Thursday, November 21, 2024
Novel

പ്രണയമഴ : ഭാഗം 14

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ഗ്രൗണ്ടിൽ ചെന്നപ്പോൾ ഗീതു കണ്ട കാഴ്ച്ച അവളെ ശെരിക്കും ഞെട്ടിച്ചു. ഗ്രൗണ്ടിൽ കെടന്നു തല്ലു ഉണ്ടാക്കുന്ന ശിവ…വരുണും രാഹുലും കാർത്തിയും ഒപ്പം ഉണ്ട്….പക്ഷേ ശിവയുടെ മുഖത്തെ ദേഷ്യം ആരെയും പേടിപ്പിക്കും വിധം ആയിരുന്നു.

അവൻ ഒരു ചെക്കനെ തലങ്ങും വിലങ്ങും അടിക്കുക ആയിരുന്നു. എന്തോ പക തീർക്കുക ആണെന്ന പോലെ ആയിരുന്നു ശിവയുടെ ഭാവം…. ആ ദേഷ്യം കണ്ടു ഗീതു പോലും ഒരു നിമിഷം പകച്ചു നിന്നു.

കലിപ്പൻ ആണെന്ന് കേട്ടിട്ട് ഉണ്ടെങ്കിലും ഇത്രയും ദേഷ്യത്തിൽ ശിവയെ ഒരിക്കലും ഗീതു കണ്ടിട്ട് ഇല്ല….എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നു.

“ഗീതു നിനക്ക് മാത്രേ ഇനി ശിവയെ പറഞ്ഞു മനസിലാക്കാൻ പറ്റു…. അവന്റെ ദേഷ്യം കണ്ടില്ലേ…. അവൻ ആ ചെക്കനെ കൊല്ലും…. എന്തെങ്കിലും ചെയ്യ് ഗീതു…..

പ്ലീസ് അവനെ ഒന്നു പിടിച്ചു മാറ്റ്…. അവൻ ഇത്രയും ദേഷ്യത്തിൽ നിക്കുമ്പോൾ അവന്മാർക്കു പോലും അടുത്ത് ചെല്ലാൻ പറ്റില്ലടി… പക്ഷേ എത്ര ദേഷ്യത്തിൽ ആണേലും അവൻ നിന്നെ ഒന്നും ചെയില്ല….. ഒന്നു ചെന്നു പിടിച്ചു മാറ്റു ഗീതു…. പ്ലീസ്”

ഹിമ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു….. ഹിമ നന്നായി പേടിച്ചിട്ടു ഉണ്ട് എന്നു അവളുടെ ശബ്ദത്തിലെ വിറയിലിൽ നിന്നു തന്നെ ഗീതുവിനു മനസിലായി.

മറ്റു മൂന്നു പേരുടെയും മുഖത്തു നോക്കിയപ്പോൾ അവരും അതു തന്നെ ആണ് ആഗ്രഹിക്കുന്നത് എന്നു അവൾക്കു മനസിലായി. ഗീതു ശിവക്ക് അരികിലേക്ക് ഓടി.

ഈ സമയം മുഴുവൻ ശിവ ആ ചെക്കനെ തലങ്ങും വിലങ്ങും അടിക്കുക ആയിരുന്നു… ഗീതു ഓടി ചെന്നു ശിവയുടെ കയ്യിൽ പിടിച്ചു…. മറ്റാരോ ആണെന്ന് കരുതി ശിവ ഗീതുവിന്റെ കൈകൾ തട്ടി തെറിപ്പിച്ചു…. പെട്ടെന്നുണ്ടായ ആ റിയാക്ഷൻ കാരണം ഗീതുവിന്റെ ബാലൻസ് തെറ്റി പുറകിലെക്കു മറിഞ്ഞു…. വരുൺ ഓടി എത്തി പിടിച്ചില്ലായിരുന്നു എങ്കിൽ അവൾ നിലത്തേക്ക് വീഴുമായിരുന്നു.

തട്ടി മാറ്റിയതിനു ശേഷം ആണ് ശിവ ആ കൈകളുടെ ഉടമ ഗീതു ആണെന്ന് അറിഞ്ഞത്. അവൾ മറിഞ്ഞു വീഴാൻ ഒരുങ്ങിയത് കണ്ടു അടിച്ചു കൊണ്ടിരുന്ന ചെക്കനെ ദൂരേക്ക് തള്ളിയിട്ടിട്ട് ശിവ ഗീതുവിന്റെ അടുത്തേക്ക് ചെന്നു.

“ടി എന്തെങ്കിലും പറ്റിയോ?? ഞാൻ നീ ആണെന്ന് അറിയാതെ ആണ് പിടിച്ചു തള്ളിയത്….അല്ല..നീ എന്തിനാ ഈ അടിക്ക് ഇടയിൽ കേറി വന്നത്?? ” ശിവ പരിഭ്രമത്തോടെ ചോദിച്ചു.

“ഇല്ല ശിവ…. ഞാൻ പിടിച്ചത് കൊണ്ടു അവൾക്കു ഒന്നും പറ്റിയില്ല. ഇല്ലേൽ ചെലപ്പോൾ നിലത്തു വീണേനെ. അവൾ നിന്നെ പിടിച്ചു മാറ്റാൻ വേണ്ടിയാ ഇങ്ങോട്ട് വന്നത്… അല്ലെങ്കിൽ നീ ആ ചെക്കനെ അടിച്ചു കൊല്ലോന്ന് തോന്നി.

അതോണ്ട് ഞങ്ങൾ ആണ് അവളെ വിളിച്ചു വരുത്തിയത്. ” വരുൺ ശിവയുടെ ചോദ്യത്തിനു ഉത്തരം നൽകി.

“ആ പന്നിയെ ഞാൻ ഇന്നു കൊല്ലും….. ആരു എന്തു പറഞ്ഞാലും ശെരി. അവനെ ഇന്നു എന്റെ കയ്യിന്നു രക്ഷിക്കാൻ ആർക്കും പറ്റില്ല.” എന്നും പറഞ്ഞു വീണ്ടും ആ ചെക്കനു അരികിലേക്ക് പോകാൻ ഒരുങ്ങിയ ശിവയെ ഗീതു തടഞ്ഞു.

അവളെ പിടിച്ചു മാറ്റി മുന്നോട്ടു പോകാനൊരുങ്ങിയ ശിവയുടെ കൈകളിൽ അവൾ പിടുത്തം ഇട്ടു. എത്രയൊക്കെ ശ്രെമിച്ചിട്ടും കൈ വിടിയിക്കാൻ ശിവക്ക് കഴിഞ്ഞില്ല.

അത്രക്ക് ശക്തിയിൽ ആയിരുന്നു ഗീതു ശിവയെ പിടിച്ചു നിർത്തിയത്. ഒരു നിമിഷം ശിവക്ക് പോലും അത്ഭുതം തോന്നി തന്നെ പിടിച്ചു വയ്ക്കാനുള്ള ശക്തി ഗീതുവിനു ഉണ്ടോ എന്നോർത്ത്.

“ഗീതു…എന്റെ കയ്യിന്നു വിട്…. അവൻ എന്താ ചെയ്തത് എന്നു നിനക്ക് അറിയില്ല. കാര്യം അറിയാതെ എന്നെ തടയാൻ നോക്കരുത്….നീ കയ്യിന്നു വിട്. ”

ശിവ കുറച്ചു ദേഷ്യത്തിൽ തന്നെ ഗീതുവിനോട് കൈ വിടാൻ ആവിശ്യപ്പെട്ടു. പക്ഷേ ഗീതു തന്റെ കൈകൾ കൂടുതൽ മുറുക്കി കൊണ്ടു ഇല്ല എന്നു തലകുലുക്കി.

“ടി നിനക്ക് ഇവൻ എന്താ ചെയ്തത് എന്നു അറിയോ?? ഇവൻ ഹിമയെ കടന്നു പിടിച്ചു…. എന്റെ പെങ്ങളെ ഒരുത്തൻ കടന്നു പിടിച്ചാൽ നോക്കി കൊണ്ടു നിൽക്കാൻ എനിക്ക് എന്നു അല്ല ലോകത്തു മൂക്കിനു താഴെ രോമവും നല്ലൊരു നട്ടെല്ലും ഉള്ള ഒരാണിനും പറ്റില്ല.

അതു ചോദിക്കാൻ ചെന്ന എന്നോട് ആ &#$$##$% പറഞ്ഞത് എന്താന്ന് അറിയോ…. ‘ഇവളെ നിനക്ക് വേണേൽ എടുത്തോ… ഇവളുടെ കൂടെ നടക്കുന്ന മറ്റവളെ എനിക്ക് തന്നാൽ മതി…. കാണാൻ കൊച്ചു ആണേലും ഒരു ഒന്നൊന്നര ചരക്ക് ആണ് എന്നു …

അതോണ്ട് അവളെ തന്നാലും മതിയെന്ന്’ എന്റെ പെങ്ങളെ കേറി പിടിച്ചു ഞാൻ സ്നേഹിക്കുന്ന പെണ്ണിനെ കുറിച്ച് ഇങ്ങനെ ഒക്കെ പറഞ്ഞ ഈ %#&$%$ ഞാൻ വെറുതെ വിടണോടി??? ” ശിവ ദേഷ്യം കൊണ്ടു വിറക്കുക ആയിരുന്നു.

ശിവ പറഞ്ഞത് കേട്ടു ഗീതു ഉൾപ്പെടെ എല്ലാരും ഞെട്ടി…. രാഹുലും വരുണും കാർത്തിയും ആ നിമിഷം വരെയും കാരണം അറിഞ്ഞിരുന്നില്ല.

അവരും ശിവ അടിയുണ്ടാക്കുന്നതു കണ്ടു ഓടി വന്നത് ആയിരുന്നു. ഗീതു ഇതെല്ലാം കേട്ടിട്ട് ഒരു നിമിഷം ഹിമയെ നോക്കി…. പാവം കരഞ്ഞു തുടങ്ങിയിരുന്നു. അതു കണ്ടു ഗീതു ശിവയുടെ കയ്യിൽ നിന്നു വിട്ടു.

എന്നിട്ട് അടുത്ത നിമിഷം തന്നെ ശിവയെ ദൂരേക്ക് തള്ളി മാറ്റി. കാര്യം എന്താന്ന് അറിയാതെ എല്ലാരും നോക്കുമ്പോൾ കണ്ടത് ശിവ തള്ളിയ പയ്യൻ പിറകിൽ നിന്നു ശിവയെ അടിക്കാൻ ഒരുങ്ങുന്നത് ആണ്.

എന്നാൽ ഗീതു ശിവയെ തള്ളി മാറ്റിയത് കൊണ്ടു ആ പയ്യൻ ബാലൻസ് തെറ്റി നിലത്തു വീണു. അടുത്ത നിമിഷം അവന്റെ കവിളിൽ ഒരാളുടെ കൈകൾ പതിഞ്ഞു….. ഗീതു ആയിരുന്നു ആ കയ്യികളുടെ ഉടമസ്ഥ. അവൾ അവന്റെ മുഖത്തു തലങ്ങും വിലങ്ങും അടിച്ചു. അവളെ ഒരു നിമിഷം തടുക്കാൻ പോലും ആർക്കും കഴിഞ്ഞില്ല.

ഭ്രാന്തികളെ പോലുള്ള ഗീതുവിന്റെ ആ പെരുമാറ്റം ശിവയെ പോലും ഞെട്ടിച്ചു കളഞ്ഞു. വളരെ പണിപ്പെട്ട് ആണ് ശിവ അവളെ പിടിച്ചു നിർത്തിയത്. ശിവയുടെ കൈയിൽ കിടന്നും അവൾ ദേഷ്യം കൊണ്ടു വിറച്ചു. ഒരു ഭ്രാന്താമായ അവസ്ഥയിലേക്ക് അവൾ എത്തി ചേർന്നിരുന്നു.

“എന്നെ ഇനി ഉപദ്രവിക്കരുത്….ഇനിയും തല്ലിയാൽ ഞാൻ ചത്തു പോകും….ഞാൻ ഇനി ഒരു പെണ്ണിനോടും ഇങ്ങനെ ഒന്നും ചെയ്യില്ല….എന്നോട് ക്ഷമിക്കൂ…. അടികൊണ്ട പയ്യൻ വരുണിന്റെ കാലു പിടിച്ചു കൊണ്ടു പറഞ്ഞു.

കാരണം ഇനി വരുണിന്റെ അടികൂടി കൊള്ളാൻ ഉള്ള കരുത്ത് അവനു ഇല്ലായിരുന്നു. ഹിമയും അവനെ വിട്ടയക്കാൻ പറഞ്ഞത് കൊണ്ടു മാത്രം വരുൺ അവനെ പോകാൻ അനുവദിച്ചു. ഈ സമയം ഗീതു ശിവയുടെ കയ്യികളിൽ തളർന്നു വീണു.

അതു കണ്ടു എല്ലാരും ഒരു നിമിഷം പേടിച്ചു…. ഹിമ ഓടി ചെന്നു ഗീതുവിനെ ചേർത്ത് പിടിച്ചു… അവളുടെ കവിളിൽ തട്ടി വിളിച്ചു….പക്ഷേ ഗീതു കണ്ണു തുറന്നില്ല… അവൾ പൂർണമായും അബോധവസ്ഥയിൽ ആയിരുന്നു.

“വരുൺ… നീ പോയി കുറച്ചു വെള്ളം എടുത്തിട്ട് വാ”… ഹിമ വരുണിനോട് പറഞ്ഞു.

കേട്ട പാതി കേൾക്കാത്ത പാതി വരുൺ വെള്ളം എടുക്കാൻ ആയിട്ട് ഓടി… ശിവ എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയി… കാർത്തിയുടെയും രാഹുലിന്റെയും അവസ്ഥയും മറിച്ചു ആയിരുന്നില്ല.

ചുറ്റും നിന്ന കുട്ടികളും നന്നായി പേടിച്ചു. ( പിന്നെ അത്രയും നേരം ഒരു ചെക്കനെ വാരി പെറക്കി ഇട്ടു അടിച്ച പെണ്ണ് അടുത്ത സെക്കന്റിൽ ബോധം കേട്ടുവീണാൽ ആരായാലും പേടിച്ചു പോകില്ലേ??)

“ഹിമ… ദ വെള്ളം. നീ അവളുടെ മുഖത്തു ഒന്നു കുടഞ്ഞു നോക്കിക്കേ… എന്നിട്ടും കണ്ണു തുറന്നില്ലേൽ ഞാൻ പോയി ടീച്ചറിനെ വിളിച്ചിട്ട് വരാം”… വരുൺ ഓടികിതച്ചു എത്തി പറഞ്ഞു.

ഹിമ ആ വെള്ളം വാങ്ങി ഗീതുവിന്റെ മുഖത്തു തളിച്ചു… വെള്ളം വീണത് കൊണ്ടാകും അവൾ മയക്കത്തിൽ നിന്നു ഞെട്ടി കണ്ണു തുറന്നു.

ഹിമ അവളെ താങ്ങി എണീപ്പിച്ചു ഇരുത്തി ബാക്കി വെള്ളം അവൾക്കു കുടിക്കാനും നൽകി. ബോധം തെളിഞ്ഞിട്ടും ഗീതുവിന്റെ ശരീരത്തിനു നല്ല തളർച്ച ഉണ്ടായിരുന്നു. ഇത്തിരി നേരം അവൾ ഹിമയുടെ നെഞ്ചോടു ചേർന്നിരുന്നു.

അല്പ സമയത്തിനു ശേഷം എന്തോ ഓർത്തിട്ട് എന്ന പോലെ അവൾ പിടഞ്ഞു എണീറ്റു… ഹിമയെ ചേർത്തു പിടിച്ചു…അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൾ എന്തൊക്കെയോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു… പക്ഷേ വിധി അവളെ അതിനു അനുവദിക്കില്ലല്ലോ!

ഗീതു… നേരത്തെ തന്റെ നേരെ നടന്ന സംഭവത്തേ കുറിച്ചാണ് പറയാൻ ശ്രെമിക്കുന്നത് എന്നു…. അവളുടെ വെപ്രാളം തനിക്കു എന്തേലും പറ്റിയോ എന്നു അറിയാൻ ഉള്ളത് ആണെന്നും ഹിമക്ക് മനസിലായി.

“എനിക്ക് ഒന്നും ഇല്ല ഗീതുസ്സേ… നീ ഇങ്ങനെ കെടന്നു വെപ്രാളപ്പെടാതെ… ഇത്രേ ഉള്ളോ എന്റെ തന്റേടി പെണ്ണ്…. ഈ തൊട്ടാവാടി ആണോ നേരുത്തേ ആ ചെക്കനെ എടുത്തിട്ട് അടിച്ചത്…. അവൻ കേറി പിടിച്ചപ്പോൾ ഞാൻ ഒന്നു പേടിച്ചു എന്നുള്ളത് ശെരിയാണ്…. പക്ഷേ തക്ക സമയത്തു എന്റെ പൊന്നാങ്ങള അവിടെ വന്നല്ലോ… പിന്നെ എനിക്ക് ഒരു പോറൽ എങ്കിലും നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ??

ഇതുപോലെ ചങ്കുറപ്പ് ഉള്ള ആങ്ങളമാരും അതിനേക്കാൾ തന്റേടിയായ ഒരു പെങ്ങളും ഉള്ളപ്പോൾ ഞാൻ എന്തിനാ പേടിക്കുന്നത്…. ആ വൃത്തികെട്ടവന് ഉള്ളത് നിങ്ങൾ എല്ലാരും കൂടി കൊടുത്തില്ലേ… ഇനി ഈ ജന്മത്തു അവൻ ഒരു പെണ്ണിന്റെയും ദേഹത്തു അവളുടെ അനുവാദം ഇല്ലാതെ തൊടുന്നതിനെ കുറിച്ച് ആലോചിക്കത്തു കൂടി ഇല്ല….

എന്റെ മോളു ഇനി അതൊന്നും ആലോചിച്ചു ബിപി കൂട്ടണ്ട… എനിക്ക് ഒരു കൊഴപ്പവുമില്ല…എന്റെ കുഞ്ഞാവ ഒന്നു ചിരിച്ചേ…” അതും പറഞ്ഞു ഹിമ ഗീതുവിനു ഒരു ഉമ്മ കൊടുത്തു… കൂട്ടുകാരികളെക്കാളുപരി ഒരു വാക്ക് പോലും പറയാതെ മനസ്സ് വായിക്കാൻ കഴിവുള്ള ഈ സഹോദരിമാരുടെ സ്നേഹം കണ്ടു എല്ലാരും ഒന്നു പുഞ്ചിരിച്ചു.

ഗീതു ഹിമയെ ചേർത്തു പിടിച്ചു…. പക്ഷേ അപ്പോഴും അവളുടെ കണ്ണുകൾക്ക് രക്തവർണമായിരുന്നു….ആ കണ്ണുകളിൽ എരിയുന്ന പകയുടെ കനലുകൾക്ക്‌ എന്തും നശിപ്പിക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നു….

ആരുടെയോ നാശത്തിനായി ദൈവം ഗീതുവിലൂടെ തിരക്കഥ എഴുതി തുടങ്ങിരുന്നു. മറ്റാർക്കും അറിയാത്ത ആ പകയുടെ രഹസ്യം ഉള്ളിൽ ഒതുക്കി ഗീതു പുഞ്ചിരിച്ചു… ആരെയും മയക്കുന്ന ചെറു പുഞ്ചിരി.

ഗീതുവിനു വയ്യത്തോണ്ടു ഫൈനൽ മാച്ച് കാണാൻ നിൽക്കാൻ ശിവ അവളെ സമ്മതിച്ചില്ല… ഗീതു ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും അവൻ സമ്മതിച്ചില്ല. (അല്ലേലും പോത്തിനോട് വേദം ഓതിട്ടു കാര്യം ഇല്ലല്ലോ)

ഒന്നാതു വോൾട്ടേജ് കുറവാണ്.. വഴിയിൽ എവിടേലും ചെന്നു അണഞ്ഞു വീണാലൊന്ന് പേടിച്ചു ഹിമയോടും വരുണിനോടും ഗീതുനെ ഒന്നു വീട്ടിൽ കൊണ്ടാക്കാൻ ശിവ പറഞ്ഞു. വരുണിനും ഹിമക്കും അതിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു…. അവരു മൂന്നു പേരും കൂടി ഗീതുവിന്റെ വീട്ടിലേക്ക് ഇറങ്ങി.

“ടാ വരുണേ ഈ ഉണ്ടക്കണ്ണി വഴിയിൽ എങ്ങാനും വീണാൽ അവിടെ ഇട്ടേച്ചും വന്നാൽ മതി കേട്ടോ..ഒരു പുഴുന്റെ അത്ര അല്ലേ ഉള്ളൂ..വല്ല കാക്കയും കൊത്തിതിന്നട്ടെ”…. പോണപൊക്കിലും ഗീതുനെ ദേഷ്യം പിടിപ്പിക്കാൻ ഉള്ള ചാൻസ് ശിവ കളഞ്ഞില്ല.

ശിവ പറഞ്ഞത് കേട്ടു ഗീതുനു നല്ല ദേഷ്യം വന്നു….അതു കണ്ടു ഹിമ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു ” തറയിൽ നിന്നു ഇപ്പോൾ എണീറ്റ് നിന്നത് അല്ലേ ഉള്ളൂ… വീണ്ടും വീഴാൻ ആയിട്ട് ആണോ ബിപി കൂട്ടുന്നത്…ഇന്നു വോൾടേജ് ലോ ആണ് അവനുള്ളതു നമുക്ക് നാളെ കൊടുക്കാം”….

ഹിമ പറഞ്ഞത് കൊണ്ടു മാത്രം ഗീതു ആ കാട്ടുപോത്തിനെ വെറുതെ വിട്ടു… അല്ലാണ്ട് എണീറ്റ് നിൽക്കാൻ പോലും ആവതു ഇല്ലാത്തോണ്ട് അല്ല…. സത്യം. (നിങ്ങൾക്കു എന്നെ വിശ്വാസം ഇല്ലേ ഡേയ്…. സത്യം… പാവം അല്ലെന്നു കരുതി ഗീതു അങ്ങു പോട്ടെന്നു വെച്ചതാ )

വരുണും ഹിമക്കും ഒപ്പം ഗീതു പോയി കഴിഞ്ഞതിനു ശേഷം രാഹുലും കാർത്തിയും ശിവയും കൂടി തിരിച്ചു ഗ്രൗണ്ടിലേക്ക് നടന്നു…. തിരിച്ചു ചെല്ലുമ്പോൾ അടുത്ത യുദ്ധത്തിന് ഉള്ള വകുപ്പ് അടികൊണ്ടവന്റെ ടീം ഉണ്ടാക്കി വെച്ചേക്കുമെന്നാണ് കരുതിയത്….

പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. ആഹ്..അല്ലേലും എങ്ങനെ ഉണ്ടാകും… എന്തേലും പ്രശ്നം ഉണ്ടായാൽ അടിക്കാൻ ആയിട്ട് ഫസ്റ്റ് ഇയറിലേയും സെക്കന്റ്‌ ഇയറിലേയും ഒക്കെ പയ്യന്മാർ റെഡി ആയിട്ട് നിൽക്കുവല്ലേ…. (അതു പിന്നെ അങ്ങനെ ആണല്ലോ? തമ്മിൽ എത്ര പ്രശ്നം ഉണ്ടേലും വെളിയിന്ന് ഒരുത്തൻ വന്നു കൂടെ ഉള്ള ഒരാളെ തൊട്ടുകളിച്ചാൽ പിള്ളേര് വെറുതെ വിടില്ലല്ലോ….

എന്തോന്ന് ആയാലും ക്രിക്കറ്റ്‌ ഫൈനൽ യാതൊരു പ്രേശ്നവും ഇല്ലാതെ അങ്ങു കഴിഞ്ഞു…. നമ്മുടെ ശിവദത്ത് ആൻഡ് ടീം കൂൾ ആയിട്ട് ജയിച്ചു…(അല്ലേലും നമ്മുടെ പിള്ളേരെ തോൽപ്പിക്കാൻ ഒരുത്തനെയും ഞാൻ സമ്മതിക്കില്ല)

******

ഈ സമയം ഗീതു ഹിമക്കും വരുണിനും ഒപ്പം വീട്ടിൽ എത്തിയിരുന്നു. അമ്മ ആണ് വാതിൽ തുറന്നത്. ഗീതുവിന്റെ കോലം കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ടായിട്ട് ഉണ്ടെന്നു അമ്മക്ക് മനസിലായി..”എന്താ മോളെ…

ഇവൾ എന്താ ഇങ്ങനെ ഒരുമാതിരി നിൽക്കുന്നത്….സ്കൂളിൽ എന്തേലും പ്രശ്നം ഉണ്ടായോ?? അതോ ഇവൾ വീണ്ടും എവിടേലും വീണോ??”
അമ്മ ഹിമയോട് കാര്യം തിരക്കി.

“അതു ഒന്നും ഇല്ല ആന്റി…. സ്കൂളിൽ പിള്ളേര് തമ്മിൽ അടി നടന്നു…. അതു കണ്ടു പേടിച്ചിട്ടു ആകും ഇവൾ ഒന്നു തലകറങ്ങി വീണു… പേടിക്കാൻ ഒന്നും ഇല്ല.

അതോണ്ട് നമ്മൾ ഇവളെ കൊണ്ടക്കിട്ട് പോകാന്നു കരുതി വന്നതാ”… ഹിമ ഗീതു ആ ചെക്കനെ അടിച്ചതൊന്നും പറയാതെ തലകറങ്ങി വീണ കാര്യം മാത്രം പറഞ്ഞു നിർത്തി… വെറുതെ അവൾക്കു വീട്ടിന്നു വഴക്ക് വാങ്ങി കൊടുക്കണ്ടാന്ന് കരുതി.

“തല കറങ്ങി വീണെന്നോ… എന്നിട്ടു കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ… വല്ലോം കഴിക്കാൻ പറഞ്ഞാൽ ജന്മത്തു കേൾക്കൂല… എന്നിട്ടു ആ വെയിലും കൊണ്ടു പോയി നിന്നിട്ട് ആകും വീണത്… അല്ലാണ്ട് അടി കണ്ടാൽ ഒന്നും ഇവൾക്ക് എക്കില്ല… എല്ലാരും വാ അകത്തോട്ടു ഇരിക്കാം… അമ്മ വല്ലോം കഴിക്കാൻ എടുക്കാം”.. ഗീതുനേയും പിടിച്ചോണ്ട് അമ്മ അകത്തേക്ക് നടന്നു.

“കഴിക്കാൻ ഒന്നും വേണ്ട അമ്മ…. ഒരു ഗ്ലാസ്‌ വെള്ളം തന്നാൽ മതി… ഫുഡ്‌ അടിക്കാൻ ആയിട്ട് ഉടനെ ഒരു ദിവസം വരാം…. പക്ഷേ ഇന്നു വേഗം പോയാലെ പറ്റുള്ളൂ അമ്മേ… അവന്മാർ മൂന്നുപേരും കാത്തുനിൽക്കും. “.. വരുൺ പറഞ്ഞു.

“എന്നാൽ അമ്മ പോയി വെള്ളം എടുത്തിട്ട് വരാം.. “എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

അപ്പോഴാണ് റൂമിൽ നിന്നും പ്രിയ ഇറങ്ങി വന്നത്…..റൂമിൽ നിന്നു തന്നെ അവൾ കാര്യങ്ങൾ എല്ലാം കേട്ടിരുന്നു… അതോണ്ട് കൂടുതൽ ഒന്നും അവൾ ചോദിച്ചില്ല… പക്ഷേ അവളുടെ കണ്ണുകൾ മാറ്റരെയോ തേടുന്നുണ്ടായിരുന്നു.

“അഹ്…. ഇതാരിതു.. പ്രിയ മോളോ? മോളുസ് ഇന്നു പഠിക്കാൻ പോയില്ലേ?? “… പ്രിയ ആ സമയത്തു അവിടെ കണ്ടത് കൊണ്ടു വരുൺ ആണ് ചോദിച്ചത്.

“ഇല്ല ചേട്ടാ… എനിക്ക് രണ്ടു ദിവസം ആയിട്ട് പനി ആണ്… അതോണ്ട് അമ്മ പോണ്ടാന്ന് പറഞ്ഞു…. മറ്റേ മൂന്നു ചേട്ടൻമാരും എന്താ വരാതെ?? ” പ്രിയ വരുണിനോട് ചോദിച്ചു.

“അതു മോളേ ശിവക്ക് ക്രിക്കറ്റ് മത്സരം ഉണ്ട്… അതോണ്ട് മറ്റേ രണ്ടു പേരും അവിടെ നിന്നു…. മാത്രം അല്ല.. നമ്മളും അടികണ്ടു വീണ മോളൂസിന്റെ പുന്നാര ചേച്ചിയെ കൊണ്ടാക്കാൻ വന്നതാ”.. വരുണും ഹിമ പറഞ്ഞ രീതിയിൽ തന്നെ മറുപടി നൽകി.

“ഞാൻ ഒരു കാര്യം ചോദിച്ചാൽ നിങ്ങൾ രണ്ടു പേരും സത്യം പറയോ?? ” പ്രിയ ഹിമയോടും വരുണിനോടും ആയി ചോദിച്ചു.

“പിന്നെ എന്താ പറയാല്ലോ… മോൾ ചോദിക്ക്”… ഹിമ ചിരിച്ചോണ്ടു പറഞ്ഞു….പക്ഷേ പ്രിയയുടെ ചോദ്യം കേട്ടു വരുണും ഹിമയും മുഖത്തോടു മുഖം നോക്കി ഇരുന്നു പോയി.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13