആകെ പ്രതിധ്വനിച്ചു.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16

പ്രണയമഴ : ഭാഗം 17

പ്രണയമഴ : ഭാഗം 18

പ്രണയമഴ : ഭാഗം 19