Sunday, November 24, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 21

നോവൽ
IZAH SAM

ഞാൻ അമ്മയോട് പറഞ്ഞു വേഗം ഇറങ്ങി…അപ്പോഴേക്കും വിളിക്കുന്നു എന്റെ കഥാനായിക. ഇവളിത്രയും നേരം എവിടെ പോയിരുന്നു .

ഫോണെടുത്തപ്പോ തന്നെ തുടങ്ങി എന്താ ഇന്നലെ വന്നിട്ട് പറയാത്തെ…എന്നോട് പറയില്ലേ എന്നൊക്കെ…ശെരിക്കും എനിക്ക് അവളോട് എല്ലാ പറയണം എന്നുണ്ട്…

പിന്നെ നേരിട്ട് എപ്പോഴെങ്കിലും പറയാം എന്ന് വെചു. പിന്നെ അവളോട് കേസ് പിനവലിക്കരുത് എന്ന് പറഞ്ഞിട്ടുണ്ടു.

പിന്നെ വെറുതെ അവളെ ഒന്ന് ശുണ്ഠി പിടിപ്പിക്കാൻ അവളോട് വേണമെങ്കിൽ രക്ഷപ്പെട്ടോ എന്ന പഞ്ചു ഡയലോഗും തട്ടി വിട്ടു.അവള് ദേഷ്യത്തിൽ ഫോണും കട്ട് ചെയ്‌തു .

അവളുടെ അച്ഛനും അമ്മയും എന്നെ പറ്റി ഇപ്പൊ അവളോട്‌ പറഞ്ഞു തുടങ്ങീട്ടുണ്ടാവും.എന്തോ ഒരു വേദന ഉള്ളിൽ വന്നു നിറയുന്നുണ്ട്…ഞാൻ എന്റെ മൊബൈൽ സ്ക്രീനിലെ ശിവാനിയുടെ ചിത്രത്തെ തഴുകി….

ഇല്ല ….ആര് എന്തൊക്കെ പറഞ്ഞാലും അവൾ എന്നെ ഇട്ടിട്ടു പോവില്ല…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രക്ഷപ്പെട്ടോ…പോലും… കൊല്ലും ഞാൻ ആ സാധനത്തിനെ…അങ്ങേർക്കു വേണെകിൽ പോയി രക്ഷപ്പെടട്ടെ…ഞാൻ എന്തായാലും പിന്നോട്ടില്ല….

ആദിയേട്ടന്റെ ഫോൺ കട്ട് ആക്കിയിട്ടുള്ള എന്റെ അവസ്ഥയാണെ. മൊബൈലിൽ മെസ്സേജസ് വന്നു കൊണ്ടേ ഇരിക്കുവാന്… അദ്വൈതിനെ അറിയാവോ…കല്യാണം ആലോചിച്ചിരുന്നോ…

എന്തിനു ലിപ്ലോക്ക് കേസ് പോലും…ഞങ്ങളുടെ കാര്യമാണോ….എനിക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു…ഞാൻ മൊബൈൽ സൈലന്റ് ആക്കി…

താഴേ അച്ഛനും അമ്മയും തിരിച്ചും മറിച്ചും പല ചാനലുകളിൽ വാർത്തകൾ…ഈശ്വരാ….ദാ അമ്മു വിളിക്കുന്നു… ഇവിൾ എങ്കിലും ഒരാശ്വാസമാവാനേ ഈശ്വരാ……

“അറിഞ്ഞില്ലേ…അമ്മുക്കുട്ടി….”
“മ്മ്…എന്താ ശിവാ ഇത്…ഒന്നിന് പുറകെ ഒന്നായി…..”

അവിടെയും ശോകം തന്നെ…..

“എന്നെ ആദിയേട്ടൻ പെണ്ണുകാണാൻ വന്നതൊക്കെ എങ്ങനാ അമ്മു ഈ മീഡിയക്കാരൊക്കെ അറിയുന്നേ….?”
എന്റെ ശബ്ദം തളർന്നിരുന്നു. അത് കേട്ടിട്ടാവണം അവള് അങ്ങ് ഊർജ്ജസ്വലയായി.

“പിന്നെ അവർക്കൊക്കെ ഒരു വാർത്തകിട്ടിയാൽ അവരതു ചിക്കി പറക്കും…നീ ആ ടീവീ അങ്ങ് ഓഫ് ചെയ്തു വെക്ക് …..പോയി വല്ല സിനിമയും കാണാൻ നോക്ക്….ആ പാറുവിനെയും കാശിനെയും കൂട്ടിക്കോ കുറച്ചു കഴിഞ്ഞു ഞാനും വരാം….”

“മ്മ്” ……..ഞാൻ വെറുതെ മൂളി.

“ശിവാ…. എന്താ നിന്റെ ശബ്ദം തളർന്നത് പോലെ?.നിന്റെ ആദിയേട്ടനായത് കൊണ്ടാണോ…..പുള്ളിക്ക് വല്ല അബദ്ധവും പറ്റിയതായിരിക്കും …..അയാള് അത്ര മോശമൊന്നുമല്ല…..”

“എനിക്കറിയാം…എന്നാലും…..എന്തോ….?”

“ഒന്നുമില്ല…നീ തളർന്നാൽ…നിന്റെ വീട്ടുകാരും തളരും…..പിന്നെയത് നിന്റെ പഠിത്തത്തെ ബാധിക്കും….ആധിയേട്ടനെയും ചിലപ്പോ നഷ്ടപ്പെട്ടേക്കും……?” അവൾ പറഞ്ഞു നിർത്തി.

“ഇല്ല…അതൊരിക്കലും പറ്റില്ല…..” അപ്പോഴാ ഞാൻ അച്ഛനും അമ്മയും ആധിയേട്ടനെ പറ്റി പറഞ്ഞതോർത്തതു.
“അതാ ഞാൻ പറഞ്ഞത്…. ബി ബോൾഡ് ആസ് യുഷുവൽ….” അവൾ പറഞ്ഞത് ശെരിയാണ്..ഞാൻ തളരാൻ പാടില്ല…ഞാൻ തോറ്റു പോവും…എനിക്ക് ആധിയേട്ടനെ വേണം….പഠിക്കണം .

“അമ്മു നീ ആള് പൊളി ആണലോ….” ഞാൻ അതിശയത്തോടെ പറഞ്ഞു.
“മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം…കേട്ടിട്ടില്ലേ…ഞാൻ ശിവാനി യൂണിവേഴ്സിറ്റിയിലെ ആദ്യ ശിഷ്യ അല്ലേ….”

ഞാനും ചിരിച്ചു..എനിക്കൊരു ഉന്മേഷം വന്നു…”എൻറെ അമ്മു നീ എന്റെ ചങ്കാണ്.”

ഞാൻ ഫോൺ വെച്ച് താഴേ എത്തി. സ്ഥിതി തതൈവ….’അമ്മ റിമോട്ടും വെച്ച് തിരിച്ചും മറിച്ചും കാണുന്നു…അച്ഛൻ മാറിയിരുന്നു മൊബൈലിൽ യൂ ട്യൂബ് ലൈവ് ന്യൂസ് പല ചാനലിൽ കാണുന്നു…..ന്യൂസ്‌കാര് പറഞ്ഞത് തന്നെ പലരീതിയിലും മാറിയും തിരിഞ്ഞും പറയുന്നു.

പാറുവും കാശിയും സ്കൂളിൽ പോയില്ല..അവർക്കു അവധിയാണ്..കാശിക്കു പ്ലസ് ടു പരീക്ഷ ഇപ്പൊ തീർന്നതേയുള്ളു…

അടുക്കളയിലേക്കു ചെന്നു. രണ്ടു ദോശ ചുട്ടിട്ടുണ്ട്….സാമ്പാർ താളിച്ചിട്ടില്ല…. ഓഹോ…അപ്പൊ ‘അമ്മ രാവിലെ വാർത്ത കേൾക്കാൻ പോയതാ…പിന്നെ ഈ വഴി തിരിഞ്ഞിട്ടില്ല… ഇവിടാരും ഒന്നും കഴിച്ചിട്ടില്ല..

പാവം കാശിയും പാറുവും ..ഇപ്പൊ ചെന്നു വിളിച്ചാൽ പണിയാവും… അന്നത്തെ വീഡിയോ പ്രശ്നത്തോടെ ‘അമ്മ സ്നേഹമയി ആണ്…..പോരാളി അവധിക്കു പോയിരിക്കുവാ…

ചിലപ്പോ ഇന്ന് തന്നെ തിരിച്ചു എത്തും….എന്തായാലും എല്ലാരേയും ശ്രദ്ധ മാറ്റാൻ പറ്റിയത് ഭക്ഷണം തന്നെയാ…ഞാൻ നല്ല വെളിച്ചെണ്ണയൊക്കെ ഒഴിച്ച് ദോശ ഉണ്ടാക്കി…..

സാമ്പാറും താളിച്ചു. രണ്ടു ദോശ ആയില്ല എത്തീലോ നമ്മുടെ പാറുക്കുട്ടി…..

“എന്റെ പൊന്നു ചേച്ചിയെ………വിശന്നിട്ടു കണ്ണ് കാണാൻ വയ്യ…..ചേച്ചിക്ക് പുണ്യം കിട്ടും.”

എന്നും പറഞ്ഞു പ്ലേറ്റ് എടുത്തു ദോശ തട്ടാൻ ആരംഭിച്ചു. മൂന്നാമത്തെ ദോശ എടുത്തതും ദാ ഒരു പ്ലേറ്റ്….വേറെ ആരുമല്ല എന്റെ കാശി…”കലി കാലം അല്ലാണ്ട് എന്താ പറയ്യാ…….പുരുഷന്മാർക്ക് തന്നിട്ടേ പെണ്ണ്ങ്ങള് കഴിക്കാൻ പാടുള്ളു……” ഒരു പ്രത്യേക ശൈലിയിൽ പറഞ്ഞിട്ടു ആശാൻ തട്ടിവിടുന്നു.

ശെരിക്കും ഞാനും പാറുവും ചിരിച്ചു പോയി…

പിന്നെ ഓരോന്നും പറഞ്ഞും ചിരിച്ചും ഞാൻ ദോശ ചുട്ടു…രണ്ടെണ്ണവും കഴിക്കലാ….പാവം കാസറോൾ…ഒരു ദോശക്കു പോലും അതിനകത്തിരിക്കാനുള്ള യോഗമുണ്ടായില്ല….

അപ്പോഴേക്കും അടുത്താള് എത്തി …
“ശിവ ഇത്രയും നേരമായിട്ടും ഒരു ദോശ പോലും ചുട്ടില്ലേ…..” ആളെ കണ്ടു ഞങ്ങൾ മൂന്നും ഞെട്ടി…അച്ഛനാ ….വേഗം കൈയ് കഴുകി…പ്ലേറ്റ് എടുക്കുന്നു…പുള്ളി സാധാരണ ഉണുമേശയിൽ വന്നിരിക്കാറുള്ളു…ഇങ്ങോട്ടൊന്നും വരാറില്ല.

ഞാൻ വേഗം ഒരു ദോശ ചുട്ടു കൊടുത്തു. അച്ഛൻ അവിടെയിരുന്നു തന്നെ കഴിച്ചു.”….നിന്റെ അമ്മയ്ക്ക് ഇത്രക്ക് കാണാൻമാത്രം എന്താണാവോ ആ വാർത്തയിൽ..”

“അത് അച്ഛാ ചേച്ചി വൈറൽ ആയല്ലോ….അപ്പൊ പിന്നെ അമ്മക്ക് ഒരു പത്ര സമ്മേളനം നടത്താൻ വല്ല വകുപ്പുമുണ്ടോ എന്ന് നോക്കുവായിരിക്കും…അമ്മയ്ക്കും അപ്പൊ വൈറൽ ആവാലോ….” പാറുവാണ്. അച്ഛനും ഞങ്ങളും അവള് പറയുന്നത് കേട്ട് ചിരിച്ചു പോയി.

അപ്പൊ പിന്നെ പുള്ളികാരിക്ക് ഉഷാറായി…പിന്നെ അവളുടെ പാത്രവും നക്കി ‘അമ്മ യുടെ വാട്സാപ്പ് യു ട്യൂബ് ഭ്രാന്തുകളെ പറ്റിയും ഒക്കെ അങ്ങ് ആംഗ്യത്തിലൂടെയും അല്ലാതെയും പറയാനാരംഭിച്ചു…

ഞങ്ങൾ ചിരിക്കാനും തുടങ്ങി. ഒടുവിൽ ഞാൻ പോലുമറിയാത്ത ഞെട്ടിപ്പിക്കുന്ന ആ സത്യവും അവൾ പറഞ്ഞു.

അന്ന് വീഡിയോ വന്നതിനു ശേഷം അമ്മയ്ക്ക് എന്നെ പേടിയാ…ഞാൻ ആത്മഹത്യ ചെയ്യുമോ എന്ന്…അന്നേ ദിവസം അമ്മ എന്തോ സ്വപ്ന കണ്ടു എന്നെ നോക്കാൻ വന്നപ്പോ ഞാൻ ബാല്കണിയിൽ നിന്ന് മുറിയിലേക്ക് പോവുന്നത് കണ്ടു…

അതിനു ശേഷം രണ്ടു ദിവസം ‘അമ്മ എന്നെ നിരീക്ഷണം ആയിരുന്നു എന്ന്…വീട്ടിലെ കയറു ബ്ലേഡ് എല്ലാം അമ്മയെടുത്തു ഒളിപ്പിച്ചു എന്ന്. ഈശ്വരാ ഞാൻ എന്റെ നെഞ്ചത്ത് കൈവെച്ചു…

അന്ന് ആധിയേട്ടൻ വന്ന ദിവസം…അമ്മയെങ്ങാനും കണ്ടിരുന്നെങ്കിൽ….തലനാരിഴക്ക് ഞാൻ രക്ഷപ്പെട്ടു. പാവം’അമ്മ. അതായിരുന്നു ഈ സ്നേഹത്തിന്റെ പിന്നിലെ ഗുട്ടൻസ്.

ഇത്രയും ആയപ്പോൾ ആള് എത്തി…..”കേസ് എന്തിനാ പിൻവലിക്കുന്നത്…ആ വക്കീലിനെ ഞങ്ങൾ കോടതി കയറ്റും…പാവം എന്റെ കുട്ടി….”

‘അമ്മ മൊബൈലിൽ ആരോടോ സംസാരിക്കുവാനു. എന്നിട്ടു ഒരു പ്ലേറ്റ് എടുത്തു എന്നോട് ഒരു ദോശ കൊടുക്കാൻ ആംഗ്യം കാണിച്ചു. ഞാൻ കൊടുത്തു….വീണ്ടും തകർത്തു സംസാരിച്ചു കൊണ്ട് മുന്നിലേക്ക് പോയി…

“അച്ഛാ കേസ് തുടരണോ….വെറുതെ വീണ്ടും പൊല്ലാപ്പ്…അയാൾ ഏതിനും നാണം കേട്ടല്ലോ…?” കാശിയാണ്.
“ഞാനും അതാ ആലോചിക്കുന്നത്….

ഇനി രക്ഷപ്പെടാൻ അയാള് ഏതു അറ്റം വരെയും പോകും…വക്കീലല്ലേ?….” അച്ഛനാണ്. ഈശ്വരാ…ഇവരോടൊക്കെ ഞാൻ എന്ത് പറയും…..

“ശിവാ…..നിനക്കൊന്നും പറയാനില്ലേ ….” അച്ഛനാണ്.

“അച്ഛാ കേസ് പിൻവലിക്കണ്ട…..ആ വക്കീൽ അങ്ങനത്തെ ആള് അല്ല. ഞങ്ങളുടെ കോളജിൽ പഠിച്ചതാ. പിന്നെ അയാളുടെ പ്രൊഫൈലും നീതിയുള്ളതാ…..ചതിവ് പറ്റിയതായിരിക്കും… ”
അച്ഛനും കാശിയും എന്നെ നോക്കുന്നു….

അമ്മയും എത്തി….”നിങ്ങള്ക്ക് അങ്ങോട്ട് വന്നുകൂടെ… ന്യൂസിൽ എന്തൊക്കെയാ പറയുന്നത് എന്ന് കേൾക്കണ്ടേ…” അമ്മയാണെ .

“നന്ദിനീ…നീ ആ ടീവീ ഓഫ് ചെയ്തിട്ടു ഇങ്ങോട്ടു വരുന്നുണ്ടോ?” അച്ഛൻ നല്ല ഉറക്കെ പറഞ്ഞു. ‘അമ്മ അന്തം വിട്ടു അച്ഛനെ നോക്കുന്നുണ്ട്..

“ഞാൻ ഓഫ് ചെയ്യാം..” പാറു ഓഫ് ചെയ്യാൻ പോയി.

അപ്പോഴേക്കും അമ്മയുടെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അച്ഛൻ അമ്മയുടെ ഫോൺ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു വെച്ച്… അമ്മയുടെ മുഖഭാവം കണ്ടു ആ വേദനയുടെ ഇടയിലും എനിക്ക് ചിരി വന്നു. കാശി എന്റെ ചെവിയിൽ വന്നു പറഞ്ഞു…..”നട്ട് പോയ സ്ക്വിറലിനെ കണ്ടോ ചേച്ചി.” .

“നിനക്ക് ഒന്ന് ഞങ്ങളോടൊപ്പം കുറച്ചു സംസാരിക്കാൻ പറ്റുമോ നന്ദിനീ…ഒരു വാർത്തയും മൊബൈലും…”
‘അമ്മ നിശബ്ദയായി.

“എന്നെ ആ എസ ഐ വിളിച്ചിരുന്നു. കേസ് പിനവലിക്കുന്നതാണ് നല്ലതു എന്ന് പറയുന്നു. ”
അച്ഛനാണ്.

“അത് ആ ചെക്കന്റെ പണി ആയിരിക്കും. വലിയ വക്കീലല്ലേ…..” അമ്മയാണ്.

“പിൻവലിക്കണ്ട അച്ഛാ…ആദിയേട്ടൻ അങ്ങനൊന്നും ചെയ്യില്ല…അത് പുള്ളി തന്നെ തെളിയിക്കട്ടെ.” ഞാൻ പറഞ്ഞു. ‘..

” അവൻ തെളിയിക്കട്ടെ…. ആ വക്കീൽ നല്ല ഒരു വ്യെക്തി ആണ് എന്നും വാർത്തകളിലും ചർച്ചകളിലും പറയുന്നുണ്ട്. നമുക്ക് നോക്കാലോ….മാത്രമല്ല നമ്മൾ ഇപ്പോൾ പിൻവലിച്ചാൽ ശിവയെ അത് ദോഷമായി ബാധിക്കും…ഇവളാവും ഒടുവിൽ കള്ളി……” ‘അമ്മ ശെരി വെച്ചു
അമ്മയാണെ ഈ പറഞ്ഞത്. ഞാൻ അത്ഭുതത്തോടെ നോക്കി.

വെറുതെ അല്ല പുള്ളിക്കാരി വാർത്തകൾ കേൾക്കുന്നെ .

“മുന്നോട്ടു പോയാലും കേസും വിസ്താരവും…ഒരുപാട് കടമ്പകൾ ഉണ്ട്…വേണോ ….നമ്മുടെ ആ പഴയ ജീവിതം…നമ്മുടെ സ്വകാര്യതാ….നമ്മൾക്ക് ഇതങ്ങു മറന്നലോ?” അച്ഛനാണ്.

“നമ്മുടെ ജീവിതത്തിനു ഒന്നുമില്ല അച്ഛാ…..ഇതൊക്കെ മാറും…എല്ലാം പഴയതു പോലാവും”. ഞാനാണു. അച്ഛൻ എന്നെ ചേർത്ത് പിടിച്ചു.

“എന്നാലും അമ്മേ ഈ വീട്ടിലെ ബ്ലൈഡും കയറും ഒക്കെ എവിടെ പോയി….” കാശിയാണെ.

‘അമ്മ നന്നായി ഒന്ന് വിളറി….”അതോ …അത്…..നിനക്ക് എന്തിനാ കയറു?” മറുചോദ്യം.

“അത് ‘അമ്മ എനിക്ക് ഒന്ന് തൂങ്ങി ആടാനാ…..നല്ല രസമുണ്ടായിരുക്കുമൂന്നോ എന്നറിയാനാ…..” ഞാൻ കൃത്രിമ ഗൗരവത്തിൽ പറഞ്ഞു.

‘അമ്മ ഒന്ന് പരുങ്ങി……”അത് പിന്നെ മൊബൈലിൽ ഒരു വീഡിയോ കണ്ടു…..അതിലിങ്ങനയൊക്കെ ഉള്ള അപമാനം ഭയന്നാണു പല പെൺകുട്ടികളും………” ഒന്ന് വിക്കി…പിന്നെയങ്ങു ഗൗരവത്തോടെ..

.”നീയും ഒരമ്മയാവുമ്പോഴേ മനസ്സിലാവുള്ളൂ…അല്ലേലും നിനക്കെന്താ കുറവ്….എന്തിനും നിന്റെയൊപ്പം നിൽക്കുന്ന ഒരു സൂപ്പർ അച്ഛനും അമ്മയേയും നിനക്കില്ലേ..

നിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഞങ്ങളെ പോലത്തെ അച്ഛനും അമ്മയും…ഓരോഅച്ഛനമ്മമാര് അവരുടെ മക്കളോട് എങ്ങനെയാണ് എന്നറിയാവോ……………………………………………………………………………………………………………………………………………………………………………………………………………………………… “ആരംഭിച്ചില്ലേ പ്രസംഗം……പുള്ളിക്കാരി എങ്ങനെ എന്നോട് പെരുമാറണം എന്നൊക്കെ പല മോട്ടിവേഷൻ വിഡിയോസും കണ്ടു നന്നായി പഠിച്ചിരുന്നു.

അതെല്ലാം കൂടെ വളരെ ചുരുങ്ങിയ സമയംകൊണ്ട് അങ്ങ് പറഞ്ഞു തീർത്തില്ലേ …പാവം അച്ഛന്റെ മുഖത്തു അമ്മയോട് ഒരാരാധന. കാശിയും പാറുവും കണ്ണും തള്ളി നിൽപ്പുണ്ട്.

എന്റെ അവസ്ഥയും മറിച്ചല്ല കേട്ടോ….ഞങ്ങളുടെ ഭാവങ്ങൾ കണ്ടപ്പോ പുള്ളിക്കാരി തല ഒന്ന് കൂടെ ഉയർത്തിപ്പിടിച്ചു.

“അല്ലേ …അരവിന്ദേട്ടാ …..”..അനക്കമില്ല…അച്ഛൻ അമ്മയെത്തന്നെ ആരാധനയോടെ നോക്കി നിൽക്കുന്നു…..’അമ്മ ഒറ്റ തട്ട് വെച്ച് കൊടുത്തു…..”ശെരിയല്ലേ?”

പെട്ടന്ന് അച്ഛൻ….”ശെരിയാണ്…വളരെ ശെരിയാണ്.”

എന്നും പറഞ്ഞു അച്ഛൻ അമ്മയുടെ മൊബൈൽ ഓൺ ചെയ്തു കൊടുത്തു. “നന്ദിനി നോക്കിക്കോളു……” ‘അമ്മ സന്തോഷത്തോടെ മൊബൈലും വാങ്ങി പോയി.

അച്ഛനും സ്വന്തം മൊബൈൽ എടുത്തുകൊണ്ടു പോയി. ഞാനും പോയി കുറച്ചു അറിവ് സമ്പാദിക്കട്ടെ എന്നുള്ള ഭാവമാണ് അച്ഛന്.

അമ്മയുടെയും അച്ഛന്റെയും ഭാവവത്യാസങ്ങൾ ശെരിക്കും ഞങ്ങളെ ചിരിപ്പിച്ചു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹��🔹🔹

ഗസ്റ്റ് ഹൗസിന്റെ മുന്നിൽ അന്നത്തെ പോലെ ഋഷി ഉണ്ടായിരുന്നില്ല. മന്ത്രിയുമില്ല….അപ്പൊ അദ്ദേഹം മാത്രം.

അവിടത്തെ ജീവനക്കാരനാണെന്നു തോന്നുന്നു…..”സാർ വരൂ….അദ്ദേഹം ഇവിടെയാണ് ” എന്നും പറഞ്ഞു ഒരു മുറി കാണിച്ചു തന്നു. “സാർ ഒറ്റക്കെയുള്ളൂ…”….ഞാൻ അയാളോട് ചോദിച്ചു.

“അതേ…..അദ്ദേഹം ഇന്നലെ എത്തിയതാണ്.”

ഞാൻ വാതിലിൽ മുട്ടി. ഒരു അഞ്ചു നിമിഷമെടുത്തു വാതിൽ തുറക്കാൻ.
“വരു അദ്വൈത്….ഞാൻ വാഷ്‌റൂമിലായിരുന്നു.”

ഞാൻ അകത്തേക്ക് കയറി..”ഇരിക്ക്……”

ഞാൻ ഇരുന്നു .നിശബ്ദം വീക്ഷിച്ചു…..എന്റെ പ്രിയപ്പെട്ട അധ്യാപകനെ…..എന്നും ഞാൻ ആത്മവിശ്വാസത്തോടെ മാത്രം കണ്ടിരുന്ന ആ മുഖത്തിൽ ഇപ്പോൾ മിന്നിമായുന്ന സങ്കോചം പരുങ്ങൽ.
“പുച്ഛിച്ചു ചിരിക്കാൻ തോന്നുന്നുണ്ടോ അദ്വൈത്‌ നിനക്ക്…ആവാം…..ഞാൻ വെൽ പ്രെപ്പാർട് ആണ്.”

ഞാൻ ആ സോഫയിൽ ചാരിയിരുന്നു..എന്റെ ഇടതു കൈകൊണ്ടു താടിയിൽ തടവി…..എത്രയൊക്കെ ശ്രമിച്ചാലും അഭിനയിക്കാൻ ഒരു കഴിവ് വേണം….പാവം …..ഞാൻ ചൂഴ്ന്നു നോക്കി നിശബ്ദമിരുന്നു.

“മൗനം കൊണ്ട് തോല്പിക്കുവാണല്ലേ……? ഐ ആം ഡിസേർവിങ് ദാറ്റ്.

ഒരു കോളേജ് പ്രിൻസിപ്പാൾ അതും ലോ കോളേജ്…..അധ്യാപകൻ….ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു… ” അദ്ദേഹം ഒരു ഡ്രിങ്ക് എടുത്തു….. “നിനക്ക് വേണോ…?.”

ഞാൻ വേണ്ടാ എന്ന് തലയാട്ടി.അദ്ദേഹം പതുക്കെ മുറിയിലാകെ നടക്കാൻ തുടങ്ങി.

.”ജഗന്നാഥ പിള്ള എന്ന പ്രശസ്തനായ നിങ്ങളുടെയൊക്കെ അധ്യാപകനായ ഞാൻ അല്ല അതൊക്കെ ചെയ്തത്….എന്നിലെ അച്ഛനാണ്….ബട്ട് യൂ ആർ ബ്രില്ലിയന്റ്‌ …കാരണം എന്റെ രഹസ്യ ബന്ധത്തിലെ മകൻ….അതും എന്റെ ഭാര്യക്കു പോലും ഇന്നും അറിയില്ല…അവന്റെ മകൻ… ആണ് റോബിൻ…..ഞാൻ പോലും അവനെ അധികം നേരിട്ടു കണ്ടിട്ടില്ല….നീ എങ്ങനെ കണ്ടെത്തി…..അദ്വൈത് ?”

അദ്ദേഹം വീണ്ടും എന്നെ ഉറ്റനോക്കി. മറുപടി ഒന്നും കിട്ടില്ല എന്നായപ്പോൾ അദ്ദേഹം തുടർന്നു.

“മക്കളില്ലാത്ത ദമ്പതികൾ എന്നാണു ലോകം ഞങ്ങളെ കാണുന്നത്..പക്ഷേ എനിക്ക് വിവാഹത്തിന് മുന്നേ തന്നെ ഒരു കുഞ്ഞു ഉണ്ടായിരുന്നു…..

ഞാനിതൊക്കെ നിന്നോട് പറയുന്നത് നീ മനസ്സിലാക്കണം എന്നിലെ പിതാവിനെ….റോബിൻ…എന്റെ റോബിയാണ് അവൻ ചെയ്തത് തെറ്റ് തന്നെയാണ്….പൊറുക്കാൻ പറ്റാത്ത തെറ്റ്…..

പക്ഷേ കാക്കയ്ക്ക് തന്കുഞ്ഞു പൊൻകുഞ്ഞാണ്‌…നമ്മൾ അവരെ തിരുത്തി അവർക്കു ജീവിക്കാൻ ഒരവസരം….” ആ കണ്ണുകൾ നിറഞ്ഞിരുന്നു…..

“അപ്പൂപ്പന്മാർക്കു ചെറുമക്കളോടു വാത്സല്യം കൂടും…നീ ഒരച്ഛനായി ചിന്തിക്കു….അദ്വൈത് ….”

ഞാൻ ഒന്ന് ചിരിച്ചു.” ശെരി…സാർ പറഞ്ഞത് ഇത്രയും നേരം ഞാൻ കേട്ടില്ലേ…..മന്ത്രിക്കു ഞാനൊരു ഓഡിയോ കേൾപ്പിച്ചിരുന്നു…പറഞ്ഞോ …..ഒന്ന് കേൾക്കു…അഞ്ചു മിനിറ്റ് ഉണ്ട്…നിങ്ങൾ മുഴുവൻ കേൾക്കണം….കേൾക്കുമ്പോ ഒരു നിമിഷമെങ്കിലും ആ മോൾടെ അച്ഛനായി ചിന്തിക്കണം….”

“വേണ്ട അദ്വൈത…..പ്ലീസ് …” ഞാൻ വീഡിയോ പ്ലേയ് ചെയ്തു. അദ്ദേഹം ചെവി പൊത്തി…കണ്ണടച്ചിരുന്നു….അക്ഷമനാവുന്നു…വീണ്ടും കുടിക്കുന്നു…ഒടുവിൽ എന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ഓഡിയോ സ്റ്റോപ്പ് ചെയ്തു.

ദയനീയമായി എന്നെ നോക്കി അയാൾ താഴേ ഇരുന്നു…അയാൾ ശ്വാസം വലിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

മുന്നിൽ നിന്ന് സംസാരിക്കുന്ന വ്യെക്തിയെ എനിക്ക് ഒരിക്കൽ ആരെല്ലാമോ ആയിരുന്നു. …. ഇരുട്ടിലായ എന്റെ ജീവിതത്തെ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ…. ദൈന്യതയോടെ തല കുമ്പിട്ടിരിക്കുന്നു.

ഞാനയാളുടെ അടുത്തേക്ക് വന്നു…… അയാളുടെ കണ്ണുകളിൽ നോക്കി ദൈന്യത…എന്നാലും എനിക്കൊരു സഹതാപവും തോന്നിയില്ല

“കുട്ടികളെ ഭോഗിക്കുന്നതു തെറ്റല്ല…..അത് മാനസിക രോഗമാണ്…കാമഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥ…..ഒരിക്കലും അത് മാറില്ല….എപ്പോഴൊക്കെ അവസരങ്ങൾ കിട്ടുന്നുവോ അപ്പോഴൊക്കെ അവർ അത് ഉപയോഗിക്കും….വേട്ടക്കാരെപോലെ ഇരകളെ തേടിക്കൊണ്ടിരിക്കും…..ഇതിലും ഭേദം നിങ്ങള്ക്ക് മക്കളുണ്ടാവാതിരിക്കുന്നതാണ്…..”

ഞാൻ പറഞ്ഞത് കേട്ട് നിശ്ചലനായി എന്നെ നോക്കി.

ഏതാനം നിമിഷങ്ങൾക്ക് ശേഷം അദ്ദേഹം ഉള്ളിൽ പോയി ചെക്ക് എടുത്തു കൊണ്ട് വന്നു.

“ചെക്കു ഞാൻ ഉറപ്പിന് വാങ്ങുന്നുള്ളു……….ഇതിലോട്ടു ഓൺലൈൻ സെൻട് ചെയ്‌താൽ മതി….ഞാൻ വെയിറ്റ് ചെയ്യാം.” അതും പറഞ്ഞു ഞാൻ കാർഡ് കൊടുത്തു. അദ്ദേഹം അത് വാങ്ങീട്ടു സംശയത്തോടെ നോക്കി.
“ഈ ട്രസ്റ്റ്…….ഇത് നിന്റെ ആണോ….”

“എന്നെ പോലെ ചിലരുണ്ട് സാറെ….. ഞങ്ങളുടെ ആണ് ഈ ട്രസ്റ്റ്…. ഞങ്ങൾ എല്ലാ പ്രൊഫഷനിലുമുണ്ട്….അന്ന് നിങ്ങളുടെ മക്കൾ പിച്ചിച്ചീന്തി ഉപേക്ഷിച്ച ആ കുഞ്ഞിനെ കൊണ്ട് വന്ന ഹോസ്പിറ്റലിലെ ഡോക്ടർ…..

പലരും….എന്തിനു നല്ല അസ്സല് കൊട്ടേഷൻ ടീം വരെയുണ്ട്.ഞങ്ങളും സഖാക്കളാണ്…പാർട്ടിയില്ലാ എന്ന് മാത്രം”

അദ്ദേഹം എന്നെ അത്ഭുതത്തോടെ നോക്കി…..ഞാൻ അവിടന്നിറങ്ങുമ്പോൾ അദ്ദേഹവും എന്നെ അനുഗമിച്ചു..ഞാൻ തിരിഞ്ഞു നിന്ന്…അദ്ദേഹത്തോട് ചേർന്ന് തലതാഴ്ത്തി പറഞ്ഞു….

.”സാർ ചോദിച്ചില്ലേ ഒരു അച്ഛനെ പോലെ ചിന്തിക്കാൻ.” ഒന്ന് നിർത്തിയിട്ടു…ചെവിയോരം പറഞ്ഞു….”

എന്റെ മോനാണെങ്കിൽ ഞാൻ കൊന്നു കളഞ്ഞേനെ….ബികോസ് ഇട്സ് ഇൻക്യൂറബിൽ ആൻഡ് ഹി വിൽ ഡു ദിസ് എഗൈൻ…..നിങ്ങളെ കൊണ്ട് ഒരിക്കലും അതിനു കഴിയില്ല…കാരണം നിങ്ങൾ നല്ലൊരു വ്യെക്തിപോലും അല്ല….” അദ്ദേഹം ഭയന്ന് രണ്ടടി പിന്നോട്ട് മാറി നിന്നു.

ആദി പോവുന്നതും നോക്കി ജഗന്നാഥ പിള്ള നിന്നു. ഉടനെ അദ്ദേഹത്തിന് ഒരു കാള് വന്നു.
“അവനെ വിശ്വസിക്കാം….

അവൻ കേസ് ഒക്കെ ഒതുക്കും….ബട്ട് മക്കളോട് സൂക്ഷിക്കാൻ പറയണം…..”

ഫോൺ കട്ട് ചെയ്യുമ്പോഴും അയാളുടെ മനസ്സിൽ ആദിയുടെ കണ്ണിലെ കനലായിരുന്നു…ഒരു സഖാവിന്റെ കണ്ണിലെ കനൽ…. അത് അയാളെ ഭയപ്പെടുത്തികൊണ്ടിരുന്നു….എന്നെന്നേക്കുമായി ഒരു ഭയത്തിനു ആ കനൽ അയാളിൽ തിരി കൊളുത്തി.

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 19

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20