Saturday, January 18, 2025
Novel

നിന്നോളം : ഭാഗം 10

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


ആ വന്നവരാരാണെന്ന് അറിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് അമ്പരപ്പ് തോന്നി….

വർഷങ്ങൾക്ക് ശേഷം ധാ പിണക്കമൊക്കെ മറന്നു ശങ്കരമാമന്റെ ബന്ധുക്കൾ എത്തിയിരിക്കുന്നു…

പുള്ളി അവരെയൊക്കെ കണ്ടപ്പോ കുറച്ചു നേരം മസില് പിടിച്ചു നിന്നെങ്കിലും സ്നേഹത്തോടെയുള്ള മാമയുടെ ഏട്ടന്റെ ഒരു ആലിംഗത്തിൽ അതെല്ലാം അയന്നു….

അമ്മായിടെ മുഖം മാത്രം അത്ര തെളിഞില്ല….. അതെന്താവോ….

ഹാ… ഒന്നുല്ലെലും വർഷങ്ങൾക്ക് മുന്നേ പുള്ളികാരിയെ അംഗീകരിക്കാനുള്ള മടിയാണല്ലോ പ്രശ്നം ഇതുവരെ എത്തിച്ചത്…..

പരിഭവം കാണും സ്വാഭാവികം…..

ഞാൻ കുടുംബകാരുടെ ഒരു സർവ്വേ നടത്തി…

ശങ്കരമ്മാമയ്ക്ക് മൊത്തത്തിൽ നാല് സഹോദരങ്ങൾ… ഒരു വല്യേട്ടനും രണ്ടു ചേച്ചിമാരും പിന്നൊരു അനിയത്തിയും…

ഇതില് മൂത്ത ചേച്ചിയുടെ മോളാണ് കൃതി…. ഡോക്ടർ ആണ്…. നമ്മുടെ വ്യധിടെ ഹോസ്പിറ്റലിൽ തന്നെ…

ഇപ്പോ മനസിലായില്ലേ ഞാൻ പറഞ്ഞ ആ പരിചിത മുഖത്തിന്റെ ഉടമയെ….

ഇവൾക്കൊരു ചേച്ചി കൂടിയുണ്ട്… പുള്ളിക്കാരി കല്യാണം കഴിഞ്ഞു അമേരിക്കയിലാ..

രണ്ടാമത്തെ ചേച്ചിക്ക് രണ്ടാണ്മക്കൾ…. നിരഞ്ജനും നിരൂപും….

അതിൽ മൂത്തയാൾ മാത്രേ ഇവിടെ വന്നിട്ടുള്ളൂ…. പുള്ളി ആർക്കിറ്റെക്ട്ടാണ്…

അനിയത്തി അമ്മായിക്ക് നാല് വയസുള്ള ഒരു കുഞ്ഞു കുസൃതി കുടുക്ക മാത്രം… കിങ്ങിണി….

ലേറ്റ് പ്രോഡക്റ്റ….

തമ്മിലൊരു ഉരുളി കമിഴ്ത്തൽ സാമ്യത ഉള്ളോണ്ടനെന്ന് തോന്നുന്നു
ഞങ്ങൾ തമ്മില് വലിയ കൂട്ടായി….

ബാക്കി ഉള്ളോരൊക്കെ ഒക്കെ വഴിയേ പരിചയപെടാട്ടോ…

🤷‍♀️🤷‍♂️🤷

രാത്രിയിൽ ആദി ബാൽക്കണിയിലെ കൈവരിയോട് ചേർന്ന് നിന്നുകൊണ്ട് പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് താഴെ ബഹളം കേട്ടത്….

കിങ്ങിണി കയ്യിലെന്തോ എടുത്തു കൊണ്ട് ഓടുവാണ്.. സരസുവും അഭിയും അനുവും അവളെ പിടിക്കാനായി പിറകെയും….

നിരഞ്ജൻ അവരെ അരമതിലിൽ ഇരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്

ഒരുവട്ടം കയ്യിൽ കിട്ടെയെന്ന് ഉറപ്പിക്കവേ അഭിയുടെ കവിളിലൊരു നുള്ള് കൊടുത്തു കൊണ്ട് അവന്റെ കാലുകൾക്കിടയിലൂടെ അവള് വഴുതി മാറി കളഞ്ഞു…

അവന് തങ്ങളുടെ കുട്ടികാലം ഓർമ്മ വന്നു…

പറമ്പിന്ന് മോഹനമാമ മാങ്ങാ അടർത്തു കൊടുക്കാറുള്ളത് സരസുവിന്റെ കയ്യിലാണ് …. അവളത് അമ്മുവിന് കൂടി കൊടുത്തു അവരുടെ തീറ്റ കാര്യം ബാക്കി വരുന്നതാണ് തങ്ങൾക്ക് കിട്ടുന്നത്…

വേണ്ടെങ്കിലും ചിലപ്പോ ബാക്കിയാവുന്ന മാങ്ങകൾ ഞങ്ങൾക്ക് തരാതെ അവള് തോട്ടിലെറിയും…

മനസിലായില്ലേ…. ഞങ്ങൾ തമ്മില് പണ്ടേ ഫയങ്കര സ്നേഹത്തിലായിരുന്നെന്ന്….

അതിന് മുന്നേ പിടിച്ചു വാങ്ങാനായി താനും ഹരിയും അവളുടെ പിറകെയും…

അഭി മിക്കപ്പോഴും അവളെ സോപ്പിട്ട് അവനുള്ളത്‌ ഒപ്പിക്കും

കല്ലെറിഞ്ഞും മാവില് വലിഞ്ഞു കേറിയും മാങ്ങ കഴിക്കുമായിരുന്നിട്ടും ഇവളുടെ കയ്യിന്ന് അടികൂടി വാങ്ങി കഴിക്കുന്നതിലാണ് ഞങ്ങളെന്നും സംതൃപ്തി കണ്ടെത്തിയിരുന്നത്..

തോളിൽ പതിഞ്ഞ കരസ്പര്ശമാണ് അവനെ ചിന്തകളിൽ നിന്നുണർത്തിയത് …

കൃതി…

അവൻ പല്ലുകൾ കൂട്ടികടിച്ചു കൊണ്ട് കല്ലിച്ച മുഖം ഭാവത്തോടെ തിരിഞ്ഞു മുറിയിലേക്ക് നടക്കാൻ ആയവേ പിറകിൽ നിന്നവന്റെ കൈകൾ അവൾ പിടിച്ചിരുന്നു

“ആദിയെട്ടാ….

“കാൾ മി ആദി….

അവനവളുടെ കൈകൾ വീശിയെറിഞ്ഞു

ഏട്ടനെന്നു വിളിക്കാനും മാത്രം പ്രായം വ്യത്യാസം ഒന്നും നമ്മള് തമ്മിലിലല്ലോ … ബന്ധത്തിന്റെ പേരും പറഞ്ഞുള്ള അധിപത്യമാണെങ്കിൽ ഒട്ടും വേണ്ട….

“എന്തിനാ ഇങ്ങനൊക്കെ പറയുന്നത്….. ഇപ്പോഴും എന്നോട് ദേഷ്യമാണോ… ഇനിയും ആരോടുള്ള വാശിയാണ് ആദി ഇത്… നോക്ക്….

അവൾ താഴെക്ക് വിരൽ ചൂണ്ടി…

മുതിർന്നവരെല്ലാം ഒത്തുകൂടിയിരിക്കുവാണ്…. എന്തൊക്കെയോ സംസാരിക്കുന്നു…. ചിരിക്കുന്നു….

“ഇങ്ങനെ ഒരു ഒത്തുകൂടലിൽ അവരെല്ലാം എന്തോരം സന്തോഷിക്കുന്നു…. എന്നിട്ടും ഇത്ര നാളും ഞാനായിട്ട് ഇവരെ കൂട്ടിമുട്ടിക്കാതിരുന്നത് നിനക്ക് ഇഷ്ടമല്ലാത്തത് കൊണ്ടായിരുന്നു…. അച്ഛന്റെ കുടുംബത്തോടുള്ള നിന്റെ വെറുപ്പും വാശിയും ഇനിയെന്നാണ് ആദി അവസാനിക്കുക… അവരുടെ പരസ്പരസ്നേഹം എന്തുകൊണ്ടാണ് മനസ്സിലാക്കാത്തതു…

“സ്നേഹം…….
അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി നിറഞ്ഞു…

“ജനനം മുതൽ ഇന്നി നിമിഷം വരെ സ്വന്തക്കാരെന്ന് പറയാൻ ദേ ആ മനുഷ്യനും കുടുംബവുമെ ഞങ്ങൾക്കുണ്ടായിരുന്നുള്ളു….

താഴെ എല്ലാവർക്കുമൊപ്പം ഇരിക്കുന്ന മോഹനനെ ചൂണ്ടി അവൻ പറഞ്ഞു…

“താഴെത്തട്ടിലേക്ക് വരിച്ചറിഞ്ഞു പോയിട്ട് ഇന്ന് ഇത്രെയും നന്നായി ജീവിക്കുന്നതറിഞ്ഞു ഓടിപിടച്ചു ബന്ധം പുതുക്കാൻ ഇറങ്ങിയ നിന്റെ വീട്ടുകാരോട് എനിക്ക് പുച്ഛമാണ്… പരമ പുച്ഛം….അതോണ്ട് സ്നേഹത്തിന്റെ കണക്കൊന്നും നീ എന്നോട് പറയരുത്…

കൃതി നിസ്സഹായായി നിന്നതേയുള്ളൂ…

“നിന്നോട് മുൻപ് പറഞ്ഞിരുന്നത് തന്നെ ഞാനിപ്പഴും ആവർത്തിക്കുന്നു… പഴയ ബന്ധങ്ങളുടെ പേരും പറഞ്ഞു എന്റടുത്തേക്ക് വരരുത്… എന്നെ സംബന്ധിച്ചെടുത്തോളം നീയും നിന്റെ വീട്ടുകാരും എന്റച്ഛന്റെ പാസ്റ്റ് മാത്രമാണ്… സൊ ഡോണ്ട് ട്രൈ ടു ഇറിറ്റേറ്റ് മി…

“പിന്നെ എന്തെങ്കിലും പ്രേതേയ്ക്ക ഉദ്ദേശം വെച്ചിട്ടാണ് ഇ വരവെങ്കിൽ വേണ്ട… നാണം കെടാനായിട്ട് വേണ്ടി ഒന്നും പറയാതെയും ചെയ്യാതെയും ഇരിക്കുന്നതാണ് മംഗലത് വീട്ടിലെ മൂത്ത കൊച്ചമ്മയ്ക്ക് നല്ലത്….

“ആദി ഞാൻ…..

അവളെന്തോ പറയാൻ ശ്രെമിചെങ്കിലും അവനത് തടഞ്ഞു

“നൗ ഗെറ്റ് ഔട്ട്‌ ഫ്രം ഹിയർ… !!!!!!!!…പിടിച്ചു വെളിയിലക്കണ്ടെങ്കിൽ ഇറങ്ങി പോടീ……. !..!!!!!

നിറഞ്ഞ കണ്ണുകളോടെ മുറിയിൽ നിന്നറങ്ങാനായി പിന്തിരിയവെയാണ് വാതിൽക്കൽ കണ്ണ് ചിമ്മി നിൽക്കുന്ന സരസു വിനെ അവൾ കണ്ടത്….

ആദി ക്ക് കൂസലുണ്ടായില്ല…..

“കുട്ടിയെന്താ ഇവിടെ……

അല്പം ദേഷ്യതോടെ തന്നെയാണ് കൃതി അത് ചോദിച്ചത്…. ഇത്രെയൊക്കെ ചെയ്തിട്ടും ആദിയുടെ മനസ്സ് മാറാത്തതും…. തന്നെ ഗെറ്റ് ഔട്ട്‌ അടിച്ചത് സരസു കണ്ടതും ഉൾപ്പെടെ സങ്കടവും അപമാനവും കൊണ്ടുണ്ടാക്കിയ അഗ്നിപർവ്വതം അവൾടെയുള്ളിൽ ഉണ്ടായിരുന്നു…

ഒരു നിമിഷം അന്തം വിട്ടു നിന്നെങ്കിലും സരസുവിനും കാര്യം മനസിലായി…

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്…. ലെവള് ആള് കൊള്ളാല്ലോ….

“ഞാൻ കുട്ടിയൊന്നുമല്ല….. ഇച്ചിരി വലുതാ…യു ക്യാൻ കാൾ മി സരാ…. ഒക്കെ

ആദിയുടെ സ്റ്റൈലിൽ തന്നെ അവള് തിരിച്ചു പറഞ്ഞതും… ആ അവൻ ചിരിയോടെ തല വെട്ടിച്ചു…

അവളെയൊന്ന് ദേഷ്യത്തിൽ നോക്കി കൃതി താഴേക്ക് പോയി….

“അവള് ചോദിച്ചത് പോലെ നീ എന്താ ഇവിടെ…..

ദേഷ്യം ഭാവത്തിലെ അവന്റെ ചോദ്യം കേട്ടതും അവളൊന്ന് പരുങ്ങി…

“അത്…. പിന്നെ…. കിണികിണി….

“കിണികിണിയോ……

“അല്ല… കിങ്ങിണി….. ഇങ്ങോട്ട്… ഓടുന്നത്…. കണ്ടോണ്ട്…. വന്നപ്പോ….. റൂമിലെങ്ങാനും വന്നൊന്നറിയാൻ…… വന്നപ്പോ…. ഇവിടെ…. ഞാൻ…

“വന്നപ്പോ… പോയപ്പോ….ഇരുന്നപ്പോ….നിന്ന് ബാബാബാ ന്ന് പറയാതെ പോയി കൊച്ചിനെ തപ്പിപിടിക്കടി പൊടിക്കുപ്പി സരസമ്മേ !!!!!!!!!!!!!!!!

ഇല്ലെങ്കിൽ താൻ എന്ത്ചെയ്യുമടോ കാട്ടുമാക്കാനേ…. തെണ്ടി… വ്യാധി.. ആ പെണ്ണിവിടെ ഉള്ളോണ്ടുള്ള ഷോ ആവും..😏….കാണിച്ചു താരാട്ടാ…

മനസ്സിൽ പറഞ്ഞു കൊണ്ട് അവനെയൊന്ന് കൂർപ്പിച്ചു നോക്കി അവൾ പോയി…

😏🙎‍♀️😏

പിറ്റേന്ന് തന്നെ അവരൊക്കെ തിരിച്ചു പോയി….

സേം എക്സാം ആയോണ്ട് സ്റ്റഡി ലീവ് ആയിരുന്നു…

അതോണ്ടന്നെ പതിവ് പോലെ തെണ്ടാനിറങ്ങി…..

പറമ്പിലൂടെ നടകുമ്പാഴാണ് നല്ല പച്ച പുളിഞ്ചിക്ക കണ്ടത്…

അഭി പറിച്ചെടുക്കവേ ഞാനത് പാവാടയിൽ ശേഖരിച്ചെടുത്തു…

അനു ഒറ്റയോട്ടത്തിന് വീട്ടീന്ന് ഉപ്പും മുളകും എടുത്തോണ്ട് വന്നു…

മ്മ്… 😋… അടിപൊളി ടേസ്റ്റ്…

എല്ലാം കയ്യിലെടുത്തോണ്ട് കുളത്തിനോട് ചേർന്നുള്ള തിട്ടയിൽ മേലെ കേറി വെള്ളത്തിൽ കാലിട്ടു ഇളക്കി ഇരുന്നു….

നല്ലൊരിളം കാറ്റ് ഞങ്ങളെ തഴുകി പോകവേ… അനു കണ്ണടച്ചിരിക്കുന്നത് കണ്ടു….

“എന്തൊരു കാറ്റാ….

ഉയർന്നു പൊങ്ങിയ പാവാട താഴ്ത്തു കൊണ്ട് സരസു പറഞ്ഞു

“ഇത് പ്രണയത്തിന്റെ ഗന്ധമേറിയ കാറ്റാണ്..

അനുവാണ്….

“അതെന്താ… നീ മണപ്പിച്ചു നോക്കിയോ…

“പോടാ തെണ്ടി… ഇതൊക്കെ മനസിലാവണമെങ്കിൽ മനസിലൊരു പ്രണയം വേണം… അത് ആസ്വദിക്കാൻ കഴിവുണ്ടായിരിക്കണം… ഇല്ലാതെ വർഷാവർഷം തേപ്പ് മാത്രം കിട്ടുന്ന നിനക്കൊന്നും ഇത് മനസിലാവൂല…

“എന്റെ പൊന്നമ്മോ… പ്രണയത്തിന്റെ ദേവി ശൂർപ്പണക്കേ അടിയനോട് ക്ഷമിച്ചാലും…

അപ്പഴാണ് എനിക്കിന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നത്..

വ്യാധിയുടെ മുറിയില് പോയപ്പോ കണ്ടത് ഞാനവരോട് പറഞ്ഞു…

“ആ പെണ്ണിനെ ഇന്നലെ കണ്ടപ്പഴേ എനിക്ക് കത്തിയതാ… അവർ തമ്മിൽ ആരുമറിയാത്തൊരു കണക്ഷൻ ഉണ്ടെന്ന്… ഇപ്പോ ക്ലിയർ ആയി…

“എന്ത്…

“ഇത് ലവ്വാ .

“ലവോ..

സരസു വും അനുവും കണ്ണ് മിഴിച്ചു

“പക്കാ ഓൺ സൈഡാ … അതോണ്ട് ഇവിടാരും പേടിക്കണ്ട….

അഭി അനുവിനെ ഒളികണ്ണാലെ നോക്കികൊണ്ട് പറയവേ അവളെന്തോ ആലോചനയിലായിരുന്നു…

“അല്ലെങ്കിലും എനിക്കാ പെണ്ണിനെ ഇഷ്ട്ടായില്ല…

സരസു വല്ലായിമയോടെ പറഞ്ഞു…

“പക്ഷെ എനിക്കിഷ്ട്ടായി…

ആദി കൈകൾ മുകളിലേക്ക് വിരിച്ചു കൊണ്ട് പറഞ്ഞു…

“ഞാനായിരുനെങ്കിൽ… എപ്പഴേ ഒക്കെ പറഞ്ഞേനെ… മാത്രല്ല ഇത്രേം സുന്ദരിയായൊരു മുറപ്പെണ്ണിനെ ആരാണൊന്നു കണ്ണെറിയാതത്… ആദി പൊട്ടനാ… കയ്യിലെ മാണിക്യത്തിന്റെ വിലയറിയാത്ത.. മര മണ്ടൻ….ഹഹഹ…

അനു അഭിയെ തുറിച്ചു നോക്കി…

ഇന്നിവിടെ എന്തെങ്കിലുമൊക്കെ നടക്കും…

“ആദിയേട്ടന് വിവരമുണ്ട് വിദ്യാഭ്യാസമുണ്ട്….. ഇ പറയുന്ന നിനക്കെന്തുണ്ട്…. എഞ്ചിനീയറിങ്ങ് കഴിഞ്ഞിട്ട് കൊല്ലാമെത്രയായി.. നല്ലൊരു ജോലി പോയിട്ട്… ഇതുവരെ അതിന്റെ ഗ്രാജുയേഷൻ സർട്ടിഫിക്കറ്റ് വാങ്ങിക്കാനെങ്കിലും നിന്നെ കൊണ്ട് പറ്റിയോ…. ഇല്ലല്ലോ…

അഭി അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു കാണിച്ചു…

എന്നിട്ടാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്… ജോലിയും ഇല്ല കൂലിയും ഇല്ല… വെറുതെ തിന്നാ…. തെണ്ടിത്തിരിയുക… തിന്നാ… തെണ്ടിത്തിരിയുക… അതന്നെ പണി… എന്നിട്ടാണ് ബാക്കിയുള്ളോരുടെ കുറ്റം കണ്ട് പിടിക്കാൻ നടക്കുന്നത്… തെണ്ടി… നാറി… **&&$$@@@@@**&&$#@@

അനു വായിൽ വന്ന തെറികളൊക്കെ അഭിയെ വിളിക്കവേ അവൻ കണ്ണടച്ച് ചെവി പൊത്തിയിരുന്നു പോയി…

സരസു തട്ടിവിളിക്കുമ്പോഴാണ് അവൻ കണ്ണുകൾ തുറന്നത്…

ചുറ്റും നോക്കുമ്പോഴുണ്ട് പരേഡിന് പോകുംപോലെ കൈവീശി നടന്നു പോകുന്ന അനുവിനെയാണ് അവനാദ്യം കണ്ടത്

“ഇവളാരെടി…. സുരേഷ് ഗോപിയോ….എന്നാ ഡയലോഗാ.. . ഇവള്ടെ അമ്മ വീട്‌ വന്ന് കൊടുങ്ങല്ലൂർ ഭാഗത്ത്‌ എവിടെയോ ആണെന്നാണ് എനിക്ക് തോന്നുന്നത്….

സരസു അപ്പോഴും വയറു പൊത്തി ചിരിക്കുകയായിരുന്നു….

അഭി പിറകിലേക്ക് നീങ്ങിയിരുന്നോണ്ട് അവളെ ഒറ്റ ചവിട്ട്….

അവൾ കുളത്തിൽ മുങ്ങി നിവർന്നപ്പോഴേക്കും അവൻ ഇരുന്നിടം ശൂന്യമായിരുന്നു

“തെണ്ടി………………..

സരസു വെള്ളത്തിൽ കയ്യടിച്ചു കൊണ്ട് ഉറക്കെ വിളിച്ചു….

“ടീ…… !!!!!!!

ആ ബെസ്റ്റ് വിളിച്ചുടനെ കൃത്യായിട്ട് വന്നാലോ…..

ജെറ്റ് വിട്ടത് പോലെ അഭി ഓടിപോകുന്നത് കണ്ടാണ് ആദി കുളക്കരയിലേക്ക് വന്നത്….

“ന്താ…

സരസു മുഖം പൊക്കി കൊണ്ട് ചോദിച്ചു

“നീ എന്തെയ്യ ഇവിടെ…

“കണ്ടൂടെ…. നീരാടുന്നു….. ഹും….

നീരാടുവാൻ… കുളത്തിൽ നീരാടുവാൻ….

“ഇതൊക്കെ ഇട്ടൊണ്ടോ….

ആദി അവളുടെ ഡ്രെസ്സിലേക്ക് ചൂണ്ടി ചോദിച്ചു

“അത്… പിന്നെ… ഞാനങ്ങനാ.. അല്ല ഇപ്പോ ഞാനിത് ഇട്ടോണ്ട് ആദിയേട്ടനെന്താ കുഴപ്പം…ഹ്മ്മ്… നിങ്ങളിനി ഞാൻ കുളിക്കുന്നത് ഒളിഞ്ഞു നോക്കാനെങ്ങാനും വന്നതാണോ… ഹേ…

“അയ്യ….ഒളിഞ്ഞു നോക്കാൻ പറ്റിയ മൊതല്.. എഴുനേറ്റു പോടീ സരസമ്മേ…

യൂ ബ്ലടി…. അല്ലെങ്കിൽ വേണ്ട ഇങ്ങേർക്കിട്ട് ഒരു പണി കൊടുത്താലോ… ഇന്നലെ വെറുതെ വിട്ടോണ്ടുള്ള അഹങ്കാരം മോന്തയിൽ തെളിഞ്ഞു കാണാനുണ്ട്…
അഹങ്കാരികളെ ഇ സരസ്വതി വെച്ച് വഴിക്കില്ല…

“ഞാൻ പോയ്കോളാം.. ഒന്ന് പിടിക്കോ ആദിയെട്ടാ….

അവളവന് നേരെ കൈനീട്ടി…

“അയ്യടി എന്നെ കൂടി വെള്ളത്തിൽ തള്ളിയിടാനല്ലേ… ആ വേല കൈയിൽ വെച്ചേക്ക്…

“ഇ ആദിയേട്ടൻ ഇതെന്തോന്നാ പറയണേ… ഞാനെന്തിനാ ഇപ്പോ അങ്ങനെ ചെയ്യനേ… അങ്ങനെ വീഴ്ത്തിയാൽ ഞാനെങ്ങനെ കേറും….പാവാട മൊത്തം നനഞ്ഞു ഇരിക്കുന്നൊണ്ട് പടി വരെ നടക്കാൻ പാടായോണ്ടല്ലേ… ഒന്ന് പുടിക്കെന്നെ….

ആദി ഒരു നിമിഷം ആലോചിച്ചു നിന്നു…

ശേഷം അവളുടെ കയ്യിൽ പിടിച്ചതും ഉണ്ണിഗണപതിയെ മനസ്സിൽ ധ്യാനിച്ചു സരസു അവനെ വലിച്ചു വെള്ളത്തിൽ തള്ളിയിട്ടു..

പെട്ടന്നായതിനാൽ അവനൊന്ന് പതറി… മുങ്ങി നിവരുമ്പോഴേക്കും വേഗത്തിൽ നീന്തി കരയിൽ കയറുന്ന സരസു വിനെ കണ്ടത്…

ചുരിദാറിന്റെ പാന്റ് നനഞ്ഞു അവളുടെ കാലിനോട് ഒട്ടികിടക്കുന്നത് അവൻ കണ്ടു…

“എടി… !!!!!!!!!!!!!!

” ഇ സരസമ്മ വിളിക്ക് ഇന്നലെ ഞാൻ നോക്കി വച്ചേക്കുന്നതാ…ഇപ്പോ എനിക്ക് തിരുപതിയായി…. പോട്ടെ കുട്ടാ… ബൈ….

“എടി….എടി….. എടി…….

“കുടി… കുടി…. കുടി…. വെള്ളം കുടി….

അവനെ കളിയാക്കികൊണ്ട് പടികൾ ചാടിക്കയറി അവൾ പോവുന്നതും നോക്കി തലയിൽ കൈവെച്ചു കൊണ്ട് ആദി നിന്നു

💧🔥💧

ദിവസങ്ങൾ പിന്നെയും കടന്നു പോയി…

അഭിയാണെങ്കിൽ ഇപ്പോ അനുവിനെ കാണുന്നതും പത്തടി അകലെ മാറി നടക്കും..

അവളും അവനെയത്ര മൈൻഡ് ചെയ്തില്ല…

സരസു ആദിക്കിട്ട് പണിഞ്ഞും മറുപണി വാങ്ങിയും അങ്ങനെ തട്ടിമുട്ടി നടന്നു…

ഉച്ചക്ക് എക്സാം ആയതിനാൽ രാവിലെ മുതൽ അനുവും സരസുവും ബുക്കിനോട് മല്ലിട്ട് കൊണ്ട് ഇരിക്കുവാണ്..

“ഇതെന്തോന്നെടി….ഇങ്ങനെ നോക്കുവാണെങ്കിൽ ഇ ടെക്സ്റ്റ്‌ മൊത്തം പഠിക്കണല്ലോ..

സരസു ബുക്ക്‌ ബെഡിലേക്കിട്ട് കൊണ്ട് താടിക്ക് കയ്യും കൊടുത്തിരുന്നു…

“ആ പഠിപ്പി രശ്മിയോട് ഞാൻ പറഞ്ഞതാ ഇമ്പോര്ടന്റ്റ്‌ ഉള്ളത് മാത്രം പറയാൻ… ലെവള് ഇത് എന്തോന്ന് അടിച്ചോണ്ടാ ഇതെല്ലാം കൂടി പഠിക്കാനൊന്ന് പറയുന്നത്….

അനു ബുക്ക്‌ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ മറിച്ചു കൊണ്ട് പറഞ്ഞു..

“ചിലപ്പോ എല്ലാം ഇമ്പോര്ടന്റ്റ്‌ ആയിരിക്കും…. നമ്മള് ക്ലാസ്സിൽ ശ്രെദ്ധിക്കാറില്ലല്ലോ അതോണ്ടാവും….

“എന്നാലും ഇത് ഇത്രേം എങ്ങനെ പഠിക്കും എന്റെ ദേവി…ഞങ്ങൾ പഠിച്ചത് മാത്രം ചോദിക്കണേ.. എന്റെ കാവിലമ്മേ…. അങ്ങനെങ്കിൽ കഴിഞ്ഞപ്രാവിശ്യത്തെയും കൂട്ടി ഇവളെ ഞാൻ അമ്മേടെ നടയിൽ ശയനപ്രദിക്ഷണത്തിന് തന്നേക്കാമെ…

അനു കൈകൂപ്പി പ്രാത്ഥനയും വഴിപാടും തുടങ്ങി…. പണ്ടേ അങ്ങനാ… ഇ വക പണിയൊക്കെ എന്റെ പേരിലെ അവള് നടത്തു …. പക്ഷെ എല്ലാം പെന്റിങ് പോസ്റ്റാ…എക്സാം കഴിഞ്ഞാ പിന്നെ എല്ലാം ജബ ജബ…. പിന്നെല്ലാം ഓർമ വരാണോങ്കി അടുത്ത എക്സാം വരണം.

“എടി… ഇതിലൊന്നും കാര്യമില്ല… നമ്മള് ഇന്നലെ മുതലെങ്കിലും പഠിച്ചു തുടങ്ങാണമായിരുന്നു…. ശേ… വെറുതെ സമയം വേസ്റ്റ് ആക്കി…

“സത്യം… ഇനിയിപ്പോ അടുത്ത എക്സാം ആവട്ടെ… ഇപ്പഴത്തേക്ക് ദേവി ഒന്ന് രക്ഷിക്കണേ…. ഞങ്ങൾ അടുത്ത പ്രാവിശ്യം നല്ലോണം പഠിച്ചോളാമേ… ദേവി….
അമ്മെ… മഹാമായേ….

“ഇതല്ലേ കഴിഞ്ഞ പ്രാവിശ്യവും പറഞ്ഞത് ഇനിയെന്തായാലും നന്നായെ പറ്റു അടുത്തത് ലാസ്റ്റ് സേമാ..

ഞങ്ങളങ്ങനെ ഓരോന്ന് പറഞ്ഞും പ്രാർത്ഥിച്ചും ഇരിക്കുമ്പോഴാണ് കാറിന്റെ ഹോണടി കേട്ടത്…

ശങ്കരമാമയുടെ വീട്ടീന്നായിരുന്നു…

അമ്മയോട് പറഞ്ഞിട്ട് ഞാനും അനുവും അപ്രത്തെക്ക് ചെല്ലുമ്പോൾ അവരെല്ലാം അകത്തേക്ക് കയറിയിരുന്നു

കിങ്ങിണി കൂടെ ഇല്ലായിരുന്നു..

ശങ്കരമാമയും മറ്റുള്ളവരും സംസാരിക്കേ ഞാനും അനുവും അടുക്കളയിലേക്ക് വെച്ച് പിടിച്ചു..

അമ്മായിയും അമ്മുവും തിരക്കിട്ടു വെള്ളം കലകുന്നു….

ഞാനും അനുവും കൂടി സഹായിച്ചു…..

വെള്ളവുമായി അമ്മായിടെ പിറകെ മുൻവശത്തേക്ക് ചെല്ലുമ്പഴേ എല്ലാവരുടെയും മുഖം പതിവിലും തെളിഞ്ഞിരിക്കുന്നത് ഞാൻ ശ്രെദ്ധിച്ചു…

വ്യാധിയും അഭിയും സ്റ്റെപ് ഇറങ്ങി വരുന്നുണ്ടായിരുന്നു…

മഹേശ്വരി ശങ്കരന് അടുത്തായി വന്നു നിന്നു…

അപ്പോഴേക്കും പറമ്പിൽ നിന്ന് മോഹനനെ വിളിച്ചു കൊണ്ട് നീലിമയും അവിടേക്ക് വന്നു…

“ആഹാ… എല്ലാരും ഉണ്ടല്ലോ…. ഞങ്ങളൊരു ശുഭകാര്യം പറയാനാ വന്നേ…

ശങ്കരന്റെ മൂത്ത ചേച്ചിയുടെ ഭർത്താവ് ഗണേശൻ ചിരിയോടെ പറയവേ.. എല്ലാവരും അയാളുടെ വാക്കുകൾക്കായി കാതോർത്തു..

“ആദിയെ എന്റെ മോള് കൃതിക്ക് വേണ്ടി ചോദിക്കാനാ ഞാൻ വന്നേ… നിങ്ങൾക്കെല്ലാവർക്കും സമ്മതമാവുമെന്ന് അറിയാം… എന്നാലും നാട്ടു മര്യധ അതല്ലല്ലോ…. അതുകൊണ്ടാ ഒരു ചെക്കൻ ഉറപ്പിക്കലിന് വേണ്ടി ഞങ്ങൾ വന്നത്….

അയാളത് പറഞ്ഞു നിർത്തവേ ഓരോ മുഖങ്ങളിലും തെളിഞ്ഞു നിന്നത് വ്യത്യാസഭാവമായിരുന്നു…

ഒരു നിമിഷം ഉള്ളിൽ കൂടിയ നിശബ്ദതയെ തുടച്ചു മാറ്റിക്കൊണ്ട് ആദിയാണ് ആദ്യം സംസാരിച്ചത്..

“എനിക്കി കല്യാണആലോചനയ്ക്ക് സമ്മതമല്ല…

“അതെ….

വേറാരെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ മഹേശ്വരി അവൻ പറയുന്നതിനെ ശെരി വെച്ചു…..

“അവനൊരു പെൺകുട്ടിയെ ഇഷ്ട്ടമാണ്…. അവളെ അവൻ കെട്ടു… നിങ്ങൾ ക്ഷമിക്കണം…..

“മഹേ….

അവർ കൈകൂപ്പി പറയവേ ആദിയുടെ കിളിയൊക്കെ പറന്നു പോച്… അമ്മയെന്തോ മനസ്സിൽ കണ്ടുകൊണ്ടാണ് പറയുന്നതെന്ന് അവന് തോന്നി…

“മഹേ….

ശങ്കരൻ അമ്പരപ്പോടെ അവരെ വിളിച്ചു…

മോഹനനും നീലിമയും തമ്മിൽ ഒന്ന് നോക്കി….

“ഇ പ്രായത്തിൽ പിള്ളേരാകുമ്പോ ചില ഇഷ്ട്ടങ്ങളൊക്കെ തോന്നാം… അത് സ്വാഭാവികം… പക്ഷെ ഒരു കല്യാണമെന്ന് പറയുമ്പോൾ അങ്ങനല്ലല്ലോ

“ഇതിങ്ങനെ വെറുമൊരു ഇഷ്ട്ടമല്ല… അവര് തമ്മില് കുട്ടികാലം മുതൽ അറിയുന്നതാണ്…. ഇ നിമിഷം വരെയും പരസ്പരം പ്രണയിക്കുന്നവരാണ്…. അത് വേറാരുമല്ല.. എന്റെ മോഹനേട്ടന്റെ മോള്… ഞങ്ങളുടെ സരസു….

മഹേശ്വരി സ്നേഹത്തോടെ പറഞ്ഞു നിർത്തവേ ഒരേങ്ങു വലിയോടെ സരസുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു…

(തുടരട്ടെ )

നിന്നോളം : ഭാഗം 1

നിന്നോളം : ഭാഗം 2

നിന്നോളം : ഭാഗം 3

നിന്നോളം : ഭാഗം 4

നിന്നോളം : ഭാഗം 5

നിന്നോളം : ഭാഗം 6

നിന്നോളം : ഭാഗം 7

നിന്നോളം : ഭാഗം 8

നിന്നോളം : ഭാഗം 9