Tuesday, December 17, 2024
Novel

ഒറ്റയാൻ : ഭാഗം 19

എഴുത്തുകാരി: വാസുകി വസു


വാർത്തയറിഞ്ഞ് ഞങ്ങൾ പരസ്പരം നോക്കി..

“ഞാൻ കരുതി ഏട്ടനാണെന്ന്”

“അവൻ അങ്ങനെ ചെയ്യില്ല വസു.എനിക്ക് ഉറപ്പുണ്ട്”

മുത്തശ്ശനു നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു…

“ആർക്കെങ്കിലും ആകട്ടെ.അവനവൻ ചെയ്യുന്ന കർമ്മഫലം അവരവർ തന്നെ അനുഭവിക്കും”

ഞാൻ പിറുപിറുത്തു… ഒറ്റയാനാകെ അസ്വസ്ഥനാണെന്ന് എനിക്ക് തോന്നി…

അന്ന് ഞാൻ ഓഫീസിലേക്ക് പോയത് സന്തോഷത്തോടെ ആയിരുന്നു. ഒരുശത്രു ഇല്ലാതായിരിക്കുന്നു.ഉന്മേഷത്തോടെ ഞാൻ ചെയറിൽ ഇരുന്നു എന്റെ വർക്കുകൾ ചെയ്തു കൊണ്ടിരുന്നു…

ഉച്ച കഴിഞ്ഞു വീട്ടിലെത്തി. ഭക്ഷണം കഴിച്ചു കഴിഞ്ഞു എനിക്ക് തിരികെ മടങ്ങാൻ തോന്നിയില്ല മാറി കിടന്നു….

ഒറ്റയാൻ എവിടെപ്പോയെന്ന് എന്റെ ചോദ്യത്തിനു ഉത്തരമായി കിട്ടിയത് അറിയില്ലെന്നായിരുന്നു…

ഒറ്റയാൻ താമസിച്ചാണ് വീട്ടിലെത്തിയത്.എവിടെ ആയിരുന്നെന്ന് കുത്തി കുത്തി ചോദിച്ചിട്ടും രക്ഷയില്ല.അതോടെ ഞാനും വിട്ടു….

പുലരികൾ ഓരോന്നും പിന്നിട്ടു പുതിയ വസന്തങ്ങൾ വന്നു കൊണ്ടിരുന്നു.,അടുത്ത ആഴ്ചയിൽ വിനയിന്റെ അച്ഛൻ കൂടി മരണപ്പെട്ടതോടെ പോലീസിനു തലവേദന സൃക്ഷ്ടിച്ചു.തലക്കും വിലക്കും പാഞ്ഞിട്ടും കൊലയാളിയെ കുറിച്ച് ഒരുവിവരവും കിട്ടിയില്ലെന്നാണ് വാർത്തയിൽ പറഞ്ഞത്.തെളിവുകൾ ഇല്ലാതെ സമർത്ഥമായിട്ടാണു കൊലയാളി കൊലയൊക്കെ ചെയ്തത്….

കൊട്ടാരമുറ്റത്തും വിനയിന്റെയും അച്ഛന്റെയും മരണവാർത്ത ചൂടുപിടിച്ചു….

ഓരത്തരും ഓരോ വാദങ്ങൾ പറയുമ്പോഴും ഞാൻ മനസ്സിൽ ചിരിച്ചു….

മനസ്സിൽ മുഴുവനും അച്ഛന്റെയും മുത്തശ്ശിയുടെയും ഓർമ്മകളാണ്…അവർക്ക് മനശ്ശാന്തി ലഭിക്കണമെങ്കിൽ കൊന്നവർ ഇല്ലാതാകണം….

വീണ്ടും ഒരാഴ്ചക്ക് ശേഷമുള്ള രാത്രിയിൽ അന്ന് രാത്രിയിൽ ഞാൻ മൂന്നുപേർക്കും കുടിക്കാനുളള പാലിൽ ഉറക്കഗുളിക കലർത്തി..രാത്രിൽ എല്ലാവരും പാൽ കുടിക്കുന്ന പതിവ് ഉണ്ട്…

ആദ്യം പാൽഗ്ലാസുമായി ഞാൻ ഒറ്റയാന്റെ മുറിയിലെത്തി…

“ഏട്ടാ പാൽ”

“മേശപ്പുറത്ത് വെച്ചോളൂ…കുറച്ചു പെൻഡിംഗ് വർക്കുണ്ട്”

ഏട്ടൻ അർജന്റായിട്ടെന്തൊ ലാപ്ടോപ്പിൽ പണിയുകയാണ്.ഞാൻ കിച്ചണിൽ ചെന്ന് മുത്തശ്ശനും ജോസേട്ടനും കൂടിയുളള പാൽ ഗ്ലാസിൽ പകർന്ന് അവർക്ക് കൊണ്ട് കൊടുത്തു. ഗുഡ് നൈറ്റ് പറഞ്ഞിട്ട് ഞാൻ ഒറ്റയാന്റെ മുറിയിലെത്തി… പാൽഗ്ലാസ് കാലിയായിരുന്നു…

“ആഹാ.പെട്ടെന്ന് കുടിച്ചു കഴിഞ്ഞോ”

ഏട്ടനെ ഞാൻ പ്രണയപൂർവ്വം നോക്കി.ഒറ്റയാൻ ലാപ്‌ടോപ്പിലെ വർക്ക് തീർത്തിരുന്നു…

“ശരി ഏട്ടാ ഞാൻ കിടക്കുവാ..വല്ലാത്ത തലവേദന”

ഞാൻ നെറ്റിയിൽ കൈവെച്ചു..

“ബാം പുരട്ട് വസൂ”

“ശരിയേട്ടാ.ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ് വസൂ”

ഏട്ടന്റെ മുറിയിൽ നിന്ന് ഞാൻ ഇറങ്ങി.എന്റെ റൂമിലേക്ക് എത്തി.കുറച്ചു സമയം കിടന്നു.

ക്ലോക്കിൽ മണി ഒന്ന് അടിച്ചതോടെ ഞാൻ എഴുന്നേറ്റു.. ബ്ലാക്ക് ജീൻസും ഫുൾസ്ലീവ് ബ്ലാക്ക് ടീഷർട്ടും ധരിച്ചു. മുഖത്തൊരു കൂളിംഗ് ഗ്ലാസും ഫിറ്റു ചെയ്തു..

ബ്ലാക്ക് ഗ്ലൗസ് കയ്യിലും ബ്ലാക്ക് ബൂട്ട് കാലിലും അണിഞ്ഞു.ഒന്നേകാൽ കഴിഞ്ഞതോടെ കാർ പോർച്ചിൽ നിന്ന് ബുളളറ്റ് ഞാൻ പ്രയാസപ്പെട്ട് മുമ്പോട്ട് തളളിനീക്കി റോഡിലേക്ക് കൊണ്ടുവന്നു. ഗെയ്റ്റ് ലോക്ക് ചെയ്തു ഞാൻ തിരികെ വന്നു ബുളളറ്റ് സ്റ്റാർട്ട് ചെയ്തു….

റോഡ് വിജനമായിരുന്നു.യാത്രക്കാർ ആരുമില്ല.പത്ത് മിനിറ്റു കൊണ്ട് ഞാൻ ഉദ്ദേശിച്ച സ്ഥലത്തെത്തി.ബുളളറ്റ് മറ്റാരുടെയും ശ്രദ്ധ കിട്ടാത്തിടത്ത് ഒളിപ്പിച്ചു….

കൈമൾ പണിക്കരുടെ വീടിന്റെ ബാക്ക് സൈഡിൽ ഞാൻ വന്നു.അവിടെ ചെറിയ ഒരു ഗേറ്റുണ്ട്.അത് ചാടിക്കടന്നു ഞാൻ കൈമളിന്റെ വീടിനു പിന്നിലെത്തി…

ആദ്യമേ വന്നപ്പോഴെ ഞാൻ ആ വീടിന്റെ സ്പെയർ ചാവികൾ പ്രത്യേകം സൂക്ഷിച്ചത് കൈവശപ്പെടുത്തിയിരുന്നു..എന്തെങ്കിലും ആവശ്യം വന്നാൽ ഉപയോഗിക്കാമെന്ന് കരുതി….

അടുക്കള വാതിലിന്റെ പിന്നിൽ രണ്ടു തവണ തട്ടിയപ്പോൾ കതക് തുറക്കപ്പെട്ടു…. അവിടത്തെ ജോലിക്കാരി പത്മിനി ചേച്ചി മുമ്പ് കൊട്ടാരമുറ്റത്തെ പണിക്കു നിന്നിട്ടുണ്ട്.ഈ അടുത്തയിടെ അവരുടെ മകനു ഓപ്പറേഷൻ വേണ്ടി വന്നു. കൈമൾ പണിക്കർ കൊടുക്കാത്തതിനാൽ അവർ കൊട്ടാരമുറ്റത്ത് വന്നിരുന്നു. മുത്തശ്ശൻ കുറച്ചു പൈസ കൊടുത്ത് സഹായിച്ചു…

അവർക്ക് ഓപ്പറേഷൻ നടത്താൻ അത്രയും പണം തികയില്ലെന്ന് അറിയാവുന്നതിനാൽ ബാക്കി പൈസ കൂടി ഞാൻ ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയി കൊടുത്തു…

“ഒരുപാട് നന്ദിയുണ്ട് മോളേ.ആ ദുഷ്ടൻ പണിക്കർ സഹായിച്ചത് പോലുമില്ല”

“അതിനെന്താ ചേച്ചി പണം ഞാൻ തന്നല്ലോ.പിന്നെ നന്ദിയൊന്നും വേണ്ട.എനിക്ക് ആവശ്യം വരുമ്പോൾ തിരിച്ച് ഉപകാരപ്പെട്ടാൽ മതി”

അങ്ങനെയാണ് ചേച്ചിയെ വശത്താക്കിയത്.രണ്ടു കൊലപാതകങ്ങൾ നടത്താനും അവരാണ് സഹായിച്ചത്.കുറച്ചു പണം കൂടി ഞാൻ കൊടുത്തിരുന്നു.ചേച്ചി സഹായിക്കാൻ മറ്റൊരു പ്രധാന കാരണം കൂടി ഉണ്ടായിരുന്നു….

ചേച്ചിയുടെ മകളെ പ്രണയം നടിച്ച് നശിപ്പിച്ചത് വിനയ് ആയിരുന്നു…

കതക് തുറക്കപ്പെട്ടതോടെ ഞാൻ അകത്ത് കയറി…

“പണിക്കരുടെ മുറിയെവിടെ ചേച്ചി”

“വാ മോളേ”

ചേച്ചിയുടെ കൂടെ ഞാൻ പണിക്കരുടെ മുറിക്ക് മുന്നിൽ ചെന്നു.കതക് ലോക്ക് ചെയ്തിരിക്കുകയാണ്.എന്റെ ആവശ്യപ്രകാരം ചേച്ചി കതകിൽ തട്ടി വിളിച്ചു…

“സാറേ സാറേ”

“ആരാത്”

കുറച്ചു കഴിഞ്ഞു അകത്ത് നിന്ന് മറുപടി കേട്ടു..

“ഞാനാ പത്മിനി.. ”

കതക് തുറക്കപ്പെട്ടതോടെ ഞാൻ പോക്കറ്റിൽ നിന്ന് തോക്ക് പുറത്തേക്ക് എടുത്തു അയാൾക്ക് നേരെ നീട്ടി…

അയാൾ പിന്നോക്കം ചുവടുവെച്ചു…..

“പണിക്കർക്ക് എന്നെ അറിയാമല്ലോ അല്ലേ.എങ്കിലും ഒന്നുകൂടി പറയാം. കൊട്ടാരമുറ്റത്തെ ഹരീന്ദ്രവർമ്മ യുടെ ഒരെയൊരു മകൾ വസുമതി…”

അയാൾ ഞെട്ടുന്നത് ഞാൻ കണ്ടു…ജീവനുവേണ്ടി പണിക്കർ യാചിച്ചു…

“ചോദ്യവും ഉത്തരവും ഒന്നുമില്ല പണിക്കരേ.ഞാനെന്തിനാണു വന്നതെന്ന് നിങ്ങൾക്കും എനിക്കും അറിയാം.ടൈമില്ല കൂടുതൽ കളയാൻ”

പണിക്കർക്ക് ശ്വാസം മുട്ടൽ ഉണ്ട്. അതിനു മരുന്ന് സ്പ്രേ ചെയ്യാറുണ്ട് .വിഷവാതകം നിറച്ച സ്പ്രേ ഞാൻ ചേച്ചിയുടെ കയ്യിൽ കൊടുത്തു….

“മരിക്കുന്നതിനു മുമ്പ് നന്നായിട്ട് ശ്വാസം വലിച്ചു വിടൂ പണിക്കരെ”

പത്മിനി ചേച്ചി പണിക്കർക്ക് മുമ്പിലെത്തി ‌ശ്വാസം കിട്ടാതെ പിടയുന്ന പണിക്കരുടെ മൂക്കിനു നേരെയത് സ്പ്രേ ചെയ്തു…

പത്മിനി ചേച്ചി ചെയ്യുന്നതെല്ലാം ഞാൻ മൊബൈലിൽ റിക്കാർഡ് ചെയ്തു. എന്നെങ്കിലും കുറ്റബോധം അവർക്ക് ഉണ്ടായാൽ എല്ലാം വിളിച്ചു പറയണമെന്ന് തോന്നിയാലൊരു മുൻ കരുതൽ എന്ന നിലയിൽ ആയിരുന്നു അത്…

മുമ്പ് ചെയ്ത രണ്ടു കൊലപാതകവും അതെ രീതിയിൽ തന്നെ ആയിരുന്നു….

പണിക്കർ കിടന്നു പിടയുന്നത് ഞാൻ ക്രൂരമായി രസിച്ചു…

എന്റെ അച്ഛനും മുത്തശ്ശിയും അപകടത്തിൽ പെട്ട് ഇങ്ങനെ പ്രാണനായി പിടഞ്ഞിട്ടുണ്ടാകും…

“ഇനിയാരെങ്കിലും ഇവിടെയുണ്ടോ ചേച്ചി”

“ഇല്ല മോളേ…ബന്ധുക്കളെല്ലാം വൈകുന്നേരത്തോടെ പോയിരുന്നു”

“പോലീസിനു സംശയം വല്ലതും വന്നാൽ പത്മിനി ചേച്ചി കുറ്റം ഏറ്റെടുക്കണം.ബാക്കി മകന്റെയും മകളുടെയും ജീവിതം ഞാൻ രക്ഷിച്ചോളാം”

“ശരി മോളേ”

പോലീസ് ഒരുപക്ഷേ എന്നെ തേടിയെത്തിയാലും കുറ്റം തെളിക്കാൻ പറ്റില്ല.സംശയത്തിന്റെ ആസ്പദത്തിൽ ചിലപ്പോൾ പിടികൂടിയാലും തെളിവിന്റെ അഭാവത്തിൽ വിട്ടയക്കും എനിക്ക് ഉറപ്പുണ്ട്….

കിച്ചണിന്റെ കതക് ഞാൻ വെളിയിൽ നിന്ന് പൂട്ടി.ചേച്ചിയുമായി ബുളളറ്റ് വെച്ചിരിക്കുന്നതിന്റെ അടുത്തെത്തി.ചേച്ചിയെ വീട്ടിൽ വിട്ടിട്ട് ഞാൻ കൊട്ടാരമുറ്റത്ത് എത്തി….

ബുളളറ്റ് ഗേറ്റിനു മുമ്പിൽ ആയപ്പോഴേക്കും ഓഫ് ചെയ്തു. ഗേറ്റ് തുറന്ന് വണ്ടി കാർ പോർച്ചിൽ കൊണ്ട് വന്നുവെച്ചു…

പതിയെ കിച്ചൺന്റെ വാതിലിലൂടെ ഞാൻ അകത്ത് കടന്നു.എന്റെ മുറിയിലെത്തി….

ഗൗസും ബൂട്ടുമെല്ലാം വരുന്ന വഴിയിലെ തോട്ടിൽ ഞാൻ കളഞ്ഞിരുന്നു..അച്ഛന്റെ കൊലയാളികളെ ഇല്ലായ്മ ചെയ്തതിൽ സന്തോഷിച്ചു ഞാൻ കിടന്നു ഉറങ്ങി…

പിറ്റേന്ന് രാവിലെ കൈമൾ പണിക്കരുടെ മരണവാർത്ത നാട് മുഴുവനും അറിഞ്ഞിരുന്നു….നാടിനെ നടുക്കിയ മൂന്ന് കൊലപാതകങ്ങൾ തെളിക്കാനാകാതെ പോലീസ് കുഴങ്ങി…

കൊലപാതകമോ ആത്മഹത്യയൊ എന്ന് അറിയാതെ പല ചാനലുകളിലും ചർച്ചകൾ ചൂടുപിടിച്ചു…

ഞാൻ ഹാളിൽ എത്തുമ്പോൾ ഒറ്റയാനും ജോസേട്ടനും മുത്തശ്ശനുമുണ്ട്….

എല്ലാവരും ചർച്ച ഇത് തന്നെ…

“വസു രാത്രിയിൽ എവിടെ ആയിരുന്നു”

ഒറ്റയാന്റെ ചോദ്യം കേട്ടു ഞാൻ ഞെട്ടി.എങ്കിലും അത് സമർത്ഥമായി മറച്ചു ഞാൻ ചിരിച്ചു…

“ഏട്ടനെന്താ പറ്റിയത്”

“എനിക്കൊന്നും പറ്റിയില്ല…പറ്റുന്നത് മറ്റ് ചിലർക്കാണ്”

ഒറ്റയാന്റെ മുഖഭാവം ഗൗരവത്തിലായി…

“ഉറക്കഗുളിക കലർത്തിയ പാൽ തന്ന് എപ്പോഴും പറ്റിക്കാനാകില്ല വസു”

ഒറ്റയാന്റെ ശബ്ദം കേട്ടു ഞാൻ ഞെട്ടിപ്പോയി..

“രണ്ടു പ്രാവശ്യം ഞാൻ പറ്റിക്കപ്പെട്ടു.ഇന്നലെ നീ കൊണ്ട് വന്ന പാൽ ഞാൻ വാഷ് ബേസണിൽ കളഞ്ഞിരുന്നു”

ഒറ്റയാൻ ചിരിച്ചതോടെ എനിക്ക് മനസ്സിന്റെ സമനില തെറ്റി…

“അതെ ഞാൻ കൊന്നു…എന്റെ അച്ഛനെ ഇല്ലായ്മ ചെയ്തവരെ ഞാൻ കൊന്നു…എന്നെ നിയമത്തിന്റെ കയ്യിലേൽപ്പിച്ചോളൂ..എന്നാലും എനിക്ക് പ്രശ്നമില്ല”

“വസൂ നീ ചെയ്തതെല്ലാം പാഴ് വേലയായിരുന്നു..നീ രാത്രിയിൽ പോയതും വന്നതുമെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.തടയാഞ്ഞത് മറ്റൊന്നും കൊണ്ടല്ല.യഥാർത്ഥ കൊലപാതകികളെ കണ്ടെത്താൻ ആയിരുന്നു”

“ങേ ഞാൻ ഞെട്ടിപ്പോയി”

“അതെ നീ കൊന്നെന്ന് വിശ്വസിക്കുന്നവർ ശരിക്കും അബോധാവസ്ഥയിൽ ആയിരുന്നു.. അവരെയെല്ലാം കൊന്നത് മറ്റൊരാൾ ആണ്…”

“ഏട്ടൻ ഇതെല്ലാം എങ്ങനെ അറിഞ്ഞു”

ഒറ്റയാൻ മെല്ലെ ചിരിച്ചു…

“രുദ്രപ്രതാപ്….സർക്കിൾ ഇൻസ്പെക്ടർ രുദ്രപ്രതാപ്…ഡിപ്പാർട്ട്മെന്റിലെ എന്റെ ചെല്ലപ്പേരാണ് ഒറ്റയാൻ…

(തുടരും)

സ്നേഹപൂർവ്വം നിങ്ങളുടെ കൂട്ടുകാരി

വാസുകി വസു (അനന്യ പി നായർ)

വായനക്കാരുടെ ചില സംശയങ്ങൾക്കുളള ഉത്തരം…

വസൂനു ഒറ്റയാനെന്ന് വെച്ചാൽ വലിയ ഇഷ്ടമാണ്. ജീവൻ വരെ കൊടുക്കാൻ തയ്യാറാണ്.ഒറ്റയാൻ ആരാണെന്ന് അറിഞ്ഞട്ടല്ല വസു സ്നേഹിക്കുന്നത്…

കഥയുടെ തുടക്കം മുതലേ വസൂ ബോൾഡാണ്.അവൾ പാവമാകുന്നത് ഒറ്റയാനു മുന്നിൽ മാത്രം….

അച്ഛനെ കൊന്നവരോട് മകൾക്ക് പകയാണ്.ഒറ്റയാനോട് പകരം വീട്ടാൻ സഹായം ചോദിക്കുന്നുണ്ടെങ്കിലും മനസ്സിനാൽ അവളത് ആഗ്രഹിക്കുന്നില്ല…

മനസിലെ കനൽ അണയാതെ സൂക്ഷിച്ചു അവസരം കിട്ടുമ്പോൾ പ്രതികാരം ചെയ്യുന്നു….

അത്രയെയുളളൂ..

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9

ഒറ്റയാൻ : ഭാഗം 10

ഒറ്റയാൻ : ഭാഗം 11

ഒറ്റയാൻ : ഭാഗം 12

ഒറ്റയാൻ : ഭാഗം 13

ഒറ്റയാൻ : ഭാഗം 14

ഒറ്റയാൻ : ഭാഗം 15

ഒറ്റയാൻ : ഭാഗം 16

ഒറ്റയാൻ : ഭാഗം 17

ഒറ്റയാൻ : ഭാഗം 18