Wednesday, December 25, 2024
Novel

നിന്നോളം : ഭാഗം 20

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


“ആദിയേട്ടൻ എന്തായാലും പൊളിയാ….

അനു ഉത്സാഹത്തോടെ പറഞ്ഞു

ആമ്പിള്ളേരായാൽ ഇങ്ങനെ വേണം…

അഭി തല തിരിച്ചവളെ നോക്കി..

കാമുകനായ ഞാനിവിടെ അടുത്ത് വടിപോലെ നിൽക്കുമ്പോ ആ വ്യാധിയെ പുകഴ്ത്തി ചന്ദ്രനിൽ കൊണ്ട് വയ്ക്കെണ് .. ഇ കുരുപ്പ്…

“അതെന്തെടി ഞാനും ആണല്ലേ…. ഞാനും പൊളിയല്ലേ..

അവൻ ഷോൾഡർ കുലുക്കി ഇച്ചിരി ഗമയിൽ പറഞ്ഞു

“ആണൊക്കെ ആയിരിക്കും പക്ഷെ നിന്നെ പോലെ കോഴിയല്ല ആദിയേട്ടൻ…. ആ ദിവ്യടെ മുന്നില് ഷോ കാണിച്ചതാണ് അന്തവും കുന്തവും ഇല്ലാതെ ആ കാട്ടിൽ ബോധം കെട്ട് കിടന്നത്…. വെറുതെ എന്നെ കൊണ്ട് ഓരോന്ന് ഓർമ്മിപ്പിക്കരുത്…..

കൈ ചൂണ്ടി അവസാനത്തെ വരിയവള് പറയവേ അഭി തല തെക്കോട്ടു തിരിച്ചു നിന്നു…

ഇവളിതൊന്നും ഇത് വരെ മറന്നില്ലേ….. ഇതാണ് പറയുന്നത് ഇ പെൺപിള്ളേർക്ക് ഭയങ്കര ഓർമ്മ ശക്തിയാണ്… എന്നിട്ട് ഇരുത്തം കണ്ടാൽ തോന്നും എന്തൊരു പാവങ്ങൾ…

ഇവള്മാരൊയൊക്കെ സഹിക്കുന്ന എന്നെ പറഞ്ഞാൽ മതി…

“അഭി…..

അമ്മുവാണ്….

“എന്തെടി….

“കൃതിയും വീട്ടുകാരും വന്നിട്ടുണ്ട്…

“അയിന്….

അഭി ഒരു പുച്ഛം ഭാവത്തിൽ നിന്നതേയുള്ളൂ…

“അവള് സരസു ന്റെ റൂമിലോട്ട് പോയിട്ടുണ്ട്….

“ആ നന്നായി… അവളവിടെ റൂം ക്ലീൻ ആക്കേണ്… കൃമിയുടെ വായിലിരിപ്പ് വെച്ചിട്ട് ഒരു ചൂലിനടി പ്രതീക്ഷിക്കാം…

അഭി ശാന്തമായി പറഞ്ഞു കൊണ്ട് കൈകെട്ടി നിന്നു

“എങ്കിൽ പിന്നെ വാ… നമുക്കങ്ങോട്ട് പോവാം… അതൊന്ന് നേരിട്ട് കാണാല്ലോ….

അനു ചാടിത്തുള്ളി അമ്മുവിന്റെ കൂടെ പോയതും അഭിയും പിറകെ നടന്നു…

വീട്ടിലേക്ക് കയറവെ അടുക്കളയിൽ നിന്ന് മഹേശ്വരിയോട് സംസാരിക്കുന്ന ദേവയാനിയുടെ സ്വരം അവര് കേട്ടു..

കൃതിയും അച്ഛനും മുറിയിൽ ഇരുന്നു ശങ്കരനോട് സംസാരിക്കുകയായിരുന്നു

“അങ്കിൾ ഇപ്പഴെങ്കിലും ആദിയെ കുറിച്ച് ചിന്തിക്കണമെന്നാണ് എന്റെ അപേക്ഷ… എന്നെ അവൻ മാരി ചെയ്യണമെന്ന ആഗ്രഹതേക്കാൾ അവന്
സമാധാനം നിറഞ്ഞൊരു ജീവിതം കിട്ടണമെന്നാണ് എന്റെ ആഗ്രഹം…

കൃതി മുഖത്ത് സങ്കടം വരുത്തി പറഞ്ഞു…

ശങ്കരൻ കൈകൾ കൂട്ടിതിരുമി ആലോചനയിൽ മുഴുകി…

കൃതി അച്ഛനെ പതിയെ കണ്ണ് കാണിച്ചു…

“ഡിവോഴ്സ് എന്നൊക്ക പറയുന്നത് ഇപ്പോഴത്തെ കാലത്ത് അത്ര മോശം കാര്യമൊന്നും അല്ല… തമ്മിൽ സ്നേഹമില്ലാത്ത രണ്ടു പേര് അടികൂടി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനേക്കാൾ എന്തു കൊണ്ടും നല്ലതാണിത്…

“എത്ര മനോഹരമായ നടക്കാത്ത… സ്വപ്നം..

ശബ്ദം കേട്ട് മൂവരും തല തിരിച്ചു നോക്കവേ
വാതിൽക്കൽ അഭി നില്പുണ്ടായിരുന്നു…

കൃതിയുടെ മുഖം വലിഞ്ഞു മുറുകി അറിയാതെ അവളുടെ കൈകൾ കവിളിൽ ചേർന്നു…

“ഏയ്യ്… ഞാനിനി നിന്നെ തല്ലുവോന്നും ഇല്ല… അടികൊള്ളുന്ന നിനക്കിലെങ്കിലും തരുന്ന എനിക്കെങ്കിലും നാണം വേണ്ടേ

അവനൊരു പുച്ഛചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് വന്നു..

“പത്തു ഇരുപത്തിയാറ് വർഷങ്ങൾക്ക് മുൻപ്….. ഇപ്പോ കാണിക്കുന്ന ഇ കരുതലും സ്നേഹവും ഒക്കെ ഇ മനുഷ്യനോട് കാണിച്ചിരുന്നെങ്കിൽ അതിനൊരു അർത്ഥമുണ്ടായിരുന്നു….

അഭി അച്ഛനെ ചൂണ്ടി പറഞ്ഞു

നിങ്ങളെയെന്നാൽ ഇ നിമിഷം നന്ദിയോടെ തന്നെ ഞാൻ സ്‌മരിച്ചേനെ…. ഇത്രെയും വർഷങ്ങൾക്ക് ഇപ്പുറം ഞങ്ങളിവിടെ സമാനമായിട്ട് ജീവിക്കുന്ന ഇ അവസരത്തിൽ കുത്തിത്തിരുപ്പും കൊണ്ട് വരുന്ന നിങ്ങൾ അച്ഛനോടും മോളോടും എനിക്കൊന്നേ ചോദിക്കാനുള്ളു….. ലേശം ഉളുപ്പ്….. 😏ഒരു പരിഹാരകമ്മറ്റികാര് വന്നിരിക്കുന്നു… തുഫ്…

“അഭി….

ശങ്കരൻ വിളിക്കവേ അവന്റെ മുഖം ദേഷ്യം കൊണ്ട് ഒന്നുകൂടി ചുവന്നു..

“വിളിച്ചുടനെ അനുസരണ കാണിച്ചു സ്വയം നിയന്ത്രിക്കാൻ ഞാൻ ആദിയല്ല അഭിയാണ്… ദേ ബന്ധം പുതുക്കാൻ എത്തിയ ഇ നാണമില്ലാത്ത സാധനങ്ങളുടെ വാക്ക് കേട്ട് എന്തെങ്കിലും പ്രവർത്തിക്കാനാണ് ഉദ്ദേശമെങ്കിൽ.. തന്തേ…. തനി സ്വഭാവം നിങ്ങള് കാണും…

ശങ്കരൻ നിസ്സഹയായതോടെ അവനെ നോക്കവേ പറഞ്ഞ വാക്കുകൾ കുറച്ചു കടുത്തു പോയെന്ന് അവന് തോന്നി…

“അച്ഛനോട് എനിക്കൊന്നേ പറയാനുള്ളു… ആദി ക്ക് സരസുവിനെ ഇഷ്ട്ടമാണ്.. നമ്മളൊക്കെ വിചാരിക്കുന്നതിലും അധികം…

ഇനി ആരൊക്ക എത്രെയൊക്കെ തലകുത്തി മറിഞ്ഞു ശ്രെമിച്ചാലും അവരെന്നും ഇത് പോലെ തന്നെ ഒന്നിച്ചുണ്ടായിരിക്കും

അവസാനമായി കൃതിയുടെ മുഖത്തേക്ക് നോക്കി തറപ്പിച്ചു പറഞ്ഞവൻ പോകവേ കൃതിയും കാറ്റ് പോലെ പുറത്തേക്ക് നടന്നു….

🤷‍♂️👨‍⚕️🤷‍♂️

സരസു ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു..

കൃതി പറഞ്ഞത് സത്യമല്ലേ… തനിക്കെന്തറിയാം ആദിയേട്ടനെ കുറിച്ച്… ഒരു വാക്ക് പോലും പരസ്പരം സ്നേഹത്തോടെ സംസാരിച്ചിട്ടില്ല… ഇഷ്ട്ടങ്ങളറിയില്ല… ഇഷ്ടക്കേടുകൾ അറിയില്ല… ഒന്നുമറിയില്ല…സ്വയം അഭിനയിക്കുന്നില്ലെങ്കിൽ പോലും മറ്റുള്ളവർക്ക് മുന്നിൽ താനൊരു ഭാര്യയാണ്… ആദിയേട്ടന്റെ ഭാര്യ.. ഭർത്താവിനോടുള്ള കടമകൾ…. ഭർതൃഗൃഹത്തിനോടുള്ള കടമകൾ നിർവഹിക്കുന്നു എന്ന് ചിലരെങ്കിലും അടിയുറച്ചു വിശ്വസിക്കുന്ന ഒരുത്തമയായ ഭാര്യ…

വാതില് മുട്ടുന്നത് കേട്ടാണ് അവളെഴുന്നേറ്റത്…. കൃതിയാവുമെന്ന് കരുതി തുറക്കാതെ ഇരിക്കുമ്പോഴാണ് അമ്മുവിന്റെയും അനുവിന്റെയും ശബ്ദം കേട്ടത്…

അവർക്ക് വാതില് തുറന്നിട്ടുകൊണ്ട് സരസു ബെഡിലേക്ക് തന്നെ വീണ്ടും വന്നു കിടന്നു..

“എന്താണ് റൂം അടച്ചൊക്കെ ഒരു ഇരുപ്പ്… ഹും..

ബെഡിലേക്ക് ചാടി കയറി അമ്മു അവളുടെ അരികിൽ വന്ന് കിടന്നു…

“അല്ല നീ റൂം ക്ലീൻ ആക്കാനുണ്ടെന്ന് പറഞ്ഞല്ലേ ഇങ് വന്നേ…. എന്നിട്ട് ഇതെന്താ ഇങ്ങനെ….

അമ്മു തറയിൽ ചവറിനൊപ്പം ഇട്ടിരിക്കുന്ന ചൂല് ചൂണ്ടി ചോദിച്ചു.കൊണ്ടത് കയ്യിലെടുത്തു…

അവളൊന്നും മിണ്ടാതെ കിടന്നതേയുള്ളു…

അമ്മുവും അനുവും പരസ്പരം നോക്കി

“എന്തു പറ്റിയെടി….

മുഖം തിരിച്ചു കിടക്കുന്ന സരസുവിന്റെ തലയിൽ ഒന്ന് തലോടികൊണ്ട് അനു ചോദിച്ചു

അവളാ കൈ തട്ടി മാറ്റി കൊണ്ട് എഴുന്നേറ്റിരുന്നു…

അവളുടെ മുഖത്ത് നിറഞ്ഞു നിന്ന നിരാശ അനു ശ്രെദ്ധിച്ചു…

“ഞാൻ ഒരു പരാജയമാണല്ലേ….

“അത് പിന്നെ ചോദിക്കാനുണ്ടോ… ഇ നൂറ്റാണ്ടിലെ തന്നെ ലോക തോൽവി നീയല്ലേ… ഇതിപ്പഴാണോ മനസിലായെ… ഹുഹുഹു….

അനു കിടക്കയിലേക്ക് മുഖം അമർത്തി ചിരിക്കാൻ തുടങ്ങി….

അമ്മു ചൂല് തറയിലിട്ടു കൊണ്ട് അവളുടെ അടുത്തേക്ക് വന്നിരുന്നു

“പോടി പട്ടി… എന്നോട് കൃതി പറഞ്ഞു…. ഞാൻ ആദിയേട്ടന്റെ ഭാര്യ ചമയുവാണെന്ന്

അവള് കണ്ണ് രണ്ടും തിരുമി കൊണ്ട് പറഞ്ഞു

“ഏയ്യ്….. ദേ ഇത് കൊള്ളില്ല… ഒരുമാതിരി ഇവള് കാണുന്ന കണ്ണീർ സീരിയൽ നായികമാരെ പോലെ..കരച്ചിലും പിഴിച്ചിലും…

അനു അമ്മുവിനെ ചൂണ്ടി പറഞ്ഞു…

“അതിനാര് കരഞ്ഞു… ഇ പെണ്ണ് ചൂല് തറയിലിട്ടപ്പോ പൊടി എന്റെ കണ്ണിൽ പോയതാ…. ഒന്ന് ഊതി തന്നെ ആരേലും…

അനു തന്നെ അവളുടെ കണ്ണ് വലിച്ചു തുറന്നു ഊതിക്കൊടുത്തു…

“പിന്നെ അവള് എന്തൊക്കെ പറഞ്ഞു..

അമ്മു ചോദിക്കവേ സരസു നടന്നതൊക്കെ പറഞ്ഞു…

“ഞങ്ങൾ വിചാരിച്ചേ നീ അവളെ ചൂലിനടിക്കുമെന്ന… 😁അതാ ഞങ്ങള് ഓടി വന്നേ…

അനു പറയവേ സരസു നിഷേധഅർത്ഥത്തിൽ തലയാട്ടി

“ഇപ്പോ ഞാൻ ചൊല്ലിക്കൊട് എന്ന പ്രയോഗത്തിലാണ് അത് ഫ്ലോപ്പ് ആയാൾ ചൂല് കൊണ്ട് തന്നെ തല്ലിക്കൊട്
പരീക്ഷണത്തിലേക്ക് കടക്കുന്നതാണ്… മാത്രല്ല അവളിന്ന് പറഞ്ഞത് എനിക്ക് എവിടെയൊക്കെ കൊണ്ടു…അതിന്റെയൊരു ചെറിയ പതർച്ച കൂടിയുണ്ട്..

സരസു ആലോചനയോടെ പറഞ്ഞു. കൊണ്ട് വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു

👨‍👧❤️👨‍👧

സന്ധ്യക്ക് സരസു അരമതില് ചാടി അപ്പുറം കടന്നു വീട്ടിലേക്ക് കയറവെ ഡൈനിങ് ടേബിളിൽ ഇരുന്നു അന്നത്തെ പത്രം വായിച്ചിരുന്ന മോഹനൻ ഒന്ന് കൂടി അതിലേക്ക് തല പൂഴ്ത്തി ഇരുന്നു..

“അമ്മെ…. ചായ…..

നീലിമയോട് വിളിച്ചു പറഞ്ഞു കൊണ്ടവൾ അയാൾക്കടുത്തായി ഇരുന്നു

“അച്ഛാ….

“മ്മ്…

“അച്ഛനെനെ കണ്ടിട്ടും ഒന്നും മിണ്ടാത്തതെന്താ…

“ഞാനെന്ത് മിണ്ടാനാ…

അയാള് പാത്രത്തിലേക്ക് തന്നെ ഊളിയിട്ടു നോക്കി ഇരുന്നു കൊണ്ട് ചോദിച്ചു

അതിനകത്തെന്താ പട്ടി പെറ്റ് കിടപ്പുണ്ടോ…

“ഒന്നുമില്ലേ…

“ഹാ..
ഇരുപത്തിനാല് മണിക്കൂറും കണ്ടോണ്ടിരിക്കുന്ന നിന്നോട് ഞാനിപ്പോ എന്ത് മിണ്ടാനേന്നാ… ദിവസത്തിന്റെ മുക്കാൽ ഭാഗവും നീ ഇവിടെ തന്നെയല്ലേ….

നീ കഴിച്ചോ…. നീ കുളിച്ചോ…കഞ്ഞിവെച്ചോ… ഇതൊക്കെ നിന്നോട് ചോദിക്കാതെ തന്നെ എനിക്കറിയാല്ലോ…. അല്ലെങ്കിൽ നീ കുറച്ചു ദിവസം അവിടെ തന്നെ നിന്നിട്ട് വാ ഞാൻ ചോദിക്കാം

പാത്രത്തില് നിന്ന് തലയുയർത്തി നോക്കി കൊണ്ട് അയാള് പറഞ്ഞു

ഇതിലും ഭേദം കിളവൻ പട്ടിടെ പെറ്റ് കിടപ്പ് നോക്കി ഇരുന്നാൽ മതിയായിരുന്നു… ഹും…

“ഞാൻ പോണ്….

ഒരു പിൻവിളി പ്രതീക്ഷിച്ചു കൊണ്ടാണ് അങ്ങനെ പറഞ്ഞത്…. പുന്നാര തന്തപ്പടി ഞാൻ അടിവെച് അടിവെച്ച് മതിലിന്റെ പുറത്‌ കയറിയിട്ടും വിളിച്ചില്ല..

ഉമ്മറത്തു ഇരുന്നഹരിയേട്ടൻ ഇതൊക്കെ കണ്ട് കളിയാക്കാൻ തുടങ്ങിയതും നാണക്കേട് കൊണ്ട് ഒരു കല്ല് ദിശ നോക്കാതെ എറിഞ്ഞു കൊണ്ട് ഞാനകത്തേക്ക് ഓടി…

“നിങ്ങളെന്താ ഏട്ടാ അവളോട്‌ അങ്ങനൊക്കെ പറഞ്ഞത്…. ഇവിടല്ലാതെ അവള് വേറെവിടെ പോവും….

അയാൾക്കുള്ള ചായയും കൊണ്ട് വന്ന നീലിമ മകളോട് അങ്ങനെ പറഞ്ഞതിലെ പരിഭവം മറച്ചു വയ്ക്കാതെ അയാളോട് ചോദിച്ചു…

“എടി .. ഞാനവളെ അവിടെക്കല്ലേ കെട്ടിച്ചു വിട്ടത്… അപ്പോ അവള് അവിടല്ലേ നിൽക്കേണ്ടത്… അല്ലാതെ ഒള്ളോള്ള നേരം മൊത്തം ഇവിടെയും പറമ്പിലുമൊക്കെയായി കറങ്ങി നടന്നാൽ മതിയോ… ഇച്ചിരിയൊക്കെ ഉത്തരവാദിത്തം വേണ്ടേ….

“എന്നാലും….. ഇങ്ങനെ ഉപേക്ഷിച്ചത്‌ പോലെ പെരുമാറാനോ..

“അതിനവളെ ആര് ഉപേക്ഷിച്ചെന്ന.. ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ അവളവിടെ നിൽക്കട്ടെ…അവൾക്കിനി നമ്മളല്ല അവനാണ് കൂട്ട് ആവേണ്ടത്… അതൊക്കെ മനസിലാക്കി ആദിയോടൊക്കെ കുറച്ചു സ്നേഹത്തിൽ പെരുമാറാൻ പഠിക്കട്ടെ….

“ഇതൊക്കെ വല്ലതും നടക്കുവോ….

“നടക്കും….കുറച്ചു നാളത്തേക്ക് അവള് പറയുന്നതൊന്നും കേൾകുന്നില്ലെന്ന മട്ടിൽ നമ്മളൊന്ന് കണ്ണടച്ചാൽ മതി…

🧘🤽‍♂️🧘‍♀️

അഭിയെ കാണാഞ്ഞു നോക്കി പോവുമ്പോഴാണ് ടെറസിലെ കൈവരിയിൽ ഇരുന്നു അമ്മുവിനോടും അനുവിനോടും സംസാരിക്കുന്നത് സരസു കണ്ടത്….

അവളെ കണ്ടതും അവൻ സംസാരം നിർത്തി അവളെ നോക്കി ചിരിച്ചു…

“എന്താണ്…. ഒരു ചർച്ച….

“അത് പിന്നെ..കൃതി….

അനു പറഞ്ഞു വന്നതും അഭി വേണ്ടെന്ന അർത്ഥത്തിൽ കണ്ണ് കാണിച്ചു

“ഞങ്ങൾ മലയാളത്തിലെ കൃതികളെ കുറിച്ച് പറയുവായിരുന്നു അല്ലേ….

അമ്മു പറയവേ സരസു നെറ്റിചുളിച്ചു….

“നീയൊക്കെയോ… മലയാളം കൃതിയെ കുറിച്… ബെസ്റ്റ്… അതെന്താപ്പോ ഇങ്ങനൊരു ചർച്ച….

സരസു അവൾക്കടുത്തായി വന്നിരുന്നു

“ഞങ്ങൾ… ചുമ്മാ…. എന്തെങ്കിലും പറയണ്ടേ എന്നാലോചിച്ചു 😁

അനു ഒരു ഇളിയോടെ പറഞ്ഞു

“മൊത്തത്തിൽ ഒരു കള്ളത്തരം മണക്കുന്നുണ്ടല്ലോ….

അവൾഎല്ലാരെയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു

“ഒന്നുല്ല…എന്റെ പൊന്നെ…. ആഹാ… എന്തു നല്ല കാറ്റ്… ഒരു റൊമാന്റിക് സോങ് പാടാൻ തോന്നുന്നു….

അഭി കൈകൾ വിരിച്ചു കൊണ്ട് പറഞ്ഞു

🎶പവിഴമഴയെ……. യെ…… നീ കൊണ്ട് വാ…………… 🎶

അമ്മുവാണ്….. അവളുടെ പാട്ടിന്റെ ടെമ്പോ കേട്ട് ഞങ്ങൾ വാൻ പിടിച്ചു ഓടേണ്ട അവസ്ഥയിലായി…

“ചീ…. വാ അട… ശവമേ….

അഭി പറഞ്ഞതും അമ്മു വാ ഉടനെ അടച്ചു ഇരുന്നു…
പ്യാവം പേടിച്ചു പോയി

“സരസു നീ പാടേടി….

പിന്നെന്താ പാടാല്ലോ….

🎶അയല പൊരിച്ചതുണ്ട്…. കരി മീൻ വറുത്തതുണ്ട്… കുടംപുളി ഇട്ട് വെച്ച നല്ല ചെമ്മീൻ കരിയുമുണ്ട് 🎶

സരസു പാട്ടില് ലയിച്ചു കണ്ണൊക്കെ ഇറുക്കി അടച്ചു പാടവേ അഭി കിളി പോയ മട്ടിലിരുന്നു…

അനുവും അമ്മുവും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി

എന്റെ ഭാഗത്തും തെറ്റുണ്ട് പച്ചകുതിരയിലെ ദിലീപ്ന്റെ അനിയനെ പോലെ ഏത് നേരവും ഫുഡ്‌…. ഫുഡ്‌…. ന്ന് പറഞ്ഞു നടക്കുന്ന ഇവളോടൊക്കെ ഒരു പാട്ട് പാടാൻ പറഞ്ഞാൽ ഇതല്ല ഇതിനപ്പുറം കേൾക്കാം…

“നിർത്തടി പട്ടി….. !!!!!

“എന്താടാ കൊള്ളൂല്ലെ….

“പിന്നെ ഗംഭീരം…. റൊമാന്റിക് പാട്ട് പാടാൻ പറഞ്ഞപ്പോ അവൾടൊരു അയലയും കരിമീനും… എഴുന്നേറ്റു പോടീ….

“നീ ആ പാട്ട് കണ്ടിട്ടുണ്ടോ… അതില് പിണങ്ങിയിരിക്കുന്ന നായകനെ നായിക പ്രണയത്തോടെ ഭക്ഷണം കഴിക്കാൻ വിളിക്കുന്ന അടിപൊളി ലവ് സോങ്ങാണ്… പൊട്ടാ….

“ഇങ്ങനുള്ള ലവ് സോങ് വേണ്ട മാറ്റിപിടി…പ്രേമത്തെ കുറിച്ച് പാട്…

“ഒക്കെ….

🎶പ്രേമിച്ചോരെല്ലാം നാശത്തിലാണെ…
പ്രേമം വിഷകനിയനെ…..
മനുഷ്യനേ കൊടുംചതിയിൽ
വീഴ്ത്തിടും തീയാണെ 🎶

അഭി അവളെ പല്ല് കടിച്ചു നോക്കി… അനുവാണെങ്കിൽ അമ്മുവിന്റെ ദേഹത്ത് അടിച്ചു ചിരിക്കുന്നുണ്ട്

“എന്താ… പ്രേമത്തെ കുറിച്ച് പാടിയത് കുറഞ്ഞു പോയോ….

“ഒന്നുമില്ല… ഞാനൊന്നും പറഞ്ഞില്ല….

അവൻ അവൾക്ക് മുന്നില് തൊഴുതു…

“എങ്കിൽ പിന്നെ നീ പാട്….

🎶ബേബി ഹി ലവ്സ് യു….

ലവ്സ് യു…

ലവ്സ് യൂ സൊ മച്ച് 🎶

ഇത്പോലെ റിലേറ്റഡ് ആയിട്ടുള്ള പാട്ടുകൾ പാട്.. പിള്ളേരെ

“ഒക്കെ…

🎶മൈ ലവ് ഈസ് ഗോൺ……

യുവർ ലവ് ഈസ് ഗോൺ…..

അവർ ലവ് ഈസ് ഗോൺ…. 🎶

“അയ്യോ….. അയ്യോ… എന്നെ തല്ലികൊല്ലി… …

പെട്ടന്നുള്ള ഒരാവേശത്തിന് അഭി നെഞ്ചത്തടിച്ചു പറയേണ്ട താമസം മൂന്നും കൂടി അവനിട്ടു കൊടുക്കാൻ തുടങ്ങി…

അവിടെന്ന് ഒരു വിധം താഴേക്ക് ഓടി വീട്ടിലേക്ക് കയറുമ്പോഴാണ് വീട്ടിലേക്ക് കയറാൻ ഒരുങ്ങുന്ന ആദിയെ കണ്ടത്…

“നിനക്കി ജന്മം പെണ്ണ് സെറ്റ് ആവൂല മോനെ……

ഉടനെ തന്നെ പിറകിലേക്ക് ഓടി അവനടുത്തായി വന്നു കൊണ്ട് പറഞ്ഞു കൊണ്ട് ജെറ്റ് വിട്ടത് പോലെ അഭി അകത്തേക്ക് ഓടി പിറകെ പെണ്പടയും…

ആദി ചിരിയോടെ അകത്തേക്ക് കയറി….

രാത്രി ഏറെ വൈകി ദത്തനോട് സംസാരിച്ച ശേഷം ആദി റൂമിലെത്തുമ്പോൾ സരസു മൂടിപ്പുതച്ചു ഉറക്കമായിരുന്നു…

അവളെ നോക്കികിടന്നവൻ എപ്പഴോ ഉറങ്ങി….

🎻🥁🎻

പിറ്റേന്ന് കോളേജിൽ പോകാൻ റെഡിയായി പുറത്തേക്ക് വന്നതും വ്യാധി മുന്നിലേക്ക് വന്നു

“വന്ന് വണ്ടിയിൽ കയറ്..

ഞാനോ….. ഞാനൊന്ന് തിരിഞ്ഞു നോക്കി… ഇനി അമ്മുവെങ്ങാനും പുറകിൽ നിൽപ്പുണ്ടെങ്കിലോ…

ചുറ്റും നോക്കുമ്പോ അവള് കാറിന്റെ പിൻസീറ്റിൽ ഇരുന്നു കയ്യാട്ടി വിളിക്കുന്നു…

ഗേറ്റിന് വെളിയിൽ അഭിയാനെങ്കിൽ ഡിയോയിൽ ഇരുന്നു അനുവിനോട് സംസാരിക്കുകയാണ്…

“വായിനോക്കി നിൽക്കാതെ വന്ന് വണ്ടിയിൽ കയറെഡി….. !!!!!

“ഞാൻ അഭിയുടെ കൂടെ പോയിക്കോളാം… നിങ്ങള് പൊക്കോ…

“അത് വേണ്ട… ഇന്ന് മുതല് നീ എന്റെ കൂടെ കാറിൽ വന്നാൽ മതി… വന്ന് കയറ്…

ഞാനൊന്ന് മടിച്ചു നിന്നു….ദുഷ്ടൻ…. വെറുതെ അലമ്പ് ഉണ്ടാക്കേണ്…. എനിക്ക് വയ്യ… ഒന്ന് പോ മനുഷ്യ….

“വണ്ടിയിൽ…കയറെടി !!!!!!!!!!

അങ്ങേര് ചിങ്കമായി….

വേറെ നിവർത്തിയില്ലാതെ ഞാൻ പുറകിൽ കയറാൻ പോയതും….

“ഞാൻ നിന്റെയൊന്നും ഡ്രൈവർ അല്ല… വന്ന് മുന്നില് കയറെടി….

അവിടെ നിന്ന് അമ്മുനോട് കൊകിറി കാണിച്ചു മുന്നിലിരിക്കാൻ പറഞ്ഞോണ്ടിരുന്നതും അങ്ങേര് ഒന്നുകൂടി അലറി കൂവി എന്നെ വണ്ടിയിൽ കയറ്റി..

കാർ ഗേറ്റ് കടന്നു പോകവേ ആദി അഭിയെ നോക്കി കണ്ണിറുക്കി കാണിക്കാനും മറന്നില്ല..

ഇടയ്ക്കിടെ ഗിയർ ഇടുന്ന ഒച്ച ഒഴിച്ചാൽ കാറിനകം മരണവീടിനേക്കാൾ നിശബ്ദതമായിരുന്നു

അമ്മു റ്റാറ്റാ പറഞ്ഞു പോയതിന് പിന്നാലെ അങ്ങേര് റേഡിയോ ഓൺ ആക്കി…

പഴയ ഏതോ സിനിമ പാട്ട് അതിലൂടെ ഒഴുകി വരവേ ഒപ്പം മൂളലോടെ അതിന് താളം പിടിച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്ന അവനെ സരസു കൂർപ്പിച്ചു നോക്കി…

“ദത്തൻ ഉടനെ തിരിച്ചുവരും…അത് കഴിഞാ പിന്നെ അവർക്കിങ്ങനെ ഒരുമിച്ചു സമയം ചിലവഴിക്കാനാവില്ലല്ലോ…. പിള്ളേര് പോട്ടെന്നേ…

ഇച്ചിരി മുതിർന്ന ആളിനെ പോലെ അവനത് പറയവേ അവൾക്കും അത് ശെരിയാണെന്ന് തോന്നി..

താൻ എന്തെങ്കിലും കാര്യത്തിനായി സ്വയം മാറി പോകുമ്പോഴല്ലാതെ എപ്പഴും രണ്ടും എന്റെ രണ്ട് വശത്തുണ്ടാവും…. മാടൻ വന്ന് കാര്യങ്ങളൊക്കെ അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാവെന്ന് പറയാൻ പറ്റില്ല…

സരസു ആദിയെ മതിപ്പോടെ നോക്കി കൊണ്ട് സ്വയം ചിരിച്ചു…

“അതെ….തിരക്കിലെങ്കിൽ വൈകിട്ട് വിളികനൂടെ വരോ…

കോളേജിന് മുന്നില് വണ്ടി നിർത്തവേ അവളുടെ ചോദ്യം കേട്ട് ആദി ഇരുപിരികവും ഉയർത്തി അവളെ നോക്കി..

“അല്ല……… അവളൊന്ന് നീട്ടിനിർത്തി അവനെ നോക്കി

അപ്പോ വൈകുന്നേരവും അവർക്ക് മാത്രമായി കുറച്ചു സമയം കിട്ടുമല്ലോ…. വേറെ എവിടേലും പോവുന്നെങ്കിൽ അതിനും ..സമയമുണ്ടാവും…

ആദി പതിയെ ചുണ്ടിൽ തെളിഞ്ഞു വന്ന ചെറു ചിരിയോടെ അവളെ നോക്കി തലയാട്ടി….

കോളേജ് ഗേറ്റ് കടക്കുന്നതിന് മുന്നേ അവളൊന്ന് തിരിഞ്ഞു നോക്കി…

കണ്ണിമ ചിമ്മാതെ കാറിലിരുന്ന് തന്നെ തന്നെ നോക്കുന്ന ആദിയെ പിരികം പൊക്കി കലിപ്പായി ഒന്ന് നോക്കി ശേഷം തിരിയുമ്പോൾ അവളെന്തിനോ ചിരികുകയായിരുന്നു

(തുടരട്ടെ )😁കൃതിയെ കിണ്ടി കളയുക വായിക്കുക 🚶‍♀️🚶‍♀️🚶‍♀️🚶‍♀️മാടൻ വരും എല്ലാം ശെരിയാവും 😬ഇന്നലെ റിപ്ലൈ തരാൻ പറ്റില്ല സോറി…😘😍

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9

നിന്നോളം : ഭാഗം 10

നിന്നോളം : ഭാഗം 11

നിന്നോളം : ഭാഗം 12

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 13

നിന്നോളം : ഭാഗം 14

നിന്നോളം : ഭാഗം 15

നിന്നോളം : ഭാഗം 16

നിന്നോളം : ഭാഗം 17

നിന്നോളം : ഭാഗം 18

നിന്നോളം : ഭാഗം 19