Saturday, April 27, 2024
Novel

ഒറ്റയാൻ : ഭാഗം 17

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“എന്റെ അച്ഛൻ മരിച്ചതുപോലെ കൊന്നവരെയും കൊല്ലണം”

ഞാൻ ഒറ്റയാന്റെ മുഖത്ത് നോക്കി പറഞ്ഞു. ഒറ്റയാൻ ഒന്ന് ചിരിച്ചു…

“അതൊക്കെ വേണ്ടത് പോലെ ചെയ്യാം.. ധൈര്യമായി ഇരിക്ക്”

ഒറ്റയാൻ എനിക്ക് ആത്മവിശ്വാസം പകർന്നു.ബാക്കി അറിയാനായി ഞാൻ ജോസേട്ടന്റെ മുഖത്ത് നോക്കി…

“ബാക്കി കൂടി പറയൂ ജോസേട്ടാ എനിക്ക് അറിയണം എന്റെ അച്ഛൻ കൊല്ലപ്പെട്ടത് എങ്ങനെയെന്ന്?”

അമർഷവും പകയും ഉണ്ടായിരുന്നു എന്റെ സ്വരത്തിൽ..

“ബാക്കി ഞാൻ പറയാം മോളേ”

മുത്തശ്ശന്റെ മുഖത്തേക്ക് ഞങ്ങൾ മിഴികൾ നട്ടു…

നിന്റെ അമ്മയെ ഇവിടെ നിന്ന് ഓടിച്ചതിനുശേഷം ഹരിയെ ഞാൻ തിരികെ കൊണ്ടുവന്നു. നിന്റെ അമ്മ ഇവിടത്തെ ഒരു പണിക്കാരന്റെ കൂടെ ഒളിച്ചോടി പോയെന്നും വിവാഹം കഴിച്ചെന്നും ഞാൻ പറഞ്ഞു. ഹരി വിശ്വസിക്കാനായി തെളിവുകളും കാണിച്ചു…

“എന്റെ അമ്മയെ വേശ്യയാക്കിയ മുത്തശ്ശനോട് എനിക്ക് ആ നിമിഷം പക തോന്നിയെങ്കിലും അമർഷത്തോടെ ഞാൻ അടക്കി പിടിച്ചു…

” എന്നിട്ട്..”

ആകാംഷയടക്കാൻ കഴിഞ്ഞില്ലയെനിക്ക്…

ഹരിക്ക് പ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു. നിങ്ങളെ തിരക്കി ഒരുപാടലഞ്ഞു .എവിടെയെന്ന് മാത്രം അവനു അറിയാൻ കഴിഞ്ഞില്ല…

അതോടെ ഹരി മദ്യപാനത്തിനു അടിമയായി. ഞാനും അവന്റെ അമ്മയും അതറിയാൻ വൈകിപ്പോയിരുന്നു…

കൊട്ടാര മുറ്റത്തെ ബിസിനസ്സ് ഇടക്കൊന്ന് നഷ്ടത്തിലായി.ബിസ്സിനസ്സൊക്കെ ശ്രദ്ധിക്കണ്ട ഹരി മദ്യത്തിൽ മുങ്ങി നടന്നു…

ബിസിനസ്സ് നഷ്ടത്തിലായതോടെ പാർട്ട്ണർക്കായി ഞാൻ ടെൻഡർ ഇറക്കി.അങ്ങനെയാണ് വിനയിന്റെ മുത്തശ്ശൻ കൈമൾ പണിക്കർ കൊട്ടാരമുറ്റം ബിസ്സിനസ്സിൽ പാർട്ട്ണറാകുന്നത്.ലാഭം ഫിഫ്റ്റി ഫ്ഫ്റ്റി എന്നതായിരുന്നു ഉടമ്പടി…

എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിൽ ബിസിനസ്സ് ലാഭത്തിലായി തുടങ്ങി. കൈമൾ പണിക്കർ ഹരിയെ ബിസിനസ്സിലേക്ക് കൂട്ടിക്കൊണ്ടു വന്നു.അതെന്നെ കൂടുതൽ സന്തോഷിപ്പിച്ചു.അങ്ങനെ ബിസിനസ്സിന്റെ മേൽനോട്ടം ഞാൻ ഹരിയെ ഏൽപ്പിച്ചു വിശ്രമിച്ചു..

ബിസ്സിനസ്സിന്റെ പവർ ഓഫ് അറ്റോർണിയിൽ ഞാൻ ഹരിയുടെയും കൈമളിന്റെയും പേരിലാണാക്കിയത്.തുടക്കത്തിൽ വിശ്വസ്തനായ പണിക്കർ പതിയെ ഹരിയെ വശത്താക്കി സമ്പാദ്യങ്ങൾ അയാളുടെ കീഴിലാക്കാൻ തുടങ്ങി. ഹരിക്ക് മദ്യവും പെണ്ണിനെയും നൽകി അവർ കീഴ്പ്പെടുത്തിയിരുന്നു…

കൈമൾ മകളെക്കൊണ്ട് ഹരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മനസ്സിൽ നിന്റെ അമ്മ ആയിരുന്നു… അതുകൊണ്ട് ആ ശ്രമം നടന്നില്ല…

പകരം അയാൾ സമ്പാദ്യങ്ങൾ ഓരോന്നായി കൈവശപ്പെടുത്തി കൊണ്ടിരുന്നു.ഞാനും ഹരിയും എല്ലാം മനസ്സിലാക്കുമ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു…

ഹരി പണിക്കരോട് ഒന്നും രണ്ടും പറഞ്ഞു കയ്യാങ്കളിയിൽ വരെയെത്തി.അന്നത്തെ രാത്രി മദ്യപിച്ചു വരുമ്പോഴാണ് ആസൂത്രണം ചെയ്ത കാറപകടത്തിൽ ഹരി മരണപ്പെടുന്നത്…

മുത്തശ്ശൻ പൊട്ടിക്കരയുന്നത് കണ്ട് ഞാൻ വല്ലാതായിപ്പോൾ.എന്റെ അമ്മയോടും അച്ഛനോടും ചെയ്തതൊക്കെ ഞാൻ മറന്നു…

എനിക്കിനി ബന്ധുവെന്ന് അവകാശപ്പെടാനുളള ഏകയാൾ മുത്തശ്ശനാണ്.ഞാൻ മുത്തശ്ശന്റെ അരികിലെത്തി സമാധാനിപ്പിച്ചു…

“മുത്തശ്ശാ കൊലപാതകമാണെന്ന് അറിയാരുന്നില്ലെ.കേസൊന്നും നടത്തിയില്ലേ?”

“എല്ലാം ചെയ്തു നോക്കിയിരുന്നു മോളേ തെളിവിന്റെ അഭാവത്തിൽ അവരെല്ലാം രക്ഷപ്പെട്ടു.. കേസ് തള്ളിപ്പോയി…”

“മുത്തശ്ശനു ഉറപ്പാണോ അച്ഛനെ കൊന്നത് പണിക്കരാണെന്ന്”

“അതേ മോളേ അവനെ അത് ചെയ്യത്തുളളൂ…”

“മം…”

ഞാൻ ചിന്തയിലാണ്ടു..പെട്ടെന്നെന്തോ ഓർത്തതു പോലെ ഞാൻ ചോദിച്ചു..

“മുത്തശ്ശി എങ്ങനെ മരിച്ചു”

“അന്ന് നിന്റെ അച്ഛന്റെ കൂടെ കാറിൽ മുത്തശ്ശിയും ഉണ്ടായിരുന്നു”

മുത്തശ്ശന്റെ ആ വെളിപ്പെടുത്തൽ എന്നെ ഞെട്ടിച്ചു.ഒരിക്കലും ഞാൻ കണ്ടട്ടില്ലാത്ത മുത്തശ്ശിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു…

മുത്തശ്ശൻ കാണിച്ച ആൽബത്തിൽ ഞാൻ അച്ഛന്റെ കൂടെ മുത്തശ്ശിയെ കണ്ടിരുന്നു. മുത്തശ്ശിയുടെ അതേ സൗന്ദര്യവും മുഖഛായയുമാണെനിക്ക് പകർന്നു കിട്ടിയിരിക്കുന്നത്….

ഇരട്ടക്കൊലപാതകം നടത്തിയവർ സമൂഹത്തിൽ മാന്യമായി വിലസി നടക്കുന്നു.തീർത്താൽ തീരാത്ത നഷ്ടങ്ങൾ പേറി ഞാനും മുത്തശ്ശനും….

“അവർ കയ്യടിക്കി വെച്ചിരിക്കുന്ന സ്വത്തുക്കൾക്കായി വർഷങ്ങളായി നിയമയുദ്ധം നടത്തി വന്നു.അനുകൂലമായ കോടതിവിധി അടുത്തിടെയാണു ലഭിച്ചത്.പവർ ഓഫ് അറ്റോർണി നിലവിലുളളതിനാൽ നിയമോപദേപ്രകാരം സ്വത്തുക്കളെല്ലാം നിന്റെ പേരിലാക്കി ഞാൻ വിൽപ്പത്രം എഴുതിവെച്ചു”

കനത്ത നിശബ്ദത ഞങ്ങൾക്കിടയിലുണ്ടായി.ഒടുവിൽ ആ മൗനത്തിനു തിരശ്ശീലയിട്ടത് ഞാൻ ആയിരുന്നു…

‘”ഇതിനൊക്കെ പകരം വീട്ടണ്ടേ മുത്തശ്ശാ”

“മോളേ ശത്രുക്കൾ പ്രബലരാണ്.എനിക്കാകെ നീയെയുളളൂ..നിന്നെക്കൂടി നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ”

മുത്തശ്ശൻ പറഞ്ഞത് ശരിയാണെങ്കിലും എന്റെ മനസ്സ് സ്വസ്ഥമായിരുന്നില്ല.എന്റെ അച്ഛന്റെ കൊലയാളികൾ ഒന്നുകിൽ ഇല്ലാതാകണം.അല്ലെങ്കിൽ ഇരുമ്പഴിക്കുള്ളിലാകണം”

ഞാൻ ഒറ്റയാന്റെ മുഖത്തേക്ക് നോക്കി…

“ഏട്ടാ ഇതുവരെ ഞാനായിട്ട് ഒന്നും ആവശ്യപ്പെട്ടട്ടില്ല.ആദ്യമായിട്ടൊരു സഹായം ചോദിച്ചാൽ എനിക്ക് ചെയ്തു തരാമോ?”

പ്രതീക്ഷ നിറഞ്ഞതായിരുന്നു എന്റെ ചോദ്യം….

“ഞാനെന്താ വസൂ ചെയ്യേണ്ടത് പറയൂ”

“കൊല്ലണം…എല്ലാവരെയും”

എന്റെ മുഖത്തെ കോപം കണ്ടിട്ട് അവരൊന്ന് ഞെട്ടി…

“എന്താ വസൂ നീ പറയുന്നത്. അതത്ര എളുപ്പമല്ല”

ജോസേട്ടൻ ചാടിക്കയറി പറഞ്ഞു..

“അറിയാം ജോസേട്ടാ കാര്യങ്ങൾ എളുപ്പമല്ലെന്ന്.പക്ഷേ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അച്ഛന്റെയും മുത്തശ്ശിയുടെയും ആത്മാവിനു ശാന്തി ലഭിക്കില്ല..”

എനിക്ക് സങ്കടത്താൽ കരച്ചിൽ വന്നു…

ഒരിക്കൽ പോലും അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ ഞാൻ അനുഭവിച്ചട്ടില്ല…അച്ഛന്റെ മുഖം കണ്ടട്ടില്ല.എന്റെ അച്ഛനായിട്ട് ഞാനെന്തെങ്കിലും ചെയ്തില്ലെങ്കിൽ മകളെന്ന നിലയിൽ എനിക്ക് എങ്ങനെ സമാധാനം ഉണ്ടാകും…

“വസൂ കൊല്ലാൻ അത്ര എളുപ്പമല്ല.പക്ഷേ കേസ് നമുക്ക് റീ ഓപ്പൺ ചെയ്യാൻ കഴിയും.എന്നാലും തെളിവുകൾ…”

“തെളിവുകൾ നമുക്ക് ഉണ്ടാക്കണം…”

എല്ലാവരുമൊന്ന് ഞെട്ടി…

“എങ്ങനെ”

“അതിനൊക്കെ വഴി തെളിയും…ഈശ്വരൻ എന്നത് സത്യമാണ്”

ഞാൻ പുഞ്ചിരിച്ചു..,.

“തൽക്കാലം അതൊക്കെ വിട്…മനസിന്റെ ടെൻഷൻ ഒന്ന് മാറണം.നമുക്ക് ബീച്ചിലേക്ക് പോകാം”

മുത്തശ്ശനും ജോസേട്ടനും വരുന്നില്ലെന്ന് പറഞ്ഞു..ഞാനും ഒറ്റയാനും കൂടി ബീച്ചിലേക്ക് പോയി…

നല്ല തിരക്ക് ഉണ്ട്.ഒഴിഞ്ഞൊരു സ്ഥലം നോക്കി ഞാനും ഒറ്റയാനും കൂടി ഇരുന്നു..

അസ്തമയ സൂര്യന്റെ അന്തിച്ചുവപ്പ് ഞങ്ങളുടെ മുഖത്തേക്ക് പ്രതിഫലിച്ചു…

“കൂയ് ഏട്ടോ ഇവിടെയെങ്ങുമല്ലേ”

ഞാൻ ഒറ്റയാന്റെ മുഖത്തിനു നേരെ കൈകൾ വീശി…

ഒറ്റയാനൊന്ന് ഞെട്ടുന്നത് ഞാൻ കണ്ടു…

“അതെ എനിക്കൊരു ഐസ്ക്രീം തിന്നാൻ കൊതി വരുന്നു”

“അത്രയേയുളളോ..വാ”

ഐസ്ക്രീം കാരന്റെ അടുത്തെത്തി ഞങ്ങൾ ഒരു കോൺ ഐസ്ക്രീം വാങ്ങി…

“രണ്ട് കോൺ ഐസ്ക്രീം”

“രണ്ടെണ്ണം വേണ്ട.ഒരെണ്ണം മതി”

ഞാൻ ചാടിക്കയറി പറഞ്ഞു… ഒറ്റയാൻ എന്നെ സൂക്ഷിച്ചു നോക്കി..

“ഏട്ടൻ കഴിച്ചോന്നെ..എനിക്ക് വേണ്ടാന്നേ'”

പറഞ്ഞിട്ട് ഞാൻ കുസൃതിയോടെ ഒറ്റയാന്റെ മുഖത്ത് പ്രണയപൂർവ്വം നോക്കി….

ഏട്ടൻ കോൺ ഐസ്ക്രീം വാങ്ങി.ഞങ്ങൾ തിരമാലകളിൽ ഇറങ്ങി.ഉയർന്നു വന്ന തിരകൾ ഞങ്ങളുടെ ശരീരത്തെ ചുംബിച്ചു കൊണ്ടിരുന്നു..

“ടാ കൊതിയാ എനിക്ക് കൂടി താടാ”

“നിനക്ക് വേണ്ടാന്നല്ലെ പറഞ്ഞത്”

“ഏട്ടൻ കഴിച്ചതിന്റെ ബാക്കിയെനിക്ക് വേണം. അതിനാ ഒരെണ്ണം വാങ്ങീത്”

എനിക്ക് നേരെ പാതി കഴിച്ച കോൺ ഐസ്ക്രീം ഏട്ടൻ നീട്ടി.ഞാനത് കഴിച്ചു…

“അതേ ഒരാഗ്രഹം പറയട്ടെ”

“പറയെടീ വസു”

“അന്തിച്ചുവപ്പിനെ സാക്ഷിയാക്കി കവിളിലൊരുമ്മ തര്യോ?”

ഞാൻ പറഞ്ഞു തീർന്നില്ല അതിനുമുമ്പേ ഒറ്റയാൻ എന്നെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചു…പക്ഷേ അത് കവിളിൽ ആയിരുന്നില്ല.എന്റെ ചുണ്ടിലായിരുന്നു.ഞാൻ പിടഞ്ഞു പോയി. കാൽ അറിയാതെ മുകളിലേക്ക് ഉയർന്നു…

ഞാൻ കുതറാൻ ശ്രമിച്ചെങ്കിലും ഒറ്റയാൻ വിട്ടില്ല…പതിയെ ഞാനും ആ ചുംബനത്തിൽ അലിഞ്ഞു.ഏട്ടനെ ഇറുക്കി പുണർന്നു പരിസരം മറന്നങ്ങനെ നിന്നു….

“നിനക്കൊക്കെ വേറെ സ്ഥലമൊന്നും കിട്ടിയില്ലേ”

ആരൊ വിളിച്ചു പറയുന്നത് കേട്ടാണ് ഞങ്ങൾ അകന്നു മാറിയത്…

ചമ്മിപ്പോയി ..ഞങ്ങൾ..

“വഷളൻ”

പെട്ടെന്ന് ഞങ്ങൾ അവിടെ നിന്ന് സ്ഥലം കാലിയാക്കി…യമഹായിൽ എന്റെ ഒറ്റയാനെ കെട്ടിപ്പിടിച്ചങ്ങനെ വീട്ടിലേക്ക് പോയി…

വീട് അടുക്കാറായപ്പോഴാണു ബൈക്ക് ചെന്ന് എന്തിലൊ ഇടിച്ച് ഞങ്ങൾ തെറിച്ചു വീണത്…

പെട്ടെന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ഒരുവാഹനത്തിന്റെ പ്രകാശം ഞങ്ങളുടെ കണ്ണുകളിൽ തുളച്ചു കയറി….

അപകടം അപകടം എന്നെന്റെ മനസ് വിളിച്ചു പറയുമ്പോഴേക്കും ചിലരുടെയൊക്കെ നിലവിളികൾ അവിടെ മുഴങ്ങി…

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9

ഒറ്റയാൻ : ഭാഗം 10

ഒറ്റയാൻ : ഭാഗം 11

ഒറ്റയാൻ : ഭാഗം 12

ഒറ്റയാൻ : ഭാഗം 13

ഒറ്റയാൻ : ഭാഗം 14

ഒറ്റയാൻ : ഭാഗം 15

ഒറ്റയാൻ : ഭാഗം 16